പോക്കറ്റിലെ നോട്ടുകളും നാണയങ്ങളും അളവുപകരണങ്ങള്‍?

>> Monday, September 14, 2009


ഒരു യാത്രയിലായിരിക്കെ പെട്ടന്നൊരു വസ്തുവിന്റെ നീളം അളക്കണമെന്ന് നമുക്ക് തോന്നുന്നുവെന്നിരിക്കട്ടെ. ഇതിനു വേണ്ടി സാധാരണ ഗതിയില്‍ കയ്യില്‍ സ്കെയിലോ മറ്റ് അളവുപകരണങ്ങളോ ഇല്ല. എങ്ങനെ ഇതിനൊരു പരിഹാരം കാണാം? പേടിക്കേണ്ടെന്നാണ് വടകര അരിക്കുളം കെ.പി.എം.എസ്.എച്ച് എസിലെ അദ്ധ്യാപകനായ വിജയന്‍ സാര്‍ പറയുന്നത്. നീളം അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ നമ്മുടെ പോക്കറ്റില്‍ത്തന്നെകാണുമെന്ന് തെളിവുകളോടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംഗതി മറ്റൊന്നുമല്ല. ഇതുവരെ സാമ്പത്തികവിനിമയത്തിനു മാത്രം ഉപയോഗിച്ചിരുന്ന നോട്ടുകളും നാണയത്തുട്ടുകളും തന്നെയാണ് നമ്മുടെ ഉപകരണങ്ങള്‍. ഇത്തരമൊരു വേറിട്ട ചിന്ത ഒരു പക്ഷേ നമ്മളില്‍ പലരും നാളിതുവരെ നടത്തിയിട്ടുണ്ടാകണമെന്നില്ല.

വിജയന്‍ സാറിന്റെ വാക്കുകളിലേക്ക് :- ഇന്ന് ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച അളവുപകരണങ്ങളാണ് നമ്മുടെ പോക്കറ്റിലെ നോട്ടുകളും നാണയങ്ങളും. പക്ഷെ അവയുടെ നീളവും വീതിയും വ്യാസവുമൊക്കെ അറിയണമെന്നു മാത്രം. ഉദാഹരണത്തിന് ഒരു ആയിരം രൂപ നോട്ട് നിങ്ങളുടെ കയ്യിലുണ്ടെന്നിരിക്കട്ടെ. ഒരു മീറ്റര്‍ നീളമാണ് അളന്നെടുക്കേണ്ടത്. ഒട്ടും വിഷമിക്കേണ്ട. 1000 രൂപാ നോട്ടിന്റെ ചുറ്റളവിന്റെ രണ്ടു മടങ്ങാണ് ഒരു മീറ്റര്‍. ആയിരം രൂപയുടെ നോട്ട് കയ്യിലില്ലെങ്കിലും വിഷമിക്കേണ്ട കേട്ടോ. ഒരു പത്തു രൂപ നോട്ടുണ്ടോ കയ്യില്‍? അതിന്റെ രണ്ടര മടങ്ങായിരിക്കും ഒരു മീറ്റര്‍. നെറ്റി ചുളിക്കേണ്ട. പരീക്ഷിച്ചു നോക്കിക്കോളൂ. സംഗതി രസകരം തന്നെ. അല്ലേ?

തീര്‍ന്നില്ല, ഇനിയുമുണ്ട് ഈ വിധത്തിലുള്ള ടെക്നിക്കുകള്‍. ഒരു രണ്ടു രൂപ തുട്ടിന്റെ വ്യാസമായ 26 മില്ലീ മീറ്ററിന്റേയും പത്തു പൈസ തുട്ടിന്റെ വ്യാസമായ 16 മില്ലീമീറ്ററിന്റേയും വ്യത്യാസം 1 സെന്റീമീറ്റര്‍ (10 മില്ലീമീറ്റര്‍) ആയിരിക്കുമല്ലോ. സംശയമുണ്ടെങ്കില്‍ ഒരു ഇരുപതു രൂപാ നോട്ടിന്റേയും പത്തു രൂപാ നോട്ടിന്റേയും നീളങ്ങള്‍ തമ്മിലുള്ള വ്യത്യാസം നോക്കിക്കോളൂ. അതും 1 സെന്റീമീറ്റര്‍ തന്നെയെന്ന് ചുരുക്കം. 5 രൂപാ നാണയത്തിന്റേയും 2 രൂപാ നാണയത്തിന്റേയും വ്യാസങ്ങളുടെ തുക 49 മില്ലീമീറ്ററും വ്യത്യാസം 2 മില്ലീമീറ്ററുമായിരിക്കും.

ഇതില്‍ നിന്ന് എന്തു മനസ്സില്ലാക്കാം. വല്ലഭന് പുല്ലും ആയുധം. പക്ഷെ പ്രദര്‍ശനത്തിന് മുന്‍പ് ഏതെല്ലാം തരം തുട്ടുകളും നോട്ടുകളുമാണ് ഉപകരണങ്ങളാക്കേണ്ടതെന്ന് ഒരു ധാരണയുണ്ടാക്കുന്നത് നല്ലത്. ഇതാ നോട്ടുകളുടേയും നാണയത്തുട്ടുകളുടേയും അളവുകള്‍. ഇതുപയോഗിച്ച് നമുക്ക് ഏതളവു വേണമെങ്കിലും കണ്ടുപിടിക്കാം.


9 comments:

സ്വതന്ത്രൻ September 15, 2009 at 5:26 AM  

നാഷനൽ എഞിനിയേഴ്സ് ഡേയിലെ എഞിനീയറിന് ഒരു ‘ജി’ കൂടുതലുണ്ട്.(വിശ്വേശ്വരയ്യയെക്കുറിച്ചുള്ള കുറിപ്പ്-അതും ആദ്യം’
വിശ്വേരയ്യ ‘ എന്നാണെഴുതിയിരിക്കുന്നത്.റ്റൈപ്പിങ് എറർ)

Anonymous September 15, 2009 at 7:54 AM  

Sir,

ചൂണ്ടിക്കാണിച്ച രണ്ട് അക്ഷരത്തെറ്റുകളും തിരുത്തിയിട്ടുണ്ട്. ശ്രദ്ധയോടെയുള്ള വായനയും ഈ സമീപനവും ആണ് ഞങ്ങളുടെ ശക്തി. എന്നും ഞങ്ങളോടൊപ്പമുണ്ടാകണം. അല്ല, നമുക്കൊന്നിച്ചു നീങ്ങണം. നന്ദി

Anonymous September 15, 2009 at 10:56 AM  

നല്ല ലേഖനം... വിജയന്‍ സാറിനും ബ്ലോഗ് ടീമിനും അഭിനന്ദനങ്ങള്‍ !

ആശ ചന്ദ്രന്‍

Anonymous September 15, 2009 at 3:34 PM  

കഴിഞ്ഞ ദിവസത്ത പ്രശ്നത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുന്നു....

ഹേമലത. എസ്. നായര്‍
പെരുമ്പിസാവ്

shafi kolathara handicapped hss September 18, 2009 at 9:29 AM  

this is an interesting idea to us

Anonymous September 18, 2009 at 9:39 AM  

please post answer of `KAALA PUZZLE`(BULL)

Anonymous September 23, 2009 at 1:14 PM  

vijayan sarinte

Anonymous September 23, 2009 at 10:13 PM  

nannayi

Anonymous September 23, 2009 at 11:49 PM  

kollam

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer