ആരാകണം നല്ല അധ്യാപകന്‍ ?

>> Wednesday, June 6, 2012

കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നതില്‍ രക്ഷിതാക്കളേക്കാള്‍ ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ട്. രക്ഷിതാക്കളുടെ പരിമിതി മനസ്സിലാക്കി കുട്ടികളെ നന്നായി വളര്‍ത്താന്‍ അവരെ സഹായിക്കേണ്ടതു നല്ല അധ്യാപകന്റെ പ്രധാന കടമകളിലൊന്നാണ് - പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ മനോരമയില്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗമാണിത്. ഈ അധ്യയന വര്‍ഷാരംഭത്തില്‍ തലക്കെട്ടില്‍ ഉന്നയിച്ച ചോദ്യത്തിന് പ്രസക്തിയുമുണ്ട്. നല്ലൊരു ചര്‍ച്ച പ്രതീക്ഷിക്കുന്നു. വഴി തെറ്റലുകളില്ലാത്ത ആ ചര്‍ച്ച അദ്ദേഹം കാണുമെന്നും പ്രതീക്ഷിക്കാം. സജീവമായ കാര്യമാത്രപ്രസക്തമായ ഇടപെടലുകള്‍ ഏവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. ലേഖനത്തിന്റെ പൂര്‍ണരൂപം ചുവടെ കൊടുത്തിരിക്കുന്നു.

കഴിഞ്ഞ ദിവസം മനോരമയില്‍ ഞാനൊരു വാര്‍ത്ത വായിച്ചു. നൂറുവയസ്സു പിന്നിട്ട ഗുരു ശിഷ്യനെ കാണാന്‍ ശിഷ്യന്റെ വീട്ടില്‍ എത്തിയ കഥ. പൊന്നാനി എ.വി ഹൈസ്‌കൂളിലെ അധ്യാപകനായ കെ. മാധവവാരിയരാണു ചമ്രവട്ടം പാലം കടന്നു ശിഷ്യനായ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്റെ വീട്ടിലെത്തിയത്. 90 വര്‍ഷത്തെ ജീവസ്സുറ്റ ഗുരുശിഷ്യബന്ധം. വേണമെങ്കില്‍ ഗുരുവിനു ശിഷ്യനെ വീട്ടിലേക്കു വിളിച്ചുവരുത്താമായിരുന്നു. പക്ഷേ, അദ്ദേഹം ശിഷ്യനെ തേടി ശിഷ്യന്റെ വീട്ടിലെത്തുകയായിരുന്നു. കൗതുകമോ വിസ്മയമോ അല്ല, മനസ്സു നിറഞ്ഞുപോകുന്ന വാര്‍ത്തയായിരുന്നു അത്. ഒപ്പം നമുക്കെല്ലാമുള്ള ഒരോര്‍മപ്പെടുത്തലും.

അധ്യാപകന്‍ യഥാര്‍ഥത്തില്‍ ആരായിരിക്കണം എന്ന ചോദ്യത്തിനു പല ഉത്തരങ്ങള്‍ പല കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആരായിരിക്കരുത് എന്ന ചോദ്യമാണ് ഇക്കാലത്തു പ്രസക്തം. കുട്ടികളെ വഴിതെറ്റിക്കുന്ന, വഴിതെറ്റാന്‍ പ്രേരിപ്പിക്കുന്നവരായിരിക്കരുത് ഒരിക്കലും അധ്യാപകരും സ്‌കൂളിലെ സാഹചര്യങ്ങളും. എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിക്കൊടുക്കുകയും നൂറുശതമാനം വിജയം തികയ്ക്കുകയും മാത്രമാവരുത് അധ്യാപകരുടെ ലക്ഷ്യം.

പുതിയ മുഖങ്ങള്‍
ഇന്നത്തെ കുട്ടികള്‍ക്കു രണ്ടു മുഖങ്ങളുണ്ട്. ഒന്ന് അണുകുടുംബങ്ങളില്‍ ശ്വാസംമുട്ടി ശ്രദ്ധയും പരിഗണനയും കിട്ടാതെ വളരുന്നവര്‍. ഗ്രേഡുകളും റാങ്കുകളും ഉല്‍പാദിപ്പിക്കാനുള്ള ഉപകരണങ്ങളായി കുട്ടികളെ കാണുന്ന രക്ഷിതാക്കളുടെ മക്കള്‍. ചില കാര്യങ്ങളിലെങ്കിലും അധ്യാപകരെക്കാള്‍ മിടുക്കു കാണിക്കുന്നതാണ് അവരുടെ രണ്ടാമത്തെ മുഖം. ആ മിടുക്ക് കുട്ടിയുടെ ജീവിതസാഹചര്യങ്ങളനുസരിച്ചു മാറും. ഇതു തിരിച്ചറിഞ്ഞ് ഈ മിടുക്കുകളെ പ്രോല്‍സാഹിപ്പിച്ചു വളര്‍ത്തുക എന്നതാണ് ഇന്നത്തെക്കാലത്തെ അധ്യാപകന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

വിദ്യാഭ്യാസ അവകാശനിയമം പല ഘട്ടങ്ങളിലായി പ്രാവര്‍ത്തികമാകുകയാണ്. സ്‌കൂള്‍ അന്തരീക്ഷത്തില്‍ വിപ്ലവകരമായ മാറ്റമാണ് അതുണ്ടാക്കാന്‍ പോകുന്നത്. ഓരോ കുട്ടിയുടെയും മനസ്സറിഞ്ഞ് അതിനനുസരിച്ച് അവനു വഴികാട്ടുകയെന്നതാണു പ്രധാനം. വിദ്യാഭ്യാസ അവകാശനിയമത്തെക്കുറിച്ചുള്ള കൃത്യമായ അറിവും അതിനുവേണ്ടിയുള്ള സ്വയം നവീകരണവും നിങ്ങളുടെ അധ്യാപനശേഷിയുയര്‍ത്തും.

നല്ല അധ്യാപകനു പ്രധാനമായും വേണ്ടതു നാലു ഗുണങ്ങളാണ്. സൃഷ്ടിപരത (ക്രിയേറ്റീവ്), പരിചിന്തനശേഷി (റിഫ്‌ളക്ടീവ്), നൂതനത്വം (ഇന്നൊവേറ്റീവ്), സൂക്ഷ്മബോധം (സെന്‍സിറ്റീവ്). പഠിപ്പിക്കേണ്ട വിഷയം എത്രമാത്രം ഗഹനമായിരുന്നാലും ഈ നാലു ഗുണങ്ങളുമുണ്ടെങ്കില്‍ നിങ്ങളുടെ ജോലി സഫലമാകും. കുട്ടികള്‍ നിങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നതും ഈ സമീപനം തന്നെയാണ്. നിരന്തരമായ ശ്രമങ്ങളിലൂടെ സ്വയം മിനുക്കിയെടുക്കേണ്ടവയാണിവ. എന്തു ചെയ്യണമെങ്കിലും പരിശീലനം വേണമെന്നു വാശിപിടിക്കുകയല്ല നല്ല അധ്യാപകന്‍ ചെയ്യേണ്ടത്. സ്വന്തം ശ്രമങ്ങളിലൂടെ സ്വയം പരിശീലിക്കുകയാണു വേണ്ടത്. അതിനു വേണ്ട സൗകര്യങ്ങളെല്ലാം നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളിലുണ്ട്. മാതൃകാപരമായ അധ്യയന രീതികളെക്കുറിച്ചുള്ള പഠനങ്ങളും റിപ്പോര്‍ട്ടുകളും ആയിരക്കണക്കിനുണ്ട് ഇന്റര്‍നെറ്റില്‍. കൂട്ടായ ചര്‍ച്ചകളിലൂടെ എന്തെന്തു പുതിയ ആശയങ്ങളാണു നമ്മുടെ സ്‌കൂളുകളില്‍ തന്നെ നടപ്പാക്കുന്നത്? നിരന്തരമായ അന്വേഷണങ്ങളിലൂടെ അധ്യാപകന്‍ സ്വയം നവീകരിച്ചുകൊണ്ടിരിക്കണം.


ജീവിതം പഠിപ്പിക്കാന്‍ ഒരു പിരിയഡ്
ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സലിംകുമാര്‍ ഒരു സ്‌കൂളില്‍ സ്വീകരണത്തിനെത്തിയപ്പോള്‍ കുട്ടികള്‍ ഒരു ചോദ്യം ചോദിച്ചു - താങ്കള്‍ മുഖ്യമന്ത്രിയായാല്‍ ആദ്യമെടുക്കുന്ന തീരുമാനം എന്തായിരിക്കും? തൊട്ടടുത്ത സെക്കന്‍ഡില്‍ സലിംകുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു - സ്‌കൂളുകളില്‍ കുട്ടികള്‍ക്കു ജീവിതം പഠിപ്പിക്കാന്‍ ഒരു പിരിയഡ് തുടങ്ങും!

ഒട്ടും തമാശയായി കാണേണ്ട കാര്യമല്ല സലിംകുമാര്‍ പറഞ്ഞത്. കുട്ടികളെ നല്ല കുട്ടികളായി ജീവിക്കാന്‍ പഠിപ്പിക്കേണ്ട വലിയ ഉത്തരവാദിത്തം സ്‌കൂളിനുണ്ട്. കാരണം, വെല്ലുവിളികളുടെ ലോകത്താണ് അവര്‍ ജീവിക്കുന്നത്. നാട്ടിലും റോഡിലും വീട്ടിലും കുഞ്ഞുങ്ങളെ കാത്ത് അപകടങ്ങള്‍ പതിയിരിക്കുന്നു. അവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. അവരെ വഴിതെറ്റിക്കാന്‍ സ്‌കൂളുകള്‍ക്കു ചുറ്റും മാഫിയകള്‍ തന്നെ വട്ടമിട്ടു പറക്കുന്നു. ഇതിനെയെല്ലാം നേരിട്ടു നന്നായി വളരാന്‍ അവര്‍ക്കു നിങ്ങളുടെ കൈത്താങ്ങ് ആവശ്യമാണ്.

കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നതില്‍ രക്ഷിതാക്കളെക്കാള്‍ ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ട്. കാരണം, രക്ഷിതാക്കളെക്കാള്‍ കൂടുതല്‍ സമയം അവര്‍ നിങ്ങളോടൊപ്പമാണു ജീവിക്കുന്നത്. മാത്രമല്ല, രക്ഷിതാക്കള്‍ക്ക് ഒട്ടേറെ പരിമിതികളുണ്ട്. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു കാര്യമായ അറിവില്ലായ്മ തന്നെയാണു പ്രധാനം. എന്തു ജോലിചെയ്യുന്നതിനു മുന്‍പും നമുക്കു കൃത്യമായ പരിശീലനം ലഭിക്കുന്നുണ്ട്. എന്നാല്‍ രക്ഷാകര്‍ത്തൃത്വം എന്ന ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു മുന്‍പു നമുക്ക് എന്തു പരിശീലനമാണു ലഭിക്കുന്നത്?

കുടുംബത്തില്‍ നിന്നു കണ്ടും കേട്ടും പഠിക്കുന്നതല്ലാതെ? ഇങ്ങനെ പഠിക്കുന്നതെല്ലാം നല്ല പാഠങ്ങളാണോ?


ആരാകണം അധ്യാപകന്‍?
രക്ഷിതാക്കളുടെ ഈ പരിമിതി മനസ്സിലാക്കി കുട്ടികളെ നന്നായി വളര്‍ത്താന്‍ അവരെ സഹായിക്കേണ്ടതു നല്ല അധ്യാപകന്റെ പ്രധാന കടമകളിലൊന്നാണ്; പ്രത്യേകിച്ച് അണുകുടുംബങ്ങള്‍ വ്യാപകമാകുന്ന ഇക്കാലത്ത്. കുട്ടികളുമായി മാത്രമല്ല, അവരുടെ രക്ഷിതാക്കളുമായും അധ്യാപകന്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കണം. എവിടെയെങ്കിലും ചെറിയ പിശകുകള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ അതു തിരുത്താന്‍ കുട്ടികളുമായും അവരുടെ കുടുംബവുമായുമുള്ള ബന്ധം പ്രയോജനപ്പെടുത്തുകയും വേണം. കുട്ടികളെ ജീവിതം പഠിപ്പിക്കുന്ന അച്ഛനാകണം, അമ്മയാകണം, ചേച്ചിയാകണം, ചേട്ടനാകണം നല്ല അധ്യാപകന്‍.

കുട്ടികളെ സാമൂഹിക ഉത്തരവാദിത്തമുള്ളവരാക്കി വളര്‍ത്തേണ്ടതും സ്‌കൂളുകളുടെ കടമയാണ്. വിഭിന്നശേഷിയുള്ള കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പം പഠിപ്പിക്കണമെന്ന പുതിയ നിര്‍ദേശം ഈ ലക്ഷ്യം കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. ഇങ്ങനെയുള്ളവരും നമുക്കു ചുറ്റുമുണ്ടെന്നും അവരെ ഒരു മൂലയ്ക്കു മാറ്റിനിര്‍ത്തുകയല്ല, മറിച്ചു നമ്മുടെ കൂടെയിരുത്തുകയാണു ചെയ്യേണ്ടതെന്നുമുള്ള സന്ദേശമാണത്.

നല്ല കുട്ടികളായി വളര്‍ത്തുന്നതിനൊപ്പം അവരുടെ നിലവാരത്തിനനുസരിച്ചുള്ള പഠനം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകണം. കുട്ടികളുമായുള്ള ബന്ധം സുദൃഢമാകുന്നതിലൂടെ അവരുടെ കഴിവുകളും കുറവുകളും നമുക്കു മനസ്സിലാക്കാനാകും.

കഴിവുകള്‍ രാകി മിനുക്കാനും കുറവുകള്‍ കഴിയാവുന്നത്ര പരിഹരിക്കാനും അവരെ സഹായിക്കണം. എല്ലാ കുട്ടികളും എ പ്ലസ് നേടണമെന്നു വാശിപിടിച്ച് അവരെ മാനസിക സമ്മര്‍ദത്തിലാക്കുകയല്ല വേണ്ടത്.

കാലം മാറുകയാണ്. കുട്ടികളുടെ ജീവിതരീതികളും വീക്ഷണങ്ങളും മാനസികനിലയും മാറുന്നു. അതിനനുസരിച്ച് അധ്യാപകരും തയാറെടുക്കണം. ഓരോ അധ്യാപകനും ഇങ്ങനെ സ്വയം മാറുമ്പോഴാണു നല്ല വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. നല്ല വിദ്യാലയങ്ങളില്‍ നിന്നാണു നല്ല സമൂഹം ഉയിരെടുക്കുന്നത്.

56 comments:

JOHN P A June 4, 2012 at 5:27 AM  

വിലപ്പെട്ട ചിന്തകള്‍ .
വകതിരിവും തിരിച്ചറിവും നേടലാണ് ഭാരതീയകാഴ്ചപ്പാടില്‍ വിദ്യാഭ്യാസം .
ഈടുറ്റ ചിന്തകള്‍ പകര്‍ന്നുതന്ന ലേഖകന് നന്ദി

drkaladharantp June 4, 2012 at 5:41 AM  

നല്ല അധ്യാപിക ആരെന്നു സമൂഹം പറയും.
ഇന്നലെ ഞാന്‍ മാരാരിക്കുളം പഞ്ചായത്ത് സ്കൂളില്‍ ആയിരുന്നു.
അവിടെ രണ്ടു അധ്യാപികമാര്‍ക്ക് ട്രാന്‍സ്ഫര്‍
ഒരു അധ്യാപിക പോകരുതെന്ന് പി ടി യെ ഭാരവാഹികള്‍
പഞ്ചായത്ത് മെമ്പര്‍
എല്ലാവരും കൂടി ടീച്ചര്‍ക്ക് നിവേദനം നല്‍കുന്നു
ടീച്ചര്‍ ഈ സ്കൂളില്‍ ഉണ്ടാകണം
ടീച്ചര്‍ ചിന്താ കുഴപ്പത്തില്‍ .സമൂഹത്തിന്റെ ആദരവിന് മുന്നില്‍ കണ്ണ് നിറയുന്നു .
ഇതാണ് നല്ല അധ്യാപിക
സമൂഹത്തിന്റെ സര്‍ടിഫിക്കറ്റ് ഇങ്ങനെ നേടുന്നവര്‍
അതിനു കൂടുതല്‍ തത്വങ്ങള്‍ വേണ്ട .
ഈ ശനിയും ഞായറും ഈ അധ്യാപികയും പത്തു പി ടി എ അംഗങ്ങളും സ്കൂളില്‍ ഉണ്ടായിരുന്നു
ട്രാന്‍സ്ഫര്‍ ആകുമെന്ന് അറിഞ്ഞിട്ടും ടീച്ചര്‍ അവധിക്കാല പഠനോപകരണ ശില്പശാലയില്‍ .
ഇതേ പോലെ നാളെയുടെ പ്രകാശങ്ങള്‍ പ്രഭാതങ്ങള്‍ പ്രതീക്ഷകള്‍ ഒക്കെ ആകാം
എല്ലാവര്ക്കും ആശംസകള്‍
(എന്റെ ബ്ലോഗില്‍ (ചൂണ്ടുവിരല്‍ ) സര്‍ഗാത്മക വിദ്യാലയം പരമ്പര എട്ടാം ലക്കം കഴിഞ്ഞു. അത് കൂടി വായിക്കാം )

വി.കെ. നിസാര്‍ June 4, 2012 at 6:07 AM  

"നല്ല അധ്യാപകനു പ്രധാനമായും വേണ്ടതു നാലു ഗുണങ്ങളാണ്. സൃഷ്ടിപരത (ക്രിയേറ്റീവ്), പരിചിന്തനശേഷി (റിഫ്‌ളക്ടീവ്), നൂതനത്വം (ഇന്നൊവേറ്റീവ്), സൂക്ഷ്മബോധം (സെന്‍സിറ്റീവ്). പഠിപ്പിക്കേണ്ട വിഷയം എത്രമാത്രം ഗഹനമായിരുന്നാലും ഈ നാലു ഗുണങ്ങളുമുണ്ടെങ്കില്‍ നിങ്ങളുടെ ജോലി സഫലമാകും."
മികച്ച മാനേജ്മെന്റ് ,ഐസിടി പരിശീലനങ്ങള്‍ ഉള്‍പ്പെടുത്തി 50 ദിനങ്ങള്‍ എല്ലാ അധ്യാപകര്‍ക്കും പരിശീലനം നല്‍കാന്‍ തീരുമാനിച്ചതില്‍ നിന്നുതന്നെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഇച്ഛാശക്തി പ്രകടമാണ്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശിവശങ്കര്‍ സാറിന്റെ കര്‍മ്മകുശലത പലരംഗങ്ങളിലും കേരളം അനുഭവിച്ചറിഞ്ഞതാണ്. സര്‍, മാത്​സ് ബ്ലോഗ് ഒപ്പമുണ്ട്.

Thasleem June 4, 2012 at 6:31 AM  

വളരെ പ്രാധാന്യം അര്ഹിക്കുന്ന കാര്യങ്ങളാണ് ഇവിടെ ചര്ചക്കു വിധേയമക്കിയിരിക്കുന്നതു..നല്ല കാര്യമ്..വിദ്യഭ്യാസ രീതികള് ഇനിയും മാറെണ്ടിയിരിക്കുന്നു..
All the Best For Maths Blog
www.thasleemp.co.cc

nazeer June 4, 2012 at 6:39 AM  

So....we are ready for a new academic year....Hope the students will get maximum support from mathsblog than last year.....

Hari | (Maths) June 4, 2012 at 6:48 AM  

അധ്യാപകനെ ആരോടെങ്കിലും ഉപമിക്കാനാകുമെങ്കില്‍ അതൊരു ശില്പിയോടു മാത്രമായിരിക്കും. തന്റെ കയ്യില്‍ കിട്ടുന്ന മണ്ണ് കുഴച്ച് ഒരു ശില്പമുണ്ടാക്കുമ്പോള്‍ അത് ജീവസ്സുറ്റതായി മാറണമെങ്കില്‍ ഏറ്റവും ശ്രദ്ധ വേണ്ടത് ശില്പിക്കു തന്നെയാണ്. മണ്ണിന്റെ ഗുണവും പശിമയുമെല്ലാം വളരെ വളരെ ചെറിയ ഘടകങ്ങള്‍ മാത്രം. അതു പോലെതന്നെയാണ് സമൂഹത്തിന് ഉപകരിക്കുന്ന വിധത്തിലേക്ക് തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അധ്യാപകനുള്ള പങ്കും. നമ്മുടേത് കേവലം ശമ്പളം കിട്ടാനുള്ള ഒരു ജോലി മാത്രമല്ല, നിശ്ചിത ജോലി സമയവുമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായ ഒരു ജീവിതം കാഴ്ച വെയ്ക്കാന്‍ നമുക്ക് കഴിയണം. അത്ര മാത്രം ജാഗരൂകണം ഓരോ വാക്കുകളിലും നമ്മള്‍..

ശിവശങ്കര്‍ സാറിന്റെ ലേഖനം തീര്‍ത്തും ലളിതവും ചിന്തോദ്ദീപകവുമായി.

ഹോംസ് June 4, 2012 at 6:49 AM  

നമ്മുടെ അധ്യാപകര്‍ക്ക് ഇന്ന് ഇല്ലാതെ പോകുന്നത് മികച്ച പ്രൊഫഷണല്‍ സമീപനമാണ്. കേവലം ഒരു ജോലിമാത്രമായി തങ്ങളുടെ മഹത്തായ സേവനരംഗത്തെ കാണുന്നു. ജോലിയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ അലസതയെന്ന ശാപം അവരെ വരിഞ്ഞുമുറുക്കുന്നു. ഇതിനൊരു പരിഹാരം, അവരുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുകായെന്നത് തന്നെ!ഗ്രേഡും ഇന്‍ക്രിമെന്റും പ്രൊമോഷനും കേവലം സീനിയോറിറ്റിമാത്രം നോക്കാതെ പ്രവര്‍ത്തനത്തെ വിലയിരുത്തിമാത്രം വേണം.അതിനുള്ള ആര്‍ജ്ജവം വകുപ്പും സ്ഥാനത്തും അസ്ഥാനത്തും കൊടി പിടിക്കുന്ന സംഘടനകളും കാണ്ക്കണം. ഐടി@സ്കൂളും അതിന്റെ ഉപോല്‍പ്പന്നമായ മാത്​സ് ബ്ലോഗുപോലുള്ള ക്രിയേറ്റീവ് സംരംഭങ്ങളും മാത്രമാണ് ഇപ്പോള്‍ ഞാന്‍ കാണുന്ന രജതരേഖ. അവ പ്രോത്സാഹിപ്പിക്കപ്പെടണം.മികച്ച പ്രൊഫഷണല്‍ സമീപനം വെച്ചുപുലര്‍ത്തിവന്ന ഐടി@സ്കൂള്‍ തലവനെ കേവലം രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ പുറത്താക്കിയതുപോലുള്ള സമീപനങ്ങള്‍ തിരുത്തണം.
(കമന്റുകള്‍ വഴി തെറ്റിപ്പോകരുതെന്ന ഹരിമാഷിന്റെ അഭിപ്രായം മാനിക്കുന്നു. ഹോംസ് പതിവുരീതികള്‍ ഈ കമന്റില്‍ ഉപേക്ഷിക്കുന്നു.)

Sreenilayam June 4, 2012 at 2:11 PM  

ഇന്നത്തെ മിക്കവാറും അധ്യാപകര്‍ക്കും തങ്ങള്‍ പിന്നിട്ട പ്ലസ് ടൂ - ഡിഗ്രി റൂട്ടിനേപ്പറ്റി മാത്രമേ ഇപ്പോഴും അറിയൂ. ഉയര്‍ന്ന ജോലികളെപ്പറ്റിയും അതിലേക്ക് എത്തപ്പെടാനുള്ള മാര്‍ഗത്തെപ്പറ്റിയും എത്ര അധ്യാപകര്‍ക്ക് അറിയാം? ക്ലാസിനിടയില്‍ കരിയര്‍ ഗൈഡന്‍സ് നല്‍കാനുള്ള എത്രയോ അവസരങ്ങള്‍ അധ്യാപകര്‍ക്കുണ്ട്. ശരിയാം വി‌ധം അത് ഉപയോഗിക്കപ്പെടുകയാണെങ്കില്‍ നമ്മുടെ കുട്ടികള്‍ രക്ഷപെടും.

വഴിപോക്കന്‍ June 4, 2012 at 4:19 PM  

"എന്തു ചെയ്യണമെങ്കിലും പരിശീലനം വേണമെന്നു വാശിപിടിക്കുകയല്ല നല്ല അധ്യാപകന്‍ ചെയ്യേണ്ടത്. സ്വന്തം ശ്രമങ്ങളിലൂടെ സ്വയം പരിശീലിക്കുകയാണു വേണ്ടത്"
"രക്ഷാകര്‍ത്തൃത്വം എന്ന ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു മുന്‍പു നമുക്ക് എന്തു പരിശീലനമാണു ലഭിക്കുന്നത്?"
തികച്ചും contradictory ആയ രണ്ടു statement കണ്ടു ചിരി വന്നു വഴിപോക്കന്.

Krish June 4, 2012 at 6:06 PM  

Here is an anecdote similar to the above mentioned story of the dedicated teacher Madhava Varyar:

"...One story in particular illustrates Chandrasekhar’s devotion to his science and his students. In the 1940s, while he was based at the University’s Yerkes Observatory in Williams Bay, Wis., he drove more than 100 miles round-trip each week to teach a class of just two registered students. Any concern about the cost effectiveness of such a commitment was erased in 1957, when the entire class–T.D. Lee and C.N. Yang–won the Nobel Prize in physics...."

This is about one of our pitifully few Nobel laureates: Subrahmanya Chandrasekhar. The teacher got the Noble prize much later than the students. Quoted from here.

One of the main problems with our students( as compared to the students abroad) is that they are afraid to be wrong and take the authority of their teachers and textbooks for granted. As a result, they very rarely try anything new or innovate. Teachers, I feel, should try to correct this situation and inculcate in their students a healthy irreverence to whatever they are taught.

ഗീതാസുധി June 4, 2012 at 6:43 PM  

"One of the main problems with our students( as compared to the students abroad) is that they are afraid to be wrong and take the authority of their teachers and textbooks for granted. As a result, they very rarely try anything new or innovate."
വളരെ ശരിയാണ് സര്‍. പ്രത്യേകിച്ചും ടെക്സ്റ്റ്ബുക്കുകളുടെ കാര്യത്തില്‍! എല്ലാം ടെക്സ്റ്റ്ബുക്കിലുണ്ടാകണമെന്നൊരു വാശി കുട്ടികളേക്കാള്‍, രക്ഷിതാക്കളേക്കാള്‍ ഭൂരിഭാഗം അധ്യാപകര്‍ക്കുമുണ്ട്. ഈ ബ്ലോഗില്‍ പലപ്പോഴും ഈ വിഷയത്തില്‍ എന്റെ വിയോജിപ്പിന്റെ കൂടെ ആരെയും കിട്ടിയില്ല!!

Unknown June 4, 2012 at 9:32 PM  

പൊതുവിദ്യാലയങ്ങളൊക്കെ അല്പാല്പമായി മെച്ചപ്പെടുന്നുണ്ട്.
അഭിനന്ദനങ്ങള്‍!

ഇടനേരം June 4, 2012 at 10:52 PM  

ഞാന്‍ 22വര്‍ഷമായി ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകനാണ്.ഈ വര്‍ഷം എന്റെ മൂത്ത മകളെ ഗവഃഹൈസ്‌കൂളില്‍എട്ടാംക്ലാസ്സില്‍ ചേര്‍ത്തു.മുമ്പ് ഗവഃയു.പി.സ്‌കൂളിലായിരുന്നു.ആ സ്‌കൂളില്‍ തന്നെ ഇളയ മകളെ ഒന്നാംക്ലാസ്സിലും ചേര്‍ത്തു.ആ സ്‌കൂളില്‍ എന്റെ മകളെ കൂടാതെ ഒന്നാം ക്ലാസ്സില്‍ മറ്റൊരു പെണ്‍കുട്ടിയും കൂടിയേയുള്ളൂ.അവിടെ അധ്യാപികമാരേയുള്ളൂ.പുരുഷന്മാരായി ഒരു പ്യൂണ്‍ മാത്രം.ഞാന്‍ അധ്യാപികമാരോട് തിരക്കി,നിങ്ങളുടെയൊക്കെ മക്കള്‍ എവിടെ പഠിക്കുന്നുവെന്ന്?പ്രധാനാധ്യാപിക പറഞ്ഞു,തങ്ങളുടെ എസ്.എന്‍.ഡി.പി.സ്‌കൂളില്‍ അനിയത്തിക്ക് പഠിപ്പിക്കുവാന്‍ എച്ച് ഡിവിഷന്‍ നിലനിന്നുകിട്ടണമെങ്കില്‍ അവിടെ കുറച്ചു കുട്ടികള്‍ വേണം അതിനാല്‍ തന്റെ മക്കളെ അവിടെ ചേര്‍ത്തുവെന്ന്.ഇതാണ് സ്ഥിതി.ഗവണ്‍മെന്റ് സ്‌കൂളുകളിലെ അധ്യാപകര്‍ തങ്ങളുടെ ജാതിക്കാര്‍ (എസ്.എന്‍.ഡി.പി,എന്‍.എസ്.എസ്,കൃസ്ത്യന്‍ മുസ്ലീം മാനേജ്‌മെന്റുകള്‍)നടത്തുന്ന സ്‌കൂളുകളില്‍ എച്ച് ,ഐ,ജെ ഡിവിഷനുകള്‍ ഉണ്ടാക്കുന്നതിനായി സ്വന്തം മക്കളെ ചേര്‍ക്കുകയാണ്.എന്നിട്ട് അവരോ,രണ്ട് കുട്ടികളെ വെച്ചുമാത്രം ഗവഃസ്‌കൂളുകളില്‍ ജോലി(?)ചെയ്ത് ഭീമമായ തുക ശമ്പളം പറ്റുന്നു.മൊത്തം ഇവറ്റകള്‍ പറ്റുന്ന കോടിക്കണക്കായ ശമ്പളത്തില്‍ 10% ദളിതര്‍ക്ക് അവകാശപ്പെട്ടതാണ്.അത് ഭരണഘടനാ ദത്തമായ അവകാശം.അവര്‍ക്ക് എയ്ഡഡ് സ്‌കൂളുകളുമില്ല.അത് ഇന്നുവരെ ഒരു ഗവണ്‍മെന്റും നല്‍കിയിട്ടില്ല.മൂത്ത മകള്‍ പഠിക്കുന്ന സ്‌കൂളിലും സ്ഥിതി വ്യത്യസ്തമല്ല.പിന്നെ സലിംകുമാര്‍,അത് വേശ്യയുടെ സദാചാര ഉപദേശം പോലെയാണ്.ദളിത് സമുദായമായ ഉള്ളാടരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന്റെ പേരില്‍ ഈ ദേശീയതാരത്തിനെതിരേ കേസ് നിലവിലുണ്ട്.ജാതിയില്‍ ഈഴവനായിരുന്നിട്ടും അയാളെക്കൊണ്ട് ഈ ഹീനകൃത്യം ചെയ്യിച്ചത് ഏത് ചിന്താഗതിയാണ്?അത്തരത്തില്‍ ചിന്താഗതി വെച്ചുപുലര്‍ത്തുന്നയാളെ ദളിതര്‍ വിളിക്കുന്ന ഭാഷ ഇന്‍ര്‍നെറ്റില്‍ എഴുതുന്നില്ല.ദളിതന്റെ സംസ്‌കാരം അതല്ല.ഈ കുറിപ്പെഴുത്തുകാരന്‍ സ്വന്തം മക്കളെ എവിടെയാണ് ചേര്‍ത്തിരിക്കുന്നത്?അത് അറിഞ്ഞിട്ട് മതി സാരോപദേശം നടത്താന്‍.

സുദേഷ് എം രഘു June 5, 2012 at 6:50 AM  

ഇതെഴുതുന്നയാള്‍ കുറേക്കാലം മുന്‍പ് എറണാകുളം ജില്ലയിലെ നം വണ്‍ സര്‍ക്കാര്‍ സ്കൂളുകളിലൊന്നായ കടയിരുപ്പ് സര്‍ക്കാര്‍ സ്കൂളില്‍ അനധ്യാപക ജീവനക്കാരനായിരുന്നു. അന്നവിടെ 99ശതമാനത്തിനു മേലായിരുന്നു വിജയശതമാനം. (പിന്നീട് 100 ആയി അത്) അവിടത്തെ സവിശേഷത, അവിടത്തെ അധ്യാപകര്‍ പകുതിയും പുരുഷന്മാരായിരുന്നു എന്നതാണ്. (ഇന്ന് അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഗതി-സ്ത്രീവിരുദ്ധതയല്ല ഇവിടെ പരാമര്‍ശിക്കുന്നത്. പുരുഷമേധാവിത്വ സമുഹങ്ങളില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് പലതിലും മേല്‍ക്കൈ വരുന്നത് സ്വാഭാവികമാണെന്ന് എനിക്കറിയാം) അധ്യാപകരുടെ മക്കളെല്ലാം അവിടെത്തന്നെയായിരുന്നു പഠിച്ചിരുന്നത്. തങ്ങളുടെ വിഷയത്തില്‍ തികഞ്ഞ മാസ്റ്റര്‍മാരായിരുന്നു മിക്കവരും. ഏതാണ്ടെല്ലാവരും യൂണിയന്‍ പ്രവര്‍ത്തകരുമായിരുന്നു.അറ്റന്‍ഡന്‍സ് ബുക്കില്‍ സ്ട്രൈക് എന്നെഴുതി സമരം ചെയ്യും. ശനിയാഴ്ച്ച സ്പെഷല്‍ ക്ലാസെടുത്ത് പാഠങ്ങള്‍ തീര്‍ക്കുകയും ചെയ്യും. തൊട്ടടുത്ത് കോലഞ്ചേരിയില്‍ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളുള്ളപ്പോഴായിരുന്നു ഈ സ്ഥിതിയെന്നോര്‍ക്കണം. പലപ്പോഴും അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി രക്ഷാകര്‍ത്താക്കള്‍ റെക്കമെന്‍ഡേഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് എന്നെവരെ സമീപിച്ചിട്ടുണ്ട്. അധ്യാപകര്‍ക്ക് വലിയ മാറ്റങ്ങള്‍ വരുത്താം . അതിന് ഇച്ഛാശക്തിയും സത്യസന്ധതയും പുതിയ കാലത്തെപ്പറ്റിയുളള അറിവും പുതിയ പഠനരീതികളെപ്പറ്റിയുള്ള ധാരണകളും സര്‍വോപരി കുട്ടികളുടെ മനശ്ശാസ്ത്രവും അറിയണം. മറിച്ച് പൊലീസ് സ്റ്റേഷനില്‍ കയറിവരുന്നവരോട് പെരുമാറുന്ന രീതിയില്‍ കുട്ടികളോടും (രക്ഷാകര്‍ത്താക്കളോടുപോലും) പെരുമാറുന്ന അധ്യാപകരും ധാരാളമുണ്ട് .

हाय मा June 5, 2012 at 10:32 AM  

A GOOD TEACHER TEACHES
BUT A GREAT TEACHER INSPIRES
WISH ALL OF U HAPY ACADEMIC YEAR
HYMA TR
GHS CHERUTHAZHAM

എം.എസ്സ് ഗോപകുമാരന്‍ നായര്‍.HSA,NSS.HS.ചൊവ്വള്ളുര്‍ June 5, 2012 at 8:11 PM  

സ്ക്കൂള്‍ പ്രവേശനത്തിനും ഗവണ്‍മെന്റ് ഉദ്യോഗ നിയമനങ്ങള്‍ക്കും ജാതി,മത,സംവരണ വേര്‍തിരിവോ സ്വകാര്യമേഖലയില്‍ സാമ്പത്തിക മാനദണ്ഡമോ പരിഗണിക്കാതെ ഒരു വ്യക്തിയുടെ കഴിവിനെയും വിഷയത്തിലുളള അറിവിനെയും മാത്രം പരിഗണിക്കുന്ന കാലം എന്നുണ്ടാകുമോ അന്നു മാത്രമെ ഇത്തരം ചര്‍ച്ചകള്‍ക്കു പ്രസക്തിയുള്ളു

idaneram.info June 5, 2012 at 11:20 PM  
This comment has been removed by the author.
idaneram.info June 5, 2012 at 11:32 PM  

ദളിതര്‍ കഴിവ് അല്ലെങ്കില്‍ മാര്‍ക്ക് നേടാന്‍ കഴിവുള്ള ചുറ്റുപാടില്‍ വളര്‍ന്നവരല്ല.അതുകൊണ്ടുതന്നെ സാര്‍ പറയുന്നതുപോലെ അവര്‍ക്ക് മെറിറ്റിലൂടെ സര്‍വ്വീസില്‍ കയറാനും പറ്റില്ല.അതിന് സംവരണം കൂടിയേ കഴിയൂ.അതില്ലെങ്കില്‍ 100%വും സവര്‍ണരേ സര്‍വ്വീസില്‍ ഉണ്ടാകൂ എന്നോര്‍ക്കുക.എയ്ഡഡ് സ്‌കൂളില്‍ ടെസ്റ്റും ഇന്റര്‍വ്യൂവും കഴിഞ്ഞുവരുന്നവരല്ല ഉള്ളത്.അവിടെ കാശാണ് പ്രധാനം.അതെന്താണ് മാഷ് പറയാത്തത്?(കഴിവാണ് പരിഗണിക്കുന്നതെങ്കില്‍ അവിടെ കഴിവുള്ള ദളിതനേയും പരിഗണിക്കേണ്ടതല്ലേ?ദളിതന് കഴിവുണ്ടോ എന്ന് സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണോ മാഷ് പറയു ന്നത്?)ശമ്പള ഇനത്തില്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കുവേണ്ടി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുപന്നത്.ഭരണഘടനാ ദത്തമായി 10% ദളിതര്‍ക്കുകൂടി അവകാശപ്പെട്ടതാണ് ആ തുക.നേരേ മറിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദളിതര്‍ക്കാകട്ടെ ഉള്ളതില്‍ 10% മാത്രമാണ് കിട്ടുന്നത്.അവിടെ മാത്രം കഴിവ് പരിഗണിച്ചാല്‍ മതിയോ?ഞാനും ഗവഃസ്‌കൂളില്‍ എച്ച്.എസ്.എ.ആണ്.മാഷ് പറയുന്നതിനേക്കാള്‍ മികച്ച,നന്നായി കഴിവുള്ള ഒരു ദളിതനെ ഞാന്‍ മുന്നില്‍ നിര്‍ത്തിത്തരാം.മാഷിന്റെ സമുദായക്കാരായ എന്‍.എസ്.എസ്.നടത്തുന്ന സ്‌കൂളില്‍ അയാള്‍ക്ക് ഒരു നിയമനം കൊടുക്കുമോ?പിന്നെ മാഷിന്റെ കുട്ടികള്‍,അല്ലെങ്കില്‍ സഹോദരങ്ങള്‍ സഹോദരീ സഹോദരന്മാരുടെ കുട്ടികള്‍ ഒക്കെ എവിടെ പഠിക്കുന്നു?എല്ലാം തുറന്നു പറഞ്ഞിട്ടുവേണമല്ലോ ഒരു ചര്‍ച്ചക്ക് പ്രസതക്തിയുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുവാന്‍.

Unknown June 6, 2012 at 6:51 PM  

വായിച്ചു . ഇഷ്ടപ്പെട്ടു . ഒരുപാടു നന്ദി . ഇതു പ്രിന്റ്‌ എടുത്തു .സ്റ്റാഫ്‌ റൂമില്‍ പതിക്കാന്‍ അനുവാതം ചോതിക്കുന്നു .

ANOOP June 6, 2012 at 7:26 PM  

കഷ്ടമായിപ്പോയി.
നല്ലൊരു പോസ്റ്റ്‌ ആയിരുന്നു.
കമന്റുകളുടെ എണ്ണം കുറവ്. അതില്‍ തന്നെ കൂടുതലും വര്‍ഗ്ഗാധിഷ്ടിതം.
അതിനിടയില്‍ ശുക്ര സംതരണം പോസ്റ്റിനെ വിഴുങ്ങുകയും ചെയ്തു.
ആരാവണം നല്ല അദ്ധ്യാപകന്‍ ?
ആര്‍ക്കാവണം നല്ല അദ്ധ്യാപകന്‍ ?

Zain June 6, 2012 at 7:41 PM  

I'm working in an aided higher secondary school, in HS section. I'm not a teacher nor a non-teaching staff. The name of my position is HIGH SCHOOL ASSISTANT (ENGLISH)!!! I HELP MY LEARNERS REALIZE THE OBJECTIVES!!!

pramod June 6, 2012 at 10:26 PM  

very bad.there also dalithan.....enthanidhehathinte thalparyam enn samsayam thonnipokunnu.eppozhum negative ayi chinthikkunnavark engane oru studentine inspire cheyyan kazhiyum....

Dr.Bindu.CR GHSS Poovathoor TVM June 6, 2012 at 10:54 PM  

ശിവശങ്കര്‍ സാറിന്റെ ലേഖനത്തില്‍ അദ്യയന-അദ്ധ്യാപന പ്രക്രീയയുടെ ഉത്തരവാദിത്വത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചുമാണ് പ്രതിപാദിച്ചുകാണുന്നത്. അദ്യയനത്തിലൂടെ അറിവ് സമ്പാദിക്കുന്ന തലത്തില്‍ ബുദ്ധിപരമായ മുന്നോക്കകാരും പിന്നോക്കകാരുമുണ്ട്.ഈ പിന്നോക്കകാരെക്കൂടി മുഖ്യധാരയിലെത്തിക്കുന്ന ശ്രമങ്ങളാണ് വേണ്ടത്.ചര്‍ച്ചകളും ആ വഴിക്കു നയിക്കുന്നതല്ലേ ?

ali June 7, 2012 at 12:12 AM  

പൂവ്വത്തൂര്‍ ജിഎച്ച്എസ്എസിലെ ഡോ.ബിന്ദു ടീച്ചറുടെ പ്രതിരകണം ചര്‍ച്ച വഴിമാറിപോകാതിരിക്കാനുള്ളതിന്റെ കൂടി സൂചനയാണെന്നു തോന്നുന്നു.

അധ്യയനത്തിലൂടെ അറിവ് സമ്പാദിക്കുന്ന തലത്തില്‍ ബുദ്ധിപരമായ മുന്നോക്കകാരും പിന്നോക്കകാരുമുണ്ട്.ഈ പിന്നോക്കകാരെക്കൂടി മുഖ്യധാരയിലെത്തിക്കുന്ന ശ്രമങ്ങളാണ് വേണ്ടത്.

ഇത് വായിച്ചപ്പോളാണ് ഒരു കാര്യം ഓര്‍മ്മവന്നത്. പ്രവര്‍ത്തനാധിഷ്ഠിത അധ്യാപന രീതിക്കാണല്ലോ നമ്മളിപ്പോള്‍ പ്രധാന്യം നല്‍കുന്നത്. (Activity Oriented ).മാനവിക വിഷയങ്ങളില്‍ പ്രവര്‍ത്തനം പലപ്പോഴും ചര്‍ച്ച ചെയ്ത് എഴുത്തും വായിച്ച് കണ്ടെത്തലും കുറിപ്പെഴുതലും ചിലപ്പോള്‍ സംവാദവും സംഘടിപ്പിച്ചുപോകുന്ന രീതിയാണ് കണ്ടുവരുന്നത്.
വായനകുറിപ്പിന്റെ കാര്യമെടുക്കുകയാണെങ്കില്‍ റഫറന്‍സ് പുസ്തകങ്ങളുടെ ലഭ്യതക്കനുസരിച്ചിരിക്കും കുട്ടികളുടെ കണ്ടെത്തല്‍.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ അധ്യാപകര്‍ക്ക് പോലും കണ്ടെത്തനും നിരീക്ഷിക്കാനും പറ്റാത്തവിധം ക്യാപ്‌സൂള്‍ മറുപടിയാക്കി അധ്യാപന സഹായികളും ലേബര്‍ ഇന്ത്യ, സ്‌കൂള്‍ മാസറ്റര്‍ തുടങ്ങിയ ഗൈഡുകളും വ്യാപകമാകുമ്പോള്‍ അധ്യാപകന്റെ റോള്‍ എന്താണെന്ന് ചിന്തിച്ചുനോക്കൂ..........


കേവലം അധ്യാപക സഹയിലുള്ളതോ, ഗൈഡിലുള്ളതോ പറഞ്ഞുകൊടുക്കാനാണോ അധ്യപകര്‍. എന്ത് കൊണ്ടാണ് അധ്യാപക സഹായികള്‍ വിദ്യാര്‍ഥി കൂടി ലഭ്യമാക്കത്ത.് അവരത് വായിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ....

പാഠപുസ്തകവും ചോ്ദ്യപേപ്പറുകളും നെറ്റില്‍ പോസ്റ്റ് ചെയ്യുന്നവര്‍ അധ്യാപക സഹായികള്‍ കൂടി പോസ്റ്റ് ചെയ്താല്‍ കുട്ടികള്‍ക്ക് കൂടി ഉപയോഗിക്കാം. കുട്ടികള്‍ വായിക്കട്ടെ അതും. അധ്യാപകര്‍ അതിനമപ്പുറത്തു നിന്നും വിവരങ്ങള്‍ പങ്കുവെക്കട്ടേ............

അതല്ലേ ഇപ്പോഴത്തെ കാലത്തെ അധ്യാപകന്റെ റോള്‍.?അല്ലാതെ ക്യാപ്‌സൂള്‍ സാധനങ്ങള്‍ വേഗം നല്‍കലാണോ...........?

ഗീതാസുധി June 7, 2012 at 6:16 AM  

'നിര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ അധ്യാപകര്‍ക്ക് പോലും കണ്ടെത്തനും നിരീക്ഷിക്കാനും പറ്റാത്തവിധം ക്യാപ്‌സൂള്‍ മറുപടിയാക്കി അധ്യാപന സഹായികളും ലേബര്‍ ഇന്ത്യ, സ്‌കൂള്‍ മാസറ്റര്‍ തുടങ്ങിയ ഗൈഡുകളും വ്യാപകമാകുമ്പോള്‍ അധ്യാപകന്റെ റോള്‍ എന്താണെന്ന് ചിന്തിച്ചുനോക്കൂ.........'
നിരോധിക്കണം സര്‍, ഇത്തരം ഗൈഡുകളെ..!

ബീന്‍ June 7, 2012 at 5:50 PM  

അധ്യാപകര്‍ക്ക് വായനാ ശീലം കുറവാണെങ്കിലും (കുറ്റം പറഞ്ഞതല്ല. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എവിടെ സമയം കിട്ടുന്നു? ) ഇവിടെ പ്രതിപാദിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ കുട്ടികള്‍ ജ്ഞാന നിര്‍മ്മിതിക്കായി വായിക്കുന്നന്നത് അക്ഷന്തവ്യമായ അപരാധമായി കാണുന്നത് , അറിവുശേഖരണം BSNL provide ചെയ്യുന്ന ഇന്റര്‍നെറ്റ്‌ -ലൂടെ മാത്രമേ സാധ്യമാകൂ എന്ന മിഥ്യാ ധാരണ കൊണ്ട് മാത്രമാണ് .ഈ പ്രസിദ്ധീകരണങ്ങള്‍ കുട്ടിയെ വൈജ്ഞാനികമായോ , വൈകാരികമായോ വഴി തെറ്റിക്കുന്നില്ല . എന്നാല്‍ അപ്രകാരം ചെയ്യുന്നു എന്ന് ചുരുക്കം ചില അധ്യാപകരുടെ മേല്‍ എങ്കിലും ആരോപണം ഉണ്ടായിട്ടുണ്ട് . അങ്ങനെ വരുമ്പോള്‍ അവരെ വേണ്ടേ ആദ്യം നിരോധിക്കേണ്ടത് ?
പ്ര. ശ്ര .- ഞാന്‍ ഈ പ്രസിദ്ധീകരണങ്ങള്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ ഇവയൊന്നും എന്റെ നിത്യോപയോഗ സാധനങ്ങളോ ഞാന്‍ അതിന്റെ എജന്റോ അല്ല.അദ്ധ്യാപകന്‍ നല്ല ഗൈഡ്‌ അല്ലാതാകുമ്പോള്‍ കുട്ടികള്‍ മറ്റു ഗൈഡുകളെ ആശ്രയിക്കുന്നത് സ്വാഭാവികം.

beena cherian June 7, 2012 at 9:44 PM  

അധ്യാപകന്‍ ഒരു നല്ല സുഹൃത്തായിരിക്കണം. കുുട്ടികള്‍ക്ക് ഭയം കൂടാതെ അവരുടെ ഏതു ആവശ്യവുമായും സമീപിക്കാന്‍ സാധിക്കണം

BEENA CHERIAN
GHS POLLETHAI

ബീന്‍ June 7, 2012 at 11:18 PM  

എല്ലാം ടെക്സ്റ്റ്ബുക്കിലുണ്ടാകണമെന്നൊരു വാശി കുട്ടികളേക്കാള്‍, രക്ഷിതാക്കളേക്കാള്‍ ഭൂരിഭാഗം അധ്യാപകര്‍ക്കുമുണ്ട്. ഈ ബ്ലോഗില്‍ പലപ്പോഴും ഈ വിഷയത്തില്‍ എന്റെ വിയോജിപ്പിന്റെ കൂടെ ആരെയും കിട്ടിയില്ല!!
എങ്ങനെ കിട്ടും ?
ടെക്സ്റ്റ്‌ ബുക്കില്‍ പേജ് നമ്പര്‍ മാത്രം മതി .ബാക്കിയെല്ലാം കുട്ടികള്‍ കണ്ടെത്തട്ടെ . എന്നൊക്കെ അന്ത :സാര ശൂന്യമായ കമന്റുകള്‍ എഴുതിയാല്‍ ആരാണ് പിന്തുണയ്കാന്‍ ഉണ്ടാവുക .
ഞാന്‍ പണ്ട് കമന്റുകളില്‍ സൂചിപ്പിച്ചത് പോലെ ഒരു പാഠ പുസ്തകം എന്നത് കുട്ടി ഏത് ക്ലാസ്സിലാണോ , ആ ക്ലാസ്സിന്റെ നിലവാരത്തിലുള്ള റെഫറന്‍സ് ഗ്രന്ഥം തന്നെ ആയിരിക്കണം .
വിദേശ രാജ്യങ്ങളില്‍ കൈയെത്തും ദൂരത്തു ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെയുള്ള സകല സൌകര്യങ്ങളും ലഭ്യമായ കുട്ടികളെയും നമ്മുടെ കുട്ടികളെയും ഒരേ ത്രാസില്‍ വച്ച് തൂക്കി നോക്കുന്നത് തികച്ചും അശാസ്ത്രീയം . നമ്മുടെ കുട്ടികള്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു . എല്ലാ സ്കൂളിലും ഇന്റര്‍നെറ്റ്‌ എത്തി എന്നൊക്കെ അഭിമാന പൂര്‍വ്വം നാം വിളിച്ചു പറയുന്നുണ്ടെങ്കിലും നമ്മുടെ കുട്ടികളുടെ പ്രതി ശീര്‍ഷ ഇന്റര്‍നെറ്റ്‌ ഉപയോഗം എത്ര മിനിറ്റ് അല്ലെങ്കില്‍ സെക്കന്റ് ഉണ്ടെന്നു ലാബില്‍ പോകുന്ന ആളുകള്‍ക്ക് അറിയാം . പെരുമഴക്കാലത്ത് പോലും രാവിലെ പാലും പത്രവും ഒക്കെ വിതരണം ചെയ്തു സ്കൂളിലേയ്ക്ക് നടന്നും ഓടിയും എത്തുന്ന നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് കൈയെത്തും ദൂരത്തു കിട്ടുന്ന ആദ്യ വിവര ശേഖരണ സ്രോതസ്സ് പാഠ പുസ്തകങ്ങള്‍ തന്നെയാണ് . അതുകൊണ്ട് പാഠ പുസ്തകങ്ങളില്‍ ദയവായി വെള്ളം ചേര്‍ക്കരുതെന്നു അപേക്ഷിക്കുന്നു .

ali June 7, 2012 at 11:33 PM  

കണ്ടെത്താനും നിരീക്ഷിക്കാനും ആവശ്യപ്പെടുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകങ്ങളില്‍ കാണുന്നു. പക്ഷെ ശരിയായ രീതിയില്‍ ആരാണ് നിരീക്ഷിച്ചും റഫറന്‍സ് പുസ്തകങ്ങള്‍ പരിശോധിച്ച് കണ്ടെത്തുകയും ചെയ്യുന്നത് ?.

അധ്യാപകര്‍ക്ക് തങ്ങളുടെ വിവരമേധാവിത്വം (?)പ്രകടിപ്പിക്കാന്‍ പറ്റുന്ന സൗകര്യമുണ്ട്. കാരണം അവര്‍ക്ക് ഉത്തരം അറിയില്ലെങ്കില്‍ കണ്ടെത്താന്‍ റെഡിമൈഡ് ആന്‍സര്‍ ആയി അധ്യാപക സഹായിയിലുണ്ട്. പിന്നെ എന്തിന് കൂടുതല്‍ റിസ്‌ക് (??) എടുക്കണം. പിന്നെ എന്തിന് അധികം റഫര്‍ ചെയ്യണം. (പാവം... പോളോഫ്രെയര്‍ )


പാവം വിദ്യാര്‍ഥികള്‍ അവര്‍ക്ക് അധ്യാപക സഹായി കിട്ടുന്നില്ല. ഉത്തരം ട്യൂഷന്‍ സാറന്മാരോടും മറ്റുള്ളവരോടും ചോദിച്ച് കണ്ടെത്താന്‍
ശ്രമിച്ചാല്‍ അവിടെയും പ്രയാസം. അവിടത്തെ അധ്യാപകര്‍ക്കും അധ്യാപക സഹായി ഇല്ല. ഗൈഡുകള്‍ തന്നെ അവിടെയും ശരണം.
അധ്യാപക സഹായി അപ്പടി കോപ്പിയടിച്ച് പൊടിപ്പും നാലു കള്ളികളും ചിത്രങ്ങളുമായി ഗൈഡുകളും പുറത്തിറക്കുന്നത് ഈ അധ്യാപകര്‍ക്കും ഉപകാരം. വിദ്യാര്‍ഥികള്‍ക്കും തഥൈവ.

സ്‌കൂള്‍ തുറക്കും മുമ്പെ ഏറ്റവും കൂടുതല്‍ ഗൈഡുകള്‍ വാങ്ങിയത് ആരാണ് എന്ന് ചുമ്മാ കച്ചവടക്കാരനോടൊന്നു ചോദിച്ചു നോക്കൂ............അധ്യാപകന്റെ റോളും , അദ്ധേഹം ആരായിരിക്കണമെന്നും, പുതിയ സിലബസ് അവരെ എത്രത്തോളം സഹായക പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ടുവെന്നും മനസ്സിലാക്കാന്‍ എളുപ്പമായേക്കുമെന്ന് തോന്നുന്നു.

ഒരുവശത്ത് വിദ്യാര്‍ഥികളുടെ കൊഗ്നിറ്റീവ് ആയ ചിന്തകളെ അനുവദിക്കാതെ ഗൈഡുകള്‍ റെഡിമൈഡ് വിളമ്പുന്നു.മറുവശത്ത്് അധ്യാപക സഹായികള്‍ അധ്യാപകരുടേതും..

Krish June 8, 2012 at 1:08 AM  

We are a country with a large number of science and math graduates. But our contribution to scientific or mathematical knowledge is next to nothing. Our vast country has very few heroes in science or math. Even in the International Mathematical Olympiad our performance is abysmal when compared to China or Taiwan or Russia or for that matter, Vietnam.
One reason I can think of is that very few students are made to have fun or made to enjoy learning science or math when they are in their formative years.
Only when you enjoy doing something, only when you have fun, only when you are passionate, will you be able to make any contribution.
Our teachers and textbooks have a great responsibility in making learning fun and learning a subject for the sake of the subject and not for the sake of exams.
These so-called learning guides do more harm than good. Certainly, they are written more for making money for the publisher than for ( as Mr. Ali has said) any cognitive enrichment. They suck the life out of the subject and propagate the idea that learning a subject is merely to pass an exam.
If we are to infuse any passion in the children it should be done early, say, in the 8th or 9th or 10th or earlier.
In the 11th or 12th they are busy attending coaching classes and preparing for entrance exams and are not in the right frame of mind to "enjoy" learning.
This is probably why despite our famous IIT's and IISc and our so-called IT supremacy( where we are merely IT labourers with hardly any significant home-grown software) our contribution to science, math or software is laughably small.
Because, even though, our student has managed to enter an IIT, the damage has already been done. He has no passion.

Krish June 8, 2012 at 2:14 AM  

Here is a quote by Niels Bohr highlighting the importance of passion or earnestness:

"...
Gaebe? Wer hat keine?
Talente? Spielzeug fuer Kinder.
Erst der Ernst macht den Mensch,
Erst die Fleissigkeit den Genie.

Roughly speaking (and with a little gender-neutrality thrown in):

Gifts? Who has none?
Talent? A plaything for children.
Only earnestness makes the genuine person,
Only diligence makes genius.
..."

quoted from here

ഗീതാസുധി June 8, 2012 at 6:43 AM  

"These so-called learning guides do more harm than good. Certainly, they are written more for making money for the publisher than for ( as Mr. Ali has said) any cognitive enrichment. They suck the life out of the subject and propagate the idea that learning a subject is merely to pass an exam."
മി. ബീനിന് മനസ്സിലായില്ലെങ്കില്‍ ഞാന്‍ മൊഴിമാറ്റാം..!
ഇത്തരം ഗൈഡുകളെന്ന് പറയപ്പെടുന്നവ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. അവ തീര്‍ച്ചയായും പ്രസാധകന് പണമുണ്ടാക്കാനാണ് (മി. അലി പറഞ്ഞപോലെ),അല്ലാതെ വിവരമുണ്ടാക്കാനല്ല! വിഷയത്തില്‍നിന്ന് അവ അതിന്റെ ജീവന്‍ വലിച്ചെടുക്കുകയും പഠനമെന്നത് കേവലം പരീക്ഷ വിജയിക്കലാണ് എന്ന ആശയം പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

ബീന്‍ June 8, 2012 at 7:01 AM  

പണമുണ്ടാക്കുന്നു
വിഷയത്തില്‍ നിന്നും അതിന്റെ ജീവന്‍ വലിച്ചെടുക്കുന്നു.
പഠനമെന്നത് കേവലം പരീക്ഷ വിജയിക്കലാണ് എന്ന ആശയം പ്രചരിപ്പിക്കുന്നു


എങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ഇവിടുത്തെ ബഹുഭൂരിപക്ഷം അധ്യാപകരെയുമാണ്.
കമന്റ് എഴുതിയ ടീച്ചര്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ വരുന്നില്ലെങ്കില്‍ അതിനുള്ള എന്തെങ്കിലും ഉദാഹരണങ്ങള്‍ ബ്ലോഗ്‌ വായനക്കാരുടെ താല്‍പ്പര്യം മാനിച്ചു ഇവിടെ പ്രസിദ്ധീകരിക്കാമോ ?

ബീന്‍ June 8, 2012 at 7:29 AM  

മൊഴിമാറ്റം ഇതിലും നന്നായി നടത്തുന്നവര്‍ വേറെയും കാണും.
പ്രശ്നം അതല്ല പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള അനുപാതത്തില്‍ വരുന്ന വ്യത്യാസമാണ്.

ഗീതാസുധി June 8, 2012 at 9:56 AM  

മി. ബീന്‍ ഒരധ്യാപകനാണല്ലോ, അല്ലേ?
ദാ..മാത്​സ് ബ്ലോഗിന്റെ ഡൗണ്‍ലോഡ്സില്‍ അവാര്‍ഡിന്റെ അപേക്ഷാഫോം കിടക്കുന്നു. ഒന്ന് അപേക്ഷിക്ക്, എന്തായാലും കിട്ടും!!

ബീന്‍ June 8, 2012 at 2:16 PM  

"കർമണ്യേ വാധികാരസ്തെ മാഫലേഷു കദാചന."
ടീച്ചര്‍ക്ക് കിട്ടാത്ത അവാര്‍ഡ് എനിക്ക് എങ്ങനെ കിട്ടും ?

ഹായ് ,ഗണിതം June 8, 2012 at 10:07 PM  

മി.ബീനിന്റെ സ്ഥിരം പരിപാടിയാണ് ബ്ലോഗില്‍ കമന്റ് ചെയ്യുന്നവരെ കളിയാക്കല്‍ .ഇതില്‍ നിന്നും അദ്ദേഹം ആത്മസംതൃപ്തി കണ്ടെത്തുന്നുണ്ടാവും.
ഗീതസുധി ടീച്ചര്‍ പറഞ്ഞത് പോലെ മി.ബീന്‍ ഗൈഡിന്റെ അടിമയായിരിക്കും.അതല്ലേ ഗൈഡിനോട് ഇത്ര താല്പര്യം

ബീന്‍ June 8, 2012 at 10:29 PM  

മി.ബീനിന്റെ സ്ഥിരം പരിപാടിയാണ് ബ്ലോഗില്‍ കമന്റ് ചെയ്യുന്നവരെ കളിയാക്കല്‍ .
ഞാന്‍ "ആരെ?" "എങ്ങനെ?" കളിയാക്കിയെന്നു വ്യക്തമായി പറയണം . ഒരാള്‍ മറ്റൊരാളിന്റെ കളിയാക്കലിനു വിധേയമാകുന്നു എന്നതിന്റെ അര്‍ഥം ആദ്യ ആളിന്റെ വ്യക്തിത്വ വികസനത്തിന്‌ കാര്യമായ തകരാര്‍ സംഭവിച്ചു എന്ന് തന്നെയാണ് . ഇവിടെ താന്‍ കളിയാക്കലിനു വിധേയമായി എന്ന് ഗീത സുധി ടീച്ചര്‍ പോലും പറഞ്ഞിട്ടില്ല . ടീച്ചര്‍ അവരുടെ അഭിപ്രായം പറഞ്ഞു , ഞാന്‍ എന്റെതും . കാര്യങ്ങളെ ശരിയായ രീതിയില്‍ കാണാന്‍ " ഹായ് ഗണിതത്തിനു " കഴിഞ്ഞില്ലെങ്കില്‍ "ഹായ് കഷ്ടം ! " എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ .
ഗീത സുധി ടീച്ചറുമായി ഇതിനു മുന്‍പും ആശയ സംഘട്ടനങ്ങള്‍ ഉണ്ടായിട്ടുണ്ട് . ടീച്ചര്‍ അതൊക്കെ ആരോഗ്യ പരമായ രീതിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ .

abhilashbabu p June 9, 2012 at 9:31 AM  

ഒരു സംശയം,
എയ്ഡഡ് സ്‌കൂളില്‍ പണവും സര്‍ക്കാര്‍ സ്‌ക്കൂളില്‍ എഴുത്തു പരീക്ഷയും പിന്നെ ജാതി സംവരണവുമാണ് അദ്ധ്യാപക നിയമനത്തിനുള്ള മാനദണ്ഡം എന്ന് ഈ ചര്‍ച്ചയില്‍ എവിടെയോ വായിച്ചു. ഇതു ശരിയാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മുഴുവന്‍ പ്രഗല്‍ഭരായ അദ്ധാപകരും എയ്ഡഡ് സ്‌കൂളുകളില്‍ ഒരു കഴിവുമില്ലാത്ത അദ്ധാപകരും മാത്രമായിരിക്കണമല്ലോ ഉണ്ടായിരിക്കേണ്ടത്?. എന്നാല്‍ അങ്ങിനെയാണൊ യഥാര്‍ത്ഥത്തില്‍?
എനിക്ക് തോന്നുന്നു അദ്ധ്യാപക നിയമനത്തിന് ഉള്ള മാനദ്ഡം മാറേണ്ടിയിരിക്കുന്നു. അദ്ധ്യാപനം ഒരു വിദഗ്ധ തൊഴിലാണ്. ഇതിലുള്ള ഉദ്യോഗാര്‍ത്ഥിയുടെ അഭിരുചി പരീക്ഷിക്കപ്പെടേണ്ടതാണ്. അതിനായുള്ള ഒരു ഇവാല്യുവേഷന്‍ ടൂള്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

ഹായ് ,ഗണിതം June 9, 2012 at 10:04 PM  

" ഒരാള്‍ മറ്റൊരാളിന്റെ കളിയാക്കലിനു വിധേയമാകുന്നു എന്നതിന്റെ അര്‍ഥം ആദ്യ ആളിന്റെ വ്യക്തിത്വ വികസനത്തിന്‌ കാര്യമായ തകരാര്‍ സംഭവിച്ചു എന്ന് തന്നെയാണ് ."
ബ്ലോഗില്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നവര്ക്കറിയാം ആരുടെ വ്യക്തിത്വ വികസനത്തിനാണ് കാര്യമായ തകരാര്‍ സംഭവിച്ചത് എന്ന്.
സ്വയം മോശക്കാരനായി മാറല്ലേ മാഷെ.
ഏതു പോസ്റ്റ്‌ വന്നാലും താങ്കള്‍ അതിനെ ദോഷദൃഷ്ടി കൊണ്ട് മാത്രം കണ്ടതായിട്ടാണ് മാത്സ്ബ്ലോഗില്‍ ഇതുവരെ കണ്ടിട്ടുള്ളത്. നല്ലതിനെ നല്ലത് എന്ന് പറയുവാനുള്ള ആര്‍ജവം വേണം.

ബീന്‍ June 10, 2012 at 8:46 AM  

മാത്സ് ബ്ലോഗ്‌ പരസ്പരം കുറ്റപ്പെടുത്താനോ , ഈഗോ ക്ലാഷിനോ ഉള്ള വേദി അല്ല . എങ്കിലും "ഹായ് ഗണിതത്തിനുണ്ടായെന്നു എനിക്ക് തോന്നിയ ചില തെറ്റിധാരണകള്‍ ചൂണ്ടിക്കാട്ടുന്നു . ബ്ലോഗ്‌ സന്ദര്‍ശിക്കുന്നവര്‍ ഏത് കമന്റു കണ്ടാലും ശരി ശരി എന്ന് പറയണം എന്ന് നിയമം ഇല്ല . അത് പോലെ കമന്റ് ചെയ്യുന്നവര്‍ (ഞാന്‍ ഉള്‍പ്പെടെ) വിമര്‍ശനാതീതരാണ് എന്നും നിയമം ഇല്ല .എപ്പോഴും " yes sir " എന്ന് പറയാന്‍ എളുപ്പമാണ് . അധ്യാപകരായ നമുക്ക് അത് കേള്‍ക്കുവാന്‍ വളരെ സന്തോഷവുമാണ് . എന്നാല്‍ ശരിയായ സമയത്ത് " No sir " എന്ന് പറയാന്‍ അത്ര എളുപ്പമല്ല . അത് ഞാന്‍ നേരത്തെ സൂചിപ്പിച്ച വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു . ഇവിടെ ചര്‍ച്ചയില്‍ എനിക്ക് ശരിയാണ് എന്ന് തോന്നിയ കാര്യം ഞാന്‍ പറഞ്ഞു . എന്റെ അഭിപ്രായങ്ങളെ താങ്കള്‍ക്ക്‌ അതി ശക്തമായി എതിര്‍ക്കാം . ആ എതിര്‍പ്പില്‍ ശരിയുണ്ടെന്ന് തോന്നിയാല്‍ ഞാന്‍ അത് അംഗീകരിക്കുകയും ചെയ്യും .
നല്ലതിനെ നല്ലത് എന്ന് പറയുവാനുള്ള ആര്‍ജവം വേണം.
ഇവിടെ സൂചിപ്പിച്ച ഏതൊക്കെ നല്ലതുകളെയാണ് ഞാന്‍ എതിര്‍ത്തത് എന്ന് മനസ്സിലാക്കാന്‍ ഒരിക്കല്‍ കൂടി കമന്റുകളിലൂടെ കണ്ണോടിക്കുക .
ഒഴുക്കിന് അനുകൂലമായി നീങ്ങുന്നത്‌ ചത്ത മത്സ്യങ്ങളാണ്.ജീവനുള്ളവ ഒഴുക്കിനെതിരെയും നീന്തും . (- ചൈനീസ് പഴമൊഴി )

krishnakumar kizhoor June 14, 2012 at 7:55 AM  

ho avsanam adiyayo .....

MUHAMMED. E.C June 14, 2012 at 7:04 PM  
This comment has been removed by the author.
MUHAMMED. E.C June 14, 2012 at 7:09 PM  

students but it is not enough. parents and other leaders of the society also should be model. young ones are very keen about,what is happening in the society(political & cultural field). the involvement educated and high esteemed persons in corruptions gives a bad message to innocent children. Any how it is good beginning, thanks for Sivakumar sir and maths blog.

MUHAMMED. E.C June 14, 2012 at 7:09 PM  

It is goo idea. teachers should be a best model for students but it is not enough. parents and other leaders of the society also should be models. young ones are very keen about,what is happening in the society(political & cultural field). the involvement educated and high esteemed persons in corruptions gives a bad message to innocent children. Any how it is good beginning, thanks for Sivakumar sir and maths blog.

Meera June 14, 2012 at 9:40 PM  

out of hundred there is ten are dedicated.they r up to date .they have enough enemies.....but..they know "childrens are not useless but they used less..

വിന്‍സന്റ് ഡി. കെ. June 17, 2012 at 2:34 PM  

ഇന്ത്യയിലെ ഗണിതപഠന/ഗവേഷണ അവസ്ഥകളെപ്പറ്റിയുള്ള ഒരു article, 15.06.2012 ലെ Times of India യില്‍ Crunch Time എന്ന തലക്കെട്ടോടെ വന്നിരുന്നു. വായിച്ചോ? Internet Edition ഇവിടെയുണ്ട്,വായിച്ചോളൂ..

Santosh August 1, 2014 at 4:20 PM  

"അധ്യാപകന്‍" എന്നാണോ "അദ്ധ്യാപകന്‍" എന്നാണോ ശരിക്കുള്ള മലയാളം?

Hari | (Maths) August 1, 2014 at 6:05 PM  

മലയാളികളുടെ അനുനാസികാതിപ്രസരം അത്യധികം പ്രസിദ്ധമാണല്ലോ. അതുപോലെ തന്നെ കൂട്ടക്ഷരമെഴുതുമ്പോള്‍ ഉച്ചാരണത്തിലുള്ള ദ്വിത്വം (ഇരട്ടിപ്പ്), എഴുതുമ്പോഴും ആവശ്യമാണെന്ന പഴയകാല ഭാഷാശാസ്ത്രജ്ഞരുടെ പിടിവാശി മൂലമാകാം അദ്ധ്യാപകന്‍, മാദ്ധ്യമം എന്നൊക്കെയുള്ള പദങ്ങളില്‍ 'ത'യുടെ മൃദു രൂപമായ 'ദ' എന്ന അക്ഷരം 'ത'യുടെ തന്നെ ഘോഷമായ 'ധ'ക്കൊപ്പം പ്രയോഗിച്ചു പോന്നത്. പിന്നീട് ഇതിലെല്ലാം അച്ചു ലാഭിക്കുകയെന്ന ഉദ്ദേശ്യത്തോടെ തന്നെ അധ്യാപകന്‍ എന്നൊക്കെ അച്ചടിക്കാരും തീരുമാനിച്ചു. ഇതിന് സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ലിപി പരിഷ്ക്കരണ സമിതിയുടെ അനുവാദവുമുണ്ടായെന്ന്, സുദേഷ് സാറാണെന്നു തോന്നുന്നു, ചര്‍ച്ചയ്ക്കിടെ പറഞ്ഞിട്ടുണ്ട്. എന്തായാലും പഴയ ലിപി പ്രകാരം 'അദ്ധ്യാപകനും' ആധുനിക കാലത്തെ പരിഷ്ക്കരണം മൂലം 'അധ്യാപകനും' ശരിയാണ്. എങ്കിലും ആരെങ്കിലും കുറ്റം പറഞ്ഞാലോ എന്നു കരുതി മാത്രം, സ്ക്കൂളില്‍ നോട്ടീസ് അടിക്കുമ്പോള്‍ 'അദ്ധ്യാപകന്‍' എന്നു തന്നെയാണ് അടിക്കാറ്.

CRKB IT SOLUTION PVT LTD November 2, 2020 at 1:14 PM  

Really very impressive post & glad to read this. Good luck & keep writing such awesome content.
Web Development Company in Greater Noida
Software development company In Greater noida


always look forward for such nice post & finally I got you. Thanks for sharing this content.
CMS and ED
CMSED



I always look forward for such nice post & finally I got you. Thanks for sharing this content.

Homoeopathic treatment for Psoriasis in greater noida

CRKB IT SOLUTION PVT LTD November 2, 2020 at 1:14 PM  

i heard about this blog & get actually whatever i was finding. Nice post love to read this blog
GST consultant In Indore
digital marketing consultant In Indore

Drift Financial Services November 10, 2020 at 5:27 PM  

i heard about this blog & get actually whatever i was finding. Nice post love to read this blog
GST consultant In Indore
digital marketing consultant In Indore

Unknown June 8, 2021 at 12:06 PM  

YOUTUBERS VS TIKTOKERS BOXING
WATCH NOW🔴▷https://is.gd/AafqlP

socialpromotes July 3, 2021 at 7:25 AM  

Different people, especially digital marketers,
find the answer to the question where to safely buy
pinterest accounts for their service and product promotion.
The internet marketers buy old pinterest accounts for increasing
the promotion of their product.
buy pva youtube accounts

socialpromotes July 7, 2021 at 6:17 PM  

As we mentioned before, an Instagram account is very necessary
for your business and marketing. One the other hand aged
instagram pva accounts can be used for various purposes. Everyday we
have to spend a lot of money to get proper services. But the thing is
that most of the websites on the internet don’t provide the quality service
especially they generally take the money from the customer but in return they
provide very poor services. So to buy an instagram account , pvanets can be the trusted
source because it is reliable and it has dedicated team support. You do not need to worry about
the quality of any kinds of accounts. Pvanet sometimes offers amazing discounts and you
can grab it from there if you are a regular customer or you can contact us for a promotional
offer by subscribing to our newsletter. We will notify you via email if any offer is running.
buy instagram accounts instagram pva accounts buy bulk instagram accounts pvaaccountss com buy gmail accounts gmail pva accounts gmail accounts for sale instant delivery

Hair Fall Treatment August 18, 2021 at 5:17 PM  

Amazing Post, this is informative Post. I hope Author will be sharing more information about this topic. My blog is all about that Best_Hair_Patch_In_Delhi l Hair_Patch & Hair_Fall_Treatment. To Book Your Service 📞+91-9873152223, +91-9250504810 and be our Happy Client. Click Here for Contact us at Whatsapp no: https://wa.me/919873152223. Address - Vardhman Diamond Plaza, First Floor D.B. Gupta Road Pahar Ganj New Delhi – 110055.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer