ഒമ്പതാം ക്ലാസിലെ സേ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ "Downloads"ല്‍..

ശുക്രസംതരണം (Transit of Venus)

>> Monday, June 4, 2012


ഇന്നാണ് ആ അവിസ്മരണീയവും അപൂര്‍വ്വവുമായ ആകാശക്കാഴ്ച..!സൂര്യബിംബത്തിന്നു മുകളിലൂടെ തെന്നി നീങ്ങുന്ന ശുക്രന്‍. മഴമേഘങ്ങള്‍ ചതിച്ചില്ലെങ്കില്‍ ഉദയസൂര്യന്‍ നമുക്ക് ജീവിതത്തിലവസാനമായി ആ കണിയൊരുക്കും. ശുക്രസംതരണം അഥവാ Transit of Venus നെപ്പറ്റി നമ്മോട് സംവദിക്കുന്നത് എറണാകുളം നോര്‍ത്ത് പറവൂര്‍ എസ് എന്‍ വി സംസ്കൃതം സ്കൂളിലെ ഫിസിക്സ് അധ്യാപകനും സര്‍വ്വോപരി മാത്​സ് ബ്ലോഗിന്റെ സുഹൃത്തുമായ സി കെ ബിജുസാറാണ്.തിരുച്ചിറപ്പള്ളിയിലെ അണ്ണാസയന്‍സ് സെന്ററിലെ പ്ലാനറ്റോറിയത്തില്‍ വെച്ച് ഇക്കഴിഞ്ഞ മെയ് 25മുതല്‍ 27വരെ ഇതുസംബന്ധമായി നടന്ന നാഷണല്‍ ഓറിയന്റേഷന്‍ വര്‍ക്ക്ഷോപ്പില്‍ നമ്മെ പ്രതിനിധീകരിച്ച് പങ്കെടുത്ത അദ്ദേഹത്തിന് നമ്മോട് പറയാനുള്ളത് കേള്‍ക്കാം..

2012 ജൂണ്‍ 6 ന് ബുധനാഴ്ച രാവിലെ, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഇപ്പോഴില്ലെങ്കില്‍ ഇനി അവരുടെ ജീവിതത്തിലൊരിക്കലും കാണാന്‍ കഴിയാത്ത വളരെ സുന്ദരമായ ഒരു ആകാശക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുകയാണ്. ഇനി നൂറ്റിയഞ്ചരക്കൊല്ലം കഴിഞ്ഞുമാത്രം നടക്കുന്ന ആ അപൂര്‍വ്വ കാഴ്ചയാണ് ശുക്രസംതരണം (Transit of Venus). സൊരയൂഥത്തിലെ തിളക്കമുള്ള ഗ്രഹമായ ശുക്രന്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടുപോലെ കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് എത്രവലിയ നഷ്ടമായിരിക്കും! (മണ്‍സൂണ്‍ മഴ മേഘങ്ങളേ...ഒരു രണ്ടുമണിക്കൂര്‍ മാറിത്തരണേ..!)

സംതരണവും ഗ്രഹണവും
ചന്ദ്രന്‍ ഭൂമിയ്ക്കും സൂര്യനുമിടയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ സൂര്യനെ മറയ്ക്കുകയും ചെയ്യുന്നതാണ് സൂര്യഗ്രഹണം (Solar Eclipse). സൂര്യനും ചന്ദ്രനും വലുപ്പത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും ചന്ദ്രന്‍ ഭൂമിയോടടുത്തായതിനാല്‍ ഗ്രഹണം സൂര്യനെ നമ്മില്‍ നിന്നും പൂര്‍ണ്ണമായോ ഭാഗീഗമായോ മറയ്ക്കുന്നു.
വളരെ ചെറിയ ഗോളം സൂര്യനുമുന്നിലൂടെ കടന്നുപോകുന്നതാണ് സംതരണം (Transit). ഭൂമിയ്ക്കും ശുക്രനും ഏതാണ്ട് ഒരേ വലിപ്പമാണെങ്കിലും ശുക്രന്‍ ഭൂമിയില്‍ നിന്ന് വളരെ അകലെ ആയതിനാല്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടുപോലെ പോകുന്നതായേ നമുക്ക് തോന്നൂ.
ശുക്രസംതരണത്തിന്റെ പ്രാധാന്യം
ജ്യോതിശാസ്ത്രചരിത്രത്തില്‍ നിര്‍ണ്ണായകമായ സംഭാവന നല്‍കാന്‍ ശുക്രസംതരണത്തിന് കഴിഞ്ഞിട്ടുണ്ട്. ഭൂമിയ്ക്കും സൂര്യനുമിടയിലുള്ള ദൂരം (സൗരദൂരം - Astronomical Unit - AU) കൃത്യമായി അളക്കാന്‍ കഴിഞ്ഞത് ശുക്രസംതരണത്തിലൂടെയായിരുന്നു. സൂര്യന്റേയും ശുക്രന്റേയും പ്രത്യേകതകളെക്കുറിച്ചുള്ള പഠനവും ഓരോ ശുക്രസംതരണത്തിലൂടെയും മികവ് കൈവരിക്കുകയാണ്.
ചരിത്രം
ടെക്കോബ്രാഹെയുടെ നിരീക്ഷണങ്ങള്‍, കെപ്ളറുടെ നിയമങ്ങള്‍, ഗലീലിയോയുടെ കണ്ടുപിടുത്തങ്ങള്‍ എന്നിവയാണ് ജ്യോതിശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലുകള്‍. 1631 ലാണ് ആദ്യ ശുക്രസംതരണം മനുഷ്യശ്രദ്ധയില്‍ വന്നത്. 1639 ല്‍ വീണ്ടും ഇതുണ്ടാകുമെന്നും എട്ടുവര്‍ഷക്കാലയളവില്‍ ഇത് ആവര്‍ത്തിക്കുമെന്നും ജെര്‍മിയോ ഹെറോക്സ് എന്ന ശാസ്ത്രഞ്ജന്‍ പ്രവചിച്ചു. ശുക്രസംതരണം വീക്ഷിക്കുന്നതിനായി കേപ്പ്റ്റന്‍ ജെയിംസ് കുക്ക് നടത്തിയ കപ്പല്‍യാത്രകളും ശ്രദ്ധേയമായിരുന്നു.
ശുക്രസംതരണം (നടന്ന)നടക്കുന്ന വര്‍ഷങ്ങള്‍
1631-1639
1761-1769
1874-1882
2004-2012
2117-2125
.........
സ്കൂളില്‍ ചെയ്യാവുന്നത്...
ശുക്രസംതരണചരിത്ര പഠനം
ശുക്രസംതരണനിരീക്ഷണം
സൊരദൂരമളക്കല്‍
ജ്യോതിശാസ്ത്ര നേട്ടങ്ങളുടെ വിശകലനം
ഐടി സാധ്യതകള്‍ (സ്റ്റെലേറിയം, കെ-സ്റ്റാര്‍സ്)
ജ്യോതിഷവും ജ്യോതിശാസ്ത്രവും - പഠനം
ശുക്രന്റെ ബയോഡാറ്റ തയ്യാറാക്കല്‍
......................
നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കരുത്. കണ്ണ് പോകും..!
വെളുപ്പിന് 3 മണിക്കാണ് ശുക്രസംതരണം തുടങ്ങുന്നത്. പക്ഷേ ആ സമയത്ത് സൂര്യന്‍ നമുക്ക് ദൃശ്യമാകില്ലല്ലോ? സൂര്യോദയസമയത്ത് ഒരു പൊച്ചുപോലെ സൂര്യബിംബത്തിന് നടുഭാഗത്തായി ഒരു പൊട്ടുപോലെ ശുക്രനെക്കാണാം. 10.20 ഓടെ ഇത് സഞ്ചരിച്ച് മറുവശത്തെത്തുന്നു. സൂര്യോദയം മുതല്‍ 10.20 വരെയാണ് നിരീക്ഷണസമയം.
നിരീക്ഷണസാമഗ്രികള്‍
വെല്‍ഡിംഗ് ഗ്ലാസ്സ് No. 14
പ്രത്യേകം തയ്യാറാക്കിയ ഫില്‍ട്ടറുകള്‍
(കുട്ടികളേ..ഇവയുടെ ഗുമനിലവാരം ഉറപ്പുവരുത്തിയിട്ടുമാത്രമേ ഉപയോഗിക്കാവൂ, കേട്ടോ?) X-റേ ഫിലിം, മറ്റുരീതിയില്‍ തയ്യാറാക്കിയ സണ്‍ഫിലിം എന്നിവ ഉപയോഗിക്കരുത്. കാഴ്ചശക്തി പോയേക്കാം!
നേരിട്ട് നിരീക്ഷിക്കുന്നതിനേക്കാള്‍ മറ്റുപ്രതലങ്ങളില്‍ പ്രതിബിംബം പതിപ്പിച്ച് നിരീക്ഷിക്കുന്നതാന് സുരക്ഷിതം. ഇതിനായി സൂര്യദര്‍ശിനി ഉപയോഗിക്കാം.
സൂര്യദര്‍ശിനി നിര്‍മ്മിക്കുന്ന വിധം
ഒരു പ്ലാസ്റ്റിക് ബാള്‍ (മൂന്നോ നാലോ ഇഞ്ച് വ്യാസമുള്ളത്) എടുത്ത് അതില്‍ ചെറിയ ദ്വാരമുണ്ടാക്കി മണല്‍ നിറയ്ക്കുക. ദ്വാരം അടക്കുക. ഒന്നോ രണ്ടോ ഇഞ്ച് വലിപ്പമുള്ള ഒരു കണ്ണാടി കഷണത്തില്‍ കറുത്ത പേപ്പര്‍ വെച്ച് മറച്ചശേഷം ഒരു അമ്പത് പൈസ നാണയവട്ടത്തില്‍ പേപ്പര്‍ വെട്ടിമാറ്റുക. ഈ കണ്ണാടി, ബോളില്‍ പായ്ക്കിങ് ടേപ് ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കുക. ഒരു പേപ്പര്‍ ഗ്ലാസിലോ, അല്ലെങ്കില്‍ വൃത്താകൃതിയുള്ള ഏതെങ്കിലും വസ്തുവിലേ ഈ ബോള്‍ വെച്ച ശേഷം സൂര്യനഭിമുഖമായി ഗ്രൗണ്ടില്‍ വെയ്ക്കുക. പ്രതിഫലിപ്പിക്കപ്പെടുന്ന സൂര്യബിംബം ഇരുട്ടുമുറിയിലെ ഭിത്തിയിലോ വെളുത്ത പ്രതലത്തിലോ ക്രമീകരിക്കുക. ബോള്‍ തിരിച്ചുകൊണ്ട് ഇതു ചെയ്യാം. ഇങ്ങനെ കണ്ണിനു കേടുപറ്റാതെ ശുക്രസംതരണം കാണാം.
ഒരു അപവര്‍ത്തന ടെലിസ്കോപ് സൂര്യനഭിമുഖമായി പിടിച്ച് ( ഒരിക്കലും അതിലൂടെ സൂര്യനെ നിരീക്ഷിക്കരുത്....!) അതില്‍ നിന്നുള്ള സൂര്യപ്രകാശത്തെ ഏതെങ്കിലും വെളുത്തപ്രതലത്തില്‍ പതിപ്പിച്ചും ശുക്രസംതരണം നിരീക്ഷിക്കാം. സൗരദൂരം നിര്‍ണ്ണയിക്കല്‍(ഗണിതം)
parallax method ഉപയോഗിച്ച് സൂര്യനും ഭൂമിയ്ക്കും ഇടയിലുള്ള അകലം, സൂര്യന്റെ വ്യാസം എന്നിവ നിര്‍ണ്ണയിക്കാം.

സ്റ്റെല്ലെറിയവും വിവിധ Online മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് തല്‍സമയം ശുക്രസംതരണം കാണാം.(ഐ.ടി)
Application-> Science-> Stellarium
Date & time 6/6/2012, 6മണി എന്ന് കൊടുക്കുക.
Search window യില്‍ Sun എന്ന് ടൈപ്പ് ചെയ്യുക.
Zoom ചെയ്യുക. കൂടുതലായി.
Play speed കൂട്ടുക.
മഴക്കാറുണ്ടായാലും കാലാവസ്ഥ അനുകൂലമല്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇങ്ങനെ ശുക്രസംതരണം ദൃശ്യമാക്കാം....

30 comments:

വി.കെ. നിസാര്‍ June 5, 2012 at 7:25 AM  

നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കരുത്. കണ്ണ് പോകും..!

abhilashbabu p June 5, 2012 at 8:47 AM  

ബിജു സാറിന് നന്ദി,
സംതരണവും ഗ്രഹണവും തമ്മിലുള്ള വ്യത്യാസം ഒറ്റ വായനയില്‍ വ്യക്തം. സൂര്യഗ്രഹണത്തിന്റെ നിര്‍വചനത്തില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ വേണമൊ എന്നൊരു സംശയം. അത് ഇങ്ങനെ ആയാലോ?
ചന്ദ്രന്‍ സൂര്യന്റെയും ഭൂമിയുടെയും ഇടയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യുബോള്‍ ആ ഭാഗത്തുള്ള ആളുകള്‍ക്ക് സൂര്യനെ കാണാന്‍ കഴിയുകയില്ല. അവര്‍ക്ക് സൂര്യഗ്രഹണം.
ഇത് ആര്‍ക്കും തിരുത്താം

nazeer June 5, 2012 at 9:22 AM  

Thanks sir..
Good information..
Useful for 10 nth standard students...

santhosh1600 June 5, 2012 at 5:42 PM  

vivid information

bhama June 5, 2012 at 7:07 PM  

നാളെ നടക്കുന്ന ശുക്രസംതരണത്തെ കുറിച്ച് ഇന്ന് ഒരുക്ലാസ്സ് സംഘടിപ്പിച്ചിരുന്നു. സൂര്യദര്‍ശിനി ഉപയോഗിച്ച് ശുക്രസംതരണം നിരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍.

മഴയാണെങ്കില്‍ ശുക്രസംതരണം കാണിക്കുന്നതിന് സ്റ്റെല്ലേറിയം സെറ്റ് ചെയ്യണം

Nandakumar June 5, 2012 at 8:09 PM  
This comment has been removed by the author.
മുത്തി മുത്തശ്ശി June 5, 2012 at 8:15 PM  

പൈത്തണില്‍ ശുക്രസംതരണം.
മുത്തിക്ക് ഒന്നും മനസ്സിലായില്ലെടാ മോനേ..!
എങ്ങനാ ഇത് കാണണേ..?

Nandakumar June 5, 2012 at 8:16 PM  

പൈത്തണില്‍ ശുക്രസംതരണം!

#! /usr/bin/env python
#Author : E.Nandakumar nandakumar96@gmail.com
import gtk,time

w=gtk.Window()
da=gtk.DrawingArea()

w.add(da)

w.set_title("Transit of The Venus")
w.set_size_request(400,400)
w.set_position(1) # centre

w.show_all()

gc=da.window.new_gc()
for n in range(100):
gc.set_foreground(da.window.get_colormap().alloc_color("#000000"))
da.window.draw_rectangle(gc,1,0,0,400,400)
gc.set_foreground(da.window.get_colormap().alloc_color("#f97f00"))
da.window.draw_arc(gc,1,0,0,400,400,360*64,360*64)
gc.set_foreground(da.window.get_colormap().alloc_color("#000000"))
da.window.draw_arc(gc,1,n,400-(n*4),10,10,360*64,360*64)
while gtk.events_pending():gtk.main_iteration(False)
time.sleep(0.1)

gtk.main()

Nandakumar June 5, 2012 at 8:18 PM  

Please put a space before each line after the for loop condition. Not for last line.

CK Biju Paravur June 5, 2012 at 9:12 PM  

നന്ദി നിസാര്‍മാഷ്, ഹരിമാഷ് പോസ്റ്റ് പ്രസിദ്ധീകരിച്ചതിന്.......
നന്ദി അഭിലാഷ് സാര്‍, നസീര്‍മാഷ്, സന്തോഷ് സാര്‍,ഭാമ ടീച്ചര്‍.........
നന്ദകുമാര്‍ സാറിന്റെ പ്രോഗ്രാം നന്നായി പക്ഷെ Run ചെയ്തില്ല....എന്റെ errorആകാം....
മാത്സ്ബ്ലോഗിലെ ഗണിതപ്രിയര്‍ സൂര്യനും ഭൂമിയ്ക്കും ഇടയിലുള്ള ദൂരം
വിവിധ രീതികളില്‍ എളുപ്പം കണ്ടെത്തുന്നവിധം പറഞ്ഞുതന്നിരുന്നെങ്കില്‍ നന്നായിരുന്നു........

Nandakumar June 5, 2012 at 9:39 PM  

നന്ദകുമാര്‍ 'സാറ'ല്ല, വെറും പത്താംക്ലാസുകാരനാണ് (2011-12)
ടെക്സ്റ്റ് കോപ്പി ചെയ്ത് സേവ് ചെയ്യണം. ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് എടുക്കണം. വരുന്ന ജാലകത്തിലെ പെര്‍മിഷന്‍സ് ടാബ് എടുത്ത് 'അലോ എക്സിക്യൂട്ടിങ് ഫയല്‍ ആസ് പ്രൊഗ്രമി'ല്‍ ശരിയിടണം. ജാലകം അടയ്ക്കാം. തുടര്‍ന്ന് ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. 'റണ്‍' കൊടുക്കുക. ശുക്രസംതരണം കാണാം!
ഭൂമിയില്‍ നിന്ന് സൂര്യനിലെയ്ക്കുള്ള ദൂരം ദൃക്ഭ്രംശം(പാരലാക്സ്) വഴി അറിയാനാവില്ല. ചൊവ്വയും സൂര്യനും തമ്മിലുള്ള ദൂരമളന്നാണ് ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം കണ്ടെത്തിയത്.

rajeevjosephkk June 5, 2012 at 10:22 PM  
This comment has been removed by the author.
rajeevjosephkk June 5, 2012 at 10:26 PM  

നമ്മള്‍ ചെയ്ത കമന്റില്‍ പിശക് വന്നിട്ടുണ്ടെങ്കില്‍ ആ കമന്റ് അതേ പടി കോപി ചെയ്ത് കമന്റ് ബോക്സില്‍ പെയ്സ്റ്റ് ചെയ്തിട്ട് എഡിറ്റ്‌ ചെയ്യാം. എഡിറ്റ്‌ ചെയ്ത കമന്റ് പോസ്റ്റ്‌ ചെയ്തു കഴിഞ്ഞു പിശക് വന്ന കമന്റ് ഡിലീറ്റ് ചെയ്‌താല്‍ മതി. ഡിലീറ്റ് ബട്ടന്‍ കമന്റിന്റെ വലത്തെ മൂലയില്‍ താഴെയായി കാണാം. അപ്പോള്‍ സന്ദര്‍ശകര്‍ക്ക് വായന സുഖകരമാകും.

ഉദാഹരണമായി തെറ്റ് വന്ന ഒരു കമന്റ് എഡിറ്റ്‌ ചെയ്ത് വീണ്ടും പോസ്റ്റ്‌ ചെയ്ത ശേഷം തെറ്റ് വന്ന ആദ്യ കമന്റ് ഡിലീറ്റ് ചെയ്തത് മുകളില്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.

CK Biju Paravur June 5, 2012 at 10:32 PM  

നന്ദകുമാര്‍ മിടുക്കന്‍ തന്നെ......
പ്രോഗ്രാം എഴുത്തില്‍ വലിയവിവരം എനിക്കില്ല. പക്ഷെ പക്ഷെ പൈത്തണ്‍ റണ്‍ ചെയ്യിക്കാനറിയാം.
പ്രോഗ്രാം റണ്‍ ചെയ്തിട്ടും അത് വര്‍ക്ക് ചെയ്തില്ല. അതുകൊണ്ടാണ് അങ്ങിനെ എഴുതിയത്.വീണ്ടും നോക്കിയിട്ടും അങ്ങിനെ തന്നെ.....
പിന്നെ parallax മാത്രമല്ല ദൂരമളക്കാനുപയോഗിക്കുന്നത്.
ശരിയാണ്......

"ഭൂമിയില്‍ നിന്ന് സൂര്യനിലെയ്ക്കുള്ള ദൂരം ദൃക്ഭ്രംശം(പാരലാക്സ്) വഴി അറിയാനാവില്ല. ചൊവ്വയും സൂര്യനും തമ്മിലുള്ള ദൂരമളന്നാണ് ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം കണ്ടെത്തിയത്."

ചൊവ്വയും സൂര്യനും തമ്മിലുള്ള അകലം എങ്ങിനെ അളക്കും?
ശുക്രനും സൂര്യനും തമ്മിലുള്ള അകലമല്ലേ അളക്കേണ്ടത്?
അതാണെങ്കിലും എങ്ങിനെ അളക്കും...?

വി.കെ. നിസാര്‍ June 6, 2012 at 6:10 AM  

[im]https://sites.google.com/site/hijklmn23/ff/Screenshot.png?attredirects=0&d=1[/im]

♥»ThasleeM«♥™ミ★തസ് ലീം .പി★ミ June 6, 2012 at 6:49 AM  

വളരെ നന്ദി സര്...അപ്പോ 10.20 വരെ കാണാം അല്ലെ...
www.thasleemp.co.cc

CK Biju Paravur June 6, 2012 at 6:52 AM  

ശുക്രസംതരണം ലൈവ് ആയി കാണുന്നതിന് http://www.vigyanprasar.gov.in/tov2012_webcast.html

വി.കെ. നിസാര്‍ June 6, 2012 at 7:37 AM  

[im]https://sites.google.com/site/hijklmn23/ff/2.jpg?attredirects=0&d=1[/im]

Nandakumar June 6, 2012 at 8:31 AM  

ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം അളന്ന വിധം :
കെപ്ലര്‍ തന്റെ ഗണിതവും ജ്യാമിതിയും വച്ച് ഗ്രഹങ്ങളുടെ ആപേക്ഷികദൂരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു പ്രകാരം ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ൧ ആ ആണെങ്കില്‍ സൂര്യനും ചൊവ്വയും തമ്മിലുള്ള ദൂരം 1.5 AU ചൊവ്വയും ഭൂമിയും തമ്മിലുള്ള ദൂരം ദൃക്ഭ്രംശരീതി വഴി അളന്നു(x എന്നെടുക്കാം).
അപ്പോള്‍
സൂര്യനും ചൊവ്വയും തമ്മിലുള്ള ദൂരം= ഭൂമിയും ചൊവ്വയും തമ്മിലുള്ള ദൂരം+ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം
ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം=സൂര്യനും ചൊവ്വയും തമ്മിലുള്ള ദൂരം- ഭൂമിയും ചൊവ്വയും തമ്മിലുള്ള ദൂരം
1 AU= 1.5 AU-x
0.5 AU= x
1 AU=2x

പൈത്തണ്‍ കോഡില്‍ കുറേ സ്പേസുകള്‍ ഉണ്ടാകും. കമന്റെഴുതുമ്പോള്‍ ഇത് ഒഴിവാക്കപ്പെടും.

പ്രദീപ് മാട്ടര June 6, 2012 at 2:21 PM  

കൊള്ളാം നല്ല ലേഖനം

പ്രദീപ് മാട്ടര June 6, 2012 at 2:22 PM  

കൊള്ളാം നല്ല ലേഖനം

jaleel June 6, 2012 at 2:50 PM  

nice

Unnikrishnan,Valanchery June 6, 2012 at 9:30 PM  
This comment has been removed by the author.
Unnikrishnan,Valanchery June 6, 2012 at 9:31 PM  

ഭാഗ്യത്തിന് അഞ്ച് മിനുട്ട് നേരം കാര്‍ംഘങ്ങള്‍ ഒന്ന് മാറി നിന്നു
നന്ദകുമര്‍ ,കോഡിംഗിന് നല്ലത് ഈ
സൈറ്റാണ് ideone.com ലിങ്ക് നല്‍കുന്നതിന് tag open a href="http://ideone.com/sROc3">ടെക്സ്റ്റ് ഇവിടെ നല്കുക</a tagclose
എന്നിങ്ങനെ നല്കിയാല്‍ ലൈന്‍ സ്പേസിങ് ശരിയാകും

unnimaster physics June 10, 2012 at 7:06 AM  

Another way of calculating the earth - sun distance is to look at the centrifugal and the gravitational force. This solution assumes that one already knows the mass of the sun, but thats a different problem ;-). One does only need High-School Math and Physics in order to derive a solution.

Thanks to Newton we know

Fg=−GMmr2

where G=6,67410−11 is the gravitational constant. We also know the centrifugal force to be

Fz=mv2r

Putting these two equations together one gets:

mv2r=GMmr2 ⇒r=GMv2

Furthermore we know the duration of a year and therefore we know v:

v=ωr=2πfr=2πrT

Consequently

r=GMT24π2r2⇒r=GMT24π2−−−−√3=149,8109m

Which is very close to the real value, which is varying between 147,1 Mio. and 152,1 Mio. km. According to Wikipedia the average distance is 149,6 Mio. km, so our result is actually quite good.

unnimaster physics June 10, 2012 at 7:07 AM  

Another way of calculating the earth - sun distance is to look at the centrifugal and the gravitational force. This solution assumes that one already knows the mass of the sun, but thats a different problem ;-). One does only need High-School Math and Physics in order to derive a solution.

Thanks to Newton we know

Fg=−GMmr2

where G=6,67410−11 is the gravitational constant. We also know the centrifugal force to be

Fz=mv2r

Putting these two equations together one gets:

mv2r=GMmr2 ⇒r=GMv2

Furthermore we know the duration of a year and therefore we know v:

v=ωr=2πfr=2πrT

Consequently

r=GMT24π2r2⇒r=GMT24π2−−−−√3=149,8109m

Which is very close to the real value, which is varying between 147,1 Mio. and 152,1 Mio. km. According to Wikipedia the average distance is 149,6 Mio. km, so our result is actually quite good.

unnimaster physics June 10, 2012 at 7:11 AM  

The most precise measures of this distance are from radars in the 1960s. However, the distance has been known, though roughly, since the Ancient Times.

Aristarchus of Samos (310BC - 230BC) used the angle between the Earth-Moon axis and the Earth-Sun when the Moon is in First Quarter (elongation of the Moon, E) and then, with simple trigonometry, could deduce the distances:

cos E = distance (Earth-Moon) / distance (Earth-Sun)

Since he had already computed the Earth-Moon distance from the duration of lunar eclipses, he could conclude on the Earth-Sun distance. His results were false, because of too loose measure of the angle, but his method was very accurate. See Wikipedia for more details.

Another method was explored in 1672 by Cassini and Richer: they measured the parallax (i.e. the variation in angle when seen from different places) under which Mars was seen in Cayenne and Paris, at the moment of opposition. From this, they deduced the distance Earth-Mars. Then, using the Kepler law

a^3 / p^2 = constant

(where a is the distance between the planet and the Sun, and p the sideral time)

they could figure out what was the distance to the Sun.

Anupam Venugopal September 19, 2012 at 6:05 PM  

Can anybody send me a link which has a suitable still model for maths.. plz

CHERUVADI KBK October 10, 2012 at 3:45 PM  

Philip sir I learned to makePDFof posts. but Icannot postit inany comment please say how to provide alink.

CHERUVADI KBK October 10, 2012 at 3:50 PM  

philip sir ican convert post to PDF butI cant make a link to that.please help my mail id is vu2kbk@gmail.com

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer