കടങ്കഥ : ആകെ ഓറഞ്ചുകളെത്ര?

>> Friday, February 12, 2010

കമന്റ് ബോക്സില്‍ നല്ലൊരു കൂട്ടായ്മ രൂപപ്പെട്ട ഒരു സന്തോഷത്തിലാണ് ഞങ്ങള്‍. എപ്പോഴും ഏതു ചോദ്യവും ആന്‍സര്‍ ചെയ്യുന്ന ഒരു ഒരു അധ്യാപക-അധ്യാപകേതര സുഹൃത് സംഗമമാണ് എല്ലാ ദിവസവും വൈകുന്നേരം മുതല്‍ രാത്രി വരെ കമന്റ് ബോക്സില്‍ അരങ്ങേറുന്നത്. ഗണിതാധ്യാപകരല്ലാത്ത ജനാര്‍ദ്ദനന്‍ സാറിനെപ്പോലുള്ള മലയാളാധ്യാപകര്‍ പോലും ഈ സുഹൃത് സംഗമത്തില്‍ പങ്കു ചേരുന്നു. പസിലുകള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിലുള്ള ആനന്ദം അനുഭവിക്കുന്നതിന് ഇതാ ഒരു ചെറിയ പ്രശ്നം. ഒരുപാട് നാളെത്തിയാണ് ഇന്നു പുറത്തു പോയത്. ഒരു പോസ്റ്റിനു വേണ്ട വകുപ്പ് നാട്ടിലെ ഒരു ഓറഞ്ച് കടക്കാരനില്‍ നിന്നും കിട്ടി. ചോദ്യം വളരെ ലഘുവാണ്. ചോദിക്കട്ടേ. അഞ്ചു മക്കളാണ് അയാള്‍ക്ക് ഉള്ളത്. ഒരു ദിവസം, തന്റെ അഞ്ചു മക്കളേയും കടയുടെ ചുമതല ഏല്‍പ്പിച്ചു കൊണ്ട് അദ്ദേഹം ബാംഗ്ലൂര്‍ക്ക് പോയി. ഓരോ മക്കളോടും രണ്ട് മണിക്കൂര്‍ ഇടവിട്ട് കടയുടെ ചുമതല ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇനിയാണ് ചോദ്യം. അതെന്താണെന്നല്ലേ?

ഒരു ദിവസം കടതുറന്ന ഒന്നാമത്തെ മകന്‍ അവിടെയുണ്ടായിരുന്ന ഓറഞ്ചുകളുടെ കാല്‍ഭാഗത്തേക്കാളും ഒരെണ്ണം കൂടുതല്‍ വിറ്റു. ഒന്നാമന്റെ സമയം അവസാനിച്ചപ്പോള്‍ രണ്ടാമനെത്തി. അയാളും ബാക്കിയുണ്ടായിരുന്നവയുടെ കാല്‍ഭാഗത്തിനേക്കാളും ഒരെണ്ണം കൂടുതല്‍ വിറ്റു. പിന്നീടെത്തിയ മൂന്നാമനും ഇതുപോലെ തന്നെ ബാലന്‍സുള്ളവയുടെ കാല്‍ഭാഗത്തേക്കാളും 1 കൂടുതല്‍ വിറ്റു. നാലാമത്തെ മകന്‍ വന്നപ്പോഴേക്കും ജേഷ്ഠന്മാര്‍ ചെയ്തതുപോലെ തന്നെ കാല്‍ഭാഗത്തേക്കാളും 1 കൂടുതല്‍ തന്നെയാണ് വിറ്റത്. പിന്നീടെത്തിയ അഞ്ചാമനാകട്ടെ ബാക്കിയുള്ള ഓറഞ്ച് മുഴുവന്‍ വിറ്റു തീര്‍ന്നിട്ടാണ് വീട്ടിലേക്ക് പോയത്. ഒന്നാമനും മൂന്നാമനും കൂടി വിറ്റത് രണ്ടാമനും നാലാമനും കൂടി വിറ്റതിനേക്കാള്‍ 100 കൂടുതലാണ്. എങ്കില്‍ ആകെ ഉണ്ടായിരുന്ന ഓറഞ്ചുകളുടെ എണ്ണമെത്ര?

77 comments:

MURALEEDHARAN.C.R February 12, 2010 at 6:50 AM  

total oranges 1020
1st person sold 256
2nd person sold 192
3rd person sold 144
4th person sold 108
5th person sold 320

JOHN P A February 12, 2010 at 7:03 AM  

total 1020
first man 256
balance 764
second man 192
balance 572
third man 144
balance 428
fourth 108
ok
We can use algebra successfully
good for 8 th children

JOHN P A February 12, 2010 at 7:07 AM  

സ്വാതിടീച്ചര്‍ ബോഡില്‍ ഒരു രേഖ വരച്ചു.
ബോഡിന്റെ തലം രണ്ടായി വിഭജിക്കപ്പെട്ടു.ആ രേഖയെ മുറിച്ച മറ്റൊരു രേഖ തലത്തെ നാലാക്കി.വീണ്ടും ഒന്നിനൊന്ന് സമാന്തരമാകാതെ ,ഒരു ബിന്ദുവിലൂടെ രണ്ടില്‍ കൂടുതല്‍ രേഖകള്‍ കടന്നുപോകാതെ വീണ്ടും വീണ്ടും വരച്ചു.ഭാഗങ്ങളെണ്ണി പട്ടികയിലാക്കി.അതോരു അന്വേഷനാന്മക പഠനത്തിന്റ തുടക്കമായിരുന്നു. പിന്നെ വിവരങ്ങളുടെ ക്രോഢീകരണം,അപഗ്രഥനം,നിഗമനം.
വലിയൊരു ചാര്‍ട്ടില്‍ നിറങ്ങള്‍ ചാലിച്ചുചേര്‍ത്തു കൊണ്ട് മനോഹരമാക്കി.
അതോരു മികവായിരുന്നു
എന്തു നിഗമനത്തിലേക്കായിരിക്കും സ്വാതിടീച്ചര്‍ കുട്ടികളെ എത്തിച്ചിരിക്കുക?

vijayan larva February 12, 2010 at 7:13 AM  

After tasting 1020,256,192,144,108,320 orange shall we have our daily biscuit?
" Take a two digit number and multiply its digits.Repeat until you reach a single digit.What starting number requires the most steps?"

JOHN P A February 12, 2010 at 7:26 AM  

Vijayan sir
Is your number 77
******************************
77 , 49 36 18 8

Umesh::ഉമേഷ് February 12, 2010 at 7:29 AM  

1020 ഓറഞ്ചുകൾ.

മൂത്തവൻ 256 വിറ്റു. ബാക്കി 764.
രണ്ടാമത്തവൻ 192 വിറ്റു. ബാക്കി 572.
മൂന്നാമത്തവൻ 144 വിറ്റു. ബാക്കി 428.
നാലാമത്തവൻ 108 വിറ്റു. ബാക്കി 320.
അഞ്ചാമത്തവൻ 320 വിറ്റു.

256 + 144 = 400
192 + 108 = 300

400 - 300 = 100

Umesh::ഉമേഷ് February 12, 2010 at 7:30 AM  

No idea what I did wrong when I tried it several hours before. Simple algebra mistakes!

Umesh::ഉമേഷ് February 12, 2010 at 7:33 AM  

Number of sub-planes formed by n lines = n(n+1)/2 + 1

vijayan larva February 12, 2010 at 7:47 AM  

"A clock hands are at a rt. angle .how many times can we see it between noon and midnight?"

Umesh::ഉമേഷ് February 12, 2010 at 7:52 AM  

23?

Umesh::ഉമേഷ് February 12, 2010 at 7:55 AM  

No. 22.

റ്റോംസ് കോനുമഠം February 12, 2010 at 8:05 AM  

1030

Janardanan master February 12, 2010 at 9:58 AM  

ഓറഞ്ചിന്റെ കണക്കിലാണ്ടു സുഖ സുഷുപ്തി പൂകിയോ ഞാൻ
സാറഞ്ചിനു മുമ്പുണർന്നു പസിലുകളുയർത്തീടവെ
കെ എസ്‌ ഈ ബി ചതിച്ച പണിയാലതിഖിന്നനായ്‌
ബ്ലോഗിൻ ചോട്ടിലിരുന്നു വൃഥാ കമന്റു തിരഞ്ഞു കരയുന്നിതിപ്പോൾ

ABDUL AZEEZ February 12, 2010 at 10:01 AM  

A Rhyme Puzzle


As I was going to St. Ives,
I met a man with seven wives.
Every wife had seven sacks,
And every sack had seven cats,
Every cat had seven kittens.
Kittens, cats, sacks, and wives,
How many were going to St. Ives?

Janardanan master February 12, 2010 at 10:19 AM  
This comment has been removed by the author.
Hitha February 12, 2010 at 10:21 AM  

Rhyme Puzzle

Answer : zero

Janardanan master February 12, 2010 at 10:23 AM  

@ rhyme puzzle
answer 2802

Hitha February 12, 2010 at 10:25 AM  

Since azeez sir is going there answer may be one

ABDUL AZEEZ February 12, 2010 at 10:57 AM  
This comment has been removed by the author.
ABDUL AZEEZ February 12, 2010 at 10:59 AM  

@ Hitha

How it be Zero?

Hitha February 12, 2010 at 11:00 AM  

ബ്ലോഗിലെ രാജാക്കന്മാര്‍ ഹരി സര്‍ , നിസാര്‍ സര്‍ .ചാണക്യന്‍ ജോണ്‍ സര്‍ .നവ രത്നങ്ങള്‍
ഉമേഷ്‌ സര്‍ , വിജയന്‍ (ലാര്‍വ) സര്‍ ,വിജയന്‍കടവത് സര്‍, വിജയന്‍ എന്‍,എം സര്‍
മുരളി സര്‍, അസീസ് സര്‍ , സ്വാതി ചേച്ചി ,രാമനുണ്ണി സര്‍ , മുരളീകൃഷ്ണന്‍ സര്‍ . കാളിദാസന്‍ ജനാര്‍ദ്ദനന്‍ സര്‍ .ഐശ്വര്യ ലക്ഷിമകള്‍ ഭാമ ടീച്ചര്‍,ലളിത ടീച്ചര്‍ .ബീര്‍ബല്‍ കാല്‍വിന്‍ സര്‍ എന്നിവര്‍ക്കും . ബ്ലോഗ്‌ സന്ദര്‍ശിക്കുന്ന എല്ലാ കുട്ടിക്കള്‍ , രക്ഷിതാക്കള്‍ , അദ്യാപകര്‍ , തുടങ്ങി എല്ലാവര്ക്കും ശിവരാത്രി ആശംസകള്‍

Hitha February 12, 2010 at 11:01 AM  

ബ്ലോഗിലെ രാജാക്കന്മാര്‍ ഹരി സര്‍ , നിസാര്‍ സര്‍ .ചാണക്യന്‍ ജോണ്‍ സര്‍ .നവ രത്നങ്ങള്‍
ഉമേഷ്‌ സര്‍ , വിജയന്‍ (ലാര്‍വ) സര്‍ ,വിജയന്‍കടവത് സര്‍, വിജയന്‍ എന്‍,എം സര്‍
മുരളി സര്‍, അസീസ് സര്‍ , സ്വാതി ചേച്ചി ,രാമനുണ്ണി സര്‍ , മുരളീകൃഷ്ണന്‍ സര്‍ . കാളിദാസന്‍ ജനാര്‍ദ്ദനന്‍ സര്‍ .ഐശ്വര്യ ലക്ഷിമകള്‍ ഭാമ ടീച്ചര്‍,ലളിത ടീച്ചര്‍ .ബീര്‍ബല്‍ കാല്‍വിന്‍ സര്‍ എന്നിവര്‍ക്കും . ബ്ലോഗ്‌ സന്ദര്‍ശിക്കുന്ന എല്ലാ കുട്ടിക്കള്‍ , രക്ഷിതാക്കള്‍ , അദ്യാപകര്‍ , തുടങ്ങി എല്ലാവര്ക്കും ശിവരാത്രി ആശംസകള്‍

ABDUL AZEEZ February 12, 2010 at 11:03 AM  

Find the next 2 numbers in the series
72,53,34,25,-,-?

Hitha February 12, 2010 at 11:08 AM  

IS IT 29 AND 85

Hitha February 12, 2010 at 11:12 AM  

72,53,34,25,-,-?
7*7+2*2=53
5*5+3*3=34
3*3+4*4=25
2*2+5*5=29
2*2+9*9=85

SO THE NEXT TWO TERMS ARE 29 and 85

Sir network is down here.i can't post my answers .see u later .

Hitha February 12, 2010 at 11:25 AM  

ഇന്ന് രാവിലെ ഞാന്‍ നമ്മുടെ ജനാര്‍ദ്ദനന്‍ സാറെ ഫോണില്‍ വിളിച്ചു . എന്നെ പരിച്ചയപെടുതിയതം സര്‍ ഒരു ശ്ലോകം ചൊല്ലി അതിന്റെ അര്‍ത്ഥവും സര് തന്നെ പറഞ്ഞുതന്നു "ഹേ ബാലികേ ഹംസകുലതിന്റെ വര്‍ഗമൂലതിന്റെ പകുതിയുടെ ഏഴുമടങ്ങ്‌ തീരത്തില്‍ സന്തോഷത്തോടെ സവാടനം നടക്കുനതു കണ്ടു .ബാകിയുള്ള രണ്ടു ഹംസങ്ങള്‍ വെള്ളത്തില്‍ കലഹിച്ചുകൊണ്ടിരുന്നു ".എന്നാണ് അതിന്റെ അര്‍ഥം എന്ന് സര്‍ പറഞ്ഞു .എന്നിട്ട് സാറിന്റെ വക ഒരു ച്യോത്യം ഹംസങ്ങളുടെ എണ്ണം എത്ര ? സത്യം പറഞ്ഞാല്‍ സാറെ വിളികെണ്ടിയിരുന്നില്ല എന്ന് തോന്നി .എന്നെ ഒന്ന് സഹായിക്കാമോ ? ഹംസങ്ങളുടെ എണ്ണം എത്ര ?

ABDUL AZEEZ February 12, 2010 at 12:06 PM  

@ Hitha

Is it 16

ABDUL AZEEZ February 12, 2010 at 12:09 PM  

Fill in the blanks.

(1,3),(2,3),(3,6),(4,4),(5,-)(6,-)

Hitha February 12, 2010 at 12:18 PM  

Dear azeez sir

@ CLOCK PROBLEM

I THINK
6 times you will get a right angle
12:15pm,3pm,3:30pm,6:15pm, 9pm, 9:30p
or as umesh sir said 22 or 23

ABDUL AZEEZ February 12, 2010 at 12:35 PM  

@ Hitha

Give me an A+ before the legends came if my answer is correct in the SWAN problem.

And the clock puzzle is not mine It Vijayan Sir's Puzzle. I think the answer is 23.
We Can Expect a clarification from Vijayan Sir.

vijayan larva February 12, 2010 at 1:07 PM  

@clock problem:
answer is 22
today is sivarathry .I welcome everybody except UMESH SIR to watch in a watch from noon to midnight.
perhaps you may think why UMESH SIR is out from the list.for two reasons.1)his answer is right.
2) he is sleeping while we are celebrating sivarathry
...
what word could be '*****'
" deft,laughing, hijack,calmness, canopy,"*****",stump."

ABDUL AZEEZ February 12, 2010 at 1:19 PM  

Yes Vijayan Sir..

It is 22. It is a typing error.

Twice an hour except 2-3 and 8-9

Between 2 and 3 you will get only one right angle i.e ~ 2:27

Between 8 and 9 you will get only one right angle i.e ~ 8:28

In remaining hours, you will get 2 right angles. So, the right answer is 22.

Am i Rite?

ABDUL AZEEZ February 12, 2010 at 1:27 PM  

Another one.

How many times in a day hour and minute hands make an angle of 180 dergrees between them?

Hitha February 12, 2010 at 1:32 PM  

@ Vijayan sir
FIRST.
if it is correct
Give me an A+ before the legends came
(as asees sir said )

ABDUL AZEEZ February 12, 2010 at 1:33 PM  

Consider,the Clock is divided into 60 equal units,Then at 10 O'clock, the distance between two hands is exactly 10 units.
Can you give any other time, when the distance between two hands is exactly same unit as that of time?

Hitha February 12, 2010 at 1:35 PM  

@ Azeez sir
22 times a day.

It occurs in every 65 minutes

vijayan larva February 12, 2010 at 1:36 PM  

A+ to whom?

vijayan larva February 12, 2010 at 1:39 PM  

how many times the clock hands coincides from noon to midnight ?

Hitha February 12, 2010 at 1:45 PM  

അസീസ് സാറിന് എ പ്ലസ്‌ ഞാന്‍ തരുന്നത് ശരിയല്ല എന്താന്ന് വച്ചാലെ സാറിനെ പോലെ ഒരു ഗണിത പ്രതിഭയ്ക്ക് ഞാന്‍ മാര്‍ക്ക്‌ തരാന്‍ മാത്രംവളര്നിട്ടില്ല .
പിന്നെ ഹരി സരോ നമ്മുടെ ചാണക്യന്‍ സരോ കണ്ടാല്‍ കണ്ടാല്‍ എ പ്ലസ്‌ തരില്ല കാരണം അവര്ക് സ്റെപ്സ്‌ വേണം .
ഞങ്ങളെ പടിപിച്ച ടീച്ചര്‍ സുനിത ടീച്ചര്‍ ഇപ്പോഴും പറയും സ്റെപ്സ്‌ ഇല്ലെങ്ങില്‍ മാര്‍ക്ക്‌ കുറയ്ക്കും എന്ന് . അത് കൊണ്ട് ഞങ്ങള്‍ ചിത്രങ്ങള്‍ , സ്റെപ്സ്‌എല്ലാം എഴുത്തും . എന്നാലും ടീചെര്ക് പോര എന്നാ അഭിപ്രായം . ഇനിയും മെച്ചപെടാന്‍ ഉണ്ട് എന്നാ പറയുക. നന്നായി പടിപിക്കും .എനിക്ക് കണക്കില്‍ എ പ്ലസ്‌ കിട്ടി എന്ന് പറഞ്ഞാല്‍ തന്നെ അത് മനസിലായി കാണുമല്ലോ ?

Umesh::ഉമേഷ് February 12, 2010 at 5:40 PM  

ഹിത, ജനാർദ്ദനൻ മാസ്റ്റർ, മറ്റുള്ളവർ,

ജനാർദ്ദനൻ മാസ്റ്റർ പറഞ്ഞ ഹംസങ്ങളുടെ പ്രശ്നം ഭാസ്കരാചാര്യരുടെ 'ലീലാവതി'യിൽ നിന്നുള്ളതാണു്. ഇവിടെ ശ്ലോകവും വിശദീകരണവും ഉണ്ടു്. Quadratic equation ഉപയോഗിച്ചു ചെയ്യേണ്ട പ്രശ്നമാണിതു്. അതു പോലെയുള്ള മറ്റൊരു പ്രശ്നം (അർജ്ജുനന്റെ അമ്പുകൾ) ഇവിടെ ഉണ്ടു്. ഇവയ്ക്കു് ആധുനികരീതിയിലും ഭാസ്കരാചാര്യരുടെ രീതിയിലും ഉള്ള നിർദ്ധാരണങ്ങൾ ഇവിടെ വായിക്കാം.

Janardanan master February 12, 2010 at 7:53 PM  

@vijayan sir answer for yester days solution
27/3 = 54/6 = 81/9

Umesh::ഉമേഷ് February 12, 2010 at 8:36 PM  

വിജയൻ സാറിന്റെ അവസാനത്തെ ക്ലോക്ക് ചോദ്യത്തിന്റെ ഉത്തരം: 11 തവണ. വിശദമായ ഉത്തരം ഇവിടെ ഉണ്ടു്. ചോദ്യം ഇവിടെയും.

Hitha February 12, 2010 at 9:04 PM  

Here is a poem written by Our poet Janardhanan sir

"Now I -even I would celebrate
his Rhymes unapt the great
Immestal syracusam rivaled never more
Now in his wonderous love
Passed on before
Left men his guidence
How to circle mensurate ?


Now the question
"Some mathematics is hidden in this poem .Find it "

JOHN P A February 12, 2010 at 9:07 PM  

It is nothing but the value of" Pie"

Hitha February 12, 2010 at 9:13 PM  

@ John sir
എന്ടമോ വെറുതെ ആണോ ഞാന്‍ രാവിലെ ചാണക്യന്‍ എന്ന് വിശേഷിപിച്ചത് . എ പ്ലസ്‌ തരുന്നു .ഒരു കിടിലന്‍ ച്യോത്യം ഏട്ടന്റെ ബുക്ക്‌ നോക്കി ഞാന്‍ഇനിയും വരും

JOHN P A February 12, 2010 at 9:44 PM  

Hitha( ടീച്ചര്‍ ഇല്ല)
കണ്ണന്‍ സാറിനെ ഇയാള്‍ എതുഗണത്തിലാണു പെടുത്തുക?

Hitha February 12, 2010 at 9:50 PM  

ജോണ്‍ സര്‍ ഒരു ദിവസം എറണാകുളത്തുനിന്ന് പാലക്കാട്‌ വരെ ട്രെയിനില്‍ വരുമ്പോള്‍ ഒരു സഹോദരനും സഹോദരിയം അതെ കമ്പാര്‍ട്ട്മെന്റില്‍
ഇരിക്കുനതായി കണ്ടു .
കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോള്‍ ജോണ്‍ സാറും കുട്ടികല്ലും നല്ല പരിച്ചയകരായി .പാലക്കാട്‌ എത്തിയപ്പോള്‍ ജോണ്‍ സാറിനോട് കുട്ടികള്‍ ഫോണ്‍ നമ്പര്‍ ചോതിച്ചപ്പോള്‍ സര്‍ പറഞ്ഞു "അതൊരു നാലക്ക സംഖ്യ ആണ് .രണ്ടു എഴുകള്‍ ഉണ്ട് .അതൊരു പൂര്‍ണ വര്‍ഗം ആണ് .കൂടാതെ അതില്‍ തുടര്‍ച്ചയായ മൂന്ന് അക്കങ്ങളും ഉണ്ട് .ഇടക്ക് വിളിക്കണം."ഇതും പറഞ്ഞു ജോണ്‍ സര്‍ പോയി .കുട്ടികള്‍ക്ക് ഒരു ചായ പോലും വാങ്ങി കൊടുക്കാതെ .
കൂടെ ഉണ്ടായിരുന്ന ആണ്‍കുട്ടിക്ക് ഒന്നും മനസ്സിലായില്ല പക്ഷെ പെണ്‍കുട്ടി മിടുക്കി ആയതിനാല്‍ അവള്‍ നമ്പര്‍ കണ്ടു പിടിച്ചു .നാളെ വിളിക്കണം എന്നും പറഞ്ഞു.എന്താണ് ജോണ്‍ സരുടെ നമ്പര്‍ . ?

Janardanan master February 12, 2010 at 10:00 PM  

@hitha
5776
76*76

Janardanan master February 12, 2010 at 10:00 PM  
This comment has been removed by the author.
Hitha February 12, 2010 at 10:01 PM  

ജോണ്‍ സര്‍ ഒരു ദിവസം എറണാകുളത്തുനിന്ന് പാലക്കാട്‌ വരെ ട്രെയിനില്‍ വരുമ്പോള്‍ ഒരു സഹോദരനും സഹോദരിയം അതെ കമ്പാര്‍ട്ട്മെന്റില്‍
ഇരിക്കുനതായി കണ്ടു .
കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോള്‍ ജോണ്‍ സാറും കുട്ടികല്ലും നല്ല പരിച്ചയകരായി .പാലക്കാട്‌ എത്തിയപ്പോള്‍ ജോണ്‍ സാറിനോട് കുട്ടികള്‍ ഫോണ്‍ നമ്പര്‍ ചോതിച്ചപ്പോള്‍ സര്‍ പറഞ്ഞു "അതൊരു നാലക്ക സംഖ്യ ആണ് .രണ്ടു എഴുകള്‍ ഉണ്ട് .അതൊരു പൂര്‍ണ വര്‍ഗം ആണ് .കൂടാതെ അതില്‍ തുടര്‍ച്ചയായ മൂന്ന് അക്കങ്ങളും ഉണ്ട് .ഇടക്ക് വിളിക്കണം."ഇതും പറഞ്ഞു ജോണ്‍ സര്‍ പോയി .കുട്ടികള്‍ക്ക് ഒരു ചായ പോലും വാങ്ങി കൊടുക്കാതെ .
കൂടെ ഉണ്ടായിരുന്ന ആണ്‍കുട്ടിക്ക് ഒന്നും മനസ്സിലായില്ല പക്ഷെ പെണ്‍കുട്ടി മിടുക്കി ആയതിനാല്‍ അവള്‍ നമ്പര്‍ കണ്ടു പിടിച്ചു .നാളെ വിളിക്കണം എന്നും പറഞ്ഞു.എന്താണ് ജോണ്‍ സരുടെ നമ്പര്‍ . ?

Janardanan master February 12, 2010 at 10:04 PM  

what is this?
Repeat the qn after the answer

Hitha February 12, 2010 at 10:12 PM  

സര്‍ എങ്ങിനെ എത്ര പെട്ടന്ന് ഉത്തരം പറയാന്‍ പറ്റുന്നു . ഞാന്‍ ആണെങ്കില്‍ രണ്ടു ദിവസം ഇരുന്നേനെ .
ബഹുമാനപെട്ട ആസ്ഥാന കവിക്ക്‌ എ പ്ലസ്‌

എന്നാലും ജോണ്‍ സര്‍ ചായ വാങ്ങി തരത്തിരുന്നതിനെ കുറിച്ച് രണ്ടു വരി കവിത എഴുതാതിരുന്നത് കഷ്ടമായി .

Janardanan master February 12, 2010 at 10:39 PM  

വണ്ടിയില്‍ വെച്ച് പരിചയപ്പെടുന്നവരില്‍ നിന്നും ചായ വാങ്ങി കുടിക്കരുത് --ഭഗവത് ഗീത-17 ആം ശ്ലോകം

vijayan larva February 12, 2010 at 10:40 PM  

@UMESH SIR 'U R RT. 11 TIMES
@janardanan sir,
your answer is rt.
but
more solutions are there,
if u try u will get one more solution 4 yesterday's&today's problem.
ok sleep well,get up early and solve tomorrow's problem.i am little bit today being sivarathry.
thank u umesh sir and jan sir and every body for completing 200000.in advance

Hitha February 12, 2010 at 10:44 PM  

ഒരു ദിവസം നമ്മുടെ ഹരി സര്‍ ഹരിശ്രീ വെബ്‌ പോര്ടലിന്റെ ഒരു സ്റ്റഡി ക്ലാസ്സ്‌ എടുക്കാനായി പാലക്കാട്‌ വന്നു. ഞാന്‍ ഹരി സാറിനോട് സര്‍ താമസ്സിക്കുന്ന മുറിയുടെ നമ്പര്‍ ചോതിച്ചപ്പോള്‍ സര്‍ പറഞ്ഞു "എന്റെ മുറി ഇരിക്കുന്ന നിരയില്ലേ മുറികള്‍ക്ക് ഒന്ന് , രണ്ടു , മൂന്ന് എന്നിങ്ങനെ ആണ് നമ്പര്‍ നല്കിയിരിക്കുനത് . എന്റെ മുറിയുടെ ഒരുവസതുള്ള നമ്പറിന്റെ തുകയും മറു വസതുള്ള മുറികളുടെ നമ്പറിന്റെ തുകയും തുല്യമാണ് .കൂടാതെ ആ നിരയില്ലുള്ള മുറികളുടെ എണ്ണം 50നും 500നും ഇടക്കാണ്‌ .എങ്കില്‍ ഹരി സാറിന്റെ മുറിയുടെ നമ്പര്‍ എത്ര ?

vijayan larva February 12, 2010 at 10:45 PM  

phone number
if she was not clever she would call the number 7744.she may think in which era john sir is living with a phone number of 4 digits.

vijayan larva February 12, 2010 at 10:47 PM  

@hitha,(sister of kannan sir)
months back umesh sir answered the qn with explanation

Hitha February 12, 2010 at 10:49 PM  

@ Vijayan sir
എന്റെ കയ്യില്‍ സ്റ്റോക്ക്‌ ഉള്ള ച്യോത്യങ്ങള്‍ ഞാന്‍ ചോതിച്ചു .എന്താ സര്‍ എങ്ങിനെ കളിയാക്കുനത് . ?ഇനി ഒരു ച്യോത്യവും ഞാന്‍ ചോതികില്ല .

vijayan larva February 12, 2010 at 10:54 PM  

@hitha
room no 85? 493?

vijayan larva February 12, 2010 at 10:54 PM  

iniyum chodikkanam

Umesh::ഉമേഷ് February 12, 2010 at 10:59 PM  

Hita's room problem (The first number is the room number, the second number is the total number of rooms):

1, 1
6, 8
35, 49
204, 288
1189, 1681
6930, 9800
...

Between 50 and 500, only one solution is there: 204, 288.

This can be solved using pure Mathematics. Challenge to everybody: Solve this mathematically, and find a simple formula/method to find all solutions upto any number.

Umesh::ഉമേഷ് February 12, 2010 at 11:00 PM  

BTW, this problem is very famous. Ramanujan found the general solution in his head while stirring vegetables.

ABDUL AZEEZ February 12, 2010 at 11:17 PM  

Again

Consider,the Clock is divided into 60 equal units,Then at 10 O'clock, the distance between two hands is exactly 10 units.
Can you give any other time, when the distance between two hands is exactly same unit as that of time?

Jayarajan Vadakkayil February 12, 2010 at 11:53 PM  

അസീസ്‌ സര്‍,
രാത്രി 12 മണി (0 മണി) ആയാലോ ?

Janardanan master February 13, 2010 at 6:43 AM  

@hitha
your answer for clock problem
answer is wronng- no problem but
during 12-15,3-30, 6-15 & 9-30 there is no rt.angle between the hands
ok

vijayan larva February 13, 2010 at 7:32 AM  

Being a holiday,yesterday,I walked by a holiday display and noticed there were nine straw baskets ,each one having a whole number of ORANGE at most 9 ,and possible none.Then I also noticed the' mean' number of oranges were 4,the 'median' was 4 and the' mode' was 2.Is this possible? and if so ,how many solutions are there?

who is the 200000 th visitor?

JOHN P A February 13, 2010 at 9:39 AM  

ഞാന്‍ ഇവിടെ തന്നെയുണ്ട്.200000 ആകുന്നതുകാണാന്‍ തന്നെ.

ABDUL AZEEZ February 13, 2010 at 9:51 AM  

@ Jayarajan Sir,
12 is not correct answer.

Kalavallabhan February 13, 2010 at 10:19 AM  

200000 തികഞ്ഞില്ല, എന്നാലും " തികഞ്ഞു " എന്നുള്ള പോസ്റ്റ്‌ വായിച്ചു. നന്ദന ടീച്ചർ പറയുന്നത്‌ കാര്യമാക്കണ്ട.
ഏതായാലും 200000 തികയുന്നതിന്റെ ആശം സകൾ അഡ്വാൻസായി നേരുന്നു.

Janardanan master February 13, 2010 at 11:31 AM  

എത്ര ണ്ട ഉണ്ട്‌

പണ്ടു രണ്ടു പണ്ഡിതന്മാർ വൈപ്പിൻ തുണ്ടിലുണ്ടായ്‌
രണ്ടുപേരുമൊത്തുകൊണ്ടു ഗണിത ബ്ലൊഗുമുണ്ടായ്‌
ചെണ്ടു കൊണ്ടു വന്നോർ രണ്ടു ലക്ഷമുണ്ടു പക്ഷേ
തണ്ടു വന്നു കൊണ്ടുപോയി കുണ്ടിലാക്കിടല്ലേ
മിണ്ടുവാനും തോണ്ടുവാനും ഞങ്ങളുണ്ടു കൂടെ
ശങ്ക വേണ്ട മണ്ടി മണ്ടി കേറിടട്ടെ മോളിൽ

vijayan larva February 13, 2010 at 11:41 AM  

2o nda?

vijayan larva February 13, 2010 at 12:02 PM  

now 200000

ABDUL AZEEZ February 13, 2010 at 12:06 PM  

Yes It reached 200000 at 11.52

Thanks to everybody.

Kalavallabhan February 13, 2010 at 12:19 PM  

പണ്ഡിതനിണ്ടലു
കുണ്ടിലാക്കിടുമോന്ന്
ശങ്കവേണ്ടിനി തെറ്റില്ലി
വർ തൻ കണക്കുകൾ

vijayan larva February 14, 2010 at 12:42 PM  

@ UMESH SIR,: House no problem:
i thought it is easy to solve it mathematically.
but......
then I added each natural number and checked is there any perfect squares in it.by checking first 50 numbers i came across (1),3,6,10,15,21,28,(36),45,55,66,78,91,105........1081,1128,,1176,(1225).....0nly 3 perfect squares.THEN FOUND the root of each one: +veroot1=1,+veroot 36=6,+veroot1225=35.where the conditions satisfy.
ie,1/1,6/8,35/49 ( total of 1=1,8 number =36,49 number =1225.can we make sure that the only other perfect squares are 41616,1413721,47974900 .(simply calculated from your answer ,after coming across my first three results)

I appreciate your challenge for solving such problems.

ABDUL AZEEZ February 14, 2010 at 2:07 PM  

It is a solution. Not a puzzle.

Regarding the Room Number puzzle

If n^2= m(m+1)/2,

Then 'n' will be the room number and 'm' will be the total number of rooms.

Am I right Umesh Sir?

Umesh::ഉമേഷ് February 16, 2010 at 11:26 PM  

മൂന്നു ദിവസമായി സ്ഥലത്തില്ലായിരുന്നു. പുതിയ മുറി-പ്രശ്നത്തിന്റെ നിർദ്ധാരണം ഇവിടെയും ഇവിടെയും മുപ്പത്തിമൂന്നാം അദ്ധ്യായത്തിൽ ചേർത്തിട്ടുണ്ടു്. 15 കൊല്ലം മുമ്പാണു് ഞാൻ ആദ്യമായി ഇതു സോൾ‌വു ചെയ്യാൻ നോക്കിയതും വിജയിച്ചതും. ആ നിർദ്ധാരണമാണു് ഇതു്. പല പുസ്തകങ്ങളിലും ഈ ചോദ്യവും ഉത്തരവും ഉണ്ടായിരുന്നെങ്കിലും ചെയ്യുന്ന രീതി ഉണ്ടായിരുന്നില്ല.

സത്യത്തിൽ ഇതു വളരെ ലളിതമായ ഒരു പ്രശ്നമാണു്. നമ്പർ തിയറിയിൽ കാര്യമായ വിവരമൊന്നുമില്ലായിരുന്ന ഞാൻ ഇതു് ആദ്യം ചെയ്തപ്പോൾ ഏകദേശം മുക്കാൽ മണിക്കൂറേ എടുത്തുള്ളൂ. തുടർഭിന്നങ്ങളിൽ ജീവിതം ചെലവഴിച്ച രാമാനുജൻ ഇതു് ഏതാനും സെക്കന്റുകളിൽ ചെയ്തതിൽ അദ്ഭുതമില്ല.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer