SSLC Examination - March 2016 :
All Question Papers
and English, Physics, Chemistry, Social Science & Maths Answers

>> Wednesday, March 23, 2016

Updated on 31.03.2016 at 11.30pm  : SSLC പരീക്ഷ കഴിഞ്ഞു.....ഇനി പരീക്ഷയെക്കുറിച്ചുള്ള വിശകലനങ്ങള്‍ നമുക്കു നടത്താം... എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയത്തിനു പോകുന്നവര്‍ ആവശ്യപ്പെടുന്ന ഒന്നാണ് എസ്.എസ്.എല്‍.സി പരീക്ഷകളുടെ ഉത്തരസൂചികകള്‍. മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ പല വിഷയങ്ങളുടേയും ഉത്തരങ്ങള്‍ മാത്സ് ബ്ലോഗിന് ലഭിച്ചിട്ടുണ്ട്. ചില വിഷയങ്ങളുടെ ഉത്തരസൂചികകളുടെ പണിപ്പുരയിലാണ് അദ്ധ്യാപകരെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് ഉത്തരസൂചികകള്‍ ഈ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.ഒരവസരത്തില്‍, സജീവമായ ഇടപെടലുകള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിരുന്ന ഹിതയുടേയും കണ്ണന്‍മാഷിന്റെയും പാലക്കാട് ബ്ലോഗ് ടീം തിരിച്ചെത്തുന്നുവെന്ന സന്തോഷവും മറച്ചുവെയ്ക്കുന്നില്ല. ഈ പോസ്റ്റിന്റെകൂടെ, ഇംഗ്ലീഷ്, ഫിസിക്‌സ്, സാമൂഹ്യശാസ്ത്രം, ഗണിതം, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ ഉത്തരസൂചികകളുംഗണിതപരീക്ഷയെക്കുറിച്ചുള്ള പാലക്കാട് ബ്ലോഗ് ടീമിലെ കണ്ണന്‍മാഷിന്റെ അവലോകനവും ആണുള്ളത്.ചുവടെയുള്ള ലിങ്കില്‍ നിന്നും ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കൂടാതെ പരീക്ഷയെക്കുറിച്ചുള്ള വിശദമായ അവലോകനവും വായിക്കാവുന്നതാണ്. അഭിപ്രായങ്ങള്‍ ചുവടെ നല്‍കാന്‍ മറക്കരുതേ.


  • SSLC 2016 English Answers Prepared by ANILKUMAR.P, A.V.H.S.S, PONANI, MALAPPURAM


  • SSLC 2016 Physics Answers Prepared by Shaji. A, Govt HSS Pallickal

  • SSLC March 2016 - Social Science - Answers
    Prepared by Prepared By, Bindumol P.R, Govt. Girls HSS Vaikom and K.S Deepu, HSS& VHSS Brahmamangalam

    SSLC March 2016 - Mathematics - Answers
    Prepared by Maths Blog Team, Palakkad

    SSLC 2016 Maths Answers Prepared by Baburaj P, PHSS, Pandaloor, Malappuram

    SSLC 2016 Maths AnswersPrepared by BINOYI PHILIP, GHSS KOTTODI

    SSLC 2016 Maths AnswersPrepared by PRABHAKARAN.P.R, GHSS MATHAMANGALAM, KANNUR

    SSLC 2016 Chemistry Answers Prepared by Ravi P., Deepa C. and Nisha K.K. , H.S. Peringode.
    കണ്ണന്‍ സാറിന്റെ അവലോകനം

    എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളേയും പരിഗണിക്കുവാന്‍ ശ്രമം നടത്തിയ ചോദ്യപ്പേപ്പര്‍ ആയിരുന്നു ഇത്തവണത്തേത്. സാധാരണയായി കുട്ടികള്‍ പറഞ്ഞുകേള്‍ക്കാറുള്ള സമയം തികഞ്ഞില്ല എന്ന പരാതിയും ഇത്തവണ കേള്‍ക്കാന്‍ സാദ്ധ്യതയില്ല. കുട്ടികളുടെ ചിന്താശേഷി അളക്കുന്നതിലും ചോദ്യങ്ങള്‍ നീതിബോധത്തോടെ തയ്യാറാക്കുന്നതിലും ചോദ്യകര്‍ത്താവ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
    • ചോദ്യം 1, 11, 16 എന്നിവ സമാന്തര ശ്രേണിയില്‍ നിന്നായിരുന്നു. 1, 16 ചോദ്യങ്ങള്‍ കുട്ടികള്‍ ചെയ്ത് ശീലിച്ചവയാണ്. ചോദ്യം 11 ന് സമാനമായ ഒരു ചോദ്യം പാഠപുസ്തകത്തില്‍ ഉണ്ടെങ്കിലും n = 6 എന്ന് എഴുതി മുഴുവന്‍ സ്കോറും നേടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.
    • ചോദ്യം 15, 19 എന്നിവ കുട്ടികള്‍ പ്രതീക്ഷിച്ചവ തന്നെയാണ്. ശരാശരി നിലവാരത്തില്‍ താഴെ നില്ക്കുന്നവര്‍ക്കു പോലും മുഴുവന്‍ സ്കോറും നേടാന്‍ കഴിയുന്ന നിര്‍മ്മിതികളാണിവ.
    • 2, 6 ചോദ്യങ്ങള്‍ വൃത്തങ്ങള്‍, തൊടുവരകള്‍ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയാണ്. ഇവ രണ്ടും കുട്ടികള്‍ക്ക് വളരെ എളുപ്പം ഉത്തരമെഴുതാന്‍ കഴിയുന്നവയാണ്.
    • 13, 20 ചോദ്യങ്ങള്‍ രണ്ടാം കൃതി സമവാക്യത്തില്‍ നിന്നാണ്. ചോദ്യം 13 താരതമ്യേന ലളിതമാണ്. കുട്ടികള്‍ ചെയ്ത് ശീലിച്ച ചോദ്യമാണിത്. എന്നാല്‍ ചോദ്യം 20 എ പ്ളസ്സ് നിലവാരത്തിലുള്ളതാണ്. രണ്ടാം കൃതി സമവാക്യം രൂപീകരിച്ച്, സംഖ്യ = 26 എന്ന ഉത്തരത്തില്‍ എത്താന്‍ മിടുക്കര്‍ വരെ വലഞ്ഞു കാണും. യുക്തി ചിന്തയിലൂടെ, രണ്ട് അക്കങ്ങളുടെ ഗുണനഫലം 12 ആകുമ്പോള്‍ (2,6), (3,4) എന്നീ സംഖ്യാ ജോടികള്‍ പരിഗണിച്ച് ഉണ്ടാക്കാവുന്ന രണ്ടക്ക സംഖ്യകളായ 26, 62, 34, 43 എന്നിവ പരിഗണിച്ച് ഉത്തരത്തില്‍ എത്തിയ കുട്ടികളും ഉണ്ടാവാം.
    • ചോദ്യം 14, 22 എന്നിവ ത്രികോണമിതിയില്‍ നിന്നാണ്. ഇവ രണ്ടും കുട്ടികള്‍ പ്രതീക്ഷിച്ചവ തന്നെയാണ്. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ വിശകലനം ചെയ്ത കുട്ടികള്‍ ഇവ നിഷ്പ്രയാസം ചെയ്തുകാണും എന്നതില്‍ സംശയമില്ല.
    • അക്ഷങ്ങള്‍ വരച്ച് ബിന്ദുക്കള്‍ അടയാളപ്പെടുത്താനുള്ള പത്താമത്തെ ചോദ്യം എല്ലാ തരം കുട്ടികളേയും സന്തോഷിപ്പിക്കുന്നതാണ്.
    • സാധ്യതയുടെ ഗണിതത്തില്‍ നിന്നും വന്ന ചോദ്യം 7, താരതമ്യേന എളുപ്പമായിരുന്നു.
    • ബഹുപദങ്ങള്‍ എന്ന യൂണിറ്റില്‍ നിന്നും വന്ന ചോദ്യം 5, കുട്ടികള്‍ ചെയ്ത് ശീലിച്ചതാണ്. എന്നാല്‍ ചോദ്യം 17 പ്രതീക്ഷിച്ച ചോദ്യം തന്നെയാണെങ്കിലും മുഴുവന്‍ സ്കോറും നേടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.
    • ജ്യാമിതിയും ബീജഗണിതവും എന്ന യൂണിറ്റില്‍ നിന്നും വന്ന ചോദ്യം 3 ലളിതമാണ്. ഒന്‍പതാം ചോദ്യം പാഠപുസ്തകത്തില്‍ ചെയ്ത് ശീലിച്ചതാണ്. പതിനെട്ടാം ചോദ്യത്തിന് സമാനമായ ഒരു ചോദ്യം പുസ്തകത്തില്‍ ഉള്ളതിനാല്‍ ഈ ചോദ്യവും കുട്ടികള്‍ക്ക് എളുപ്പം ചെയ്യാവുന്നതാണ്.
    • മാധ്യം (ചോദ്യം 12), മധ്യമം (ചോദ്യം 21) എന്നിവ കുട്ടികള്‍ ഏറെ തവണ ചെയ്ത് ശീലിച്ചതാണ്. എല്ലാ കുട്ടികള്‍ക്കും ഒരുപോലെ സന്തോഷം നല്കുന്ന രണ്ട് ചോദ്യങ്ങളാണിവ.
    • 4, 8, 23 ചോദ്യങ്ങള്‍ ഘനരൂപങ്ങളില്‍ നിന്നുമാണ്. ചോദ്യം 4, 8 എന്നിവ പാഠപുസ്തകത്തില്‍ നിന്ന് നേരിട്ട് ഉള്ളവയാണ്. ചോദ്യം 23 വളരെ ലളിതവുമായിരുന്നു. മിടുക്കര്‍ ഏറെ ആസ്വദിച്ച് ചെയ്ത ഒരു ചോദ്യമായിരിക്കും ഇത്.
    തന്റെ ബുദ്ധിവൈഭവം ചോദ്യങ്ങളില്‍ കുത്തിനിറയ്ക്കാതെ എല്ലാത്തരം കുട്ടികളേയും പരിഗണിച്ചുകൊണ്ട് ഗണിതത്തിന്റെ നൈസര്‍ഗികമായ നന്മകള്‍ നഷ്ടപ്പെടുത്താതെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ ചോദ്യകര്‍ത്താവ് ശ്രമിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കുട്ടികള്‍ കണ്ണു നിറഞ്ഞ് പരീക്ഷാഹാള്‍ വിട്ടിറങ്ങേണ്ട ഒരു സ്ഥിതിവിശേഷം ഉണ്ടാകുന്നില്ല. ഇങ്ങനെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ ചോദ്യകര്‍ത്താവ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
    ALL SSLC -2016 Question Papers are available below
    SSLC March 2016 - Malayalam I

    SSLC March 2016 - Malayalam II

    SSLC March 2016 - English

    SSLC March 2016 - Hindi

    SSLC March 2016 - Maths (Mal.)

    SSLC March 2016 - Maths (Eng.)

    SSLC March 2016 - Social Scie. (Mal.)

    SSLC March 2016 - Social Scie. (Eng.)

    SSLC March 2016 - Physics (Mal.)

    SSLC March 2016 - Physics (Eng.)

    SSLC March 2016 - Chemistry (Mal.)

    SSLC March 2016 - Chemistry (Eng.)

    SSLC March 2016 - Biology (Mal.)

    SSLC March 2016 - Biology (Eng.)


  • Read More | തുടര്‍ന്നു വായിക്കുക

    Chemistry Revision

    >> Saturday, March 19, 2016

    എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സഹായകമാകുന്ന ഒട്ടേറെ പഠനസഹായികള്‍ മാത്സ് ബ്ലോഗിന്റെ എസ്.എസ്.എല്‍.സി പേജിലുണ്ട്. അവ ഏറെ പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നത് ആ പേജിനു ലഭിക്കുന്ന ഹിറ്റുകളുടെ എണ്ണം സൂചിപ്പിക്കുന്നു. മാത്സ് ബ്ലോഗ് ടീമിന് ഇത് ഏറെ സന്തോഷം നല്‍കുന്ന വസ്തുതയാണത്.

    ഈ പരീക്ഷാ കാലത്ത് കെമിസ്ട്രി പരീക്ഷയ്ക്ക് സഹായകമായ നോട്ടുകളുമായി എത്തിയിരിക്കുന്നത് അമ്പലമുകള്‍ ജി.വി.എച്.എസ്.എസിലെ ബെന്നി സാറാണ്.

    അവസാനവട്ടം റിവിഷന് ഏറെ പ്രയോജനപ്രദമാകുമെന്ന വിശ്വാസത്തില്‍, സ്വന്തം കുട്ടികള്‍ക്കായി തയാറാക്കിയ ഈ നോട്ടുകള്‍ എല്ലാവര്‍ക്കുമായി പങ്കുവക്കാന്‍ സാര്‍ കാണിച്ച മാതൃക അഭിനന്ദനീയമാണ്.

    നമുക്ക് കെമിസ്ട്രി സംബന്ധിയായ ഒട്ടേറെ പഠന സഹായികള്‍ സാര്‍ ഇതിനു മുന്‍പും പങ്കു വച്ചിട്ടുള്ളതു നമ്മുടെ എസ്.എസ്.എല്‍.സി പേജിന്റെ കെമിസ്ടി വിഭാഗത്തില്‍ കണ്ടിട്ടുണ്ടാകുമല്ലോ.. ഓരോ പാഠവും എടുത്ത് പ്രത്യേകം തിരിച്ചുള്ള പഠനസഹായി ഒരുക്കുന്നതില്‍ ബെന്നി സാര്‍ ഏറെ പരിശ്രമിച്ചിട്ടുണ്ടാകും എന്നതില്‍ സംശയമില്ല..

    സാറിന്റെ നോട്ടുകളിലേക്ക്


    Click here
    to download Chemistry Notes


    Read More | തുടര്‍ന്നു വായിക്കുക

    New Deal - Social Science Class X
    (Updated On 19th MAR)

    പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ (ഹിസ്റ്ററിയും ജ്യോഗ്രഫിയും) 24 പാഠങ്ങളില്‍ നിന്നും പ്രധാനപ്പെട്ടതും പരീക്ഷക്ക് ആവര്‍ത്തിച്ചുവരുന്നതുമായ ഈരണ്ട് ചോദ്യോത്തരങ്ങള്‍ വീതം അപൂര്‍വ്വങ്ങളായ വീഡിയോ ചിത്രങ്ങള്‍ സഹിതം ഗാനരൂപത്തില്‍ തയ്യാറാക്കിയതാണ് മാത്‌സ് ബ്ലോഗ് വഴി പങ്കുവക്കുന്നത്.വയനാട് ജില്ലയിലെ മാനന്തവാടി ഫാ. ജികെഎംഎച്ച്എസ്സിലെ ജോസ് മാത്യു സാറിന്റെ നേതൃത്വത്തില്‍ സാമൂഹ്യശാസ്ത്രക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കിയതാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ ഉപഹാരം.ഹിസ്റ്ററിയിലേയും ജ്യോഗ്രഫിയിലേയും എല്ലാ പാഠങ്ങളും പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശം. കണ്ടു നോക്കി ഇഷ്ടപ്പെട്ടാല്‍, ആ വിവരം കമന്റുവഴി അറിയിക്കുമല്ലോ? കൂടുതല്‍ പാഠങ്ങള്‍ വേഗത്തില്‍ പങ്കുവക്കാന്‍ അത് പ്രചോദനമാകും.
    History

    ഹിസ്റ്ററി യൂണിറ്റ് 1
    ഹിസ്റ്ററി യൂണിറ്റ് 2
    ഹിസ്റ്ററി യൂണിറ്റ് 3
    ഹിസ്റ്ററി യൂണിറ്റ് 4
    ഹിസ്റ്ററി യൂണിറ്റ് 5
    ഹിസ്റ്ററി യൂണിറ്റ് 6
    ഹിസ്റ്ററി യൂണിറ്റ് 7
    ഹിസ്റ്ററി യൂണിറ്റ് 8
    ഹിസ്റ്ററി യൂണിറ്റ് 9
    ഹിസ്റ്ററി യൂണിറ്റ് 10
    ഹിസ്റ്ററി യൂണിറ്റ് 11
    ഹിസ്റ്ററി യൂണിറ്റ് 12

    Geography

    ജ്യോഗ്രഫി യൂണിറ്റ് 1
    ജ്യോഗ്രഫി യൂണിറ്റ് 2
    ജ്യോഗ്രഫി യൂണിറ്റ് 4
    ജ്യോഗ്രഫി യൂണിറ്റ് 5
    ജ്യോഗ്രഫി യൂണിറ്റ് 6
    ജ്യോഗ്രഫി യൂണിറ്റ് 7
    ജ്യോഗ്രഫി യൂണിറ്റ് 8
    ജ്യോഗ്രഫി യൂണിറ്റ് 9
    ജ്യോഗ്രഫി യൂണിറ്റ് 10
    ജ്യോഗ്രഫി യൂണിറ്റ് 11
    ജ്യോഗ്രഫി യൂണിറ്റ് 12


    Read More | തുടര്‍ന്നു വായിക്കുക

    പത്താംക്ലാസ് റിവിഷന്‍

    >> Saturday, March 12, 2016

    Updated on 12.03.2016 at 9.26pm അടുത്തുവരുന്ന പത്താംക്ലാസ് പരീക്ഷയ്ക്കുള്ള റിവിഷന്‍ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് . എല്ലാത്തരം ചോദ്യങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട് . സമയബന്ധിതമായി പൂര്‍ത്തിയാക്കി വിജയം ഉറപ്പാക്കുകയാണ് കുട്ടികള്‍ ചെയ്യേണ്ടത് . എളുപ്പത്തില്‍ പരീക്ഷ പാസാകാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി കുറച്ച് പ്രധാനചോദ്യങ്ങള്‍ മാത്രം ചെയ്യാതിരിക്കുക. കണക്കുപരീക്ഷ ബുദ്ധിമുട്ടുള്ള പരീക്ഷയല്ല. ചിട്ടയായ പഠനങ്ങള്‍ കൊണ്ട് നല്ല ഗ്രേഡ് വാങ്ങാവുന്നതാണ്. ഈ ചോദ്യങ്ങള്‍ ഇതിന് ഉപകരിക്കും .40 പഠന മേഖലകളു​ണ്ട് പാഠപുസ്തകത്തില്‍ ഇവ എല്ലാംതന്നെ ചേര്‍ത്തുകൊണ്ടാണ് ഈ മെറ്റീരിയല്‍ തയ്യാറാക്കിയിരിക്കുന്നത് .

    ഇംഗ്ലീഷ്, മലയാളം മീഡിയലുകള്‍ക്കുള്ള രണ്ടു വീതം പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഫയലുകളാണ് ചുവടെയുള്ളത്. ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ സംശയങ്ങളുണ്ടെങ്കില്‍ അവ കമന്റായി രേഖപ്പെടുത്തുന്നത് മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടും.
    റിവിഷന്‍ ചോദ്യങ്ങള്‍ (മലയാളം മീഡിയം )
    റിവിഷന്‍ ചോദ്യങ്ങള്‍ ( ഇംഗ്ലീഷ് മീഡിയം )‍
    Special Package (Mal/ Eng Media)

    Special Package (Malayalam only)


    Read More | തുടര്‍ന്നു വായിക്കുക

    SS Presentations from Wynad (Updated with Missing Lessons)

    >> Wednesday, March 2, 2016

    'മാത്‌സ്'കഴിഞ്ഞാല്‍ മാത്‌സ്ബ്ലോഗില്‍ ഏറ്റവുമധികം വായനക്കാരും ആരാധകരുമുള്ളത് സാമൂഹ്യശാസ്ത്ര സംബന്ധിയായ പോസ്റ്റുകള്‍ക്കാണ്.ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെടുന്നതും സാമൂഹ്യശാസ്ത്രത്തിലെ റിവിഷന്‍ പാഠങ്ങള്‍ക്കായാണ്.
    വയനാടു ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ 'വിജയജ്യോതി'തീവ്രയത്ന പരിപാടിയുടെ ഭാഗമായി ജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ മെറ്റീരിയല്‍സാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. സംസ്ഥാന സോഷ്യൽ സയൻസ് കൌൺസിൽ സെക്രട്ടറി ശ്രീ സി..കെ.പവിത്രൻ സാറാണ് ഇത് അയച്ചുതന്നത്. കേവലം വയനാട് ജില്ലയില്‍ മാത്രം ഒതുങ്ങേണ്ടതല്ലാ ഇത് എന്ന തിരിച്ചറിവാണ് എത്രയും വേഗം വായനക്കാരിലേക്ക് പകരാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഡൗണ്‍ലോഡ് ചെയ്ത് ഓരോ പ്രസന്റേഷനും കാണുകയും, നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുകയും വേണം.
    Click Here to Download the Zip Folder

    Click Here to Download the Missing Lessons Folder


    Read More | തുടര്‍ന്നു വായിക്കുക

    Open Clusters..

    >> Sunday, February 28, 2016

    ക്ലസ്റ്ററുകള്‍ക്ക് ഗുണപ്രദമായ ഒരു അനൗപചാരിക ബദല്‍ മുന്നോട്ടു വയ്ക്കുകയാണ് രാമനുണ്ണിമാഷ്..
    വായിക്കുകയും, അഭിപ്രായ നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുക. അറിവിന്റെ കലവറ

    2015 ഡിസംബറിൽ എന്റെ ഡി എഡ് കുട്ടികൾ ചെയ്ത ഒരു പ്രവർത്തനം,ഞങ്ങളുടെ ചുറ്റുപാടിൽ ചുറുചുറുക്കോടെ പ്രവർത്തിക്കുന്നവരായി വിവിധരംഗങ്ങളിൽ വിദഗ്ദ്ധരായി ആരൊക്കെയുണ്ട് എന്ന് അന്വേഷിക്കയായിരുന്നു. ഏകദേശം 50000 - 60000 ജനസംഖ്യയുള്ള ഈ പ്രദേശത്ത് 250 ഓളം വിദഗ്ദ്ധർ - വിവിധ മേഖലകളിൽ അധിവസിക്കുണ്ടെന്ന് കണ്ടെത്തി. ഒരൽപംകൂടി ശ്രമിച്ചാൽ ഈ എണ്ണം ഇനിയുമെത്രയോ വർദ്ധിക്കും.


    പ്രധാന മേഖലയിൽ കണക്ക് ഇങ്ങനെയായിരുന്നു. മറ്റു മേഖലകളിലെതുകൂടി പരിഗണിക്കുമ്പോൾ വൈദഗ്ദ്ധ്യസാധ്യത ഇനിയുമെത്രയോ കൂടും. ഓരോ സ്കൂളിന്റെ'കാച്ച്മെന്റ് ഏരിയാ'യിലും ഈ വിഭവശേഖരം നിലവിലുണ്ട്.
    വിദഗ്ദ്ധരെക്കൊണ്ട് നമുക്കെന്ത്?
    സാമ്പ്രദായികമായ ക്ളസ്റ്ററുകളെ കുറിച്ചല്ല ആലോചിച്ചത്. സാധാരണ ക്ളാസ് സാഹചര്യങ്ങളിൽ ഓരോ വിഷയത്തിനും നമുക്ക് എന്തെന്ത് സംശയങ്ങൾ ഉണ്ട്? നിസ്സാരങ്ങളെന്ന് തോന്നി നാം ശ്രദ്ധികാതെ നമ്മുടെയുള്ളിൽ അറിവില്ലായ്മയായി കിടക്കുന്ന സംഗതികൾ. കുട്ടികളുമായി സംസാരിക്കുമ്പോഴാണ്` , അവരുടെ ചോദ്യങ്ങൾക്കുമുന്നിലാണ്` നാം പതറിപ്പോകുക. ഒരിക്കൽ കുട്ടി [ 3 -ം ക്ളാസ് ] അദ്ധ്യാപികയോട് ചോദിച്ചത് - മഴവില്ലിൽ 7 നിറമുണ്ടെന്ന് പറഞ്ഞിട്ട് നോക്കിയപ്പോൾ അത്രയൊന്നും ഇല്ലല്ലോ? അതെന്താ? [ ടീച്ചർ എന്തുത്തരം പറഞ്ഞുകാണും ? ] അറിവിന്റെ വിവിധമേഖലകളിൽ പ്രഗത്ഭരായ ആളുകൾ നമ്മുടെ സ്കൂളിനു ചുറ്റും ജീവിക്കുമ്പോൾ സംശയങ്ങൾ പരിഹരിക്കാതെ നാമെന്തിനു പരിഭ്രമിക്കുന്നു? ഈ ലിസ്റ്റിൽ , നമ്മുടെ സംശയങ്ങൾക്ക് മറുപടിതരാൻ സഹായിക്കുന്ന , തയ്യാറുള്ള ഇവരെ പ്രയോജനപ്പെടുത്താതിരിക്കുന്നതെന്തിനാ? ഇവരെ പരിഗണിക്കാതെ നെറ്റും ഐ. സി.ടി യും എങ്ങനെ ഉണ്ടായിട്ടെന്ത്? ഇവർക്കൊപ്പം നെറ്റും ഐ. സി.ടി യും ആവാം. അതു വേണം താനും. മഹാകവി ഉള്ളൂർ പറഞ്ഞതുപോലെ
    അടുത്തുനിൽപ്പോരനുജനെ നോക്കാ
    നക്ഷികളില്ലാത്തോർ-
    ക്കരൂപ നീശ്വരനദൃശ്യനായാലതിലെ
    ന്താശ്ചര്യം !
    നമുക്കുചുറ്റും ജീവിക്കുന്ന , കാര്യവിവരമുള്ള ഇവരുടെ വിജ്ഞാനവും അനുഭവവും സത്യവും നമുക്ക് നമ്മുടെ ക്ളാസ്റൂം പ്രവർത്തനങ്ങളിൽ ആവശ്യമാണ്`. കാർഷികരംഗത്ത് പ്രവർത്തിക്കുന്നവർ , നാട്ടുചികിൽസ, പാരമ്പര്യ തൊഴിലുകൾ - ആചാരാനുഷ്ഠാനാങ്ങൾ, കലകൾ , നിയമം, എഴുത്തുകാർ, പ്രൊഫഷണൽസ്, മാധ്യമരംഗത്തുള്ളവർ, സിനിമ - സീരിയൽ, മത്സ്യബന്ധനം, വട്ടികൊട്ട കലം നിർമ്മാണം.... നിരവധിയാണ്` വൈദദ്ധ്യം. എല്ലാ പ്രദേശത്തും. ഇവരിൽ നിന്നു കിട്ടേണ്ട ഒരുപാടുണ്ട് നമ്മുടെ ക്ളാസുകൾക്കാവശ്യമായി. പാചകപ്പുരകെട്ടാം, കാട്ടിലെ കാവൽക്കാർ, കുഞ്ഞനാനയുടെ വാഴത്തോട്ടം, എത്ര ചെടികൾ നനയ്ക്കാം ..[ എല്ലാം ക്ളാസ് 2 ഗണിതം പ്രവർത്തനങ്ങൾ ] തുടങ്ങിയ നൂറുകണക്കിന്ന് പ്രവർത്തനങ്ങൾ നമുക്ക് ക്ളാസിൽ ചെയ്യാനുണ്ട്. ഇതിനൊക്കെയുള്ള അറിവ് [ ശരിയായ - അനുഭവപരമായ അറിവ് ] നമുക്ക് കുറവാണല്ലോ. നമ്മുടെ കുറവ് കുട്ടിക്ക് ലഭിക്കേണ്ട അറിവിന്ന് തടസ്സമായിക്കൂടാ. ഒരു ക്ളാസിൽ ഒരു വർഷം ഒരു വിഷയത്തിൽ നടക്കേണ്ട ശരാശരി 100 പ്രവർത്തനങ്ങൾക്ക് നമുക്ക് അധിക അറിവ് / അനുഭവം വേണം. അത് ലഭ്യമാക്കാൻ ഏറ്റവും നല്ല വഴി ഈ പ്രാദേശിക വിജ്ഞാനമാണ്`. നമുക്കുചുറ്റും അതിങ്ങനെ തളം കെട്ടിക്കിടക്കുകയുമാണ്`.
    അപ്പോൾ , ഈ പ്രാദേശിക വിഭവം പ്രയോജനപ്പെടുത്തുന്ന രീതിയിൽ കാര്യങ്ങൾ ആലോചിക്കണം. അനൗപചാരിക ക്ളസ്റ്ററുകളാണ്` ഏറ്റവും എളുപ്പം. ചുറ്റുപാടുമുള്ള ഒന്നോ രണ്ടോ സ്കൂളുകളിലെ അദ്ധ്യാപകർ [ താൽപര്യവും ഒഴിവുമുള്ളവർ മാത്രം ] ഒരിടത്ത് ഒത്തുകൂടുന്നു. വിദഗ്ദ്ധരുടെ ലിസ്റ്റിൽ നിന്ന് ആവശ്യാനുസരണം 4- 5 പേരുമായി വേണ്ടത്ര സമയം സംസാരിക്കുന്നു. ഇനിയും കാണാമെന്ന സന്തോഷത്തോടെ പിരിയുന്നു. വർക്കും നമുക്കും ഗുണം ചെയ്യും. തികച്ചും അനൗപചാരികം. പങ്കുവെക്കുന്ന ഭക്ഷണം. ഒരുമ. സ്നേഹം. തുടർ ബന്ധങ്ങൾ. ആലോചിക്കാൻ ഔദ്യോഗികമായി ആരും വേണ്ട. പരിപാടിയും മൊഡ്യൂളും നമുക്ക് ഉണ്ടാക്കാം. മാറ്റം വരുത്താം. ഫലപ്രദമാക്കാം പരമാവധി.
    ഒരാൾ തുടങ്ങിവെക്കാൻ വേണം. പിന്നെ മെല്ലെ മെല്ലെ എല്ലായിടവും പരക്കും.


    Read More | തുടര്‍ന്നു വായിക്കുക

    SSLC IT MODEL PRACTICAL VIDEO TUTORIALS

    >> Sunday, February 14, 2016

    വിപിന്‍ മഹാത്മ തയ്യാറാക്കിയ ഐടി മോഡല്‍ പരീക്ഷാ വീഡിയോ ട്യൂട്ടോറിയലുകള്‍ പ്രസിദ്ധീകരിക്കുന്നു. വായനക്കാരുടെ ആവശ്യം പരിഗണിച്ച്, ഒരൊറ്റ ദിവസം കൊണ്ട് തയ്യാറാക്കിയതുകൊണ്ടുണ്ടായ അപാകങ്ങളൊക്കെ കാണും. ചിലതില്‍ ഓഡിയോ വരുന്നില്ല...അങ്ങിനെ പലതും.
    മഹാത്മയുടെ മെയിലില്‍ നിന്നും...
    "വിപിന്‍മഹാത്മയുടെ പരീക്ഷാ ക്ലാസ്സുകള്‍ പ്രതീക്ഷിച്ചിരുന്നവരോട് മാപ്പ് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.
    എല്ലാ വര്‍ഷത്തെക്കാളും മികച്ച രീതിയില്‍ ഈ വര്‍ഷത്തെ പരീക്ഷാ ക്ലാസ്സുകള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം.കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്കൂളില്‍ ഉണ്ടായിരുന്നതിനാല്‍ ക്ലാസ്സ് തയ്യാറാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
    ഒരു കാര്യം കൂടി പറയട്ടെ എനിക്ക് കമ്പ്യൂട്ടര്‍ ഇല്ല.ക്ലാസ്സ് തയ്യാറാക്കാനായി സൗഹൃദവലയത്തില്‍ നിന്നും കമ്പ്യൂട്ടര്‍ തിരക്കി, Windows സിസ്റ്റവുമായി നിരവധി സുഹൃത്തുക്കള്‍ വന്നു എങ്കിലും നമുക്ക് അത് പറ്റില്ലല്ലോ?
    Ubuntu ഉള്ള ഒരു സിസ്റ്റവും കിട്ടീല്ല.ആകെ നിരാശയില്‍ നടക്കവേയാണ് ചിങ്ങേലി പോസിറ്റീവ് സ്റ്റഡി സെന്ററിലെ ദിലീപ് സാര്‍, അവിടത്തെ പത്താം ക്ലാസ്സുകാര്‍ക്ക് IT ക്ലാസ്സെടുക്കണം എന്ന ആവശ്യവുമായി സമീപിക്കുന്നത്.
    വീണ്ടും മനസ്സില്‍ ലഡ്ഡു പൊട്ടി.
    അവിടത്തെ കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്ന വീഡിയോ റെക്കോഡ് ചെയ്തു.ഒരായിരം പോരായ്മകളുണ്ട്.
    ചില വീഡിയോകളില്‍ sound ഇല്ല,ചിലതിലെ sound വ്യക്തമല്ല,മുന്‍പ് ചെയ്തതുപോലെ video ക്ലാസ്സിന്റെ ശരിയായ ഫോര്‍മാറ്റിലല്ല, അങ്ങനെ ഒരായിരം…………
    ഈവര്‍ഷം തരാന്‍ ഇതേ ഉള്ളൂ…..
    ക്ഷമിക്കുക…..
    സ്നേഹത്തോടെ വിപിന്‍ മഹാത്മ"

    പക്ഷേ അതൊന്നും കാര്യമാക്കേണ്ട. പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്കും, അവരെ പരിശീലിപ്പിക്കുന്നവര്‍ക്കും, ഇന്‍വിജിലേഷന്‍ ഡ്യൂട്ടി ഉള്ളവര്‍ക്കും ഉറപ്പായും ഉപകാരപ്പെടും.
    IF function


    TUPI - 1


    TUPI - 2


    TUPI - 3


    TUPI - 4


    Kompozer


    Lookup function - 1


    Lookup function - 2


    Mail Merge - 1


    Mail Merge - 2


    Geogebra - 1


    Geogebra - 2


    Geogebra - 3


    Geogebra - 4


    Database - 1


    Database - 2


    PYTHON


    Q-GIS - 1


    Q-GIS - 2


    Q-GIS - 3




    (ഇത് ഈ ചോദ്യങ്ങള്‍ ചെയ്യുവാനുള്ള ഏക മാര്‍ഗ്ഗമാണെന്നോ, തെറ്റുകുറ്റങ്ങളില്ലാത്തതാണെന്നോ കരുതരുത്. സംശയങ്ങളും അഭിപ്രായങ്ങളും കമന്റുകളിലൂടെ പ്രതീക്ഷിക്കുന്നു)



    Read More | തുടര്‍ന്നു വായിക്കുക

    IT THEORY NOTES Class X
    (All Chapters)

    >> Wednesday, February 10, 2016


    2016 ലെ എസ് എസ് എല്‍ സി ഐടി പരീക്ഷ, തിങ്കളാഴ്ച മുതല്‍ നടക്കുകയാണല്ലോ? വിപിന്‍ മഹാത്മയുടെ പഠനനോട്ടുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ വലിയ തിരക്കുകള്‍ക്കിടയിലും, മാത്‌സ് ബ്ലോഗിനേയും ലക്ഷക്കണക്കിന് ആവശ്യക്കാരേയും മറന്നില്ല മഹാത്മന്‍!
    മലയാളം മീഡിയം
    Chapt 1: Click Here
    Chapt 2: Click Here
    Chapt 3: Click Here
    Chapt 4: Click Here
    Chapt 5: Click Here
    Chapt 6: Click Here
    Chapt 7: Click Here
    Chapt 8: Click Here
    Chapt 9: Click Here


    English Medium
    Chapt 1: Click Here
    Chapt 2: Click Here
    Chapt 3: Click Here
    Chapt 4: Click Here
    Chapt 5: Click Here
    Chapt 6: Click Here
    Chapt 7: Click Here
    Chapt 8: Click Here
    Chapt 9: Click Here

    Compressed All in One PDF File(English) (Thanks to Sri Sushern M, Palakkad )

    All in One PDF File(Malayalam) (Thanks to Sri Vincent D K)

    All in One PDF File(English) (Thanks to Sri Jomon K Johny)

    Practical English Medium Questions, Collected by: Shinu Antony, St. Agnes GHS Muttuchira


    Read More | തുടര്‍ന്നു വായിക്കുക

    INCOME TAX 2015-16

    >> Thursday, February 4, 2016

    ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കണമെങ്കില്‍ ട്രഷറികളില്‍ എല്ലാ ജീവനക്കാരുടേയും ആദായനികുതി സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടതുണ്ട്. 2015 ഏപ്രില്‍ 1 നും 2016 മാര്‍ച്ച് 31 നും (അതായത് 2015 മാര്‍ച്ച് മാസം മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കാലാവധിയില്‍ എഴുതുന്ന ശമ്പളത്തില്‍നിന്നും) നിക്ഷേപങ്ങള്‍ക്കും മറ്റുമുള്ള കിഴിവുകള്‍ കുറച്ച് ബാക്കി വരുന്ന വരുമാനം നിശ്ചിതപരിധിക്കും മുകളിലാണെങ്കില്‍ ശമ്പളത്തില്‍നിന്നുള്ള കിഴിവായി നികുതി അടക്കാന്‍ ബാദ്ധ്യസ്ഥനാണ്. ശമ്പള ദാതാവിനാകട്ടെ (DDO) ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് വരെ നല്‍ക്കുന്ന അയാളുടെ ശമ്പളത്തില്‍നിന്നും ഈ നികുതി ഗഡുക്കളായി പിടിച്ച് മാത്രമേ ശമ്പളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന ഉത്തരവാദിത്വവുമുണ്ട്. ഏപ്രില്‍ മുതല്‍ ഇങ്ങനെ നികുതി ഗഡുക്കള്‍ പിടിച്ചുകൊണ്ടിരുന്നാല്‍ ഫെബ്രുവരിയില്‍ ശമ്പളബില്ല് എഴുതുമ്പോള്‍ (മാര്‍ച്ചില്‍ കിട്ടുന്ന ശമ്പളത്തിന്റെ) പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ ഗഡു പിടിക്കാനുള്ള സമയം വന്നെത്തുകയാണ്. അവസാനത്തെ നികുതി പിടിക്കുമ്പോള്‍ DDO ഒരു കാര്യം ഉറപ്പു വരുത്തണം, അതായത് ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തേക്കുള്ള മൊത്തം നികുതി പൂര്‍ണ്ണമായും അവസാന ഇന്‍സ്റ്റാള്‍മെന്റോടെ അടച്ചു തീര്‍ന്നിരിക്കണം. ഇതെല്ലാം കണക്കാക്കാനുള്ള സമയമാണ് ഈ ഫെബ്രുവരി. ഈ വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കുന്നതിനും ഫെബ്രുവരി മാസത്തില്‍ സമര്‍പ്പിക്കേണ്ട 'Income Tax Statement' തയ്യാറാക്കുന്നതിനും ആവശ്യമെങ്കില്‍ 'Form 10E' ഉപയോഗിച്ച് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയറുകളാണ് പരിചയപ്പെടുത്തുന്നത്. അഭിരുചിയ്ക്കും ആവശ്യത്തിനും അനുസരിച്ച് ഉചിതമായവ തെരഞ്ഞെടുക്കുമല്ലോ. കൂടാതെ നാം അറിഞ്ഞിരിക്കേണ്ട ഇന്‍കം ടാക്സ് സംബന്ധമായ അത്യാവശ്യവിവരങ്ങളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

    Notes prepared by Sudheer Kumar T K, Kokkallur. ശമ്പളവരുമാനക്കാര്‍ അറിഞ്ഞിരിക്കേണ്ട ആദായ നികുതി സംബന്ധിച്ച കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 2015-16 സാമ്പത്തികവര്‍ഷത്തെ ആദായനികുതിയുടെ ഓരോ വിഹിതം നമ്മുടെ ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നുണ്ടാവുമല്ലോ. ആകെ അടയ്ക്കേണ്ട നികുതിയുടെ അവസാനവിഹിതം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നുമാണ് കുറയ്ക്കുന്നത്. അതിനായി അടയ്ക്കേണ്ട നികുതി കൃത്യമായി കണക്കാക്കിയ INCOME TAX STATEMENT തയ്യാറാക്കി ശമ്പളവിതരണം നടത്തുന്നയാള്‍ക്ക് നല്‍കണം. Deductions അനുവദിച്ചു കിട്ടുന്നതിന് ആവശ്യമായ തെളിവുകളും നല്‍കേണ്ടി വരും. നികുതി കണക്കാക്കുന്നതിനും 'Statement' തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയറുകളുടെ സഹായം തേടാമെങ്കിലും നികുതി കണക്കാക്കുന്നതെങ്ങിനെ എന്നും നികുതി വിധേയമായ വരുമാനങ്ങളും അനുവദനീയമായ കിഴിവുകളും ഏതൊക്കെയെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് ആദായനികുതിവകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ആദായ നികുതി സംബന്ധമായ കാര്യങ്ങള്‍ ഏതാനും ഭാഗങ്ങളാക്കി വിവരിക്കാം.
    1. നികുതി കണക്കാക്കുന്ന വിധം
    2. Chapter VI-Aയിലെ കിഴിവുകള്‍
    3. 2015-16ലെ നികുതി നിരക്കുകള്‍
    4. Tax Relief u/s 89(1)
    5. Rounding
    6. നികുതി അടച്ചു കഴിഞ്ഞ ശേഷം
    നികുതി കണക്കാക്കുന്ന വിധം.Back to Top Gross Salary Income കാണുകയാണ് ആദ്യപടി. GROSS SALARY INCOME 2015 മാർച്ച്‌ മുതൽ 2016 ഫെബ്രുവരി വരെയുള്ള Pay, DA , HRA , CCA , Special Allowance, Overtime Allowance , 2015 ഏപ്രിൽ ഒന്നിനും 2016 മാർച്ച്‌ 31 നും ഇടയിൽ ലഭിച്ച Festival Allowance, Bonus, DA Arrear, Pay Arrear , Leave Surrender എന്നിവയെല്ലാം ചേര്‍ന്നതാണ് Gross Salary Income. 15,000 രൂപയ്ക്ക് മുകളിലുള്ള Medical Reimbursement തുക Gross Salary യില്‍ ഉള്‍പ്പെടുത്തണം. (Leave Travel Concession, DCRG, Commutation of Pension, Uniform Allowance മുതലായവ ഇതില്‍ ഉള്‍പ്പെടില്ല.) Net Salary Income (Income Chargeable under the head Salaries) Gross Salary Income ത്തിൽ നിന്നും താഴെ കൊടുത്ത ഇനങ്ങൾ കുറച്ചാൽ Net Salary Income ലഭിക്കുന്നു. (A).HRA (Section 10(13A) വാടകവീട്ടിൽ താമസിക്കുകയും ശമ്പളത്തിൻറെ (Pay +DA ) പത്തു ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അർഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത്‌ മാത്രമേ ഇളവായി ലഭിക്കൂ. 1- ആ വർഷം ലഭിച്ച HRA , 2-ശമ്പളത്തിൻറെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്. 3-ശമ്പളത്തിൻറെ 40% (ഉദാഹരണമായി 3000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വർഷത്തെ ശമ്പളം 350000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ 10% 35000 ആണല്ലോ. അയാൾ ആ വർഷം 34000 വീട്ടുവാടക കൊടുത്തെങ്കിൽ ഇളവ് ഇല്ല. 37000 കൊടുത്തെങ്കിൽ 2000 രൂപ ഇളവ്. 70000 രൂപ കൊടുത്തെങ്കിൽ 3000 രൂപ ഇളവ് ) (B)- Professional Tax  (Section 16(iii)), Entertainment Allowance (Section 16(ii)) ആ വർഷം കൊടുത്ത തൊഴിൽ നികുതി കുറയ്ക്കാം. കൂടാതെ ആ വർഷം ലഭിച്ച Entertainment Allowance ഗ്രോസ് സാലറിയിൽ കൂട്ടിയെങ്കില്‍ അതും കുറയ്ക്കാം. ഇത്രയും കുറച്ചാൽ കിട്ടുന്നതാണ് Net Salary Income (Income Chargeable under the head salaries) GROSS TOTAL INCOME ഇപ്പോഴത്തെ തുകയിൽ നിന്നും Housing Loan Interest കുറയ്ക്കുകയും മറ്റു വരുമാനങ്ങൾ (Income from other Sources) ഉണ്ടെങ്കിൽ അവ കൂട്ടുകയും ചെയ്‌താൽ GROSS TOTAL INCOME കിട്ടുന്നു. ഹൗസ് പ്രോപ്പർട്ടിയിൽ നിന്നുള്ള നഷ്ടമായാണ് Housing Loan Interest കാണിക്കുന്നത്. അത് കൊണ്ടാണ് Form 16 ന്റെ Part B യിൽ ഈ സംഖ്യ Income from House Property യ്ക്ക് നേരെ മൈനസ് ചിഹ്നം ചേർത്ത് കാണിക്കുന്നത്. Housing Loan Interest (Section 24(b)) സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്റെ പലിശ നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം. ഇതിനായി പലിശ നൽകേണ്ട സ്ഥാപനത്തിൽ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വീടിന്റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാർക്ക് മാത്രമേ ഈ കുറവിന് അർഹതയുള്ളൂ. A.1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും. രണ്ടു ലക്ഷം ഇളവു ലഭിക്കാൻ ലോണ്‍ എടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം. ഇത് കാണിക്കാൻ ഒരു "Self Declaration" നൽകിയാൽ മതിയാകും. B. 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കിൽ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ. C. റിപ്പയർ, പുനർനിർമ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും പരമാവധി ഇളവ് 30,000 രൂപയാണ്. Housing Loan ന്‍റെ മുതലിലേക്ക് അടച്ച തുക 80 C യില്‍ കുറവിന് പരിഗണിക്കും. TAXABLE INCOME അല്ലെങ്കിൽ TOTAL INCOME Gross Total Income ത്തിൽ നിന്നും Chapter VI-A യിൽ പറയുന്ന അർഹമായ കിഴിവുകൾ കുറച്ചാൽ Taxable Income ലഭിക്കുന്നു. Taxable Income ത്തിനാണ് നാം നിശ്ചിത നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുന്നത്. Income Tax രേഖകളിലും Form 16 ലും മറ്റും Taxable Income എന്നതിന് Total Income എന്ന് പേര് ചേര്‍ത്തത് കാണാം. Chapter VI -A യിലെ കിഴിവുകൾBack to Top 80 C നമുക്ക് ലഭിക്കുന്ന പ്രധാന കിഴിവായ Section 80 C പ്രകാരമുള്ള കിഴിവുകൾ പരമാവധി 1,50,000 രൂപ വരെ Gross Total Income ത്തിൽ നിന്നും കുറയ്കാം. ഈ വർഷം അടച്ച അല്ലെങ്കിൽ കൊടുത്ത തുക മാത്രമേ 80 C പ്രകാരം കിഴിവായി ലഭിക്കൂ. 1. Provident Fund ൽ നിക്ഷേപിച്ച subscription തുകയും,നിക്ഷേപിച്ച അരിയറും കിഴിവായി അനുവദിക്കും. (PFലോണിലേക്കുള്ള തിരിച്ചടവ് അനുവദിക്കില്ല) 2.ജീവക്കാരന്റെയോ ഭാര്യ/ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ അടച്ച Life Insurance Premium കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 20 %ത്തിൽ കൂടരുത് എന്നും 1-4-2012 ശേഷം എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 10 % ത്തിൽ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കിൽ 10% വരെയാണ്.) 3. SLI, GIS, FBS എന്നിവ കിഴിവ് ലഭിക്കും. എന്നാല്‍ GPAIS പറ്റില്ല എന്ന് കാണുന്നു. 4. വീട് നിർമ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അർഹമാണ്. (എന്നാൽ റിപ്പയറിങ്ങിനോ പുനർനിർമ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല) 5. Scheduled Bank കളിലോ പോസ്റ്റ്‌ ഓഫീസിലോ 5 വർഷത്തിൽ കുറയാത്ത കാലത്തേക്ക് Tax Savings Approved Scheme കളിലെ സ്ഥിരനിക്ഷേപം. 6. Tution Fees - ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികൾക്ക് വേണ്ടി അടച്ച Tution Fees ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയിൽ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാൽ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അർഹമല്ല. Entrance Coaching പോലുള്ള സ്പെഷ്യല്‍ ട്യൂഷനുകള്‍ക്ക് അടയ്ക്കുന്ന ഫീസ്‌ പരിഗണിക്കില്ല. 7. സ്വന്തം താമസത്തിനായി വീട് വാങ്ങിയതിനുള്ള Stamp Duty, Registration ഫീസ്‌ എന്നിവ. 8. പെണ്‍കുട്ടികള്‍ക്കായുള്ള 'സുകന്യ സമൃദ്ധി അക്കൗണ്ട്‌ സ്കീമില്‍ നിക്ഷേപിച്ച തുക ഇവ കൂടാതെ അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI ,NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 C പ്രകാരം ഇളവിന് അർഹമായ മറ്റു നിക്ഷേപങ്ങളും കുറയ്ക്കാം. 80 CCC LIC യുടെയോ മറ്റു അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം. 80 CCD(1) National Pension Scheme (NPS) ല്‍ അടച്ച ജീവനക്കാരന്‍റെ വിഹിതം 80 CCD(1) പ്രകാരം കിഴിവായി ലഭിക്കും. ഇത് ശമ്പളത്തിന്റെ, (Pay+DA) യുടെ 10 % ത്തിൽ കൂടാൻ പാടില്ല. Section 80C, 80CCC , 80CCD(1) എന്നിവയുടെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്. ഇതിനു പുറമേ ഈ വര്‍ഷം മുതല്‍ 80 CCD(1B) പ്രകാരം 50,000 രൂപ വരെ NPS നിക്ഷേപത്തിന് അധിക കിഴിവ് ലഭിക്കും. 1,50,000 ലക്ഷം വരെയുള്ള കിഴിവിനായി ഉപയോഗിച്ച NPS നിക്ഷേപം കഴിച്ച് ബാക്കിയുള്ളതാണ് 80 CCD(1B) പ്രകാരമുള്ള കിഴിവിന് പരിഗണിക്കുക. ശമ്പളത്തിന്‍റെ 10% മാത്രം എന്ന നിബന്ധന ഈ കിഴിവിന് ഇല്ല. ഇനി 1,50,000 ത്തിന് പുറത്തുള്ള മറ്റു കിഴിവുകള്‍ ഏതൊക്കെ എന്ന് നോക്കാം. 80 CCD(2) National Pension Scheme (NPS) ലേക്ക് Government അല്ലെങ്കില്‍ Employer അടയ്ക്കുന്ന Employer's Contribution 80 CCD(2) പ്രകാരം കിഴിവിന് അര്‍ഹമാണ്. പരമാവധി കിഴിവ് ശമ്പളത്തിന്റെ (Pay+DA) 10 % മാത്രമാണ്. Employer's Contribution വരുമാനത്തിന്‍റെ കൂടെ കൂട്ടിയിട്ടുണ്ടെങ്കില്‍ മാത്രമേ കിഴിവ് ലഭിക്കൂ. 80 CCG നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്. ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായ 3 സാമ്പത്തിക വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷം ഈ കിഴിവ് claim ചെയ്യാം. ഈ നിക്ഷേപം 3 വർഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തിൽ കൂടരുതെന്നും നിബന്ധനയുണ്ട്. 80 D (Health Insurance Premium) ജീവനക്കാരൻറെയോ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെയോ മക്കളുടെയോ പേരിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ അടച്ച Health Insurance പ്രീമിയം, പരമാവധി 25,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ ഏതെങ്കിലും ഒരാളുടെ പ്രായം 60 വയസ്സ് പൂർത്തിയായെങ്കിൽ പരമാവധി തുക 30,000 ആണ്. ഇവരില്‍ ആരെങ്കിലും 80 വയസ്സ് കഴിഞ്ഞവരും Health Insurance ഇല്ലാത്തവരും ആണെങ്കില്‍ അവരുടെ ചികിത്സാചെലവ് (Amount paid on account of medical expenditure incurred on health of a very Senior Citizen) 30,000 രൂപ വരെ 80 D പ്രകാരം കിഴിവിന് അര്‍ഹമാണ്. ജീവനക്കാരനോ ഭാര്യയ്ക്കോ മക്കൾക്കോ നടത്തിയ Preventive Health Check up നായി നല്കിയ തുക പരമാവധി 5000 രൂപയും 80D പ്രകാരം കിഴിവിന് അര്‍ഹതയുള്ളതാണ്. Senior Citizen ഉള്‍പ്പെട്ട കുടുംബത്തിന് പരമാവധി 30,000 രൂപയും അല്ലാത്തവയ്ക്ക്‌ പരമാവധി 25,000 രൂപയുമാണ് കിഴിവ്. ഇത് കൂടാതെ ജീവക്കാരന്റെ മാതാപിതാക്കളുടെ പേരിൽ അടച്ച Health Insurance പ്രീമിയത്തിനു മറ്റൊരു 25,000 കൂടെ ഇളവ് ലഭിക്കും. ഇവരിലൊരാൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ കിഴിവ് പരമാവധി 30,000 വരെ ആവാം. മാതാപിതാക്കൾക്ക് നടത്തിയ Preventive Health Check up 5000 രൂപ വരെ 80D പ്രകാരമുള്ള കിഴിവിന് അർഹമാണ്. Health Insurance ഇല്ലാത്ത 80 വയസ്സുള്ള മാതാപിതാക്കളുടെ ചികിത്സാചെലവിനു ഈ വര്‍ഷം ഏര്‍പ്പെടുത്തിയ 80D പ്രകാരമുള്ള കിഴിവ് ഒരു പക്ഷെ പലര്‍ക്കും പ്രയോജനപ്പെടും. (എന്നാല്‍ ഇത് നേരിട്ട് പണമായി നല്‍കിയത് ആവരുത്.) ഇവരുടെ ചികിത്സാചെലവ് (Amount paid on account of medical expenditure incurred on health of a very Senior Citizen) 30,000 രൂപ വരെ 80 D പ്രകാരം കിഴിവിന് അര്‍ഹമാണ്. മാതാപിതാക്കള്‍ക്കുള്ള ആകെ കിഴിവ് 30,000 അല്ലെങ്കിൽ 25,000 കവിയാൻ പാടില്ല. Health Insurance പ്രീമിയം, 80 കഴിഞ്ഞവരുടെ ചികിത്സാചെലവ് എന്നിവ നേരിട്ട് പണമായി നൽകാതെ മറ്റെതെങ്കിലും വഴി (Cheque, DD etc) നൽകിയതാവണം . Health Check up ന് പണം നേരിട്ട് നൽകിയതാവാം. Service Tax ഒഴിച്ചുള്ള പ്രീമിയം തുക മാത്രമാണ് കിഴിവ് നേടാവുന്നത്.80 DD - (For Disability of dependants with disability) ജീവനക്കാരന്റെ ശാരീരിക, മാനസിക വൈകല്യമുള്ള ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ ചികിത്സ, ശുശ്രൂഷ, ട്രെയിനിംഗ്, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇൻഷുറൻസ് കമ്പനികളിലെ ഇതിനായുള്ള അംഗീകൃത സ്കീമുകളിൽ നിക്ഷേപിച്ചാലും 80DD പ്രകാരം കിഴിവ് ലഭിക്കും. ചെലവഴിച്ച തുക എത്രയായാലും 75,000 രൂപയാണ് കിഴിവ് ലഭിക്കുക. 80% ത്തിൽ കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ 1,25,000 രൂപ കിഴിവ് ലഭിക്കും. ഇതിനായി Medical Authority യിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Autism, Cerebral palsy , Multiple Disability എന്നിവയ്ക്ക് Form 10-IA യിൽ ആണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. 80U (For Employee with disability) സാമ്പത്തിക വർഷത്തിലെ ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability (40% or above) ഉണ്ടെന്നു Medical Authority സർട്ടിഫൈ ചെയ്തെങ്കിൽ അയാൾക്ക്‌ 75,000 രൂപ കിഴിവ് ലഭിക്കും. 75,000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്. അല്ലാതെ ചെലവഴിച്ച തുകയല്ല. കടുത്ത വൈകല്യം ഉള്ള ആളാണെങ്കിൽ (Above 80 % disability) 1,25,000 രൂപ ഇളവുണ്ട്. 80DD യിലേതു പോലെ തന്നെ ഇവിടെയും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Disability താല്ക്കാലികമാണെങ്കിൽ പുതിയ സാമ്പത്തിക വർഷം വീണ്ടും പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. Autism, Cerebral palsy, Multiple Disability എന്നിവയുള്ളവര്‍ 80DD, 80U കിഴിവുകള്‍ക്ക് Form 10-1A യിലാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. MD ഉള്ള Neurologist / Pediatric Neurologist അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപതികളിലെ Civil Surgeon / Chief Medical Officer എന്നിവരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാം. 80 DDB (For Medical treatment of specified diseases) ജീവനക്കാരൻ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 80DDB പ്രകാരം കിഴിവ് അനുവദിക്കും. Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids , chronic renal failure , hemophilia , thalassemia എന്നിവയുടെ ചികിത്സ ചെലവുകൾക്കാണ് അർഹതയുള്ളത്. 40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്. എന്നാൽ രോഗി Senior Citizen (60 വയസ്സിനു മുകളില്‍) ആണെങ്കിൽ 60,000 രൂപ വരെ കിഴിവ് ലഭിക്കും. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പരമാവധി 80,000 രൂപ വരെ കിഴിവ് ലഭിക്കും. അതാത് രോഗങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത ഡോക്ടറിൽ നിന്നും Prescription ഹാജരാക്കണം. ഈ Prescription ല്‍ രോഗിയുടെ പേര്, വയസ്സ്, രോഗത്തിന്‍റെ പേര്, സ്പെഷലിസ്റ്റ് ഡോക്ടറുടെ പേര്, അഡ്രസ്സ്, രജിസ്ട്രെഷന്‍ നമ്പര്‍, യോഗ്യത എന്നിവ ഉണ്ടായിരിക്കണം. ഈ വര്‍ഷം മുതല്‍ ഗവണ്മെന്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. Reimburse ചെയ്തെങ്കിൽ അത് കഴിച്ചേ ഇളവ് ലഭിക്കൂ. 80 E (Interest on loan for higher education ) ഭർത്താവ്/ഭാര്യയുടെയോ മക്കളുടെയോ താൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെയോ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നോ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80U പ്രകാരം കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വർഷം മുതൽ ഏഴ് വർഷക്കാലമാണ് ഈ കിഴിവ് ലഭിക്കുക. Higher Secondary Examination ന് ശേഷം പഠിക്കുന്ന കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശത്ത് പഠിക്കാന്‍ വേണ്ടി എടുത്ത ലോണിന്‍റെ പലിശയ്ക്കും ഈ ഇളവ് ലഭിക്കും. 80E പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല. 80 G (Donations to notified Funds and charitable institutions) ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും. ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന് ഇത് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം. (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.) 80GGC 80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ കിഴിവ് കാണിക്കാം. Representation of the People Act ന്റെ Section 29A പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നൽകിയ സംഭാവന കിഴിവ് ലഭിക്കും. കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD, Credit card , Internet banking എന്നിവയിലൂടെ നൽകിയതാവാം. സംഭാവന പൂർണ്ണമായി കിഴിവിന് പരിഗണിക്കും. 80TTA ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ്‌ ഓഫീസ് എന്നിവിടങ്ങളിലെ SB Account കളിൽ നിന്നും ലഭിച്ച പലിശ പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും. നിങ്ങൾ മറ്റു വരുമാനം എന്ന നിലയില്‍ Gross Total Income ത്തിൽ പലിശ കൂട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ കിഴിവിന് അർഹതയുള്ളൂ. സ്ഥിരനിക്ഷേപത്തിന്‍റെ പലിശയ്ക്ക് 80TTA പ്രകാരം കിഴിവില്ല. Chapter VI -A യിലെ പ്രധാന കിഴിവുകൾ ഇവയാണ്. ഇവയില്‍ 80 G, 80 GGC എന്നിവ ഒഴികെ എല്ലാ കിഴിവുകളും DDO യ്ക്ക് അനുവദിക്കാവുന്നവയാണ്. മതിയായ രേഖകള്‍ പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെട്ട് വേണം അനുവദിക്കാന്‍. Gross Total Income ത്തിൽ നിന്നും നമുക്ക് അർഹതയുള്ള കിഴിവുകൾ കുറച്ചാൽ Total Income അല്ലെങ്കിൽ Taxable income കിട്ടുന്നു. ടാക്സ് കണക്കാക്കുമ്പോള്‍ Total Income പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യാൻ Section 288A യിൽ പറയുന്നു. എങ്കിലും TDS സംബന്ധിച്ച Circular No -20/ 2015 CBDT Dated 2-12-15 ൽ TDS Quarterly Return (Q4) ഫയൽ ചെയ്യുമ്പോൾ അതിൽ Annexure II ൽ Total Taxable Income (column 346) റൗണ്ട് ചെയ്യാതെ കാണിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. Taxable Income (Total Income)ത്തിന് ഈ വർഷത്തെ നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുകയാണ് ഇനി വേണ്ടത്. അതിനായി ഈ വർഷത്തെ Income Tax Rate പരിശോധിക്കാം. INCOME TAX RATE for 2015-16Back to Top 60 വയസ്സിൽ താഴെയുള്ളവർക്കുള്ള Normal Rate ആവും നമുക്കാവശ്യം.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ നിരക്ക് തന്നെ. 1.) 2,50,000 രൂപ വരെ ടാക്സ് ഇല്ല. 2.) 2,50,000 ത്തിന് മുകളിൽ 5,00,000 വരെ : 2,50,000 ത്തിനു മുകളിലുള്ള തുകയുടെ 10 %.. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം. ഫലത്തിൽ 2,70,000 ത്തിന് മുകളിൽ മാത്രമേ ടാക്സ് ഉണ്ടാവൂ. 3.) 5,00,000 ത്തിനു മുകളിൽ 10,00,000 വരെ : 25,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നതിന്‍റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല) 4.) 10,00,000 ത്തിനു മുകളിൽ : 1,25,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നതിന്‍റെ 30 % വും കൂട്ടിയ തുക. 60 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഉള്ള നിരക്ക് 1.) 3,00,000 വരെ ടാക്സ് ഇല്ല. 2.) 3,00,000 മുതൽ 5,00,000 വരെ : 3 ലക്ഷത്തിനു മുകളിൽ വരുന്നതിന്‍റെ 10 %. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം. 3.) 5,00,000 ലക്ഷം മുതൽ 10,00,000 വരെ : 20,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നതിന്‍റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല) 4.) 10,00,000 ത്തിനു മുകളിൽ : 1,20,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നതിന്‍റെ 30 % വും കൂട്ടിയ തുക. 80 വയസ്സിന് മുകളിലുള്ളവർക്ക് 1.) 5,00,000 വരെ ടാക്സ് ഇല്ല. 2.) 5,00,000 മുതൽ 10,00,000 വരെ : 5 ലക്ഷത്തിനു മുകളില്‍ വരുന്ന തുകയുടെ 20%. 3.) 10,00,000 ത്തിനു മുകളിൽ : 1,00,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്ന തുകയുടെ 30 % വും കൂട്ടിയ തുക. SURCHARGE ഒരു കോടിക്ക് താഴെ Taxable Income ഉള്ളവർക്ക് Surcharge ഇല്ല. EDUCATION CESS ആദായ നികുതിയുടെ 2 % Education Cess ഉം 1 % Secondary and Higher Education Cess ഉം കൂടി ആകെ 3 % Cess കൂടി നികുതിയോട് കൂട്ടണം. ഇതാണ് ഈ സാമ്പത്തികവർഷം അടയ്ക്കേണ്ട ടാക്സ്. Relief u/s 89(1)Back to Top മുൻവർഷങ്ങളിൽ ലഭിക്കേണ്ട ശമ്പളം,DA തുടങ്ങിയവയിൽ ഏതെങ്കിലും അരിയറായി ഈ വർഷം ലഭിച്ചത് മൂലം ഉണ്ടായ ടാക്സ് വർദ്ധനവിൽ നിന്ന് രക്ഷ നേടാൻ Section 89 (1) നമ്മെ സഹായിക്കും.മുൻവർഷങ്ങളിലേക്കുള്ള ശമ്പളം അതാത് വർഷങ്ങളിലെ വരുമാനത്തോട് കൂട്ടി ടാക്സ് കാണുകയും ഈ വർഷത്തെ വരുമാനത്തിൽ നിന്ന് കുറച്ചു ടാക്സ് കാണുകയും ചെയ്യുന്ന കണക്ക് Form 10E യിൽ ചെയ്ത് നമുക്ക് Tax Relief നേടാം. ഇതിന് സഹായകരമായ സോഫ്റ്റ്‌വെയറുകൾ കണ്ടിരിക്കുമല്ലോ. Form 10E വഴി Relief ന് അർഹതയുണ്ടെങ്കിൽ അത് അടയ്ക്കേണ്ടതായ ടാക്സിൽ നിന്നും കുറയ്ക്കാം. ആകെ അടയ്ക്കേണ്ട ടാക്സ് കണക്കാക്കി അതില്‍ നിന്നും 10E ഫോം വഴി ലഭിച്ച റിലീഫും മുൻമാസങ്ങളിൽ ശമ്പളത്തിൽ നിന്നും TDS ആയി കുറച്ച ടാക്സും ആകെ ടാക്സിൽ നിന്നും കുറയ്ക്കുക. ഇതാണ് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കെണ്ടത്. Rounding of Income TaxBack to Top Income Tax Act ന്റെ Section 288B യിൽ അടയ്ക്കേണ്ടതായ ടാക്സ് പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യണമെന്ന് പറയുന്നുണ്ടെങ്കിലും ഈ വർഷത്തെ Central Board of Direct Taxes (Dept of Revnue) ന്‍റെ Circular No 20 / 2015 Dated 2-12-2015 ല്‍ TDS കുറയ്ക്കുന്നതിനെ പറ്റി ഇങ്ങനെ പറയുന്നു. "Employer is advised to quote Total Taxable Income in Annexure II without rounding-off and TDS should be deducted and reported accordingly , ie, without rounding-off TDS also" TDS Return ഫയൽ ചെയ്യുന്ന അവസരത്തിൽ RPU വിലെ Annexure II ൽ നമുക്ക് റൌണ്ട് ചെയ്ത Total Income ചേർത്താൻ കഴിയില്ല. Gross Total Income ത്തിൽ നിന്നും deduction കൾ കുറച്ചു കിട്ടുന്ന സംഖ്യ calculate ചെയ്യപ്പെടുകയാണ്. അതു പോലെ ആകെ അടയ്ക്കേണ്ട ടാക്സ് round ചെയ്യാതെയാണ് Annexure II ല്‍ വരിക. തൊട്ടടുത്ത കോളത്തില്‍ Short Deduction എത്രയെന്നു കാണിക്കും. അല്ലെങ്കില്‍ Excess Payment കാണിക്കും. ടാക്സ് അടച്ചു കഴിഞ്ഞ ശേഷംBack to Top അടയ്ക്കേണ്ട ടാക്സ് മുഴുവന്‍ അടച്ചു കഴിഞ്ഞ ശേഷം ചെയ്യാനുള്ള കാര്യങ്ങള്‍ ചുരുക്കി പറയാം. അടുത്ത മെയ്‌ 31 നകം DDO നിങ്ങള്‍ക്ക് Form 16 അതായത് TDS Certificate നല്‍കുന്നതാണ്. ഇത് നല്‍കാന്‍ വിട്ടു പോയാല്‍ അദ്ദേഹത്തെ അക്കാര്യം ഓര്‍മ്മിപ്പിക്കുക. ഇതിന്‍റെ Part A, TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തും Part B അദ്ദേഹം തയ്യാറാക്കിയുമാണ്‌ നല്‍കുക. ഇതിന്‍റെ Part A യിലെ "DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT" എന്ന പട്ടിക നോക്കി നിങ്ങള്‍ അടച്ച ടാക്സ് മുഴുവന്‍ അതില്‍ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. (കുറവ് കാണുന്നു എങ്കില്‍ ബന്ധപ്പെട്ട TDS STATEMENT കറക്റ്റ് ചെയ്യാന്‍ DDO വിനോട് ആവശ്യപ്പെടുക.) ഇത് കൂടാതെ ജൂണ്‍ മാസത്തില്‍ E Filing പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് 26AS ഡൌണ്‍ലോഡ് ചെയ്യുക. അതില്‍ Part A എന്ന പട്ടികയില്‍ TDS ആയി കുറച്ച ടാക്സ് കാണാം. Part 1A മുതല്‍ Part G വരെയുള്ള ഏതെങ്കിലും പട്ടികയില്‍ നിങ്ങളുടെ പേരില്‍ ടാക്സ് വന്നിട്ടുണ്ടോ എന്ന് നോക്കുക. നിങ്ങളുടെ PAN നമ്പറില്‍ ബാങ്കുകളോ മറ്റേതെങ്കിലും സ്ഥാപനങ്ങളോ നിങ്ങള്‍ക്കുള്ള വരുമാനത്തില്‍ നിന്നും ടാക്സ് പിടിച്ച് അടച്ചെന്നിരിക്കാം. ബാങ്കില്‍ നിന്നും നിങ്ങള്‍ക്ക് 10,000 രൂപയിലധികം interest നല്‍കിയെങ്കില്‍ അവര്‍ അതിന്‍റെ 10% ടാക്സ് deduct ചെയ്ത് PAN നമ്പറില്‍ അടച്ചിരിക്കും. നിങ്ങള്‍ ബാങ്കില്‍ ടാക്സ് നേരിട്ട് അടച്ചിട്ടുണ്ട് എങ്കില്‍ അത് Part C യിലും കാണും. ഇങ്ങനെയുള്ള മറ്റു വരുമാനങ്ങളും ശമ്പളവും ഉള്‍പ്പെടുത്തി ടാക്സ് കാണുക. 26AS ല്‍ നിങ്ങള്‍ ആകെ അടച്ച ടാക്സ് എത്രയെന്നു നോക്കുക. അടച്ച ടാക്സ് കുറവാണെങ്കില്‍ കുറവുള്ള സംഖ്യ ബാങ്കില്‍ ITNS 280 ചലാന്‍ ഉപയോഗിച്ച് അടയ്ക്കണം. ജൂലൈ 30 നകം Income Tax Return ഫയല്‍ ചെയ്യുക. 10E ഫോം ഉപയോഗിച്ച് Section 89 പ്രകാരമുള്ള റിലീഫ് നേടിയവര്‍ ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കുക. Income Tax Return ഫയല്‍ ചെയ്യുമ്പോള്‍ E Filing Portalല്‍ 10E ഫോം എടുത്ത് പൂരിപ്പിച്ച് submit ചെയ്ത ശേഷം മാത്രമേ ITR തയ്യാറാക്കി submit ചെയ്യാവൂ. റിട്ടേണ്‍ ശരിയായി ഫയല്‍ ചെയ്യുന്നതോടെ ആ വര്‍ഷത്തെ നികുതി സംബന്ധമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി എന്നു പറയാം. ഇത് സംബന്ധമായ പോസ്റ്റുകള്‍ MATHSBLOGല്‍ അതാത് സമയത്ത് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.


    Read More | തുടര്‍ന്നു വായിക്കുക

    Model Exam Answer Keys 2016

    >> Monday, February 1, 2016

    MATHEMATICS

    1. Prepared by:Baburaj P, PHSS, Panthallur, Malappuram .

    2. Prepared By Kannan Paruthipully , Maths Blog Team Palakkad

    3. Prepared by:Sunny P O, Head Master, GHS West Kallada, Kollam

    ENGLISH
    1.
    Prepared by: Prasanth P.G., H.S.A. (English)
    G.H.S.S. Kottodi,Kasaragod Dist.


    2. Prepared by:ANILKUMAR.P , H.S.A (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST

    3. Prepared by:Johnson T.P, HSA, CMS HS, Mundiappally.

    PHYSICS
    1. Prepared by:Mohammed Marzooque GHSS Pang , Malappuram.
    SOCIAL SCIENCE

    1. Prepared by:Roy K

    2. Prepared by:Bindumol P.R, Govt. Girls HSS Vaikom,K.S Deepu, HSS& HSS Brahmamangalam

    3. Prepared by:Alice Mathew, Govt. HS Vechoor, Vaikom, Kottayam.



    (ഇവിടെ കൊടുക്കുന്ന ഉത്തരസൂചികകള്‍ ചര്‍ച്ചയ്ക്കുവേണ്ടി മാത്രമുള്ളതാണ്. ദയവായി മുഴുവന്‍ ശരിയെന്നോ ആധികാരികമെന്നോ കരുതരുത്)


    Read More | തുടര്‍ന്നു വായിക്കുക
    ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer