ഈ നാട്ടില്‍ മുക്കാലികളില്ലേ..?

>> Saturday, December 5, 2009


സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിലെങ്കിലും, പുറമേയുള്ള ഏജന്‍സികള്‍ പരീക്ഷകളും, മറ്റ് ധനാഗമന മാര്‍ഗ്ഗങ്ങളും നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഈ വിഷയം സത്യമാണെങ്കില്‍ , പ്രസക്തിയും ഗൌരവവുമുള്ളതായതിനാല്‍ ഒരു ഞായറാഴ്ച സംവാദത്തിനായി പ്രസിദ്ധീകരിക്കുന്നു.പേരും സ്കൂളും വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു അധ്യാപകന്‍ അയച്ചുതന്ന മെയിലിന്റെ പൂര്‍ണ്ണരൂപമാണ് താഴെ. കമന്റുകളിലൂടെ നഗ്നസത്യങ്ങളുടെ പെരുമഴ ആര്‍ത്തലച്ചു പെയ്യട്ടെ.......................................

"ഹെഡ്​മിസ്ട്രസ്സ് അവധിയിലായിരുന്ന ഒരു ദിവസം, അവരുടെ മുറിയിലിരിക്കുന്ന സ്കൂളിലെ ലാപ്​ടോപ്പില്‍ എന്തോ പ്രിന്റെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു, അണിഞ്ഞൊരുങ്ങിയ ആ സ്ത്രീ അവിടേയ്ക്ക് കടന്നുവന്നത്. എന്നെ, ഹെഡ്​മാസ്റ്ററായി തെറ്റിദ്ധരിച്ച് , വശ്യമായ പുഞ്ചിരിയോടെ ആംഗലേയത്തില്‍ അനുവാദം ചോദിച്ച് അവര്‍ ആസനസ്ഥയായി. കുട്ടികള്‍ക്കായി തങ്ങളുടെ ട്രസ്റ്റ് നടത്തുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് ഞങ്ങളുടെ സ്കൂളില്‍ നിന്നും കുട്ടികളെ ചേര്‍ക്കുകയെന്നതാണവരുടെ ലക്ഷ്യം. ഒരു കുട്ടിയില്‍ നിന്നും ഫീസിനത്തില്‍ 90 രൂപ സ്കൂളിനു പിരിയ്ക്കാം. അവര്‍ക്ക് 50 വീതം കൊടുത്താല്‍ മതി. പരീക്ഷാ മേല്‍നോട്ടം വഹിക്കുന്ന അധ്യാപകര്‍ക്ക് 250 രൂപാ പ്രതിഫലം. സംസ്ഥാനത്തെ ആദ്യ പത്തു റാങ്കുകളിലൊന്ന് സ്കൂളിനു ഗ്യാരണ്ടി. പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ 70 ശതമാനവും അവര്‍ തന്നെ പ്രിന്റുചെയ്തിറക്കുന്ന ഗൈഡില്‍ നിന്നും. അതിന്റെ വില്പനയ്ക്കും 20 ശതമാനം സ്കൂളിനു കമ്മീഷന്‍.ചുരുക്കിപ്പറഞ്ഞാല്‍ ട്രസ്റ്റിനും, കുട്ടിക്കും, രക്ഷിതാവിനും, അധ്യാപകര്‍ക്കും സന്തോഷം. റെക്കഗ്നൈസ്ഡ്, അണ്‍-എയിഡഡ് വിദ്യാലയങ്ങളില്‍ വര്‍ഷങ്ങളായി അരങ്ങു തകര്‍ക്കുന്ന ഈ സ്കോളര്‍ഷിപ്പ് കച്ചവടക്കാര്‍ പൊതുവിദ്യാലയങ്ങളിലേക്കും കണ്ണുവെച്ചിരിക്കുന്ന ഈ സമയത്ത്, ഈ തട്ടിപ്പുകളെ ബ്ലോഗിലൂടെ തുറന്നുകാട്ടണമെന്ന് അപേക്ഷിക്കുന്നു. രണ്ടു മൂന്നു മാസങ്ങള്‍ക്കു മുന്‍പ്, മധ്യകേരളത്തിലെ ഒരു റെക്കഗ്​നൈസ്ഡ് സ്കൂളുകാര്‍ (ഇന്റര്‍നാഷണല്‍ സ്കൂളാണത്രെ!)നടത്തിയ പത്രസമ്മേളനത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിരുന്നോ? പരീക്ഷാ നടത്തിപ്പില്‍ റെക്കോഡിട്ടുകൊണ്ട് അവര്‍ ഗിന്നസ് ബുക്കിലേക്ക് കയറുകയാണത്രെ!പത്തോ, ഇരുപതോ അല്ല, ഇരുന്നൂറിലധികമാണ്, അവര്‍ ഒരു വര്‍ഷം നടത്തിയ ക്ലാസ്സു പരീക്ഷകള്‍! ഇത് വലിയ വാര്‍ത്തയായി കൊ​ണ്ടാടിയ പത്രങ്ങളും ഈ തട്ടിപ്പുകള്‍ക്ക് ചൂട്ടുപിടിക്കുകയല്ലേ? പണ്ടൊരിക്കല്‍ 'മാധ്യമം' ദിനപ്പത്രം പ്രശസ്തമായ ഇത്തരം തട്ടിപ്പു സംഘത്തെക്കുറിച്ച് പരമ്പര എഴുതിയതൊഴിച്ചാല്‍ ഇത്തരക്കാര്‍ക്കെതിരില്‍ ചെറുവിരലനക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. കച്ചവടക്കാരേയും, മാധ്യമങ്ങളേയും എന്തിന് കുറ്റം പറയണം?. തന്റെ മകന്‍/മകള്‍ xxx സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്‍പതാം റാങ്കുകാരനായതിന്റെ ഫ്ലക്സ് ബോര്‍ഡ്, സ്കൂളിനു മുന്‍പില്‍ വലിച്ചു കെട്ടിയതു കണ്ട് സായൂജ്യമടയുന്ന രക്ഷിതാവിനേയും വെറുതേ വിടുക. തന്റെ കുഞ്ഞിന്റെ ശോഭനമായ ഭാവി സ്വപ്നം കണ്ട് 'മികച്ച' സ്കൂളുകളിലേക്ക് അവരെ പറഞ്ഞുവിടുന്ന ആ പാവത്തിനെ പിഴിഞ്ഞ് ചോരകുടിക്കുന്ന പ്രധാനാധ്യാപകരെ മുക്കാലിയില്‍ കെട്ടി അടിക്കേണ്ടേ? സ്കൂള്‍ പി.ടി.എ കളെങ്കിലും ഈ തട്ടിപ്പുകാരെ പടിക്കു പുറത്താക്കാന്‍ ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു."

25 comments:

ഗീതാസുധി December 6, 2009 at 6:07 AM  

ഈ 'ഞായറാഴ്ച സംവാദം കൊള്ളാം'കേട്ടോ..!
ഭാഷയ്ക്കു മൂര്‍ച്ച കൂടുമ്പോള്‍ തടി കേടാകാതെ നോക്കണേ..
പ്രധാനാധ്യാപകരെ മാത്രമല്ലാ, വിദ്യാഭ്യാസ വകുപ്പിനെക്കൂടി ഇവറ്റകള്‍ വരുതിയിലാക്കിക്കളയും!
അഭിനന്ദനങ്ങള്‍.

ഗീത

vijayan larva December 6, 2009 at 7:16 AM  

you know such schools and authorities are compiting to exhibit flex boards infront of there institutions.in one school the HM demanded to put
"TRIANGLE AND RECTANGLE FLEX BOARDS which has the same area and perimeter.all sides are integers.
(1) find such a pair with the smallest area?
(2)can you find such a pair with a right triangle? ( malayalam )?
0

poor-me/പാവം-ഞാന്‍ December 6, 2009 at 7:55 AM  

ശ്രദ്ധ പതിയേണ്ട വിഷയം തന്നെ.

Anonymous December 6, 2009 at 8:32 AM  

ഒരു നഗ്നസത്യം തന്നെയാണ് ചര്‍ച്ചയ്ക്കിട്ടിരിക്കുന്നത്. കമ്മീഷനുകളുടെ ലോകത്തേക്ക് അധ്യാപകരുടേയും ക‍ടന്നുകയറ്റം. കൈക്കൂലി ഇല്ലാത്ത മേഖലയിലേക്ക് അത് കടന്നു വരുന്നു. ഇവിടെ ഇതിന് വിധേയരാകുന്നത് കുട്ടികളാണ്.

ഇതെല്ലാം തിരിച്ചറിയാന്‍ രക്ഷിതാക്കള്‍ തയ്യാറായാല്‍ പ്രശ്നം താനേ തീര്‍ന്നില്ലേ?

A proffessional Anonymous

അനിൽ@ബ്ലൊഗ് December 6, 2009 at 8:46 AM  

വിദ്യാഭ്യാസ മേഖല തന്നെ കച്ചവടമാണിന്ന്. യൂണിഫോം തുണിമുതല്‍ കമ്മീഷന്‍ പറ്റുന്ന വാദ്യാന്മാരും ഉള്ള കേരളത്തില്‍ ഇതൊരു അത്ഭുതമല്ല.

JOHN P A December 6, 2009 at 9:06 AM  

<<.....comment of kondottikaran
ഞാന്‍ ഗണിത ശാസ്ത്രാദ്ധ്യാപകനല്ല...
എന്നാലും ഈ കമന്റിനു മറുപടി
ലഭിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു...

+2 = -2 അല്ലെങ്കില്‍
+5 = -5 ഇതുപോലെ എത്രവേണമെങ്കിലും
എഴുതുകയും ചെയ്യാം. എന്റെ സംശയം മേല്‍പ്പറഞ്ഞതു
രണ്ടും ശരിയാണോയെന്നുള്ളതാണ്.
<<<<<

chithrakaran:ചിത്രകാരന്‍ December 6, 2009 at 9:07 AM  

വിദഗ്ദമായ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളുപയോഗിച്ച് അധ്യാപകരെ കമ്മീഷന്‍ ഏജന്റുമാരാക്കി(കൂട്ടിക്കൊടുപ്പുകാരക്കി എന്ന് ശരിക്കുള്ള മലയാളം)വിദ്യാഭ്യാസ രംഗത്തെ ചൂഷണം ചെയ്യുന്ന ഈ അസ്ലീലതക്കെതിരെ അധ്യാപക രഷാകര്‍തൃസമിതിയുടെ നേതൃത്വത്തില്‍ പ്രമേയം പാസ്സാക്കി ഈ ധാര്‍മ്മിക മലിനീകരണത്തെ ചെറുക്കേണ്ടതാണ്.വിവിധ സ്കൂളുകളില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ മറനീക്കി തെളിവുകള്‍ സഹിതം ബ്ലോഗിലിടാന്‍ സുമനസ്സുകള്‍ മുന്നോട്ടുവരട്ടെ !!!
ചിത്രകാരന്റെ ചെറിയൊരു പോസ്റ്റിന്റെ ലിങ്ക് നല്‍കുന്നു.കളറിങ്ങ് മത്സരം !!

JOHN P A December 6, 2009 at 9:08 AM  

my comment on the issue posed by kondotikaran

What a surprise this!
+2 = -2
+5= -5
1=2(kaodottikaran)

We ,the mathematics teachers never forget the fundamentals of maodern abstract algebra
Here somebody use LEFT CANCELLATION LAW WRONGLY
what is LClaw?
if ab= ac then b=c
Just try to prove this
a,b,c belongs to G, a Group
(inverse a)* a* b = inverse a *a*c
[inv a*a]*b = [inv a*a] c
e*b= e*c e is multipicative idendity
b=c
In the present situation we cannot take e=0 because 0 is not the multiplicative idendity
cancellation law cannot be applied here
THIS IS THE FUNDAMENTAL OF MODERN ALGEBRAand the building block of number theory
the same holds in set of matrices and vectors also
before doing so check the premissions granded in the fundamental level
also
for non mathematics teachers
ax=ay implies x=y only when a is not zero

വല്യമ്മായി December 6, 2009 at 10:08 AM  

Link of an old post with useful discussion


http://pachana94.blogspot.com/2007/05/blog-post.html

Abdu December 6, 2009 at 1:42 PM  

We , teachers should resist this kind of gambling in the campus. In our staff meeting a resolution should be made and we should be able to fight against this type of malpractices.
Abdurahman.T

JOHN P A December 6, 2009 at 5:49 PM  
This comment has been removed by the author.
JOHN P A December 6, 2009 at 5:59 PM  

@ Valiyammyi"s comment on
pachana94.blogspot
I saw the problem just now
Distingush between -2^2 (-2)^2 and -(2)^2
First and second are exactly same. Nowadays we use second
Third is different
It is the negative of 2 squared. It is -4
Note that

The first and second are the square of a negative number .The third is the negative of a square number
The square number is always positive.
Hence the answer

വല്യമ്മായി December 6, 2009 at 6:01 PM  

Dear Mr.John,

Even for the first the result is -4 as "square" operation has priority over -ve.Please go through the links given in the comments of that post

JOHN P A December 6, 2009 at 6:45 PM  
This comment has been removed by the author.
വല്യമ്മായി December 6, 2009 at 6:51 PM  

what is the answer for First case? -4 or +4

Anonymous December 6, 2009 at 7:44 PM  

സ്വതന്ത്രമായി -2^2 എന്ന് എഴുതുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.

ചോദ്യകര്‍ത്താവ് പ്രതീക്ഷിക്കാവുന്ന ഉത്തരം -4 ആണെങ്കില്‍ -(2)^2 എന്നെഴുതാം.
+4 ആണ് വേണ്ടതെങ്കില്‍ (-2)^2 എന്നെഴുതാം.

ഈ രണ്ട് ഉത്തരമാണല്ലോ ഇതിന് കിട്ടുക. ആവശ്യമായ ചിഹ്നങ്ങള്‍ ഒഴിവാക്കുന്ന പ്രവണത ഇതുപോലുള്ള തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തുമെന്നതിന് ഇതിലും നല്ല ഉദാഹരണമില്ല.

തെറ്റായ ചോദ്യം ചോദിച്ച് ആളുകളെ വഴി തെറ്റിക്കരുത്.

JOHN P A December 6, 2009 at 8:11 PM  

let us avoid all confusions
-2^2 = -4 ( This notaion is avoided in maodern school texts to avoid confusions.Refer viii text)
To get 4 we should write (-2)^2
-(2^2) = -4 clearly

വല്യമ്മായി December 6, 2009 at 10:10 PM  

അനോണീ,
ഇത് രണ്ട് വര്‍ഷം മുമ്പ് ദുബായിലെ ഒരു സ്കൂളില്‍ പരീക്ഷയ്ക്ക് ചോദിച്ചതാണ്.

ബ്രാക്കറ്റ് ഒന്നുമില്ലാതെ -2^2 എന്നായിരുനു ചോദ്യം.

lalitha December 6, 2009 at 10:14 PM  

HM and teachers should be alert of these types of exam.

Anonymous December 7, 2009 at 11:20 AM  

സബ്ജെക്റ്റ്‌ കൊള്ളാം.

ഇതിനൊരു ഒരു പോസിറ്റിവ്‌ സൈഡ്‌ ആർക്കും കാണാൻ കഴിയുന്നില്ലേ ?, എല്ലാവർക്കും നടത്തിപ്പുകാർ പൈസ വാങ്ങുന്നതിലുള്ള "അസൂയ" മാത്രമാണു പ്രതികരണങ്ങളിൽ മുഴുവനും കാണ്ടതു. കുട്ടികൾക്കു ഇത്‌ പ്രയോജനപ്പെടുന്നുണ്ടൊ എന്നാരും ചർച്ച ചെയ്തു കണ്ടില്ല.

കഴിഞ്ഞ ഒരു പോസ്റ്റിൽ ഒരു അധ്യാപകൻ പ്രതികരിച്ചു കണ്ടു അധ്യാപക വൃത്തി മോക്ഷതിന്നല്ല എന്നു. അതുപോലെ ഈ നടത്തിപ്പുകാർക്കും ചെലവും ലാഭവും ഒക്കെ വേണം. "അണിഞ്ഞൊരുങ്ങി വന്ന സ്ത്രീയും" ഒരു ജോലിക്കാരി മാത്രമാവും, അവർക്കും കിട്ടിയ തൊഴിൽ ഭംഗിയായി അവർ ചെയ്യുന്നു.

കേരളവും ഗൾഫും മാത്രമല്ല ലോകം. ഇന്നത്തെ മത്സരം നിറഞ്ഞ ലോകത്തേക്ക്‌ കുട്ടികൾക്കു ഒരു ചെറിയ കാൽ വെയ്പാകില്ലേ ഇത്തരം മത്സരം.

എന്തിനേയും എതിർക്കുന്ന നാട്ടിൽ സ്വന്തം പ്രധാനധ്യാപകനേയും മുക്കാലിൽ കെട്ടി തല്ലാൻ മടി കാണില്ല.

സർക്കാരിനു ഇത്തരം നടത്തിപ്പു പറ്റില്ലായിരിക്കാം പക്ഷെ വിദ്യാഭ്യാസ വകുപ്പു "കാടടച്ചു വെടിവെയ്കാതെ" ഒരു മോണിറ്ററിംഗ്‌ മെക്കാനിസം ആണു കൊണ്ടു വരേണ്ടതു.

ഒരു ചോദ്യം, ഇന്നു മുതൽ വിറ്റു തുടങ്ങുന്ന കേരള എഞ്ചിനീയറിംഗ്‌/ മെഡിക്കൽ എന്റ്രൻസിന്റെ ഫോമിനു വാങ്ങുന്ന ഫീസെത്രയെന്ന് അറിയാമോ ?

വിജയകുമാർ

Vijayan Kadavath December 7, 2009 at 3:55 PM  

@ വിജയകുമാര്‍,,
ആരെങ്കിലും നന്നാകുന്നതിലുള്ള "അസൂയ" അല്ല ഇവിടെയുള്ളത്. മറ്റ് മേഖലകളെ അപേക്ഷിച്ച് തട്ടിപ്പിന് സാധ്യത കുറവുള്ള സ്ക്കൂളുകളില്‍ ഈ പ്രവണത ഇരട്ടിച്ചു കൊണ്ടിരിക്കുകയാണ്. പോസ്റ്റില്‍ പറഞ്ഞത് വാസ്തവം തന്നെ ആഴ്തയില്‍ ഒരു അഞ്ച് റെപ്രസന്റേറ്റീവുകളെങ്കിലും സ്ക്കൂളില്‍ വന്നിരിക്കും.

മത്സരം നടത്തുന്നതിനും കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുമൊക്കെ ആര്‍ക്കും ഇടപെടാം. പക്ഷെ അതിന്റെ പിന്നില്‍ ബിസിനസ് ഉണ്ടാവരുതെന്നു മാത്രം. എഞ്ചിനീയറിങ് ഫീയുടെ കാര്യം പറയാനില്ലല്ലോ.

thomas December 7, 2009 at 5:53 PM  

-2^2....can create aconfusion
The meaning can be explained in 2 ways
(1)negative of 2^2.
(2)square of -2
we in schools follow the first ...and it is more suitable

thomas

തറവാടി December 8, 2009 at 11:34 PM  

ഓ.ടോ,


>>തെറ്റായ ചോദ്യം ചോദിച്ച് ആളുകളെ വഴി തെറ്റിക്കരുത്.<<

ഹ ഹ ,

ഈസിയായ ചോദ്യങ്ങളായിരുന്നെങ്കില്‍ ഒരു പോസ്റ്റിടുമോ മാഷന്‍ മാരെ? ചുരുങ്ങിയത് ഞങ്ങളെല്ലാം പഴയ എഞ്ചിനീയേഴ്സല്ലെ! :)

PALLIYARA SREEDHARAN December 20, 2009 at 6:42 PM  

4 naalukal upayoogichu 20 vare nirmikaanulla qn extend cheythu 100 vare ennaakkuka .it is possible !!
palliyara sreedharan

PALLIYARA SREEDHARAN December 20, 2009 at 6:44 PM  

njaan ayachuthanna choodyangal publish cheythukaanunnillallo ?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer