Onam Exam Answer Keys

>> Friday, September 13, 2013

സെപ്റ്റംബര്‍ 23 നുള്ള പരീക്ഷകള്‍ കൂടി കഴിയുന്നതോടെ ഈ വര്‍ഷത്തെ ഓണപ്പരീക്ഷയുടെ കൊടിയിറങ്ങും. പരീക്ഷകള്‍ കഴിയുന്നതോടെ ഉത്തരങ്ങള്‍ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും എന്നുള്ളതു കൊണ്ടു തന്നെ അതു പ്രതീക്ഷിച്ച് കാത്തിരുന്നവരുണ്ടാകുമെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഈ സംരംഭങ്ങള്‍ വിജയിക്കണമെങ്കില്‍ അതത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ അധ്യാപകരുടെ സഹകരണം കൂടിയേ തീരൂ. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് ചുവടെ വിവിധ വിഷയങ്ങളുടെ ഉത്തരങ്ങള്‍ അയച്ചു തന്ന സുമനസുകളായ അധ്യാപകര്‍ക്കാണ്. പരീക്ഷ തീരുന്ന മുറയ്ക്ക് രാത്രി ഒരു മണി വരെയിരുന്ന് ഉത്തരങ്ങളെഴുതി അയച്ചു തന്ന അധ്യാപകര്‍ ഈ കൂട്ടത്തിലുണ്ട്. തന്റെ അറിവ് ഒരു സമൂഹത്തിന് വേണ്ടി പ്രദാനം ചെയ്യാന്‍ മടിയില്ലാത്ത ഇവരുടെയെല്ലാം നല്ല മനസ്സിനെ മാത്​സ് ബ്ലോഗ് കൂട്ടായ്മയുടെ പേരില്‍ അഭിനന്ദിക്കുന്നു. പത്താം ക്ലാസിലെ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ഗണിതശാസ്ത്രം, ഒന്‍പതാം ക്ലാസിലെ ഗണിതശാസ്ത്രം, ഫിസിക്സ്, എട്ടാം ക്ലാസിലെ ഇംഗ്ലീഷ് എന്നിവയുടെ ഉത്തരസൂചികകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
    STD X Mathematics
  1. Answer Key Prepared by Sunny P.O , Govt HS Thodiyoor
  2. Answer key Prepared by Baby Safeera T M , Govt HS for girls Peruntalmanna , Malapuram
  3. Answer key prepared by Anil V, Vadakampadu HS, Palari
  4. Answer Key Prepared by a maths teacher
  5. Answer Key Prepared by John P A , HIBHS Varapuzha
  6. Answer Key Prepared by Dr sukanya , Mathsblog Palakad team


  7. STD X English
  8. Answer Key Prepared by Johnson TP CMS HS Mundipally


  9. STD X Physics
  10. Answer Key Prepared by Shaji A Govt HSS Pallickal Attigal


  11. STD X Chemistry
  12. Answer Key Prepared by Ummer, Successline, Areacode


  13. STD X Biology
  14. Answer Key Prepared by Kaveri.S.Krishnan, GHSS, Kannadipparambu


  15. STD IX Maths
  16. Malayalam Medium: Prepared by GHSS Mezhathur
  17. English Medium : Prepared by Palakkad Maths Blog Team


  18. STD IX Physics
  19. Answer Key: Prepared by Maths Blog Team, Palakkad


  20. STD IX English Answer Key

    STD VIII English
  21. Answer KeyPrepared by Johnson T.P,CMS HS, Mundiappally
  22. എട്ടാം ക്ലാസ് ഗണിതപരീക്ഷയുടെ ഉത്തരങ്ങള്‍ : Set 1 ‌ | Set 2 ഉത്തരസൂചികകള്‍ തയാറാക്കിയ ജി.എച്ച്.എസ് മേഴത്തൂര്‍ സ്ക്കൂളിലെ അധ്യാപകര്‍ക്കും കരുനാഗപ്പിള്ളി ഡി.എച്ച്.എസ് തൊടിയൂരിലെ സണ്ണി സാറിനും നന്ദി

93 comments:

Unknown September 13, 2013 at 10:27 AM  

Glad to see 3 model Answers of the exam.Hats Off to the efforts of them.

Unknown September 13, 2013 at 11:42 AM  

good effort

Unknown September 13, 2013 at 11:43 AM  

good effort

ബാബു ജേക്കബ് September 13, 2013 at 12:50 PM  

Physics Answer Key തയ്യാറാക്കിയ
ശ്രീ ..Shaji. എ ,
Palakkad Mathsblog Team
എന്നിവർക്കും അഭിനന്ദനങ്ങൾ.

Dr,Sukanya September 13, 2013 at 1:53 PM  
This comment has been removed by the author.
9c pkmm September 13, 2013 at 1:54 PM  

ദയവുചെയ്ത് ഒന്നാംപാദവാര്‍ഷിക ജീവശാസ്ത്ര പരീക്ഷാ ഉത്തരസൂചിക പ്രസിദ്ധീകരിക്കാമോ...........?

Dr,Sukanya September 13, 2013 at 2:07 PM  
This comment has been removed by the author.
Ashraf A.P. September 13, 2013 at 2:35 PM  

പത്താം ക്ലാസ് ഗണിത പരീക്ഷയുടെ ചോദ്യങ്ങള്‍ കുറച്ച് കടുപ്പമായിരുന്നില്ലേ? ചില ചോദ്യങ്ങള്‍ കണ്ടാല്‍ കുട്ടികള്‍ എന്തു പഠിച്ചു എന്നതിലുപരി എന്ത് പഠിച്ചില്ല എന്നളക്കുകയാണ് എന്നു തോന്നും.

JOHN P A September 13, 2013 at 3:01 PM  

ജീവശാസ്ത്രം ആരും അയച്ചുതന്നിട്ടില്ല. അയച്ചുതന്നതെല്ലാം ചേര്‍ത്ത് അപ് ഡേറ്റ് ചെയ്തിട്ടുണ്ട്

abhisha ramesh September 13, 2013 at 3:46 PM  

Thank you teachers...

chera September 13, 2013 at 4:22 PM  

Que 17 ന്റെ ഉത്തരസൂചികയില്‍ d=10 ആയാല്‍ ചെറിയകോണ്‍ 100 എന്ന് എഴുതിയാല്‍ മതിയോ? അങ്ങിനെയെങ്കില്‍ വലിയകോണ്‍ =180 ആകുമെന്നതിനാല്‍ വിനുവിന് ബഹുഭുജം വരക്കാന്‍ കഴിയില്ല എന്ന ഉത്തരമല്ലേ വേണ്ടത്

chera September 13, 2013 at 4:27 PM  

Que 17 ന്റെ ഉത്തരസൂചികയില്‍ d=10 ആയാല്‍ ചെറിയകോണ്‍ 100 എന്ന് എഴുതിയാല്‍ മതിയോ? അങ്ങിനെയെങ്കില്‍ വലിയകോണ്‍ =180 ആകുമെന്നതിനാല്‍ വിനുവിന് ബഹുഭുജം വരക്കാന്‍ കഴിയില്ല എന്ന ഉത്തരമല്ലേ വേണ്ടത്

Dr,Sukanya September 13, 2013 at 5:26 PM  

@ chera sir

ഇതെ സംശയം ഞാനും പറഞ്ഞിരുന്നു. പക്ഷെ എന്റെ ആ കമ്മന്റെ അവർ മുക്കി

Dr,Sukanya September 13, 2013 at 5:30 PM  

Since the angles are in A.P

5th angle = 140 degree

if the first term is 100

100 + 4d = 140
4d= 40
d=10

if d=10 then

largest angle = 100+8d = 180

Then the external angle at that vertex is 0 that is not possible

brahmakulamsttheresas September 13, 2013 at 5:37 PM  

thanks for answer keys

Dr,Sukanya September 13, 2013 at 5:37 PM  

smallest angle never be 100.

sure sure sure


Dr,Sukanya September 13, 2013 at 5:39 PM  

വലിയകോണ്‍ =180 ആകുമെന്നതിനാല്‍ വിനുവിന് ബഹുഭുജം വരക്കാന്‍ കഴിയില്ല

Maths blog team Palakkad

JOHN P A September 13, 2013 at 6:25 PM  

Thanks to Chera sir and Dr Sukanya

Unknown September 13, 2013 at 7:39 PM  

ഉത്തരങ്ങൾ തയ്യാറാക്കിയവരെ ആത്മാർഥമായി അഭിനന്ദിക്കുന്നു !!!എങ്കിലും ഈ ഉത്തരങ്ങൾ ആര്ക്കുവേണ്ടി??കുട്ടികൾക്കോ മാഷംമാർക്കോ???കുട്ടികള്ക്ക് ആണെങ്കിൽ ശരി.ഇതിന്റെ ഉത്തരങ്ങൾ പോലും കണ്ടുപിടിക്കാൻ അദ്ധ്യാപകര്ക്ക് കഴിയില്ലെങ്കിൽ അവര് പഠിപ്പിച്ച കുട്ടികളുടെ സ്ഥിതി എന്ത് ?

g h s nagaroor September 13, 2013 at 8:19 PM  

To
9c pkmm
ഒന്നാം പാദവാർഷിക ജീവശാസ്ത്രം പരീക്ഷയുടെ സ്റ്റാൻഡേർഡ് 8, 9, 10 ഉത്തര സൂചികBIOLOGY VIDEO BLOG ൽ ലഭ്യമാണ് .
From BIO-VISION

സി.എസ്.ഹര്‍ഷകുമാര്‍ September 13, 2013 at 9:42 PM  

ഗണിതം കീ കിട്ടിയാല്‍ എത്ര സുഖം.
ആലോചന വേണ്ട ..പരിശ്രമംവേണ്ട...
നാം എവിടെ എത്തും...
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കീ കാത്തിരിക്കുന്ന അധ്യാപകരെ സൃഷ്ടിക്കാം...എല്ലാവര്‍ക്കും പരമാനന്ദം ഉണ്ടാകട്ടെ.......

JOHN P A September 13, 2013 at 10:40 PM  

പേപ്പര്‍ നോക്കാന്‍ കീ കാത്തിരിക്കുന്ന ഒറ്റ ഗണിതാദ്ധ്യാപകര്‍ പോലും ലോകത്തൊരിടത്തും ഉണ്ടാകില്ല. അത് ഈ വിഷയത്തിന്റെ മാത്രം പ്രത്യേകതയാണ് . ഉത്തരംകണ്ടെത്താനും ,ഉത്തരം കണ്ടാല്‍ അത് ശരിയാണോ എന്ന് മനസിലാക്കാനും വിശകലനം ചെയ്യാനും ഗണിതപഠിതാക്കള്‍ തന്നെയാണ് എന്നും മുന്നില്‍ . കീ പ്രസിദ്ധീകരിക്കുന്നതിനുപിന്നില്‍ ഇങ്ങനെയുള്ള പ്രത്യേകലക്ഷ്യങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. ഇത് ഒരു കൂട്ടായ്മയുടെ ഭാഗം മാത്രമാണ്. നമ്മുടെ വിദ്യാലയങ്ങളില്‍ മാത്സ്ബ്ലോഗിനുള്ള സ്ഥാനം ചെറുതല്ല. അതുനിലനിറുത്തുക എന്നതാണ് ഇതില്‍പ്രവര്‍ത്തിക്കുന്ന ഓരോരുത്തരം ചെയ്യുന്നത് .

ente school September 14, 2013 at 7:56 AM  

തീർച്ചയായും അദ്ധ്യാപകർ മൂല്ല്യ നിർണയത്തിന് വേണ്ടി ഉത്തര സൂചികയ്ക്ക് കാത്തിരിക്കുകയാണ് എന്ന അഭിപ്രായം എനിക്കില്ല. എങ്കിലും അവർ കണ്ടെത്തുന്ന ഉത്തര സൂചികയുമായി ഒരു താരതമ്യ പഠനത്തിനു എല്ലാ നല്ല അദ്ധ്യാപകരും ശ്രമിക്കാറുണ്ട് എന്നതാണ് വസ്തുത. മാത്സ് ബ്ലോഗിന്റെ ഈ ഉദ്യമത്തിന് ഒരായിരം നന്ദി ....

ente school September 14, 2013 at 7:59 AM  

തീർച്ചയായും അദ്ധ്യാപകർ മൂല്ല്യ നിർണയത്തിന് വേണ്ടി ഉത്തര സൂചികയ്ക്ക് കാത്തിരിക്കുകയാണ് എന്ന അഭിപ്രായം എനിക്കില്ല. എങ്കിലും അവർ കണ്ടെത്തുന്ന ഉത്തര സൂചികയുമായി ഒരു താരതമ്യ പഠനത്തിനു എല്ലാ നല്ല അദ്ധ്യാപകരും ശ്രമിക്കാറുണ്ട് എന്നതാണ് വസ്തുത. മാത്സ് ബ്ലോഗിന്റെ ഈ ഉദ്യമത്തിന് ഒരായിരം നന്ദി ....

Hari | (Maths) September 14, 2013 at 10:22 AM  

"ഗണിതം കീ കിട്ടിയാല്‍ എത്ര സുഖം.
ആലോചന വേണ്ട ..പരിശ്രമംവേണ്ട..." എന്ന അഭിപ്രായത്തോട് എനിക്കും തീരെ യോജിപ്പില്ല. മിക്കവാറും ഗണിതാധ്യാപകര്‍ പരീക്ഷ ആരംഭിക്കുമ്പോള്‍ തന്നെ അതോടൊപ്പം പരീക്ഷ എഴുതാറുണ്ട്. ഒരു വെള്ളപ്പേപ്പറില്‍, ചിലപ്പോള്‍ ആ ചോദ്യപേപ്പറില്‍ത്തന്നെയൊക്കെയാകാം ഉത്തരങ്ങള്‍ കോറിയിടുക. പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്നതിന്റെയും പരീക്ഷകഴിയുമ്പോള്‍ അധ്യാപകരെത്തേടിയെത്തുന്ന കുട്ടികളുടെ സംശയ നിവാരണത്തിനു വേണ്ടിയൊക്കെയാകാമത്. ഞാനിത് ചെയ്യാറുണ്ട്. എന്റെ വിദ്യാലയത്തിലെ മറ്റ് ഗണിതാധ്യാപകരും ചെയ്യാറുണ്ട്. ജോണ്‍ സാര്‍ പറഞ്ഞതു പോലെ ഒരുപക്ഷേ ഗണിതത്തിന്റെ മാത്രം പ്രത്യേകതയായിരിക്കാം അത്.

എന്റെ ഉത്തരങ്ങള്‍ മാത്രമാണ് ശരി എന്ന പിടിവാശിയുമായിരിക്കാതെ മാത്​സ് ബ്ലോഗ് പോലെയുള്ള അധ്യാപകക്കൂട്ടായ്മകളില്‍ പ്രസിദ്ധീകരിക്കുന്ന ഉത്തരങ്ങളുമായി താനെഴുതിയ ഉത്തരങ്ങളെ താരതമ്യം ചെയ്യലാണ് ആന്‍സര്‍ കീ തേടി വരുന്ന അധ്യാപകരുടെ ലക്ഷ്യം. അവരുടെ സന്മനസ്സിനെ, അന്വേഷണബുദ്ധിയെ അംഗീകരിക്കുകയല്ലേ നാം ചെയ്യേണ്ടത്.

രാത്രിയും പകലുമെന്ന ഭേദമില്ലാതെ ഒറ്റയിരുപ്പിന് ഉത്തരങ്ങളെഴുതിത്തരുന്ന അധ്യാപകരുടെ സേവനമനസ്ഥിതിയാണ് ഇതിനെല്ലാത്തിനേക്കാളുമപ്പുറം എനിക്ക് അംഗീകരിക്കാന്‍ തോന്നുന്നത്.

Dr,Sukanya September 14, 2013 at 12:46 PM  

@ John Sir / Hari Sir

പാലക്കാട് മാത്സ് ബ്ലൊഗ് ടീം കൊടുത്ത 9th std Physics answer key കാണുന്നില്ല. അതു എവിടെ പോയി

kani September 14, 2013 at 5:46 PM  

EASY WAYS
-----------------------------------
Answer to Question 5:

Area of square with perimeter 30cm(side 7.5cm)is 56.25cm^2. Out of all rectangles with same perimeter square has maximum area. Hence rectangle with area 60cm^2 doesn't exist.

Answer to Question 10 b):

Terms in the sequence 3,8,13,... ends with 3 and 8 only. Hence 70 is not a term in this sequence.

kumblausha September 14, 2013 at 8:23 PM  

please send x th std kannada medium answer key for the 1 st terminal exam sept 2013

ബാബു ജേക്കബ് September 14, 2013 at 8:25 PM  

@ John Sir / Hari Sir

പാലക്കാട് മാത്സ് ബ്ലൊഗ് ടീം കൊടുത്ത 9th std Physics answer key കാണുന്നില്ല. അത് ഒഴിവാക്കരുത്‌ .

chera September 14, 2013 at 9:04 PM  

@kani
ഇതേ ആശയം മനസ്സിലാക്കുന്ന രീതിയില്‍ രണ്ടാംകൃതി സമവാക്യം ഉപയോഗിക്കേണ്ട ചോദ്യമായും ഇതിനെ പരിഗണിക്കാം
നീളം=7.5+ x വീതി=7.5-x എന്നെടുത്ത്
(7.5+ x)(7.5-x)=60
56.25-x^2 =60 x^2 നെഗറ്റീവ് ആയതിനാല്‍ മൂല്യങ്ങളില്ല
(x= 0 ആകുന്നതാണ് ഇവിടെ സമചതുരം(നീളം=വീതി)
അതിനാല്‍ പരമാവധി പരപ്പളവ് 56.25)

Hari | (Maths) September 14, 2013 at 9:38 PM  

Dr. Sukanya, Babu Jacob Sir,
ഇടതു മാര്‍ജിനില്‍ നിന്നും പോസ്റ്റിലേക്ക് കോപ്പി ചെയ്തപ്പോള്‍ വിട്ടു പോയതാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചതിന് നന്ദി. ഒമ്പതാം ക്ലാസിലെ ഫിസിക്സ് കൂടി ഉള്‍പ്പെടുത്തി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ഡ്രോയിങ്ങ് മാഷ് September 14, 2013 at 9:52 PM  

പത്താം ക്ലാസിലെ ഗണിതശാസ്ത്രപരീക്ഷയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയ പിള്ളാരെല്ലാം വെള്ളം കുടിച്ചു പോയി. വെള്ളം കുടിച്ചത് കൂടിയിട്ട്, സമയം തികയാതെയും ഉത്തരം കിട്ടാതെയും അവരുടെ കണ്ണില്‍ നിന്നു കൂടി വെള്ളം വന്നിട്ടുണ്ട്. ഇത്രയും എഴുതിയത് ഇത്തരത്തില്‍ ചോദ്യപേപ്പറിട്ട് കുട്ടികളെ വിഷമിപ്പിക്കുന്നവര്‍ക്ക് ഇതെല്ലാം വായിക്കുമ്പോള്‍ ഒരു സമാധാനം കിട്ടുമല്ലോന്ന് കരുതിയാണ്.

വിദ്യാഭ്യാസ അവകാശ നിയമം കണക്കു പരീക്ഷയ്ക്കു മാത്രം ബാധകമല്ലേ? എന്തുകൊണ്ട് ഒരു പരീക്ഷക്ക് കുട്ടി തോല്‍ക്കുന്നു? കുട്ടിക്ക് എന്ത് അറിയാമെന്ന് പരിശോധിക്കാനല്ല, തന്റെ ബുദ്ധി പ്രകടിപ്പിക്കാനാണ് ഇത്തരം ചോദ്യകര്‍ത്താക്കള്‍ വെമ്പല്‍ കൊള്ളുന്നത്. ഈ പ്രവണത അവസാനിക്കേണ്ടിയിരിക്കുന്നു. ഒരു മോശം ചോദ്യപേപ്പറെഴിന് ഉത്തരമെഴുതേണ്ടി വരുന്ന കുട്ടിയുടെ മനസ്സു വിഷമിക്കുന്നത് തടയാന്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വകുപ്പു കാണും. എന്തായാലും കുട്ടിക്ക് വേണ്ടിയാണല്ലോ ഈ നിയമം?

നല്ല ഒഴുക്കോടെ ആസ്വദിച്ചു ചെയ്തു വരാന്‍ കഴിയുന്ന വിധത്തിലൊരു ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലില്ലേ? കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ഇമ്പോസിഷനെഴുതിപ്പഠിക്കണം ഇത്തരം ചോദ്യകര്‍ത്താക്കള്‍!!!

Unknown September 15, 2013 at 12:12 PM  

ഡ്രോയിംഗ് മാഷുടെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു.സത്യം പറഞ്ഞാൽ ഓണം കഴിഞ്ഞു എന്റെ കുട്ടികളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നാണ് ഞാൻ ആലോചിക്കുന്നത് .രക്ഷിതാക്കളെയോ?ബാക്കി എല്ലാ വിഷയങ്ങൾക്കും നല്ല മാര്ക്ക്.!!!!
ഹാര്ഡ് വർകിങ്ങ് ആയ ശരാശരി കുട്ടികളെ കൂടി ചോദ്യ പേപ്പർ തയാറാക്കുമ്പോൾ ഒന്ന് പരിഗണിച്ചു കൂടെ?അവരുടെ എല്ലാ ആത്മവിശ്വാസവും ഇല്ലാതാക്കുന്ന ഇത്തരം ചോദ്യ പേപ്പർ തയ്യാറാക്കുമ്പോൾ എന്തിനാണ് മൂല്യനിർണ്ണയം എന്നും അത് അവരിൽ ഉണ്ടാക്കുന്ന മാനസിക അവസ്ഥയെ കുറിച്ചും കൂടി ഒന്ന് ചിന്തിച്ചാൽ നന്നായിരിക്കും.

Unknown September 15, 2013 at 12:14 PM  
This comment has been removed by the author.
mujeeb September 15, 2013 at 5:09 PM  

LP,UP classukalile answer key publish cheyyoo
lp,up students nu sahayakamaya postukal pradidheekarikkoo

primary il ninne thudangiyal HS il padanam easy yakum kathiril valam vechittendu karyam

Unknown September 15, 2013 at 6:22 PM  

pls publish the answers of viii std physics we can compare our answers it is very helpful for us

Biju September 15, 2013 at 9:11 PM  
This comment has been removed by the author.
Biju September 15, 2013 at 9:13 PM  

I can't download X std physics answer key,It says, you need permission and clicked the request. but now waiting for approval. Not approved till now from yesterday. How can i view this

Arunbabu September 15, 2013 at 9:47 PM  

ഡ്രോയിംഗ് മാഷും , രാജേഷ് മാഷും പറഞ്ഞ കാര്യങ്ങൾ തീര്ച്ചയായും ചർച്ചാ വിഷയം ആക്കേണ്ടതാണ് .

കുട്ടികള്ക്കുള്ള ഒരു പരീക്ഷണം ആകരുത് പരീക്ഷകൾ .
ഉത്തരങ്ങൾ എഴുതിയവര്ക്ക് നന്ദി...........................

JOHN P A September 16, 2013 at 6:41 AM  

Bjiu Sir
പെര്‍മിഷന്റെ ആവശ്യം ഒരു ഫയലിനും വേണ്ട. ഢാന്‍ ഇപ്പോള്‍ നോക്കിയതാണ് . വെറുതെ ഡൗണ്‍ലോഡ് കൊടുത്ത് ഓപ്പണ്‍ ചെംയ്യുക. മോസില്ലയിലാണ് ഞാന്‍ ചെയ്തത്

Unknown September 16, 2013 at 1:46 PM  

10thile biology question paperil 9th question aashaya kuzhappam undakkunnille?? josephinde abhiprayathodum yojich koode??

Unknown September 16, 2013 at 5:42 PM  

Maths Blog is wonderful & a very helpful tool for students & their parents who can help for their child's studies.

vijayan September 16, 2013 at 10:49 PM  

@ anil v sir
pl check your answers

15) 245/7=35 and the answer is 18*447=8046
17 b) not possible
20 c) isoceles trapezium

ആനന്ദ് കുമാര്‍ സി കെ September 17, 2013 at 11:50 AM  

Maths 10 ഉത്തരങ്ങളിലെ ചില സംശയങ്ങള്‍
Q No.1- തൂടര്‍ച്ചയായ ഒറ്റസംഖ്യകള്‍ എന്നുചോദിച്ചാല്‍ ആദ്യത്തെ എന്ന് അര്‍തഥമാക്കണോ?
eg.ശ്രേണി 25,29,33,37,..... എന്ന് എഴുതിയാല്‍ പോരെ?

Q No.6- വൃത്തം വരയ്ക്കാതെ, ഒരു സമഭുജത്രികോണം വരച്ച് അതിന്റെ എതെങ്കിലും ശീര്‍ഷത്തിലൂടെ ഒരു വശത്തിന് ലംബം വരച്ചാല്‍ പോരെ?

Q No.11b- കോണളവ് 40 ആയ ചോദ്യത്തിന് മാത്രം ശരിയാവുന്ന ഒരു ചോദ്യം ഈ രീതിയില്‍ ചോദിച്ചാല്‍ കുട്ടി അതില്‍ നിന്നും ഒരു പൊതുതത്വം രൂപീകരിക്കണമോ?(C 140 ആയാല്‍ അതിന്റെ സ്ഥാനം വൃത്തത്തിലെവിടെ എന്ന് ചോദിച്ചാല്‍ പോരെ?)

IT CLUB of Velur School September 17, 2013 at 8:28 PM  

"പത്താം ക്ലാസിലെ ഗണിതശാസ്ത്രപരീക്ഷയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയ പിള്ളാരെല്ലാം വെള്ളം കുടിച്ചു പോയി. വെള്ളം കുടിച്ചത് കൂടിയിട്ട്, സമയം തികയാതെയും ഉത്തരം കിട്ടാതെയും അവരുടെ കണ്ണില്‍ നിന്നു കൂടി വെള്ളം വന്നിട്ടുണ്ട്. ഇത്രയും എഴുതിയത് ഇത്തരത്തില്‍ ചോദ്യപേപ്പറിട്ട് കുട്ടികളെ വിഷമിപ്പിക്കുന്നവര്‍ക്ക് ഇതെല്ലാം വായിക്കുമ്പോള്‍ ഒരു സമാധാനം കിട്ടുമല്ലോന്ന് കരുതിയാണ്".ഡ്രോയിംഗ് മാഷും , രാജേഷ് മാഷും പറഞ്ഞ കാര്യങ്ങൾ എത്ര ശരി.എന്തീന് കണക്കു മാത്രം ഇങ്ങനെ.ഗണിതം എന്ന വിഷയത്തോട് കുട്ടിക്ക് ഒരു താല്പര്യവും ഇല്ലാതാവും.

സഹൃദയന്‍ September 18, 2013 at 12:02 AM  

കണക്കു പരീക്ഷയുമായി ബന്ധപ്പെട്ട് ഈ കരച്ചില് കേള്ക്കാന് തുടങ്ങീട്ടു കുറെ നാളായി..
മധ്യകേരളത്തിലെ ഒരാളാണ് ചോദ്യപേപ്പറിടുന്നതെന്നും അദ്ദേഹത്തിന്റെ പുത്രന് പത്തിലെത്തിയപ്പോള് മാത്രമാണ് പരീക്ഷ എളുപ്പമായതെന്നും പോലുള്ള കഥകളും പരക്കുന്നു..

മറ്റു പല സിലബസുകളിലും ചോദ്യപേപ്പറിനു വ്യക്തമായ മാനദണ്ഡങ്ങളുണ്ട്..

ഈ ചോദ്യപേപ്പറിന്റെ ബ്ലൂ പ്രിന്റൊന്നു പ്രസിദ്ധീകരിക്കാമോ എളുപ്പമുള്ള ചോദ്യങ്ങളിട്ടു ശരാശരിയില് താഴെയുള്ളവരെ പരിഗണിച്ചിരിക്കുന്നതൊന്നു നേരിട്ടു കാണാനാണ്..

മാതൃകാ ചോദ്യബാങ്കുകള് എന്തു കൊണ്ട് സർക്കാർ സിലബസിലുള്ള കുട്ടികള്ക്ക് ലഭിക്കുന്നില്ല

എന്തു കൊണ്ട് ഉത്തരസൂചികകള് ചോദ്യപേപ്പറിന്റെ ഒപ്പം നല്കപ്പെടുന്നില്ല

ഇത്തരത്തില് ആരോപണങ്ങള് ഉയരുന്ന സാഹചര്യത്തില് ചോദ്യപേപ്പറിട്ട ആളിന്/ആളുകള്ക്ക് അദ്ദേഹം/അവര് ഉദ്ദേശിച്ചവ വ്യക്തമാക്കാന് അവസരം നല്കേണ്ടതല്ലേ

Safeena September 18, 2013 at 9:06 AM  

Answer key മാത്സ്ബ്ളോഗില്‍ ഇടുന്നതിനെ വിമര്‍ശിക്കുന്നരോട്............പരീക്ഷാഹാളിലിരുന്ന് കുട്ടികളോടൊപ്പം ഉത്തരമെഴുതുന്ന തിരക്കിലാകും ഓരോ മാത്സ് അധ്യാപകനും.അവര്‍ക്കതൊരു ഹരമാണ്.പിന്നെന്തിനാണ് മാത്സ് ബ്ളോഗ് ഇങ്ങനൊരു പാഴ് വേലക്കൊരുങ്ങുന്നതെന്ന ചോദ്യത്തിനുത്തരം ഞാനയച്ച ഉത്തരം പരിശോധിച്ചാല്‍ വ്യക്തമാകും.ചോദ്യം നമ്പര്‍ 17,അശ്രദ്ധയും ധ്രുതിയും കാരണം ശ്രദ്ധിക്കാതെ പോയ ഒരു വലിയ തെറ്റ് തിരുത്താന്‍ സഹായമായി-വലിയ കോണ്‍ 180 ആയതുകൊണ്ട് ബഹുഭുജം വരക്കാന്‍ കഴിയില്ല എന്നുള്ളത്.ഇതു മാത്രമല്ല, സ്ക്കൂള്‍ തുറന്ന് ഉത്തരങ്ങള്‍ കിട്ടാന്‍ കാത്തിരിക്കാതെ , പഠനത്തില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് അവരെഴുതിയ ഉത്തരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാനും, അറിയാത്തവ പഠിക്കാനും അവസരം ലഭിക്കുന്നു എന്നത് നിസ്സാര കാര്യമല്ല.ഇതൊക്കെത്തന്നെയാണ് ഈ കൂട്ടായ്മയുടെ വിജയവും.മാത്സ് ബ്ളോഗിന് എല്ലാ വിജയാശംസകളും നേരുന്നു.

SUNIL V PAUL September 18, 2013 at 7:43 PM  

Sir,
I feel pity to some teachers who say "Answer key on maths blog is a key for Lazy teachers".
Please see and understand that we all are teachers with post graduate in mathematics or any other SCIENCE subject.
So I request you to comment accordingly.

Unknown September 19, 2013 at 6:04 AM  

The molecular mass of calcium carbonate is 100unified mass(or just 100) and not 100gm .CO2 is 44.It's a big mistake.
7(b) An:increase the number of moles(or mass of substance)
Avogadro law

Unknown September 19, 2013 at 11:11 AM  

ഉത്തരങ്ങള്‍ അയച്ചുതന്ന എല്ലാവര്‍ക്കും , mathsblog നും നന്ദി

Arunbabu September 19, 2013 at 7:27 PM  

കെമിസ്ട്രി ഉത്തര സൂചിക പൂർണമല്ല

SITC'S DESK September 19, 2013 at 10:16 PM  

All the maths Teacher's should Comment and send a message to DPI & Education Minister for getting a Students Friendly Qn Paper for SSLC Exam....

please provide DPI & Edn. Minister's Email Address...

Std Xth Maths Qrly Qn paper only for Mathematitions... not for normal students.....

Unknown September 20, 2013 at 5:25 PM  

നന്ദി അവധിക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് ശരിയുത്തരങ്ങള്‍ പരിശോധിക്കുവാന്‍ ഉത്തരസൂചിക സഹായമായി.

JOHN P A September 20, 2013 at 6:42 PM  

കണക്കുപേപ്പര്‍ ഭയങ്കരപ്രയാസമായിരുന്നു. സത്യം . എന്റെ സ്ക്കൂളില്‍ മൂന്നുഡിവിഷനിലായി 124 കുട്ടികള്‍ ഉണ്ട് .എല്ലാവര്‍ക്കും ഞാന്‍ തന്നെ കണക്കും IT യും എടുക്കുന്നു. ഒരു ക്ലാസിലും കണക്കുണ്ട് . ഒന്‍പതില്‍ 3 പേരര്‍മാത്രം തോറ്റു .പത്തില്‍ 69 പേര്‍ ജയിച്ചു . പത്തില്‍ താഴെയുള്ളവരും കുറവല്ല. 76 കാരനും 3 കിട്ടിയവനുമുണ്ട് കൂട്ടത്തില്‍ . എല്ലാവരെയും കണക്കിനുപാസാക്കി നൂറുമേനികൊയ്യേണ്ടത് എന്റെ മാത്രം ഉത്തരവാദിത്വം. സാറിന് ധൈര്യമുണ്ടെങ്കില്‍ എന്നെ ഒന്നു ജയിപ്പിക്കൂ എന്ന ഭാവത്തിലിരിക്കുന്ന കുറേപേരുടെ മുഖമാണ് എപ്പോള്‍ എന്റെ മുന്നില്‍ .കണക്കുപരീക്ഷയുടെ തലേദിവസം കാറ്ററിംഗ് കാരുടെ കൂടെ ഭക്ഷണം വിളമ്പാന്‍പോയിട്ട് എന്റെ പാത്രത്തിലേയ്ക്ക് ചോറുവിളമ്വിത്തന്ന ഒരുത്തന്റെ മുഖം തെളിയു്നനു. അവയന്‍ ജീവിതത്തില്‍ വിജയിക്കുകയും കണക്കിന് തോക്കാതികിക്കുയും വേണം . ഇരുപതുവര്‍ഷത്തിനിടയില്‍ ഏഴുപേരെ ജയിപ്പിക്കാന്‍ എനിക്കുസാധിച്ചിട്ടില്ല. ഇത്രയും നാളായി എല്ലാപത്താംക്ലാസുകാരെയും കണക്കുപരീക്ഷയ്ക്ക് തയ്യാറാക്കുന്നതിന്റെ ടെന്‍ഷന്‍ ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗമായിമാറിയിരിക്കുന്നു. ഇനിയും പരീക്ഷകള്‍ വരും , ഫലങ്ങള്‍ വരും കുട്ടികള്‍ ജയിക്കും . തോറ്റാല്‍ ചോദ്യകര്‍ത്താവിന്റെ വിജയവും കണക്കുസാറിന്റെ പരാജയവുമാണ് .

ഹോംസ് September 20, 2013 at 7:20 PM  

"കണക്കുപരീക്ഷയുടെ തലേദിവസം കാറ്ററിംഗ്കാരുടെ കൂടെ ഭക്ഷണം വിളമ്പാന്‍പോയിട്ട് എന്റെ പാത്രത്തിലേയ്ക്ക് ചോറുവിളമ്പിത്തന്ന ഒരുത്തന്റെ മുഖം തെളിയു്ന്നു. അവന്‍ ജീവിതത്തില്‍ വിജയിക്കുകയും കണക്കിന് തോക്കാതിരിക്കുകയും വേണം"
ജോണ്‍മാഷേ, നിങ്ങള്‍ പഠിപ്പിക്കുന്നതുകൊണ്ട് അവന്‍ തോല്‍ക്കില്ല, സത്യം.വരികളിലെ ആത്മാര്‍ത്ഥത എനിയ്ക്ക് തൊട്ടെടുക്കാം. നമിക്കുന്നു സാര്‍.
കേറ്ററിങ്ങിനും പത്രമിടാനും വാര്‍ക്കപ്പണിയ്ക്കും പോകുന്നവന്, അവന്റെ പണിയും ക്ലാസ്സും കഴിഞ്ഞുവന്ന് പുസ്തകം തുറക്കാന്‍ പോലും സമയവും മനസ്സും കിട്ടണമെന്നില്ല. അവനോട് രണ്ടു നല്ല വാക്കുകള്‍, ഒരു സാന്ത്വനം....ഇത്രേം മതി ശിഷ്ടകാലം അവന്‍ നിങ്ങളെ പൂജിക്കാന്‍!
ഇതൊന്നും ഹോംസിന്റെ വിടുവായത്തമല്ല. വീട്ടുപണികഴിഞ്ഞ് അമ്മ കൊണ്ടുവരുന്ന മുഷിഞ്ഞനോട്ടുകള്‍ ഒന്നിനും തികയാത്ത ഒരു കാലത്ത്, അബ്ദുമാപ്പിളേടെ കാറുകഴുകിത്തുടച്ചുകിട്ടുന്ന തുട്ടുകള്‍ ചേര്‍ത്തുവെച്ച് പുസ്തകം വാങ്ങിപ്പഠിച്ച ഒരുത്തന്റെ അനുഭവസാക്ഷ്യം.സ്നേഹസാന്ത്വനങ്ങള്‍ക്കുപകരം തഴമ്പുവീണ വലത്തേ കൈകളില്‍ അബോക്കര്‍മാഷില്‍ നിന്നും കിട്ടിയ ചൂടന്‍ സമ്മാനങ്ങള്‍....
വേണ്ട...
ഒന്നും ഓര്‍പ്പിക്കേണ്ട..

ആനന്ദ് കുമാര്‍ സി കെ September 21, 2013 at 8:12 AM  

@ Maths Question Std 6
pdf copy ഇവിടെ
പ്രവര്‍ത്തനം 7 വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ചോദ്യകര്‍ത്താവ് എന്താണ് പ്രതീക്ഷിക്കുന്ന ഉത്തരം എന്നറിയാനാണ്.

Naveen September 21, 2013 at 7:46 PM  

9 ന്റെയും 10 ന്റെയും Answerkey പ്രസിദ്ധീകരിച്ചത് അഭിനന്ദനം അര്ഹിക്കുന്നു .8 ലെയും Answerkey ഉടൻ പ്രസിദെകരിക്കുമല്ലൗ .അഭിനന്ദനം

JOHN P A September 21, 2013 at 9:01 PM  

ആറാംക്ലാസിലെ ചോദ്യം PDF കിട്ടുന്നില്ല .

ആനന്ദ് കുമാര്‍ സി കെ September 22, 2013 at 8:51 AM  

@ maths qn 6
Maths Qn 6 jpg

JOHN P A September 22, 2013 at 7:32 PM  

അനു ആണ്‍കുട്ടികളുടെ ഭാരങ്ങളുടെ ശരാശരി കണ്ടെത്തിയിരിക്കുന്നത് ശരിയാണ് .എന്നാല്‍ പെണ്‍കുട്ടികളുടെ ഭാരങ്ങളുടെ ശരാശരി കണ്ടിരിക്കുന്നത് ശരിയല്ല. കാരണം വിട്ടുപോയകുട്ടികള്‍ ഭാരമില്ലാത്തവരല്ല. ഭാരം പൂജ്യമായി എടുക്കരുത് . അത് വിട്ടുപോയതാണ് . ഇങ്ങനെയുള്ള സാഹചര്യത്തില്‍ മാധ്യം എന്ന ശരാശരിക്ക് പ്രസക്തിയില്ല. അതിനാണ് മോഡ് മീഡിയന്‍ എന്നിവ നിര്‍വചിച്ചിരിക്കുന്നത് . മാധ്യം കണ്ടെത്താന്‍ ചോദിക്കുന്നത് ഉചിതവുമല്ല.മനുവിന്റെ ആദ്യകണ്ടെത്തല്‍ ശരി . രണ്ടാമത്തെ കണ്ടെത്തല്‍ ക്ലാസിലെ പോണ്‍കുട്ടികളുടെ ഭാരങ്ങളുടെ ശരാശരിയല്ല . തന്നിരിക്കുന്ന ഭാരങ്ങളുടെ ശരാശരി മാത്രമാണ്

ആനന്ദ് കുമാര്‍ സി കെ September 23, 2013 at 7:26 AM  

@ Maths qn Std 6
ആറാം ക്ലാസിലെ കുട്ടിയെ "പരീക്ഷിക്കാനാണ്" ഈ ചോദ്യം നല്‍കിയത്! ക്ലാസിലെ കുട്ടികളുടെ ശരാശരി എന്നത് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രത്യേകം പ്രത്യേകം ശരാശരിയാണെന്ന ധാരണകൂടെ ഇതിനൊപ്പെം കുട്ടിയിലുണ്ടാവുമല്ലോ? ജോണ്‍ സര്‍ എഴുതിയപോലെ ഭാരമില്ലാത്ത കുട്ടികളില്ലല്ലോ.ഒരു ചോദ്യംതയ്യാറാക്കുന്ന ആള്‍ക്ക് അതിന്റെ ഉത്തരത്തെപ്പറ്റികൂടെ ധാരണ ഇല്ലാതായാല്‍ എന്താണ് പരീക്ഷ.

raju September 23, 2013 at 1:38 PM  

thanks johnson T P sir.............

raju September 23, 2013 at 2:02 PM  

thans johnsonsir

PUSHPAJAN September 23, 2013 at 6:12 PM  

മുൻപേ നമ്മളെല്ലാം കേട്ട കടത്തുകാരന്റെയും മകന്റെയും കഥ ഓർമ്മയില്ലേ? മുട്ടോളം വെള്ളത്തിൽ ഇറക്കിയിരുന്ന അച്ഛനെ നല്ലവനാക്കാൻ മകൻ ആളുകളെ അരയോളം വെള്ളത്തിൽ ഇറക്കിയ കഥ. കഴിഞ്ഞ വർഷത്തെ 9-ലെ വാർഷിക പരീക്ഷയുടെ ചോദ്യകർത്താവിനെ രക്ഷിച്ചെടുത്തു 10 ന്റെ ചോദ്യമിട്ടയാൾ.
നമ്മുടെ നാട്ടിൽ കേട്ടു വരുന്ന ഒരു തമാശയുണ്ട്. തീചാമുണ്ടീ തെയ്യം കെട്ടിയവർക്കെല്ലാം പട്ടും വളയും കിട്ടുന്നതു കണ്ട് ഒരു ചെറുപ്പക്കാരൻ തീചാമുണ്ടി കെട്ടി ദേഹമാസകലം പൊള്ളി ആശുപത്രിയിലായി. കാണാൻ പോയവർക്കു മുന്നിൽ അവൻ ദൃഢപ്രതിജ്ഞ ചെയ്തു."അപ്പനാണെ ഇനി തീചാമുണ്ടീ കെട്ടൂല്ല."
ഈ രണ്ട് പരീക്ഷയും എഴുതിയ കുട്ടികളും ഇതേ പ്രതിജ്ഞ എടുത്തു."ഭാവിയിൽ ഇനി കണക്കു പഠിക്കില്ല." എന്തായാലും മലയാളം അധ്യാപകരും തുല്യദു:ഖിതർ ആണെന്നാണു ഇപ്പോൾ കിട്ടിയ വാർത്ത.

Unknown September 24, 2013 at 12:58 PM  

എട്ടാം ക്ലാസിലെ ഇംഗ്ലിഷ് 5-ാം ചോദ്യത്തിന്റെ ഉത്തരം ശരിയാണോ?

manju September 24, 2013 at 5:47 PM  

In std X Chemistry answer key Q no 5 a the molecular mass is expressed in grams . I think that should be corrected.

adhi September 24, 2013 at 7:23 PM  

can you plz give answers of maths class 9

ranjus September 24, 2013 at 8:42 PM  

പത്തിലെ ജീവശാസ്ത്രത്തിലെ അവസാനചോദ്യത്തിന്‍്റെ ഉത്തരം "ഡെന്‍ഡ്റോണ്‍" അല്ലേ?? Answer key- യില്‍ "ഡെന്‍ഡ്രൈറ്റ്" എന്നുകാണുന്നു

JONES BLOG September 25, 2013 at 10:55 PM  

ഉത്തര സൂചിക ആധികാരികമാണെന്ന വാദം അതു തയ്യാറാക്കിയ ആര്കകും ഉണ്ടെന്നു തോന്നുന്നില്ല. അത് ഒരു സൂചികയായി മാത്രം കണക്കാക്കുക. ഒരോ അധ്യാപകരും കണ്ടെത്തിയ ഉത്തരങ്ങള്‍. പ്രസിദ്ധീകരിച്ച ഉത്തരസൂചികയുമായി ഒത്തുനോക്കി തങ്ങളുടെ വിദ്യര്‍ത്ഥികളെ മെച്ചമായി വിലയിരുത്താനുള്ള ഒരു ഉപാധിയായി മാത്രം ഉത്തര സൂചികകളെ കണക്കാക്കുക. അഭിപ്രായങ്ങള്‍ക്ക് നന്ദി.
Johnson. T.P
HSA English
CMS HS, Mundiappally

BIO-VISION September 27, 2013 at 4:14 PM  

ഡെൻഡ്രൈറ്റുകൾ ആണ് ശരി. ഡെൻഡ്രൈറ്റുകൾ എന്ന വാക്കിന് പകരം ഡെൻഡ്രൈറ്റ് എന്നാണ് ടെക്സ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത് .
From
BIO-VISION VIDEO BLOG

Ravi. M. September 27, 2013 at 6:33 PM  

ഓണപ്പരീക്ഷ- 8,9,10 ക്ലാസ്സുകളുടെ മോഡല്‍ ഹിന്ദി ഉത്തരപേപ്പറുകള്‍ ഹിന്ദി ബ്ലോഗി (rashtrabhashablog.blogspot.in) ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രവി

Unknown September 28, 2013 at 7:08 PM  

സാമൂഹ്യശാസ്തരം ആന്‍സര്‍ 1/11/2013 ന് മുന്‍പ് പോസ്റ്റ് ചെയ്യാമോ?

Unknown September 28, 2013 at 7:09 PM  

സാമൂഹ്യശാസ്തരം ആന്‍സര്‍ 1/11/2013 ന് മുന്‍പ് പോസ്റ്റ് ചെയ്യാമോ?

DEVAPRADEEP K October 4, 2013 at 12:59 PM  

പത്താം ക്ലാസ് ഗണിത പരീക്ഷയുടെ ചോദ്യങ്ങള്‍ കുറച്ച് കടുപ്പമായിരുന്നില്ലേ? ചില ചോദ്യങ്ങള്‍ കണ്ടാല്‍ കുട്ടികള്‍ എന്തു പഠിച്ചു എന്നതിലുപരി എന്ത് പഠിച്ചില്ല എന്നളക്കുകയാണ് എന്നു തോന്നും.

DEVAPRADEEP K October 4, 2013 at 12:59 PM  

പത്താം ക്ലാസ് ഗണിത പരീക്ഷയുടെ ചോദ്യങ്ങള്‍ കുറച്ച് കടുപ്പമായിരുന്നില്ലേ? ചില ചോദ്യങ്ങള്‍ കണ്ടാല്‍ കുട്ടികള്‍ എന്തു പഠിച്ചു എന്നതിലുപരി എന്ത് പഠിച്ചില്ല എന്നളക്കുകയാണ് എന്നു തോന്നും.

ranjus October 4, 2013 at 7:40 PM  

ആവേഗങ്ങള്‍ സ്വീകരിച്ച് കോശശരീരത്തിലെത്തിക്കുന്നത് ഡെന്‍ഡ്രോണും ഉദ്ദീപനം ഡെന്‍ഡ്രോണില്‍ എത്തിക്കുന്നത്ഡെന്‍ഡ്രൈറ്റുമല്ലേ

ranjus October 4, 2013 at 7:40 PM  

ആവേഗങ്ങള്‍ സ്വീകരിച്ച് കോശശരീരത്തിലെത്തിക്കുന്നത് ഡെന്‍ഡ്രോണും ഉദ്ദീപനം ഡെന്‍ഡ്രോണില്‍ എത്തിക്കുന്നത്ഡെന്‍ഡ്രൈറ്റുമല്ലേ

ranjus October 4, 2013 at 7:40 PM  

ആവേഗങ്ങള്‍ സ്വീകരിച്ച് കോശശരീരത്തിലെത്തിക്കുന്നത് ഡെന്‍ഡ്രോണും ഉദ്ദീപനം ഡെന്‍ഡ്രോണില്‍ എത്തിക്കുന്നത്ഡെന്‍ഡ്രൈറ്റുമല്ലേ

Unknown October 10, 2013 at 10:11 AM  

Que 17 ന്റെ ഉത്തരസൂചികയില്‍ d=10 ആയാല്‍ ചെറിയകോണ്‍ 100 എന്ന് എഴുതിയാല്‍ മതിയോ? അങ്ങിനെയെങ്കില്‍ വലിയകോണ്‍ =180 ആകുമെന്നതിനാല്‍ വിനുവിന് ബഹുഭുജം വരക്കാന്‍ കഴിയില്ല എന്ന ഉത്തരമല്ലേ വേണ്ടത്

Unknown October 10, 2013 at 10:11 AM  

ഉത്തരങ്ങള്‍ അയച്ചുതന്ന എല്ലാവര്‍ക്കും , mathsblog നും നന്ദി

Unknown October 10, 2013 at 10:12 AM  

Que 17 ന്റെ ഉത്തരസൂചികയില്‍ d=10 ആയാല്‍ ചെറിയകോണ്‍ 100 എന്ന് എഴുതിയാല്‍ മതിയോ? അങ്ങിനെയെങ്കില്‍ വലിയകോണ്‍ =180 ആകുമെന്നതിനാല്‍ വിനുവിന് ബഹുഭുജം വരക്കാന്‍ കഴിയില്ല എന്ന ഉത്തരമല്ലേ വേണ്ടത്

Deepu M October 10, 2013 at 10:26 PM  

ഉത്തര സൂചിക വരാൻ കാത്തിരിക്കുന്ന അധ്യാപകർ ഉണ്ട് എന്ന കാര്യം ശെരി വയ്ക്കുന്ന തരത്തിൽ ചില അധ്യാപകരുടെ ഇടപെടലുകൾ ശ്രദ്ധയില്പെട്ടു. കുട്ടികളുടെ അഭിപ്രായങ്ങൾ അവർക്ക് വിഷയമെ അല്ല. ആദ്യം കിട്ടുന്ന ഉത്തര സൂചിക അക്ഷരം പ്രതി ശെരി വയ്ക്കുന്ന ഇവർ ഇവിടെ കാണുന്ന നല്ല അധ്യാപകരെ കണ്ടു പടിക്കണം.

siva October 15, 2013 at 1:19 PM  

Thank you for all..................................................................................... !

Unknown October 18, 2013 at 12:35 PM  

sir can you give me the answers of social sciece which was conducted in onam exam 2013

gracey August 26, 2014 at 1:59 PM  

sir can you publish the answer key of English of std IX

Unknown August 26, 2014 at 5:33 PM  

Please up load English medium questions
......

spandanam August 27, 2014 at 9:47 PM  

Answer keys of First terminal evaluation 2014 are available here

Unknown August 31, 2014 at 1:58 PM  

Great effort and very useful to teachers and children

Unknown September 18, 2014 at 8:50 PM  

എനിക്ക് പത്താം തരത്തിൽ  ഫിസിക്സ് പരീക്ഷയിലെ 12ആം ചൊദ്യത്തിന്റെ ഉത്തരത്തൈനോട് എതിർപ്പുണ്ട്
I want to know the real answer of it

Niceone September 23, 2014 at 9:01 PM  

plz publish 9th std chemistry answer key.....

Hii March 29, 2018 at 8:29 AM  

When Is Onam
Different Type Of Onam Recipes

Unknown September 10, 2019 at 8:18 AM  

Can you publish 10,9 th std social science answer key

Unknown October 9, 2020 at 3:01 PM  

8 std English medium 2019 answer key please

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer