ഈ ബ്ലോഗിന് ഒരു ഡൊമൈന്‍ നിര്‍ദ്ദേശിക്കുക

>> Monday, March 1, 2010

നമ്മുടെ ഉപദേശകസമിതി അംഗങ്ങളും ബ്ലോഗിന്റെ നിലവിലുള്ള ഡൊമൈന്‍ (www.mathematicsschool.blogspot.com) മാറ്റി ചെറിയ ഒന്നാക്കി മാറ്റുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഐ.ടി സ്ക്കൂളിന്റെ എക്സിക്യുട്ടീവ് ഡയറക്ടറ്‍ അന്‍വര്‍ സാദത്ത് സാറും ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. അങ്ങനെ നിലവിലെ വെബ് വിലാസം ചെറുതാക്കി മാറ്റുന്നത് പറയുന്നതിനും ഏറെ സൌകര്യപ്രദമാണ് എന്ന അധ്യാപകരുടെയും അഭിപ്രായം മാനിച്ച് അതിന് ഞങ്ങള്‍ തയ്യാറെടുക്കുകയാണ്. ഇനി പുതിയ ഡൊമൈനിലേക്ക് മാറിയാലും നിലവിലുള്ള www.mathematicsschool.blogspot.com എന്ന അഡ്രസ് വഴിയും ബ്ലോഗിലേക്ക് പ്രവേശിക്കാവുന്നതാണ്. അത് ഓട്ടോമാറ്റിക്കായി പുതിയ ഡൊമൈനിലേക്ക് എത്തിച്ചു കൊള്ളും. ചെറിയ പേര് കൈകാര്യം ചെയ്യാന്‍ സൌകര്യപ്രദമായിരിക്കും അല്ലേ..? എന്തു പറയുന്നു..? അപ്ഡേഷനുകള്‍ക്ക് മുന്പേ പേര് തെരഞ്ഞെടുക്കുന്നതിന് അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായം ആരായുകയാണ്.

43 comments:

S.V.Ramanunni March 1, 2010 at 1:44 PM  

maths blog' paRanjnj parichayappetta peru. athinte koote .in kootyaakumpOL origin blog aayirunnu ennu kooTe Ormmikkum. pinne ....blog.in ennath valare spceial aaya oru domine thanne.

Arunanand T A March 1, 2010 at 1:58 PM  
This comment has been removed by the author.
Babu Jacob March 1, 2010 at 2:05 PM  

ഇപ്പോഴുള്ള മാത്സ് ബ്ലോഗ്‌ , വിഷയ വ്യത്യാസമില്ലാതെ , എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ രൂപ പരിണാമം സംഭവിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

Babu Jacob March 1, 2010 at 2:20 PM  

അതുകൊണ്ടു www.keralateachers.in എന്നല്ലേ നല്ലത് ?

Anonymous March 1, 2010 at 2:23 PM  

ഫീഡ്ബാക്കുകള്‍ വരട്ടെ. നല്ല പ്രതികരണമാണ് അധ്യാപകരില്‍ നിന്നും, ഈ ബ്ലോഗിനെ സ്നേഹിക്കുന്നവരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ വളരെ താല്പര്യത്തോടെ തന്നെ ഓണ്‍ലൈന്‍ ഫീഡ്ബാക്കുകള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു

Hitha March 1, 2010 at 2:25 PM  

അതേയ് പിന്നെ ഒരു കാര്യം ഉണ്ട് കെട്ടോ എല്ലാവര്ക്കും പേര് നിര്ധേശിക്കാന്‍ അവസരം നല്‍കണം .പക്ഷെ ഞാനും ഒരു പേര് പോസ്റ്റ്‌ ചെയ്തു .ഹും അത് പറ്റില്ല. എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവും .എന്താ ഞാന്‍ പറഞ്ഞ മാതിരി ഒരു പോസ്റ്റ്‌ വച്ചില്ല.നമുക്ക് എല്ലാവരുടെയും അഭിപ്രായങ്ങള്‍ അറിയേണ്ടേ?

I think the most suitable name is Mathsblog.in .

ABDUL AZEEZ March 1, 2010 at 3:11 PM  

I think the best name is mathsblog.in

Anjana March 1, 2010 at 3:21 PM  

Happy to know that you are going to revamp the blog. Let me suggest some changes.
(1)One should get comments on a particular topic all at one place. Now the comments on different topics are scattered at different places and it is very difficult follow the thread.
(2)You can have a PUZZLE button at the top, clicking which, puzzle lovers can post and read their items there.
(3) There should be a FEEDBACK button to make general comments.
(4) A few days ago some people have made some criticism on the content and style of this blog. I personally feel that they have made some good suggestions with good intentions. ( Also I feel that we were a bit harsh on them )We should have space in the site (and in our mind as well)to accommodate such different perspectives on mathematics.
(5) This good and vibrant site should not be limited to school teachers and students only, so I suggest the following name:

www.talkmath.in

Anjana March 1, 2010 at 3:29 PM  

I suggest one more:

www. mathtalk.in

Ammu March 1, 2010 at 4:18 PM  

@ Maths blog Team

സര്‍ എന്റെ പേര്‍ അമ്മു ഞാന്‍ ബ്ലോഗില്‍ സ്ഥിരം കമന്റ്‌ പോസ്റ്റ്‌ ചെയുന്ന ഹിതയുടെ കൂട്ടുകാരി ആണ് .
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു .ജോണ്‍ സര്‍ തയാറാക്കിയ ചോദ്യ പേപ്പര്‍ ഹിത ചേച്ചി എടുത്തു തരും അത് എനിക്ക് മോഡല്‍ പരീക്ഷ എഴുതാന്‍ നന്നായി സഹായിച്ചു .പിന്നെ ഹിത ചേച്ചിയുടെയും എന്റെയും അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു

ബ്ലോഗ്‌ update ചെയുമ്പോള്‍ .

1)പസിലുകള്‍,ഗവണ്മെന്റ് സര്‍ക്കുലറുകള്‍ ,ചോദ്യ പേപ്പര്‍,ബ്ലോഗിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപെടുത്തുക,ലിനക്സ്‌ പേജ് ,ടീചെര്സിനു വേണ്ട
സര്‍ക്കുലറുകള്‍,General discussions like yesterdays post,എന്നിവക്കെല്ലാം പ്രത്യേകം സ്ഥലം കണ്ടെത്തിയാല്‍ പിന്നെ ഓരോരുത്തര്കും അവരവര്‍ക്ക് വേണ്ട ഭാഗത്ത്‌ സ്വൈരമായി കമന്റ്സ് രേഖപെടുത്താം

2)പസില്‍ ഇഷ്ടപെടാത്തവര്‍ അങ്ങോട്ട്‌ നോക്കുകയെ വേണ്ട .താല്പര്യമുള്ളവര്‍ അവിടെ പസില്‍ പോസ്റ്റ്‌ ചെയുക .ഉത്തരം പോസ്റ്റ്‌ ചെയാന്‍ താല്പര്യം ഉള്ളവര്‍ പോസ്റ്റ്‌ ചെയട്ടെ .മറ്റുളവര്‍ അവരവരുടെ മേഖലകളില്‍ വിഹരിക്കട്ടെ

3)കുട്ടികള്‍ക്ക് ഒരു പേജ് പ്രത്യേകം കാണണം അതില്‍ ഗണിത ശാസ്ത്രമേളക്ക് സഹായകമായ കാര്യങ്ങള്‍ ,ഗണിത ശാസ്ത്ര കാരന്മാരുടെ ജീവ ചരിത്രങ്ങള്‍,മഹത്തായ കണ്ടുപിടിത്തങ്ങള്‍ , കുട്ടികല്ല്ക് വേണ്ട ചെറിയ പസിലുകള്‍ ,cross word puzzles എന്നിവ വക്കണം .കുട്ടികള്‍ക്ക് കിട്ടാന്‍ സാധ്യതയുള്ള സ്കോളര്‍ഷിപ്പുകള്‍ ഉള്‍പെടുത്തിയാല്‍ നന്നാവും. അതിനു ജോണ്‍ സര്‍ ,ഉമേഷ്‌ സര്‍ ,അസീസ്‌ സര്‍ ,വിജയന്‍ സര്‍ ,എന്നിവര്‍ ഒക്കെ വളരെ സഹായകമാകും

4)പ്ലസ്‌ ടു കുട്ടികള്‍ക്ക് വേണ്ടി ഒരു പേജ് വേണം .Career guidance ,Opportunities for +2 students ,How to do what you want to do എന്നിവയൊക്കെ ചേര്‍ക്കണം .

5)ബ്ലോഗിനെ കുറിച്ച് പൊതു അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ ഒരു പേജ് വേണം .

6)ഇന്നലെ നമ്മുടെ രാമനുണ്ണി സര്‍ തയാറാക്കിയ പോലെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരിടം കണ്ടെത്തണം .

7)ഇനിയും ഞങ്ങള്‍ ആലോചിച്ചു കൊണ്ടേയിരിക്കും കാരണം ഞങ്ങള്‍ക്ക് ഈ ബ്ലോഗ്‌ അത്രയ്ക്ക് ഇഷ്ടം ആണ് .

8)ഈ ബ്ലോഗിന് ഇനിയും ഒരു പാട് ദൂരം മുന്നോട്ടു യാത്ര ചെയ്യാന്‍ ഉണ്ട് .നമ്മുക്ക് ഒരുമിച്ചു യാത്ര തുടരാം.

"The woods are lovely, dark and deep.
But I have promises to keep,
And miles to go before I sleep,
And miles to go before I sleep. "

ബ്ലോഗിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു . അമ്മു (വിസ്മയ ) & ഹിത

9)അയ്യോ ഒരു കാര്യം മറന്നു .ബ്ലോഗിന്റെ പേര്‍ mathsblog.in മതി .അത് പരിചയം ആയി പോയി .അതാ. ഇനി മാറ്റിയാലും വിരോധം ഇല്ല കെട്ടോ .

നന്ദന March 1, 2010 at 4:31 PM  
This comment has been removed by the author.
നന്ദന March 1, 2010 at 4:33 PM  

@ അമ്മു (വിസ്മയ ) & ഹിത ഈ കുട്ടികൽ പറഞ്ഞതിൽ ഒരുപാട് കാര്യമുണ്ട്, എല്ലാം പ്രത്യേകം പ്രത്യേകം കോളത്തിൽ കോടുത്താൽ വളരെ നന്നായിരിക്കും അവരവർക്ക് വേണ്ടത് തിരഞ്ഞെടുക്കാം, കാരണം ബ്ലോഗിലെ ജനബാഹുല്യം അത്രക്ക് കൂടിയിട്ടുണ്ട്, അത്കൊണ്ട് പസലുകൽ വേണ്ടവർ ഒരുഭാത്ത് വിഹരിക്കട്ടെ ചർച്ചകൽ ഒരുഭാഗത്ത്, ചൊദ്യപേപ്പർ മറ്റൊരു ഭാഗത്ത് അങ്ങിനെ അങിനെ.(ഞാനിതിന്റെ തുടക്കത്തിലെ പറഞ്ഞതായിരുന്നു ഹരിയോട് പസിൽ പ്രത്യേകം ഒരു പോസ്റ്റോ മറ്റോ ആക്കണമെന്ന്) എന്റെ അഭിപ്രായം www.mathsteam.in(com)

Arunanand T A March 1, 2010 at 4:44 PM  

Great work, friends! Let our blog go to new heights!

I suggest www.mathsblog.in

All the best!

Arunanand T A

chemkerala March 1, 2010 at 6:52 PM  

mathskerala.in
keralamaths.in
mathsschool.in
mathsmagic.in
magicmaths.in
royalmaths.in

Babu Jacob March 1, 2010 at 7:08 PM  
This comment has been removed by the author.
Babu Jacob March 1, 2010 at 7:16 PM  

അമ്മു പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും അഭിപ്രായങ്ങള്‍ "വിസ്മയ" കരവും, "ഹിത" കരവുമാണ്.

എന്റെ പൂര്‍ണ പിന്തുണ..

ghs March 1, 2010 at 9:07 PM  

I suggest
www.schoolmaths.in
for the blog
Johnson
HM

വീ കെ March 2, 2010 at 1:23 AM  

www.maths.com

ഇതായാൽ പെട്ടെന്ന് വായിൽ വരും.
പറയാനും,കേൾക്കാനും,ഓർമ്മിക്കാനും എളുപ്പം.
ഓർമ്മപ്പിശകിന്റെ പ്രശ്നമേ ഉദിക്കുന്നില്ല....

Revi March 2, 2010 at 6:01 AM  

www.entemaths.in എന്നായാലോ?

സ്മൃതിപഥം March 2, 2010 at 11:23 AM  

www.ganitham.blogspot.com

anildivakaran March 2, 2010 at 7:37 PM  

I suggest www.mathsblog.in

Revi March 2, 2010 at 8:30 PM  

എന്‍റെ പ്രിന്‍ററില്‍ ചിലപ്പോള്‍ pdf ഫയലുകള്‍ പ്രിന്‍റ് ചെയ്യാന്‍ സാധിക്കുന്നില്ല.സഹായിക്കുമോ? Printer:HP Deskjet 3745

Hitha March 2, 2010 at 8:31 PM  

@ Maths blog Team

പിന്നെ എനിക്കും അമ്മുവിനും ഒരു കാര്യം പറയാന്‍ ഉണ്ട് കെട്ടോ .ഞങ്ങള്‍ ഇന്നലെ ഞങ്ങളുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്തതിനു ഒരു പ്രതികരണവും ഇല്ല. ഞങ്ങള്‍ കുട്ടികള്‍ ആയതുകൊണ്ട് ഞങ്ങളുടെ അഭിപ്രായം കുട്ടികളി അന്ന് എന്ന് കരുതിയിരിക്കും അല്ലെ. ഇത് പറ്റില്ല. നമ്മുടെ ബാബു സാറും നന്ദന ടീച്ചറും മാത്രം അഭിപ്രായം പറഞ്ഞു .അവര്‍ക്ക് രണ്ടാള്‍ക്കും ഞങ്ങളുടെ നന്ദി .

ഇന്ന് രാവിലെ മുതല്‍ ഞങ്ങള്‍ ഓരോ രണ്ടു മണികൂര്‍ ഇടവിട്ട്‌ ബ്ലോഗില്‍ നോക്കുകയായിരുന്നു .എനിക്ക് ജോണ്‍ സര്‍ ഇന്നലെ ചോതിച്ച PH > 12 എന്ന ചോദ്യത്തിന്റെ ഉത്തരം അറിയാമായിരുന്നു .ഞാന്‍ മനപൂര്‍വം പോസ്റ്റ്‌ ചെയ്യാതിരുന്നതാണ് .
ജോണ്‍ സര്‍ എങ്കിലും ഒരു മറുപടി തരും എന്ന് കരുതി സാറും ഒന്ന് മിണ്ടിയില്ല.

അമ്മു പിണങ്ങി പോയി ഇനി ബ്ലോഗിലെ വരില്ല എന്നും പറഞ്ഞു കെട്ടോ .അവള്‍ക്കു ശരിക്കും സങ്കടം ആയി .എന്താ വലിയ ആളുകള്‍ പറയുന്നതിന് മാത്രം മറുപടികൊടുക്കുക .ഞങ്ങളും വലിയ കുട്ടികള്‍ തന്നെ ആണ് .നിങ്ങളുടെ അഭിപ്രായം സ്വീകരിക്കാന്‍ പറ്റില്ല എന്നെങ്കിലും പറയാമായിരുന്നു .വിജയന്‍ സാറും അസീസ്‌ സാറും ജനാര്‍ദ്ദനന്‍ സാറും ഒക്കെ പാവം ആണ് .എപ്പോഴും ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി തരും .ഇങ്ങിനെയൊന്നും പാടില്ല കെട്ടോ .

അസീസ് സര്‍ തൊപ്പിയുടെ കണക്കിന്റെ ഉത്തരം ഞാന്‍ സാറിന് മെയില്‍ ആയി അയച്ചു തരാം കെട്ടോ .

sankaranmash March 2, 2010 at 9:31 PM  

അമ്മുവിന്റെയും ഹിനയുടെയും അഭിപ്രായങ്ങള്‍ കൊള്ളാം എന്റെ സുഹൃത്ത് ബാബുസാറിന്റെ വാക്കുകളോടും ഞാന്‍ യോജിക്കുന്നു
നമുക്കേവര്‍ക്കം ഹിതകരവും വിസ്മയകരവുയ വ്യാഴാഴ്ചയ്ക്കു വേണ്ടി കാത്തിര്ക്കാം

JOHN P A March 2, 2010 at 9:48 PM  

ഹിതയുടെയും അമ്മുവിന്റെയും പരിഭവം ഇപ്പോഴാണു കണ്ടത്.
ഹിത നിര്‍ദ്ദശിച്ച പേര് നന്നായിരിക്കുന്നു.

Hitha March 2, 2010 at 10:03 PM  

@ചാണക്യന്‍ സര്‍

ഹും ഇപ്പോഴാണ് ഒരു മറുപടി കിട്ടിയത്. ഇങ്ങനെ പാടില്ല കെട്ടോ സര്‍ .

Babu Jacob March 2, 2010 at 10:30 PM  

ഹിത , അമ്മു ,

പിണങ്ങി പോവല്ലേ .

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒക്കെ ഇനിയും മാത്സ് ബ്ലോഗിന് വേണം.


കണ്ടോ ഇപ്പോള്‍ ശങ്കരന്‍ മാഷും , ജോണ് മാഷും , നന്ദനയും , ഞാനും ഒക്കെ നല്ല അഭിപ്രായം പറഞ്ഞില്ലേ .


.

Hari | (Maths) March 2, 2010 at 11:02 PM  

സര്‍വ്വെ മോശമില്ലാതെ നടന്നു പോകുന്നു. നല്ല റസ്പോണ്‍സ് ഉണ്ട്. വ്യാഴാഴ്ച രാവിലെ സര്‍വ്വെ റിസല്‍ട്ട് നമുക്ക് പബ്ളിഷ് ചെയ്യാനാകുമെന്നു കരുതുന്നു.

പലരും വിളിച്ച് നിലവിലുള്ള രൂപം മാറ്റരുത് എന്ന് പറയുകയുണ്ടായി. മുന്‍പൊരിക്കല്‍ നടത്തിയ രൂപമാറ്റം ഡൈജസ്റ്റു ചെയ്യാന്‍ ഇന്റര്‍നെറ്റുമായി അത്രയൊന്നും പരിചയമില്ലാത്ത പലര്‍ക്കും പെട്ടന്നു സാധിച്ചില്ലായെന്ന വിവരം ഞങ്ങള്‍ക്കുമറിയാം. അതുകൊണ്ടു തന്നെ ടെംപ്ലേറ്റ് മാറ്റം എന്ന പദ്ധതി തല്‍ക്കാലത്തേക്ക് മാറ്റി വെക്കുന്നു.

അങ്ങനെ വരുമ്പോള്‍ അഞ്ജന ടീച്ചര്‍ പറഞ്ഞപോലെ കമന്റുകള്‍ക്ക് റിപ്ലൈ കമന്റുകള്‍ നല്‍കാനുള്ള വഴിയൊരുക്കുക എന്നതു തന്നെയാകുന്നു പ്രധാന ലക്ഷ്യം.

ഡൊമൈന്‍ സംബന്ധിച്ച് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശങ്ങളെല്ലാം ക്രോഡീകരിച്ച് ടീമംഗങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത ശേഷം ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കും. അഞ്ജനടീച്ചറുടെയും ഹിതയുടെയും ശിഷ്യയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.

പസിലുകളെ മറ്റൊരു പേജിലേക്ക് തിരിച്ചു വിടുന്നത് സംബന്ധിച്ച് നമുക്ക് വെക്കേഷനു ശേഷം ഒരു തീരുമാനമെടുത്താല്‍പ്പോരേ? കാരണം പസിലുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇവിടെത്തന്നെ പോസ്റ്റുകള്‍ ഇനം തിരിച്ചു നല്‍കുന്നുണ്ടല്ലോ. ഒന്നിലധികം ബ്ലോഗുകള്‍ ദിവസേന അപ്ഡേറ്റ് ചെയ്യുക ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ.

Hari | (Maths) March 2, 2010 at 11:09 PM  

അമ്മൂ,

നിലവില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്കായി ഒരു ബ്ലോഗ് തന്നെ ഉണ്ടല്ലോ. മാത്രമല്ല മാത്സ് ബ്ലോഗില്‍ നിലവില്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഈ വിഷയങ്ങളെയെല്ലാം ഹോം പേജില്‍ നിന്നുമാറ്റിയാല്‍ ആനയൊഴിഞ്ഞ പൂരപ്പറമ്പു പോലെയാകില്ലേ പൂമുഖം. ഈ പൂമുഖപേജില്‍ ഹിതയും അമ്മുവുമെല്ലാം തുള്ളിക്കളിച്ച് നടക്കുന്നതാണല്ലോ ഈ ബ്ലോഗിന്റെ യുവപ്രസരിപ്പിന്റെ പിന്നിലെ ഒരു ഘടകം. പസില്‍ ചര്‍ച്ച പസില്‍ പോസ്റ്റുകളിലേക്ക് കേന്ദ്രീകരിച്ചാല്‍പ്പോരേ? പ്ലസ് ടൂ കുട്ടികളെയും ഉള്‍പ്പെടുത്താനുള്ള പദ്ധതികള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ ആലോചനയുണ്ട്.

വിഷയവൈവിധ്യമാണല്ലോ നമ്മുടെ ഒരു ആകര്‍ഷണഘടകം

Thasleem.P തസ്ലിം.പി March 3, 2010 at 8:16 AM  
This comment has been removed by the author.
Thasleem.P തസ്ലിം.പി March 3, 2010 at 9:40 AM  

Mathsblog.in
mathsworld.in

Thasleem.P തസ്ലിം.പി March 3, 2010 at 9:40 AM  

mathsworld.in

Thasleem.P തസ്ലിം.പി March 3, 2010 at 9:48 AM  

മതസ് ബ്ലോഗ്‌ ന്റെ പുതിയ രൂപം കാണാന്‍ ഞങ്ങള്‍ കൊതിക്കുന്നു .....കാത്തിരിക്കുന്നു....

Thasleem.P തസ്ലിം.പി March 3, 2010 at 9:49 AM  

please visit my blogwww.thasleemp.blogspot.com

Hitha March 3, 2010 at 2:16 PM  

@ തസ്ലിം.പി

തസ്ലിമിന്റെ ബ്ലോഗ്‌ ഞാന്‍ നോക്കി കെട്ടോ .നന്നായിട്ടുണ്ട് .മിടുക്കന്‍ .അനുജത്തിയുടെ കവിത എല്ലാം നന്നായിട്ടുണ്ട് .അനുജത്തിയോട് എന്റെ അന്വേഷണം പറയണം .നന്നായി പഠിക്കണം കേട്ടോ .എപ്പോഴും ബ്ലോഗില്‍ തന്നെ ഇരിക്കരുത് .കുറെ കൂടി വലുതായിട്ട് ഒരു കമ്പ്യൂട്ടര്‍ പ്രൊഫഷണല്‍ ആകാം കേട്ടോ .ഇപ്പോള്‍ നന്നായി പഠിക്കണം .

thomas March 3, 2010 at 8:43 PM  

100ചോദ്യങ്ങളില ഈ ചോദ്യം ആരെന്കിലും ചെയ്തിടുമോ...


ത്രികോണം ABC യുടെ അന്തര്വ‍വ്ത്തത്തിന്റെ (INCIRCLE) ആരം 4 സെ.മി
സ്പര്‍ശബിന്ദുക്കള്‍ യഥാക്രമം P Q R...AR=6, CR=8, AB കാണുക..

JOHN P A March 3, 2010 at 9:06 PM  

Dear Thomas sir
Take BQ = x.So BP = x
AP= AR = 6
CQ=CR = 8
BC = X+8,AC = 14,AB = X+6
S= X+14 ( SEMI PERIMETRE)
AREA= ROOT ( 48.X(X+14))
aREA OF TRIANGLE abc = AREA OF OBC+AREA of OAC + area of BOA
= 4x+56
equating
root 48x(x+14) = 4x+56
we get Quadratic equation
x=7
we can find sides

This is a dfficult question.

Hitha March 3, 2010 at 9:07 PM  

@ THOMAS SIR

സര്‍ ഉദ്ദേശിച്ചത് ചോദ്യം നമ്പര്‍ 66 ആണോ

MURALEEDHARAN.C.R March 3, 2010 at 9:11 PM  

ത്രികോണം ABC യുടെ അന്തര്വ‍വ്ത്തത്തിന്റെ (INCIRCLE) ആരം 4 സെ.മി
സ്പര്‍ശബിന്ദുക്കള്‍ യഥാക്രമം P Q R...AR=6, CR=8, AB കാണുക..
AP=6,CQ=8 & LetBQ=x=BR
Then S = 14+x
S-a = x, S-b = 6, S-c = 8
A*A = 48x * (14+x)
since r=A/S,
4*4 = 48x*(14+x)/(14+x)*(14+x)
ie 16 =48x/14+x
ie 1 = 3x/14+x
ie 14+x = 3x
x = 7
ie AB = 6 + 7 = 13

thomas March 3, 2010 at 10:30 PM  

johnsir,murali sir, hitha.
thanks

MURALI PERAMBRA March 4, 2010 at 12:27 AM  

I'd like to thank and appreciate every hand behind the blog, esp.Hassainar Mankada for his 'tips'and 'shortcuts'.
Remember,now the blog belongs to all teachers in kerala,not to the maths teachers only.Still,since the pioneers are the maths teachers,can't we name the blog as"www.mathskerala.in"?

Muraleedharan.VN

MURALI PERAMBRA March 4, 2010 at 12:29 AM  

I'd like to thank and appreciate every hand behind the blog, esp.Hassainar Mankada for his 'tips'and 'shortcuts'.
Remember,now the blog belongs to all teachers in kerala,not to the maths teachers only.Still,since the pioneers are the maths teachers,can't we name the blog as"www.mathskerala.in"?

Muraleedharan.VN

prakasam August 31, 2010 at 2:23 PM  

very great experiance

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer