SSLC - Maths Model Examination 2010

>> Wednesday, February 17, 2010

കാത്തുകാത്തിരുന്ന മാത്തമാറ്റിക്സ് ഗണിതശാസ്ത്ര പരീക്ഷ അങ്ങനെ കടന്നു പോയി. ആവരേജുകാരെയും നിലവാരം പുലര്‍ത്തുന്നവരേയും തുണച്ച ഒരു പരീക്ഷയായിരുന്നു ഇത്തവണത്തേത്. പല ചോദ്യങ്ങളെല്ലാം ശരാശരിക്കാരെ സന്തോഷിപ്പിച്ചു. ഉന്നത നിലവാരം പുലര്‍ത്തുന്നവരെ ലക്ഷ്യമിട്ടും ചോദ്യങ്ങളുണ്ടായിരുന്നു. പല ചോദ്യങ്ങളും തുറന്ന ചോദ്യങ്ങളാണ്. ഉദാഹരണമായി ഒന്നാമത്തെ ചോദ്യം നോക്കുക. രണ്ടാമത്തെ ചോദ്യം സാധാരണ ചോദിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ്. ദ്വിമാനസമവാക്യം രൂപീകരിക്കുന്ന സാഹചര്യം എഴുതാനാവശ്യപ്പെടുന്നു. എന്നാല്‍ പതിനേഴാം ചോദ്യത്തില്‍ ഒരു സംശയം ബാക്കി. ഒരു ശ്രേണിയ്ക്കല്ലേ പൊതുവ്യത്യാസമുള്ളത്. അല്ലാതെ ഒരു പദത്തില്‍ എത്ര പൊതുവ്യത്യാസം എന്നത് യുക്തിക്ക് നിരക്കുന്നതാണോയെന്ന് പലരും ഫോണില്‍ വിളിച്ചു ചോദിച്ചിരുന്നു. ആകെ എത്ര പൊതുവ്യത്യാസം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുവ്യത്യാസങ്ങളുടെ തുകയാണോ? 21-ം ചോദ്യത്തില്‍ പലമേഖലകളിലും വന്ന ചോദ്യപേപ്പറുകളില്‍ CD സ്പര്‍ശരേഖ അല്ല. നമ്മുടെ ബ്ലോഗില്‍ വന്ന 100 ചോദ്യങ്ങള്‍, റിവിഷന്‍ മൊഡ്യൂള്‍ എന്നിവയില്‍ പലതും മോഡല്‍ എക്സാം പേപ്പറിലെ ചോദ്യങ്ങളുമായി അടുത്ത് ബന്ധമുള്ളവയാണ്. 1, 5, 6, 8, 9, 11, 12, 13, 15, 16, 18, 19, 20 എന്നീ ചോദ്യങ്ങള്‍ ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങളുമായി വൈകീട്ട് ഈ പോസ്റ്റ് അപ്​ഡേറ്റ് ചെയ്യുന്നതാണ്. ഒപ്പം, മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറും പ്രസിദ്ധീകരിക്കും. കേരളത്തിലെ അധ്യാപകര്‍ ഈ പരീക്ഷയെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാനാണ് ഈ പോസ്റ്റ്. ഇതില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ. ചോദ്യ പേപ്പറുകള്‍ തയ്യാറാക്കുന്നവരടക്കമുള്ള പലരും അഭിപ്രായങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനാല്‍ അഭിപ്രായങ്ങള്‍ തുറന്നെഴുതുന്നത് ഭാവിയില്‍ നമുക്ക് ഗുണകരമാകുമെന്നതില്‍ സംശയമില്ല. താഴെയുള്ള ഡൗണ്‍ലോഡില്‍ നിന്നും ആന്‍സര്‍ കീ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Click here for Download the Answer Key for SSLC Model 2010 (Maths)

Click here for Model Question Paper

Click here for Answer sheet prepared by John sir

71 comments:

Anonymous February 17, 2010 at 3:31 PM  

ഓരോ മേഖലയില്‍ നിന്നും പരീക്ഷയെക്കുറിച്ചുള്ള അവലോകനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു

Sreejithmupliyam February 17, 2010 at 3:42 PM  

The 17th question is not easy to understand for students. The questions from arithmetic progression are disappointing the average students. More importance ig given to the middle term of AP.
Expecting more simple questions for SSLC Examination
Sreejithmupliyam

Dr.Sukanya February 17, 2010 at 3:53 PM  

@ Maths blog team

"കേരളത്തിലെ അധ്യാപകര്‍ ഈ പരീക്ഷയെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാനാണ് ഈ പോസ്റ്റ്."

ഒരു സംശയം അധ്യാപകര്‍ മാത്രം പോസ്റ്റ്‌ ചെയ്താല്‍ മതിയോ ? എങ്ങില്‍ പിന്നെ ഞാന്‍ ഒന്നും പറയുന്നില്ല

Anonymous February 17, 2010 at 4:04 PM  

സര്‍,
കേവലം ജോലി എന്ന വീക്ഷണത്തില്‍ അധ്യാപകന്‍ എന്ന പദത്തെ കാണരുത്. പഠിക്കാനും പരസ്പരം അറിവുകള്‍ പങ്കുവെക്കാനും ശ്രമിക്കുന്നയാള്‍ എന്നു തന്നെയാണ് അധ്യാപകന്‍ എന്ന പദത്തിന്റെ വിശാലമായ അര്‍ത്ഥം. ആ നിലയ്ക്ക് താങ്കളിപ്പോള്‍ ചെയ്യുന്നതും അധ്യാപകന്റെ ഉത്തരവാദിത്വമാണ്. അല്ലാതെ ജോലി HSA ആകണമെന്ന് ഇവിടെ നിഷ്ക്കര്‍ഷിക്കുന്നുമില്ല. സധൈര്യം മുന്നോട്ടുപോകുക. നിങ്ങളെല്ലാം ഒപ്പമുള്ളതാണ് ഞങ്ങളുടെ ശക്തി. ഇനിയുള്ള ചര്‍ച്ചകളിലും സജീവമായി ഇടപെടുമല്ലോ.

dhanush February 17, 2010 at 4:17 PM  

samayam veykichedil sangada munde nalathe social examinu padikkeenta sayama ithinu veendi kathirunnath

dhanush February 17, 2010 at 4:17 PM  

samaya vaykiyathenda?????

Dr.Sukanya February 17, 2010 at 4:33 PM  

നന്ദി ബ്ലോഗ്‌ ടീമിന്
ഇവിടെ കിട്ടിയ ചോദ്യ പേപ്പറില്‍ 21-ം ചോദ്യത്തില്‍
CD സ്പര്‍ശരേഖ അല്ല.മാത്രമല്ല വലിയ വൃത്തം ചിത്രത്തില്‍ കാണിച്ചിട്ടുമില്ല .അതോ വലിയ വൃത്തം നമ്മള്‍ വരച്ചു ചേര്‍ക്കണമോ ?

നല്ല നിലവാരം ഉള്ള ചോദ്യ പേപ്പര്‍ ആയിരുന്നു .
ചോദ്യം 6,7,9,10,11,12,15,16,
18,21(B)ഇതെല്ലം ശരാശരി കുട്ടികള്‍ക്ക് പോലും ചെയ്യവുന്നത്തെ ഉള്ളു .ചോദ്യം 1,4,5,14,20,21(A)എന്നിവ നിലവാരം പുലര്‍ത്തിയ ചോദ്യങ്ങള്‍ ആയിരുന്നു.നമ്മുടെ ജോണ്‍ സര്‍ തയാറാക്കിയ പേപ്പര്‍ ചെയ്തു ശീലിച്ച കുട്ടിക്കള്‍ അതെല്ലാം എളുപ്പം ചെയ്തിരിക്കും .

ചില കുട്ടികള്‍ ചോദ്യം 14 ലില്‍ t=4 ,8 എന്നീ രണ്ടു വില കിട്ടിയപ്പോള്‍ കുട്ടികള്‍ എതു വില എടുക്കണം അല്ലെങ്ങില്‍ സമയം എങ്ങിനെ 4 ഉം 8 ഉം ആവും എന്ന് കരുതിയിരിക്കും .എന്നാല്‍ ഇതുമായി എട്ടില്ലേ ഫിസിക്സ്‌ ബുക്കില്‍ ഒന്ന് മുകളിലേക്ക് പോകുമ്പോള്‍ 160m സഞ്ചരിച്ച ദൂരവും മറ്റൊന്ന് താഴേക്ക്‌ വരുമ്പോള്‍ 160m സഞ്ചരിച്ച ദൂരവും എന്ന് ചില കുട്ടികള്‍ എങ്കിലും മനസ്സിലാക്കി ഇരിക്കും .

രണ്ടാമത്തെ ചോദ്യം സാധാരണ ചോദിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ്. ദ്വിമാനസമവാക്യം രൂപീകരിക്കുന്ന സാഹചര്യം എഴുതാനാവശ്യപ്പെടുന്നു
ഠനം രസകരമാക്കുന്ന ചോദ്യങ്ങളും ചോദ്യ കര്‍ത്താവു നല്ക്കിയതിന്നു ഒരു ഉദാഹരണം

Anonymous February 17, 2010 at 4:36 PM  

ധനുഷേ,
സോറി കേട്ടോ...!
ഗള്‍ഫുനാടുകളിലെക്കൂടി പരീക്ഷ കഴിഞ്ഞുവെന്നുറപ്പുവരുത്തിയിട്ടു വേണമായിരുന്നൂ പ്രസിദ്ധീകരിക്കാന്‍..!
അതിനായി കാത്തിരുന്നതാണ്.

Unknown February 17, 2010 at 6:08 PM  

21 മത്തെ ചോദ്യം
CD ചിത്രത്തില്‍ സ്പര്‍ശരേഖയല്ല
p കേന്ദ്രമായ വൃത്തം എവിടെ?
5 മാര്‍ക്കിന്റെ ചോദ്യം ഇത്രയും വികലമാക്കാമോ?
1 മത്തെ ചോദ്യം
മധ്യപദം, ഇരുവശത്തുമുള്ള പദങ്ങളുടെ തുകയുടെ പകുതിയായിരിക്കും എന്ന ഉത്തരവും കിട്ടി
14 മത്തെ ചോദ്യം
2 ചരങ്ങളുള്ള സമവാക്യം average students ന് ബുദ്ധിമുട്ടായിരുന്നു

JOHN P A February 17, 2010 at 6:48 PM  

Dear Govthskandala
ആദ്യം പതിനാലാം ചോദ്യം
ഭൗതീകശാസ്ത്രവുവായി ബന്ധപ്പെടുത്തി ചിന്തിക്കണം
s= ut +1/2gt^2 എന്നതാണ് അടിസ്ഥാന തത്വം
t=1 ആകുന്വോഴുള്ള S ആണ് h .
h= 55 എന്നുകിട്ടും
h= 160 എന്ന് എഴുതി Quadratic equation solve ചെയ്താല്‍ t= 8 ,4 എന്നുകിട്ടും
ഇവ രണ്ടും മൂല്യങ്ങളാണ്.4 s കൊണ്ട് 160 ഉയരത്തില്‍ എത്തുയിരിക്കെ 8 സ്വീകാര്യമല്ല.
Q 21
ചില ഭാഗങ്ങളില്‍ printing Error ആയി ക്കാണും.ചോദ്യപേപ്പര്‍ ഒന്നുതന്നെ എങ്കിലും നമ്മുടേ കയ്യിലെത്തുന്നത് പല യുണിയനുകള്‍ Print ചെയ്താമ്
Q 1
This is an open question

JOHN P A February 17, 2010 at 6:57 PM  

ഹിത M .sc യും B Ed ഉം എടുത്ത് ടിച്ചറാകുന്നത് നന്ന്.
​​എന്റെ ഒരു തോന്നലാണ്. അഹിതം തോന്നരുത്

സുജനിക February 17, 2010 at 7:48 PM  

ഓരോ പരീക്ഷയും എങ്ങനെയുണ്ടായിരുന്നുവെന്നു കുട്ടികളോട് ചോദിച്ച അധ്യാപകർ കാണില്ലേ? കുട്ടികളെന്താ പറഞ്ഞേ? അതറിയാൻ താല്പര്യം ഉണ്ട്. മാഷമ്മരുണ്ടാക്കിയ പഠിപ്പ്, പരീക്ഷ...പഠിച്ച, എഴുതിയ കുട്ടിക്കെന്താ അഭിപ്രായം എന്നറിയാൻ ശ്രമിക്കാം..

shemi February 17, 2010 at 8:41 PM  

it is realy a model qp. good. john sir, ur works helped the students to answer this qp. my students r also satisfied.it considers all students in different levels.4,17,............r good works.21(a),20,14 r for a+

Dr.Sukanya February 17, 2010 at 8:57 PM  

സ്നേഹമുള്ള ജോണ്‍ സര്‍

ചോദ്യം നമ്പര്‍ 14 ലില്‍ t=4 ,8 എന്ന വിലകളില്‍
8 സ്വീകാര്യമല്ല എന്ന് പറയാന്‍ കഴിയുമോ ?
The ball hits the 160m mark on the way up (at t=4sec) and then hits the 160m mark on the way down (at t=8sec)

എന്നല്ലേ അര്‍ത്ഥമാക്കുന്നത്‌ .?

Dr.Sukanya February 17, 2010 at 9:03 PM  

പ്രിയപ്പെട്ട ദേവപ്രിയ ടീച്ചര്‍

ടീച്ചറുടെ കുട്ടികള്‍ എല്ലാം പരീക്ഷ നന്നായി എഴുതിയിട്ടുണ്ടാവും അല്ലെ ? മോഡല്‍ എക്സാം തിരക്കില്‍ ആണോ ?ടീച്ചറെ പരിചയപെടാന്‍ കഴിഞ്ഞതില്‍സന്തോഷം

Dr.Sukanya February 17, 2010 at 9:12 PM  

ബ്ലോഗിലെ സ്നേഹം നിറഞ്ഞ എല്ലാ ഗണിത അധ്യാപകരോടും എന്റെ ഒരു അപേക്ഷ

മോഡല്‍ എക്സാം കഴിഞ്ഞു ഏകദേശം ഒരു ഐഡിയ ചോദ്യ പേപ്പര്‍നെ കുറിച്ച് ലഭിച്ചുവല്ലോ .ഇനി സാധിക്കുമെങ്കില്‍ എല്ലാവരും ഒരു മോഡല്‍ പേപ്പര്‍ തയാറാക്കി ബ്ലോഗിലേക്ക് അയച്ചു കൊടുക്കൂ .ബ്ലോഗ്‌ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് അത് വലിയ ഉപകാരം ആവും.

Anonymous February 17, 2010 at 9:14 PM  

ഹിത സൂചിപ്പിച്ചത് വാസ്തവം തന്നെ. ഓരോ മാതൃകാ ചോദ്യപേപ്പറും കുട്ടികളെ കൂടുതല്‍ തിളക്കമാര്‍ന്ന വിജയത്തിലേക്ക് നയിക്കുന്നു.

JOHN P A February 17, 2010 at 9:37 PM  

@ ഹിത
എത്തിക്കഴിഞ്ഞല്ലോ 4 sec കൊണ്ട്.
Both are the admissible roots of the equation.
It reaches the maximum height at t= 6.In the return journey it againreaches the required point after 2 more seconds.
How long it takes to reach 160?
Ans is 4

Dr.Sukanya February 17, 2010 at 9:38 PM  

@ MATHS BLOG TEAM
“If a country is to be corruption free and become a nation of beautiful minds, I strongly feel there are three key societal members who can make a difference. They are the Father, the Mother and the Teacher. ” - Dr. A.P.J. Abdul Kalam

ഒരു നല്ല യുവ തലമുറയെ വാര്‍ത്തെടുക്കാന്‍ നിങ്ങള്‍ ചെയുന്ന ഈ പ്രവര്‍ത്തനത്തിന് നിങ്ങള്ക്ക് ആയിരം നന്ദി .

Anonymous February 17, 2010 at 9:50 PM  

ജോണ്‍ സാര്‍ എഴുതി തയ്യാറാക്കിയ ഉത്തരങ്ങള്‍ പോസ്റ്റിനോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നു.

Dr.Sukanya February 17, 2010 at 9:52 PM  

@ John sir
ജോണ്‍ സര്‍ എന്റെ തെറ്റ് മനസ്സിലായി .നന്ദി ആന്‍സര്‍ പേപ്പര്‍ തയാറാക്കുന്ന ജോലിയില്‍ ആയിരിക്കും അല്ലെ .നടക്കട്ടെ .പിന്നെ എനിക്കൊരു സംശയം ഉണ്ട് . നാളെ ചോതിക്കാം .ഇന്ന് സര്‍ തിരക്കില്‍ ആയിരിക്കും.

ഞാന്‍ ക്ലാസ്സ്‌ എടുത്താല്‍ കുട്ടികള്‍ എട്ടു നിലയില്‍ പൊട്ടും.

ANIL February 17, 2010 at 10:01 PM  

ജോണ്‍ സാര്‍ എഴുതി തയ്യാറാക്കിയ ഉത്തരങ്ങള്‍,21 A
answer not there

Dr.Sukanya February 17, 2010 at 10:04 PM  

@ബ്ലോഗിലെ സ്നേഹം നിറഞ്ഞ എല്ലാ ഗണിത അധ്യാപകരോടും

നിങ്ങളുടെ ക്ലാസ്സില്‍ 70 മാര്‍ക്കിനു മുകളില്‍ മാര്‍ക്കു നേടിയ കുട്ടികളുടെ ആന്‍സര്‍ പേപ്പര്‍ ഫോടോസ്ടറ്റ് എടുത്തു ബ്ലോഗിന് മെയില്‍ അയച്ചു കൊടുകൂ.

@Blog team
അതില്‍ നിന്ന് ഏറ്റവും നിലവാരം പുലര്‍ത്തുന്ന മൂന്നോ നാലോ ആന്‍സര്‍ പേപ്പര്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയൂ. അത് ബ്ലോഗ്‌ വിസിറ്റ് ചെയുന്ന മറ്റു കുട്ടികള്‍ക്ക് ഉപകാരം ആവും

vijayan February 17, 2010 at 10:11 PM  

valued 20 papers.60 more to value.7 got A+, The rest between B and A.
Waiting for the others result.
@hitha,qn 14:
pl put t=0,1,2,3,4,5,6,7,8,9,10,11,12.
you get fine series of numbers. can find any relation between those?
or are they belongs to any type of series?

JOHN P A February 17, 2010 at 10:12 PM  

Anil sir
വിട്ടുപോയതാണ്
ഉടനെ comment link കൊടുക്കാം

ANIL February 17, 2010 at 10:16 PM  
This comment has been removed by the author.
ANIL February 17, 2010 at 10:18 PM  

square root of 400 ,square root vittupoyi

ANIL February 17, 2010 at 10:21 PM  

in 14 th answer

bhama February 17, 2010 at 10:33 PM  

@ John Sir,

6 ാമത്തെ ഉത്തരത്തിലും ഒരു തിരുത്ത്
tan 45 = 1
tan 45 =മരത്തിന്റെ ഉയരം/നിഴലിന്റെ നീളം
1=18.008/നിഴലിന്റെ നീളം
നിഴലിന്റെ നീളം = 18.008

ജനാര്‍ദ്ദനന്‍.സി.എം February 17, 2010 at 10:50 PM  

എന്റമ്മോ!
രണ്ടു ദിവസം മാറി നിന്നപ്പോൾ കമന്റു ബോക്സിൽ എന്തായിരുന്നു പുകിൽ. വായിച്ചിട്ടും വായിച്ചിട്ടും മതിയാവുന്നില്ല. എല്ലാറ്റിനെക്കുറിച്ചും കമന്റാൻ സമയവും സ്ഥല്വും പോരാ.
മലയിരങ്ങുമ്പോൾ അരവണയും അപ്പവും കുറച്ചേ വാങ്ങിയുളൂ. എന്നാൽ 'ഹിതാ'ന്നപൂർണ്ണേശ്വരിയുടെ "പത്തു കൽപനകളുടെ" ഒരു കോപ്പി വങ്ങാൻ കഴിഞ്ഞു. അതിൽ നിന്നു ഏതാനും വരികൾ താഴെ ചേർക്കുന്നു.

'ഗണിതം' തന്നിലെ സാറൻ മാരേ
കനിവോടെങ്ങളെ കാത്തീടേണേ
തുള്ളൽ ക്കഥയിൽ കമന്റുകൾ പറയും
ഉള്ളിലലോഗ്യം തോന്നീടേണ്ട
പത്താം ക്ലാസു പരീക്ഷക്കായ്‌ നീ
എത്താൻ നേരം ഓർമ്മിച്ചീടാൻ
കൽപ്പന പഥു കഥിച്ചീടുന്നൂ
അൽപ്പമതിന്നായ്‌ ചെവിയോർത്തീടൂ
'പടവുകൾ' മുന്നിൽ നിരന്നീടുന്നൂ
അടവുകളൊന്നും മറന്നീടല്ലേ
ചോദ്യം കയ്യിൽ വന്നാൽ മുഴുക്കെ-
യാദ്യം തന്നെ മനസ്സിലരയ്ക്കൂ
കൈപ്പറ്റ,യകലം ഭംഗി വരുത്തി
പേപ്പറിലിമ്പ്രഷനാദ്യം തീർക്ക.
ടിപ്പണിയെല്ലാം കൃത്യതയോടെ-
യപ്പണി വലതു വശത്തായ്‌ വേണം
നിർമ്മിതി,സിദ്ധാന്തങ്ങൾ മുഴുവൻ
നിൻ സ്മൃതി തന്നിലുറപ്പിച്ചോളൂ
വട്ടം,നേർവ്വര യളവുകളെല്ലാം
മുട്ടാതെഴുതി ഫലിപ്പിച്ചോളൂ
ഉത്തര മെഴുതിത്തീർന്നാലൊരു വര
കൃത്യതയോടെ വരച്ചീടേണം
കുത്തുകളിട്ടു ദശാംശം രണ്ടാ-
യൊത്തു വരുത്തി ക്കുറിച്ചീടേണം
കഠിനതയേറും ചോദ്യം കണ്ടാ-
ലഹിതം കാട്ടാതരികിൽ ചേർക്കാം
സമയമതൽപ്പം പോലും കളയരു-
തിരുപുറമൊന്നും നോക്കീടരുതെ
ഏപ്ലസ്‌ നേടാൻ തൊണ്ണൂറെങ്കിലും
ബാക്കി പത്തിനു മൊത്തു പിടിച്ചാൽ
'ഹിത'മുള്ളൊരു കോഴ്സിനു ചേർന്നു
പണി കിട്ടുമ്പോളതു നിർത്തീടാം.

JOHN P A February 17, 2010 at 11:02 PM  

@ Bhama Teacher
Thank you for correcting
@Anil sir
Thank you for the correcting

Mubarak February 17, 2010 at 11:34 PM  

സാമാന്യ നിലവാരം പുലര്‍ത്തിയ ചോദ്യങ്ങള്‍ ആയിരുന്നു. ബ്ലോഗില്‍ പറയുന്ന രീതിയിലെ ചില പിശകുകള്‍ ഉണ്ടായിരുന്നു.CD സ്പര്‍ശരെഖയല്ല പോലെയുള്ളതു.ഇംഗ്ലീഷ് മീഡിയ ചോദ്യങ്ങള്‍ ചിലതില്‍ തര്‍ജമ മോശം ആയിരുന്നതായി തോന്നുന്നു.

marnet February 18, 2010 at 1:11 AM  

നല്ല നിലവാരം ഉള്ള ചോദ്യ പേപ്പര്‍ ആയിരുന്നു .2nd part of 17th question is not easy to understand
even a good student because of the presentation.give more importance to middle term.

Dr.Sukanya February 18, 2010 at 11:06 AM  

@ ജോണ്‍ സര്‍
ചോദ്യം നമ്പര്‍ 14 ലില്‍ 160m ഉയരത്തില്‍ പന്ത് എത്തുന്ന സമയം കാണുക എന്നലെ പറഞ്ഞിരിക്കുന്നത്

h=60t-5t^2
put t=0,1,2,3,4,5,6,7,8,9,10,11,12.
then h=0,55,100,135,160,175,180,
175,160,135,100,55,0

അപ്പോള്‍ മുകളിലേക്ക് പോകുമ്പോള്‍ കല്ല്‌ നാലാമത്തെ സെക്കന്റില്‍ 160m ഉയരത്തില്‍ പന്ത്
എത്തും ആറാമത്തെ സെക്കന്റില്‍ കല്ല്‌ പരമാവധി ഉയരത്തില്‍ എത്തി(180m) പിന്നെ താഴോട്ട് വീഴാന്‍ തുടങ്ങും വീണ്ടും രണ്ടു സെക്കന്റ്‌ കഴിയുമ്പോള്‍ കല്ല്‌ 160m ഉയരത്തില്‍ ആയിരിക്കും തറ നിരപ്പില്‍ നിന്ന് .അപ്പോള്‍ അകെ സമയം (6+2=8sec)അതിനാല്‍ 8sec നമുക്ക് സ്വീകരിക്കാന്‍ കഴിയില്ലേ ?.

ഇവിടെ Quadratic equation എന്ന ആശയം ഉപയോഗിക്കണം എന്ന് പറയാത്തത് കൊണ്ട് ഒരു കുട്ടി t=1,2,3,4.....എന്ന് വിലകള്‍ സ്വീകരിച്ചു ഉത്തരത്തില്‍ എത്തിയാല്‍ അതിനു മുഴുവന്‍ മാര്‍ക്കും നല്‍കണമല്ലോ അല്ലെ സര്‍ ?Quadratic equation എന്ന ആശയം ഉപയോഗിക്കണം എന്ന് പറഞ്ഞിരുന്നു എങ്കില്‍ കൂടുതല്‍ കുട്ടികള്‍ ഈ ഉത്തരം ചെയ്യാനും സാധ്യത ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

എന്റെ ഒരു തോന്നലാണ്. അഹിതം തോന്നരുത്

Dr.Sukanya February 18, 2010 at 11:22 AM  

ജനാര്‍ദ്ദനന്‍ സര്‍ കവിത അസ്സലായി .ശബരിമല യാത്ര സുഖം ആയിരുന്നു എന്ന് കരുതുന്നു. ഞങ്ങളുടെ കാര്യം സര്‍ പറഞ്ഞുവോ ?ബ്ലോഗിന് വേണ്ടി പ്രാര്‍ത്ഥന നടത്തിയില്ലേ ?

കുട്ടികള്‍ ഒക്കെ നന്നായി പരീക്ഷ എഴുതിയിരിക്കും അല്ലെ ?അപ്പവും അരവണയും കൊണ്ട് വന്നിട്ടുണ്ടോ ? ഇത് പറ്റില്ല സര്‍ , ഞാന്‍ സര്‍ എന്തായാലും കൊണ്ടുവരും എന്ന് കരുതി

Dr.Sukanya February 18, 2010 at 11:39 AM  

സമാന്തര ശ്രേണിയില്‍ നിന്നും വന്നിരിക്കുന്ന ചോദ്യങ്ങള്‍ കൂടുതലും മധ്യ പദത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടാണ് .

പക്ഷെ More questions നമ്മള്‍ ചെയുംപ്പോള്‍ അതില്‍ ആദ്യത്തെ അഞ്ചു പദങ്ങളുടെ തുക 80 ആകതക്കവിധം 5 സമാന്തര ശ്രേണി രൂപീകരിക്കുക എന്നൊരു ചോദ്യം ചെയ്തു ശീലിച്ച കുട്ടികള്‍ അത് പെട്ടന്ന് ചെയ്തിരിക്കും

പദങ്ങളുടെഎണ്ണം x മധ്യ പദം = തുക
5 x മധ്യപദം = 80
മധ്യപദം =80/5 =16

14,15,16,17,18
12,14,16,18,20
10,13,16,19,22
8,12,16,20,24
18,17,16,15,14

കൂടാതെ നമ്മുടെ ടെക്സ്റ്റ്‌ ബുക്കിലെ Page no.18 ലെ 'ചില പ്രവര്‍ത്തനങ്ങള്‍ ' ചോദ്യം 6,7,8 എന്നിവ ഈ രീതിയിലൂടെ ചെയ്തു നോക്കിയിട്ടുണ്ടെങ്കില്‍ എളുപ്പം സ്കോര്‍ ചെയ്യാം.

കുറിപ്പ് :കുട്ടികള്‍ കൂടുതല്‍ ചോദ്യങ്ങളുമായി പരിച്ചയപെടുന്നത് നല്ലതാണു .ബ്ലോഗിലെ സ്നേഹം നിറഞ്ഞ എല്ലാ ഗണിത അധ്യാപകരോടും എന്റെ ഒരു അപേക്ഷ .മോഡല്‍ എക്സാം കഴിഞ്ഞു.ഇനി സാധിക്കുമെങ്കില്‍ എല്ലാവരും ഒരു മോഡല്‍ പേപ്പര്‍ തയാറാക്കി ബ്ലോഗിലേക്ക് അയച്ചു കൊടുക്കൂ .ബ്ലോഗ്‌ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് അത് വലിയ ഉപകാരം ആവും.

BABU VADUKKUMCHERY February 18, 2010 at 12:31 PM  

During last weeks of February it is required to submit income tax statements to concerned head offices and to Treasury. Here is a simple Excel balsed package to prepare income tax statements within minutes even by a person without any primary knowledge in Income tax laws.

CLICK HERE

To download INCOME TAX STATEMENT PREPARING PROGRAMME 2010 FEBRUARY

JOHN P A February 18, 2010 at 2:08 PM  

ഹിത വീണ്ടും ചോദിക്കുന്നു
ഹിതയ്ക്ക് 1/2 മണിക്കൂര്‍കൊണ്ട് Palakkad Railway station നില്‍ എത്താം ട്രെയിനില്‍ കയറി 3 മണിക്കൂര്‍ കൊണ്ട് ആലുവായിലെത്തം .അപ്പോള്‍ തന്നെ അടുത്തവണ്ടിയില്‍ കയറിയാല്‍ പാലക്കാട്ടെത്താന്‍ 3 h കൂടിവേണം.പിന്നേ 1/2 മണി ക്കൂര്‍ കൊണ്ട് വീട്ടിലെത്തും.
വീട്ടില്‍ നിന്ന് Railway station നില്‍ എത്താന്‍ എത്ര സമയം വേണം?
6 1/2 എന്ന് ഞാന്‍ പറയില്ല

Dr.Sukanya February 18, 2010 at 6:19 PM  

@ജോണ്‍ സര്‍

കുട്ടികളുടെ പേപ്പര്‍ ഒക്കെ നോക്കിയോ .80/80 സ്കോര്‍ ചെയ്ത മിടുക്കന്മാര്‍ /മിടുക്കികള്‍ എത്ര പേര്‍ ഉണ്ട് .

എന്ടമോ സാറുടെ വിശദീകരണം കലക്കി. ഞാന്‍ ആലുവക്ക്‌ പോണില്ല പോരെ .ഹും അല്ല പിന്നെ .

നമ്മുടെ ബ്ലോഗ്‌ നന്നായി പോകുന്നുണ്ട്. പക്ഷെ innovative ideas ഒന്നും വരുന്നില്ല. നമുക്ക് എപ്പോഴും 10th ക്ലാസും പിന്നെ puzzles ഉം മാത്രം മതിയോ ?നമുക്ക് ആദ്യം ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം .പിന്നെ നമുക്ക് അത് വിശകലനം ചെയ്തു ഒരു revolution തന്നെ ഉണ്ടാക്കാം .എന്റെ ഐഡിയകല് ഞാന്‍ ഒരു ഞാന്‍ പോകുന്നതിനു മുന്‍പ് സാറിന് മെയില്‍ ചെയ്യാം .
മൂന്ന് ലക്ഷം സന്ദര്‍ശകര്‍ അല്ലെങ്കില്‍ അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഇ ബ്ലോഗ്‌ ഒരു ചര്‍ച്ച വിഷയം ആകണം (ഇപ്പോള്‍ തന്നെ ചര്‍ച്ച വിഷയം ആണ് )

@ Maths blog team

ഈ ബ്ലോഗില്‍ എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നു.അതിനായി എന്തെല്ലാം നമുക്ക് ചെയ്യാം.അതിനെ കുറിച്ച് ഒരു പോസ്റ്റ്‌ ഒരു ദിവസം വെക്കണം. സന്ദര്‍ശകര്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപെടുതട്ടെ.നമ്മുടെ എല്ലാ മാന്യ സന്ദര്‍ശകരും പോസിറ്റീവ് ആയി പ്രതികരിക്കും .തീര്‍ച്ച .

vijayan February 18, 2010 at 7:21 PM  

@ HITHA
PERHAPS YOU WENT THROUGH A comment of mine yester night by 10.11
to put different values to 't'
*the answer is a palindrom series.
(0,55,105,135,160,175,180,175,160,135,105,55,0)
*we get the same value when we put (0,12),(1,11),(2,10),(3,9),(4,8),(5,7),(6,6).........(12,0) the total is 12.
* when we draw a graph we get a LINE ONLY.
*IS IT THE MOVEMENT OF A BALL?

Anonymous February 18, 2010 at 7:31 PM  

@ ഹിത,

അഭിപ്രായം സ്വാഗതാര്‍ഹം. ഞങ്ങളുടെ ടീമംഗത്തെപ്പോലെ ഈ ബ്ലോഗിന്റെ ഡവലപ്മെന്റിനായി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഈ ഒരൊറ്റ കമന്റ് തന്നെ ധാരാളം. തീര്‍ച്ചയായും നമുക്കീ ചര്‍ച്ച തുടങ്ങിക്കളയാം.പേപ്പര്‍ നോട്ടം ഇന്നെങ്കിലും ആരംഭിക്കണം...

രസകരമായ ഒരു കാര്യം: ആദ്യമെല്ലാം കണ്ണന്‍ ആരാണെന്ന് തിരക്കിയിരുന്ന പലരും ഇപ്പോള്‍ അന്വേഷിക്കുന്നത് ആരാണ് ഹിത എന്നാണ്. പക്ഷെ ഞങ്ങള്‍ക്കൊന്നറിയാം. ബ്ലോഗ് ടീമംഗങ്ങള്‍ക്കിടയിലെ സ്ഥിരം ചര്‍ച്ചാ വിഷയമായ ഹിത, ഞങ്ങളുടെ വളര്‍ച്ച ആഗ്രഹിക്കുന്ന ഒരാളാണ്. ശരിയല്ലേ, ൧൯,൧൧?

Unknown February 18, 2010 at 7:42 PM  

7th question
A യിലൂടെ tangent വരച്ഛ് 90 degree അടയാളപ്പെടുത്തിയ ഉത്തരവും കിട്ടി.

ജനാര്‍ദ്ദനന്‍.സി.എം February 18, 2010 at 7:59 PM  

പ്രിയ മാത്‌ സ്‌ ബ്ലോഗ്‌ ടീം,
ഹിതയുടെ ഉപദേശങ്ങൾക്ക്‌ ഛന്ദസ്സ്‌ വൽക്കരണം നടത്തിയതിനെപ്പറ്റി ഒന്നും പറഞ്ഞില്ല

JOHN P A February 18, 2010 at 8:03 PM  

ഹിത
80/80 കിട്ടിയഒരുകുട്ടി അനുരാജ് ആണ്.നോക്കിതീര്‍ന്നിട്ടില്ല. 3 പേര്‍ ഉണ്ടാകും

MOHANAN PILLAI K February 18, 2010 at 8:35 PM  

THANKS TO MATHS BLOG TEAM. WE EXPECT
MORE QUESTIONS BEFORE SSLC EXAM

Dr.Sukanya February 18, 2010 at 9:40 PM  

@ ജോണ്‍ സര്‍

സര്‍ അനുരാജ് എന്ന കുട്ടിയോട് എന്റെ ഒരു അഭിനന്ദനങ്ങള്‍ അറിയിക്കണം.ഒപ്പം ജോണ്‍ സാറിനും അഭിനന്ദനങ്ങള്‍.എന്താന്ന് വച്ചാല്‍ ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ അധ്യാപകനും പങ്കു ഉണ്ട് . ചെറുപ്പത്തില്‍ ഒക്കെ ഞാന്‍ കണക്കില്‍ ഭയങ്കര മോശം ആയിരുന്നു.(ഇപ്പോഴും മോശം തന്നെ )ഞങ്ങളെ 7th std കണക്കു പഠിപ്പിച്ച ഹരിദാസന്‍ സര്‍ ആണ് എനിക്ക് കണക്കില്‍ താല്പര്യം ഉണ്ടാക്കാന്‍ ശരിക്കും സഹായിച്ചത് .പിന്നെ പടിപിച്ച ഒരു കണ്ണന്‍ സര്‍ഉണ്ടായിരുന്നു.തരക്കെടിലാതെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു തരും. പക്ഷെ പോര.
Above 60 സ്കോര്‍ ചെയ്ത എല്ലാവരെയും എ പ്ലസ്‌ ലേക്ക് കൊണ്ടുവരാന്‍ സാറിന് സാധിക്കും.കുറെ കുട്ടികള്‍ കാര്യം മനസ്സിലാക്കാന്‍ താല്പര്യം കാണിക്കില്ല. ഗവണ്മെന്റ് സ്കൂളില്‍ അങ്ങിനെ ഒരു കുഴപ്പം ഞാന്‍ കാണാറുണ്ട് .ഞാനും ഗവണ്മെന്റ് സ്കൂളില്‍ തന്നെ മലയാളം മീഡിയം ആയിപഠിച്ചതാണ്. ഞങ്ങളുടെ ടീച്ചര്‍ (സുനിത ടീച്ചര്‍ ) എപ്പോഴും എക്സ്ട്രാ ടൈം കിട്ടുമ്പോള്‍ കുറച്ചു മോശം അയ കുട്ടികളെ ഒക്കെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു കൊടുക്കും.പക്ഷെ കുറെ കുട്ടികള്‍ ഒന്നും സഹകരിക്കില്ല.

ജോണ്‍ സര്‍ തയാറാക്കുന്ന മോഡല്‍ പേപ്പര്‍ എപ്പോ വരും .80/80 സ്കോര്‍ ചെയ്യും എന്ന് പറഞ്ഞ മറ്റു രണ്ടു കുട്ടികല്കും അഡ്വാന്‍സ്‌ ആയി അഭിനന്ദനങ്ങള്‍.
ഇനി അവര്‍ ഫുള്‍ മാര്‍ക്ക്‌ സ്കോര്‍ ചെയ്തിലെങ്കിലും എനിക്ക് ഒരു കാര്യം ഉറപ്പാണ്‌ അവര്‍ above 70 സ്കോര്‍ ചെയ്യും .നേരത്തെ നമ്മുടെ ബഹുമാനപെട്ട
S.V.Ramanunni സര്‍ പറഞ്ഞത് പോലെ കുട്ടികള്‍ക്ക് ചിലപ്പോള്‍ ആ സമയത്ത് എന്തെകിലും ഒരു പരിഭ്രമം കൊണ്ടോ മറ്റോ ചില മാറ്റങ്ങള്‍ ഉണ്ടാവാം .എന്തായാലും
Above 70 is an excellent score .

Dr.Sukanya February 18, 2010 at 9:46 PM  

@വിജയന്‍ സര്‍

What do you mean sir ? You mean Velocity-time graph of the ball .

Dr.Sukanya February 18, 2010 at 10:00 PM  

@Govthskandala

A യിലൂടെ ആണോ കുട്ടി സ്പര്‍ശരേഖ വരച്ചത് /അതോ ആ കുട്ടി OA യോജിപിച്ചു A യിലൂടെ സ്പര്‍ശരേഖ വരച്ചോ ? രണ്ടാമത് പറഞ്ഞ രീതിയില്‍ ആണെങ്കില്‍ ആ കുട്ടിക്ക് എന്റെ അഭിനന്ദനങ്ങള്‍.
ആ കുട്ടി അങ്ങിനെ വരചെങ്കില്‍ അതിനു താല്പര്യം ഉണ്ടാക്കിയ അധ്യാപകനും എന്റെ അഭിനന്ദനങ്ങള്.അധ്യാപകന്‍ സ്പര്‍ശരേഖയും സ്പര്‍ശബിന്ദുവിലൂടെയുള്ള ആരവും പരസ്പരം ലംബങ്ങളാണ് എന്ന ആശയം കുട്ടിയെ ശരിക്കും പടിപിച്ചു കൊടുത്തിരിക്കും. രണ്ടു പേര്‍ക്കും എ പ്ലസ്‌

ഇത്തരം വേറിട്ട ചിന്താഗതികള്‍ ഇനിയും പോസ്റ്റ്‌ ചെയണം .നമുക്കും പടിക്കാലോ

vijayan February 18, 2010 at 10:09 PM  

when we draw a graph (0,0) (1,55),(2,100),................(12,0) ,we get the actual movementof ball itself.the other graph is a line only( when t=0&12 gives same value. when t=1&11 gives same value.......
ie, to show two different type of graphs ,this is useful.

Dr.Sukanya February 18, 2010 at 10:11 PM  

@ ജനാര്‍ദ്ദനന്‍ സര്‍
നമ്മുടെ കലാവല്ലഭന്‍ ചേട്ടന്‍ കണ്ടാല്‍ മാഷെ ഇത് മലയാളം ബ്ലോഗ്‌ അല്ല എന്ന് പറയും .ഇനി ഒരു കാര്യം എനിക്കും മനസില്ലയില്ല എന്താ ഈ ഛന്ദസ്സ്‌ വൽക്കരണം

കുറിപ്പ് : ഞാന്‍ സംസ്കൃതം ആയിരുന്നു .ഇല്ലെങ്ങില്‍ ഇതൊക്കെ സിമ്പിള്‍.(എങ്ങിനെയുണ്ട് മുന്‍‌കൂര്‍ ജാമ്യം)
അപ്പം അരവണ ? ? ? ?

Dr.Sukanya February 18, 2010 at 10:24 PM  

@ Maths blog team
"പണ്ടൊരിക്കല്‍ നന്ദന പറഞ്ഞതുപോലെ 'പരസ്പരം ആദരിച്ചും നന്ദി പറഞ്ഞും' സമയം കളയുന്നില്ല."

എന്നും പറഞ്ഞു പിന്നെ സമയം കളയുന്നോ ? ഇവിടെ കണ്ണന്‍ ആരാണ് ഹിത ആരാണ് എന്നതല്ല വിഷയം .ഇ ബ്ലോഗ്‌ സന്ദര്‍ശിക്കുന്ന ഓരോ മാന്യ വ്യക്തികളെയും പോലെ ഞാനും ആഗ്രഹിച്ചു എന്ന് മാത്രം .നിങ്ങള്‍ കുറെ പേര്‍ ഉറക്കം പോലും കളഞ്ഞു (എന്റെ ഹോബി ആണ് അത് )ജോലി ചെയുമ്പോള്‍ ഞാന്‍ എന്നാല്‍ കഴിയുന്നത്‌ ചെയുന്നു എന്ന് മാത്രം .

ജനാര്‍ദ്ദനന്‍.സി.എം February 18, 2010 at 10:57 PM  

ഹിതാ,
"ഓരോ മാന്യ വ്യക്തികളേയും"..........എന്നല്ല
ഓരോ മാന്യ വ്യക്തിയേയും എന്നതാണു ശരി
(തമാശിനാണേ.)

nava February 18, 2010 at 11:16 PM  
This comment has been removed by the author.
Anonymous February 18, 2010 at 11:40 PM  

@ ഹിതാ,
ഛന്ദസ്​വല്‍ക്കരണം എന്നാല്‍ കവിതാ രൂപത്തിലാക്കുക എന്നു തന്നെ. ഛന്ദസ്=താളനിബന്ധം എന്നാണെന്നു തോന്നുന്നു. അറിയപ്പെടുന്ന സാഹിത്യകാരന്മാരായ രാമനുണ്ണി മാഷും ജനാര്‍ദ്ദനന്‍ മാഷുമെല്ലാം നമ്മുടെ ഒപ്പമുള്ളപ്പോള്‍ ഇതിനെക്കുറിച്ച് മാത്​സുകാര്‍ എന്തെങ്കിലും പ്രതിവചിക്കുന്നത് ശരിയല്ലല്ലോ.

@ജനാര്‍ദ്ദനന്‍ സാര്‍,
കവിതയുടെ പലഭാഗങ്ങളിലും വന്നിട്ടുള്ള ദ്വിതീയാക്ഷരപ്രാസം കവിതയ്ക്ക് ഏറെ ഭംഗി കൂട്ടുന്നു. പരീക്ഷയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെപ്പറ്റി ഹിതയെഴുതിയ ടിപ്​സുകള്‍ രസകരമായ വരികളിലേക്കാവാഹിക്കാന്‍ കഴിഞ്ഞത് ഒരു ഹിമാലയന്‍ ടാസ്ക്കായിട്ടാണ് എനിക്കു തോന്നിയത്. എന്നെക്കൊണ്ട് പറ്റില്ലാന്നേ പറഞ്ഞുള്ളു. പക്ഷെ ഗോവര്‍ദ്ധനഗിരി ചുമന്ന ഉണ്ണിക്കണ്ണന് (ജനാര്‍ദ്ദനന്‍ മാഷ്) ഹിമാലയം കയറാന്‍ പറ്റില്ലെന്നു പറയുന്നത് അഹിതമാകുമെന്നറിയാം.. കവിത ഗംഭീരം...

nava February 19, 2010 at 12:09 AM  

Friends,

Nobody has made any comment on the the way in which the English version of the model paper is set. It is simply horrible! For example , see question number 20. What does it mean? The first part of the question is just " solve 2 n^2 + 5n = 525 "


The second part of question 20 should be like this: ' Prove that 400 cannot be a sum of any set of consecutive terms of this arithmetic progression'

One should not use the article "the" in mathematical statements in an arbitrary fashion; "the" may hint "uniqueness" and one should be careful about it. There are so many such mistakes in the question paper.

nava February 19, 2010 at 8:19 AM  

Answer key to the second part of question no 20 is not proper. Answer to this question is given based on the assumption that sum of certain number of consecutive terms of the AP,starting from the first. But the sum mentioned in the question is not necessarily from the first term. It is clearly stated in the Malayalam version of this question.

Dr.Sukanya February 19, 2010 at 10:11 AM  

@ Maths blog team

എല്ലാ വിഷയങ്ങളുടെയും ആന്‍സര്‍ കീ പരീക്ഷ കഴിയുന്ന മുറക്ക് പബ്ലിഷ് ചെയുകയാണെങ്കില്‍ അത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ ഉപകാരം ആവില്ലേ.

പിന്നെ എനിക്കൊരു സംശയം ഫിസിക്സ്‌ എക്സാം പേപ്പറില്‍ ഏതൊക്കെ ബള്‍ബുകള്‍ പ്രകാശിക്കും എന്ന ഒരു ചോദ്യം കണ്ടു ,ചോദ്യ നമ്പര്‍ ഓര്‍മയില്ല .S1,S2,S3 എന്ന മൂന്ന് switches B1,B2,B3 എന്ന മൂന്ന് ബള്‍ബുകളും തന്ന ചോദ്യം അതിന്റെ ആന്‍സര്‍ വിശദീകരിക്കാമോ .എനിക്ക് കണക്കിനെകള്‍ ഇഷ്ട പെട്ട വിഷയം ആണ് ഫിസിക്സ്‌ .(ഒരു ഗണിത ബ്ലോഗില്‍ വന്നു ഇ അഭിപ്രായം പറഞ്ഞതില്‍ അഹിതം ഇല്ല എന്ന് കരുതുന്നു)

Dr.Sukanya February 19, 2010 at 12:46 PM  

@ ലളിത ടീച്ചര്‍

ഇന്ന് ഞാന്‍ പഴയ പോസ്റ്റുകള്‍ നോക്കുമ്പോള്‍ ടീച്ചര്‍ ചോതിച്ച ഒരു ചോദ്യം കണ്ടു
If ab+bc+ca=1,
3(a+1/a)=4(b+1/b)=5(c+1/c)
then find the number of non negative
integral solution of x+y+z=6(a+b+c)

ടീച്ചര്‍ എന്താ അതിന്റെ ഉത്തരം ?എനിക്ക് പകുതി കിട്ടി.ഇത്തരം ചോദ്യങ്ങള്‍ എന്ട്രന്സിനു Prepare ചെയുമ്പോള്‍ ചെയ്തു നോക്കിയിരുന്നു .പക്ഷെ ഇത് കുറച്ചു കഷ്ടം തോന്നുന്നു .ടീച്ചര്‍ ഉത്തരം പോസ്റ്റ്‌ ചെയുമോ ?

കുറിപ്പ് :-
പിന്നെ ഒരു കാര്യം ഉണ്ട് ....ഒരു ചോദ്യം പോസ്റ്റ്‌ ചെയ്തു മൂന്ന് ദിവസതനുള്ളില്‍ ആരും ആന്‍സര്‍ ചെയ്തിലെങ്കില്‍ അതിന്റെ ഉത്തരം പോസ്റ്റ്‌ ചെയാന്‍ ചോദ്യം പോസ്റ്റ്‌ ചെയ്ത വ്യക്തി തയാറാകണം .

nava February 19, 2010 at 12:48 PM  

Please see the 17 th question. The common difference of a given arithmetic progression is unique. So the notions like "number of common differences" and "sum of the common differences" do not make any sense. The question could have been asked in a different way.

Dr.Sukanya February 19, 2010 at 3:25 PM  

@ ജോണ്‍ സര്‍

സര്‍ ഫിസിക്സ്‌ ചോദ്യ പേപ്പറില്‍ ചോദ്യം നമ്പര്‍ 12 ,
ചോദ്യം നമ്പര്‍ 14 ലിലെ b.c എന്നിവയുടെ ഉത്തരം സര്‍ പോസ്റ്റ്‌ ചെയുമോ ?

Anonymous February 19, 2010 at 6:18 PM  

Sir ,
Thank you very much for your answer key. Please publish the key for all other subjects. We are waiting for it.

JOHN P A February 19, 2010 at 8:47 PM  

ഹിത എന്നെക്കൊണ്ട് ഫിസിക്സും പറയിക്കുകയാണോ?
​എന്റെ കയ്യില്‍ ചോദ്യമില്ല.സ്കൂളില്‍ ഫിസിക്സ് പഠിപ്പിക്കുന്നുമില്ല.ചോദ്യം പറഞ്ഞാല്‍ ഉത്തരം പറയാം

JOHN P A February 19, 2010 at 8:49 PM  

Nava teacher
The common difference is defined in a sequence,not in a term.I think you are correct

nava February 19, 2010 at 10:53 PM  

John Sir.

It seems you mistook me as a school teacher. I would only claim that I am one who is interested in the mathematics you discuss here.

Anyway thank you very much for your reply.

Have you noticed the comment I made on the second part of question 20?
I would like to hear your view on this.

AZEEZ February 20, 2010 at 5:05 PM  

If Paper Valuation finishes, Post the highest marks with students name.

thunderbird February 23, 2010 at 4:21 PM  

i downloaded the answer key but it seems to be corrupted and i can't open it.PLEASE HELP...!!

Anonymous February 23, 2010 at 7:55 PM  

Download ശരിയായില്ലെങ്കില്‍ ഉടന്‍ മറ്റൊരു ബ്രൌസര്‍ വഴി ശ്രമിക്കുക.

Unknown March 1, 2010 at 2:10 PM  

sir
pls send weightage mark for each chapters in mathematics sslc exam-2010

Dr.Sukanya March 1, 2010 at 2:36 PM  

@ Lalitha Teacher


Arithmetic Progression : 10marks
Circles : 11 marks
Quadratic Equation :12 marks
Tangents :10 marks
Polynomials : 10 marks
Solids :5 marks
Trigonometry ::9 marks
Analytical Geometry :8 marks
Statistics : 5 marks

Unknown March 3, 2010 at 12:59 PM  

thanks to Hithateacher by Latha (I am not Lalitha)

Dr.Sukanya March 3, 2010 at 2:04 PM  

@ലത ടീച്ചര്‍

ഞാന്‍ ടീച്ചര്‍ അല്ല .എന്നെ ഹിത എന്ന് വിളിച്ചാല്‍ മതി. പിന്നെ ഇതിനൊക്കെ എന്തിനാ നന്ദി പറയുന്നത് .എന്റെ ഒരു കൂട്ടുകാരി പത്താം ക്ലാസ്സില്‍ പഠിക്കുന്നുണ്ട് .അവരുടെ ടീച്ചര്‍ ദേശാഭിമാനി പേപ്പര്‍ നോക്കി പറഞ്ഞു കൊടുത്തതാണ്.
പെട്ടന്ന് കണ്ടപ്പോള്‍ ലളിത ടീച്ചര്‍ എന്ന് തോന്നി ക്ഷമിക്കണം കെട്ടോ ടീച്ചര്‍ .

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer