STD X Physics Unit 1 and 2
Video Lessons

>> Friday, August 8, 2014

എസ്.എസ്.എല്‍.സി ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഇബ്രാഹിം സാര്‍ തയ്യാറാക്കിയ നോട്സ് ഏവരും കണ്ടിരിക്കുമല്ലോ. ഈ പാഠങ്ങളെ അടിസ്ഥാനമാക്കി കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ ഭൗതികശാസ്ത്രവിഭാഗം അധ്യാപകനായ നസീര്‍ സാര്‍ തയ്യാറാക്കിയ വീഡിയോ പാഠങ്ങളാണ് ചുവടെയുള്ളത്. വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുതകാന്തിക പ്രേരണം എന്നീ യൂണിറ്റുകളെ ആധാരമാക്കിയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് പ്രയോജനം ചെയ്യും. സ്വന്തം അധ്യാപകരില്‍ നിന്നു ലഭിക്കുന്നതു കൂടാതെ മറ്റൊരു അധ്യാപകനില്‍ നിന്നു കൂടി കാര്യങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കുമ്പോള്‍ പരീക്ഷാറിവിഷന്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാവുന്നതേയുള്ളു. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍, മറ്റൊരാള്‍ എപ്രകാരം അവതരിപ്പിക്കുന്നു എന്ന് അധ്യാപകര്‍ക്കും വിലയിരുത്താം. വിദേശരാജ്യങ്ങളിലെ സ്ക്കൂളുകളില്‍ പഠിപ്പിച്ച്, അവിടെ നിന്ന് ഉയര്‍ന്ന തലം വരെയെത്തി പേരെടുത്ത നസീര്‍ സാറിന്റെ അവതരണം നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നു തീര്‍ച്ച. ഇവ കൂടാതെ രണ്ടാമത്തെ യൂണിറ്റിലെ ചോദ്യോത്തരങ്ങളും ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഫിസിക്സ് ഒന്നാം യൂണിറ്റായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന ഭാഗത്തെ പ്രധാന ആശയങ്ങളായ വൈദ്യുതലേപനം, താപഫലം, വൈദ്യുതപവര്‍, സുരക്ഷാഫ്യൂസ്, ഡിസ്ചാര്‍ജ്ജ് ലാമ്പ്, ഫ്ലൂറസെന്റ് ലാമ്പ്, സി.എഫ്.എല്‍ എന്നിവ വിശദീകരിച്ചിട്ടുണ്ട്.

രണ്ടാമത്തെ യൂണിറ്റായ വൈദ്യുതകാന്തിക പ്രേരണം എന്ന ഭാഗത്തെ എസി/ഡിസി ജനറേറ്റര്‍, മൈക്രോഫോണ്‍, സെല്‍ഫ് ഇന്‍ഡക്ഷന്‍, മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍, ട്രാന്‍സ്ഫോര്‍മര്‍, വൈദ്യുത മോട്ടോര്‍, ലൗഡ് സ്പീക്കര്‍ എന്നീ ഭാഗങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.
Physics Unit 1 (Part 1)



Physics Unit 1 (Part 2)


Physics Unit 2 (Part 1)



Physics Unit 2 (Part 2)



Physics Unit 2 (Part 3)

Questions and Answers From Unit 2

Questions : Malayalam Medium | English Medium
Answers : Malayalam Medium | English Medium

19 comments:

hindiblog August 8, 2014 at 5:35 AM  

അഭിനന്ദനങ്ങള്‍ നസീര്‍ സാര്‍.കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

വിപിന്‍ മഹാത്മ August 8, 2014 at 11:37 AM  

മികച്ച അവതരണം. പഠനം പാല്‍പ്പായസമാക്കുന്ന MATHSBLOG മാജിക് വീണ്ടും

Unknown August 8, 2014 at 2:48 PM  

Prematrics
Last date extetnded up to 25-08-2014

https://www.facebook.com/JALALIYYA/photos/a.780733158609279.1073741828.716721661677096/946051812077412/?type=1

Nidhin Jose August 8, 2014 at 9:20 PM  

വളരെ നന്നായിരിക്കുന്നു. മാത്സ്ബ്ലോഗെന്ന സാങ്കേതികവൈവിധ്യത്തിന്റെ കലവറയിലേക്ക് ഒരു പുതിയ സ്പീഷീസിനെക്കൂടി കൂട്ടിച്ചേര്‍ത്ത നസീര്‍ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കുട്ടികള്‍ക്ക് ഇത് വളരെയധികം പ്രയോജനം ചെയ്യൂം. തീര്‍ച്ച.
മടികാരണം എഡിറ്റ് ചെയ്യാതെ കൂട്ടിയിട്ട കുറച്ച് വീഡിയോകളെ വെട്ടിമുറിച്ചി തുന്നിച്ചേര്‍ക്കാന്‍ എന്നെ ഈ വീഡിയോകള്‍ പ്രചോദിപ്പിച്ചിരിക്കുന്നു- നന്ദി.

CK Biju Paravur August 8, 2014 at 11:17 PM  

വളരെ നന്നായിരിക്കുന്നു നസീര്‍ സാര്‍

JOHN P A August 9, 2014 at 8:07 AM  

നസീര്‍ സാര്‍ ഗംഭീരമായിരിക്കുന്നു. വളരെ നല്ല അവതരണം . ഇത് ഒരു മുതല്‍ക്കൂട്ടാണ് കേരളത്തില്‍ ഭൗതീകശാസ്ത്രപഠനത്തിന് . എന്റെ അഭിനന്ദനങ്ങള്‍

physicscare August 9, 2014 at 9:06 AM  

നസീര്‍ സാര്‍ വളരെ നന്നായിരിക്കുന്നു. കേരളത്തില്‍ ഭൗതീകശാസ്ത്ര പഠനത്തിന്റെ Velocity വര്‍ധിക്കുന്നു. നന്നി. http://physicscare.blogspot.in/

Krish August 9, 2014 at 2:28 PM  

The videos are well produced.

But the background screen behind the presenter, where the animations are shown, is not very clear. If the videos are saved at a higher resolution of 720p or more, that is at HD resolutions, the clarity might improve.

One more suggestion. It is better to show videos of actual experiments than to show animations of it made using a 3d software. For example, in the situation where you show the deflection of a galvanometer when a magnet enters a solenoid, a video of an actual experiment demonstrating this will be far better.

Of course when it is difficult to make a video of an actual experiment there is no alternative to showing an animation.

Arunbabu August 10, 2014 at 6:56 PM  

വളരെ മികച്ച വിവരങ്ങൾ സമ്മാനിച്ച നസീര് സാറിനും, മാത്സ് ബ്ലോഗിനും നന്ദി.

Hari | (Maths) August 10, 2014 at 10:36 PM  

ലളിതമായ അവതരണരീതിയാണ് നസീര്‍ സാറിന്റെ മുഖമുദ്ര. ഈ വീഡിയോകളിലും അത് പ്രതിഫലിക്കുന്നുണ്ട്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ വീഡിയോകള്‍ മുതല്‍ക്കൂട്ടാവുമെന്ന് ആവര്‍ത്തിക്കട്ടെ. അഭിനന്ദനങ്ങള്‍ പ്രിയ നസീര്‍ സാറിന്...

nazeer August 10, 2014 at 11:30 PM  

Thanks
hindiblog
Vipin
Nidhin Jose
CK Biju sir
John Sir,Hari sir, Nizar sir
sudheer G.N
Arun Babu
and Krish for your micro analysis..

Nazeer.V.A

Unknown August 12, 2014 at 9:05 PM  

thanks sir

minna parveen
10 th E
MES HSS MAMPAD

nazeer August 12, 2014 at 9:52 PM  

Really happy to see a comment from a student.....(minna parveen 10 th E MES HSS MAMPAD). All the best for you MINNA for your Exam.I hope that you will be able to face the first term physics exam with confidence.
Thanks a lot
Nazeer.V.A
Govt:Technical School
Kulathupuzha,Kollam Dist
nazeerva@gmail.com

Unknown August 16, 2014 at 7:51 PM  

VERY NICE & USEFUL....THANKS

Unknown August 20, 2014 at 1:55 PM  

good performance

Unknown August 21, 2014 at 8:15 PM  

GREAT WORK sir.

Unknown August 22, 2014 at 6:12 AM  

thanks for this type of videos, it makes us score more marks in physics

thejav. s
rgmhss,mokeri
10 q

Sivaja.K.Nair August 25, 2014 at 10:50 PM  

നസീർ സാറിന് നന്ദി. ഇനിയും സാറിന്റെ ഇത്തരം സംഭാവനകൾ പ്രതീക്ഷിക്കുന്നു.

Unknown August 28, 2014 at 9:10 AM  

എനിക്ക് ഫിസികിസ് വളരെ ഈസിയായ്ക്കൊണ്ടിരിക്കുന്നു...Thanks Mathsblog.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer