ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് വിജ്ഞാപനവും യൂസര്‍ മാനുവലും DOWNLOADSല്‍

ജൂണ്‍ മൂന്ന് - കുട്ടികളുടെ പ്രവേശനോത്സവം

>> Sunday, June 2, 2013

(വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനുമായ നമ്മുടെ സ്വന്തം രാമനുണ്ണിമാഷ് അധ്യാപകര്‍ക്കായി തയ്യാറാക്കിയ പുതുവര്‍ഷസന്ദേശം)
ഋതുക്കളില്‍ മികച്ച അനുഭവങ്ങള്‍ വര്‍ഷത്തിലും വസന്തത്തിലുമാണ്`. മാനസികവും ശാരീരികവുമായ അനുഭവങ്ങള്‍ക്ക് പുറമേ പ്രകൃതിയിലും പരിസ്ഥിതിയിലും സ്ഥലകാലങ്ങളിലും അനുഭവ സമ്പന്നത ഈ ഋതുക്കളില്‍ കൂടും. മിതമായ ശീതതാപങ്ങളും പൂത്തും തളിര്‍ത്തുമുള്ള ഹരിതാഭമായ പ്രകൃതിയും സമൃദ്ധമായ ജലസാന്നിദ്ധ്യവും ഇതിനൊക്കെ കാരണമാവാം. വേനലുമായി താരതമ്യം ചെയ്യുമ്പോഴാണിത് അനുഭവവേദ്യമാകുക. സ്വന്തവും പങ്കുവെക്കപ്പെട്ടതുമായ അനുഭവങ്ങള്‍ക്ക് അത്രമാത്രം പ്രാധാന്യം നല്കുന്ന പഠനപ്രക്രിയകള്‍ ആരംഭിക്കാന്‍ അതുകൊണ്ടുതന്നെ ഏറ്റവും ഉചിതമായ കാലം ജൂണ്‍ ആദ്യം തന്നെ. വേനല്‍പൂട്ടിന്നു ശേഷം പഠനത്തിനുള്ള പുതു വര്‍ഷത്തുറക്കല്‍ കുട്ടിക്ക് മാത്രമല്ല സമൂഹത്തിന്ന് മുഴുവന്‍ സക്രിയമാകുന്നത് ഈയൊരു ഔചിത്യം കൊണ്ടുകൂടിയാണ്`. പുത്തനുടുപ്പും പുതിയ സ്ലേറ്റുമായുള്ള ആദ്യ സ്കൂള്‍ യാത്ര വിഷയമാക്കുന്ന എഴുത്തുകാര്‍ ലോകമെമ്പാടും സുലഭമായതിലും ആശ്ചര്യമില്ല.

രാവിലെ കുളിച്ച് പുതിയ ഉടുപ്പും പുസ്തകവും ഒരുക്കി സ്കൂളിലേക്ക് യാത്രയാക്കപെടുന്ന കുട്ടി വൈകീട്ട് വീട്ടിലെത്തുന്നത്, ചെളിയും വെള്ളവും നനഞ്ഞ് പുസ്തകത്തിന്റെ പൊതിച്ചിലുകള്‍ കീറിപ്പറിഞ്ഞ് കുടയുടെ വില്ലുകള്‍ അറ്റ് - എങ്കിലും വളരെ ഉത്സാഹവാനായി / വതിയായിട്ടാ-ണ്`. അതിനു വീട്ടിലെത്തിയാല്‍ അമ്മയില്‍ നിന്ന് കേള്‍ക്കുന്ന സ്നേഹപൂര്‍ണ്ണമായ ഭര്‍സനങ്ങള്‍ എന്നും പതിവുമാണ്`. ശകാരവും ലഹളയും സ്നേഹപൂര്‍ണ്ണമാകുന്നത് , 'കുട്ടി ' എന്ന വാത്സല്യത്തേക്കാള്‍ ഭൗതികമായ ഈ ചെളിയും വെള്ളവും... തന്റെ കുട്ടിക്ക് ലഭിച്ച അസംഖ്യം അനുഭവങ്ങളുടെ മുദ്രകളാണെന്നും അതൊക്കെയും തന്റെ കുട്ടിക്ക് അറിവും വളര്‍ച്ചയും നല്കിയിരിക്കുന്നു എന്നും ഉള്ള അംഗീകാരപത്രങ്ങളാവുന്നതുകൊണ്ടാണ്`. ഓരോ ദിവസവും കുട്ടി തനിക്ക് ലഭിക്കുന്ന നൂറുനൂറ് അനുഭവങ്ങളിലൂടെ വളരുകയാണ്`.

അനുഭവങ്ങള്‍കൊണ്ട് അനുഗൃഹീതമായ ജൂണ്‍ സ്കൂള്‍ തുറപ്പ് ഇതുകൊണ്ടൊക്കെ ഏറ്റവും സന്തോഷത്തോടെ ഏറ്റെടുക്കുന്നത് [ ണ്ടത് ] അദ്ധ്യാപകരാണ്`. പ്രവേശനോത്സവങ്ങളിലൂടെ , പുതിയ പാഠങ്ങളിലൂടെ .... നിരന്തരമായ ക്ലാസ്റൂം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷക്കണക്കിന്ന് കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ അവസരം ലഭിക്കുകയാണവര്‍ക്ക്. അദ്ധ്യാപകര്‍ക്കല്ലാതെ ഈയൊരു ഭാഗ്യം ലോകത്തില്‍ മറ്റൊരു സര്‍വീസ് സമൂഹത്തിനും ഒരിക്കലും ലഭിക്കുന്നില്ല. ഏറ്റവും മികച്ച പൗരന്മാരെ ഉരുവപ്പെടുത്തുകയാണവര്‍. ഒരു നല്ല രാജ്യം സൃഷ്ടിക്കാനവസരം ലഭിക്കുന്നതുകൊണ്ടാണവര്‍ ഗുരുക്കന്മാരായി നില്‍ക്കുന്നത്. ഗുരു ആത്യന്തികമായി ശിഷ്യനെയല്ല ഒരു സമൂഹത്തെ, രാഷ്ട്രത്തെയാണ്` നിര്‍മ്മിക്കുന്നത്. ഭാവിയെയാണ്` കെട്ടിപ്പടുക്കുന്നുന്നത്. കാലത്തേയും സമൂഹത്തേയും നിര്‍മ്മിക്കുകയാണ്`.

നല്ലൊരുകാലത്തെ പണിതുയര്‍ത്താനാവുന്നതുകൊണ്ടാണ്` ഗുരു മഹാനും കാലാതിവര്‍ത്തിയുമാകുന്നത് . സാന്ദീപനിയും വസിഷ്ഠനും ദ്രോണനും ശുക്രനും സോക്രട്ടീസും പ്ലാറ്റോയും ടാഗോറും മഹാഗുരുക്കന്മാരായത് അങ്ങനെയാണ്`. അമ്മയെക്കുറിച്ച് 'നല്ല മക്കളെപ്പെറ്റ വയറേ തണുക്കുള്ളൂ ' എന്നു പറയും പോലെ [ഗുരുവിനെ സംബന്ധിച്ച് ] നല്ല ശിഷ്യരെ.... എന്നും മനസ്സിലാക്കണം. സമൂഹം ഇതിനുള്ള എല്ലാ അവസരവും ഒരുക്കിവെക്കുന്നുണ്ട്. സമൂഹം വിദ്യാഭ്യാസരംഗത്ത് നിക്ഷേപിക്കുന്ന ഒരു പാട് ധനത്തെക്കുറിച്ചല്ല; ഒരു പാട് പ്രതീക്ഷകളെക്കുറിച്ചാണ് നാം അദ്ധ്യാപകര്‍ വേവലാതിപ്പെടേണ്ടത്.

തുടക്കം ഈ പുതുമഴത്തുള്ളികളിലൂടെയാവണം. നല്ലൊരു സമൂഹത്തിലേക്കൊഴുകുന്ന മഹാനദിയായി ഇതിനെ സമാഹരിച്ച് വളര്‍ത്തിയെടുക്കണം. നദീതടങ്ങളെന്നും സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളുമായിരിക്കുമല്ലോ.

28 comments:

Hari | (Maths) June 2, 2013 at 11:01 AM  

ജൂണ്‍ മൂന്ന് തിങ്കളാഴ്ച. കുട്ടികള്‍ക്ക് ഉത്സവമാകേണ്ട പ്രവേശനോത്സവദിനം. നമ്മുടെ ക്ലാസിലേക്ക് കടന്നുവരുന്ന കുരുന്നുകളെ പുഞ്ചിരിക്കുന്ന മുഖവുമായി സ്നേഹവും വാത്സല്യവും പകര്‍ന്നു നല്‍കി സ്വീകരിച്ച് ഇരിപ്പിടങ്ങളിലേക്കെത്തിക്കുന്നതു മുതല്‍ ആ ഉത്സവത്തിന്റെ മുഴുവന്‍ നിയന്ത്രണവും നമ്മുടെ കൈകളിലായി. പ്രവേശനോത്സവം നഴ്സറി കുട്ടികള്‍ക്കോ ഒന്നാം ക്ലാസുകാര്‍ക്കോ മാത്രമുള്ളതല്ല. ഈ ഉത്സവത്തില്‍ നഴ്സറി മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളും അധ്യാപകരുമെല്ലാം ഭാഗഭാക്കാകണം. കൊച്ചു കൊച്ചു തമാശകളും കഥകളും പറഞ്ഞ് ആദ്യ ദിനം അവര്‍ക്ക് അവിസ്മരണീയമാക്കണം. ഇന്നും ചില ക്ലാസുകളിലെ ആദ്യ ദിനം എന്റെ മനസ്സില്‍ നിറം മങ്ങാതെ നിലനില്‍ക്കുന്നുണ്ട്. അതിലെല്ലാം കേന്ദ്രബിന്ദു ആ ക്ലാസിലെ അധ്യാപകര്‍ തന്നെയാണ്. അതുപോലെ നാളെ നമുക്കുമുന്നിലെത്തുന്ന കുരുന്നുകളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടാന്‍ ഓരോ അധ്യാപകര്‍ക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.

യഥാര്‍ത്ഥത്തില്‍ അധ്യാപകര്‍ക്ക് ആശംസനേരേണ്ടത് അധ്യാപകദിനത്തില്‍ മാത്രമല്ലെന്നാണ് എന്റെ അഭിപ്രായം. അധ്യാപകനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറിയത് ഈ പ്രഥമദിനമാണ്. എല്ലാ അധ്യാപകസുഹൃത്തുക്കള്‍ക്കും പ്രവേശനോത്സവദിനാശംസകള്‍! നാളത്തെ ദിനം നിങ്ങളുടേതാകട്ടെ.

RAMESAN PUNNATHIRIYAN June 2, 2013 at 11:20 AM  

പതിനായിരക്കണക്കിനു് ശിഷ്യരെ നമുക്ക് സൃഷ്ടിക്കാം.വരും കാലത്തിന്റെ നന്മയുടെ കാവലാളാകേണ്ടുന്ന,പച്ചപ്പിനു തുണനില്ക്കന്ന,ഊഷരമാക്കാന്‍ ശ്രമിക്കുന്ന അത്യാര്‍ത്തികളെ ചെറുക്കുന്ന മനുഷ്യമഹാനദികളെ സൃഷ്ടിക്കാന്‍ നമുക്കല്ലാതെ മറ്റാര്‍ക്ക് കഴിയും.അതിനായി നമ്മുടെ കുട്ടികളെ സ്നേഹത്തോടെ
നമുക്ക് വരവേല്ക്കാം................വരുംകാലനന്മ
യുടെ കാവലാളാകുന്ന മനുഷ്യനാകാനായി.
അതിനായി തയ്യാറെടുക്കുന്ന എല്ലാ മക്കള്‍ക്കും സ്നേഹത്തിന്റെ വര്‍ണ്ണക്കുടകള്‍ പിടിച്ചു നില്ക്കുന്ന അധ്യാപകസുഹൃത്തുക്കള്‍ക്കും സ്നേഹാശംസകള്‍.
അധ്യാപകദമ്പതികളും രക്ഷാകര്‍ത്താക്കളുമായ
രമേശന്‍ മാഷും സില്‍ജ ടീച്ചറും.

വി.കെ. നിസാര്‍ June 2, 2013 at 11:23 AM  

എല്ലാ അധ്യാപകസുഹൃത്തുക്കള്‍ക്കും പ്രവേശനോത്സവദിനാശംസകള്‍!

JOHN P A June 2, 2013 at 11:42 AM  

എന്റെ പുതുവത്സരാശംസകള്‍.
ഗുരുനാഥന്മാര്‍ക്കും ആചാര്യന്മാര്‍ക്കും പ്രണാമം .
എല്ലാം വീണ്ടും ആരംഭിക്കാന്‍ നമുക്കൊരു ഊഴം കിട്ടുന്നു എന്നതാണ് പുതുവല്‍സരങ്ങളുടെ പ്രസക്തി.
വീണ്ടെടുക്കാനാവാത്ത വിധത്തില്‍ ഒന്നും കളഞ്ഞുപോയിട്ടില്ല എന്ന വിശ്വാസം നമ്മെ വീണ്ടും കുട്ടികളുടെ മുന്‍പിലെത്തിക്കുന്നു....
അകന്നുപോകുന്ന ബന്ധങ്ങളെ വിളക്കിയോജിപ്പിക്കാന്‍ , പുതിയ പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമിടാന്‍ ...
കഴിഞ്ഞ അഞ്ചുദിവസമായി മാതൃഭൂമിയില്‍ വന്ന പരമ്പര എന്നെ പേടിപ്പെടുത്തുന്നു. കേരളത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ചുതന്നെയാണ് എഴുത്ത്
നാളത്തെ പുലരി കൂടുതല്‍ ശോഭമായിരിക്കാന്‍ കാത്തിരുന്നുകൊണ്ട് ..

vijayan June 2, 2013 at 12:13 PM  


എല്ലാ അധ്യാപകസുഹൃത്തുക്കള്‍ക്കും എല്ലാ കുട്ടികള്‍ക്കും
പ്രവേശനോത്സവദിനാശംസകള്‍.........

Gigi June 2, 2013 at 12:37 PM  

ജൂണ്‍ മൂന്ന് - കുട്ടികളുടെ പ്രവേശനോത്സവം
ഒരു പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന ഈവേളയില്‍...
മനുഷ്യന്റെ സമ്പൂര്‍ണ്ണതയുടെ ആവിഷ്കാരമായ വിദ്യാഭ്യാസത്തെ പുവണിയാന്‍ നമുക്കു പരിശ്രമിക്കാം...

എല്ലാ അധ്യാപകസുഹൃത്തുക്കള്‍ക്കും പ്രവേശനോത്സവദിനാശംസകള്‍

Unknown June 2, 2013 at 3:47 PM  

Excelente post, muchas gracias por compartirlo, da gusto visitar tu Blog.
Te invito al mio, seguro que te gustará:
http://el-cine-que-viene.blogspot.com/

Un gran saludo, Oz.

ravianoth June 2, 2013 at 4:02 PM  

എന്റെ പുതുവത്സരാശംസകള്‍.......
സ്വന്തം മക്കള്‍ un aided -ല്‍ സുരക്ഷിതരല്ലേ ?
ഇ.എന്‍.രവീന്ദ്രന്‍

ravianoth June 2, 2013 at 4:11 PM  

എന്റെ പുതുവത്സരാശംസകള്‍.......
സ്വന്തം മക്കള്‍ un aided -ല്‍ സുരക്ഷിതരല്ലേ ?
ഇ.എന്‍.രവീന്ദ്രന്‍

Unknown June 2, 2013 at 4:56 PM  

ALL THE BEST FOR EVERY STUDENTS AND TEACHERS...........!

bhama June 2, 2013 at 6:33 PM  

എല്ലാ അധ്യാപകസുഹൃത്തുക്കള്‍ക്കും എല്ലാ കുട്ടികള്‍ക്കും
പ്രവേശനോത്സവദിനാശംസകള്‍..

idmaster June 2, 2013 at 8:19 PM  

പതിനായിരക്കണക്കിനു് ശിഷ്യരെ നമുക്ക് സൃഷ്ടിക്കാം.വരും കാലത്തിന്റെ നന്മയുടെ കാവലാളാകേണ്ടുന്ന,പച്ചപ്പിനു തുണനില്ക്കന്ന,ഊഷരമാക്കാന്‍ ശ്രമിക്കുന്ന അത്യാര്‍ത്തികളെ ചെറുക്കുന്ന മനുഷ്യമഹാനദികളെ സൃഷ്ടിക്കാന്‍ നമുക്കല്ലാതെ മറ്റാര്‍ക്ക് കഴിയും.അതിനായി നമ്മുടെ കുട്ടികളെ സ്നേഹത്തോടെ
നമുക്ക് വരവേല്ക്കാം................വരുംകാലനന്മ
യുടെ കാവലാളാകുന്ന മനുഷ്യനാകാനായി.
അതിനായി തയ്യാറെടുക്കുന്ന എല്ലാ മക്കള്‍ക്കും സ്നേഹത്തിന്റെ വര്‍ണ്ണക്കുടകള്‍ പിടിച്ചു നില്ക്കുന്ന അധ്യാപകസുഹൃത്തുക്കള്‍ക്കും സ്നേഹാശംസകള്‍.

ranjith June 2, 2013 at 8:22 PM  

Wish U&ur children a happy and joyful new academic year......ranjith

CHERUVADI KBK June 2, 2013 at 8:33 PM  

BE A GUD TEACHER, BE SMART WITH TIME MANAGEMENT WITH MEDIUM STRESS,EMOTIONALLY BALANCED BE INNOVATIVE, BE CREATIVE, WITH A VISION AND MISSION,BE A STAKEHOLDER,WITH GUD COMMUNICATION SKILL,HAVING GUD PRESENTATION,BE PROBLEM SOLVING.....AND KEEP GUD WORK ETHICS SPECIFIC REALISTIC MEASURABLE TIME BOND ACHIEVABLE

santhosh1600 June 2, 2013 at 9:34 PM  

അറിവ് കൊണ്‍ടും അലിവ് കൊണ്‍ടും അകം നിറയാന്‍

santhosh1600 June 2, 2013 at 9:34 PM  

അറിവ് കൊണ്‍ടും അലിവ് കൊണ്‍ടും അകം നിറയാന്‍

nsskarayogam June 2, 2013 at 10:06 PM  

പുത്തനുടുപ്പും പുള്ളിക്കുടയുമായി സന്തോഷത്തിന്‍റെ ചിരിയും അപരിചിതത്തിന്‍റെയും അമ്പരപ്പിന്‍റെയും കണ്ണീരുമായി അമ്മയുടെ കൈവിരലില്‍ തൂങ്ങി എത്തിച്ചേരുന്ന കുരുന്നുകള്‍ ഇന്നുമുണ്ട്. അവര്‍ക്ക് അറിവിന്‍റെയും നന്മയുടെയും ഇത്തിരി വെളിച്ചം പകരാന്‍ അദ്ധ്യാപരായ നമുക്ക് പരിശ്രമിയ്കാം. എല്ലാ നവാഗതര്‍ക്കും എന്‍റെ ആശംസകള്‍.

ali June 2, 2013 at 10:11 PM  

വായിക്കുമ്പോള്‍ കുളിര്‍മ തോന്നുന്ന വരികള്‍.
പ്രവേശനോത്സവ ദിവസം നടത്താവുന്ന വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ലേഖനം പ്രതീക്ഷിച്ചിരുന്നു.പക്ഷെ ഞാന്‍ കണ്ടില്ല.

Akbarali Charankav June 2, 2013 at 10:33 PM  

പ്രവേശനോത്സവുമായി ബന്ധപ്പെട്ട് എസ് വി രാമനുണ്ണി മാഷ് എഴുതിയ കുറിപ്പ് വായിക്കാന്‍ ഈ ലിങ്കില്‍ പോകുക

http://sujanika.blogspot.in/2013/05/blog-post_8.html

കാഡ് ഉപയോക്താവ് June 3, 2013 at 2:56 PM  
This comment has been removed by the author.
RAJEEV June 3, 2013 at 5:29 PM  

പുതിയതായി ഒന്നൂം നടന്നില്ല.ക്ളാസ്സ് അടിച്ചുവാരല്‍ മുതല്‍ തുടങി

RAJEEV June 3, 2013 at 5:34 PM  

പുതിയതായി ഒന്നൂം നടന്നില്ല.ക്ളാസ്സ് അടിച്ചുവാരല്‍ മുതല്‍ തുടങി

ali June 3, 2013 at 8:23 PM  

എല്ലാവരും പ്രവേശനോത്സവ പരിപാടികളെ കുറിച്ച് ഇവിടെ കുറിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഞങ്ങളുടെ സ്‌കൂളില്‍ നടത്തിയത്.
1 സ്‌കൂളിലേക്ക് പ്രവേശിക്കുന്ന പാതയോരത്ത് സ്വാഗത ബാനര്‍ സ്ഥാപിച്ചു.
2. റോഡിലൂടെ വന്ന് സ്‌കൂള്‍ കാണുന്ന സ്ഥലത്ത് ഒരു സ്വാഗത ബാനര്‍ കൂടി.
3. ഏതാണ്ട് എല്ലാ തൂണുകളിലും ബലൂണുകളും അരങ്ങും ഉപയോഗിച്ച് അലങ്കാരം
4. നവാഗതര്‍ക്ക് മധുരപലാഹാരവും ചെറിയ ബൊക്കയും നല്‍കി സ്വീകരണം.
5. പിന്നെ ഒരു മജീഷ്യന്റെ മാന്ത്രിക പ്രകടനം-1 മണിക്കൂര്‍
6. നവാഗതരുടെയും വിവിധ ക്ലാസുകളില്‍ പഠിക്കുന്നവരുടെയും കലാപരിപാടികള്‍.
7. ദേശീയ ഗാനം ആലാപനത്തോടെ 12.30 ന് സമാപനം

RAHEEM June 3, 2013 at 9:01 PM  

" ഈട് വയ്പുകളെല്ലാം പോകിലും
പുതിയൊരു ലോകം നമ്മുടെതാകാം
അസംഖ്യം തോഴന്മാരും"(വൈലോപ്പിള്ളി)
പ്രതീക്ഷയോടെ വരുന്ന പുതു തലമുറക്കും മനസ്സിൽ എന്നും നന്മകൾ കാത്തുസൂക്ഷിക്കുന്ന അധ്യാപക സഹോദരങ്ങൾകും നൂറു നൂറു വിജയാസംസകൾ!

റഹീം
തെന്മല

RAHEEM June 3, 2013 at 9:02 PM  

" ഈട് വയ്പുകളെല്ലാം പോകിലും
പുതിയൊരു ലോകം നമ്മുടെതാകാം
അസംഖ്യം തോഴന്മാരും"(വൈലോപ്പിള്ളി)
പ്രതീക്ഷയോടെ വരുന്ന പുതു തലമുറക്കും മനസ്സിൽ എന്നും നന്മകൾ കാത്തുസൂക്ഷിക്കുന്ന അധ്യാപക സഹോദരങ്ങൾകും നൂറു നൂറു വിജയാസംസകൾ!

റഹീം
തെന്മല

Unknown June 3, 2013 at 10:10 PM  

എല്ലാ കുട്ടികള്‍ക്കും
പ്രവേശനോത്സവദിനാശംസകള്‍.........

Unknown June 8, 2013 at 3:37 AM  

Check out here for High School Credit Courses Toronto

GLPS PUNJAVI June 14, 2013 at 10:45 PM  

ഞങ്ങളുടെ സ്കൂളിലെ പ്രവേശനോത്സവ വിശേഷങ്ങളറിയാൻ സ്കൂൾ ബ്ലോഗ്‌ സന്ദർശിക്കുമല്ലോ..
http://punjaviglps.blogspot.com

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer