Type it : Wonderful Malayalam Editor on ubuntu

>> Thursday, September 26, 2013

യൂണികോഡ് ഫോണ്ടിലെഴുതിയ ഫയലുകള്‍ ML-TT ഫോണ്ടുകളിലേക്കോ മനോരമ, ശ്രീലിപി തുടങ്ങിയ ഫോണ്ടുകളിലേക്കോ മാറ്റേണ്ടി വരുമ്പോഴാണ് ഒരു കണ്‍വെര്‍ഷന്‍ സോഫ്റ്റ്​വെയറിന്റെ ആവശ്യകത നമ്മളറിയുന്നത്. അതായത് ഇന്റര്‍നെറ്റിലെ ഒരു പേജില്‍ നിന്നും കോപ്പി ചെയ്തെടുക്കുന്ന ഒരു ലേഖനം, എല്ലാ കമ്പ്യൂട്ടറിലും അത് പോലെ തന്നെ വായിക്കാന്‍ കഴിയണമെന്നില്ല. അതുപോലെ തന്നെ തിരിച്ചും പ്രശ്നമുണ്ട്. ISM (Indian Script Manager) ഉപയോഗിച്ച് ML-TT ഫോണ്ടില്‍ ടൈപ്പ് ചെയ്ത ഒരു മാറ്റര്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളായ ബ്ലോഗിലേക്കോ ഫേസ്ബുക്കിലേക്കോ പേസ്റ്റ് ചെയ്താല്‍ മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഈ മാറ്ററിനെ യുണീക്കോഡിലേക്ക് കണ്‍വെര്‍ട്ട് ചെയ്ത് മാറ്റുകയാണെങ്കില്‍ അത് ബ്ലോഗിലോ ഫേസ്ബുക്കിലോ മറ്റുള്ളവര്‍ക്ക് വായിക്കാനാകും വിധം പേസ്റ്റ് ചെയ്യാന്‍ നമുക്ക് സാധിക്കും. ഇത്തരത്തില്‍ ഫോണ്ട് കണ്‍വെര്‍ഷനു സഹായിക്കുന്ന ഒരു സോഫ്റ്റ്​വെയറാണ് ടൈപ്പ് ഇറ്റ് (Typeit). അതുപോലെ മലയാളം ടൈപ്പ് റൈറ്റിംഗ് പഠിച്ചവര്‍ക്കും ഐ.എസ്.എം, ഗിസ്റ്റ്, പഞ്ചാരി, ഫൊണറ്റിക് (മംഗ്ലീഷ്) എന്നീ കീബോര്‍ഡ് ലേ ഔട്ട് ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാനും സഹായിക്കുന്ന ഒരു സോഫ്റ്റ്​വെയറാണ് ടൈപ്പ് ഇറ്റ്. നേരത്തേ അത് വിന്‍ഡോസില്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോഴത് ഉബുണ്ടുവിലും കൂടി ഉപയോഗിക്കാവുന്ന തരത്തിലേക്ക് വികസിപ്പിച്ചിരിക്കുന്നു. എന്താണ് ടൈപ്പ് ഇറ്റ് എന്നും ഉബുണ്ടുവിലും വിന്‍ഡോസിലും അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയെന്നും അതിന്റെ പ്രവര്‍ത്തനരീതിയുമെല്ലാം ചുവടെ വിശദമാക്കിയിരിക്കുന്നു.

കമ്പ്യൂട്ടറിലൂടെ മലയാളം ടൈപ്പ് ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഒരു സൗജന്യ മലയാളം എഡിറ്റ് സോഫ്റ്റ്​വെയറാണ് ടൈപ്പ് ഇറ്റ്. ഇത് ISM, GIST, മലയാളം ടൈപ്പ് റൈറ്റര്‍, പഞ്ചാരി, വേരിടൈപ്പര്‍ ഫൊണറ്റിക് കീ ബോര്‍ഡ് എന്നിങ്ങനെ അഞ്ചു തരം കീ ബോര്‍ഡ് ലേഔട്ടില്‍ ഏതും ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക് എളുപ്പത്തില്‍ ഈ സോഫ്റ്റ്​വെയര്‍ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാന്‍‍ കഴിയും. സോഫ്റ്റ്​വെയറിന്റെ രൂപകല്പനയും ഇത് അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ത്തന്നെയാണ്. Caps Lock കീ പ്രസ് ചെയ്തുകൊണ്ട് ഇതില്‍ മലയാളവും ഇംഗ്ലീഷും ഒരേ സമയം ടൈപ്പ് ചെയ്യാം. മേല്‍പ്പറഞ്ഞ കീബോര്‍ഡ് ലേ-ഔട്ടിലൂടെ ഒരു മാറ്റര്‍ ടൈപ്പ് ചെയ്യുന്നതിന് മെനു ഉപയോഗിക്കുന്നതു കൂടാതെ കീബോര്‍ഡ് ഷോര്‍ട് കട്ടുകളുണ്ട്. F2 കീ പ്രസ് ചെയ്താല്‍ അത് ഐ.എസ്.എമ്മിലേക്കും F3 കീ പ്രസ് ചെയ്താല്‍ GIST ലേക്കും F4 കീ പ്രസ് ചെയ്താല്‍ മലയാളം ടൈപ്പ് റൈറ്ററിലേക്കും F8 കീ പ്രസ് ചെയ്താല്‍ പഞ്ചാരിയിലേക്കും F9 കീ പ്രസ് ചെയ്താല്‍ ഫൊണറ്റിക് ലേ ഔട്ടിലേക്കും മാറും. ഉദാഹരണത്തിന് മലയാളം ടൈപ്പ് റൈറ്റര്‍ പഠിച്ച ഒരാള്‍ക്ക് കീ ബോര്‍ഡിലെ F4 കീ പ്രസ് ചെയ്ത് ലേ ഔട്ട് മാറ്റി മലയാളം ടൈപ്പ് ചെയ്യാം.

ടൈപ്പ് ഇറ്റ് ഉബുണ്ടുവില്‍

PlayOnLinux എന്ന സോഫ്റ്റ്​വെയര്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതിലാണ് നമുക്ക് ടൈപ്പ് ഇറ്റ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. വിന്‍ഡോസ് സോഫ്റ്റ്​വെയറുകള്‍ ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സഹായിക്കുന്ന ഉബുണ്ടുവിലെ സങ്കേതമായ വൈനിന്റെ (Applications-Wine) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സൗജന്യ സങ്കേതമാണ് പ്ലേ ഓണ്‍ ലിനക്സ്. Bash, Python എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന PlayOnLinux വഴി വിന്‍ഡോസിലെ പല ഗെയിമുകളും ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.

1.ഇവിടെ നിന്നും ടൈപ്പ് ഇറ്റ് സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക

2. PlayOnLinuxന്റെ ഇന്‍സ്റ്റലേഷന്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Gdebi Package Manager വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.

3. Applications-Games-PlayonLinux എന്ന ക്രമത്തില്‍ തുറക്കുക.

ഇനി ചുവടെയുള്ള ചിത്രങ്ങളുടെ സഹായത്തോടെ ടൈപ്പ് ഇറ്റിന്റെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കാം.
Click on Install a non listed program.





Here don't select any option, just press Next Button.











That's all... Now you can run Typeit! on Ubuntu... :)

ടൈപ്പ് ഇറ്റ് വിന്‍ഡോസില്‍
ഇവിടെ നിന്നും സോഫ്റ്റ്​വെയര്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.


ഡിഫോള്‍ട്ടായി ഐ.എസ്.എം കീ ബോര്‍ഡിലെ ML-TT Revathi ഉപയോഗിച്ച് ടൈപ്പ് ചെയ്യാനാകുന്ന വിധത്തിലാണ് സോഫ്റ്റ്​വെയര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. Tools മെനുവിലെ Keyboard സബ്മെനുവില്‍ നിന്നും നമുക്ക് പരിചിതമായ ISM, GIST, മലയാളം ടൈപ്പ് റൈറ്റര്‍, പഞ്ചാരി, വേരിടൈപ്പര്‍ ഫൊണറ്റിക് കീ ബോര്‍ഡ് എന്നിവയിലേതും സെലക്ട് ചെയ്ത് ടൈപ്പ് ചെയ്യാവുന്നതാണ്.

ടൈപ്പ് ചെയ്തെടുത്ത മാറ്റര്‍ മറ്റൊരു ഫോണ്ട് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതെങ്ങനെ?
ആദ്യം ടൈപ്പ് ചെയ്ത മാറ്റര്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Convert എന്ന മെനുവിലെ Copy to എന്ന സബ്മെനുവിലെ 20 ഫോണ്ട് ടൈപ്പുകളിലേതിലേക്ക് വേണമെങ്കിലും കോപ്പി ചെയ്യാം. കണ്‍വെര്‍ഷന്‍ കഴിയുന്നതോടെ നാം സെലക്ട് ചെയ്ത ഫോണ്ടിലേക്ക് കണ്‍വെര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഏത് ടെക്സ്റ്റ് ഡോക്യുമെന്റിലേക്ക് വേണമെങ്കിലും നമുക്കിത് പേസ്റ്റു ചെയ്യാവുന്നതാണെന്ന അറിയിപ്പും ലഭിക്കും. തുടര്‍ന്ന് നമുക്കിഷ്ടമുള്ള ടെക്സ്റ്റ് ഡോക്യുമെന്റിലേക്ക് ഇത് പേസ്റ്റു ചെയ്യാം.

ഒരു ഫോണ്ട് ഫോര്‍മാറ്റില്‍ നിന്ന് മറ്റൊരു ഫോണ്ട് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതെങ്ങനെ?
ഉദാഹരണ സഹായത്തോടെ പറയാം. ഇന്റര്‍നെറ്റിലെ പേജുകളില്‍ സാധാരണ ഉപയോഗിക്കുന്നത് യുണീക്കോഡ് ഫോണ്ടാണല്ലോ. ഇതിനെ നമുക്ക് കോപ്പി ചെയ്ത് ML-TTയിലേക്ക് മാറ്റണം. ഇതിനായി Convert എന്ന മെനുവിലെ Paste from എന്ന സബ്മെനു സെലക്ട് ചെയ്യുക. ഇതില്‍ 35 ഫോണ്ട് ഫോര്‍മാറ്റുകളെ നമുക്ക് ഇഷ്ടമുള്ള ഫോണ്ടിലേക്ക് മാറ്റാം.

ഇത്ര നല്ലൊരു സോഫ്റ്റ്​വെയര്‍ രൂപകല്പന ചെയ്ത leosoftwaresന് എങ്ങനെ നന്ദി പറയാതിരിക്കും. കമന്റുകള്‍ രേഖപ്പെടുത്തുമല്ലോ.

43 comments:

Hari | (Maths) September 26, 2013 at 4:40 PM  

ഐ.എസ്.എം ജിസ്റ്റ് സോഫ്റ്റ്​വെയര്‍ ഇല്ലാത്ത വിന്‍ഡോസ് സിസ്റ്റങ്ങളില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഒരു നിവര്‍ത്തിയുമില്ലാതിരിക്കുമ്പോഴാണ് ടൈപ്പ് ഇറ്റ് അവതരിച്ചത്. നെറ്റില്‍ നിന്നും ടൈപ്പ് ഇറ്റ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ടത് സെക്കന്റുകള്‍ മാത്രം. എത്രയോ ഘട്ടങ്ങളില്‍ ടൈപ്പ് ഇറ്റ് രക്ഷക്കെത്തിയിരിക്കുന്നു. വിന്‍ഡോസ് സിസ്റ്റത്തില്‍ നേരിട്ട് യുണീക്കോഡ് ടൈപ്പ് ചെയ്യാന്‍ പറ്റാതിരുന്ന കാലത്ത് രക്ഷക്കെത്തിയതും ടൈപ്പ് ഇറ്റ് തന്നെ. ടൈപ്പ് ചെയ്ത് നേരെ യുണീക്കോഡിലേക്ക് കണ്‍വെര്‍ട്ട് ചെയ്ത് ഫേസ് ബുക്കിലേക്കോ ബ്ലോഗിലേക്കോ പേസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നു. എന്റെ സുഹൃത്തായ മനോരമ റിപ്പോര്‍ട്ടര്‍ക്ക് വാര്‍ത്തകള്‍ ഫാക്സ് ചെയ്യുന്നതില്‍ നിന്നും മനോരമയുടെ സ്വന്തം ഫോണ്ടില്‍ മാറ്റര്‍ ടൈപ്പ് ചെയ്ത് അയക്കാന്‍ സഹായകമായതും ടൈപ്പ് ഇറ്റ് തന്നെ. അദ്ദേഹം ഇപ്പോഴും വാര്‍ത്തകള്‍ അയക്കുന്നത് ടൈപ്പ് ഇറ്റിലൂടെത്തന്നെ. സുഹൃത്തുക്കള്‍ക്കെല്ലാം യുണീക്കോഡില്‍ ടൈപ്പ് ചെയ്ത മാറ്റര്‍ കണ്‍വെര്‍ട്ട് ചെയ്തു കൊടുക്കാന്‍ ഇപ്പോഴും ടൈപ്പ് ഇറ്റ് തന്നെ ഉപയോഗിക്കുന്നു. മാതൃഭാഷയില്‍ അത്ഭുത സര്‍ക്കസ് കാണിക്കാന്‍ നമുക്ക് സഹായകമായ ഈ കൊച്ചു സോഫ്റ്റ്​വെയര്‍ ഇപ്പോള്‍ നമ്മുടെ ഉബുണ്ടുവിലേക്കും വന്നിരിക്കുന്നു. ഇതൊരു വിപ്ലവമാണ്. പക്ഷെ അധികമാര്‍ക്കും അറിയില്ലെന്നു മാത്രം. പേരും പെരുമയും ആഗ്രഹിക്കാത്ത ഈ സോഫ്റ്റ്​വെയറിന്റെ സൃഷ്ടാക്കള്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.

الألوان_الباب المفتوح الى العالم اللغة العربية September 26, 2013 at 4:40 PM  

ലേഖനം ഏറെ ഉപകാരപ്രദം,ചില അക്ഷരങ്ങള്‍ യൂനിക്കോഡിലേക്ക് മാറ്റുമ്പോള്‍ കൃതൃമായി വായിക്കാന്‍ കഴിയുന്നില്ല എന്നതാണ് അനുഭവിക്കുന്ന പ്രശ്‌നം

Krish September 26, 2013 at 4:41 PM  

ibus ഉപയോഗിച്ചു് എവിടെ വേണമെങ്കിലും( അതായതു്, ഇന്പുട് എടുക്കുന്ന ഏതൊരു സ്ഥലത്തും )നേരിട്ടു് ടൈപ്പ് ചെയ്യാമല്ലോ. copy-paste ചെയ്യേണ്ട ആവശ്യമില്ല.

മാത്റമല്ല, വൈന്‍ ഒരു വലിയ ഡൗന്‍ലോടാണു്. സാധാരണയായി, windows games ലിനക്സില്‍ കളിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന സോഫ്ട്വേറാണു്.

Hari | (Maths) September 26, 2013 at 4:44 PM  

@കളേഴ്സ് - അറബിഭാഷാ ലോകത്തേക്കുള്ള തുറന്ന വാതില്‍,

ഏത് ഫോണ്ടുകള്‍ക്കാണ് കണ്‍വെര്‍ഷനിടെ പ്രശ്നം? വിശദമാക്കാമോ? കണ്‍വെര്‍ഷന്‍ എങ്ങിനെയായിരുന്നുവെന്ന് വിശദമാക്കാമോ?

Hari | (Maths) September 26, 2013 at 4:47 PM  

Krish Sir,

IT@School വിതരണം ചെയ്യുന്ന Ubuntuവില്‍ wine Software ഡിഫോള്‍ട്ടായി നല്‍കിയിട്ടുണ്ട്. ibusനെക്കുറിച്ച് അറിയില്ല. കമന്റിലൂടെ പറയാന്‍ കഴിയുമെങ്കില്‍ വിശദമാക്കാമോ? അത് ലിനക്സിലും വിന്‍ഡോസിലും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുമോ?

الألوان_الباب المفتوح الى العالم اللغة العربية September 26, 2013 at 4:59 PM  

ടൈപ്പിറ്റില്‍ ചെയ്ത കഌന്‍ എന്നതിലെ .ള. കൃത്യമായിവരുന്നില്ല. ie clean

Hari | (Maths) September 26, 2013 at 5:20 PM  

@കളേഴ്സ്-അറബിഭാഷാ ലോകത്തേക്കുള്ള തുറന്ന വാതില്‍,
വള്ളം എന്ന വാക്കിലെ 'ള്ള' എന്ന അക്ഷരമാണോ പ്രശ്നം? ള്ള എന്ന അക്ഷരത്തിന് NdN എന്നു തന്നെയാണോ ചെയ്യുന്നത്? ഞാനിവിടെ ചെയ്തിടത്തോളം എനിക്ക് യാതൊരു പ്രശ്നവുമില്ല. കളേഴ്സ് ഇവിടെ ടൈപ്പ് ചെയ്ത വാക്ക് എനിക്കും വായിക്കാന്‍ കഴിയുന്നില്ല. പഴയ ലിപിയില്‍ 'ഋ' കഴിഞ്ഞു വരുന്ന 'ഇലു' എന്ന അക്ഷരമായാണ് കഌന്‍ എന്ന വാക്കിലെ 'ഌ' എനിക്ക് വായിക്കാന്‍ കഴിയുന്നത്. കള്ളന്‍ എന്നാണ് എഴുതിയിരിക്കുന്നതെങ്കില്‍ kNdNvd] എന്നാണോ ടൈപ്പിറ്റിലൂടെ ടൈപ്പ് ചെയ്യുമ്പോള്‍ കീകളായി സ്വീകരിക്കുന്നത്?

Krish September 26, 2013 at 5:20 PM  

ibus ലിനക്സിനുള്ള ഒരു native application ആണു്. വിന്‍ഡോസില്‍ പ്റവര്‍ത്തിക്കുമോ എന്നറിയില്ല. പക്ഷേ വൈന്‍ ഉപയോഗിച്ചു് ഒരു non-native application പ്റവര്‍ത്തിപ്പിക്കുന്നതിനേ കാട്ടിലും നന്നായിരിക്കും ibus ഉപയോഗിക്കുന്നതു് എന്നാണു് എന്റെ ധാരണ.

ibusനെ പറ്റിയും, അതു് install ചെയ്യുന്നതിനെ പറ്റിയും ഇവിടെ:

Type in malayalam

a video about using ibus

Krish September 26, 2013 at 5:41 PM  

About ibus

الألوان_الباب المفتوح الى العالم اللغة العربية September 26, 2013 at 5:47 PM  

കളേഴ്സ് ഇവിടെ ടൈപ്പ് ചെയ്ത വാക്ക് എനിക്കും വായിക്കാന്‍ കഴിയുന്നില്ല. പഴയ ലിപിയില്‍ 'ഋ' കഴിഞ്ഞു വരുന്ന 'ഇലു' എന്ന അക്ഷരമായാണ് കഌന്‍ എന്ന വാക്കിലെ 'ഌ' എനിക്ക് വായിക്കാന്‍ കഴിയുന്നത്. @ഒരു കാര്യം നേരെ ചോവ്വേ പറയാന്‍ കഴിയുന്നില്ല എന്നത് തന്നെയാണ് ടൈപ്പിറ്റിന്റെ പ്രശ്‌നം..ഓരോരുത്തരുടെയും സ്‌ക്രീനില്‍ ഏതെല്ലാം അക്ഷരങ്ങളായാണ് കാണിക്കുക എന്ന കാര്യം ആശങ്കക്ക് വക നല്‍കുന്നു. ആരും തെറ്റിദ്ധരിക്കാതിരുന്നാല്‍ ഭാഗ്യം..ISM.MsM ,വഴി പേജ് മേക്കറില്‍ ചെയ്യുന്ന ശുദ്ധമലയാളം ഇന്റര്‍നെറ്റിലേക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന മാന്ത്രിക വടി ആരുടെയെങ്കിലും പക്കലുണ്ടോ ഫോര്‍ ടെസ്റ്റിങ്ങിന് ചിലപദങ്ങള്‍ .കള്ളന്‍...കഌന്‍ തിവ്രത.എന്റെ...

Hari | (Maths) September 26, 2013 at 6:01 PM  

@കളേഴ്സ്, എന്റെ വിശ്വാസം അത് ടൈപ്പിറ്റിന്റെ പ്രശ്നമായിരിക്കില്ലെന്നാണ്. കാരണം, എപ്പോഴും പല തരത്തില്‍ ഫോണ്ട് കണ്‍വെര്‍ട്ട് ചെയ്യേണ്ടി വരുന്ന എനിക്ക് ഇതേ വരെ ടൈപ്പ് ഇറ്റില്‍ നിന്നും യാതൊരു പ്രശ്നവുമുണ്ടായിട്ടില്ല. കളേഴ്സ് സാമ്പിളായി തന്ന പദങ്ങള്‍ ടൈപ്പ് ചെയ്തപ്പോള്‍ എന്റെ കമ്പ്യൂട്ടറില്‍ കാണപ്പെടുന്നതെങ്ങനെയെന്ന് ചുവടെയുള്ള ചിത്രത്തില്‍ കാണാവുന്നതാണ്. അവ മറ്റേതൊരു ഫോണ്ടിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുമ്പോഴും ഒരു കുഴപ്പവുമില്ല. [im]http://2.bp.blogspot.com/-EzwXUw8VQPU/UkQokdchiiI/AAAAAAAADZk/4SJGN8LFLLo/s320/2.png[/im]

schoolblog September 26, 2013 at 8:39 PM  

sampoorna യില്‍നിന്നും ഓരോ കുട്ടിക്കും പരിശോധിക്കാന്‍ വിവരങ്ങള്‍ കൊടുക്കുന്നതിന് പറ്റുന്ന വിധം ഷിറ്റുകള്‍ തയ്യാറാക്കാന്‍ എന്തുചെയ്യണം ?

Sahani R. September 26, 2013 at 10:46 PM  

@ الألوان_الباب المفتوح الى العالم اللغة العربية ഈ ഓണ്‍ലൈന്‍ സങ്കേതം ചിലപ്പോള്‍ ഉപകാരമായേക്കും....
http://www.aksharangal.com/

schoolblog September 27, 2013 at 6:25 AM  
This comment has been removed by the author.
വിപിന്‍ മഹാത്മ September 27, 2013 at 9:40 AM  

പുതിയ അറിവ്.
ഉപയോഗപ്രദമായത്.
നന്ദി ഹരിസാർ

BIO-VISION September 27, 2013 at 11:09 AM  

തികച്ചും പ്രയോജനകരമായ പോസ്റ്റ്‌ .Typeit ഉപയോഗിച്ച് മലയാളം pdf ഡോക്യുമെന്റിലെ വിവരങ്ങൾ എടുക്കാൻ കഴിയുമോ ?
From
BIO-VISION VIDEO BLOG

CHERUVADI KBK September 27, 2013 at 11:31 AM  

Some problem in installation kindly give a contact number for doubt clearance about installation and running.How to install typeit in windos?

ali September 27, 2013 at 12:48 PM  

വര്‍ഷങ്ങളായി മലയാളം ടൈപ്പ് ചെയ്യാന്‍ ടൈപ്പിറ്റാണ് ഞാന്‍ ഉപയോഗിക്കുന്നത്.ടൈപ്പിറ്റ് വന്നതോടെ ഐഎസ്എം ഒഴിവാക്കി.
സിംപിള്‍ സോഫ്ട് വെയര്‍.
ഇപ്പോള്‍ കുറെയധികം കണ്‍വര്‍ഷനോടെ ലഭ്യമാണ്.അതിനെല്ലാം ഉപരി ഇത് ഉബുണ്ടുവിലും ലഭ്യമാകുമെന്നറിയാന്‍ കഴിഞ്ഞതോടെ സന്തോഷം ഇരട്ടി.

ലിയോ സോഫ്ട് വെയര്‍ കമ്പനിക്കും. ഈ വിവരം പങ്കുവെച്ച മാത്സ് ബ്ലോഗിലെ അണിയറ പ്രവര്‍ത്തകര്‍ക്കും എങ്ങിനെ നന്ദിപറയണം എന്നറിയില്ല.

Ravi. M. September 27, 2013 at 1:09 PM  

ISM ഞാന്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം- മൂന്നു ഭാഷകളും ഒരുവിധം നല്ല സ്പീഡില്‍ ടൈപ്പ് ചെയ്യുന്നു. എന്നാല്‍ രണ്ടിലും ചില അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട് എന്നത് കാണേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ന്‍റ, മ്പ എന്നീ കൂട്ടക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ വ്യത്യാസം അനുഭവപ്പെട്ടു. അതേ പോലെ ചില കൂട്ടക്ഷരങ്ങള്‍ ISM ല്‍ എളുപ്പത്തില്‍ ടൈപ്പ്ചെയ്യാനുള്ള എളുപ്പവഴികളുണ്ട്. ഉദാഹരണത്തിന് ഷിഫ്റ്റ് പിടിച്ചുകൊണ്ട് 5 എന്നടിച്ചാല്‍ ജ്ഞ എന്നും, 6 അടിച്ചാല്‍ ത്ര എന്നും, 7 അടിച്ചാല്‍ ക്ഷ എന്നും 8 അടിച്ചാല്‍ ശ്ര എന്നും എളുപ്പത്തില്‍ ടൈപ്പ്ചെയ്യാവുന്നതാണ്. എന്നാല്‍ ഈ സൗകര്യം ഉബുണ്ടുവില്‍ കാണുന്നില്ല. ഏതായാലും പലതരക്കാരെ ഒന്നിച്ചുകൊണ്ടുവരുന്ന typeit ഏതായാലും ഒരുഗ്രന്‍ സംവിധാനം തന്നെയായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. കാരണം ഞാന്‍ ഇതുപയോഗിച്ചുനോക്കിയിട്ടില്ല. മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍. രവി

Unknown September 27, 2013 at 9:43 PM  

"ടൈപ്പ് ഇറ്റ് ഉബുണ്ടുവിലും വിന്‍ഡോസിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയെന്ന് വിശദമാക്കിയിരിക്കുന്നു."
WINDOWS ല്‍ എങ്ങനെ INSTALL ചെയ്യുമെന്ന് വിശദീകരിച്ചിട്ടില്ലല്ലോ?ഉബണ്ടുവില്‍ ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണോ?

Hari | (Maths) September 28, 2013 at 9:32 AM  

@augustine sir,

ഉബുണ്ടുവില്‍ ടൈപ്പിറ്റിന്റെ ഇന്‍സ്റ്റലേഷന്‍ ചിത്രങ്ങള്‍ക്കു താഴെയായി വിന്‍ഡോസ് ഇന്‍സ്റ്റലേഷനു വേണ്ട .exe ഫയല്‍ നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റലേഷന്‍ വിന്‍ഡോസിന്റേതായ സാധാരണ രീതിയില്‍ത്തന്നെ.

Kannan Shanmugam September 28, 2013 at 10:13 AM  

ഐബസ് ഉപയോഗിച്ചുള്ള മലയാളം ടൈപ്പിംഗിന് ഇത് പ്രയോജനപ്പെടും

http://entubuntu.blogspot.in/2010/11/blog-post_05.html

http://narayam.in/malayalam-in-ubuntu-unity/

Anonymous September 29, 2013 at 12:10 PM  

വൈന്‍ വഴി ടൈപ്പിറ്റിനെ ഉബുണ്ടുവിലേയ്ക്ക കൊണ്ടുവരുന്നത് ഒരു വളഞ്ഞ വഴിയാണ്. കണ്‍വേര്‍ഷന് പയ്യന്‍സ്, ചാത്തന്‍സ് മുതലായ പ്രോഗ്രാമുകള്‍‌ ഉബുണ്ടുവിനുവേണ്ടിത്തന്നെ ഇറങ്ങുന്നുണ്ട്.
ഇത്തരം പ്രോഗ്രാമുകള്‍ മാപ്പിങ് ഫയലുകളുടെ സഹായത്തോടെയാണ് കണ്‍വേര്‍ഷന്‍ നടത്തുന്നത്. മാറ്ററിന് അനുയോജ്യമായ മാപ്പിങ് ഫയല്‍ തിരഞ്ഞെടുത്താല്‍ മാത്രമേ കണ്‍വേര്‍ഷന്‍ ശരിയായി നടക്കൂ.
ibus ഗ്നു/ലിനക്സിന്റെ വേരുകള്‍ക്കിടയില്‍ക്കിടക്കുന്ന ഒന്നാണ്. കണ്‍വേര്‍ഷനുമായി അതിനെ നേരിട്ട് ബന്ധപ്പെടുത്തേണ്ട കാര്യമില്ല.

സഹൃദയന്‍ September 29, 2013 at 1:37 PM  

ഈ പോസ്റ്റു വായിച്ചപ്പോള്‍ തോന്നിയ ഒന്നു രണ്ടു സംശയങ്ങള്‍

ട്രൂടൈപ്പ് ഫോണ്ടുകള്‍ - ML-TTKarthika മുതലായവയില്‍ ഉബുണ്ടുവില്‍ ടൈപ്പു ചെയ്യാന്‍ പറ്റുമോ ?

ML-TTkarthika ഫോണ്ട് ഉബുണ്ടുവില്‍ വായിക്കുന്പോള്‍ 'ണ്ട ' എന്ന അക്ഷരം കാണാനാവുമോ ?

Anonymous September 29, 2013 at 1:54 PM  

തീര്‍ച്ചയായും. ML-TTKarthika ഒരു ആസ്കീ ഫോണ്ടാണ്. ഇത് എതാണ്ടെല്ലാ സിസ്റ്റങ്ങളിലും പ്രവര്‍ത്തിയ്ക്കും (ഞാന്‍ ഉബുണ്ടുവില്‍ ഇത് പരിശോധിച്ചിട്ടുണ്ട്). യുണീകോഡാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര സ്റ്റാന്‍ഡേഡ്. അതിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നതാകട്ടെ ഗ്നു/ലിനക്സും. ജ്വാല എന്ന ആസ്കീ ഫോണ്ടില്‍ ണ്ട ഉണ്ട്.

Naived Eapen October 1, 2013 at 9:00 AM  

ഐ.എസ്.എം സ്ഥിരമായി ഉപയോഗിച്ചുകൊണ്ടു പല പ്രോജക്ടുകളും ചെയ്യുന്ന ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണു ഞാന്‍. എനിക്ക് മലയാളം ടൈപ്പിംഗ് (ഐ.എസ്.എം) പഠിക്കാന്‍ കഴിഞ്ഞത് ഐ.റ്റി.അറ്റ് സ്‌കൂളിന്റെ മലയാളം ടൈപ്പിംഗ് ആണ്. എന്നാല്‍ വിന്‍ഡോസ് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇത്തരത്തിലല്‍ ടൈപ്പുചെയ്ത പ്രവൃത്തികള്‍ ബ്ലോഗുകളിലേക്കോ മറ്റോ (യൂണിക്കോഡിലേക്ക്) പേസ്റ്റുചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച്ച മാത്സ് ബ്ലോഗിലൂടെ ടൈപ്പ് ഇറ്റിനെക്കുറിച്ച് അറിഞ്ഞതില്‍ പിന്നെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഐ.എസ്.എമ്മിനെക്കാള്‍ ടൈപ്പ് ഇറ്റ് ഉപയോഗിക്കുകയും ഈ പോസ്റ്റു പോലും അങ്ങനെ തയാറാക്കുകയും ചെയ്തിരിക്കുന്നു. ഫൊണറ്റിക്ക് ടൈപ്പിംഗ് ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. എന്നാല്‍ എന്തുകൊണ്ടോ ടൈപ്പ് ഇറ്റില്‍ അത് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. A കീയ്ക്കു പോലും ണ്ണ ആണ് ലഭിക്കുന്നത്. ഇതിനുള്ള ഫലപ്രദമായ പ്രതിവിധി അറിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എനിക്കോ എന്റെ കുടുംബാങ്ങള്‍ക്കോ ടൈപ്പ് ഇറ്റ് ഉപയോഗിക്കാന്‍ കഴിയും എന്നു പറയുന്നു.

പ്രതീക്ഷയോടെ
നൈവേദ് ജോര്‍ജ് ഈപ്പന്‍,
പത്താം ക്ലാ്‌സ് വിദ്യാര്‍്ത്ഥി,
എം.എം.എ ഹൈസ്‌കൂള്‍ മാരാമണ്‍

Anonymous October 2, 2013 at 7:48 PM  

ഫൊണറ്റിക് ടൂള്‍:
https://launchpad.net/parayumpole/+download

Naived Eapen October 2, 2013 at 9:17 PM  

ഒരു പ്രശ്‌നം. ഞാന്‍ ഉപയോഗിക്കുന്ന വിന്‍ഡോസില്‍ .deb ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ല. എന്തു ചെയ്യും?

CHERUVADI KBK October 2, 2013 at 9:57 PM  

In play on linux I could not select install no listed programmes, another menue is coming?

Anonymous October 5, 2013 at 2:12 PM  

>> ഒരു പ്രശ്‌നം. ഞാന്‍ ഉപയോഗിക്കുന്ന വിന്‍ഡോസില്‍ .deb ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ല. എന്തു ചെയ്യും?

വിന്‍ഡോസില്‍ deb ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല. മറ്റ് ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷനുകളുടെ കാര്യമാണ് ഉദ്ദേശിച്ചതെങ്കില്‍ (.deb-നെ .rpm ആക്കാനും മറ്റും) alien എന്ന ടൂള്‍ ഉപയോഗിയ്ക്കാം.

VALLATHOL AUP SCHOOL October 5, 2013 at 3:49 PM  

വളരെ നന്നായിട്ടുണ്‌

VALLATHOL AUP SCHOOL October 5, 2013 at 3:51 PM  

വളരെ നന്നായിട്ടുണ്‌

Naived Eapen October 5, 2013 at 9:39 PM  

അങ്ങനെയെങ്കില്‍ എനിക്ക് ഫൊണറ്റിക്ക് ലഭിക്കാനായി എന്തുചെയ്യണം ? (ഉപയോഗിക്കുന്നത് - വിന്‍ഡോസ് XP OS)

Anonymous October 6, 2013 at 1:28 PM  

>> അങ്ങനെയെങ്കില്‍ എനിക്ക് ഫൊണറ്റിക്ക് ലഭിക്കാനായി എന്തുചെയ്യണം ? (ഉപയോഗിക്കുന്നത് - വിന്‍ഡോസ് XP OS)
ഇനിയും വിന്‍ഡോസ് വിടാനുള്ള ഭാവമില്ലെങ്കില്‍ പരിമിതമായ വിഭവങ്ങളില്‍ വീര്‍പ്പുമുട്ടുകയേ വകുപ്പുള്ളൂ.
എന്തായാലും വിന്‍ഡോസില്‍ ഫൊണറ്റിക് ട്രാന്‍സിലേഷന്‍ നടത്താന്‍ വരമൊഴി, രചന, ടൈപ്പ് ഇറ്റ് തുടങ്ങി കുറേ ടൂളുകളുണ്ട് (വിന്‍ഡോസില്‍ പലപ്പോഴും ശുഷ്കമായ യൂണീകോഡ് പിന്തുണയേ കിട്ടൂ എന്നത് വേറെ കാര്യം).

സഹൃദയന്‍ October 6, 2013 at 2:50 PM  

@ Nandakumar

ജ്വാല ഫോണ്ട് എവിടെ കിട്ടും ?

BIO-VISION October 6, 2013 at 11:54 PM  

TO സഹൃദയന്‍; ജ്വാല ഫോണ്ട് ബയോ വിഷൻ ബ്ലോഗിൽ MORE - RESOURCES പേജിൽ ചേർത്തിട്ടുണ്ട്.
From
BIO-VISION VIDEO BLOG

Anonymous October 28, 2013 at 8:52 AM  

'പറയുംപോലെ' ഇനി വെബ് രൂപത്തിലും!

ഏത് ഓപ്പറേറ്റിങ് സിസ്റ്റമായാലും 'പറയുംപോലെ' ഓണ്‍ലൈന്‍ ആയി
ഉപയോഗിയ്ക്കാം. പേജ് സേവ് ചെയ്താല്‍ ഓഫ്‌ലെന്‍ ആയും ഉപയോഗിയ്ക്കാം.
ഇന്‍സ്റ്റളേഷനൊന്നും വേണ്ട!

http://nandakumar.co.in/apps/parayumpole.html

Anonymous October 30, 2013 at 5:04 AM  

‘പറയുംപോലെ’ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ രൂപത്തിലും!
ഓപ്പറേറ്റിങ് സിസ്റ്റം ഏതായാലും പറയുംപോലെ ഇനി ഫയര്‍ഫോക്സ് ആഡ്-ഓണ്‍ ആയി ഉപയോഗിയ്ക്കാം. http://nandakumar.co.in/apps/parayumpole.html എന്ന താളില്‍ ഇതിലേയ്ക്കുള്ള കണ്ണി ചേര്‍ത്തിട്ടുണ്ട്. അവിടെനിന്ന് മോസില്ലയുടെ സൈറ്റിലെ ‘പറയുംപോലെ ആഡ്-ഓണ്‍’ പേജിലെത്താം. സൗജന്യമായി ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്ഷന്‍ അവിടെയുണ്ട്. അതോടെ മോസില്ല ഫയര്‍ഫോക്സിന്റെ താഴെ കാണുന്ന ആഡ്-ഓണ്‍ ബാറില്‍ N എന്ന ചിഹ്നം പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്താല്‍ പറയുംപോലെയുടെ പോപ്പപ് ജാലകം പ്രത്യക്ഷപ്പെടും. അവിടെ ടൈപ്പുചെയ്ത് എവിടേയ്ക്കുവേണമെങ്കിലും എഴുത്ത് വലിച്ചിടാം. ആഡ്-ഓണ്‍ ബാര്‍ (താഴെയുള്ള നാട) അഥവാ കാണാതെയായാല്‍ Ctrl+/ അടിച്ചാല്‍ വീണ്ടും പ്രത്യക്ഷപ്പെടും (അല്ലെങ്കില്‍ View -> Toolbars -> Add-on bar)

CHERUVADI KBK October 30, 2013 at 11:33 PM  

How to type AFLAH in malayalam without space after F in sampoorna?

snhssthrikkanarvattom October 31, 2013 at 8:40 AM  

ടൈപ്പ് ഇറ്റ്‌ തന്നെ ഉപയോഗിച്ചാല്‍ മതി മലയാളം ലാംഗ്വേജ് കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും

CHERUVADI KBK November 1, 2013 at 10:26 PM  

@SNHS,sir cannot paste name in Sampoorna using type it. SSLC students cannot enter their name in mal without space in between some syllables eg.`AFLAH`, midhlaj

റിയാസ് കൊടുങ്ങല്ലൂര്‍ November 5, 2013 at 2:38 PM  

ഉബുണ്ടു 13.04 ല് ഇന്സ്റ്റാള് ചെയ്യാന് എന്താ ചെയ്യ,
Gdebi Package Manager കാണുന്നില്ല.അത് എങ്ങനെയാണ് ഇന്സ്റ്റാള് ചെയ്യുന്നത്.സോഫ്റ്റ് വെയര് സെന്ററില് സെര്ച്ച് ചെയ്തിട്ടും ഇത് കാണാന് കഴിഞ്ഞില്ല.Play on linux കിട്ടി അത് ഇന്സ്റ്റാള് ആകുന്നില്ല.32 ബിറ്റ ഫയല് നോട്ട് ഫൌനണ്ട് എന്ന് കാണിക്കുന്നു.ഞാന് ആദ്യമായിട്ടാണ് ലിനക്സ് സീരിയസ്സായി നോക്കുന്നത്.

Akbarali Charankav June 25, 2014 at 5:49 PM  

ഒരുപാട് നന്ദി.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer