INCOME TAX 2015-16
>> Thursday, February 4, 2016
ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കണമെങ്കില്‍ ട്രഷറികളില്‍ എല്ലാ ജീവനക്കാരുടേയും ആദായനികുതി സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടതുണ്ട്. 2015 ഏപ്രില്‍ 1 നും 2016 മാര്‍ച്ച് 31 നും (അതായത് 2015 മാര്‍ച്ച് മാസം മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കാലാവധിയില്‍ എഴുതുന്ന ശമ്പളത്തില്‍നിന്നും) നിക്ഷേപങ്ങള്‍ക്കും മറ്റുമുള്ള കിഴിവുകള്‍ കുറച്ച് ബാക്കി വരുന്ന വരുമാനം നിശ്ചിതപരിധിക്കും മുകളിലാണെങ്കില്‍ ശമ്പളത്തില്‍നിന്നുള്ള കിഴിവായി നികുതി അടക്കാന്‍ ബാദ്ധ്യസ്ഥനാണ്. ശമ്പള ദാതാവിനാകട്ടെ (DDO) ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് വരെ നല്‍ക്കുന്ന അയാളുടെ ശമ്പളത്തില്‍നിന്നും ഈ നികുതി ഗഡുക്കളായി പിടിച്ച് മാത്രമേ ശമ്പളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന ഉത്തരവാദിത്വവുമുണ്ട്. ഏപ്രില്‍ മുതല്‍ ഇങ്ങനെ നികുതി ഗഡുക്കള്‍ പിടിച്ചുകൊണ്ടിരുന്നാല്‍ ഫെബ്രുവരിയില്‍ ശമ്പളബില്ല് എഴുതുമ്പോള്‍ (മാര്‍ച്ചില്‍ കിട്ടുന്ന ശമ്പളത്തിന്റെ) പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ ഗഡു പിടിക്കാനുള്ള സമയം വന്നെത്തുകയാണ്. അവസാനത്തെ നികുതി പിടിക്കുമ്പോള്‍ DDO ഒരു കാര്യം ഉറപ്പു വരുത്തണം, അതായത് ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തേക്കുള്ള മൊത്തം നികുതി പൂര്‍ണ്ണമായും അവസാന ഇന്‍സ്റ്റാള്‍മെന്റോടെ അടച്ചു തീര്‍ന്നിരിക്കണം. ഇതെല്ലാം കണക്കാക്കാനുള്ള സമയമാണ് ഈ ഫെബ്രുവരി. ഈ വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കുന്നതിനും ഫെബ്രുവരി മാസത്തില്‍ സമര്‍പ്പിക്കേണ്ട 'Income Tax Statement' തയ്യാറാക്കുന്നതിനും ആവശ്യമെങ്കില്‍ 'Form 10E' ഉപയോഗിച്ച് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയറുകളാണ് പരിചയപ്പെടുത്തുന്നത്. അഭിരുചിയ്ക്കും ആവശ്യത്തിനും അനുസരിച്ച് ഉചിതമായവ തെരഞ്ഞെടുക്കുമല്ലോ. കൂടാതെ നാം അറിഞ്ഞിരിക്കേണ്ട ഇന്‍കം ടാക്സ് സംബന്ധമായ അത്യാവശ്യവിവരങ്ങളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
- Babu Vadukkumchery, K N M V H S S Vatanappally.
ECTAX 2016 - Tax and Relief Calculator (Malayalam)
- Saffeeq M P, K W A, Malapparamba, Kozhikode
Tax Consultant 2016 - Tax and Relief Calculator
Tax Consultant - User Guide
- Alrahman, Govt G H S S B. P. Angadi.
Easy Tax - Tax Calculator
Relief Calculator
- Krishnadas N P
CalcnPrint IT 2016
- Sudheer Kumar T K, Kokkallur & Rajan N, Balussery.
Easy Tax 2016 - Tax Calculator
Tax Relief Calculator 2016
- നികുതി കണക്കാക്കുന്ന വിധം
- Chapter VI-Aയിലെ കിഴിവുകള്‍
- 2015-16ലെ നികുതി നിരക്കുകള്‍
- Tax Relief u/s 89(1)
- Rounding
- നികുതി അടച്ചു കഴിഞ്ഞ ശേഷം
150 comments:
സര്‍,
80C യില്‍ Postal Life Insurance ഉള്‍പ്പെടുത്തുവാന്‍ കഴിയുമോ
@Shibhu B, ഉള്‍പ്പെടുത്താം.
ബാങ്കിലെ ഫിക്സഡ് ഡിപ്പോസിറ്റിന്റെ പലിശ 10,000 രൂപയില്‍ കൂടുതലാകുമ്പോള്‍ അതിന്‍റെ നിശ്ചിത ശതമാനം ടാക്സ് അടക്കേണ്ടി വരാറുണ്ട്. ഇങ്ങനെ അടക്കുന്ന ടാക്സിന്റെ വിവരങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ എവിടെയാണ് സൂചിപ്പിക്കേണ്ടത്?
shahir sir,
വളരെ സൂക്ഷ്മമാണ് ചോദ്യം, രസകരവും.
വ്യത്യസ്ത അഭിരുചിക്കനുസരിച്ച് വ്യത്യസ്ത സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ. അവ ഓരോന്നിലും ഇതിന്‍റെ സമീപനരീതി വ്യത്യാസപ്പെടാം.
Ectax babu vadukkumchery സോഫ്റ്റ്‌വെയര്‍ നെ പറ്റിയാണ് പരാമര്‍ശിക്കുന്നത്.
പതിനായിരം രൂപയില്‍ കൂടുതല്‍ പലിശ സേവിംഗ്സ് ബാങ്കില്‍ കിട്ടിയെങ്കില്‍ 3 ലക്ഷത്തിനു താഴെ തുക ഒരു വര്‍ഷം തുടക്കം മുതലേ ശരാശരി നിലനിര്‍ത്തിയിരിക്കണം !! (പലിശ ഏതാണ്ട് മൂന്നര ശതമാനമേ വരൂ)
ഇനി അതിനു നികുതി പിടിച്ചിട്ടുണ്ടെങ്കില്‍ അത് പിടിച്ചതിനു ശേഷമുള്ള തുക പലിശ എഴുതുന്ന കോളത്തിലും അതിന്റെ നികുതി തുക തൊട്ടു മുകളിലുള്ള ഫിക്സ്ഡ് നിക്ഷേപം എഴുതുന്ന സ്ഥലത്തും എഴുതിയാല്‍ മതി. കാരണം. പ്രിന്‍റ് ഔട്ടില്‍ ഇവയുടെഎല്ലാം T D S ടോട്ടല്‍ തുക മാത്രമേ വരൂ
കഴിഞ്ഞ വര്‍ഷം വരെ മാത്സ് ബ്ലോഗിനെ മാത്രം ആശ്രയിച്ച് ടാക്സ് കണക്കുകൂട്ടി അടച്ചിരുന്ന ഒരു അദ്ധ്യാപകനാണ് ഞാന്‍.കഴിഞ്ഞ ജൂണ്‍ മാസം റിട്ടയര്‍ ചെയ്തു.ഈ വര്‍ഷത്തില്‍ ഏപ്രില്‍ മെയ് ജൂണ്‍ മാസങ്ങളില്‍ ശമ്പളം വാങ്ങിയതു കൊണ്ടും 22000/- പെന്‍ഷന്‍ വാങ്ങുന്നതു കൊണ്ടും ഈ വര്‍ഷം ടാക്സ് വരുമല്ലോ? ടാക്സ് കണക്കു കൂട്ടാന്‍ ശമ്പളക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തന്നെ ഞങ്ങളും അവലംബിച്ചാല്‍ മതിയോ? പെന്‍ഷനായെന്നു കരുതി കഴിഞ്ഞവര്‍ഷം വരെ നിങ്ങളുടെ ഒപ്പമുണ്ടായിരുന്ന ഞങ്ങളെ ഉപേക്ഷിക്കാമോ?ഇനി മുതല്‍ നോട്സും സോഫ്റ്റ് വെയറുകളും തയ്യാറാക്കുമ്പോള്‍ ഞങ്ങളെക്കുടി പരിഗണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.ബാബു സാറും അല്‍റഹ്മാന്‍ സാറും സുധീര്‍ സാറും പടിയിറങ്ങിയ ഞങ്ങള്‍ക്കു കൂടി കൈത്താങ്ങായി നില്ക്കമെന്ന് പ്രതീക്ഷിക്കുന്നു.
മാത്സ് ബ്ലോഗിനും ടി മൂന്നു മഹാമനസ്കര്‍ക്കും നന്ദി.
Augustine Sir, നമ്മളിപ്പോഴും ഒരുമിച്ച് തന്നെയാണ്. ആദായനികുതിനിയമം അനുസരിച്ച് പെന്‍ഷന്‍ എന്നത് Salary തന്നെയാണ്. അതുകൊണ്ട് ഇതുവരെ ടാക്സ് കണ്ടത് പോലെ തന്നെ ടാക്സ് കണക്കാക്കാം. നേരത്തെ DDO/Headmaster ആണ് TDS കുറച്ചിരുന്നതെങ്കില്‍ ഇനി പെന്‍ഷന്‍ നല്‍കുന്നിടത്തു നിന്ന് TDS കുറയ്ക്കും. ഈ സോഫ്റ്റ്‌വെയറുകള്‍ തന്നെ ഉപയോഗിക്കാം. എന്നാല്‍ 60 വയസ്സിനു മുകളിലുള്ളവര്‍ Senior Citizen നു കൂടി ഉപയോഗിക്കാവുന്ന തരത്തിലുള്ളവ എടുക്കണം.
Family Pension ന്‍റെ കാര്യം വ്യത്യസ്തമാണ്. അത് "Income from other sources" എന്ന head ലാണ് വരുന്നത്. ആകെ ലഭിക്കുന്ന Family Pension ന്‍റെ മൂന്നില്‍ ഒരു ഭാഗം അല്ലെങ്കില്‍ 15,000 രൂപ ഇതില്‍ കുറഞ്ഞ സംഖ്യ Standard Deduction ഉണ്ട്.
മുനവര്ഷത്തെ സാലറി അരിയര്‍ ആയി ലഭിച്ചതിനാല്‍ നികുതി പരിധിയില്‍ പെട്ടു .അതിന്നു 10 ഇ ആണ്ണോ ഉപയോഗിക്കുന്നത് ?
@Varun, ഈ വര്‍ഷം ലഭിച്ച Arrear കൂടി ഈ വര്‍ഷത്തെ വരുമാനത്തില്‍ ഉള്‍പ്പെടുത്തി ആദ്യം ഈ വര്‍ഷത്തെ Taxable Income വും Tax കാണണം. അതിനു ശേഷം ലഭിക്കാവുന്ന Relief കണക്കാക്കണം. ഈ Relief തുക ടാക്സില്‍ നിന്നും കുറയ്ക്കാം. എന്‍റെയും Alrahman സാറിന്‍റെയും ഇതിനു വെവ്വേറെ സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിക്കേണ്ടത്. Babu സാറിന്റെയും Saffeeq സാറിന്റെയും സോഫ്റ്റ്‌വെയറില്‍ രണ്ടും ഉള്‍പ്പെടുന്നു.
For NPR updation manual -("English Version") please visit
punjabcensus.gov.in/pdf/NPR Manual English.pdf
MANUAL OF INSTRUCTIONS
for updating of National Population Register
(NPR) database and seeding of Aadhaar number
in NPR database
punjabcensus.gov.in/pdf/NPR Manual English.pdf
2013-14,2014-15 [4/2013 to 1/2015 പേ റിവിഷന്‍ അറിയേര്‍]കാലയളവിലെ അരിയര്‍ ജൂലൈ 2015 [2015-16] കിട്ടി .പസാകും എന്നു കരുതി 2014-15 ടാക്സ് സ്റ്റേറ്റ്മേന്റില്‍ തുക ചേര്‍ത്തിരുന്നു. ചില കാരണം കൊണ്ട് 2015 ജൂലൈ മാസം ആണ് പാസായത് . ഇതു വരെ ടാക്സ് പരിദിയില്‍ വന്നിട്ടില. ഈ തുക ചേര്‍ത്താല്‍ ഇപ്പോള്‍ ടാക്സ് വരുന്നുട് . ഈ തുക 89(1) രേലിഫ് അര്‍ഹത ഉണ്ടോ?
@varun,2014-15 ലെ statement ല്‍ അരിയര്‍ തുക ചേര്‍ത്തിട്ടും ടാക്സ് വന്നിട്ടില്ല എന്ന് മനസ്സിലാക്കുന്നു. അരിയര്‍ തുക 2015 ജൂലൈ മാസം ലഭിച്ചതിനാല്‍ അത് ഈ വര്‍ഷത്തെ വരുമാനത്തില്‍ പെടുത്തി ടാക്സ് കാണുക. എന്നിട്ട് 89(1) റിലീഫ് എത്രയെന്നു കണ്ടുപിടിക്കുക. (10E Form തയ്യാറാക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക. അതില്‍ 2014-15 ലെ Taxable Income ചേര്‍ക്കേണ്ടതുണ്ട്. നിങ്ങള്‍ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ statement ല്‍ ആ വര്‍ഷം ലഭിക്കാത്ത Arrear തുക കൂടി കൂട്ടിയത് കൊണ്ട് ആ വര്‍ഷത്തെ Taxable Income കൂടുതലായിരിക്കും. 2014-15 ലെ statement ല്‍ അരിയര്‍ ഒഴിവാക്കി കൊണ്ട് വീണ്ടും Taxable Income കാണണം.)
Nice Information !!
I am regular blog reader of you blog and like it. Keep up sharing..
Income Tax Digital Signature
പോസ്റ്റ് ഓഫീസ് RD യില്‍ നിക്ഷേപിക്കുന്ന തുക നികുതി കിഴിവിന് അര്‍ഹമാണോ
@Puthan, പോസ്റ്റ് ഓഫീസിലെ RD നിക്ഷേപം കിഴിവിന് പരിഗണിക്കില്ല. എന്നാല്‍ പോസ്റ്റ് ഓഫീസിലെ Time Deposit not less than 5 years, Senior Citizen Saving Scheme, 5 year National Saving Certificate (VIII issue) എന്നീ Saving Scheme നിക്ഷേപങ്ങള്‍ 80 C Decduction ന് പരിഗണിക്കും.
1.എന്റെ വിദ്യാലയത്തിലെ ഒരു അദ്ധ്യാപിക വേറെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാസ്സ് എടുത്ത വകയില്‍ അവര്‍ക്ക് 6000 രൂപ പ്രതിഫലം ലഭിച്ചു .600 രൂപ ടാക്സ് പിടിച്ച് അവര്‍ ആ സ്ഥാപനത്തിന്റെ രസീതി നല്‍കി .statement തയ്യാറാക്കുമ്പോള്‍ ഈ വരുമാനവും ടാക്സും കാണിക്കണോ.TDS ഫയല്‍ ചെയ്യുമ്പോള്‍ എന്ത് ചെയ്യണം?
2.റിട്ടേണ്‍ തയ്യാറാക്കുമ്പോള്‍ ടാക്സ് റൌണ്ട് ചെയ്യണോ?
@PrathiveKumar, 1. നിങ്ങളുടെ വിദ്യാലയത്തിന്‍റെ TDS Statement തയ്യാറാക്കുമ്പോള്‍ അതില്‍ നിങ്ങളുടെ സ്ഥാപനത്തില്‍ നിന്നും കുറച്ച TDS ന്‍റെ വിവരങ്ങള്‍ മാത്രം നല്‍കുക. ഇദ്ദേഹത്തിന്‍റെ 600 ഉള്‍പ്പെടുത്തരുത്. ആ അധ്യാപകനില്‍ നിന്നും 600 രൂപ ടാക്സ് പിടിച്ച സ്ഥാപനം അവരുടെ TDS ഫയല്‍ ചെയ്യുമ്പോള്‍ 600 രൂപ കൂടി ഉള്‍പ്പെടുത്തണം. നിങ്ങള്‍ അവസാന ക്വാര്‍ട്ടര്‍ Q4 ഫയല്‍ ചെയ്യുമ്പോള്‍ അതിന്‍റെ Annexure II ല്‍ ഇദ്ദേഹത്തിന്‍റെ 'Reported taxable amount on which tax deducted by previous employer' കോളത്തില്‍ 60,000 വും 'Reported Amount of TDS by previous employer' കോളത്തില്‍ 600 രൂപയും കാണിക്കണം. 2. TDS റൗണ്ട് ചെയ്യേണ്ടതില്ല എന്ന് Rounding എന്ന ഭാഗത്ത് വായിച്ചിരിക്കുമല്ലോ. റൗണ്ട് ചെയ്യാത്ത കൃത്യമായ ടാക്സ് TDS ആയി കുറച്ച ജീവനക്കാരന്‍റെ Income Tax Return നാം E Filing നടത്തുമ്പോള്‍ അതില്‍ എന്തൊക്കെയാണ് ചെയ്യാനുണ്ടാവുക എന്ന് നോക്കാം. E Filing പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് Income Details പേജില്‍ ശമ്പളവും കിഴിവുകളും ചേര്‍ത്തി കഴിഞ്ഞാല്‍ അടയ്ക്കേണ്ട ടാക്സ് എത്രയാണെന്ന് അതില്‍ കണക്ക് കൂട്ടി വരും. ഇത് റൗണ്ട് ചെയ്യാന്‍ നമുക്ക് സാധിക്കില്ല. 'Tax paid and verification' പേജില്‍ Total Taxes paid ആകെ TDS ആയ, റൗണ്ട് ചെയ്യാത്ത സംഖ്യ കാണാം. ഇനി തൊട്ടു താഴെയുള്ള 'Total payable', 'Total Refund' എന്നീ കോളങ്ങളില്‍ '0' കാണാം. ഒരിടത്തും നിങ്ങള്‍ക്ക് റൗണ്ട് ചെയ്യാനുള്ള അവസരം കിട്ടില്ല. round ചെയ്ത ടാക്സ് ആണ് നിങ്ങള്‍ അടച്ചതെങ്കില്‍ അതും പ്രശ്നമില്ല.(അടച്ച ടാക്സ് കുറഞ്ഞു പോയാല്‍ അടയ്ക്കാനുള്ള സംഖ്യ റൗണ്ട് ചെയ്താണ് റിട്ടേണില്‍ കാണിക്കുക. തിരിച്ചു കിട്ടാനുണ്ടെങ്കില്‍ അതും റൗണ്ട് ചെയ്താണ് കാണിക്കുക.(Section 288 B)
എന്‍റെ സ്കൂളിലെ ഓഫീസ് അന്‍റന്‍ഡന്‍റിന്‍റെ മകന് ഒരു അപകടത്തില്‍ 40% കാഴ്ച നഷ്ടപ്പെട്ടു.ഇഭ്ഭേഹത്തിന് ടാക്സ് ഇളവ് ലഭിക്കുമോ ? പഞ്ചായത്തിന്‍റെ വികലാംഗ സര്‍ട്ടിഫിക്കറ്റ്്മതിയാകുമോ ?
@Vijayodayam, ഇളവ് ലഭിക്കും. ഗവണ്മെന്റ് ആശുപത്രിയിലെ Civil Surgeon അല്ലെങ്കില്‍ Chief Medical Officer ല്‍ നിന്നും 40 % Disability ഉണ്ടെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും മകന്‍റെ ചികിത്സയ്ക്ക് പണം ചെലവഴിച്ചു എന്ന ഒരു self declaration നും നല്‍കേണ്ടി വരും.
free money
സര്‍
രണ്ടു വര്‍ഷം മുന്‍പാണ് കുട്ടിക്കു് അപകടം സംഭവിച്ചത് .ഇനി തുടര്‍ന്ന് എല്ലാ വര്‍ഷവും claim ചെയ്യാമോ ?
@Vidyodayam,40 % മോ കൂടുതലോ വൈകല്യം ഈ സാമ്പത്തിക വര്‍ഷത്തില്‍ എപ്പോഴെങ്കിലും ഉണ്ടെങ്കില്‍ claim ചെയ്യാം. പുതിയ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരും.
Sir
Time to file Q3 for 2015-16 is on. Is there any change in the RPU version?
Kindly update. And which is the fvu version?
Suja Madam, The latest version of RPU is 1.4. The latest Fvu versions 4.9 and 2.145 has incorporated in RPU 1.4. The post on E TDS Statement preparation has updated last month.CLICK HERE TO SEE THE POST ON RPU
KSFE ചിട്ടി പിടിച്ച പണം FIXED DPOSIT ചെയ്ത് കിട്ടൂന്ന തൂക TAXABLE ആണോ
Prabhakaran Sir, Fixed Deposit ന്‍റെ പലിശ taxable ആണ്. പലിശ ലഭിക്കുന്നത് കാലാവധി കഴിഞ്ഞാണെങ്കില്‍ പോലും ഓരോ വര്‍ഷത്തെയും പലിശ അതാത് വര്‍ഷം taxable ആണ്. പലിശ 10,000 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അതിന്‍റെ 10% TDS ആയി കുറയ്ക്കുകയും ചെയ്യും.
80 DDB പ്രത്യേക ഫോറം ആവശ്യമുണ്ടോ?
Mohammed Aslam Sir, പ്രത്യേക ഫോറം ആവശ്യമില്ല. രോഗത്തെ കുറിച്ചും രോഗിയെക്കുറിച്ചും ഡോക്ടറെ കുറിച്ചും ഉള്ള വിവരങ്ങള്‍ അടങ്ങിയ അതാത് രോഗത്തിന്‍റെ Specialist Doctor ല്‍ നിന്നുമുള്ള "Prescription" മാത്രം മതി. Prescribed Form ല്‍ Certificate ലഭിക്കാന്‍ രോഗികള്‍ക്കുള്ള പ്രയാസം ഒഴിവാക്കാനാണ് ഈ amendment എന്ന് പ്രത്യേകം പറയുന്നു.
6000 രൂപയില്‍ കുറവ് വാര്‍ഷിക ആദായനികുതി അടയ്ക്കുവാന്‍ ബാധ്യതയുള്ളവര്‍ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം 5000 രൂപയില്‍ കൂടുതല്‍ നികുതി അടയ്ക്കവാന്‍ പാടില്ലെന്നും അതിനുമുമ്പുള്ള മാസങ്ങളിലായി ബാക്കി തുക അടച്ചു തീര്‍ക്കണമെന്നും അധികൃതര്‍ പറയുന്നു.എന്താണ് ശരിയായ വിവരം?
60,000 രൂപയില്‍ കുറവ് വാര്‍ഷിക ആദായനികുതി അടയ്ക്കുവാന്‍ ബാധ്യതയുള്ളവര്‍ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം 5,000 രൂപയില്‍ കൂടുതല്‍ നികുതി അടയ്ക്കവാന്‍ പാടില്ലെന്നും അതിനുമുമ്പുള്ള മാസങ്ങളിലായി ബാക്കി തുക അടച്ചു തീര്‍ക്കണമെന്നും അധികൃതര്‍ പറയുന്നു.എന്താണ് ശരിയായ വിവരം?
PrasannaKumar Sir, ഈ നിര്‍ദേശത്തെ കുറിച്ച് ഒന്നും അറിയില്ല. എന്നാല്‍ ഒരു വര്‍ഷം പ്രതീക്ഷിക്കുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗം വീതം ആ വര്‍ഷത്തെ ആദ്യ മാസത്തെ ശമ്പളത്തില്‍ നിന്നും കുറച്ച് തുടങ്ങാന്‍ DDO ബാധ്യസ്ഥനാണ്. അരിയര്‍ ലഭിച്ചത് കൊണ്ടോ ശമ്പളവര്‍ദ്ധനവ് കൊണ്ടോ നികുതി കൂടിയാല്‍ മാസത്തില്‍ അടയ്ക്കുന്ന തുക വര്‍ധിപ്പിക്കണം. നികുതി കുറയ്ക്കാന്‍ വീഴ്ച വരുത്തിയാല്‍ കുറയ്ക്കേണ്ട മാസം മുതല്‍ കുറച്ച മാസം വരെ വീഴ്ച വരുത്തിയ തുകയ്ക്ക് മാസത്തേക്ക് ഒരു ശതമാനം എന്ന നിരക്കില്‍ പലിശ DDO യില്‍ നിന്നും ആദായ നികുതി വകുപ്പിന് ഈടാക്കാം. നികുതി കുറയ്ക്കാനുള്ള ബാധ്യത ശമ്പളം കൊടുക്കുന്ന ആള്‍ക്കാണ്. അത് ചെറിയ തുകയാണെങ്കില്‍ പോലും. ഇപ്പോള്‍ അടച്ചു കഴിഞ്ഞ തുക കുറവാണെങ്കില്‍ ഇനി അടയ്ക്കാനുള്ളതിന്റെ പകുതി ജനുവരി മാസത്തെ ശമ്പളത്തില്‍ നിന്നും പകുതി ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കുക തന്നെ ചെയ്യുക. ഫെബ്രുവരി ശമ്പളം വരെ ഒരു കാരണവശാലും കാത്തിരുന്നു കൂട.
keep rocking with new post thank you
എന്‍റെവീടിന്‍റെ ലോണ്‍ എന്‍റെയും ഭര്‍ത്താവിന്‍റെയും പേരിലാണ്. സ്ഥലം അദ്ദേഹത്തിന്‍റെ പേരിലാണ് ഹൗസിങ് ോലാണ്‍തിരിച്ചടവും പലിശയുംകഴിഞ്ഞ വര്‍ഷം ടാക്സില്‍നിന്ന് കുറച്ചിരുന്നു.ഈവര്‍ഷവും2015-16 പലിശയുംമുതലും കുറയ്ക്കാന്‍ കഴിയുമോ?നിയമഭേദഗതി ഉണ്ടോ?ഭര്‍ത്താവിന് സ്വകാര്യജോലിയാണ്
@Jyothsna, വീടിന്‍റെ ഉടമസ്ഥാവകാശം ഉള്ള ആള്‍ക്ക് മാത്രമേ ഹൌസിംഗ് ലോണിന്‍റെ പലിശ "Income from house property" യുടെ നഷ്ടമായി കുറയ്ക്കാന്‍ പറ്റൂ. മുതലിലേക്കുള്ള തിരിച്ചടവ് 80 C യിലും ഉപയോഗപ്പെടുത്താന്‍ കഴിയില്ല. നിങ്ങളുടെയും കൂടി പേരില്‍ ആയിരുന്നു വീട് എങ്കില്‍ കിഴിവിന് ഉപയോഗപ്പെടുത്താമായിരുന്നു. അത് കൊണ്ട് നിങ്ങള്‍ക്ക് ഇത് ഉപയോഗപ്പെടുത്താന്‍ കഴിയില്ല. നേരത്തേ നിലവിലുള്ള നിയമം തന്നെയാണ് ഇത്.
Can the cost incurred by the incumbent for Angioplasty surgery for himself deducted from salary for calculating income tax.
എന്റെ ചെവി ടെസ്റ്റ് ചെയ്തപ്പോള്‍ 40 % കേള്‍വിക്കുറവുണ്ട് എന്നും സര്‍ജറി ചെയ്യുകയും ചെയ്തു , ( chronic inflammatory granulation tissue ) പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആണ് ചെയ്തത് . എന്റെ പാരന്റ്സ് നു ട്രീട്മേന്റ്റ് ചാര്‍ജ് ഇന്‍കം റ്റാക്സ് കിഴിവിനു ഉള്‍പെടുത്താന്‍ സാധിക്കുമോ?
@Satheesan C, Cardiac സംബന്ധമായ രോഗങ്ങളുടെ ചികിത്സാചെലവിന് ടാക്സ് ഇളവുകള്‍ ഇല്ല. @Ansal Meeraan, ചെവിക്കു നടത്തിയ സര്‍ജറിയുടെ ചികിത്സാ ചെലവ് കിഴിവിന് പരിഗണിക്കില്ല. നിങ്ങള്‍ക്ക് 40 % ത്തില്‍ കൂടുതല്‍ Disability ഉണ്ടെന്നു Medical Authority സര്‍ട്ടിഫൈ ചെയ്‌താല്‍ 80 DD പ്രകാരമുള്ള കിഴിവ് ലഭിക്കും.
Sir
I have a query regarding IT calculation.
An employee got salary for the past 2 years during 2015-16 as arrear.
The income is back forwarded with form 10 E for IT calculation.
Then the total income for 2014-15 is 3.50 lakhs (arrear).
The employee had no income during 14-15 and had not filed the return.
The employee had some savings which can be included in 80 C in the 14-15 financial year.
Whether this 80 C savings can be deducted from total income of 3.50 lakhs for calculating taxable income.
Thanks
Rijo Thomas Mathew
@ Rijo Thomas, You cannot make use of the savings of 14-15 in Form 10E. In Table A, for 14-15 Financial year your Total Income was 0. In the next column you have to enter the Salary Received in arrears. You have no chance to enter the savings anywhere. Suppose you have made a saving of 50000 in 14-15. While preparing the statement last year you have to show an income of 50000 (without any income how can you save it) and you can show it as a savings. Then you total income (Taxable income) for that FY will be zero.
@Sudeer. If Savings made from the income of spouse, is it possible?
Rijo Sir, I think it is not possible.
സര്‍, 80 DD b യില്‍ reimburse ചെയ്ത ബില്ലുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ?
Sunny Sir, Reimburse ചെയ്ത തുക കഴിച്ച് ബാക്കി മാത്രമേ 80 DDB കിഴിവിന് പരിഗണിക്കാവൂ.
sudheer sir,
your tax software is working well in ubuntu 14.04 also. Thanks a lot!! (It didn't work last year in ubuntu).
sreeja
നിലവില്‍ 3000 രൂപ അടച്ചുകൊണ്ടിരിക്കുന്ന ഒരു ജീവനക്കാരിക്ക് രണ്ടു മാസത്തെ മാത്രം { ഫെബ്രുവരി,മാര്‍ച്ച്} പി എഫ് സബ്സ്ക്രിപ്ഷന്‍ 22000 രൂപ വീതം നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടോ?
Prajeesh Sir, എത്ര വേണമെങ്കിലും നിക്ഷേപിക്കാം. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തെ ശമ്പളത്തിലും (Pay + DA) കൂടരുത്. (It may be any sum, so expressed, not less than six per cent of his emoluments and not more than his emoluments.) ഒരു വര്‍ഷത്തില്‍ പരമാവധി രണ്ട് തവണ മാത്രമേ വര്‍ദ്ധിപ്പിക്കാന്‍ പറ്റൂ. Sreeja Madam, Ubundu വില്‍ EASY TAX ഉപയോഗിക്കാം എന്ന് അറിയുന്നതില്‍ സന്തോഷം.
മറുപടിക്ക് നന്ദി
Sudheer Sir,
I could not enter the change of H R A in the software . There is a change in H R A from 480 to 530
@Vellackal, Sir, Outside the main Table to enter the "Particulars of Salary drawn and saving" there is a two column table. If there is a change in DA or HRA in any month you can enter the correct amount in that columns. The auto calculated amount of DA or HRA will be replaced in the main table.
ഫെബ്രുവരി മാസത്തെ ശമ്പളം പുതിയ സ്കെയിലില്‍ വാങ്ങുമ്പോള്‍ ടാക്സില്‍ വ്യത്യാസം വരില്ലേ
? അതെങ്ങനെ കണക്കാക്കും?
@ Blogger john bosco
എങ്കില്‍ ഫെബ്രുവരി മാസത്തെ ശമ്പളം വാങ്ങുന്നതിനുമുമ്പുതന്നെ ശമ്പള പരിഷ്കരണം ചെയ്തുരിക്കുമല്ലോ ?..വാങ്ങുന്ന ശമ്പളവും കണക്കാക്കിയിരിക്കും.പ്രസക്ത കോളത്തില്‍ വാങ്ങുന്ന ശമ്പളം ചേര്‍ക്കാമല്ലോ..??ഫെബ്രുവരി മാസം ലീവെടുത്താലും ടാക്സില്‍ വ്യത്യാസം വരില്ലേ ??
ബാബു വടക്കും ചേരിയുടെ ECTAX -MALAYALAM ത്തിൽ പ്രിന്റ് എടുക്കുമ്പോൾ TOTAL DEDUCTION ഒരു മാസം കൂടുതൽ വരുന്നു .
80 G നല്കുന്ന സംഭാവന Chapter VI ഉള്പ്പെടുന്നതാണോ . Chapter VI ലെ കുറവിന് ശേഷം 80G വീണ്ടും കുറയ്ക്കാമോ ?
@ GHSS KOTTILA, 80 G (Deduction in respect of donations to certain funds, charitable institutions etc) Chapter VI A യില്‍ ഉള്‍പ്പെട്ടതാണ്.
MP SATHEESAN SIR,
THANK YOU FOR THE VALUABLE INFORMATION.
NOW IT IS UPDATED.
PL. REMEMBER THAT THE TOTAL AMOUNT DIFFERENCE THAT YOU INFORMED WILL NEVER AFFECT THE OVERALL TAX CALCULATION FIELD.
THANKK YOU SIR
BABU VADUKKUMCHERY
Finance departmen04/02/2016 ന് പുറത്തിറക്കിയ 07/2016 നമ്പര്‍ സര്‍ക്കുലറില്‍ കൊടുത്തിട്ടുള്ള മോഡലില്‍ തന്നെ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കണമെന്ന് ട്രഷറി നിര്‍ബന്ധം പിടിക്കുമോ
Finance departmen04/02/2016 ന് പുറത്തിറക്കിയ 07/2016 നമ്പര്‍ സര്‍ക്കുലറില്‍ കൊടുത്തിട്ടുള്ള മോഡലില്‍ തന്നെ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കണമെന്ന് ട്രഷറി നിര്‍ബന്ധം പിടിക്കുമോ
മറുപടി
Kindly Update the software to get statement in the format of finance department circular dated 4/02/2016
പ്രിയ അനില്‍ സാര്‍, ചെറുവാടി സാര്‍
07/2016 നമ്പര്‍ സര്‍ക്കുലറില്‍ കൊടുത്തിട്ടുള്ള മോഡലില്‍ തന്നെ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കണമെന്ന് ട്രഷറി നിര്‍ബന്ധം പിടിക്കാന്‍ സാധ്യതയില്ല , കാരണം ആ മോഡലില്‍ ഒരുപാട് തെറ്റുകള്‍ ഉണ്ട്. ഉദാഹരണങ്ങള്‍
1. 80D-Health Insurance -Mediclaim (Family Max. 15000 + Parents l5000/20000)
2. 80EE-New House purchase Ioan2013-14 Interest bal 2014-15
3. 80U-For Employee with disability (Rs 50000 or If >80% disability 1 L)
ശരിയായവ ചുവടെ
പോയിന്റ് ഒന്നില്‍ വേണ്ടത് 25000/ 30000 എന്നാണു.
പോയിന്റ് രണ്ട്- ഈ ഇളവ് ഈ വര്‍ഷം ലഭ്യമല്ല
പോയിന്റ് മൂന്ന്‍ -ഈ ഇളവ് ഈ വര്‍ഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഒറ്റ നോട്ടത്തില്‍ കണ്ടവ മാത്രം ചേര്‍ക്കുന്നു.
ബാബു വടുക്കുംചെരി
Can we avail tax exemption towards housing loan if the house property is owned by spouse ?
House Property യുടെ ഉടമസ്ഥാവകാശം ഉള്ളയാള്‍ക്ക് മാത്രമേ Housing Loan ന്‍റെ പലിശയ്ക്കുള്ള ഇളവിന് അര്‍ഹതയുള്ളൂ.
ബാബു സാര്‍ പറഞ്ഞത് പോലെ ട്രഷറികള്‍ പുതിയ ഫോം വേണമെന്ന് നിര്‍ബന്ധം പിടിക്കില്ലെന്ന് പ്രതീക്ഷിക്കാം. പുതിയ സ്റ്റേറ്റ്മെന്‍റ് ഉള്‍പ്പെട്ട 7/2016 സര്‍ക്കുലര്‍ "DDO Finance (Accounts-A) Department അതിന്‍റെ "All Sections/Officers" ന് വേണ്ടി ഇറക്കിയത് അല്ലെ. 10-2-16 ന് മുമ്പ് Income Tax Statement തയ്യാറാക്കി മതിയായ Supporting Documents ന്‍റെ കൂടെ Finance (Accounts-A) Department ല്‍ സമര്‍പ്പിക്കാനാണല്ലോ സര്‍ക്കുലര്‍ പറയുന്നത്. ഇങ്ങനെ സമര്‍പ്പിക്കാത്തവരുടെ Tax liability മറ്റു deductions പരിഗണിക്കാതെ Accounts Section കണക്കാക്കി ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കുമെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതേക്കുറിച്ച് അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. സോഫ്റ്റ്‌വെയറുകളില്‍ ആവശ്യമെങ്കില്‍ പുതിയ ഫോം ഉള്‍പ്പെടുത്താന്‍ പ്രയാസമുണ്ടാവില്ല.
സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നികുുതി വിധേയ വരുമാനമാണോ
Expecting Soft ware updations with correct format for convenience
Muhammed Basheer Sir, City Compensatory Allowance is fully Taxable.
സാർ ,
ഒരു സഹഅധ്യാപകന് മകന് ഓടിസം രോഗമാണ് .ചികിൽസാ ചെലവു ടാക്സിൽ നിന്നും ഇളവ് ലഭിക്കുമോ .ലഭിച്ചാൻ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തും .
WHERE WILL i ADD THE GPAIS RS 300 PAID IN THE MONTH OF NOVEMBER
എനിക്ക് 2013 ഫെബ്റുവരി മുതല് 2015 മാര്‍ച്ച് വരെയുള്ള ശംബളം arrear ആയി 2015-16 വര്‍ഷം ലഭിച്ചു. ഏതു രീതിയിലാണ്‍ ഞാന്‍ Income Tax file ചെയ്യേണ്ടത്?
Anil Sir, ചികിത്സയ്ക്ക് പണം ചെലവഴിച്ചു എങ്കില്‍ 75,000 രൂപ 80 DD പ്രകാരം ഇളവു നേടാം. 80 % disability ഉണ്ടെങ്കില്‍ 1,25,000 ലഭിക്കും. (ചെലവഴിച്ച തുകയല്ല ഇളവ്). Raphel Sir, Group Personal Accident Insurance Premium അടച്ചതിന് ടാക്സ് ഇളവ് ഇല്ല. ഇളവു നേടാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ Easy Tax ല്‍ Deduction ന്‍റെ കൂടെ ഒരു കോളത്തില്‍ GPAIS എന്ന് Heading കൊടുത്തു തുക കൊടുത്ത മാസം ചേര്‍ക്കാം. Deepa Madam, അരിയര്‍ കൂടി ഉള്‍പ്പെടുത്തി ടാക്സ് കണക്കാക്കുക. 10 E ഫോറം തയ്യാറാക്കി കിട്ടുന്ന Relief സംഖ്യ Statement ല്‍ ഉള്‍പ്പെടുത്തി Relief നേടുക. സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാമല്ലോ.
സര്‍ ,വിഷയവുമായി ബന്ധമില്ലാത്ത സംശയമാണ് .പഠിച്ച കോളേജിലെ ആഘോഷവുമായി ബന്ധപ്പെട്ട് ഒരു ദിവസം അവിടെ ജോലി ചെയ്തു.പ്റിന്‍സിപ്പലിന്‍റെ ഒപ്പോടു കൂടിയ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സ്കൂളില്‍ നിന്ന് ഡ്യൂട്ടി ലീവ് കിട്ടുമോ . H M ന്‍റെ അനുമതി ചോദിക്കാതെയാണ് പോയത്.
I have paid 5lakhs as tutionfees for my son.Can i get tax relief?
Ram Sir, Duty Leave ന് അര്‍ഹതയില്ല എന്നാണ് എന്‍റെ അഭിപ്രായം. Deepa Madam, 5 ലക്ഷം മുഴുവനും ഒരു കോഴ്സ്ന്‍റെ Tution Fee ആണല്ലോ. 80 C യില്‍ പെട്ട എല്ലാ കിഴിവുകളും അടക്കം 1,50,000 രൂപ കിഴിവ് ലഭിക്കും.
സുധീര്‍ സാര്‍
കൃഷിയില്‍ നിന്നുള്ള ആദായം ടാക്സില്‍ നിന്ന് മുക്തമല്ലേ? കൃഷിയില്‍ നിന്നുള്ള ആദായമുണ്ടെങ്കില്‍ അതും കണക്കില്‍ കാണിക്കേണ്ടതല്ലേ?
Augustine Sir, Agricultural Income earned by a tax payer is exempted under Section 10(1). If the agricultural income exceeds Rs. 5000 it is considered for rate purpose while computing tax liability. For calculating TDS it is better to omit the agricultural income. If your taxable income exceeds 5,00,000 there is a possibility to increase tax due to agricultural income. You can self assess the tax and remit the balance using ITNS 280. You can file the Return using ITR 2 showing the agricultural income. If your agricultural income is 5000 or below you can disclose it in ITR 1 in D22 "Exempted income only for reporting purpose".
എന്‍െയും ഭര്‍ത്താവിന്‍െറയൂം പേരിലാണ് സ്ഥലം housing loan
എന്‍െറ പേരിലൂൂമാണ്.housing loan interest മുഴുവുനായും എനിക്ക് income tax deduction ന് ഉപയോഗിക്കൂവാന്‍ സാധിക്കുമോ
is there any tax on the amount of medical reimbursement?
ഫെബ്രുവരി മാസത്തിൽ പുതിയ ശമ്പളം അല്ലെ ? അത് എങ്ങനെ ഇതിൽ
കണക്കാക്കും?
YATHRA CHILAVU INATHIL SALARY VANGUNNAVARKKU YEARLY 19200 ROOPA KURAKKAN PATTUMO, PATTUMENKIL THELIVU VENO
80C YILE TUTION FEES KOODATHE ORU KUTTIKKU PRATHIMASAM 100 ROOPA VEETHAM KURAKKAN PATTUMO PATTUMENKIL PROOF VENO ETHU VIBNAGATHILANU KURAKKENDATH
CHIKILSA CHILAVU 15000
AVALAMBAM SAMBADYAM MAGAZINE MANORAMA
@ Thomas, നിങ്ങള്‍ക്ക് മുഴുവനായും ഉപയോഗപ്പെടുത്താന്‍ സാധിക്കും.@ Jessy, Medical Reimbursement exceeding Rs. 15,000 should add to your income as perquisite and it is taxable. @ Prasanna Kumar, In Easy Tax there are two columns at right side of the table. In the first column enter the for February enter the new DA. And in second column enter the new HRA. @വരമൊഴി, നിങ്ങള്‍ക്ക് Transport Allowance ആയി കിട്ടുന്ന തുകയില്‍ 19,200 രൂപ കഴിച്ച് ബാക്കി വരുമാനത്തില്‍ കൂട്ടണം. Education Allowance കിട്ടുന്നെങ്കില്‍ അതില്‍ കുട്ടിക്ക് 100 രൂപ പ്രതിമാസം കുറച്ച് ബാക്കി വരുമാനത്തില്‍ കൂട്ടണം എന്നാണ് ഉദ്ദേശിച്ചിരിക്കുക. Medical Reimbursement 15,000 രൂപയില്‍ കൂടുതല്‍ ഉള്ളത് വരുമാനത്തില്‍ കാണിക്കണം.
2013-14ലെ income ത്തിന് tax pay ചെയ്തിട്ടുളളതാണല്ലോ? ആ
income ത്തില്‍ നിന്നുമാണ് medical bills payചെയ്തിട്ടുളളത്.ആ amount ആണ് ഇപ്പോള്‍ medical reimbursement വഴി കൈയ്യില്‍ കിട്ടിയിരിക്കുന്നത്.ഒരിക്കല്‍ tax
അടച്ച income ത്തിന് വീണ്ടും tax അടക്കണമോ?
സമരം ചെയ്ത ദിവസത്തെ ശമ്പളം പിടിക്കുമ്പോള്‍,ഒരു ദിവസത്തെ ശമ്പളം എങ്ങനെയാണ് കണക്കാക്കുന്നത്?ഏതു മാസം ചെയ്താലും 30 കൊണ്ടാണോ ഡിവൈഡ് ചെയ്യേണ്ടത്?
@Jessy, 15000 ത്തിലും കൂടുതലായി ലഭിച്ച Medical Reimbursement തുക വരുമാനത്തോടൊപ്പം കൂട്ടി നാം ടാക്സ് നല്‍കണം. 2013-14 ല്‍ ആ വര്‍ഷം ലഭിച്ച വരുമാനത്തിനു മാത്രമാണ് ടാക്സ് നല്‍കിയത്. ഈ വര്‍ഷം ലഭിച്ച Medical Reimbursement 15000 ത്തിലും കൂടുമെങ്കില്‍ അത് വരുമാനത്തോടൊപ്പം കൂട്ടി ടാക്സ് നല്‍കേണ്ടി വരും എന്നാണ് എന്‍റെ അഭിപ്രായം.
Can a employee retiring on May this year opt to receive his salary for the month of February after 01/04/2016 and exclude the salary of February for computing tax for the year 2015-16? Is there any order against this?
Ayoobkhan Sir, I am quoting some lines from Circular No.20/2015 dated 2-12-15 "(1) The following income shall be chargeable to income tax under the head "salaries". (a) any some due from an employer or a former employer to an assessee in the previous year whether paid or not; (b)... "
Then from 01/02/2016 revised salary is due to an employee, which is not paid. as per rule quoted he is liable to pay tax for revised salary from 01/02/2016. Also will have to pay tax for DA arrear even if it is not claimed.
GPAI AMOUNT 80 C DEDUCTIONIL ULPEDUTTAN PATTILLE?
Group Personal Accident Insurance Premium അടച്ച തുകയ്ക്ക് Tax Benefits ഒന്നും ഇല്ല എന്നാണ് മനസ്സിലാക്കുന്നത്.
Housing loan ന്റെ പലിശയും മുതലും income tax നുള്ള വരുമാനത്തില്‍ കുറവ് ചെയ്യുന്നവര്‍ക്ക്, വരുമാനത്തില്‍ നിന്ന് ലഭിച്ച HRA യും കുുറവ് ചെയ്യുവാന്‍ അനുവാദമുണ്ടോ?
2014-15 വര്‍ഷത്തെ സാലറി ഈ വര്ഷം അരിയര്‍ ആയിട്ട് കിട്ടി. form 10 E ല്‍ റിലീഫിനുള്ള കാര്യങ്ങള്‍ ചെയ്തു. form 10 E ല്‍ ടാക്സ് റിലീഫ് നേടിയത് സ്പാര്‍ക്കില്‍ form 16 തയ്യാറാക്കുമ്പോള്‍ എവിടെ നല്‍കണം സര്‍. സ്പാര്‍ക്കില്‍ ഇപ്പോള്‍ മുഴുവന്‍ ശമ്പളവും ഈ വര്‍ഷതെതായി കൂടി ടാക്സ് കണക്കാക്കിയിരിക്കുകയാണ്. ഇതെങ്ങനെ ശേരിയാക്കും?
Sudheer sir, TDS is seen deducted under Section 80C in the statement. Is it allowed?
Anil Mathew sir,
Housing loan ന്റെ പലിശയും മുതലും income tax നുള്ള വരുമാനത്തില്‍ കുറവ് ചെയ്യുന്നവര്‍ക്ക് HRA യുമായി ബന്ധപ്പെട്ട ഇളവ് (വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് മാത്രം )നേടിയെടുക്കുന്നതില്‍ വിരോധമില്ല. പക്ഷെ ഒരിക്കലും അത് HRA കുറക്കുക എന്ന അര്‍ഥത്തില്‍ കാണരുത്. വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കുള്ള ആനുകൂല്യത്തെപ്പറ്റി സുധീര്‍കുമാര്‍ സാറിന്റെ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.
ബാബു വടുക്കുംചെരി
Venkidesh Gopinath sir,
Please check the column where you typed the TDS amount. To explain more about this you should say the name of software choosed.
ബാബു വടുക്കുംചെരി
Ajal shan sir,
Arrear salary Relief section No. 89(1) .
ബാബു വടുക്കുംചെരി
Sir
Can i include the lic premium amount of my son in the deduction of my statement?he works in a private firm and his income not cross the limit of tax
We generate an arrear bill from spark for an incumbent from 1/6/2012 to 30/11/2015. It is seen that DA 80% is cashed from January 2015. But as per the DA order, DA @ 80% has to be cashed from March 2015. Besides DA @ 86% has been cashed from August 2015 only . But the generated bill from Spark claimed DA @ 86 % from July 2015. Please correct the DA amount as per the DA Order
We generate an arrear bill from spark for an incumbent from 1/6/2012 to 30/11/2015. It is seen that DA 80% is cashed from January 2015. But as per the DA order, DA @ 80% has to be cashed from March 2015. Besides DA @ 86% has been cashed from August 2015 only . But the generated bill from Spark claimed DA @ 86 % from July 2015. Please correct the DA amount as per the DA Order
Sudha MC madam
Lic payment made by us for a dependent children gets 80 C deduction. But here your son is not your dependent, more over the exp is made out of his pocket, hence you cant claim for deduction.
Sudheer sir, I had made a query about TDS. It was my mistake to enter TDS details in 80C area in data. I used your software. So kindly ignore my question. Sorry for the inconvenience. Thank you for your remarkable service.
babu sir
മറുപടിക്ക് വളരെ നന്ദി. സര്‍ ഒരു സംശയം കൂടി ഉണ്ട്. സ്പര്‍ക്കില്‍ form 16 തയ്യാറാക്കുമ്പോള്‍ സ്പാര്‍ക്ക് മെനുവില്‍ Arrear salary Relief section No. 89(1) എവിടെ എന്റര്‍ ചെയ്യാന്‍ പറ്റും. ഇന്‍കം ടാക്സ് മെനുവില്‍ അത്തരം ഒരു ഒപ്ഷന്‍ കാണാനില്ല.
Sir,
Can i include Star Health Insurance Policy taken on 26/03/2015 as 80D deduction for the year 2015-16.It is not included in 2014-15.
അജാല്‍ സാര്‍,
Income tax calculation നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കാന്‍ സ്പാര്‍ക്ക് ല്‍ പൊതുവെ സ്വീകാര്യമായ ഒരു സംവിധാനം ഉണ്ടന്ന അഭിപ്രായം ആരും പ്രകടിപ്പിച്ചു കണ്ടിട്ടില്ല.
ബാബു വടുക്കുംചെരി
Dear "Unknown sir",
26/03/2015 date is not related with current year. So it cannot be treated as a deduction in the current year. More over Medical Insurence policies have to be renewed every year to get the medical coverage. So please pay premium in the current year also. Star or Sun whatever it may be, the 80 D deduction is available, if premium is related with current year
babu vadukkumcery
sukanya samridhi ethu headil aanu cherkkuka 80c or 80d
കൊള്ളാം സൂപ്പര്‍
sukanya samridhi is comming under 80 C
babu vadukkumchery
Medl. re-imbursement for the treatment in Govt. Hospital or Govt approved hospital are fully exempt from tax as per Section 17 of Income Tax Act. Medl re-imbursement other than Govt/approved Hospital is eligible for deduction only for Rs. 15,000
Narayanan Sir, ചികിത്സ എവിടെ നേടിയാലും 15,000 രൂപയിലും കൂടുതലായി Employer നല്‍കിയ Medical Reimbursement തുക taxable അല്ലെ സര്‍.
സര്‍ കഴിഞ്ഞ വര്‍ഷത്തെ അരിയര്‍ സാലറി കിട്ടിയത് മൂലം ഈ വര്ഷം നല്ലൊരു തുക tax വരും എന്ന് കണ്ട് കഴിഞ്ഞ രണ്ട് മാസമായി ടാക്സ് പിടിക്കുകയാണ്. ഇപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് അരിയര്‍ സാലറിക്ക് form 10 e ഉപയോഗിച്ച് റിലീഫ് നേടാമെന്ന്. റിലീഫ് കഴിഞ്ഞിട്ട് ഫെബ്രുവരി മാസം അടക്കാന്‍ ഉള്ള ടാക്സ് തുക ഇതുവരെ അടച്ച തുകയേക്കാള്‍ കുറവാണെങ്കില്‍ അധികം അടച്ച തുക നമുക്ക് തിരിച്ചു കിട്ടുമോ? അതിനു എന്താണ് ചെയ്യേണ്ടത്.?
I HAVE GOT MY SALARY OF 2013 FEB- 2015 MARCH AS ARREAR DURING 2015-16.DID I SHOW THE GROSS AMOUNT OF THE ARREAR SALARY IN 10E? WHERE WILL I SHOW THE DEDUCTIONS IN THOSE YEARS?
ആജാല്‍ സര്‍,
അധികം അടച്ച തുക നമുക്ക് തിരിച്ചു കിട്ടും. അതിനായി ജൂലായ് ആഗസ്ത് മാസമെത്തുംപോള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുക . പണം റീഫണ്ട് ആയി വരും.
ബാബു വടുക്കുംചെരി
Deepa madam,
10 E calculation data entry filed depends up on the software you are using.
If the software is by Sudheer sir, for 10 E calculation, there is a different software (see the download link in this blog)
If the software is by babu vadukkumchery, the 10 E calculation field is there in the last page after all other data entry, (where you can see the print button). Check the point 1 link in that page.
babu vadukkumchery
സര്‍,
Gross Salary യില്‍ നിന്നും Hill Tract Allowance ഒഴിവാക്കാന്‍ സാധിക്കുമോ ?
Hill compensatory allowance എന്ന പേരില്‍ മാസം 300 രൂപ വച്ച്, അത്തരം അലവന്‍സുകള്‍ ലഭിക്കുന്നവര്‍ക്ക് കുറക്കാന്‍ കഴിയുമെന്ന് കാണുന്നു. കിട്ടിയ തുകയോ മാസം 300 രൂപ വച്ച് ഉള്ള തുകയോ ഏതാണ് കുറവെങ്കില്‍ ഇളവായി ലഭിക്കും.
ബാബു വടുക്കുംചെരി
ചില രോഗങ്ങളുടെ ചെലവുകൾക്ക് നികുതി ഇളവ് ഇളവ് ലഭിക്കുമല്ലോ? ഉദാ ക്യാൻസർ ' ഇത് Statement ൽ അവകാശപ്പെടാൻ പറ്റുമോ? എങ്ങിനെ?
Kunnhayamu Sir,
80 DDB പ്രകാരം ചില രോഗങ്ങളുടെ ചികിത്സയ്ക്ക് അനുവദിക്കുന്ന കിഴിവ് DDO അനുവദിക്കാമെന്ന് Circular No 20/15 Dated 2-12-15 CBDT യില്‍ പറയുന്നു. "Calculation of Income Tax to be deducted: .........(d) Allow deductions in para 5.5 from figure arrived at (c) above ensuring that the relevant conditions are satisfied." Para 5.5 ല്‍ 80 DDB യും ഉള്‍പ്പെടുന്നു. Statement ല്‍ അവകാശപ്പെടാം. "Now the deduction can be allowed on the basis of a prescription from an oncologist,, a urologist, nephrologist, a haematologist an immunologist or such other specialist...."
31/5/15 നു പെൻഷൻ പറ്റിയ എനിക്ക് ലഭിച്ച ടെർമിനൽ സറണ്ടെർ,കംമുട്ടെഷൻ,DCRG തുടങ്ങിയവ ഇൻകം ആയി കൂട്ടണോ?reduced പെൻഷൻ ആണോ പരിഗണിക്കേണ്ടത്?
Sir, can we deduct GPAIS premium Rs.300 under chapter VI-A ?
Your comment was like this
"Group Personal Accident Insurance Premium അടച്ചതിന് ടാക്സ് ഇളവ് ഇല്ല. ഇളവു നേടാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ Easy Tax ല്‍ Deduction ന്‍റെ കൂടെ ഒരു കോളത്തില്‍ GPAIS എന്ന് Heading കൊടുത്തു തുക കൊടുത്ത മാസം ചേര്‍ക്കാം."
Confusion still exists .....please clear.
Sept-ല്‍ എനിയ്ക്ക് ഡയസ് നോണ്‍ ഉണ്ടായതിനാല്‍ Oct- ലെ Salary- ല്‍ Excess Pay കാണിച്ചിരുന്നു.Oct-ല്‍ എനിയ്ക്ക് Increment ആയതിനാല്‍ Sept-ലെ ശമ്പളത്തിന്റെ ഒരു ദിവസത്തിന്റെ ശമ്പളമാണ് കുറവ് വന്നിരുന്നത്. Babu സാറിന്റെ സോഫ്റ്റ് വെയറില്‍ Excess Pay ഇത് എങ്ങിനെയാണ് ചേര്‍ക്കേണ്ടത്. Oct-ല്‍ ഒരുദിവസത്തെ Basic Pay കുറച്ച് Enter ചെയ്താല്‍... Sept-- Oct ശമ്പളങ്ങള്‍ തമ്മില്‍ മാറ്റമില്ലേ? എന്താണ് ചെയ്യേണ്ടത്
Madhavan Sir, DCRG, Commutation of Pension, Terminal Surrender of Earned Leave at the time of Retirement എന്നിവയ്ക്ക് Section 10(10) പ്രകാരം Exemption ഉള്ളതിനാല്‍ അവ ടാക്സ് കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കാം. Commutation കഴിച്ച് ലഭിക്കുന്ന pension ന് ആണ് ടാക്സ് കണക്കാക്കേണ്ടത്.
johnsir,
"Group Personal Accident Insurance Premium അടച്ചതിന് ടാക്സ് ഇളവ് ഇല്ല. ഇളവു നേടാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ Easy Tax ല്‍ Deduction ന്‍റെ കൂടെ ഒരു കോളത്തില്‍ GPAIS എന്ന് Heading കൊടുത്തു തുക കൊടുത്ത മാസം ചേര്‍ക്കാം."
സ്വാഭാവികമായും കണ്ഫ്യൂഷന് സാദ്ധ്യതയുള്ള വിഷയമാണിത്. വ്യക്തമാക്കാം.
വകുപ്പ് 80 c പ്രകാരം ലയ്ഫ് ഇന്ശൂരന്‍സ് പോളിസികള്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. GPAIS ഒരു ലയ്ഫ് ഇന്സ്ശൂരന്‍സ് പോളിസി അല്ല. അപകട മരണം സംഭവിച്ചാല്‍ മാത്രമേ പോളിസി തുക ലഭിക്കൂ. ജനറല്‍ ഇന്സ്ശൂരന്‍സ് കമ്പനികള്‍ പലതും ഇത്തരം പോളിസികള്‍ കുറഞ്ഞ പ്രീമിയത്തില്‍ സംരക്ഷണം നല്‍കുന്നുണ്ട്. വാസ്തവത്തില്‍ ആ പോളിസികള്‍ക്ക് 80c ആനുകൂല്യം ഇല്ല.
ഇവിടെ GPAIS ശമ്പള കിഴിവ് എന്ന നിലയില്‍ സര്‍ക്കാരിലേക്കല്ലേ പോകുന്നത് എന്ന അര്‍ത്ഥത്തില്‍ പലരും അത് ആനുകൂല്യമായി എടുക്കാറും ഉണ്ട്. ആരും അത് ഒബ്ജക്ട് ചെയ്യാറുമില്ല. സ്പാര്‍ക്കിലും അത് അനുവദിക്കുന്ന രൂപത്തിലാണ്. പരിഗണിച്ചിട്ടുള്ളത്. സത്യവും പ്രായോഗികതയും വ്യത്യസ്തമാകുന്ന സാമൂഹിക വ്യവസ്ഥ എന്ന് പറയാം !!!
അതിനാലാണ് അത്തരം "പ്രായോഗിക രാഷ്ട്രീയം" പ്രയോഗിച്ചത്.
ജോണ്‍ സാറിന്‍റെ നിഷ്കളങ്കമായ ചോദ്യത്തിന് ഒരിക്കല്‍ കൂടെ നന്ദി പറയുന്നു.
ബാബു വടുക്കുംചെരി
1/06/2013മുതല്‍30/11/2015വരെയുള്ളexcess drawn amountഡിസംബര്‍2015ല്‍തിരികെയടച്ചൂഇത് എവിടെ ഉള്‍പെടൂത്തും
Nasrudheen Sir, സമാനമായ ഒരു ചോദ്യത്തിന് ഒരു Tax Expert പറഞ്ഞ മറുപടി ഇങ്ങനെയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിങ്ങള്‍ തെറ്റായി അധികം വാങ്ങിയതിന് നിങ്ങള്‍ അന്ന് ടാക്സ് കൊടുത്തു കഴിഞ്ഞു. ഈ വര്‍ഷം അടയ്ക്കേണ്ട ടാക്സ് കണക്കാക്കുന്നതിന് ഈ വര്‍ഷത്തെ ശമ്പള വരുമാനത്തില്‍ നിന്നും ഈ വര്‍ഷം തിരിച്ചടച്ച ശമ്പളം കുറയ്ക്കുക. എന്നിട്ട് ടാക്സ് കണക്കാക്കുക. (Software ഉപയോഗിക്കാതെ Tax Statement മാന്വല്‍ ആയി തയ്യാറാക്കേണ്ടി വരും)
പ്രാഥമികസഹകരണബാങ്കുകളില്‍ നിന്നും ഉള്ള ഹൗസ്ങ് ലോണ്‍ തിരിച്ചടവുകള്‍ ടാക്സ് റിബേറ്റിന് എത്തരത്തിലാണ് ബാധകമാവുക ? ( ടീച്ചേഴ്സ് സഹകരണബാങ്കുകളില്‍ നിന്നുമുള്ള ഹൗസിങ് ലോണുകള്‍ ).
Anil Sir,
സഹകരണ ബാങ്കുകളില്‍ നിന്നോ മറ്റു സ്ഥാപനങ്ങളില്‍ നിന്നോ എടുത്ത ഹൌസിംഗ് ലോണുകള്‍ക്കും Sec 24 b പ്രകാരം പലിശയ്ക്കുള്ള കിഴിവ് 2,00,000 അല്ലെങ്കില്‍ 30,000 വരെ ലഭിക്കും. 80 C പ്രകാരം മുതലിലേക്കുള്ള തിരിച്ചടവിനും ഇത് പരിഗണിക്കാം. "The deduction will also be allowable in respect of repayment of loans borrowed by an assessee from the Govt, or bank or LIC, or National Housing Bank, or certain other categories of institutions engaged in the business of proving long term finance for construction or purchase of house in India"
SUDHEER KUMAR SIR .YOU DONE A GOOD JOB THANK YOU SO MUCH.HAVE A NICE DAY
മനോജ് സാര്‍, നന്ദി. സന്തോഷം.
31/5/15 നു പെൻഷൻ പറ്റിയ എനിക്ക് ലഭിച്ച ടെർമിനൽ സറണ്ടെർ,കംമുട്ടെഷൻ,DCRG തുടങ്ങിയവ ഇൻകം ആയി കൂട്ടണോ?reduced പെൻഷൻ ആണോ പരിഗണിക്കേണ്ടത്?(ഇതിന്റെ ഉത്തരം 23/2/16 നു കണ്ടു).Pension amount 16840 ഉം reduced പെൻഷൻ 10104 ഉം ആണ്. എന്നാൽ DA 16840 നു തന്നെ കണക്കാക്കണം. സോഫ്റ്റ്വെയർ- ൽ ഇത് എങ്ങിനെ ചെയ്യും?
Madhavan Sir, എന്‍റെ സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിച്ചതെങ്കില്‍ അതില്‍ DATA ഷീറ്റില്‍ "Particulars of Salary drawn and Savings 2015-16" എന്ന ടേബിളിന് പുറത്ത് കാണുന്ന "if you want to edit the calculated DA enter it below" എന്ന കോളത്തില്‍ DA ചേര്‍ത്തികൊടുക്കാം. ബാബു സാറിന്‍റെ സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ Pay ചേര്‍ത്തുന്ന പേജില്‍ DA കോളത്തിന്‍റെ heading ല്‍ ഉള്ള "Click here to change DA values" ക്ലിക്ക് ചെയ്ത് എഡിറ്റ് ചെയ്യാം.
Sir,
The income tax rebate has been increased from 2000/- to 5000/, in the union budget presented today. Can we avail this benefit during FY 2015-16?
Suja Madam, The new rate presented today is for the Financial Year 2016-17.
There is a treatment bill of 54626 but reimbursed only 43701. can i claimed the excess amount in 80D
Suma
@ Suma P, IF the medical treatment bill is for the Specified deceases in 80 DDB you can claim the balance amount under section 80DDB, if you produce a prescription from the Specialized Doctor. 80D is for Medical Insurance Premium paid. Please read the post for more details.
ചോദ്യം സുധീർ കുമാർ സാറിനോടാണ്. 80CCD (1B) വിഭാഗത്തിൽ "Additional deduction for NPS"എന്നുണ്ടല്ലോ. എന്നാൽ salary deductions അല്ലാതെയുള്ള deposit ചേർക്കാനുള്ള option, Easy Taxൽ കണ്ടില്ല. ബാബു സാറിന്റെ പ്രൊഗ്രാമിൽ ഉണ്ടു താനും.
Pradeep Sir,ജീവനക്കാരന്‍ അടയ്ക്കുന്ന NPS തുകയ്ക്ക് രണ്ട് തരത്തിലാണ് കിഴിവ് ലഭിക്കുന്നത്. 80 CCD(1) പ്രകാരവും 80 CCD(1B) പ്രകാരവും. 80 CCD(1) പ്രകാരം NPS നുള്ള കിഴിവ് മറ്റ് 80 C കിഴിവുകളോടൊപ്പം പരമാവധി 1,50,000 രൂപയാണ്. ഇത് Pay + DA യുടെ 10% ത്തിലും കൂടാനും പാടില്ല. 80 CCD(1) പ്രകാരമുള്ള കിഴിവ് കഴിഞ്ഞു ബാക്കിയുള്ളത് 80 CCD(1B) പ്രകാരം പരമാവധി 50,000 രൂപ കിഴിവ് ലഭിക്കും. ഇതിനു 10% എന്ന പരിധിയില്ല. ഇതാണ് "Additional Deduction for NPS - 80 CCD(IB)" എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. NPS കോളത്തില്‍ സംഖ്യ ചേര്‍ക്കുന്നതോടെ 80 CCD(1) ലും ബാക്കിയുണ്ടെങ്കില്‍ 80 CCD(IB) യിലും deduction amount കാണാം.
sir
housing loan interest, housing loan principle amount spaarkil ethu headil aanu cherkkendath
Jose Sir, SPARK ല്‍ നിന്നും കൃത്യമായി tax കണക്ക് കൂട്ടി എടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുക. Housing Loan Interest ചേര്‍ക്കാന്‍ Income Tax -> Income from House property വഴി ഉപയോഗിക്കാം. ഹൌസിംഗ് ലോണ്‍ Principal part ചേര്‍ക്കാന്‍ Income Tax -> Saving Details -> HBA Principal Payment നോക്കാം.
IT17_anti calcnprint(cross platform but Ubuntu special)
മാർച്ച് 2016 ശമ്പളബില്ലിന്റെ കൂടെ തയ്യാറാക്കാനുള്ള ആന്റിസിപ്പേറ്ററി ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ്.
ഈ ലിങ്കിൽ നിന്നു ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
പുതിയ ബജറ്റും ശമ്പള പരിഷകരണവും അനുസരിച്ചുള്ളതാണ്..
Download & use from this link
ANY FEEDBACKS WELCOME....
Really nice post
Thanks for posting
Owing to blessed with the good infrastructure, it has certainly given a great boost to the prices in Noida, Sector 18. Get FREE guidance and information from the Office space for rent in Noida on http://www.think4buysale.in or just call on 09958023001.
.Office space for rent in Noida
dear sudheer sir
ente 2015-16 le (AY2016-17) income tax Rs 5689 aayirunnu but sparkile updation error karanam Rs 5550 TDS adachullu. balance Rs 189 roopa engane adakkanam ? chalan vazhi adakkan pattumo? chalan adachu athinte details TDS file cheyyumbol cherkkan pattumo. chalan Head enthanu. any other probblems ? enthu cheyyanam engane cheyyanam interest koodi adakkano/ PLS REPLY ME . (ERROR EPPOAZHANU KANDATHU )
Headmaster Sir, ഇനി ചലാൻ വഴി അടയ്ക്കാം. ഇൻകം ടാക്സ് ചലാൻ ആയ ITNS 281 ഉപയോഗിച്ച് അടയ്ക്കണം. ഏപ്രിൽ 30 നുള്ളിൽ അടച്ചാൽ interest അടയ്ക്കേണ്ടതില്ല. TAN Number വഴി അടയ്ക്കുന്ന ITNS 281 വഴി അടചെങ്കിൽ മാത്രമേ Quarterly TDS Return ൽ ഇത് ഉൾപ്പെടുത്താൻ കഴിയുള്ളൂ. ചലാൻ ഫോം കിട്ടാൻ ഇവിടെ ക്ലിക്ക് ചെയ്യൂ അതിൽ TDS/TCS Payable by Tax Payer (200) നു നേരെ ടിക്ക് ചെയ്‌താൽ മതി. Challan Head വേണ്ട. ചലാൻ വഴി അടച്ചത് എങ്ങനെ ഉൾപെടുത്താമെന്നു പോസ്റ്റിൽ കൂട്ടിചേർക്കാം.
Sir,
Kindly active tax calculator for the year 2015-16
HM GHSS KARTIKULAM
Buy Digital Signature Certificates Online From Digital Signature Mart. Digital Signature Mart is one of the best digital signature service provider in India.
Your post is unique of other people. You can be extended your business with Digital Signature.its reduce your time for signature. Thanks for sharing.Digital Signature certificate
Thanks you nice post
Can we use digital signature for income tax password unlock
Factory for Rent in Noida
Warehouse Space for Rent in Noida
Factory for Rent in Patparganj Industrial Area
Warehouse for Rent in Patparganj Industrial Area
Factory for Rent in Jhilmil Industrial Area
Warehouse for Rent in Jhilmil Industrial Area
Property dealers in Sahibabad Industrial Area
Factory for Rent in Okhla Industrial Area
Property Dealers in Patparganj Industrial Area
Property Dealers in Patparganj Industrial Area
Property Dealers in Sahibabad Industrial Area
Post a Comment