1969 ജൂലായ് 21 ന് നടന്ന ചാന്ദ്രദൗത്യം എങ്ങനെയാവും അന്ന് പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുക !
അത്തരമൊരു കാഴ്ചപ്പാടിൽ നിന്നു കൊണ്ട് തയ്യാറാക്കിയ വാർത്താധിഷ്ഠിത വിവരങ്ങളുടെ ഒരു പുനരാവിഷ്ക്കരണം ചാന്ദ്രദിനത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ, വ്യക്തികൾ തുടങ്ങിയവയോടുള്ള ആദരവ്, പ്രാധാന്യം എന്നിവ സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്നതാണ് ദിനാചരണങ്ങളുടെ ദൗത്യം.
ഏതെല്ലാം ദിവസങ്ങളിലാണ് ഓരോന്നും എന്നത് കലാപരമായ രീതിയിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2019-20 വര്‍ഷത്തെ നാലാം ക്വാര്‍ട്ടര്‍ E TDS Return ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം ജൂൺ 30 വരെ നീട്ടിയിരുന്നു. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Return ഫയല്‍ ചെയ്യുന്നതാവും നല്ലത്. TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. RPU വിന്‍റെ 3.1 വെര്‍ഷന്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. 2019-20 നാലാം ക്വാര്‍ട്ടര്‍ ഫയല്‍ ചെയ്യാനും പഴയ കാലത്തെ Correction Statement ഫയല്‍ ചെയ്യാനും ഈ വേര്‍ഷന്‍ തന്നെ ഉപയോഗിക്കണം. ഇതുപയോഗിച്ച് Statement തയ്യാറാക്കാൻ സഹായകരമായ പോസ്റ്റ് PDF ഫയൽ ആയി ഡൌൺലോഡ് ചെയ്യാം. റിട്ടേൺ E Filing Portal വഴി അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് വിവരിക്കുന്ന പോസ്റ്റും ഡൌൺലോഡ് ചെയ്യാം.
Online Test - Maths Revision
-Bindu K.S
HST Maths (Govt.Technical High School, Kodungallur )
കൊറോണ കാലത്തെ വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും ഉപകാരപ്പെടുന്ന വിധം Maths പാഠങ്ങളിലെ ചോദ്യങ്ങളുൾക്കൊള്ളിച്ച് തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റുകൾ ചെയ്ത് പഠിക്കാം.
2020-21 വർഷത്തെ ടാക്സിനെ കുറിച്ച് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. ഈ വർഷം നികുതി അടക്കേണ്ടി വരുമോ? അടയ്ക്കണമെങ്കിൽ 12,500 രൂപയിൽ കൂടുതൽ ആയിരിക്കും എന്നതിനാൽ മാർച്ച് മാസത്തെ ശമ്പളം മുതൽ തന്നെ അടച്ചു തുടങ്ങണം. ഈ വർഷം ടാക്സ് കണക്കാക്കാൻ രണ്ടു രീതികളുണ്ട്. ഏതാവും നമുക്ക് ഗുണകരം? മാസതവണ എത്ര വേണ്ടി വരും?
നിങ്ങൾക്ക് സഹായകരമായ നോട്ടുകളും പ്രോഗ്രാമുകളും പരിചയപ്പെടുത്തട്ടെ.
കണക്ക് പരീക്ഷ ലളിതമാക്കാന്‍ ഗോപീകൃഷ്ണന്‍ മാഷ് തയ്യാറാക്കിയ പഠനവിഭവങ്ങളാണ് ഇവ.
മാഷിന്റെ വാക്കുകളിലേക്ക്...
"ഈ വർഷത്തെ പരിശീലനം പൂർത്തിയാക്കി SSLC പരീക്ഷ പത്താം തീയ്യതി തുടങ്ങുകയായി. ഇനി പരമാവധി പേരെ വിജയിപ്പിക്കുക , പരമാവധി A+ നേടിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവസാനവട്ട മിനുക്കുപണികൾ ആണ് ബാക്കി.അതെല്ലാം കുട്ടികൾ സ്വയം ചെയ്യേണ്ട പ്രവർത്തിയാണെന്നതാണ് സത്യം . പക്ഷെ പിന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് നമ്മെ ഇനിയും വേണം. തലേ ദിവസങ്ങളിൽ അവർ ചെയ്യേണ്ട കഠിന പരിശീലത്തിന് ഒരു പിന്തുണ എന്ന നിലയിൽ ഞാൻ കണക്കാക്കുന്ന കുറച്ച് വീഡിയോകൾ അയച്ചു കഴിഞ്ഞു. വൃത്തങ്ങൾ , സൂചക സംഖ്യകൾ എന്നിവയിലെ അടിസ്ഥാന ചോദ്യങ്ങളും ആശയങ്ങളും വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുവാനും തുടർന്ന് ചെയ്യിക്കാനും ഉതകുന്ന മൂന്ന് വീഡിയോകൾ കൂടി അയക്കുന്നു..... ഉപകാരപ്പെടുമെങ്കിൽ സന്തോഷം മാത്രം ....."
എറണാകുളം പുത്തന്‍തോട് ഗവ. ഹൈസ്കൂളിലെ പ്രകാശ് വി പ്രഭു സാര്‍ തയ്യാറാക്കിയ മലയാളം പഠന വിഭവങ്ങളാണിതില്‍. കൃത്യമായ വിശകലനം, പരീക്ഷയെ മുന്‍ നിര്‍ത്തിയുള്ള ക്ലാസ്സുകള്‍ അങ്ങനെ ഈ വീഡിയോകളുടെ പ്രത്യേകത നിരവധിയാണ്.
വിശേഷണങ്ങള്‍ ഏറെ വേണ്ടാത്ത മികച്ച പഠന വിഭവങ്ങള്‍ കാണാം.
NB: വീഡിയോകള്‍ വലുതായി കാണുന്നതിന് വീഡിയോ പ്ലേ ചെയ്തശേഷം വീഡിയോയുടെ താഴെ കാണുന്ന Youtube എന്ന വാചകത്തിന് അടുത്തുള്ള ചതുരാകൃതിയുള്ള ബട്ടനില്‍ ക്ലിക്ക് ചെയ്യുക
പോസ്റ്റിലേക്ക് തിരികെ എത്താന്‍ അതേ ഐക്കണില്‍ വീണ്ടും ക്ലിക്ക് ചെയ്യുക
ഒരു വീഡിയോ pause ചെയ്തശേഷം മാത്രം അടുത്ത വീഡിയോ പ്ലേ ചെയ്യുക.
വീഡിയോ 1 ഋതുയോഗം
വീഡിയോ 2 ഒന്നാം പാദവാര്‍ഷികം വരെയുള്ള പാഠങ്ങള്‍
വീഡിയോ 3 & 4 ഓണമുറ്റത്ത്
വീഡിയോ 5 ആത്മാവിന്റെ വെളിപാടുകള്‍
വീഡിയോ 6 ക്രിസ്തുമസ് പരീക്ഷാ പതിപ്പ്
വീഡിയോ 7 അശ്വമേധം
വീഡിയോ 8 വാര്‍ഷിക പരീക്ഷ
വീഡിയോ 9 വാര്‍ഷിക പരീക്ഷ
വീഡിയോ 10 യുദ്ധത്തിന്റെ പരിണാമം
വീഡിയോ 11 അക്കര്‍മാശി & ഞാന്‍ കഥാകാരനായ കഥ
വീഡിയോ 12 ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ & മൈക്കലേഞ്ചലോ മാപ്പ്
TIMUS 10 : TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു .
Salary യും deduction കളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്നതിന് പകരം സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS സംബന്ധമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ Timus ഏറ്റവും സഹായകരമാണ്. കൂടാതെ ഈ വേർഷനിൽ Rpu വിൽ ഉപയോഗിക്കുന്ന Annexure2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത് Timus നെ കൂടുതൽ വ്യത്യസ്ഥമാക്കുന്നു..
കഴിഞ്ഞ വര്‍ഷം ഐ.ടി. പരീക്ഷയ്ക്ക് ചോദിച്ച തിയറി ചോദ്യങ്ങളും, ഈ വര്‍ഷം മിഡ്ടേം പരീക്ഷയിലുണ്ടായിരുന്ന തിയറി ചോദ്യങ്ങളും പാഠങ്ങള്‍ തിരിച്ച് ക്രമപ്പെടുത്തി, ഉത്തരങ്ങളും ചേര്‍ത്ത് മികച്ച പഠനവിഭവമൊരുക്കിയിരിക്കുന്നത് ആലത്തിയൂര്‍ മലബാര്‍ എച്ച്.എസ്സിലെ റംഷിദ ടീച്ചറാണ്. ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളാണെങ്കിലും ഇത് തീര്‍ച്ചയായും മലയാളം മീഡിയം കുട്ടികള്‍ക്കും ഉപകാരപ്രദമാകും.
ഇന്റര്‍നെറ്റിലെ വിവിധ ബ്ലോഗുകളില്‍ നിന്നും ലഭ്യമായ മോഡല്‍ പരീക്ഷാ ചോദ്യങ്ങളുടെ വീഡിയോ ക്ലാസ്സുകളാണിവ. മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ സാധാരണ ഫൈനല്‍ പരീക്ഷക്കും വരാറുള്ളതിനാല്‍ ഈ ചോദ്യങ്ങളോരോന്നും അത്രയേറെ പ്രാധാന്യം നല്‍കി പഠിക്കുക. ഒപ്പം പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ തിയറി ചോദ്യോത്തരങ്ങളും, പ്രാക്ടിക്കല്‍ ചോദ്യങ്ങളും, തലശ്ശേരി എം.എം.എച്ച് എസ് എസ്സിലെ നിഷാദ് സാര്‍ തയ്യാറാക്കിയ പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങളും കാണാം.
നിങ്ങളുടെ ഉബുണ്ടു സിസ്റ്റത്തില്‍ യൂട്യൂബ് വീഡിയോകളും മറ്റും കാണേണ്ടി വരുമ്പോള്‍ Adobe flash Plugin എപ്പോഴും ടെമ്പററി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ? ഫ്ലാഷ് പ്ലഗ് ഇന്‍ പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്ത് ഈ പ്രശ്നം പരിഹരിക്കാന്‍ ടെര്‍മിനല്‍ തുറന്ന് ചുവടെയുള്ള കമാന്റ് പേസ്റ്റ് ചെയ്യൂ. (Root പാസ് വേഡ് നല്‍കേണ്ടി വരും.)