DATA LOCKING IN SPARK

>> Friday, November 1, 2013

Aided school HMs നെ DDO മാരാക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ signature AEO/DEO ഓഫീസുകള്‍ക്ക് പ്രവര്‍ത്തന ക്ഷമമാക്കി നല്‍കുന്ന നടപടി സ്പാര്‍ക്ക് ആരംഭിച്ചു. ഇപ്പോള്‍ യു എസ് ബി ടോക്കണ്‍ കൂടി ഉപയോഗിച്ചുള്ള സ്പാര്‍ക്ക് ലോഗിന്‍ ആണ് നല്‍കിയിരിക്കുന്നത്. എല്ലാ Aided സ്കൂളുകളുടെയും സ്പാര്‍ക്ക് ഡാറ്റാ ലോക്ക് ചെയ്ത ശേഷം മാത്രമേ സംവിധാനം പൂര്‍ണ രീതിയില്‍ പ്രാബല്യത്തില്‍ വരുത്താനാവൂ.. ലോക്ക് ചെയ്ത ജീവനക്കാരെ മാത്രമേ സ്പാര്‍ക്കില്‍ authenticate ചെയ്യാനുള്ള ലിസ്റ്റില്‍ ലഭ്യമാവുകയുള്ളൂ.. ആയതിനാല്‍ എല്ലാ Aided school ജീവനക്കാരുടെയും ഡാറ്റ verify ചെയ്ത ശേഷം പ്രധാനാദ്ധ്യാപകന്‍ ലോക്ക് ചെയ്യേണ്ടതാണ്.

ഡാറ്റാ ലോക്കിങ്ങിനെക്കുറിച്ച്
മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്

സ്പാര്‍ക്കുമായി ബന്ധപ്പെട്ട് നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളെല്ലാം നമ്മുടെ വായനക്കാര്‍ക്ക് ഏറെ ഉപകാരപ്പെട്ടുവെന്ന് അറിയിക്കുകയുണ്ടായി. അത്തരത്തില്‍ പ്രാധാന്യമേറിയ ഒരു പോസ്റ്റാണ് ഇതും. ഫെബ്രുവരി 28 നുള്ളില്‍ എല്ലാ സ്ഥാപനമേലധികാരികളും ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് എന്നിവയടക്കമുള്ള സകല വിവരങ്ങളും ചേര്‍ത്ത് സ്പാര്‍ക്കിലെ എല്ലാ ഫീല്‍ഡുകളും അപ്ഡേറ്റ് ചെയ്യണമെന്നും അവ വെരിഫൈ ചെയ്ത് ലോക്ക് ചെയ്യണമെന്നുമുള്ള സര്‍ക്കുലര്‍ മാത്‌സ് ബ്ലോഗിന്റെ സന്ദര്‍ശകര്‍ ഡൗണ്‍ലോഡ്സ് പേജിലെ 10-02-2013 എന്ന തീയതില്‍ നല്‍കിയിരുന്നത് കണ്ടിരിക്കുമല്ലോ. ഇതേ വരെ സ്പാര്‍ക്ക് ഡാറ്റ ലോക്കു ചെയ്യാത്ത ഓഫീസുകളില്‍ നിന്നും 1-3-2013 മുതല്‍ ശമ്പളബില്ലുകള്‍ പാസാക്കാന്‍ വരുന്നവരോട്, മാര്‍ച്ച് മാസത്തെ ശമ്പളബില്ലിനോടൊപ്പം എല്ലാ വിവരങ്ങളും കണ്‍ഫേം ചെയ്ത് ലോക്കു ചെയ്യാമെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നു സമ്മതിച്ചു കൊണ്ടുള്ള സാക്ഷ്യപത്രം വാങ്ങണമെന്നുള്ള നിര്‍ദ്ദേശവുമായി ട്രഷറി ഡയറക്ടറുടെ സര്‍ക്കുലറും ധനകാര്യവകുപ്പിന്റെ സര്‍ക്കുലറും ഇറങ്ങിക്കഴിഞ്ഞു. അതായത് ഇനിയാരെങ്കിലും തങ്ങളുടെ സ്ഥാപനത്തിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ സമയപരിധി അവസാനിച്ചെങ്കിലും ഒട്ടും സമയം പാഴാക്കാതെ അടിയന്തിരമായി ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ചുരുക്കം. അവര്‍ക്ക് വേണ്ടിയാണ് കോഴിക്കോട് ഗവ.ലോ കോളേജിലെ മുഹമ്മദ് സാര്‍ ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മാത്​സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. സ്പാര്‍ക്കിലെ പ്രശ്നങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്നു കേരളത്തിലുള്ളതില്‍ വെച്ച് ഏറ്റവും മിടുക്കന്മാരിലൊരാളാണ് അദ്ദേഹം. സര്‍വ്വീസ്, പേ റോള്‍ സംബന്ധമായ വിവരങ്ങള്‍ തെറ്റ് കൂടാതെ സ്പാര്‍ക്കില്‍ ചേര്‍ത്ത ശേഷം ഡാറ്റ ലോക്ക് ചെയ്യുന്നതെങ്ങിനെയെന്ന് ചുവടെ ലഘുവായി അദ്ദേഹം വിവരിക്കുന്നു. സംശയങ്ങള്‍ കമന്റായി ചോദിക്കാം.

Step 1: മാര്‍ച്ച് മാസത്തില്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ എസ്റ്റാബ്ലിഷ്മെന്റ് യൂസര്‍ ആയി ലോഗിന്‍ ചെയ്യുന്ന ആര്‍ക്കും ആരെ വേണമെങ്കിലും കണ്‍ട്രോളിങ്ങ് ഒാഫീസര്‍ ആയി സെറ്റ് ചെയ്യാമായിരുന്നു. പിന്നീട് ഇതില്‍ മാറ്റം വന്നു. ഇപ്പോള്‍ എയിഡഡ് സ്കൂളുകള്‍ക്ക് ഡാറ്റ അണ്‍ലോക്ക് ചെയ്യുന്നതിന് എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുമായി ബന്ധപ്പെടണം.

Step 2:Step 2: ഇത് വരെ ശരിയായ കണ്ട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്തിട്ടില്ലെങ്കില്‍, Service Matters – Controlling Officers ല്‍ Office തെരഞ്ഞെടുത്ത് Enter Details of New Head of Office ന് താഴെ Head of Office നെ സെലക്ട് ചെയ്ത് Confirm ചെയ്യുക.

Step 3: Administration- Lock Employee Record വഴിയാണ് ഡാറ്റ ലോക്ക് ചെയ്യുന്നത്. ഇത് തെരഞ്ഞെടുക്കുമ്പോള്‍ Lock Employee Record എന്ന തലവാചകത്തോടെ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഡാറ്റാ ലോക്കിങ്ങ് ആരംഭിക്കുന്നതിന് മുമ്പ്, ലോക്ക് ചെയ്യപ്പെടുന്ന വിവരങ്ങള്‍ മുഴുവനും ചേര്‍ത്ത് ശരിയാണെന്ന് ഉറപ്പ് വരുത്തിയിരിക്കണം. ഏതെല്ലാം വിവരങ്ങളാണ് പരിശോധിക്കേണ്ടതെന്ന് മനസ്സിലാക്കുന്നതിനും അവ പടിപടിയായി ചേര്‍ത്ത് പരിശോധിച്ചുറപ്പ് വരുത്തുന്നതിന് സഹായകരമാകുന്നതിനും വേണ്ടിയാണ് ഈ മെനു ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മറിച്ച് ഇപ്പോള്‍ ഡാറ്റ ലോക്ക് ചെയ്യാന്‍ തുടങ്ങരുത്. ഈ വിന്‍ഡോയുടെ ഒരു പ്രിന്റ് എടുക്കുകയോ അതല്ലെങ്കില്‍ Details എന്ന കോളത്തിലെ ഇനങ്ങള്‍ കടലാസില്‍ കുറിച്ചെടുക്കുകയോ ചെയ്യുക. പിന്നീട് ഈ മെനുവില്‍ നിന്ന് പുറത്ത് കടന്ന് ഓരോ ഫീല്‍ഡിലെയും വിവരങ്ങള്‍ പൂര്‍ണ്ണമായി ചേര്‍ത്തിട്ടുണ്ടെന്നും അവ ശരിയാണെന്നും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ സര്‍വ്വീസ് ബുക്കിലും ഓഫീസില്‍ ലഭ്യമായ മറ്റ് ആധികാരിക രേഖകളിലുമുള്ള വിവരങ്ങള്‍ മാത്രമെ സ്പാര്‍ക്കിലും ചേര്‍ക്കാന്‍ പാടുള്ളൂ. ജീവനക്കാര്‍ വാചാ നല്‍കുന്ന വിവരങ്ങള്‍ ഒരിക്കലും ചേര്‍ക്കാ‍ന്‍ പാടില്ല എന്നോര്‍ക്കുക. അങ്ങിനെ ആധികാരികമായി ലഭ്യമല്ലാത്ത വിവരങ്ങള്‍ ഒഴിച്ചിടണം. സ്പാര്‍ക്കില്‍ ചേര്‍ക്കേണ്ട വിവരങ്ങളുടെ ലിസ്റ്റ് ജീവനക്കാര്‍ക്ക് നല്‍കി അവര്‍ എഴുതി നല്‍കുന്ന വിവരങ്ങളനുസരിച്ച് സ്പാര്‍ക്കില്‍ അപ്ഡേഷന്‍ നടത്താനും പാടില്ല. ഇത് ഓരോ ജീവനക്കാരന്റെയും സര്‍വ്വീസ് ബുക്ക് അയാള്‍ തന്നെ എഴുതിച്ചേര്‍ത്ത് പരിപാലിക്കുന്നതിന് തുല്യമാണെന്നോര്‍ക്കുക. സെല്‍ഫ് ഡ്രോയിങ്ങ് ഓഫീസര്‍മാരുടെ ഡാറ്റ ലോക്ക് ചെയ്യേണ്ടതില്ല.

Step 4: Personal Memoranda, Present Service Details & Contact Details: Administration- Edit Employee Record വഴി പ്രവേശിച്ച് ഇവ മൂന്നും അപ്ഡേറ്റ് ചെയ്യാം. ഇവിടെ ചേര്‍ക്കുന്ന Present Address, Permanent Address, Blood Group തുടങ്ങിയ വിവരങ്ങളാണ് ഐ.ഡി കാര്‍ഡിലും പ്രതിഫലിക്കുന്നത്. Blood Group ന് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാം. ലഭ്യമല്ലെങ്കില്‍ ഒഴിച്ചിടണം. ഫോട്ടോ, ഒപ്പ് തുടങ്ങിയവ മാറ്റുന്നതിനും മറ്റും പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ Service Matters- Personal Details വഴിയും ഈ മെനുവില്‍ പ്രവേശിച്ച് കാര്യങ്ങള്‍ ശരിയാക്കിയെടുക്കാമെന്നോര്‍ക്കുക.

Step 5: Probation, Training, Awards, Performance Report, Quarters: ഇവയെല്ലാം Service Matters, Personal Details ലെ Employees Details ന് താഴെയുള്ള വിവിധ മെനു തെരഞ്ഞെടുത്ത് ലഭ്യമായവ അപ്ഡേറ്റ് ചെയ്യാം.

Step 6: Service History: മേല്‍ പറഞ്ഞ രീതിയില്‍ ഇവിടെയും പ്രവേശിക്കാം. പക്ഷെ ഒഴിച്ചിടാനാകില്ല. സര്‍വ്വീസ് രജിസ്റ്റര്‍ പ്രകാരം അതാത് കാലത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ തുടര്‍ച്ചയോടെയും തെറ്റ് കൂടാതെയും ചേര്‍ത്തിരിക്കണം.

Step 7: Recruitment, Family Details, Qualifying Service, Disciplinary Action: സര്‍വ്വീസ് ബുക്കില്‍ ലഭ്യമാണെങ്കില്‍ ചേര്‍ക്കാം. അല്ലാത്തവ ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യണം.

Step 8: Leave Availed: സര്‍വ്വീസ് ബുക്കിലെ EL, HPL Accounts എടുത്ത് അതാത് കാലങ്ങളില്‍ എടുത്ത ലീവ് തുടക്കം മുതല്‍ മുഴുവനും ചേര്‍ത്തിരിക്കണം. ഡാറ്റാ ലോക്കിങ്ങില്‍ സ്പാര്‍ക്കിലെ Leave Account ന്റെ കാര്യം പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലീവ് അക്കൌണ്ട് ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യാതെ Leave Availed ചേര്‍ക്കാന്‍ കഴിയില്ല എന്നത് കൊണ്ടാകാം. അതിനാല്‍ Leave Availed ല്‍ പ്രവേശിക്കുന്നതിന് മുമ്പ് Leave Account അപ്ഡേറ്റ് ചെയ്യുന്നതിന് Service Matters- Leave- Leave Account വഴി പ്രവേശിക്കണം. EL തെരഞ്ഞെടുക്കുക. നിലവില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ Delete All നല്‍കി ക്ലിയര്‍ ചെയ്ത ശേഷം Enter Opening Balance തെരഞ്ഞെടുത്ത ശേഷം സര്‍വ്വീസ് രജിസ്റ്ററിലെ Earned Leave Account പേജിലെ ആദ്യ ലീവ് എന്‍‌ട്രിയുടെ To Date സ്പാര്‍ക്കിലെ As on Date ആയും അതിന് നേരെ രജിസ്റ്ററിലെ നാലാം കോളത്തിലെ ലീവ് സ്പാര്‍ക്കില്‍ No. of Days ആയും നല്‍കി Proceed കൊടുക്കണം. തുടര്‍ന്ന് Enter Opening Balance on subsequent date ഉപയോഗിച്ച് സര്‍വ്വീസ് ബുക്കിലെ നാലാം കോളത്തിലെ ലീവ് മുഴുവനും അപ്ഡേറ്റ് ചെയ്യാം. ഇതെ രീതിയില്‍ തന്നെ HPL Account ഉം അപ്ഡേറ്റ് ചെയ്യാം. ഇനിയും Leave Availed അപ്ഡേറ്റ് ചെയ്യുന്നതിന് പ്രയാസമുണ്ടാകില്ല.

Step 9: Present Salary: Salary Matters- Changes in the month- Present Salary: പ്രധാനപ്പെട്ടതാണെങ്കിലും ശംബള ബില്‍ എടുത്തു കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. പക്ഷെ, Deductions ലെ വിവരങ്ങള്‍ സംശയമുണ്ടെങ്കില്‍ പരിശിധിക്കേണ്ടതാണ്. അങ്ങിനെയാണെങ്കില്‍ Salary Matters- Changes in the month- Deductions ഉപയോഗിക്കുന്നതാകും എളുപ്പം.

Step 10: Deputation, Qualification, Dep. Tests, Regularisation, Nominees: Step 5 ല്‍ ചെയ്ത പ്രകാരം അപ്ഡേറ്റ് ചെയ്യാം.

Step 11: Leave Surrender: Step 5 ലെ Employees Details വഴി മുന്‍‌കാല സറണ്ടറുകള്‍ ചേര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ചേര്‍ക്കാം. പക്ഷെ എല്ലാം ചേര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനാല്‍ ഇത് നിര്‍ബന്ധമാണെന്ന് പറയുന്നതില്‍ യുക്തിയില്ല എന്നാണ് തോന്നുന്നത്. Benefit Details, Loan Details എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണ്ടതില്ലായെന്ന് തോന്നുന്നു.

Step 12: ഇപ്പോള്‍ Step 3 ല്‍ വിവരിച്ച പ്രകാരം Lock Employee Record ല്‍ പ്രവേശിച്ച് ഓരോന്നായോ ഒന്നിച്ചോ ഡാറ്റാ ലോക്കിങ്ങ് നടത്താം.
ഇത്രയും ചെയ്താല്‍ തല്‍ക്കാലം സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നമ്മുടെ ജോലി അവസാനിച്ചു.

സ്പാര്‍ക്ക് നിരന്തരം അപ്ഡേറ്റ് ചെയ്തിരിക്കുന്ന ഒരു പോര്‍ട്ടലാണ്. ഇതേക്കുറിച്ച് മുഹമ്മദ് സാര്‍ എഴുതിയ ലേഖനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
spark help help file for spark help in spark I have a doubt in spark how to do in spark how to lock data in spark spark doubt kerala spark doubt

338 comments:

Muhammad A P April 2, 2013 at 10:37 PM  

ഇത് വരെ നീട്ടിയതായി അറിയില്ല

CHERUVADI KBK April 8, 2013 at 9:06 PM  

AGN EXTENDED UPDATION VERIFICATION AND LOCKING OF SERVICE DETAILS OF NON GAZATTED OFFICERS TNX FOR FINANCE DEPARTMENT AND SPARK

CHERUVADI KBK April 8, 2013 at 9:08 PM  

CIRCULAR NO 37/2013 DTD 08/04/2013 EXTENDED?

CHERUVADI KBK April 8, 2013 at 9:44 PM  

what is the criteria for conveyance allowance of an non gazatted employee who is partially blind. Please let me know what is the minimum disability to claim conveyance allowance for vision?

Muhammad A P April 8, 2013 at 10:34 PM  

സർ;
താങ്കളുടെ സംശയനിവാരണത്തിന് ഈ ഉത്തരവ് മതിയാകുമെന്ന് കരുതുന്നു.

G.L.P.S.POOKKOTTUR (NEW) April 15, 2013 at 10:55 PM  

SIR

എന്‍റ SCHOOL ലെ TEACHER ന്‍റെ LEAVE CREDIT DETAILS എങ്ങനെ ENTER ചെയ്യണം എന്ന് പറഞ്ഞു തരുമോ


SERVICE DETAILS
JOIN DATE 07/07/2000

LWA FROM 1/8/2002 TO 5/6/2011

JOIN AFTER LWA 6/6/2011

G.L.P.S.POOKKOTTUR (NEW) April 15, 2013 at 10:55 PM  

SIR

എന്‍റ SCHOOL ലെ TEACHER ന്‍റെ LEAVE CREDIT DETAILS എങ്ങനെ ENTER ചെയ്യണം എന്ന് പറഞ്ഞു തരുമോ


SERVICE DETAILS
JOIN DATE 07/07/2000

LWA FROM 1/8/2002 TO 5/6/2011

JOIN AFTER LWA 6/6/2011

G.L.P.S.POOKKOTTUR (NEW) April 17, 2013 at 4:26 PM  

sir pls give me a advice

Muhammad A P April 17, 2013 at 7:36 PM  

സർ;
LWA ക്ക് ലീവ് അക്കൌണ്ട് ഇല്ലല്ലോ?
Leave Entry യിൽ 1-8-2002 മുതൽ 5-6-2011 വരെ LWA ചേർക്കുന്നതിന് എന്താണ് പ്രയാസം?

G.L.P.S.POOKKOTTUR (NEW) April 17, 2013 at 8:59 PM  

7/7/2000-6/7/2001 =20
7/7/2001-31/7/2001=?
6/6/2011-6/7/2011=?
7/7/2011-6/7/2012=?
credit leave പറഞ്ഞു തരുമോ

Muhammad A P April 18, 2013 at 11:15 AM  

സർ;
1-8-2001 മുതൽ 5-6-2011 വരെ LWA ആയതിനാൽ 7-7-2001 മുതൽ HPL നുള്ള Completed Year of Service കണക്കാക്കുന്നത് എങ്ങിനെയെന്നാണ് ചോദ്യം എന്ന് വിചാരിക്കുന്നു.
07-07-2001 to 31-07-2001: 0 Year, 0 Month, 25 Days;
06-06-2011 to 10-05-2012: 0 Year, 11 Months, 5 Days;
Total: 1 year
അതായത്; 7-7-2001 മുതൽ 10-05-2012 AN വരെയുള്ള ഒരു Completed Year ന് 20 HPL ആർജ്ജിക്കും.

7-7-2000 to 6-7-2001: 20 days
7-7-2001 to 10-5-2012: 20 days
(Excluding LWA from 1-8-2001 to 5-6-2011)
11-5-2012 to 10-5-2013: 20 days
etc.

M A O H S SCIENCE CLUB April 25, 2013 at 8:40 PM  

sir
എന്‍റെ school ല്‍ hm nu suspension ആണ് 21 മുതല്‍.

Treasury യില്‍ അന്വേഷിച്ചപ്പോള്‍ basic ന്‍റെ 50% with DA,HRA എന്നാ് പറഞ്ഞത്.SPARK എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം?

Muhammad A P April 25, 2013 at 9:35 PM  

സർ;
Edit Employee Record- Disciplinary Actions ൽ സസ്പൻഷൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത ശേഷം Salary Matters- Subsistence ൽ ആവശ്യമായ വിവരങ്ങൾ ഇൻസർട്ട് ചെയ്ത് ബിൽ പ്രൊസസ്സ് ചെയ്യുകയാണ് വേണ്ടത്. അടുത്ത കാലം വരെ Subsistence Allowance Bill ശരിയായി കിട്ടിയിരുന്നില്ല. ഇപ്പോളും ചില കാറ്റഗറിയിലുള്ളവരുടെ ബിൽ ശരിയല്ല. ഉദാഹരണത്തിന് എന്റെ ഡിപ്പാർട്ട്മെന്റിലെ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് പേരുടെ മാന്വൽ ബിൽ ട്രഷറി ഡയരക്ടറുടെ നിർദ്ദേശാനുസരണം ട്രഷറികൾ സ്വീകരിക്കുന്നുണ്ട്. പക്ഷെ, ഹെഡ്മാസ്റ്ററുടെ കാര്യത്തിൽ പ്രശ്നമില്ലെന്നാണ് തോന്നുന്നത്. ശ്രമിച്ച് നോക്കൂ.

M A O H S SCIENCE CLUB April 25, 2013 at 11:23 PM  
This comment has been removed by the author.
M A O H S SCIENCE CLUB April 25, 2013 at 11:24 PM  
This comment has been removed by the author.
M A O H S SCIENCE CLUB April 25, 2013 at 11:38 PM  

HEAD OF OFFICE CHENGE ചെയ്യേണ്ടേ .SENIOR FULL CHARGE എടുത്തിട്ടുണ്ട്.DDO CHANGA ആണോ വേണ്ടത്

Muhammad A P April 26, 2013 at 10:52 AM  

സർ;
സസ്പന്റ് ചെയ്യപ്പെട്ട ഹെഡ്മാസ്റ്റർ SDO ആണെങ്കിൽ അദ്ദേഹത്തിന്റെ പാസ്സ്‌വേർഡ് ബ്ലോക്ക് ചെയ്യരുത്. SDO പ്രിവിലെജ് മാത്രം നിലനിർത്തി ഓഫീസുമായി ബന്ധപ്പെട്ട D, E തുടങ്ങിയ പ്രിവിലെജുകൾ ബ്ലോക്ക് ചെയ്യണം.
ഓഫീസുമായി ബന്ധപ്പെട്ട ഓതറൈസേഷനുകൾ പുതിയ DDO യുടെ പേരിലേക്ക് മാറ്റുകയും വേണം

chalitha April 27, 2013 at 2:24 PM  

take the da arrear in the peirod of 7/12 to 11/12. merged the da arrear with this month of salary. in this period also a surrender bill taken. after merging, the salary processed. i take this month salary bill, the da arrear could not merged fully. but the da arrear bill is correct. surrender period ല്‍ ഉളള അരിയര്‍ ഒഴികെയുളള amount മാത്രമെ ബില്ലില്‍ merge ആയി വരുന്നുളളു. please help me ,

Muhammad A P April 27, 2013 at 3:53 PM  

അരിയർ ബിൽ ശരിയാണെങ്കിൽ മെർജ്ജിങ്ങ് പ്രശ്നമില്ല. മെർജ്ജിങ്ങിന്റെ ഫലമായി ആ ജീവനക്കാരന്റെ Deductions ൽ വന്ന Arrear PF തുക എഡിറ്റ് ചെയ്ത് ശരിയാക്കാം. അത് പോലെ Allowance History യിൽ Arrear Dearness Allowane തുകയും എഡിറ്റ് ചെയ്യാം. ശേഷം സാലറി ബിൽ കാൻസൽ ചെയ്ത് വീണ്ടും പ്രൊസസ്സ് ചെയ്യണം.

M A O H S SCIENCE CLUB April 27, 2013 at 9:56 PM  

sir

subsistence allowance 22 മുതല്‍ ആണ് .അത് separate bill വേണോ ?.വേണമെങ്കില്‍ എങ്ങനെ ചെ യ്യും ?

Muhammad A P May 5, 2013 at 7:02 AM  

സർ;
സബ്സിസ്റ്റൻസ് അലവൻസ് പ്രൊസസ്സ് ചെയ്യുന്ന വിധം മുകളിൽ പറഞ്ഞിട്ടുണ്ടല്ലോ?. പ്രതിമാസ ശംബളബില്ലിൽ തന്നെ ലഭിക്കും

Unknown May 5, 2013 at 2:07 PM  

സര്‍
spark service history സര്‍വീസ് ബുക്കില്‍ 01/01/2011 incriment കൊടുത്ത ഒരാള്‍ക്ക് ആറു മാസത്തിനു ശേഷം ഗ്രേഡ് പാസ്സായി w:e:f 01/01/2011 SPARK service historyIL GRADE dETAILS Koduthal ,Incriment detals same dateinu kodukkan pattunnilla (Same Pay Rivision 2009 July ല്‍ പേ ഫിക്സ് ചെയ്ത ഒരാളുടെ പഴയ സാലറി details enter ചെയ്തതിനാല്‍ പുതിയ ഡീറ്റയില്‍ കൊടുക്കാന്‍ കഴിയുന്നില്ല.ഏതു details കൊടുക്കണം ?

Muhammad A P May 5, 2013 at 9:07 PM  

സർ;
പഴയത് ഡിലീറ്റ്/എഡിറ്റ് ചെയ്ത് കൊണ്ട് പുതിയത് മാത്രം നിലനിർത്തണം.

Unknown May 6, 2013 at 9:38 PM  

സര്‍
thank you sir
Benift details കൊടുക്കുമ്പോള്‍ KASEPF Subscription Amount opening time Rs: 1000/- Next Month Rs:2000/- ആയതിനാല്‍ ഓരോ തവണ pf subscription change ayathum kodukkano

Muhammad A P May 7, 2013 at 6:16 AM  

സർ;
ഈ മോഡ്യൂളിലൊക്കെ ചില മാറ്റങ്ങൾ ആവശ്യമാണ്. എങ്ങിനെ ചേർക്കണമെന്ന് പ്രത്യേകിച്ച് പറയുന്നില്ല. ആദ്യ വരിസംഖ്യ മാത്രം നിലനിർത്തുകയോ കാലോചിതമായി അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുകയോ ചെയ്യാം.

soumya May 8, 2013 at 4:01 PM  

controlling officer set cheythu. data unlock cheyyan aakunnilla. Employee data unlock cheyyan enthu cheyyanam

Muhammad A P May 8, 2013 at 7:46 PM  

Controlling Officer ക്ക് ഡാറ്റ അൺലോക്ക് ചെയ്യാനാകും. അദ്ദേഹത്തിന്റെ PEN യൂസർ കോഡ് ആയി ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഇത് വരെ പാസ്സ്‌വേർഡ് ലഭിച്ചിട്ടില്ലെങ്കിൽ സ്പാർക്കിൽ നിന്നോ ഡി.എം.യു വിൽ നിന്നോ ലഭിക്കുന്നതാണ്.

Muhammed Salih May 15, 2013 at 10:16 AM  

സര്‍,
ഞങളുടെ എല്‍ പി സ്കൂളിലെ എച് എം ട്രാന്‍സ്ഫര്‍ ആകുകയാണ് . മറ്റൊരു എച് എം നെ ഞങളുടെ സ്കൂളിലേക് നിയമിച്ചിട്ടില്ല .
ആദ്യം സ്പര്കില്‍ സീനിയര്‍ അയ ടീച്ചറിന്റെ പെന്‍ നമ്പരില്‍ ഐ ഡി യും പാസ്‌ വേര്‍ഡും DMU വില്‍ നിന്ന് സെറ്റ് ചെയ്തതിനു ശേഷം ഈ സീനിയര്‍ ടീച്ചര്‍ എച് എം നെ ട്രാന്‍സ്ഫര്‍ ചെയ്യുകയാണോ വേണ്ടത് ? ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പാര്‍ട്ട്‌ സാലറി എന്താണ് ചെയ്യേണ്ടത്?


Muhammad A P May 15, 2013 at 12:59 PM  

ട്രാൻസ്ഫർ ചെയ്യുന്നതിന് മുമ്പോ ശേഷമോ ഓതറൈസേഷൻ ഹെഡ്മാസ്റ്ററുടെ ചാർജ്ജ് ഏറ്റെടുക്കുന്നയാളിലേക്ക് മാറ്റാവുന്നതാണ്. ട്രാൻസ്ഫർ ചെയ്യുന്നതിന് മുമ്പാണ് നല്ലത്.
പാർട്ട് സാലറി വേണമെങ്കിൽ, റിലീവ് ചെയ്യുമ്പോൾ Whether part salary to be processed എന്നതിന് Yes കൊടുക്കണം

haritham May 16, 2013 at 1:53 PM  

head of Office ന് പാസ്സ് വേര്‍ഡ് സെറ്റ് ചെയ്താന്‍ പിന്നീട് യൂസര്‍ പാസ്സ് വേര്‍ഡ് വേറെ സെറ്റ് ചെയ്യാന്‍ കഴിയുമോ? അതോ എല്ലാ യൂസറും Head of office ന്റെ പാസ്സ് വേര്‍ഡാണോ ഉപയോഗിക്കേണ്ടത്?

Muhammad A P May 17, 2013 at 12:14 AM  

നിലവിലുള്ള ഉത്തരവുകൾക്കനുസരിച്ച് ലോഗിൻ പരിമിതപ്പെടുത്തുന്നതിലും ഡാറ്റാ ലോക്ക് ചെയ്യുന്നതിലുമൊക്കെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ നേരത്തെ ചർച്ച ചെയ്തിരുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ DDO യുടെ ലോഗിൻ ഉപയോഗിച്ച് തന്നെ ക്ലർക്കുമാരും മറ്റും ബിൽ പ്രൊസസ്സിങ്ങും ഡാറ്റ അപ്ഡേഷനുമൊക്കെ നടത്തുകയെ മാർഗ്ഗമുള്ളൂ. അതായത് ലോഗിൻ DDO/ Head of Office ന് മാത്രമായി പരിമിതപ്പെടുത്തുന്നത് കൊണ്ട് ഉദ്ദേശിച്ച കാര്യം നടക്കില്ല എന്നർത്ഥം. ഇതിനൊക്കെ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയായിരിക്കാം മറ്റ് കാരണങ്ങൾ പറഞ്ഞ് ഡാറ്റാ ലോക്കിങ്ങിനുള്ള സമയം നീട്ടി വച്ചതെന്ന് വേണം കരുതാൻ.

Unknown May 25, 2013 at 3:52 PM  

HOW TO TAKE L.P.C.AND PAY PARTICULARS THROUH SPARK FOR AN EMPLOYEE WHEN TRANSFERED

Muhammad A P May 25, 2013 at 10:29 PM  

റിലീവ് ചെയ്ത ശേഷം എൽ.പി.സി ജനറേറ്റ് ചെയ്യാം. (Salary Matters- Other Reports- LPC)
Pay Particulars റിപ്പോർട്ട് ലഭിക്കാനുള്ള സൌകര്യമില്ല.

kslp May 30, 2013 at 9:06 PM  

Muhammed sir,
controling officer set cheyyan ippol option kaNunilla.reporting officer anu ippol option. Lock cheyyan enthucheyyaNam.

Muhammad A P May 30, 2013 at 9:51 PM  

സർ;
കൺ‌ട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്യാനുള്ള മെനു നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഇനി മുതൽ സ്പാർക്ക് ഹെൽ‌പ് സെന്ററായിരിക്കും കൺ‌ട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്യുന്നത്. ഇതിന് വേണ്ടി വിശദാംശങ്ങൾ അവർക്ക് മെയിൽ ചെയ്യണം.

Govt June 11, 2013 at 6:58 AM  

നിലവിലുള്ള Pay Slip ഉപയോഗിച്ച് SDO ഇന്‍ക്രിമെന്റ് നല്‍കുന്നത് എങ്ങനെയാണ്

Govt June 11, 2013 at 7:01 AM  

how can we give SDO increment with the current Pay Slip ?

Muhammad A P June 11, 2013 at 9:04 PM  

Sir;

1) "Select" the latest Pay slip details under "Pay Slip History"
2) Click on "Add new entry in this slip"
3) Enter "Effective Date" (ie. increment date), New "Basic Pay" etc. without changing the Pay Slip No. and Pay Slip Date
4) Go to "Pay Revision"- "Pay Revision SDO", Select Office, Employee etc.
5) Enter new Basic Pay
6) Change "Last Pay Change Date" to the "Effective Date" under item 3 above.
7) Also change the next increment date.

palakkuty school June 29, 2013 at 9:17 AM  

muhammed sir ,controling officer option now not in service matter,then how set controling officer? our school is aided and i coldnot unlock data in spark? plz help me

Muhammad A P June 29, 2013 at 4:43 PM  

സർ;
മുകളിൽ മെയ് 30 ലെ കമന്റ് വായിക്കുമല്ലോ?

Kesavanunni- HM June 30, 2013 at 9:21 PM  

സര്‍ എനിയ്ക്ക് 9-7-2013 ന് 22 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാകും. ഇപ്പോള്‍ HM ആയിട്ട് ഏഴുവര്‍ഷവും(9-7-2013ന്)ആകും.22 വര്‍ഷത്തെ സെലക്ഷന്‍ ഗ്രേഡ് ലഭിക്കുമോ?അതോ HM ആയി 8 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മാത്രമെ ലഭിക്കുകയുളളു?

Kesavanunni- HM June 30, 2013 at 9:22 PM  

സര്‍ എനിയ്ക്ക് 9-7-2013 ന് 22 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാകും. ഇപ്പോള്‍ HM ആയിട്ട് ഏഴുവര്‍ഷവും(9-7-2013ന്)ആകും.22 വര്‍ഷത്തെ സെലക്ഷന്‍ ഗ്രേഡ് ലഭിക്കുമോ?അതോ HM ആയി 8 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മാത്രമെ ലഭിക്കുകയുളളു?

Muhammad A P July 2, 2013 at 9:12 PM  

സർ;
HM തസ്തികയിൽ 8 വർഷം വേണ്ടി വരുമെന്നാണ് എന്റെ അഭിപ്രായം

keerthi July 4, 2013 at 12:20 AM  

റിട്ടയര്‍ ചെയ്തവരുടെ DA അരിയര്‍ പ്രോസ്സാസ് ചെയ്യാന്‍ പറ്റുന്നില്ലലോ? അവരുടെ പേര് ലിസ്റ്റില്‍ വരുന്നില്ല.

Muhammad A P July 4, 2013 at 5:31 PM  

സർ;
മാന്വൽ ബിൽ നൽകാം. അതല്ലെങ്കിൽ, റിട്ടയർമെന്റ് തിയ്യതി മാറ്റി ലിസ്റ്റിൽ പേർ വരുത്താം.

Muhammad A P July 5, 2013 at 9:17 PM  

സർ;
ടീച്ചർ പുതുതായി ജോയിൻ ചെയ്ത സ്കൂളിൽ അന്വേഷിച്ച് 1-6-2013 FN മുതൽ 2-6-2013 AN വരെയുള്ള സർവ്വീസ് ഹിസ്റ്ററിയിൽ അടിസ്ഥാന ശംബളം ശരിയാണോയെന്ന് പരിശോധിക്കുക. (ആദ്യം ട്രാൻസ്ഫർ ചെയ്തപ്പോൾ സർവ്വീസ് ഹിസ്റ്ററിയിൽ രേഖപ്പെടുത്തപ്പെട്ട പഴയ അടിസ്ഥാന ശംബളം ഉൾപ്പെടുന്ന എൻ‌ട്രി ഡിലീറ്റ് ചെയ്യാൻ താങ്കൾ മറന്നിട്ടുണ്ടാകുമെന്ന് തോന്നുന്നു.) സർവ്വീസ് ഹിസ്റ്ററി ശരിയാക്കിയിട്ടും പ്രശ്നം ബാക്കിയാണെങ്കിൽ ഹെല്പ് സന്ററിന്റെ സഹായം തേടേണ്ടി വന്നേക്കാം.

Anonymous July 8, 2013 at 9:23 PM  

muhammed sir,
1)oru teacherude 3/13,4/13 le salary process cheyyan und.randum koode orumich sadhyamano?
Anganeyanenkl PF, SLI enniva engane adhil deduct aavum?
angane kazhiyillenkil 3/13 aadyam process cheydh pinne 4/13 kazhiyumo?
Appol 3/13 nte encashment chodikkunnu.Enthu cheyyum? pls help
2) Encashment details le TC no enthan?

Muhammad A P July 9, 2013 at 8:19 PM  

പ്രതിമാസ ബില്ലുകൾ ഒരുമിച്ച് പ്രൊസസ്സ് ചെയ്യാൻ സാധിക്കുകയില്ല. മാർച്ചിലെ ബിൽ ട്രഷറിയിൽ നിന്നും മാറി, എൻ‌കാഷ്മെന്റ് ഡീറ്റെയിൽ‌സ് കൊടുത്ത ശേഷം ഏപ്രിൽ മാസത്തെ ബിൽ പ്രൊസസ്സ് ചെയ്യണം.
TC: Transfer Credit.
GPF, GIS തുടങ്ങിയ Deduction കളുടെ ആകെതുക TC ആയി ചേർക്കണം. ഇവയെല്ലാം ട്രഷറി ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യുകയാണ്.

Anonymous July 9, 2013 at 9:43 PM  

thank you sir
1) njan idhu vare TC NO koduthitilla.Aided school anu.kuzhappamagumo
2) njan mumb idhu pole process cheydhappol oru month le encashment detail chumma undakki adutha month process cheyyugayan cheydhad.adhum kuzhappamagumo.oronnum DEO vil kond poganulla prayasam kond cheydhadhan
3)march month il aa teacher inu 1 day salary mathrame process cheyyan baki ullu.ennal salary processing il adhu kittunnila.salary arear processil kittunnumund.adh madhiyo?

Muhammad A P July 10, 2013 at 9:02 PM  

ഇനി മുതലെങ്കിലും ശരിയായ എൻ‌കാഷ്മെന്റ് ഡീറ്റെയിൽ‌സ് നൽകണം. മാർച്ചിലേത് അരിയർ ബില്ലാണെങ്കിൽ അത് മതിയല്ലോ?

Unknown July 16, 2013 at 8:40 PM  

Sir
ആരെങ്കിലും ജാതി സെന്‍സെസ് EL surrender ചെയ്തിട്ടുണ്ടോ ? ഉണ്ടെങ്കില്‍ order mail cheyithu tharumo ? aliyarcmvpm@gmail.com

Haris August 3, 2013 at 4:55 PM  

സര്‍,
controlling officer ആയി HM നെ തന്നെ നിയമിക്കാന്‍ എന്തൊക്കെ വിവരങ്ങളാണ് നല്‍കേണ്ടത്? ഏത്‌ ഇമെയില്‍ address ല്‍ ആണ് അയക്കേണ്ടത്? (ഇതിന് നേരത്തെ ഉത്തരം നല്‍കിയിട്ടുണ്ട് എങ്കില്‍ ക്ഷമിക്കണം..data unlock ചെയ്യാന്‍ വേണ്ടിയാണ്..

Muhammad A P August 3, 2013 at 11:02 PM  

സർ;
സ്പാർക് ലോഗിൻ പേജിന്റെ ഇടത് വശത്തുള്ള നോട്ടീസ് വിൻഡോയിൽ കാണുന്ന ആദ്യ നോട്ടീസിലുള്ള സ്പാർക് ഫോറം നമ്പർ-3 പൂരിപ്പിച്ച് അയക്കണം. അയക്കേണ്ട വിധം ഫോറത്തിന്റെ അവസാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Haris August 13, 2013 at 8:35 PM  

സര്‍,
1)Spark-Service matters ല്‍ Reporting Officer കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? 2)Form No.3 തന്നെ Controlling Officer നെ സെറ്റ്‌ ചെയ്യാനും മതിയോ?

Muhammad A P August 14, 2013 at 10:16 AM  

സർ;
Reporting Officer പൊലീസ് ഡിപ്പാർട്ട്മെന്റിനെ ഉദ്ദേശിച്ചുള്ളതാണെന്ന് തോന്നുന്നു.

കൺ‌ട്രോളിങ് ഓഫീസറെ സെറ്റ് ചെയ്ത് കിട്ടുന്നതിന് സ്പാർക്ക് ഈ പുതിയ അപേക്ഷാഫോറം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Haris August 14, 2013 at 10:20 PM  

Thank you sir...controlling officer നെ വളരെ ഫാസ്റ്റ്‌ ആയി തന്നെ സെറ്റ്‌ ചെയ്ത് കിട്ടി.ഒരു സംശയം കൂടി..Daily wage employees ന്റെത്‌ spark ലൂടെ processing പറ്റുമോ? employee നെ delete ചെയ്യാനുള്ള option ഏതാണ്?

Muhammad A P August 14, 2013 at 11:10 PM  

ദിവസ വേതന ബിൽ ഇപ്പോളും സാദ്ധ്യമല്ല.
PEN ഡിലീറ്റ് ചെയ്യാനാകില്ല. (ഡ്യൂപ്ലിക്കേറ്റ് PEN ഉം മറ്റും സ്പാർക്ക് PMU വിൽ മാത്രമെ ഡിലീറ്റ് ചെയ്യുകയുള്ളൂ). അശ്രദ്ധ കൊണ്ട് അനാവശ്യ PEN ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് പിന്നീട് ഒരു പുതിയ ജീവനക്കാരന് വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്.

kalolsavammvka August 16, 2013 at 6:52 AM  

സര്‍ ,
ഞങ്ങളുടെ സ്കൂളിലെ ഒരു ടീച്ചര്‍ 01/07/2010 മുതല്‍ 26/06/2012 വരെ LWA ആയിരുന്നു . ഈ ടീച്ചറിന്റെ സാലറി അരിയര്‍ 27/06/2012 മുതല്‍ 31/10/2012 വരെ സ്പാര്‍ക്കില്‍ എടുക്കുമ്പോള്‍ അവരുടെ പി.എഫ് ഡിഡക്ഷന്‍ വരാത്തതിനാല്‍ ട്രഷറി ബില്‍ ഒബ്ജക്റ്റ് ചെയ്യുന്നു. മാന്വല്‍ ബില്‍ പറ്റില്ല എന്നും പറയുന്നു . എന്തു ചെയ്യും . ഈ ടീച്ചറിന്റെ മാത്രമായി ഓരോ മാസത്തേതായി ബില്ലെടുക്കുമ്പോള്‍ Error Message ആണ് വരുന്നത് ദയവ് ചെയ്ത് സഹായിക്കണേ????????

Muhammad A P August 16, 2013 at 2:37 PM  

സർ;
ജൂൺ 2012 ൽ 4 ദിവസത്തെ ശംബളം ആ മാസത്തെ ആകെ ഡിഡൿഷനുകളെക്കാൾ കുറവായത് കൊണ്ടാകണം Error വരുന്നത്. ജൂൺ 2012 ലെ ഡിഡൿഷൻ അതനുസരിച്ച് സെറ്റ് ചെയ്ത ശേഷം ബില്ലെടുത്ത് നോക്കൂ.

indian rupee font August 25, 2013 at 1:37 PM  

2-6-1996 മുതൽ എയ്ഡഡ് സ്കൂളിൽ H.S.A ആയി ജോലിചെയ്തു വന്ന അധ്യാപകനെ 3-6-2013 FN വെച്ച് H.S.S ലേക്ക് promotion കൊടുത്ത് റിലീവ് ചെയ്തു.(inter departmental transfer). Part salary process ‘yes’കൊടുത്തു.ജൂൺ 2013 ലെ രണ്ടു ദിവസത്തെ ശമ്പളം പ്രൊസ്സസ് ചെയ്യാൻ കഴിയുന്നുണ്ട്.എന്നാൽ 1/2013 മുതലുള്ള D A Arrear പ്രൊസ്സസ് ചെയ്യാൻ കഴിയുന്നില്ല. Employee list- ൽ പേരു കാണുന്നില്ല. എന്താണു് ചെയ്യേണ്ടത്. ഇത് H.S ൽ തന്നെ അല്ലേ പ്രൊസ്സസ് ചെയ്യേണ്ടത്

indian rupee font August 25, 2013 at 1:38 PM  
This comment has been removed by the author.
Muhammad A P September 24, 2013 at 8:28 PM  

സർ;
ഇപ്പോളാണ് ശ്രദ്ധിച്ചത്. ഈ വക കാര്യങ്ങളെല്ലാം ഒരുപാട് തവണ ചർച്ച ചെയ്യപ്പെട്ടതാണ്. റിലീവ് ചെയ്ത് കഴിഞ്ഞാൽ ആ മാസത്തെ പാർട്ട് സാലറി അല്ലാതെ മറ്റൊരു ബില്ലും പഴയ ഓഫീസിൽ പ്രൊസസ്സ് ചെയ്യാനാകില്ല. അരിയർ HSS ൽ നിന്നും മെർജ്ജ് ചെയ്യേണ്ടി വരും.

Unknown November 6, 2013 at 9:34 PM  

മുഹമ്മദ് സാര്‍,
1 സ്പാര്‍ക്കില്‍ ലോക്ക് ചെയ്യാനായി മുഴുവന്‍ ടിക്ക് കൊടുത്തിട്ട് ലോക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഭൂരിപക്ഷത്തിന്റെയും ടിക്ക് മാറി പോകുന്നു.5,6 ഐറ്റം മാത്രമാണ് ടിക്കോടുകൂടി ലോക്കാകുന്നത് .ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ?
2 "താങ്കളുടെ ഓഫീസില്‍ Head of Office ന് ലോഗിന്‍ പാസ്സ്‌വേര്‍ഡ് ഇല്ലെങ്കില്‍ DMU വിനെ ബന്ധപ്പെട്ട് പാസ്സ്‌വേര്‍ഡ് ലഭ്യമാക്കുക.ഒരിക്കല്‍ ലോക്ക് ചെയ്ത ഡാറ്റ ആവശ്യമുള്ളപ്പോള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇപ്പോഴത്തെ സെറ്റിങ്സ് പ്രകാരം Controlling Officer ക്ക് മാത്രമെ സാധിക്കൂ എന്നതിനാലാണ് ഈ മുന്‍‌കരുതല്‍."
-എയ്ഡഡ് സ്കൂളുകള്‍ക്ക് ഇനി അണ്‍ലോക്ക് ചെയ്യാന്‍ DEO ഓഫീസുമായി ബന്ധപ്പെടെണമെന്നാണ് കേള്‍ക്കുന്നത്.ഏതാണ് ശരി?

Muhammad A P November 6, 2013 at 10:39 PM  

അഗസ്റ്റിൻ സർ;
1) ഡാറ്റ ചേർത്തിട്ടില്ലാത്ത ഫീൽഡുകൾ മാത്രമല്ലെ ലോക്കാകാതിരിക്കുന്നുള്ളൂ?
2) ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ എസ്റ്റാബ്ലിഷ്മെന്റ് യൂസർ ആയി ലോഗിൻ ചെയ്യുന്ന ആർക്കും ആരെ വേണമെങ്കിലും കൺ‌ട്രോളിങ്ങ് ഒഫീസർ ആയി സെറ്റ് ചെയ്യാമായിരുന്നു. പിന്നീട് ഇതിൽ മാറ്റം വന്നു. ഇപ്പോൾ എയിഡഡ് സ്കൂളുകൾക്ക് ഡാറ്റ അൺ‌ലോക്ക് ചെയ്യുന്നതിന് എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുമായി ബന്ധപ്പെടണം.

ഷാഹിര്‍ കല്‍പകഞ്ചേരി November 6, 2013 at 11:49 PM  

സര്‍, aided സ്കൂളുകള്‍ക്ക്‌ controlling ഓഫീസറെ ഇനി സെറ്റ്‌ ചെയ്യാന്‍ കഴിയില്ലെന്നും AEO/DEO ക്ക് മാത്രമേ data unlock ചെയ്യാന്‍ കഴിയൂ എന്നും കണ്ടു. ഇനിയും ലോക്ക് ചെയ്യാത്തവര്‍ ലോക്ക് ചെയ്‌താല്‍ AEO ക്ക് Unlock ചെയ്യാന്‍ കഴിയുമോ? അതിനുള്ള സംവിധാനം ആയിട്ടുണ്ടോ? മുമ്പ്‌ cntrlng officer സെറ്റ്‌ ചെയ്ത aided സ്കൂളുകളും ഈ പരിധിയില്‍ വരുമോ ?

kunhi mon November 7, 2013 at 6:33 AM  

data locked previous month.now we cant change the service history ,change is needed because an employees grade is sanctioned recently with one year previous effect what can we do

GHSS KUMMIL 2019-20 November 7, 2013 at 6:46 AM  

എന്നെ ആരെങ്കിലും ഒന്ന് സഹായിക്കണം....ഒക്റ്റോബര്‍ മാസത്തെ ബില് എടുത്തപ്പോള്‍ അഡ്വാന്സ് സാലറിയില് ഒരാളിനെ മാറി ഉള്‍പ്പെടുത്തി 2000രൂപ കട്ടായി.ഇനി എങ്ങനെ ആ പൈസ തിരികെ ലഭിക്കും ...ലോണില് അരിയര്‍ എടുക്കാന്‍ ശ്രമിച്ചിട്ട് 0 വരുന്നതെ ഉള്ളൂ......

Muhammad A P November 7, 2013 at 11:01 PM  

ഷാഹിൻ സർ;
എയിഡഡ് സ്കൂളുകളിൽ ഡാറ്റ ലോക്ക് ചെയ്യാത്തവരുടെ ശംബളം പ്രൊസസ്സ് ചെയ്യാൻ കഴിയുകയില്ലെന്നാണറിയുന്നത്. എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളിൽ ഓതന്റിക്കേഷൻ ലഭിക്കുന്നതോടെ ഡാറ്റ അൺലോക്ക് ചെയ്യാനാകും. എല്ലാ എയിഡഡ് സ്കൂളുകൽക്കും ഇത് ബാധകമാണ്

Muhammad A P November 7, 2013 at 11:08 PM  

കുഞ്ഞിമോൻ സർ;
ഡാറ്റ ലോക്ക് ചെയ്യപ്പെട്ടാലും Pay Revision Editing വഴി താങ്കൾക്കാവശ്യമായ മാറ്റങ്ങൾ വരുത്താൻ കഴിയുമല്ലോ?

Muhammad A P November 7, 2013 at 11:12 PM  

@ G.H.S.S. KUMMIL;
ട്രഷറിയുമായി ബന്ധപ്പെട്ട് ഒരു റീഫണ്ട് ബില്ലിലൂടെ തുക തിരികെ ലഭിക്കാനുള്ള സാദ്ധ്യത ആരായുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു.

kunhi mon November 8, 2013 at 6:35 AM  

pay revision editting done.grade effect is from 24/02/2013 when we prepare arrear salary (grade sarary)february 2013 is generating with as minus figure ,,how can we over come the error

kunhi mon November 8, 2013 at 6:39 AM  

pay revision editting done.grade effect is from 24/02/2013 when we prepare arrear salary (grade sarary)february 2013 is generating with as minus figure ,,how can we over come the error

Muhammad A P November 8, 2013 at 10:19 AM  

Drew-Drawn സ്റ്റേറ്റ്മെന്റ് പരിശോധിച്ചാൽ തെറ്റിനുള്ള കാരണം മനസ്സിലാകും. അതനുസരിച്ച് സർവ്വീസ് ഹിസ്റ്ററിയിലോ മറ്റോ ആവശ്യമായ മാറ്റം വരുത്തിയ ശേഷം റീ-പ്രൊസസ്സ് ചെയ്യണം.

indian rupee font November 8, 2013 at 9:34 PM  

01/10/2013-ൽ ഒരു ടീച്ചറിന് ഇൻക്രിമെന്റ് അനുവദിച്ച് ശമ്പളം ക്യാഷ് ചെയ്തു. എന്നാൽ appointment സംബന്ധിച്ച ചില പ്രശ്നങ്ങളാൽ ഇൻക്രിമെന്റ് ക്യാൻസൽ ചെയ്ത് excess amount
തിരിച്ചടയ്ക്കണമെന്ന് DEO യിൽ നിന്ന് നിർദ്ദേശിച്ചിരിക്കുന്നു. (Aided School ആണ്)
സ്പാർക്കിൽ എങ്ങനെയാണു് ഈ പ്രശ്നം പരിഹരിക്കുന്നത്. Excess amount അടുത്ത മാസത്തിലെ ബില്ലിലൂടെ തിരിച്ചട്യ്ക്കാമോ ?

Muhammad A P November 9, 2013 at 7:43 PM  

സർ;
1) Pay Revision Editing വഴി Basic Pay, Last Pay Change Date, Next Increment Date എന്നിവ പഴയയതു പോലെ ആക്കുക.
2) Service History ശരിയാക്കുക.
3) അധികം വാങ്ങിയ തുക കണ്ട് പിടിച്ച് അടുത്ത മാസത്തെ ശംബളത്തിൽ കുറയുന്ന വിധത്തിൽ Excess Pay Drawn ആയി Deductions ൽ ചേർക്കുക. (ബില്ലിന്റെ കൂടെ റീഫണ്ട് ചലാനും നൽകേണ്ടി വരും). ആദ്യത്തെ രണ്ട് സ്റ്റെപ്പുകൾക്ക് ശേഷം ഒക്ടോബറിലെ Salary Arrear പ്രൊസസ്സ് ചെയ്താൽ റിക്കവറി നടത്തേണ്ട തുകയുടെ Drew-Drawn Statement ലഭിക്കും. ഈ Salary Arrear Bill പ്രിന്റ് ചെയ്തയുടൻ കാൻസൽ ചെയ്യണം.
4) അടുത്ത മാസത്തെ ശംബളം വാങ്ങിയ ശേഷം റിക്കവർ ചെയ്ത തുകയുടെ Break up ഒക്ടോബറിൽ കുറവ് വരുന്ന വിധത്തിൽ Manually Drawn Salary യിൽ ചേർക്കുക.

ponani November 10, 2013 at 12:09 PM  

Saksharatha Deputation & haj dedputation to CGI Jeddhah - Details എങ്ങനെ enter ചെയ്യും

ponani November 10, 2013 at 12:23 PM  

ഒരു ടീച്ചറുടെ Pay revision Arrear 7/2009 മുതല്‍ Process ചെയ്തപ്പോള്‍ Merge to PF column ല്‍ Rs.
-10210/-എന്നാണ് വരുന്നത് calcualation ശരിയാണു് (കാരണം ടീച്ചര്‍ മുന്‍പ് Excess pay വാങ്ങിയിരുന്നു) എങ്ങനെ ശരിയാക്കും Ashraf KM

Haris Kolothody November 10, 2013 at 4:00 PM  

ഞാന്‍ എന്‍റെ സ്ക്കൂളിലെ ഡാറ്റ ലോക്ക് ചെയ്തു ഇപോ ഓരോ മാസവും എ ഇ ഒ ഓഫീസില്‍ റിക്വസ്റ്റ് എഴുതി കൊടുത്ത് റീ സെറ്റ് ചെയ്ത് സാലറി പ്രോസസ് ചെയ്യേണ്ട അവസ്ഥ ആയി
എച് എം മാരെ സെല്‍ഫ് ഡ്രോയിംഗ് ഒഫീസര്‍ ആകിയിറ്റ് ഇപോ ബില്‍ എടുക്കാന്‍ കൂടി AEO ന്നു അനുവദിച് തരേണ്ട അവസ്ഥ ആയി

indian rupee font November 10, 2013 at 5:57 PM  
This comment has been removed by the author.
indian rupee font November 10, 2013 at 6:03 PM  

സർ,
Pay Revision Editing ഓപ്ഷൻ മാറ്റിയിരിക്കുന്നു

SHIHAB November 10, 2013 at 9:15 PM  

സാര്‍
01/08/2013-ന് ഒരു ടീച്ചര്‍ക്ക് രണ്ടാമത്തെ increment നല്‍കി.
ആ ടീച്ചര്‍ probation കഴിഞതല്ലെന്ന് ഒക്ടോബര്‍ മാസത്തെ ശബളം വാങ്ങിയതിന് ശേഷം മനസ്സിലായി.അവരുടെ excess amount തിരിച്ചടക്കാന്‍ spark വഴി കഴിയുമോ? probation കഴിഞ്ഞാല്‍ ആ തുക വീണ്ടും spark ലൂടെ വാങ്ങാന്‍ കഴിയുമോ? എത്നാണ് പരിഹാരം

Muhammad A P November 10, 2013 at 9:20 PM  

@ ponani
സ്പാർക്കിൽ ഉൾപ്പെടാത്ത ഓഫീസുകളിലേക്കുള്ള ഡപ്യൂട്ടേഷൻ വിവരങ്ങൾ ചേർക്കാൻ ഇപ്പോൾ കഴിയുകയില്ല.

Muhammad A P November 10, 2013 at 9:23 PM  

@ ponani
അരിയർ ബില്ലിന്റെ കോപ്പി മെയിൽ ചെയ്യാമോ?

SHIHAB November 10, 2013 at 9:35 PM  

മുഹമ്മദ് സാര്‍
01/08/2013 ന് ഒരു ടീച്ചര്‍ക്ക് രണ്ടാമത്തെ increment നല്‍കി. എന്നാല്‍ ആ ടീച്ചര്‍ probation കഴിഞ്ഞിട്ടില്ലെന്ന് october-ലെ ശബളം വാങ്ങിയതിനു ശേഷമാണ് മനസ്സിലായത്.അവരുടെ excess amount spark-വഴി refund ചെയ്യാന്‍ കഴിയുമോ? refund ചെയ്ത amount probationന്
ശേഷം spark വഴി വീണ്ടും വാങ്ങാന്‍ കഴിയുമോ?.എത്നാണ് ചെയ്യേണ്ടത്?

Muhammad A P November 10, 2013 at 9:38 PM  

Muhammed Basheer സർ;
ഡിജിറ്റൽ സിഗ്‌നേച്ചർ എനേബ്‌ൾ ചെയ്ത എയ്ഡഡ് സ്കൂളിൽ ലോഗിൻ ചെയ്ത് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഡാറ്റാ ലോക്കിങ്ങ് കുറ്റമറ്റതാക്കുന്നതിന് വേണ്ടി, എ.ഇ.ഒ/ഡി.ഇ.ഒ യുടെ ഡിജിറ്റൽ സിഗ്‌നേച്ചർ പ്രവർത്തനക്ഷമമാകുന്നതോടെ അവരുടെ കീഴിൽ വരുന്ന എയിഡഡ് സ്കൂളുകളുടെ Pay Revision Editing ഓപ്ഷൻ നീക്കം ചെയ്യപ്പെടുന്നുണ്ടെന്നാണറിയുന്നത്. ഡിജിറ്റൽ സിഗ്‌നേച്ചർ സംബന്ധിച്ച് പ്രാരംഭ ഘട്ടത്തിലെ ചില പ്രശ്നങ്ങളുണ്ടെന്നും അവ ഉടൻ ശരിയാകുമെന്നു കൂടി അറിയുന്നു. താങ്കളുടെ എ.ഇ.ഒ/ഡി.ഇ.ഒ യുടെ ഉപദേശാനുസരണം സ്പാർക്കുമായി ബന്ധപ്പെടുന്നതായിരിക്കും പരിഹാരമാർഗ്ഗം.

Muhammad A P November 10, 2013 at 9:57 PM  

ഷിഹാബുദ്ദീൻ സർ;
ഡിജിറ്റൽ സിഗ്‌നേച്ചർ പ്രവർത്തനക്ഷമായ എയിഡഡ് സ്കൂൾ അല്ലെങ്കിൽ, ഈ രീതിയിൽ പരിഹരിക്കാം. പിന്നീട് പ്രൊബേഷൻ പൂർത്തീകരിക്കുമ്പോൾ സ്പാർക്കിൽ തന്നെ അരിയർ ബിൽ തയ്യാറാക്കുകയും ചെയ്യാം.
മറിച്ചാണെങ്കിൽ, തുടർന്നുള്ള കമന്റുകൾ ശ്രദ്ധിക്കുമല്ലോ?

Hari | (Maths) November 11, 2013 at 7:37 PM  

ഈയിടെ അപ്പോയ്മെന്റ് സാങ്ഷനായ ഒരു എഫ്.ടി.എമ്മിന്റെ സാലറി പ്രൊസസ് ചെയ്യാന്‍ നോക്കിയപ്പോഴാണ് The Data is not digitally verified. Can not Proceed! എന്ന മെസ്സേജ് കാണിക്കുന്നത്. ബന്ധപ്പെട്ട ഡി.ഇ.ഒയില്‍ അന്വേഷിച്ചപ്പോള്‍ അവിടെ സംഗതി റെഡിയാകാന്‍ താമസമെടുക്കും എന്നറിഞ്ഞത്! ഇനി ഡിജിറ്റല്‍ സിഗ്നേച്ചറിനു വേണ്ടി കാത്തിരിപ്പ്!

SHIHAB November 11, 2013 at 8:44 PM  

DEAR MUHAMMED SIR,THANKS
E-SUBMISSION OF PAY BILL എങ്ങിനെയെന്ന് വിശദീകരിക്കാമോ? NOVEMBER മുതല്‍ E-BILLING ആണെന്ന് കേള്‍ക്കുന്നു.ശരിയാണോ?

SHIHAB November 11, 2013 at 8:44 PM  
This comment has been removed by the author.
mujeeb November 12, 2013 at 9:09 AM  

muhammed sir,
datalockingumayi bandappettathallenkilum oru samshayam chodikkatte
nan 19/09/05 muthal 10/07/08 vare aided schoolilum 11/07/08 muthal govt.schoolilum
lpsa ayi jolicheythuvarunnu.ippol basic pay
14620 rupayanu.incriment july ilanu.
enikku higher grade fix ation 19.09.2013 no
allenkil 01/07/2014no ethanu labhakarm?

Rajan November 12, 2013 at 11:40 AM  

aided school DDO മാറിയാല്‍ സ്പീര്‍ക്കില്‍ മാറ്റംവരുത്തേണ്ടത് ആരാണ്?

Muhammad A P November 13, 2013 at 10:11 PM  

ഷിഹാബുദ്ദീൻ സർ;
ഇ-സബ്മിഷൻ നടത്തേണ്ട വിധം ഇവിടെയുണ്ട്. ഒക്ടോബർ ശംബളം മുതൽ ജില്ലാ ട്രഷറികളിൽ ഇ-സബ്മിഷൻ നിർബന്ധമാക്കിയിരുന്നുവെങ്കിലും സാങ്കേതികത്തകരാർ കാരണം പലയിടങ്ങളിലും ഈ നിബന്ധന ഒഴിവാക്കിയിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നും നവംബർ മുതൽ എല്ലാ ട്രഷറികളിലും ഇ-സബ്മിഷൻ നിർബന്ധമാണെന്നുമാണ് പറയുന്നത്

Muhammad A P November 13, 2013 at 10:16 PM  

രാജൻ സർ;
സ്പാർക്കിലേക്ക് ഫോറം നമ്പർ 3 അയക്കണം

SHIHAB November 14, 2013 at 3:00 PM  

MUHAMMED SIR,
E-SUBMISSION "ഇവിടെയുണ്ട"എവിടെ? DATA LOKING POST തന്നെ വരുന്നു.

Muhammad A P November 14, 2013 at 5:27 PM  

ക്ഷമിക്കണം, ഇതാ ഇവിടെ

Muhammad A P November 14, 2013 at 6:17 PM  

@ seaman
19-9-2013 തന്നെ ഉചിതം

SHIHAB November 14, 2013 at 8:13 PM  

Dear Muhammed sir;
Accounts-ല്‍ inisilaisation-Bill type എന്ന Menu ലഭിക്കുന്നില്ല.

Muhammad A P November 14, 2013 at 11:08 PM  

സർ;
ബാക്കിയെല്ലാം ശരിയാണെങ്കിൽ Bill Type ലഭിക്കുന്നില്ലെങ്കിൽ പ്രശ്നമെന്താണ്?
എയ്ഡഡ് സ്കൂളാണോ? സബ്ട്രഷറിയാണോ?

SHIHAB November 15, 2013 at 8:33 AM  

SIR; അതെ sub treasuary-യാണ്.ആവശ്യമില്ലെ?.

Kesavanunni- HM November 21, 2013 at 12:29 PM  

As per new order,what is the premium amount of GPAIS of aided school teachers?

HARIKUMAR November 21, 2013 at 2:07 PM  

Rs.300/-
"The annual premium will be Rs.750 per annum in the case of KSEB
employees and Rs.450 per annum in the case of KSRTC employees and
Rs.300 per annum for all other employees who are subscribers to State Life insurance/Group insurance and are being governed by KSRs."

Muhammad A P November 21, 2013 at 2:31 PM  

ഷിഹാബുദ്ദീൻ സർ;
സബ്ട്രഷറികൾക്ക് കീഴിൽ വരുന്ന ഓഫീസുകൾക്ക് ഇ-സബ്മിഷൻ ലിങ്കുകൾ പ്രവർത്തനസജ്ജമാകുന്ന മുറക്ക് ഇ-സബ്മിഷൻ നടത്തിയാൽ മതി.

remani November 21, 2013 at 10:56 PM  

October മാസത്തില്‍ data lock ചെയ്തു. November മാസത്തില്‍salary process ചെയ്തപ്പോള്‍ ഒരു message"string generated for ds is null for the pen....".എന്താണെന്നന മനസ്സിലാകുനനില്ല. Data lock മായി related ആണോ.വേഗം മറുപടിതരുമല്ലോ.

remani November 21, 2013 at 11:05 PM  

Income tax കഴിഞ 3 മാസമായി deduct ചെയുന്നു.returns കൊടുക്കണോ.എങനെ?

Muhammad A P November 22, 2013 at 8:31 PM  

@ remani
ഏയ്ഡഡ് സ്കൂളാണെങ്കിൽ ഡിജിറ്റൽ സിഗ്‌നേച്ചറുമായി ബന്ധപ്പെട്ട പ്രശ്നമാകാനിടയുണ്ട്. താങ്കളുടെ എ.ഇ.ഒ/ ഡി.ഇ.ഒ യുമായി ബന്ധപ്പെടുക.

ഇൻ‌കം ടാക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം ബാബു സാറിന്റെ ഈ പോസ്റ്റിലുണ്ട്

Unknown November 24, 2013 at 8:07 AM  

Teachers ൻറ്റെ Scale of pay 11620 -20240 എന്നത് 13210 -22360 എന്നായി മാറിയപ്പോൾ ഉണ്ടായ Arrears 11 /04 / 13 മുതലാണല്ലോ അർഹത ഉള്ളത്. എന്നാൽ Salary arrears process ചെയ്യുബോൾ
Date കൊടുക്കാനുള്ള option കാണുന്നില്ല. എങ്ങിനെയാണ്‌ ഈ Arrears bill process ചെയ്തു എടുക്കുന്നത് sir സഹായിക്കുമല്ലോ ?

Muhammad A P November 24, 2013 at 9:04 AM  

Date നൽകേണ്ടതില്ല. മാസം നൽകിയാൽ മതി. കുടിശ്ശിക ശരിയായിരിക്കും. ബില്ലിൽന്റെ Due-Drawn Statement അങ്ങിനെത്തന്നെയാണ് വേണ്ടതും.

Unknown November 24, 2013 at 8:03 PM  

sir,
13210- enna scale lekku maariyavarude arrier sparkil cheyyunadu engane???

Muhammad A P November 24, 2013 at 10:38 PM  

മുമ്പ് ഒരുപാട് തവണ ചർച്ച ചെയ്ത കാര്യമാണ്. എന്നാൽ, ഇപ്പോൾ എയിഡഡ് സ്കൂളുകൾക്ക് 11-4-2013 മുതൽ പുതിയ അടിസ്ഥാനശംബളം ചേർക്കുന്നതിനും സർവ്വീസ് ഹിസ്റ്ററി ശരിയാക്കുന്നതിനും ഡാറ്റ അൺലോക്ക് ചെയ്യേണ്ടതായും സ്പാർക്ക് ഹെല്പ് സെന്ററിന്റെ സഹായം തേടേണ്ടതായുമൊക്കെ വേണ്ടി വന്നേക്കാം.

Unknown November 26, 2013 at 12:56 PM  

VERY VERY THANKYOU SIR..............

Unknown November 26, 2013 at 1:01 PM  

VERY VERY THANKYOU SIR..............

ഷാഹിര്‍ കല്‍പകഞ്ചേരി November 27, 2013 at 9:04 PM  

സര്‍ Earned leave അക്കൗണ്ട്‌ സെറ്റ്‌ ചെയ്ത ശേഷം surrender bill പ്രോസ്സസ് ചെയ്താലും Account ല്‍ നിന്നും ലീവ് കുറയാറില്ലല്ലോ. Credit leave based on previous balnce എന്ന option Earned leave accountല്‍(അധ്യാപകരുടെ കാര്യത്തില്‍) എങ്ങനെ ഉപയോഗിക്കാന്‍ കഴിയും?.

Muhammad A P November 27, 2013 at 11:54 PM  

സർ;
Automated Leave Account ആണ് സ്പാർക്കിൽ വിവക്ഷ ചെയ്യുന്നതെങ്കിലും, ഇപ്പോഴും കാര്യങ്ങൾ പൂർണ്ണമായും അത്രത്തോളമായിട്ടില്ല. തൽക്കാലം “Enter Opening Balance on Subsequent Date“ ഉപയോഗിക്കുകയെ മാർഗ്ഗമുള്ളൂ.

palakkuty school November 28, 2013 at 10:58 AM  

dear muhammed sir, 01/02/2013 -lay- irunnu my increment athu ippol enginayanu pass akkuka , ethu date anu kodukkendath, annu muthalulla arear enginay process cheyyum? plz help me by sareena

Unknown November 28, 2013 at 8:54 PM  

Dear Sir,
A teacher of our school applied for LWA from 17/10/2013 to 15/11/2013 and the same is enterd in spark.He cancelled a few days leave and joined on 11/11/2013.Before processing this months salary I tried to edit the leave availed to correct the total no of leave taken.But the correction is not at all possible and the message appears as given below.CANNNOT UPDATE SINCE SALARY HAS BEEN PROCESSED BY THIS LEAVE DETAILS.What is the solution for this problem.Not getting any reply from spark either through phone or mail.

Muhammad A P November 28, 2013 at 9:12 PM  

ശ്രീമതി സരീന;
എയിഡഡ് സ്കൂളാണോ, 11-4-2103 മുതലുള്ള സ്കെയിൽ മാറ്റം താങ്കളെ ബാധിക്കുന്നുണ്ടോ, തുടങ്ങിയ വിശദവിവരങ്ങൾ അറിയണം

Muhammad A P November 28, 2013 at 9:21 PM  

ഷനോജ് സർ;
ലീവ് കാലയളവിൽ ശംബളം പ്രൊസസ്സ് ചെയ്ത് കഴിഞ്ഞാൽ ആ ലീവ് എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഇപ്പോൾ കഴിയുകയില്ല. ലീവ് തീരുന്നതിന് മുമ്പ് തിരികെ ജോലിയിൽ പ്രവേശിച്ചാൽ സ്പാർക്ക് ഹെല്പ് സെന്ററിന്റെ സഹായം തേടുകയെ മാർഗ്ഗമുള്ളു. അവർ നിലവിലുള്ള ലീവ് ഡിലീറ്റ് ചെയ്ത് തരും. അതിന് ശേഷം ശരിയായ ലീവ് ചേർത്ത് ആ കാലയളവിലെ ശംബള ബില്ലോ അരിയർ ബില്ലോ പ്രൊസസ്സ് ചെയ്യാനും സാധിക്കും.

Unknown November 28, 2013 at 11:09 PM  

Muhammad sir ,

oru pradhaana samsayam. sparkil enganeyaanu HPL enter cheyyunnathu ?

athil As on date choathikkumpol ethu Date kodukkanam ?

Leave enter cheyyunnathine kurichu alpam visadheekarichal kollaamaayirunnu

Muhammad A P November 29, 2013 at 7:50 AM  

സർവ്വീസ് ബുക്കിലെ ലീവ് അക്കൌണ്ടിൽ എച്.പി.എൽ ചേർക്കുമ്പോൾ Period of Duty യിൽ നൽകുന്ന To Date ആണ് സ്പാർക്കിലെ ലീവ് അക്കൌണ്ടിലെ As on Date. ഇതിലെ പ്രശ്നങ്ങളും മറ്റും ഈ പോസ്റ്റിൽ തന്നെ മുമ്പ് വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.

palakkuty school November 29, 2013 at 12:16 PM  

MUHAMMED SIR,my school is aided LP,I Have benifit in new pay revision, my increment date is 01/02/2013(13900 to14260) for the audit objection i cuold not to sanction increment in spark, now cleared my objection,now first i want to sanction my increment and take arear, then change my salary to new scale in anomally fixation plz help me BY sareena

palakkuty school November 29, 2013 at 4:13 PM  
This comment has been removed by the author.
Muhammad A P November 29, 2013 at 8:09 PM  

എയ്ഡഡ് സ്കൂളുകളുടെ എസ്റ്റാബ്ലിഷ്മെന്റ് ഇന്റർഫേസിൽ നിന്ന് Pay Revision Editing എന്ന മോഡ്യൂൾ നീക്കം ചെയ്യപ്പെട്ടതിനാലും പ്രമോഷൻ തുടങ്ങിയ കാര്യങ്ങളിൽ എ.ഇ.ഒ യുടെ ഓതന്റിക്കേഷൻ ആവശ്യമായതിനാലും ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള കുറുക്കുവഴികൾ ഇപ്പോൾ സാധ്യമല്ല. എ.ഇ.ഒ ക്ക് Pay Revision Editing ലൂടെ താങ്കളുടെ ശംബളത്തിൽ മാറ്റം വരുത്താനാകുന്നുണ്ടെങ്കിലും പ്രശ്നങ്ങളുണ്ടെന്നാണറിയുന്നത്. എ.ഇ.ഒ യുമായി ബന്ധപ്പെട്ട ശേഷം പരിഹാരസാദ്ധ്യതയില്ലെങ്കിൽ, 1-2-2013 മുതലുള്ള ശംബളമാറ്റങ്ങൾ സ്പാർക്കിനെ അറിയിച്ചാൽ ശംബളവും അരിയറും പ്രൊസസ്സ് ചെയ്യാനകുന്ന വിധം അവർ ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്ത് തരും.

keerthi December 4, 2013 at 12:36 AM  

aided സ്കൂള്‍കളുടെ ബില്‍ digital sig ആയപ്പോള്‍ . ഗ്രേഡ് നല്‍കുമ്പോള്‍ 1 ഇന്ക്രിമെന്റ് മാത്രമേ കൂടുന്നുള്ള്ഉ എ ഇ ഒ യില്‍നിന്ന് പാസ്സാക്കുമ്പോള്‍ 1സ്റ്റേജ് കൂടി കൂടി നല്‍കി പാസ്സക്കിയിട്ടും. അത് വരുന്നില്ല. എ ഇ ഒ യുടെ പേ റിവിഷന്‍ എഡിറ്റില്‍ പോയി 1 സ്റ്റേജ് കൂട്ടിനല്കി. പക്ഷെ ഇപ്പോ സ്കൂളിന്റെ ബില്‍ പ്രോസസ്സ് ചെയ്യാന്‍ പറ്റുന്നില്ല. പ്രോസസ്സ് കൊടുക്കുമ്പോള്‍ ഒന്ന്‍ കറങ്ങി. പ്രോസസ്സ് ആകാതെ പഴയപോലെ വരുന്നു. ഇനി എന്താ ചെയ്യുക. സ്പാര്‍ക്കില്‍ വിളിച്ചാല്‍ എടുക്കാതെ ആയിട്ട് മാസങ്ങള്‍ ആയി. ഇതുവരെ ഇ മെയില്‍ അയച്ചാല്‍ 2 ദിവസത്തിനകം മറുപടി വരാറുണ്ട്.ഇപ്പോള്‍ അതും ഇല്ല.

keerthi December 4, 2013 at 8:50 AM  

AEO യിലെ പേ റിവിഷന്‍ എഡിറ്റില്‍ പോയി മാറ്റിയവരുടെ ഒക്കെ ശമ്പളം പ്രോസസ്സ് ചെയ്യാന്‍ പറ്റുന്നില്ല.

Muhammad A P December 4, 2013 at 10:35 PM  

ഇന്നത്തെ സോഫ്റ്റ്‌വേർ അപ്ഡേഷൻ ഈ പ്രശ്നവും കൂടി പരിഹരിക്കാനുദ്ദേശിച്ചുള്ളതാണെന്ന് കരുതാം

keerthi December 5, 2013 at 8:37 AM  

പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്.

PRAVEEN December 28, 2013 at 12:35 AM  

ലീവ് surrender (aided ) ചെയ്യുന്ന രീതി ഒന്ന് വിവരിക്കാമോ

PRAVEEN December 28, 2013 at 12:38 AM  

ലീവ് surrender (aided ) ചെയ്യുന്ന രീതി ഒന്ന് വിവരിക്കാമോ

Muhammad A P December 28, 2013 at 10:31 PM  

ലീവ് അക്കൌണ്ട് അപ്ഡേറ്റ് ചെയ്യുക
ലീവ് സറണ്ടർ ഓർഡർ നൽകുക.
ലീവ് സറണ്ടർ പ്രൊസസ്സ് ചെയ്യുക.

Unknown January 11, 2014 at 3:12 PM  

njan 01-06-2010 h s a ayi join cheythu(Aide service).01-06-2010 to 31-01-2012 vareyulla salary manual ayi vangi.baki varuna 2/2012 to 10/2013 vareyulla salary process cheythappol basic pay sariyayi vannilla .
service hister thaze cherkunnath pole koduthu
01-06-2010 to 31-5-2011 Rs 14620
01-06-2011 to 31-05-2012 Rs 14980
01-06-2012 to 10-04-2013 Rs 15380
11-04-2013 to 31-05-2013 Rs 16180
1-06-2013 onwards Rs 16580.
pls help me
Suhail pp
h s a
Crescent hs Vanimal
email:suhailpp@gmail.com

Muhammad A P January 11, 2014 at 3:50 PM  

ഇപ്പോൾ ജനുവരി 2013 ന് മുമ്പുള്ള അരിയർ ബില്ലുകളൊന്നും ശരിയായി പ്രൊസസ്സ് ചെയ്യാനാകുന്നില്ല. രണ്ടാഴ്ചയെങ്കിലും കാത്തിരിക്കാനാണ് സ്പാർക്കിൽ നിന്നും പറയുന്നത്.

Unknown April 29, 2014 at 10:35 PM  

Whether the leave surrender bill of Aided institutions to be presented with countersignature, if the entitlement authorised (as per para 2(ii) of GO(P)30/13/Fin dt. 16.01.2013) is absent in the bill? An early reply thro' mathsblog expected.
Venugopalan, Edn. Department, Thrissur.

jayaraj ks January 2, 2015 at 10:11 PM  

പ്രിയപ്പെട്ട മുഹമ്മദ്‌ സർ
ഞങ്ങളുടെ സ്കൂളിലെ 7 അധ്യാപകർക്ക്
01.07.2009 മുതൽ അനുവദിച്ച 11620-20240 ശമ്പള
സ്കെയിൽ ആയിരുന്നത്
168 / 2013 (147 )dtd.11.04 13
ഉത്തരവുപ്രകാരം 13210 -22360 ആയി ഉത്തരവായിട്ടുണ്ട്.
പുതിയ സ്കെയിൽ സ്പർക്കിൽ enter ചെയ്യുന്നത്
എങ്ങനെയെന്ന് പലർക്കും അറിയില്ല aeo യിലും സ്പാർക്ക്
കൈകാര്യം ചെയ്യുന്ന സാറിനും അറിയില്ല. basic pay change
ചെയ്യാൻ spark തിരുവനന്തപുരം ഓഫീസിന് മാത്രമേ കഴിയു
എന്നാണ് aeo ഓഫീസിൽ നിന്ന് പറയുന്നത്.ഇതനുസരിച്ച്
തിരുവനന്തപുരം spark ഓഫീസിൽ പോയപ്പോൾ aeo ഓഫീസിൽ
തന്നെയാണ് ഇത് ചെയ്തു തരേണ്ടതെന്നു പറഞ്ഞു.
01.07.2009 മുതൽ പുതിയ സ്കെയിലിനു പ്രബല്യമുണ്ടെങ്കിലും
effect date 11.04.2013 ആണ്.ഞങ്ങളുടെ basic pay യും increment date ഉംകൊടുക്കുന്നതിനും പുതിയ salary ലഭിക്കുന്നതിനു
വേണ്ട സഹായം ചെയ്തു തരുമെന്ന് പ്രതീക്ഷിക്കുന്നു.

Muhammad A P January 3, 2015 at 2:20 PM  

സ്പാർക്ക് ഓഫീസിൽ നിന്നും പറഞ്ഞത് വിശ്വാസമായില്ലെന്നാണോ?
എ.ഇ.ഒ യിൽ നിന്ന് Pay Revision Editing വഴി തന്നെയാന് ബേസിക് പേ മാറ്റേണ്ടത്. കൂടാതെ, ആവശ്യമെങ്കിൽ ഡാറ്റ അൺലോക്ക് ചെയ്ത ശേഷം Service History യിലും മാറ്റങ്ങൾ വേണ്ടി വരും.

Raphi January 3, 2015 at 5:23 PM  

Sir
PRAN കിട്ടിയ ആൾക്ക് NPS ഉൾപ്പെടുത്തുന്നത് എങ്ങിനെയാണ്? Present Service details-ഇൽ No വന്നിട്ടുണ്ട്. Service Matters/New Pension Scheme/NPS Nominee Details/-ഇൽ ആളുടെ പേരുവരുന്നില്ല
Salary Matters/Changes in the month/Deductions/Deductions-ഇൽ NPS indv Contribtn-State(390)എന്ന ഐറ്റം വരുന്നില്ല അതേസമയം Add Deduction to all എന്ന ജാലകത്തിൽ വരുന്നുണ്ട് Sir ഒന്നു സഹായിക്കാമോ

Muhammad A P January 3, 2015 at 8:08 PM  

പരിശോധിക്കണം

FAIZAL M.J March 25, 2015 at 8:59 PM  

മൂന്ന് വർഷം സർവീസ് പൂര്ത്തിയകിയത്തിനു ശേഷം ആദ്യ വർഷത്തെ ബാക്കി 16.5 E.L (1 / 11 ) എപ്രകാരം സ്പാർകിൽ ചേർക്കാം ??? ദയവായി സ്റ്റെപ് പറഞ്ഞുതരിക ?

FAIZAL M.J March 25, 2015 at 8:59 PM  

മൂന്ന് വർഷം സർവീസ് പൂര്ത്തിയകിയത്തിനു ശേഷം ആദ്യ വർഷത്തെ ബാക്കി 16.5 E.L (1 / 11 ) എപ്രകാരം സ്പാർകിൽ ചേർക്കാം ??? ദയവായി സ്റ്റെപ് പറഞ്ഞുതരിക ?

«Oldest ‹Older 201 – 338 of 338 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer