UID based Staff Fixation 2013-2014

>> Sunday, June 16, 2013

ഓരോ വിദ്യാലയങ്ങളിലുമുള്ള കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് ഈ അധ്യയന വര്‍ഷം സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 12 , ജൂണ്‍ 13 തീയതികളില്‍ പുറത്തിറങ്ങിയ വിദ്യാഭ്യാസവകുപ്പില്‍ നിന്നുള്ള സര്‍ക്കുലറുകള്‍ ഏവരും കണ്ടിരിക്കുമല്ലോ. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്ക്കൂളുകളുടെ വിശദാംശങ്ങള്‍ മാത്രം UID BASED STAFF FIXATION 2013-2014 ല്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഓരോ സ്ക്കൂളില്‍ നിന്നും അതത് ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്വത്തില്‍ സ്ക്കൂള്‍ കുട്ടികളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ UID Data Entry സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയതി ജൂണ്‍ 30. ഇതേക്കുറിച്ചുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.


കാര്യങ്ങള്‍ ചുരുക്കത്തില്‍

  1. 2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍ ഇല്ലാത്ത കുട്ടികളെ Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് Delete ചെയ്യേണ്ടതാണ്.
  2. കുട്ടിയുടെ ഡിവിഷന്‍ മാറ്റം വരുത്തല്‍ : Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് ഡിവിഷന്‍ മാറ്റേണ്ട കുട്ടിയുടെ ശരിയായ ഡിവിഷന്‍ ഉള്‍പ്പെടുത്തി update ചെയ്യുക.
  3. പുതുതായി ഉള്‍പ്പെടുത്തേണ്ട ഡിവിഷന്‍ കാണുന്നില്ലെങ്കില്‍ - അതായത് ഈ വര്‍ഷം പ്രസ്തുത ക്ലാസില്‍ ഡിവിഷന്‍ കൂടുതലാണെങ്കില്‍- Basic Details -ല്‍ ആ ക്ലാസിലെ ഡിവിഷന്റെ കൃത്യമായ എണ്ണം നല്‍കുക - Strength details-ല്‍ പ്രസ്തുത ഡിവിഷനിലേയ്ക്കുള്ള ആകെ കുട്ടികളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഡിവിഷനിലെ കുട്ടികളുടെ ഡിവിഷന്‍ മാറ്റി പുതിയ ഡിവിഷനിലേയ്ക്ക് ചേര്‍ക്കേണ്ടതെങ്കില്‍ Edit/Delete മെനുവിലൂടെ ശരിയായ ഡിവിഷന്‍ തന്നെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ പുതുതായി ഡാറ്റാ എന്‍ട്രി നടത്തണം.
  4. ഒരു ക്ലാസില്‍ ഈ വര്‍ഷം ഡിവിഷന്‍ കുറഞ്ഞാല്‍ –> Strength details menu-വില്‍ പോയി Student strength '0' (പൂജ്യം) ആക്കുക. പിന്നീട് Basic details menu-വില്‍ പോയി division ന്റെ എണ്ണം കൃത്യമായി നല്‍കി save ചെയ്യുക.
സ്ക്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തല്‍
സ്ക്കൂള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹോംപേജില്‍ സ്ക്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാകും. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.

കുട്ടികളുടെ വിശദാംശങ്ങളില്‍ അതതു സ്ക്കൂളുകളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഡെലീറ്റ് ചെയ്തിട്ടുണ്ട്. പകരം കഴിഞ്ഞ വര്‍ഷം തൊട്ട് മുമ്പ് പഠിച്ചിരുന്ന ക്ലാസിലെ കുട്ടികളെ പ്രമോഷന്‍ നല്‍കി അടുത്ത ക്ലാസിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഉള്‍പ്പെടുത്തിയിട്ടുള്ള വിശദാംശത്തില്‍ മാറ്റങ്ങളുണ്ടാകാം. ഓരോ ക്ലാസിലേയും ഓരോ കുട്ടിയുടേയും മുഴുവന്‍ വിശദാംശവും പരിശോധിച്ച് തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.

ഇതിനായി ആദ്യം ഓരോ സ്ക്കൂളിലേക്കും പുതുതായി പ്രവേശനം ലഭിച്ച എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതാണ്. തുടര്‍ന്ന് ഇപ്പോള്‍ മറ്റു ഡിവിഷനുകളില്‍ ഉള്ളതും എന്നാല്‍ നമ്മുടെ ഡിവിഷനില്‍ ഉള്ളതുമായ കുട്ടിയെ നമ്മുടെ ക്ലാസുകളിലേക്ക് കൊണ്ടുവരികയാണ്.

സ്റ്റാഫ് ഫിക്സേഷന്‍ യു.ഐ.ഡി അധിഷ്ഠിതമായി നടത്തുന്നതിനാല്‍ ഓരോ സ്ക്കൂളില്‍ നിന്നും ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി അതത് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരിക്കും. അതിനാല്‍ സ്ക്കൂളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ഹെഡ്മാസ്റ്റര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ക്ലാസ്, ഡിവിഷന്‍, യു.ഐ.ഡി, ഇ.ഐ.ഡി തുടങ്ങിയവയില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികളുടെ ഇ.ഐ.ഡി ചേര്‍ക്കല്‍
കഴിഞ്ഞ വര്‍ഷത്തെ യു.ഐ.ഡി ലഭ്യമായ വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. ഇ.ഐ.ഡി ഉള്‍പ്പെടുത്തിയത് ശരിയായ ഇ.ഐ.ഡി അല്ലാത്തതിനാല്‍ യു.ഐ.ഡി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇ.ഐ.ഡിക്ക് തത്തുല്യമായ യു.ഐ.ഡി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ നിലവില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇ.ഐ.ഡി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. യു.ഐ.ഡി ലഭിക്കാതെ ഇ.ഐ.ഡി മാത്രമുള്ള കുട്ടികളുടെ ശരിയായ 28 അക്ക ഇ.ഐ.ഡി ഉള്‍പ്പെടുത്തേണ്ടതാണ്. (28 അക്കം - 14 അക്ക എന്‍ട്രോള്‍മെന്റ് നമ്പറിനോടൊപ്പം dd-mm-yyyy-hh-mm-ss എന്ന രീതിയില്‍ അക്കങ്ങള്‍ മാത്രം തുടര്‍ച്ചയായി ടൈപ്പ് ചെയ്ത് ചേര്‍ക്കുക.)

വിശദാംശങ്ങള്‍ പരിശോധിക്കല്‍
ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയാല്‍ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളുടേയും ശരിയായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടാതാണ്. ഇതിനായി
  1. ഒരു ഡിവിഷന്‍ Verify ചെയ്യുന്നതിന് മുന്‍പ് ആ ക്ലാസിലെ കുട്ടികളുടെ എണ്ണവും Strength Details മെനുവില്‍ നല്‍കിയിരിക്കുന്ന കുട്ടികളുടെ എണ്ണവും കൃത്യമാണോയെന്ന് ഉറപ്പു വരുത്തണം. രണ്ടും കൃത്യമല്ലെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്നതു പ്രകാരം Verification നടത്തിയാലും Verify ചെയ്തതായി കാണിക്കുകയില്ല.
  2. Verification മെനുവില്‍ Class സെലക്ട് ചെയ്ത് View ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ എല്ലാ ഡിവിഷനുകളുടേയും സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാകും.
  3. ഓരോ ഡിവിഷന്റേയും നേരെയുമുള്ള Verify ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ലഭിക്കും. ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരം Verification Process ചെയ്തു കഴിഞ്ഞാല്‍ ഇവിടെ Verify എന്നതിനു പകരം Printerന്റെ ചെറിയൊരു ചിത്രമാകും കാണുക.
  4. ഓരോ കുട്ടിയുടേയും പേരിനു നേരെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ ശരിയാണെന്നുറപ്പു വരുത്തുക.
  5. കുട്ടിയുടെ പേരിനു നേരെ കാണുന്ന Check box- ല്‍ ടിക് ചെയ്യേണ്ടതാണ്.
  6. ഒരു ഡിവിഷനിലെ എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പരിശോധിച്ച് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം Submit ചെയ്യുക.
  7. ടിക് ചെയ്ത കുട്ടികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് Declaration വായിച്ച് ഇടതു വശത്തുള്ള Check box ല്‍ ടിക് ചെയ്ത് Confirm ചെയ്യുക.
  8. Confirm ചെയ്തു കഴിഞ്ഞാല്‍ യാതൊരു വിധ തിരുത്തലുകളും സ്ക്കൂള്‍ തലത്തില്‍ വരുത്താന്‍ സാധ്യമല്ല.
  9. Confirm ചെയ്തു കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ പ്രിന്റെടുക്കാവുന്നതാണ്.

(വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന്റേയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റേയും ചിത്രങ്ങള്‍ സഹിതമുള്ള ഉദാഹരണം Staff fixation 2012-2013 പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് നോക്കുക)

റിപ്പോര്‍ട്ട്
എല്ലാ ഡിവിഷനിലേയും കുട്ടികളുടെ വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍ Verify ചെയ്ത് Confirm ചെയ്ത് കഴിഞ്ഞാല്‍ ആ സ്ക്കൂളിലെ എല്ലാ കുട്ടികളേയും സംബന്ധിക്കുന്ന Summary Sheet എടുക്കുന്നതിനുള്ള സൗകര്യം Reports മെനുവില്‍ ലഭ്യമാകും. ഈ Summary Sheet ല്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ പരിശോധിച്ച് ഹെഡ്മാസ്റ്റര്‍ Confirm ചെയ്യേണ്ടതാണ്. Confirm ചെയ്തു കഴിഞ്ഞാല്‍ School Division Wise റിപ്പോര്‍ട്ട് ലഭിക്കും. സ്ക്കൂളിന്റെ Summary Sheet ഉം Division Wise പ്രിന്റൗട്ടും ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് സ്ക്കൂള്‍ സീല്‍ വച്ച് ജൂണ്‍ 30 നകം അതത് എ.ഇ.ഒ/ഡി.ഇ.ഒക്ക് സമര്‍പ്പിക്കേണ്ടതാണ്.

സ്ക്കൂള്‍ തല വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഐടി@സ്ക്കൂള്‍ പ്രോജക്ടിന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും ഈ പോസ്റ്റിനാധാരമായെടുത്ത നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും
  1. പുതുതായി സ്ക്കൂളില്‍ ചേര്‍ന്ന കുട്ടികളുടെ വിവരങ്ങള്‍ എങ്ങിനെ സൈറ്റില്‍ ഉള്‍പ്പെടുത്താം?
  2. യു.ഐ.ഡി സൈറ്റില്‍ ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ Home page നു മുകളില്‍ കാണുന്ന Menus ആയ Basic Details, Strength Details എന്നിവയിലെ വിവരങ്ങള്‍ കൃത്യമാക്കിയ ശേഷം Data Entry എന്ന മെനുവില്‍ നിന്നും ക്ലാസും ഡിവിഷനും തിരഞ്ഞെടുക്കുക. ആ ഡിവിഷനില്‍ Strength Details പ്രകാരം പുതുതായി കുട്ടികളെ ഉള്‍പ്പെടുത്താനുണ്ടെങ്കില്‍ അതിനുള്ള ഫീല്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. വിവരങ്ങള്‍ ചേര്‍ത്ത ശേഷം Save ചെയ്യുക. ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
  3. കുട്ടിയെ ഒരു ഡിവിഷനില്‍ നിന്നും മറ്റൊരു ഡിവിഷനിലേക്ക് മാറ്റുന്നതെങ്ങനെ?
  4. Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ കുട്ടിയുടെ പേര് കണ്ടെത്തി അതിനു നേരെയുള്ള Edit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വിവരങ്ങള്‍ക്കു മുകളിലായി കുട്ടിയുടെ പേരും വിവരങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. ഇതില്‍ Division A എന്നതിനു പകരം B ആക്കി മാറ്റി Update ചെയ്യുക. കുട്ടി B ഡിവിഷനിലായിട്ടുണ്ടാകും. ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
  5. മേല്‍പ്പറഞ്ഞ പോലെ ചെയ്യുമ്പോള്‍ Students Count Exceed!!!!, Cannot Updated എന്ന് മെനുവിനു തൊട്ടു താഴെ മെസ്സേജ് വരുന്നു.
  6. ഈ വര്‍ഷം 9A യിലെ കുട്ടികളുടെ എണ്ണം 40 ഉം 9B യിലെ കുട്ടികളുടെ എണ്ണം 42 ആണ് ഉള്ളതെന്നു കരുതുക. യു.ഐ.ഡി പോര്‍ട്ടലിലെ Students Strength Details 9A യിലും 9Bയിലും മേല്‍പ്പറഞ്ഞ പോലെ തന്നെ 40 ഉം 42 ഉം ആണെന്നിരിക്കട്ടെ. 9A യിലെ ഒരു കുട്ടിയെ 9B യിലേക്ക് കൊണ്ടു പോകണം. 9Bയിലെ Strength 42 ആയതിനാല്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമുള്ള മെസ്സേജാണ് ആ കാണിക്കുന്നത്. ഇവിടെ 9B യില്‍ നിന്ന് ഏതെങ്കിലും കുട്ടിയെ മറ്റേതെങ്കിലും ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുണ്ടെങ്കില്‍ അതു ചെയ്യുകയോ അല്ലെങ്കില്‍ Student Strength Details ല്‍ താല്‍ക്കാലികമായി ആ ഡിവിഷനിലെ Strength കൂട്ടി നല്‍കുകയോ ചെയ്യാത്തിടത്തോളം പുതിയൊരു കുട്ടിയെ 9Bയിലേക്ക് ഉള്‍പ്പെടുത്താനാകില്ല.
  7. പലയിടത്തായി ചിതറിക്കിടക്കുന്ന കുട്ടികളെ ഡിവിഷന്‍ ചേയ്ഞ്ചു ചെയ്യുന്നതിനായി Edit/Delete ലിസ്റ്റില്‍ നിന്നും കണ്ടെത്തുന്നത് ബുദ്ധിമുട്ടല്ലേ?
  8. അത് എളുപ്പമാണ്. Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന കുട്ടികളുടെ ലിസ്റ്റിനു മുകളിലായി ക്ലാസ്, ഡിവിഷന്‍, പേര്, അഡ്മിഷന്‍ നമ്പര്‍ ഇവയനുസരിച്ച് കുട്ടികളെ കണ്ടെത്താന്‍ സഹായിക്കുന്ന സെര്‍ച്ച് ബോക്സ് ഉണ്ട്. ഇതുവഴി കുട്ടികളെ തരംതിരിച്ച് ലിസ്റ്റ് ചെയ്യിക്കാം. ഇവിടെ കുട്ടിയുടെ അഡ്മിഷന്‍ നമ്പറോ പേരോ നല്‍കിയാല്‍ ആ കുട്ടിയെ കൃത്യമായി കണ്ടെത്താനാകും. തുടര്‍ന്ന് എഡിറ്റ് കീ ഉപയോഗിച്ച് ഡിവിഷന്‍ ചേയ്ഞ്ചു ചെയ്യിക്കാമല്ലോ? ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
ഇത്തരത്തിലുള്ള നിങ്ങളുടെ സംശയങ്ങള്‍, പരിഹരിച്ച മാര്‍ഗങ്ങള്‍ എന്നിവ ഈ പോസ്റ്റില്‍ പങ്കുവെക്കുമെല്ലോ. അത് കേരളത്തിലങ്ങോളമിങ്ങോളമുള്ള അധ്യാപകര്‍ക്ക് സഹായകമാകുമെന്നു തീര്‍ച്ച.

361 comments:

SITC'S DESK June 21, 2013 at 7:35 PM  

UID Data Entry Time Extended up to 30.6.2013....

Ithu kurachu munpae ayirunnenkil nammudae urakkam kalayandayirunnnu....nammal viddikal....sahicholu...

nsskarayogam June 21, 2013 at 10:06 PM  

ഊണില്ല...ഉറക്കമില്ല..(നിദ്ര നിശയിങ്കല്‍ പോലുമില്ലാതെയായി)...ഈ യു.ഐ.ഡി.വല്ലാത്ത പൊല്ലാപ്പു തന്നെ...ഒരു ഗുണമുണ്ടായി.പെന്‍ഷന്‍ ആകാന്‍ പോകുന്ന പ്രധാനാദ്ധ്യാപകരും കമ്പ്യൂട്ടറും നെറ്റും ഉപയോഗിക്കാന്‍ പഠിച്ചു....

JITHESH June 21, 2013 at 10:21 PM  

UID site ന്റെ പേരു മാറ്റി.'SORRY site'!!! ജൂൺ 30 വരെ എല്ലാവരും ഈ ‘സോറി സൈറ്റിനെ’ മറന്നേക്കൂ.

abhilashbabu p June 21, 2013 at 10:40 PM  

അവസാന തീയതി ലോകാവസാനം വരെ നീട്ടിയിട്ടും കാര്യമില്ല. സൈറ്റ്‌ ഇപ്പോഴും പഴയപടി. കാര്യങ്ങള്‍ നടപടിയാകുമെന്നു തോന്നുന്നില്ല.

പ്രകാശ്‌ June 21, 2013 at 11:52 PM  

UID Site ല്‍ ഡാറ്റ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയ്യതി ജൂണ്‍30 വരെ നീട്ടി

പ്രകാശം June 22, 2013 at 4:36 AM  

ഈ ട്രാഫിക് ജംഗ്ഷനിലൊരു സിഗ്നലിംഗ് സിസ്റ്റം കൊണ്ടു വരാന്‍ പറ്റുകയില്ലേ. 30 വരെ നീട്ടിയെങ്കിലും വാതിലില്‍ കൂടി സോറി കേള്‍ക്കാതെ കടക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലേ. ഹരിസാറിന്റെ കമന്റിലുള്ളതുപോലെ ഈരണ്ടു ജില്ലക്കാര്‍ക്കുവീതം എന്‍ട്രികൊടുത്തുകൊണ്ട് ഒരു ഏമാന്‍ വന്നിരുന്നെങ്കില്‍.......

kanapram madhavan June 22, 2013 at 8:00 AM  

maths blog heading june vare neeti ennanu.plz change to june 30

kanapram madhavan June 22, 2013 at 8:06 AM  

ല്‍ ഡാറ്റ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയ്യതി ജൂണ്‍30 വരെ നീട്ടി-change to ജൂണ്‍303033
30

Unknown June 22, 2013 at 10:39 AM  

"6th working day ശേഷം വന്നു ചേർന്ന കുട്ടികളുടെ എണ്ണം ഇതിൽ ഉൾപ്പെടുത്താമോ ?"
രാഹുലിന്റെ ചോദ്യത്തിന് ആരെങ്കിലും അറിയാവുന്നവര്‍ ഉത്തരം പറയാമോ?

kunhi mon June 22, 2013 at 4:18 PM  

a person went to railway enquiry counter and asked next train to trivandrum ,he replied ;7pm ,then next question there is any other train before it to tvm ;then he replied;don"t ask un necessary question.such as do the job as directed.we directed to enter the strength on 6th working day.

Hari | (Maths) June 22, 2013 at 5:34 PM  

2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍ ഇല്ലാത്ത കുട്ടികളെ Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് Delete ചെയ്യേണ്ടതാണ്.

ghssvakkanadu.biogspot.com June 22, 2013 at 11:29 PM  

sir,
Could you suggest a way to take print out of division wise data before verification.

Jayarajan Vadakkayil June 23, 2013 at 4:22 PM  

@ Editor
Verification ല്‍ ക്ലാസും ഡിവിഷനും എടുത്ത് അവിടെ First language, Second language എന്നിവ സെലക്ട് ചെയ്ത് കൊടുത്താല്‍ മതി.

സഹൃദയന്‍ June 23, 2013 at 9:52 PM  

സർ

വളരെ ഉപകാരപ്രദമായ വിവരങ്ങള് തരുന്നതിനു നന്ദി..

ബ്ലോഗ് പ്രവർത്തകരെ ഒന്നു നേരില് കാണണമെന്നുണ്ട്...

അല്ലായെങ്കില് ഫോട്ടോയെങ്കിലും പ്രസിദ്ധീകരിക്കമോ... വഴിയില് വച്ചു കണ്ടാലെങ്കിലും തിരിച്ചറിയണ്ടേ ....

സഹൃദയന്‍ June 23, 2013 at 9:53 PM  

സർ

വളരെ ഉപകാരപ്രദമായ വിവരങ്ങള് തരുന്നതിനു നന്ദി..

ബ്ലോഗ് പ്രവർത്തകരെ ഒന്നു നേരില് കാണണമെന്നുണ്ട്...

അല്ലായെങ്കില് ഫോട്ടോയെങ്കിലും പ്രസിദ്ധീകരിക്കമോ... വഴിയില് വച്ചു കണ്ടാലെങ്കിലും തിരിച്ചറിയണ്ടേ ....

vijayan June 23, 2013 at 9:59 PM  

" 2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍ ഇല്ലാത്ത കുട്ടികളെ Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് Delete ചെയ്യേണ്ടതാണ്."

ആ കാരണം കൊണ്ട് എന്റെ സ്കൂളില്‍ ഒരു ENTRY ഇപ്പോള്‍ ബാക്കിയാണ് . ചെയ്യാത്തവര്‍ ഉടന്‍ ചെയ്യണം.

hindi June 23, 2013 at 10:28 PM  

ഗീതാസുധീ..., Not aplicable tab നല്‍കിയത് വെറുതെയാണെന്ന് തോന്നുന്നു.
ഒരു വിശേഷം അറിയിക്കട്ടെ..കേരളത്തിലെ 4 പ്രധാന ഹിന്ദി ബ്ലോഗുകള്‍ ഒരു കുടക്കീഴില്‍ www.rashtrabhashablog.blogspot.in or hindiblog.tk ലോഗിന്‍ ചെയ്യുക, കുട്ടികളുടെ ക്ലാസ്റൂം ഉല്‍പ്പന്നങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ ?

kunhi mon June 24, 2013 at 5:57 AM  

please give priority to delete TC issued students from your DATA .this will be very usefull to other school authorities

kunhi mon June 24, 2013 at 6:43 AM  

As per direction previous year EID entered with 12digit and 2slash, the direction was not in proper manner that is why many difficulties occured this year.we are forced to do the work repeatedly,now EID entry needed with 28digit.each and every direction should be correct and complete.other wise un necessary delay will be the result

Rasak Valavannur June 26, 2013 at 7:07 AM  

Sixth working dayക് ശേഷം സ്കൂളില്‍ admission നേടിയ കുട്ടികളുടെ വിവരങ്ങള്‍ UID സൈറ്റില്‍ ചേര്‍ക്കണമോ?
UID/EID NO ഇല്ലാത്ത കുട്ടികളുടെ ലഭ്യമായ വിവരങ്ങള്‍ ചേര്‍ത്താല്‍ പോരെ?

Rasak Valavannur June 26, 2013 at 7:07 AM  

Sixth working dayക് ശേഷം സ്കൂളില്‍ admission നേടിയ കുട്ടികളുടെ വിവരങ്ങള്‍ UID സൈറ്റില്‍ ചേര്‍ക്കണമോ?
UID/EID NO ഇല്ലാത്ത കുട്ടികളുടെ ലഭ്യമായ വിവരങ്ങള്‍ ചേര്‍ത്താല്‍ പോരെ?

ഗീതാസുധി June 26, 2013 at 7:14 AM  

"Sixth working dayക് ശേഷം സ്കൂളില്‍ admission നേടിയ കുട്ടികളുടെ വിവരങ്ങള്‍ UID സൈറ്റില്‍ ചേര്‍ക്കണമോ?"
വേണ്ട
"UID/EID NO ഇല്ലാത്ത കുട്ടികളുടെ ലഭ്യമായ വിവരങ്ങള്‍ ചേര്‍ത്താല്‍ പോരെ?"
ആ കോളങ്ങള്‍ ബ്ലാങ്ക് ഇട്ടാല്‍ മതി..പക്ഷേ അവര്‍ക്ക് അത് ലഭിയ്ക്കാനാവശ്യമായ അടിയന്തിരനടപടികള്‍ ചെയ്യണം.

Unknown June 26, 2013 at 8:42 PM  

oru samshayam, theerthu tharumo ? chila kuttikalude aadhaarinte slippil 28 akkam kaanunilla, athaayathu second illa , aa kaaranathal athu enter cheyyan kazhiyunilla. What ca i do ??????????????????

Rasak Valavannur June 26, 2013 at 11:07 PM  

Thank You Geetha Sudhi

kunhi mon June 27, 2013 at 6:28 AM  

After confirmation can we add UID/EID number?

kunhi mon June 27, 2013 at 6:28 AM  

After confirmation can we add UID/EID number?

kranilkumar June 27, 2013 at 8:40 PM  

last two digits of EID is no visible in some receipts.any idea? i just put two duplicate numbers.
still this UID portal is not available always.i think the date will extend again .since today morn i have been trying to log in..but my attempts were useless.HMs are not responding to the messages & mails to delete repeated UID numbers....there must be a compulsory direction for the same.

satheesh June 27, 2013 at 10:33 PM  

കഴിഞ്ഞ വര്‍ഷം uid/eid ചേര്‍ത്താല്‍ മതി എന്നായിരുന്നു. ഇപ്പോള്‍ eid-യോടൊപ്പം 14 അക്കം കൂടി ചേര്‍ക്കേണ്ടതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല? eidതന്നെ വ്യത്യസ്തമല്ലെ.!!!
admission സമയത്ത് uid/eid നമ്പര്‍ വാങ്ങി വെച്ചിരുന്നു.ബാക്കി 14 അക്കം ചേര്‍ക്കാന്‍ reciept പലരുടെയും കൈവശം ഇല്ല എന്തുചെയ്യും!!!

Muhammad A P June 27, 2013 at 10:39 PM  

സർ;
കോളെജുകളിൽ ഇ-ഗ്രാന്റ്സിനെ ആധാർ ലിങ്ക്ഡ് ബാങ്ക് അക്കൌണ്ടുമായി യോജിപ്പിക്കുമ്പോളും അവസാന രണ്ടക്കമില്ലാത്ത EID അപ്ഡേറ്റ് ചയ്യാനാകുന്നില്ല. പലരെയും സമീപിച്ചെങ്കിലും ശരിയായ മറുപടിയില്ല. ചില വിദ്യാർത്ഥികൾ ഏറെ ശ്രമിച്ച് UID സൈറ്റിൽ 0 മുതൽ 59 വരെ സെക്കന്റുകൾ നൽകി ശരിയായ നമ്പർ കണ്ട് പിടിച്ച് കൊണ്ട് വരുന്നുണ്ട്. ചില അക്ഷയ സെന്ററുകൾ അവസാന രണ്ട് അക്കങ്ങൾക്ക് പ്രസക്തിയില്ലെന്നും അതിനാൽ 00 നൽകിയാൽ മതിയെന്നും പറയുന്നുണ്ടെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പ് വരുത്താൻ കഴിയാത്തതിനാൽ സ്വീകരിച്ചിട്ടില്ല.

raavanan June 27, 2013 at 11:57 PM  

i just can't take it any more..this is a sorry site give us a good server and 10 days more..or else give us an offline software..njangale ingane pareekshikkalle saranmare...

AJAYAKUMAR June 28, 2013 at 12:35 AM  

ippol time 12.20.........ippozhum sorry thanne.............?????????

kvkriyas June 28, 2013 at 12:46 AM  

Sorry for the inconvenience
Maximum users exceeded!!
Please try After some time..

kvkriyas June 28, 2013 at 12:47 AM  

Sorry for the inconvenience
Maximum users exceeded!!
Please try After some time..

kvkriyas June 28, 2013 at 12:47 AM  

Sorry for the inconvenience
Maximum users exceeded!!
Please try After some time..

kvkriyas June 28, 2013 at 12:47 AM  

Sorry for the inconvenience
Maximum users exceeded!!
Please try After some time..

Samad June 28, 2013 at 1:18 AM  

ദീര്‍ഘവീക്ഷണമില്ലായ്മക്ക് ഒരു ഉദാഹരണം കൂടി.എന്നത്തേക്ക് ഈ inconvenience മാറിക്കിട്ടും.TEACHERS ARE NOT SLAVES BY WAKING UP LATE NIGHT AND DOING THE DATA ENTRY WORK.THE CHILDRENS ARE LAUGHING,WHEN THE TEACHERS RUNNING TO THE IT LAB.TEACHERS AND CONNECTION BUTTON ARE ALSO ROUNDING.....`

Samad June 28, 2013 at 1:24 AM  

ദീര്‍ഘവീക്ഷണമില്ലായ്മക്ക് ഒരു ഉദാഹരണം കൂടി.എന്നത്തേക്ക് ഈ inconvenience മാറിക്കിട്ടും.TEACHERS ARE NOT SLAVES BY WAKING UP LATE NIGHT AND DOING THE DATA ENTRY WORK.THE CHILDRENS ARE LAUGHING,WHEN THE TEACHERS RUNNING TO THE IT LAB.TEACHERS AND CONNECTION BUTTON ARE ALSO ROUNDING.....`

Samad June 28, 2013 at 2:12 AM  

71 divisions.4000 students.Sorry for the inconvenience
Maximum users exceeded!!
Please try After some time..""

ഹാവൂ....ന്താ ചെയ്യാ... ??
class teachers നോട് lab ല്‍ 4.30 ന് എത്താന്‍ പറഞ്ഞു.Sorry for the inconvenience
Maximum users exceeded എന്ന message വന്ന പ്പോള്‍ നിരാശ.ശ്രമം തുടര്‍ന്നു.....കഴിഞ്ഞ കുറെ ദിവസമായി അദ്ധ്യാപകര്‍ കമ്പ്യൂട്ടരിനു മുന്നില്‍. സൈറ്റ് ഒന്നു കിട്ടാന്‍.ഈ "മാക്സിമം യൂസേഴ്സ് എന്നു പറഞ്ഞാല്‍ അതെത്രയാ വിദ്വാന്‍മാരേ.....?"6.30 വരെ ladies teachers ഇരുന്നു.correct ചെയ്യാനുള്ള list വാങ്ങി ‍ഞാന്‍ ശ്രമം തുടര്‍ന്നു.Sorry.രാത്രി 11 വരെ.12 ...2 am friday.aximum users exceeded!!
Please try After some time.. പാതിരാത്രിയിലും, പുലര്‍ച്ചെ നാലുമണിക്കും ഇതേ msg തന്നെ വരുന്നു. server bussy ആണോ അതോ ആളെ മക്കാറാക്കുകയോ....... ഞങ്ങളുടെ സ്വസ്തതയും ഇല്ലാതാക്കി. ഇവന്മാര്ക്കൊന്നും അല്പ്പം പോലും സാമാന്യ ബുദ്ധി ഇല്ലേ പഴ തലയെണ്ണല്‍ രീതി ആയിരുന്നു ഇതിനേക്കാള്‍ നല്ലത്.

sabarigirish June 28, 2013 at 3:09 AM  

kindly extend time or rectify the incnvenience problem other wise
no use . Triying to get the site
from 27th evening.

sabarigirish June 28, 2013 at 3:12 AM  
This comment has been removed by the author.
sabarigirish June 28, 2013 at 4:00 AM  

അവസാന തീയതി ലോകാവസാനം വരെ നീട്ടിയിട്ടും കാര്യമില്ല. സൈറ്റ്‌ ഇപ്പോഴും പഴയപടി. കാര്യങ്ങള്‍ നടപടിയാകുമെന്നു തോന്നുന്നില്ല. what a pity. FIND A SOLUTION AS SOON AS POSSIBLE.

എഡിറ്റർ June 28, 2013 at 4:23 AM  

കലിപ്പ് തീരുന്നില്ലാ...ഈ ഏർപ്പാട് ഉണ്ടാക്കിയ ബുദ്ധിജീവികൾ സുഖമായി ഉറങ്ങുകയാണല്ലോ എന്നോർക്കുമ്പോൾ...2 00 am ന് മാത്സ്ബ്ലോഗിൽ 30 ഓൺലൈൻ യൂസേഴ്സ്...ഇപ്പോൾ സമയം 4 20 ...96 ഓൺലൈൻ യൂസേഴ്സ്....ഗ്രാഫ് ഉയരുകയാണ്...അല്ല ആർക്കെങ്കിലും കിട്ടുന്നുണ്ടോ ഈ " sorry" അല്ലാത്ത മറ്റെന്തെങ്കിലും..പ്ലീസ്..ഉണ്ട്ങ്കിൽ പറയണേ..ഒന്നാശ്വസിക്കാനാ....എപ്പോഴെങ്കിലും കിട്ടുമെന്ന്...

ഷാഹിര്‍ കല്‍പകഞ്ചേരി June 28, 2013 at 5:18 AM  
This comment has been removed by the author.
Unknown June 28, 2013 at 5:20 AM  

ശരിക്കും ഉപയോഗിച്ചിട്ട് തന്നെയാണോ ഈ Sorry for the inconvenience Maximum users exceeded!!വരുന്നത്.
ഇതിനെ പറ്റി അറിയാന്‍ IT@School ളും മായി ബന്ധപ്പെട്ട അധ്യാപകര്‍ ആരും ഇല്ലേ..............

Unknown June 28, 2013 at 5:24 AM  

സൈറ്റ് ​​എത്ര തിരക്കായാലും LOG IN സൈറ്റിലേക്കങ്കിലും ഒന്ന് കയറാന്‍ പറ്റണ്ടതല്ലേ..........

എഡിറ്റർ June 28, 2013 at 5:41 AM  

ഇപ്പോൾ ഓൺലൈൻ യൂസേഴ്സ് 180 ഉണ്ട് .എല്ലാരും നെറ്റും തുറന്ന് വെച്ച് ഉറങ്ങുകയാണോ?

എഡിറ്റർ June 28, 2013 at 5:47 AM  

UID SITE ന്റെ അഡ്രസ് മാറിയിട്ടുണ്ട്..എല്ലവരും ശ്രദ്ധിക്കുക..www.Sorry for the inconvenience.com

Unknown June 28, 2013 at 5:53 AM  

അതിഥികള്‍ ഈ സമയം

190 Online Users

sathish June 28, 2013 at 6:08 AM  
This comment has been removed by the author.
എഡിറ്റർ June 28, 2013 at 6:33 AM  

IT@SCHOOL ഉം Ednl department ഉം തമ്മിലുള്ള പടലപ്പിണക്കങ്ങൾ കാരണമാണോ സൈറ്റ് ജാം ആകുന്നത്? കഴിഞ്ഞദിവസം ഡിഗ്രി അലോട്ട്മെന്റ് വന്നപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സൈറ്റ് ജാമായത് കൈയ്യോടെ പിടിച്ചിരുന്നു..അവിടെ ചില ജീവനക്കാർ സെർവറിന്റെ കേബിൾ മുറിച്ച് മാറ്റിയതായിരുന്നു...ഇവിടെയും അങ്ങിനെ വല്ലതും സംഭവിച്ചതാകുമോ? അധികൃതർ അന്വേഷിക്കുന്നത് നന്നായിരിക്കും..

Unknown June 28, 2013 at 8:06 AM  

date 30 aakaan 2 naal koodi, sorry for the inconvenience ......................... maathrame kaanunullu, ithonnu finish cheyyaan entha oru maargam ??

raavanan June 28, 2013 at 8:11 AM  

ithu namukkittu oru pani thanneyanu maashammare..kuttikalude peru manappoorvam enter cheyyan pattathakkuka...athu vazhi postukal kurakkuka..sarkaarinu laabham undakki kodukkuka..ee paripadiyano ippol nadappilakkunnathennu samshayam undu...

hathyar June 28, 2013 at 8:54 AM  

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്കൂളുകള്‍ അവധിയാണ്.പല സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളാണ്.ഡാറ്റ ചേര്‍ക്കുന്നത് ജൂലൈ 5 വരെ നീട്ടണം.

PMSAVHSS June 28, 2013 at 9:52 AM  

"FROM IT LAB" STILL NO SALVATION FROM THE DEAD SITE .IT IS NONSENSE...BRUTALITY & TORTURING.EDUCATION MINISTER,DPI,IT@ SCHOOL & MANY OTHERS ARE HERE ,KNOW? WHO WILL FIND REMEDIAL MEASURES FOR THIS?ITS OUR KIND REQUEST ...PLEASE PLEASE......

മഹസ്സ് June 28, 2013 at 10:06 AM  

Sorry for the inconvenience
Maximum users exceeded!!
Please try After some time..(1 hour or 1day or 2 days or 1 week) ഉറങ്ങാന്‍ കഴിയുന്നില്ല...

Ranjith June 28, 2013 at 11:09 AM  

Last 3 days on-wards I am trying to upload data in UID site. "Maximum users exceeded please try later" this is the result.Last Date will end in two days. So I would like to know the maximum users at a time.

Ranjith June 28, 2013 at 11:14 AM  
This comment has been removed by the author.
PMSAVHSS June 28, 2013 at 12:01 PM  

എത്രയും സ്നേഹം നിറഞ്ഞ ഡി പി ഐ -യെ,

ഈ യു.ഐ.ഡി.DATE ഒന്ന് നീട്ടി കിട്ടിയിരുന്നങ്കില്‍
വളരെ ഉപകാരമായിരുന്നു.അല്ലെങ്കില്‍ .BSNL നിങ്ങളുടെ കുന്ത്രാട്ടത്തിന് കപ്പാസിറ്റി കൂട്ടൂ...........

AJAYAKUMAR June 28, 2013 at 12:20 PM  

last 2 days kond login cheytha arengilum undo ? atho ellavarudeyum gathi ith thannayano? site mothathil hangayathano?

Unknown June 28, 2013 at 1:04 PM  

aarkengilum uid cheyyan kazhiyunnundengil aa santhoshavartha onnu ariyikkane

tharakam June 28, 2013 at 1:17 PM  

ഇതു വല്ലാത്ത ചതി ആയി

tharakam June 28, 2013 at 1:18 PM  

ഇതു വല്ലാത്ത ചതി ആയി

GHSS CHITTAR June 28, 2013 at 2:39 PM  

Sorry for the inconvenience
Maximum users exceeded!!
Please try After some time..

hmkvy June 28, 2013 at 3:50 PM  

uid site open avunnilla, 2 divasamayi....... iniyum neettumo last date..........

hmkvy June 28, 2013 at 3:51 PM  

uid site open avunnilla, 2 divasamayi....... iniyum neettumo last date..........

എഡിറ്റർ June 28, 2013 at 6:07 PM  

അത്ഭുതം!! അത്ഭുതം!! സൈറ്റ് ഒന്ന് മിന്നിത്തെളിഞ്ഞു..ഞാൻ ശരിക്കും വെരിഫിക്കേഷൻ ഓപ്പൺ ചെയ്തു...ഒരു നിമിഷം എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല..ഞാൻ സ്വയം നുള്ളിനോക്കി..സ്വപ്നമല്ല...സത്യം..പക്ഷെ ക്ലാസ്‌- ഡിവിഷൻ സെലക്റ്റ് ചെയ്യാൻ നോക്കിയപ്പോൾ വീണ്ടും Sorry for the inconvenience
Maximum users exceeded!!
Please try After some time..,,...കഷ്ടം എന്നാല്ലാതെന്തു പറയാൻ....എന്നാലും ഒരു നോട്ടമെങ്കിലും കണ്ടല്ലോ...ചത്തിട്ടില്ല എന്ന് ബോധ്യമായി...ആശ്വാസം..

sailaja azhakesan June 28, 2013 at 6:25 PM  

ഈ അനന്തമായ കാത്തിരിപ്പ്....എന്നാണാവോ UID ഭഗവാനെ ഒന്നു കനിയുന്നത്.............?

sailaja azhakesan June 28, 2013 at 6:26 PM  

ഈ അനന്തമായ കാത്തിരിപ്പ്....എന്നാണാവോ UID ഭഗവാനെ ഒന്നു കനിയുന്നത്.............?

bhama June 28, 2013 at 6:39 PM  

സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയം 06.07.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.!!!!!

സഹൃദയന്‍ June 28, 2013 at 7:24 PM  

.

Where is the 'Entry Status Menu ' in the uid site...?

It is slow now

sabarigirish June 28, 2013 at 8:11 PM  

സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയം 06.07.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.!

ഇങ്ങനെ നീട്ടിയാല്‍ മാത്രം പോരാ. സെര്‍വര്‍ പ്രശ്നം
പരിഹരിക്കണം.

kranilkumar June 28, 2013 at 8:13 PM  

at last there is a little improvement.i could log in.one notable change..there is no sorry...and all.still it is too slow,not able to edit or entry.let us hope this will be a "good night!!!!!"

Unknown June 28, 2013 at 8:46 PM  

UID data entry നടത്താനുള്ള സമയം ജൂലായ് 6 വരെ നീട്ടി എന്നത് നന്നായി....... പക്ഷെ ഇപ്പോള്‍ ഡാറ്റ എന്ട്രി നടത്തുമ്പോള്‍ UID NO. സൈറ്റില്‍ കയറുന്നുണ്ട്... പക്ഷെ EID NO. അടിച്ചാല്‍ കയറന്നില്ലല്ലോ... എന്താണ് അതിന്റെ കാരണം...... ഇങ്ങനെ പോയാല്‍ ഈ കൊല്ലം അവസാനം വരെ അധ്യാപകര്‍ക്ക് ഇത് തന്നെയായിരിക്കുമല്ലോ പണി.....

ഷാഹിര്‍ കല്‍പകഞ്ചേരി June 28, 2013 at 9:08 PM  

DATE പല തവണയായി നീട്ടിയതു കൊണ്ട് മാത്രം ആശ്വസിക്കാന്‍ വരട്ടെ. ഇത് ഇനിയുള്ള ദിവസങ്ങളിലും ഇതുപോലെ തന്നെയാണ് എങ്കില്‍ എന്ത് പ്രയോജനം? കുറെ സമയം കൂടി സൈറ്റ് വരുന്നതും നോക്കി കളയേണ്ടി വരും. സെര്‍വര്‍ പ്രശ്നം പരിഹരിച്ചാല്‍ മാത്രമേ എല്ലാവര്‍ക്കും ആറാം തീയതിക്ക് വല്ലതും നടത്താന്‍ പറ്റൂ.

Unknown June 28, 2013 at 9:17 PM  

യുരിക്കാ ഞാന്‍ UID തീര്‍ത്തു. VERIFICATION നടത്തിയപ്പോള്‍ ചെറിയൊരു പ്രശ്നം. എന്തായാലും അത് തിങ്കളാഴ്ച നടത്താം. ഇനി ഒന്ന് മനസമാതാനത്തോടെ ഉറങ്ങാം

Unknown June 28, 2013 at 9:23 PM  

FOr data entry status check verification link. You will get the status that too classwise

Unknown June 28, 2013 at 9:38 PM  

now there is another column RELIGION. ini athum complete cheyyano.

kranilkumar June 28, 2013 at 9:59 PM  

again RISK..IT IS NOT POSSIBLE TO ENTER EID .AFTER UPDATING THE DATA,"SUCCESSFULLY UPDATED"IS THE RESPONSE OF THE SOFTWARE.BUT THERE IS NO VISIBLE EVIDENCE AND THE COLUMN REMAINS EMPTY!!! REALLY FED UP OF THIS.........

Unknown June 29, 2013 at 12:14 AM  

EID cherkkatha kuttiyude EID cherthittu updation success ennu kanikkunu pakshe
veendum EID column blank ayi varunnu ethra shramichittum eid column blank thanne valla rajshayumundo? ariyavunnavar sahayichalum
please

Unknown June 29, 2013 at 12:20 AM  
This comment has been removed by the author.
Unknown June 29, 2013 at 12:31 AM  

eid updation cheythu updated message kanikkunnu pinneyum coloumn blank varunnu
enthayirikkum karanam?

noora June 29, 2013 at 1:05 AM  

mujeeb sir, i am also fed up with the same problem.. dd anyone find a solution? HELP HELP. . .

noora June 29, 2013 at 1:18 AM  

mujeeb sir, i am also fed up with the same problem.. dd anyone find a solution? HELP HELP. . .

എഡിറ്റർ June 29, 2013 at 3:52 AM  

മുമ്പ് എന്റർ ചെയ്ത്, അപ്ഡേറ്റ് ചെയ്ത്, റിപ്പോർട്ട് പ്രിന്റ് ചെയ്ത പല വിവരങ്ങളും ഇപ്പോൾ കാണുന്നില്ല..പുതുതായി ചേർക്കുന്ന പല കാര്യങ്ങളും സേവ് ആകുന്നുമില്ല....ഇതെന്തു പറ്റി?

SREEDHARANPUTHIYAMADOM June 29, 2013 at 4:54 AM  

I cant add EID no. today.Is their any problem. I cant also change the division

SREEDHARANPUTHIYAMADOM June 29, 2013 at 4:55 AM  

I cant add EID no. today.Is their any problem. I cant also change the division

pilicode June 29, 2013 at 6:04 AM  

UID അല്ലാതെ EID ഇന്നു 29.06.2013 ന് ചേര്‍ക്കാന്‍ കഴിയുന്നില്ലല്ലോ

pilicode June 29, 2013 at 6:06 AM  

UID അല്ലാതെ EID ഇന്നു 29.06.2013 ന് ചേര്‍ക്കാന്‍ കഴിയുന്നില്ലല്ലോ

എഡിറ്റർ June 29, 2013 at 7:13 AM  

യു ഐ ഡി സൈറ്റിൽ പുതിയ പ്രശ്നങ്ങൾ. 1.ഡാറ്റ എന്ട്രി സാധ്യമല്ല. 2.ഇ ഐ ഡി ചേർക്കാൻ കഴിയുന്നില്ല

SKV HS NANNIYODE June 29, 2013 at 7:15 AM  

മുമ്പ് എന്റർ ചെയ്ത്, അപ്ഡേറ്റ് ചെയ്ത്, റിപ്പോർട്ട് പ്രിന്റ് ചെയ്ത പല വിവരങ്ങളും ഇപ്പോൾ കാണുന്നില്ല..പുതുതായി ചേർക്കുന്ന പല കാര്യങ്ങളും സേവ് ആകുന്നുമില്ല....ഇതെന്തു പറ്റി?

SKV HS NANNIYODE June 29, 2013 at 7:16 AM  

മുമ്പ് എന്റർ ചെയ്ത്, അപ്ഡേറ്റ് ചെയ്ത്, റിപ്പോർട്ട് പ്രിന്റ് ചെയ്ത പല വിവരങ്ങളും ഇപ്പോൾ കാണുന്നില്ല..പുതുതായി ചേർക്കുന്ന പല കാര്യങ്ങളും സേവ് ആകുന്നുമില്ല....ഇതെന്തു പറ്റി?

Unknown June 29, 2013 at 8:00 AM  

Edit ചെയ്യുമ്പോള്‍ UID NO Update ആകുന്നുണ്ട്. പക്ഷേ EID Update Succsfully എന്ന് കാണിക്കുന്നുണ്ടെങ്കിലും Update ആകുന്നില്ലല്ലോ.......

Unknown June 29, 2013 at 8:07 AM  

Edit ചെയ്യുമ്പോള്‍ UID NO Update ആകുന്നുണ്ട്. പക്ഷേ EID Update Succsfully എന്ന് കാണിക്കുന്നുണ്ടെങ്കിലും Update ആകുന്നില്ലല്ലോ.......

satheesh June 29, 2013 at 8:22 AM  


ഇപ്പോള്‍ സൈറ്റ് ഓപ്പണ്‍ ആവുന്നു പക്ഷേ data entry save ആകുന്നില്ല. edit ചെയ്യാന്‍ന്‍ പറ്റുന്നില്ല?!!!

satheesh June 29, 2013 at 8:27 AM  
This comment has been removed by the author.
മഹസ്സ് June 29, 2013 at 9:16 AM  

Edit ചെയ്യുമ്പോള്‍ UID NO Update ആകുന്നുണ്ട്. പക്ഷേ UID/EID Update Succsfully എന്ന് കാണിക്കുന്നുണ്ടെങ്കിലും Update ആകുന്നില്ലല്ലോ.... Class List View ചെയ്യുമ്പോള്‍ വീണ്ടും പഴയതു പോലെ.....പരീക്ഷണകാലം തുടരുകയാണല്ലോ ?....
സതീശന്‍
HSS Maranalloor

സി എസ് June 29, 2013 at 9:24 AM  
This comment has been removed by the author.
സി എസ് June 29, 2013 at 9:28 AM  

ഹാവു രക്ഷപ്പെട്ടു 6 ദിവസം കുടി നീട്ടി

സി എസ് June 29, 2013 at 9:41 AM  

മഹസിന്റെ അതെ അവസ്ഥയാണ്‌ എനിക്കും. ഒന്നും എഡിറ്റ് ചെയ്യാന്‍ പറ്റുന്നില്ല. രാത്രി 3 മണി മുതല്‍ തുടങ്ങിയതാണ്.

വി.കെ. നിസാര്‍ June 29, 2013 at 9:45 AM  

"യു ഐ ഡി സൈറ്റില്‍ പുതിയ പ്രശ്നങ്ങള്‍. 1.ഡാറ്റ എന്‍ട്രി സാധ്യമല്ല. 2.ഇ ഐ ഡി ചേര്‍ക്കാന്‍ കഴിയുന്നില്ല "
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഒരു പത്തരമണിയോടെ ശരിയാവുമെന്നു പ്രതീക്ഷിക്കുന്നതായും തിരുവനന്തപുരത്തുനിന്നും മറുപടി.

Unknown June 29, 2013 at 9:54 AM  

eid entry cheythittum listil eid column blank ayi vanna kuttiye delete cheythu puthuthayi cherthappol eid column fill ayi

hmkvy June 29, 2013 at 10:21 AM  

eid onnum kanunnillallo? eni adyam enter cheyyendi varumo? ithu vallatha kashatam thanne...
entha problem?

hmkvy June 29, 2013 at 10:23 AM  

oru pravasyam verify cheythu. pinneyum verify ennu thanne kanunnu. eid kanunnumilla. entha cheyyuka?

H.I.M.U.P.SCHOOL KALPETTA June 29, 2013 at 11:01 AM  

അയ്യോ ദൈവമേ.... എല്ലാം പോയി
ഇതുവരെ കുത്തിയിരുന്നു ചെയ്ത മുഴുവന്‍ dataയും UID site
കട്ടോണ്ടു പോയേ..........

meslittlekites June 29, 2013 at 11:08 AM  

eid 28 നന്വര്‍ വീതം 300 വിദ്യാര്‍ത്ഥികളെ ചേര്‍ത്തിയതാ പാതിരാവില്‍ ഊണില്ലതെ...ഉറക്കമില്ലതെ..നേരം പുലര്‍ന്നപ്പോല്‍ eid കാണാനില്ല

sathish June 29, 2013 at 11:11 AM  
This comment has been removed by the author.
Unknown June 29, 2013 at 11:15 AM  

UID ചേര്‍ക്കാനുള്ള സൈറ്റ് ശരിയായി വര്‍ക്ക് ചെയ്യുന്നു എന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം എന്റര്‍ ചെയ്യാനുള്ള ലാസ്റ്റ് ഡേറ്റ് തീരുമാനിക്കുന്നതായിരിക്കും നല്ലത്...... എങ്കില്‍ അധ്യാപകര്‍ക്ക് ശരിയായ രീതിയില്‍ പഠിപ്പിക്കാനായി ക്ലാസില്‍ പോകാമല്ലോ....... അല്ലാതെ കമ്പ്യൂട്ടറിനു മുന്നില്‍ തപസ്സിരിക്കേണ്ട ആവശ്യമില്ലല്ലോ...... ഇനി കാത്തിരുന്നു കാത്തിരുന്നു അവസാനം ഈ കൊല്ലം UID No. തല്ക്കാലം ചേര്‍ക്കേണ്ട എന്ന് പറയുമോ........ഇപ്പോഴും സൈറ്റില്‍ പഴയ പല്ലവി തന്നെ.....Sorry for the inconvenience
Maximum users exceeded!!
Please try After some time..

sathish June 29, 2013 at 11:19 AM  

"യു ഐ ഡി സൈറ്റില്‍ പുതിയ പ്രശ്നങ്ങള്‍. 1.ഡാറ്റ എന്‍ട്രി സാധ്യമല്ല. 2.ഇ ഐ ഡി ചേര്‍ക്കാന്‍ കഴിയുന്നില്ല.. 3. ഉള്‍പ്പെടുത്തിയ കുട്ടികളുടെ ഡാറ്റ കാണുന്നില്ല..."
പ്രശ്നങ്ങള്‍ പരിഹരിക്കുമോ.... വീണ്ടും ENTER ചെയ്യേണ്ടി വരുമോ ?....അദ്ധ്യാപകരുടെ ഗതികേട് എന്നല്ലാതെ എന്തു പറയാന്‍....

എഡിറ്റർ June 29, 2013 at 12:30 PM  

ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത്....ഇപ്പോൾ sorry for inconvenience ..അല്ലാത്തപ്പോൾ സൈറ്റ് കുളം....ദിവങ്ങളോളം ഉറക്കമൊഴിച്ച് ഞെക്കി ഞെക്കിയാണ് ഡാറ്റ കയറ്റിയത്..അതൊക്കെ പോയി..ഇതെന്താ അധ്യാപകരെ ഡിപ്പാർട്ട്മെന്റ് കുരങ്ങ് കളിപ്പിക്കുകയാണോ? നമ്മുടെ യൂണിയൻകാരൊന്നും നാട്ടിലില്ലേ? എല്ലാരും തെറ്റയിലിനും ജോപ്പനും ജാമ്യമെടുക്കാൻ പോയോ? ഇനിയെങ്കിലും മാഷന്മാരെ ഗിനിപ്പന്നികളാക്കുന്നത് നിർത്തുക..പരീക്ഷിച്ച് വിജയിച്ചിട്ടൊക്കെ മതി പരിഷ്ക്കാരം..കുട്ടികളുടെ അധ്യയനസമയമാണ് നഷ്ടപ്പെടുന്നത്...മാത് സ് ബ്ലോഗ് കാണിക്കുന്ന ആത്മാർഥതയുടെ പത്തിലൊന്നെങ്കിലും ആയിരങ്ങൾ ശമ്പളം വാങ്ങുന്നവർ കാണിക്കണം....ഇല്ലെങ്കിൽ????????????

Unknown June 29, 2013 at 12:38 PM  

EID update cheyunnathu save aakunnu ennu parayunnengilum athu kaanunnilla. Entanu cheyendathu?
Please help.

GHSS PATTIKAD June 29, 2013 at 2:21 PM  

UID Date 6-7-2013 വരെ നീട്ടിയിരിക്കുന്നു
കഷ്ടപ്പെട്ടു ക്ളാസ്സ് വൈസ് UID or EID മുഴുവനും കഴിഞ്ഞ് confirm കൊടുത്തു. ഇപ്പോള്‍ ഇതാ EID മുഴുവനും 0
നമ്മള്‍ വെറും വിഡ്ഢികള്‍. ഏതായാലും Reset ചെയ്യാം.

muhammad June 29, 2013 at 2:22 PM  

ഏതെങ്കിലും സ്ഥലത്ത് UID സൈറ്റ് തുറന്നി കണ്ടതായി വിശ്വാസ യോഗ്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ നാളെ കേരളത്തിലെവിടെയും ഓണ്‍ലൈന്‍ ഫിക്സേഷന്‍ ആയി രിക്കില്ലെന്ന് അറിയിക്കുന്നു.

sabarigirish June 29, 2013 at 3:11 PM  

അധ്യാപകരെ ഡിപ്പാർട്ട്മെന്റ് കുരങ്ങ് കളിപ്പിക്കുകയാണോ? അതോ പൊതുവിദ്യാഭ്യാസത്തെ നശിപ്പിക്കാനുള്ള അടവാണോ?C.B.S.E സ്കൂളുകളില്‍ പഠനം നടക്കുകയും
ഇവിടെ അദ്ധ്യാപകര്‍ ഡാറ്റാ എന്‍ട്റിക്കായി വിലപ്പെട്ട
സമയം പാഴാക്കുകയും ചെയ്യുന്നു.

Hari | (Maths) June 29, 2013 at 4:06 PM  

@GHSS PATTIKAD,
@ Sathish,
@ Sravanam
ഡാറ്റയില്‍ EID ക്കു തത്തുല്യമായ UID വന്നിട്ടുണ്ടോ?. UID വന്നിട്ടുമില്ല EID പോവുകയും ചെയ്ത അവസ്ഥയാണുള്ളതെങ്കില്‍ അവരു‌ടെ സ്ക്കൂള്‍ കോഡ് കമന്റ് ചെയ്യാമോ? അതുകൂടി ബന്ധപ്പെട്ടവര്‍ കാണട്ടെ, പരിശോധിക്കട്ടെ.

kranilkumar June 29, 2013 at 6:34 PM  

AGAIN "UIDSANKARAN" ON "SORRYTREE!!!!!!!!!!!!"

sathish June 29, 2013 at 6:38 PM  

@ Hari|Maths;
ഉള്‍പ്പെടുത്തിയ ഡാറ്റയില്‍ EID ക്കു തത്തുല്യമായ UID വന്നിട്ടില്ല...UID വന്നിട്ടില്ല എന്നതല്ല, Enter ചെയ്ത EID പോവുകയും ചെയ്തിരിക്കുന്നു... School code is 44027...
I completed the work of 42 divisions(out of 50 divisions) on 26th June and I am ready to give the print outs taken on 26th June...
ശ്രദ്ധിക്കേണ്ടവര്‍ Verify ചെയ്യട്ടെ...

ബാബു ജേക്കബ് June 29, 2013 at 7:29 PM  

അങ്ങനെ രാത്രിമുഴുവൻ ഉറക്കം കളഞ്ഞിരുന്നു ചേർത്ത EID ഒട്ടു മിക്കതും അനന്ത വിഹായസ്സിൽ വിലയം പ്രാപിച്ചു.
"ഇനിയും മരിക്കാത്ത EID കളുണ്ടെങ്കിൽ അവരുടെ ആസന്ന മൃതിയിൽ അവർക്കാത്മശാന്തി."

സഹൃദയന്‍ June 29, 2013 at 8:21 PM  

അങ്ങിനെ സൈറ്റു വന്നു..
പോയ ഈ.ഐ.ഡി യും വന്നു..
പക്ഷെ എന്ട്രി സ്റ്റാറ്റസ് ബട്ടണ്‍ എവിടെ
അതു കട്ടീട്ടു വേണം പ്രിന്റെടുക്കാന്‍

Samad June 29, 2013 at 8:22 PM  

നീട്ടിക്കോ...പല തവണയായി നീട്ടി,,,ഇനി ജൂലായ് ....വരെ നീട്ടും .നീട്ടിക്കോ..365 ദിവസമില്ലേ.....അധികാരികളായ ഞാനാരാ മോന്‍.. ഉറക്കമൊഴിച്ച് ഞെക്കി ഞെക്കി അധ്യാപകര്‍ കമ്പ്യൂട്ടറും നെറ്റും ഉപയോഗിക്കാന്‍ പഠിച്ചില്ലേ.UID സൈറ്റ് തുറന്ന് കണ്ട വിവരം ലഭിച്ചാല്‍ screen shot എടുത്ത് അറിയിക്കണം.കാണാനാണ്.ഒന്നാശ്വസിക്കാനാ... പഴയ തലയെണ്ണല്‍ രീതിയില്‍ വരുന്നവന്‍ മാത്രം കറങ്ങിയാല്‍ മതി. അധ്യാപകര്‍ക്ക് ശരിയായ രീതിയില്‍ പഠിപ്പിക്കാനായി ക്ലാസില്‍ പോകാമല്ലോ....... അല്ലാതെ കമ്പ്യൂട്ടറിനു മുന്നില്‍ തപസ്സിരിക്കേണ്ട ആവശ്യമില്ലല്ലോ..യൂണിയൻകാരൊന്നും ഇത് കാണുന്നില്ലെ?തീയതി ലോകാവസാനം വരെ നീട്ടിയിട്ടും കാര്യമില്ല

Hari | (Maths) June 29, 2013 at 8:59 PM  

യു.ഐ.ഡി സൈറ്റ് അപ്ഡേറ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ Entry Status മെനു കാണാനില്ല. 2012-2013 സ്റ്റാഫ് ഫിക്സേഷനു വേണ്ടി ഇതേ ജോലി ചെയ്തപ്പോള്‍ Entry Status മെനുവിലുണ്ടായിരുന്ന Division wise Report വഴി റിപ്പോര്‍ട്ട് എടുക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ആ റിപ്പോര്‍ട്ടില്‍ UID ക്കൊപ്പം EID യുടെ കോളം കൂടി ഉണ്ടായിരുന്നു. എന്നാല്‍ Reports എന്ന മെനുവില്‍ കയറി Confirm ചെയ്തു കഴിയുമ്പോള്‍ ലഭിക്കുന്ന Division wise Report ല്‍ UID യുടെ കോളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ Report മെനുവിലെ ഡിവിഷന്‍ വൈസ് റിപ്പോര്‍ട്ട് എടുക്കുമ്പോള്‍ UID കോളം കൂടാതെ EID യുടെ കോളം കൂടി ഉണ്ടാകുമോ?

Samad June 29, 2013 at 9:01 PM  

രാത്രിയില്‍ road side ലിരുന്ന് ഒരാള്‍ "uid....uid...uid...uid...രക്ഷിക്കണേ...രക്ഷിക്കണേ".നാട്ടുകാര്‍ അടുത്ത് വന്നപ്പോള്‍ അയാള്‍"Sorry for the inconvenience
Maximum users exceeded!!
Please try After some time"

uid entry ചെയ്യാന്‍ കഴിയാതെ പേടിച്ച് വിഷമിച്ച് school നിന്നും മുങ്ങിയ അധ്യാപകനായിരുന്നു അയാള്‍.

geetha June 29, 2013 at 9:34 PM  

eppol" entry status" kanunnilla

muhammad June 29, 2013 at 10:35 PM  

അല്ല! ദിവസങ്ങളോളം ഉറക്കമൊഴിച്ചിരുന്ന് എന്റര്‍ ചെയ്ത ഇ.ഐ.ഡി.കാണാതായപ്പോള്‍ സംഭവിച്ചതാകാം.....

kranilkumar June 29, 2013 at 11:15 PM  

NOW ITS OK.BUT TO ENTER EID,DELETE STUDENT IN EDIT/DELET MENU..(CLICK ON "X"MARK IN THE LAST COLUMN)THEN GO TO DATA ENTRY....RELIEF FROM MENTAL TORTURE....

sathish June 30, 2013 at 1:29 AM  

EID Enter ചെയ്ത് Update ചെയ്യാന്‍ കഴിയുന്നില്ല...
Kranilkumar sir commend ചെയ്തതു പോലെ delete ചെയ്ത് വീണ്ടും enter ചെയ്യേണ്ടി വരുന്നു...

എഡിറ്റർ June 30, 2013 at 4:13 AM  

@ satheesh to edit EID goes to verification ..no need of delate..give check mark ...and update..dont give confirmation for update...

സി എസ് June 30, 2013 at 5:42 AM  

സൈറ്റിന്റെ അസുഖം മാറുന്ന ലക്ഷണം ഇല്ല.മെഡിക്കല്‍കോളേജില്‍ ആഡ്മിറ്റ് ചെയ്യേണ്ടിവരും എന്നാ തോന്നുന്നത് .

Abdul jawad.I June 30, 2013 at 6:11 AM  

അളിയാ ആളോഴിഞ്ഞപ്പോള്‍ EID ചെയ്യാന്‍ കഴിയുന്നില്ല update ُആവുന്നില്ല

kranilkumar June 30, 2013 at 7:28 AM  

THROUGH VERIFICATION & EDIT/DELETE YOU CAN UPDATE EID & ALL OTHER DATAS.....

Unknown June 30, 2013 at 8:25 AM  

datas entered in the last week are missing .......! and i couldn't upload new datas....what to do? whom to ask? who will answer?

kranilkumar June 30, 2013 at 10:00 AM  

U CAN UPDATE DATAS THROUGH EDIT/DELETE MENU.GIVE AD.No...(IF YOU HAVE ALREADY ADMITTED A PARTICULAR STUDENT)CLICK THE LAST COLUMN ("X")& DELETE THE STUDENTS WHOEVER U WANT("X")...OK...GO TO DATA ENTRY...COLUMNS WILL BE THERE TO UPDATE .THROUGH VERIFICATION ALSO U CAN UPDATE IT .BUT THE UPDATED DATA IS NOT VISIBLE IN DATA ENTRY MENU....THIS WILL HELP U...

JITHESH June 30, 2013 at 10:02 AM  

UID വാർത്തകൾ : UID സൈറ്റിൽ മറിമായം തുടരുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ എല്ലാ EID യും (കഴിഞ്ഞ വർഷം ചേർത്തത്) തിരിച്ചു വന്നിരിക്കുന്നു. പക്ഷേ കുറേ കുട്ടികളുടെ ജാതി മാഞ്ഞുപോയി. ഇതിന്റെ തലപ്പത്തിരിക്കുന്നവരെ സമ്മതിച്ചിരിക്കുന്നു. എന്താ പ്ലാനിങ്ങ്!!!!!!!

"കണ്ടു കണ്ടങ്ങിരിക്കും EID യെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ!
രണ്ടുനാലു ദിനം കൊണ്ടു സാറമ്മാരെ
വട്ടു പിടിപ്പിച്ചു നടത്തുന്നതും ഭവാൻ!"

kranilkumar June 30, 2013 at 10:06 AM  

IF U UPDATE THE ENTRIES THROUGH VERIFICATION U MAY NOT BE ABLE TO SEE THE DATA SOON.LOG OUT &LOG IN....NOW IT IS VISIBE...OK

GHSS PATTIKAD June 30, 2013 at 2:10 PM  

EIDഇപ്പോള്‍ എല്ലാം ശരിയായി പക്ഷേ വീണ്ടും confirm ചെയ്യണം.ആ ശരി!

SKV HS NANNIYODE June 30, 2013 at 4:44 PM  

എല്ലാം ശരിയായി പക്ഷേ.........

hathyar June 30, 2013 at 5:16 PM  

ഇതിങ്ങനെ നീട്ടുന്നത് സ്റ്റാഫ്‌ ഫിക്സേഷേന്‍ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചാണോ.

Unknown July 1, 2013 at 1:12 AM  

What is the Criteria for next division.Is it 52, 96 etc

cups July 1, 2013 at 7:02 AM  

എന്റെ ഒരു ക്ലാസിലെ EID പൂർണ്ണമായും അപ്രത്യക്ഷമായി....സ്കൂൾ കോഡ് 16468..ഡിവിഷൻ 5C

ഗീതാസുധി July 1, 2013 at 4:06 PM  

[im]https://sites.google.com/site/geethasudhik/geetha/iyd.jpg?attredirects=0&d=1[/im]

fasal July 1, 2013 at 11:26 PM  

സൈറ്റ് പ്രവര്‍ത്തിക്കുന്നില്ല വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി. രജിസ്‌ട്രേഷന്‍ പ്രതിസന്ധിയില്‍

ഇപ്പോഴെങ്കിലും പത്രങ്ങളില്‍ വാര്‍ത്ത വന്നു തുടങ്ങിയല്ലോ. പെരുത്ത് സന്തോഷം. ജൂണ്‍ മാസത്തില്‍ മാഷുമ്മാര്‍ യു.ഐ.ഡിയുടെ പുറകേ പോയത് കാരണം ഒന്നും പഠിപ്പിച്ചിക്കാന്‍ പറ്റിയില്ലെന്നു കൂടി വേണമായിരുന്നു.

muhammad July 2, 2013 at 3:53 PM  

27 കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്തു. വെരിഫൈ ചെയ്ത് സബ്മ്റ്റ് ചെയ്തു നോക്കുമ്പോള്‍ 24!പല പ്രാഴശ്യം..എന്താണു പരിഹാരം?

Gireesh Vidyapeedham July 3, 2013 at 7:54 AM  

Athletic Fund പിരിക്കാനുള്ള ഓര്‍ഡറില്‍ പറയുന്നത് High school- ല്‍ നിന്നും കാശുപിരിക്കണമെന്നല്ലെ? അതില്‍ത്തന്നെ പറയുന്നു 5 മുതല്‍ 7 വരെ 5 രൂപയും 8 മുതല്‍ 10 വരെ 10 രൂപയും...High school-ഉം High School നോട് ഒപ്പമുള്ള U P സ്കൂള്‍ മാത്രം Athletic Fund പിരിച്ചാല്‍ മതിയോ?
മറ്റോരു സംശയം വിദ്യാഭ്യാസാവകാശ നിയമപ്രകാരം കുട്ടികളുടെ കയ്യില്‍നിന്നും ഫീസ് പിരിയ്ക്കാമോ?

hathyar July 3, 2013 at 6:05 PM  

ഇപ്പോള്‍ സൈറ്റ്‌ശരിയായി.ഇനി എത്രയും പെട്ടെന്ന്‍ സ്റ്റാഫ്‌ ഫിക്സഷന്‍ നടത്തി അധ്യാപകരെ വിന്യസിക്കണം.

Hari | (Maths) July 3, 2013 at 8:47 PM  

UID Site ലെ Reports ലുള്ള Summary Sheet ല്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തി ഹെഡ്മാസ്റ്റര്‍ Confirm ചെയ്തു കഴിഞ്ഞാല്‍ School Division Wise റിപ്പോര്‍ട്ട് ലഭിക്കുമെന്നും സ്ക്കൂളിന്റെ Summary Sheet ഉം Division Wise പ്രിന്റൗട്ടും ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് സ്ക്കൂള്‍ സീല്‍ വച്ച് അതത് എ.ഇ.ഒ/ഡി.ഇ.ഒക്ക് സമര്‍പ്പിക്കേണ്ടതാണെന്നും സൈറ്റിലെ നിര്‍ദ്ദേശങ്ങളില്‍ കണ്ടു. എന്നാല്‍ Confirm ചെയ്തുകഴിഞ്ഞാല്‍ Summary Sheet മാത്രമേ കാണുന്നുള്ളു. Division Wise റിപ്പോര്‍ട്ട് കാണുന്നില്ല.

ഡിവിഷന്‍ വൈസ് റിപ്പോര്‍ട്ടിനുള്ള option സൈറ്റിലില്ലായതായതോടെ ഓരോ ഡിവിഷന്റേയും പ്രിന്റൗട്ടുകള്‍ ഒന്നൊന്നായി എടുക്കേണ്ടി വരുന്നു. ഡിവിഷന്‍വൈസ് റിപ്പോര്‍ട്ടുകള്‍ വേണമെന്നുള്ള നിര്‍ദ്ദേശം ഇപ്പോഴും സൈറ്റില്‍ കാണാമെന്നുള്ളതു കൊണ്ടുതന്നെ ഇത്തരത്തില്‍ ഡിവിഷന്‍ വൈസ് പ്രിന്റൗട്ട് എടുക്കാന്‍ വേണ്ടി ഒരു സ്ക്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് കുറയേറെ സമയം ചിലവഴിക്കേണ്ടിവരുന്നു. അതേ സമയം ഒറ്റക്ലിക്കില്‍ എല്ലാ ഡിവിഷന്റേയും റിപ്പോര്‍ട്ട് ലഭിക്കുന്ന പഴയ ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ ജോലി എളുപ്പം കഴിഞ്ഞ് ഹെഡ്മാസ്റ്റര്‍ക്ക് സൈറ്റ് ലോഗൗട്ട് ചെയ്യാന്‍ കഴിയുമായിരുന്നു. നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താത്തിടത്തോളം ഒറ്റപ്രിന്റില്‍ ഡിവിഷന്‍ വൈസ് റിപ്പോര്‍ട്ട് ലഭിക്കുന്ന പഴയ ഓപ്ഷന്‍ തിരികെക്കൊണ്ടു വരുന്നത് സൗകര്യപ്രദമായിരിക്കും.

ഡാറ്റാ എന്‍ട്രിക്കു പ്രവേശിക്കുന്ന ഒരു വ്യക്തിയെ എത്രയും പെട്ടന്ന് അയാളുടെ ജോലി തീര്‍ത്ത് പറഞ്ഞയക്കാന്‍ കഴിയുന്ന രീതിയില്‍ വേണം ഒരു ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി സൈറ്റിലെ ഓരോ ഫീച്ചറുകളുടേയും വിന്യാസം. ഇല്ലെങ്കില്‍ Maximum usersനെക്കൊണ്ട് എണ്ണം Exceeded ആകും. ആര്‍ക്കും സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയില്ല. ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞ ഒരു ബസിലേക്ക് അതിന്റെ ഇടുങ്ങിയ വാതിലിലൂടെ കയറാന്‍ തിരക്കുകൂട്ടുന്നവരുടെ അവസ്ഥയോടുപമിച്ചാല്‍ എല്ലാവര്‍ക്കും കാര്യം മനസ്സിലാകും.

വി.കെ. നിസാര്‍ July 4, 2013 at 10:11 AM  

"ഒറ്റക്ലിക്കില്‍ എല്ലാ ഡിവിഷന്റേയും റിപ്പോര്‍ട്ട് ലഭിക്കുന്ന പഴയ ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ ജോലി എളുപ്പം കഴിഞ്ഞ് ഹെഡ്മാസ്റ്റര്‍ക്ക് സൈറ്റ് ലോഗൗട്ട് ചെയ്യാന്‍ കഴിയുമായിരുന്നു."
അതൊഴിവാക്കാനുള്ള കാരണം, ആ പിഡിഎഫ് ജനറേറ്റുചെയ്യാനെടുക്കുന്ന പ്രക്രിയ, സൈറ്റിനെ കൂടുതല്‍ ബിസിയാക്കുന്നതുകൊണ്ടാണത്രെ.ഓരോ ഡിവിഷന്റേയും പ്രിന്റൗട്ടുകള്‍ ഒന്നൊന്നായി എടുക്കേണ്ടതുണ്ട്.

keerthi July 5, 2013 at 1:02 PM  


Sorry for the inconvenience

message


സമ്മതിച്ചു

noora July 6, 2013 at 11:33 AM  

വല്ലാത്തൊരു പൊല്ലാപ്പു തന്നെ . . . ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ E I D കിട്ടുന്നത് വരെ കാത്തു നിന്നതാ..ബാക്കി ആയിരം കുട്ടികളുടെ ടാറ്റ എന്ട്ര്യൊക്കെ കഴിഞ്ഞു.. ദാ ഇപ്പൊ ഇന്നത്തോടെ ഈ പൊല്ലാപ്പൊഴിഞ്ഞല്ലൊ എന്നും വിചാരിച്ച് സൈറ്റ് തുറന്നു നോക്കുമ്പോ കയറിക്കൂടാൻ പറ്റുന്നില്ല... ആര്ക്കെങ്കിലും സൈറ്റ് ഓപ്പണ്‍ ആകുന്നുന്ടെൽ അറിയിക്കണേ . . .

unni July 6, 2013 at 11:37 AM  

ORU RAKSHYUMILLA

Unknown July 6, 2013 at 1:51 PM  
This comment has been removed by the author.
keerthi July 6, 2013 at 4:44 PM  

സയിറ്റ്‌ ജാം ആയപ്പോള്‍ എല്ലാവരും ചര്ച്ച മതിയക്കിയോ? അതോ എല്ലാവരുടെയും വര്ക്ക് ‌ കഴിഞ്ഞോ?

Gireesh Vidyapeedham July 6, 2013 at 8:51 PM  

Athletic Fund പിരിക്കാനുള്ള ഓര്‍ഡറില്‍ പറയുന്നത് High school- ല്‍ നിന്നും കാശുപിരിക്കണമെന്നല്ലെ? അതില്‍ത്തന്നെ പറയുന്നു 5 മുതല്‍ 7 വരെ 5 രൂപയും 8 മുതല്‍ 10 വരെ 10 രൂപയും...High school-ഉം High School നോട് ഒപ്പമുള്ള U P സ്കൂള്‍ മാത്രം Athletic Fund പിരിച്ചാല്‍ മതിയോ?
മറ്റോരു സംശയം വിദ്യാഭ്യാസാവകാശ നിയമപ്രകാരം കുട്ടികളുടെ കയ്യില്‍നിന്നും ഫീസ് പിരിയ്ക്കാമോ?

MALAPPURAM SCHOOL NEWS July 6, 2013 at 9:01 PM  

ആശ്വാസം.....

സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയം 10.07.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.
സ്കൂളുകള്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുമ്പോള്‍തന്നെ ഹെഡ്മാസ്റ്റര്‍ Verify ചെയ്യേണ്ടതും അതത് AEO/DEO Confirmation നടത്തേണ്ടതുമാണ്. 10.07.2013 നു ശേഷം ഇതിനുളള അവസരം ഉണ്ടായിരിക്കുന്നതല്ല.

hathyar July 6, 2013 at 10:38 PM  

2014 മാര്‍ച്ച്‌ 31വരെ നീട്ടുമോ?

നാട്ടുവര്‍ത്താനങ്ങള്‍(ഒതളങ്ങാ വര്‍ത്താനങ്ങള്‍ക്കെതിരെ) July 8, 2013 at 1:11 PM  

ഈ വര്‍ഷം നഷ്ടപ്പെട്ട ഡിവിഷന്‍ വെരിഫൈ ചെയ്യാന്‍ ആവിശ്യപ്പെടുന്നു. basic details, students strength, ശരിയാക്കിട്ടും report എടുക്കാന്‍ കഴിയുന്നില്ല.conformationനും നടക്കുന്നില്ല.

Unknown July 9, 2013 at 12:41 AM  

CORPORATE MANAGEMENT il STAFF FIXATION puthiya rule prakaram enganayanu? 1;30 ennu oru single unit ayano kanakkakkunnathu? PLS REPLY REPLY

Unknown July 9, 2013 at 12:43 AM  

SIR CORPORATEE MANAGEMENT IL 1;30 ratioyil teachersnu parent schoolil nilkan pattumo?

Anonymous October 28, 2013 at 5:41 PM  

2013-2014 വര്ഷത്തിലെ സ്റ്റാഫ് ഫിക്സേഷന് ഓര്ഡര് UID അനുസരിച്ചല്ലേ ഉണ്ടാവുക ?
ഫിക്സേഷന് ഓര്ഡര് ഇതുവരെ എത്തിയില്ലേ.. ?..ഇനിയും വരാന് വൈക്വോ... ?

Baccalaureate Academy August 6, 2019 at 12:53 PM  

Baccalaureate Academy provides guidelines to Baccalaureate students, We provide IB Coaching Classes and IB Home Tuition also. Enroll today for IB Tutions. Read more: https://www.baccalaureateacademy.in/

Baccalaureate Class August 7, 2019 at 5:51 PM  


Really a very helpful article thanks for sharing and keep on sharing!

Baccalaureate Classes provides guidelines to Baccalaureate students, We provide IB Coaching Classes and IB Home Tuition also. Enroll today for IB Tutions.Read more:https://www.baccalaureateclass.com/

cullen_boyy_ March 28, 2021 at 11:53 AM  

Well informative Blog
Best IB Physics Online Tutor in India Contact for IB Physics, AP Physics and IGCSE Physics

BALC January 8, 2022 at 3:49 PM  

thank you for sharing this information is very helpful

Balccadd

«Oldest ‹Older 201 – 361 of 361 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer