അര്‍ഹര്‍ക്ക് 'അക്ഷയ' തുണ..!

>> Saturday, May 19, 2012

ആഗോളപ്രശസ്തമായ ഇന്‍ഫോസിസ് എന്ന ഐടി ഭീമനെക്കുറിച്ച് കേള്‍ക്കാത്തവരാരാണ്? അതിന്റെ ഇപ്പോഴത്തെ സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) എസ് ഡി ഷിബുലാലിനെക്കുറിച്ചും കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി-ദാമോദരന്‍ ഫൗണ്ടേഷനെന്നോ, അക്ഷയ സ്കോളര്‍ഷിപ്പെന്നോ കേള്‍ക്കാത്തവരായിരിക്കും അധികപേരും. പാലക്കാട് ബ്ലോഗ് ടീമിന്റെ നായകന്‍ കണ്ണന്‍സാറാണ് ഈ വിലപ്പെട്ട വിവരം പങ്കുവെക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന, പ്ലസ് ടു വിന് ശേഷവും മികച്ച നിലവാരം തുടരുന്നുണ്ടെങ്കില്‍ തുടര്‍ന്നും ലഭിക്കുന്ന ഒരു സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അര്‍ഹരായ കുട്ടികള്‍ക്ക് വലിയൊരു കൈത്താങ്ങായേക്കാവുന്ന ഈ സംരംഭത്തില്‍ തങ്ങളുടെ അര്‍ഹതയുള്ള 'മക്കളെ' രജിസ്റ്റര്‍ ചെയ്യിക്കാന്‍ എല്ലാ അധ്യാപകരും ശ്രദ്ധിക്കണേ.

ഇന്‍ഫോസിസ് സിഇഒ ശ്രീ ഷിബുലാലിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അക്ഷയ സ്കോളര്‍ഷിപ്പ്, 2011-12 അധ്യയനവര്‍ഷം എസ് എസ് എല്‍ സിയ്ക്ക് എ+, എ ഗ്രേഡുകള്‍ കിട്ടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ സ്കോളര്‍ഷിപ്പായി 4000 രൂപാവീതം ലഭിയ്ക്കും. ആ കുട്ടികള്‍ക്ക് പ്ലസ് ടുവിന് 85% മാര്‍ക്ക് ലഭിയ്ക്കുകയാണെങ്കില്‍ തുടര്‍ വിദ്യാഭ്യാസത്തിന് സാമാന്യം വലിയ തുക വര്‍ഷം തോറും ലഭിച്ചുകൊണ്ടിരിക്കുമെന്നതാണ് ഈ സ്കോളര്‍ഷിപ്പിന്റെ പ്രത്യേകത.
അപേക്ഷിക്കേണ്ട വിധം
ഈ വെബ്​സൈറ്റിലെ Register New Account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Username, Password, email id എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. (അപേക്ഷക(ന്)യ്ക്ക് സ്വന്തമായി ഇ മെയില്‍ ഐഡി വേണം, കേട്ടോ..! അപേക്ഷ പൂര്‍ണ്ണമാണോയെന്നറിയാനും മറ്റും ഇമെയില്‍ ഇടയ്ക്കിടെ ചെക്കുചെയ്യണം.)

സ്കോളര്‍ഷിപ്പ് നല്‍കുന്നത് കൂടിക്കാഴ്ചയുടെകൂടി അടിസ്ഥാനത്തിലാണ്.
അപേക്ഷ മെയ് 31 ന് മുമ്പ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍, ചെയ്യിക്കാന്‍ എല്ലാവരും ഉത്സാഹിക്കുമല്ലോ..?
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്..
ഡോ. ജയചന്ദ്രബാബു 9446424617
ബി രാധാകൃഷ്ണന്‍ 9446469046.

37 comments:

വി.കെ. നിസാര്‍ May 19, 2012 at 8:16 PM  

അര്‍ഹരായ കുട്ടികള്‍ക്ക് വലിയൊരു കൈത്താങ്ങായേക്കാവുന്ന ഈ സംരംഭത്തില്‍ തങ്ങളുടെ അര്‍ഹതയുള്ള 'മക്കളെ' രജിസ്റ്റര്‍ ചെയ്യിക്കാന്‍ എല്ലാ അധ്യാപകരും ശ്രദ്ധിക്കണേ.

ഫൊട്ടോഗ്രഫര്‍ May 19, 2012 at 9:42 PM  

അധ്യാപകരുടെ മക്കള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളോ..? ഇത് എന്നാ കോപ്പ് സ്കോളര്‍ഷിപ്പാ?

ഹിത May 19, 2012 at 10:05 PM  

@ ഫൊട്ടോഗ്രഫര്‍ സര്‍
"അധ്യാപകരുടെ മക്കള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളോ..?"


അത് വെറും തെറ്റിധാരണ ആണ് സര്‍.
ഓരോ അധ്യാപകനും തന്റെ കുട്ടികള്‍ മക്കളെ പോലെ തന്നെ ആണ്.തന്റെ കുട്ടികളുടെ വളര്‍ച്ച തന്റെ മക്കളുടെ വളര്‍ച്ച പോലെ തന്നെ ആണ് ഓരോ അധ്യാപകനും.


പഠിക്കാന്‍ മിടുക്കരായ ഒരു കുട്ടിയും സാമ്പത്തിക പരാധീനത കൊണ്ട് പിന്നോട്ട് പോകരുത് എന്നത് ആണ് സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്‍ ലക്‌ഷ്യം വക്കുന്നത്.അത് തന്നെ ആണല്ലോ ഓരോ അധ്യാപകനും ലക്‌ഷ്യം വക്കുന്നത്.

ജനാര്‍ദ്ദനന്‍.സി.എം May 19, 2012 at 10:39 PM  

ഫോട്ടോഗ്രാഫര്‍ ഫോട്ടോഗ്രാഫര്‍ തന്നെയാണെന്ന് ഇപ്പഴാ ബോധ്യമായത്. നമസ്ക്കാരം

ജനാര്‍ദ്ദനന്‍.സി.എം May 19, 2012 at 10:40 PM  

അര്‍ഹരായ കുട്ടികള്‍ക്ക് വലിയൊരു കൈത്താങ്ങായേക്കാവുന്ന ഈ സംരംഭത്തില്‍ അര്‍ഹതയുള്ള കുട്ടികളെ രജിസ്റ്റര്‍ ചെയ്യിക്കാന്‍ എല്ലാ അധ്യാപകരും ശ്രദ്ധിക്കണേ.
കുട്ടികളെ
കുട്ടികളെ
കുട്ടികളെ
കുട്ടികളെ

Hari | (Maths) May 19, 2012 at 10:42 PM  

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇതൊരു സഹായമായിരിക്കും. എല്ലാ അധ്യാപകരും തങ്ങളുടെ വിദ്യാലയത്തിലെ അര്‍ഹരായ കുട്ടികളെക്കൊണ്ട് അപേക്ഷ നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ !

വി.കെ. നിസാര്‍ May 20, 2012 at 6:28 AM  

"ഈ സംരംഭത്തില്‍ തങ്ങളുടെ അര്‍ഹതയുള്ള 'മക്കളെ' ..."
പ്രിയ ഫോട്ടോഗ്രാഫര്‍,
'മക്കളെ'എന്ന് മനഃപൂര്‍വ്വം എഴുതിയതാണ്. ഹിത പറഞ്ഞതാണ് വാസ്തവം. താങ്കളുടെ തൊഴിലില്‍ വെറും 'കസ്റ്റമേഴ്സ്' മാത്രമേ കാണൂ.അധ്യാപകരെ സംബന്ധിച്ച് കുട്ടികളെല്ലാവരും തന്നെ സ്വന്തം മക്കളെപ്പോലെ അല്ലെങ്കില്‍ മക്കളാകണം. വേണ്ടേ..?

ഫൊട്ടോഗ്രഫര്‍ May 20, 2012 at 7:01 AM  

"ഫോട്ടോഗ്രാഫര്‍ ഫോട്ടോഗ്രാഫര്‍ തന്നെയാണെന്ന് ഇപ്പഴാ ബോധ്യമായത്. നമസ്ക്കാരം.."
'മക്കളെ' എന്നതിലെ ഇന്‍വര്‍ട്ടഡ് കോമ ശ്രദ്ധിച്ചില്ലെന്നതു നേരുതന്നെ.എന്നാലും ജനാര്‍ദ്ദനാ, ഞങ്ങളെ മൊത്തം ആക്ഷേപിക്കേണ്ടായിരുന്നു.
ഈ പ്രസ്താവന പിന്‍വലിക്കണം.അല്ലെങ്കില്‍ ആള്‍ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷന്‍ ശക്തമായ ബഹിഷ്കരണസമരവുമായി രംഗത്തുവരാന്‍ നിര്‍ബന്ധിതരാകും.
ഈ സ്കോളര്‍ഷിപ്പ് സിബിഎസ്സീ പഠിക്കണ 'മക്കള്‍ക്ക്'കൊടുക്കില്ലേ..?
എവിടെ?
കുറേ പണക്കാര് പാവങ്ങളെപ്പറ്റിക്കാനും പത്രമാധ്യമങ്ങളീ പേരുവരാനുമായി നക്കാപ്പിച്ചയുമായി എറങ്ങിക്കോളും..!
അപേക്ഷിച്ച ആരെങ്കിലും, ഇത് കിട്ടിയാ കമന്റിടണേ..കിട്ടിയാ കിട്ടി!!

ഹിത May 20, 2012 at 7:17 AM  
This comment has been removed by the author.
rajeevjosephkk May 20, 2012 at 8:25 AM  
This comment has been removed by the author.
Mohamed May 20, 2012 at 9:44 AM  

very bad words

GOLDEN SHOWER May 20, 2012 at 10:48 AM  

@ ഫൊട്ടോഗ്രഫര്‍ സര്‍,
ഈ പോസ്റ്റ് ബ്ലോഗിലിട്ട ആള്‍ ആകര്‍ഷകമാക്കാന്‍ വേണ്ടി 'മക്കളെ' എന്ന് സാഹിത്യപരമായി ഉപയോഗിച്ചതാണ്. അതിനെ ഇത്തരത്തില്‍ വിമര്‍ശിക്കേണ്ട ആവശ്യമില്ല.

ഹിത May 20, 2012 at 3:35 PM  

@ ബഹുമാനപെട്ട ഫോട്ടോഗ്രാഫര്‍ സര്‍


താങ്കളോടുള്ള ബഹുമാനം നിലനിര്‍ത്തികൊണ്ട് തന്നെ പറയട്ടെ.കുറച്ചു കൂടി നല്ല ഭാഷയില്‍ പ്രതികരിച്ചു കൂടെ.

rajeevjosephkk May 20, 2012 at 3:43 PM  
This comment has been removed by the author.
rajeevjosephkk May 20, 2012 at 3:44 PM  

@ "അധ്യാപകരുടെ മക്കള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളോ..? ഇത് എന്നാ കോപ്പ് സ്കോളര്‍ഷിപ്പാ?"

അനേകം പേരുടെ മനസ്സില്‍ തോന്നിയുട്ടുണ്ടാവാന്‍ സാദ്ധ്യതയുള്ളതുമായ ഒരു കാര്യം പറയട്ടെ മി.ഫോട്ടോഗ്രാഫര്‍. സ്വന്തം പേര് വെളിപ്പെടുത്താന്‍ ഹരി സാര്‍ ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതെ താങ്കള്‍ ഒളിവില്‍ ഇരുന്ന് കുട്ടികളും രക്ഷകര്‍ത്താക്കളും നിരന്തരം സന്ദര്‍ശിക്കുന്ന ഈ ബ്ലോഗിനെ താങ്കളുടെ ദുഷിച്ച മനസ്സിന്റെ ശവപ്പറമ്പായി മാറ്റാന്‍ ഉപയോഗിക്കുന്നു. ഈ ഒരു പോസ്റ്റ്‌ മാത്രം മനസ്സില്‍ വെച്ചല്ല ഇത് പറയുന്നത്. ഇതിനു മുന്‍പ് എത്രയോ പദപ്രയോഗങ്ങളും അധ്യാപകര്‍ക്കെതിരെയുള്ള ആരോപണങ്ങളും താങ്കള്‍ നടത്തിയിരിക്കുന്നു. മനശാസ്ത്രം അറിയുന്നവരും ഇതൊക്കെ വായിക്കുന്നുണ്ടാവുമെന്നും താങ്കളുടെ ഉപ ബോധ/അബോധ മനസ്സിലെ മുറിവുകള്‍ അവരും സാധാരണ വായനക്കാരും മനസ്സിലാക്കുണ്ടാവുമെന്നും ഓര്‍ക്കുക. ഇന്‍റര്‍നെറ്റില്‍ കാണുന്നതെല്ലാം സത്യമെന്ന് വിശ്വസിക്കുന്ന ഒരു തലമുറയാണ് നമ്മുടെ മുന്‍പില്‍ ഉള്ളതെന്ന് മറക്കാതിരിക്കാം (നമ്മുടെ തലമുറക്കുള്ള വിവേകം അവര്‍ക്ക് കുറവ് എന്ന് അനുഭവം). ഇത് പോലൊരു പൊതു മാധ്യമത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പദപ്രയോഗങ്ങള്‍ ഒഴിവാക്കികൂടെ?

@ "കുറേ പണക്കാര് പാവങ്ങളെപ്പറ്റിക്കാനും പത്രമാധ്യമങ്ങളീ പേരുവരാനുമായി നക്കാപ്പിച്ചയുമായി എറങ്ങിക്കോളും..!
അപേക്ഷിച്ച ആരെങ്കിലും, ഇത് കിട്ടിയാ കമന്റിടണേ..കിട്ടിയാ കിട്ടി!!"

എത്ര പവിത്രമായ ഒരു കര്‍മ്മമാണ്‌ അവര്‍ ചെയ്യുന്നത്. അത് ഒരു പോസ്റ്റായി ഇത് പോലൊരു ബ്ലോഗില്‍ പ്രസിദ്ധീകരിച്ചവരെ അപമാനിക്കുന്നതിനു തുല്യമല്ലേ താങ്കളുടെ ഈ കമന്റ്? ക്ലാസ്സില്‍ കുസൃതി കാണിച്ച് അധ്യാപകരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന കുട്ടിയെ ഓര്‍മ്മ വരുന്നു ഈ മാധ്യമത്തില്‍ ശ്രദ്ധിക്കപ്പെടുവാനുള്ള താങ്കളുടെ വില കുറഞ്ഞ പരാമര്‍ശങ്ങള്‍ കാണുമ്പോള്‍. വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിപ്പോയെങ്കില്‍ ക്ഷമിക്കണം. സഹികെട്ട് പറഞ്ഞുപോയതാണ്.

മൂകസാക്ഷി May 20, 2012 at 5:21 PM  

ആണ്ടെ കിടക്കുന്നു ചട്ടിയും കലവും...ഫോട്ടോഗ്രാഫറിന്റെ കമന്റുകള്‍ക്ക് ചവറ്റുകൊട്ടയിലാന്നേ സ്ഥാനം

Zain May 20, 2012 at 6:01 PM  

Thank you and congrats Mr. Kannan.
There are a lot of such scholarships.

You may visit :

http://www.scholarships.macfast.org/
http://www.scholarshipsinindia.com/

http://www.successcds.net/Scholarships/

http://www.srikumar.com/education/edu_scholarships.htm

http://www.akdn.org/

http://keralascholarship.blogspot.in/ (updated in 2009 only)

There was a directory published by SIEMAT. Unfortunately, I could not find the copy. A digital copy is somewhere in my system. I will send it later.

ഹുസൈന്‍ May 20, 2012 at 7:53 PM  

"അധ്യാപകരുടെ മക്കള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളോ..? ഇത് എന്നാ കോപ്പ് സ്കോളര്‍ഷിപ്പാ?"

ഒരു സംശയം. ഫോട്ടോഗ്രാഫര്‍ക്ക് മാത്സ് ബ്ലോഗിലെന്താണ് കാര്യം? സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിക്കുന്ന ഇതുപോലുള്ള ചില കത്തിവേഷങ്ങളുടെ കമന്റുകള്‍ മാത്സ് ബ്ലോഗില്‍ ഇടക്കിടെ കാണാറുണ്ട്. അവയെല്ലാം ബ്ലോഗില്‍ നിന്നു നീക്കം ചെയ്യാന്‍ ബ്ലോഗ് അഡ്മിന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇനിയെങ്കിലും കമന്റിടുന്നതിന് മുമ്പ് എപ്പോഴും മാന്യ ഫോട്ടോഗ്രാഫര്‍ ശ്രീ.രാജീവ് ജോസഫ് എഴുതിയ കമന്റ് ഒരാവര്‍ത്തി വായിക്കുന്നത് നല്ലതാണ്. ഇതിലും മാന്യമായി ഫോട്ടോഗ്രാഫറെ എങ്ങനെ ഉപദേശിക്കാനാകും?

ഫൊട്ടോഗ്രഫര്‍ May 20, 2012 at 8:16 PM  

'കോപ്പ്' എന്ന ഞങ്ങളുടെ നാടന്‍ പ്രയോഗം ഇത്ര വലിയ പൊല്ലാപ്പായോ, കര്‍ത്താവേ..?
(Cop (പോലീസ്) എന്ന വാക്കില്‍ നിന്ന് വന്നതാണെന്ന് തോന്നുന്നു).
അങ്ങനെയാണെങ്കില്‍ ഈ പോസ്റ്റ് വായിക്കുന്ന കാസര്‍ഗോഡ്കാര്‍ മൊത്തം ഈ പോസ്റ്റിനെ വിമര്‍ശിച്ചേനേ..!('പങ്കുവെയ്ക്കലു'ണ്ടല്ലോ..ഒരിടത്ത്!)
I express my sincerest apologies to everyone who mistook me in this matter.
Kindly do block my comments.
I'll never comment in this blog (eventhough I'll come to read).
BYE Everybody.

rajeevjosephkk May 20, 2012 at 9:33 PM  

@ "I express my sincerest apologies to everyone who mistook me in this matter.
Kindly do block my comments.
I'll never comment in this blog (eventhough I'll come to read).
BYE Everybody."

എന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫര്‍,
താങ്കള്‍ എഴുതിയ ഈ വാക്കുകള്‍ തന്നെ താങ്കളുടെ മനസ്സിന്റെ നന്മ വെളിപ്പെടുത്തുന്നു. താങ്കള്‍ പലപ്പോഴും പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമായിരുന്നു...കാലികമായിരുന്നു...ക്രിയാത്മകമായിരുന്നു....അപൂര്‍വ്വം ചില അവസരങ്ങളിലെ കമന്റുകളുടെ ഭാഷ ലോകമെങ്ങും പ്രേക്ഷകരുള്ള ഒരു ബ്ലോഗില്‍ ആലോസരമുണ്ടാക്കുമല്ലോ എന്നേ ഞാന്‍/ഞങ്ങള്‍ ഉദ്ദേശിച്ചുള്ളൂ. ദയവു ചെയ്ത് ഇനി കമന്റ് ചെയ്യില്ല എന്ന ആ തീരുമാനം പിന്‍വലിക്കണം. അല്ലെങ്കില്‍ എനിക്ക് മനസ്സില്‍ ഒരു വിഷമം അവശേഷിക്കും. ഇപ്പോള്‍ തന്നെ മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത ഒരു സങ്കടം. താങ്കളിലെ നല്ല മനുഷ്യന്റെ നല്ല വാക്കുകള്‍ ഏതൊരു ബ്ലോഗിനും മുതല്‍ക്കൂട്ടാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല.
I don't know whether you are a teacher or not. If not your presence alone shows your interest in Public Education System. Criticism boosts growth. You have always been active in various discussions till date. Your comments are always welcome. Please don't say a good bye. Only the language needs a little refinement.

ഫൊട്ടോഗ്രഫര്‍ May 20, 2012 at 9:58 PM  

Dear Rajeev Joseph,
Frankly, it's not your comment that hurt me a lot. You may notice my silence after your first comment had come.I really admired your views.
But look at that of others?
How can teachers become such intolerable folks?
I'm sorry, I've to say they are like frogs in the well.They've no idea about the art of commenting in social media!
Please understand me Sir. As an english teacher,you may excuse me for my errored sentences. (although came from my heart!)
Thanks a lot Guys, GOOD BYE

Raabiya May 20, 2012 at 9:58 PM  

തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ പോകട്ടെ സാറന്മാരേ.. ഇനിയും വിളിച്ചു വരുത്തി ചീത്ത കേള്‍ക്കണോ ? ഇനി പൂതിയ അവതാരം വരും .. പണ്ട് ഒരു കടുംപൊട്ടനുണ്ടായിരുന്നു.. ഇപ്പോ ഫോട്ടോഗ്രാഫര്‍.., ഇനി വേറൊരു പേരില്‍ വരും.. അപ്പോള്‍ കാണാം..

കാണി May 20, 2012 at 10:12 PM  

എന്നന്നേക്കുമായി BYE പറയണമെന്നല്ല. വാചകങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. മറ്റുള്ളവര്‍ പറയുന്നതിന്റെ പോസിറ്റീവ് സൈഡ് കാണാന്‍ ശ്രദ്ധിക്കുക എന്നാണവര്‍ പറഞ്ഞത്.
BE POSITIVE

Meera May 21, 2012 at 9:18 PM  

ullathu paranjaal uriyum chirikkum.......

sumesh vasu May 22, 2012 at 3:55 PM  

ഇതു പോലുള്ള പോസ്റ്റുകൾ അഭിനന്ദാർഹമാണു...

& thanks to Zain too

abhilashbabu p May 22, 2012 at 10:28 PM  

ഫോട്ടോഗ്രാഫറോട്,
ഒരു പഴയ ബോണ്ട് സിനിമയുടെ പേര് ഓര്‍മ്മ വരുന്നു. "NEVER SAY NEVER AGAIN"

Muhammad A P May 22, 2012 at 11:45 PM  

പത്താം ക്ലാസ്സിന് ശേഷം വിവിധ തലത്തിലുള്ള കോഴ്സുകൾക്ക് കോളെജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സ്കോളർഷിപ്പുകളാണ് താഴെ;
1)Post Matric Scholarship(PMS)
2)Central Sector Scholarship(CSS)
3)State Merit Scholarship(SMS)
4)District Merit Scholarship(DMS)
5)Merit Scholarship to the Children of School Teachers(MSCT)
6)Hindi Scholarship (HS)
7)Muslim Nadar Girls Scholarship (MNS)
8)Sanskrit Scholarship (SSE)
9)Suvarna Jubilee Merit Scholarship (SJMS)
10)Muslim Girls Scholarship (Paloli Committee Scholarship)(MGS)
11)Blind/PH Scholarship(BPHFC)
12)Music Fine Arts Scholarship(MFAS)
13)Scholarship for dependent of jawans(JS)
വിവിധ കാരണങ്ങളാൽ, മുൻ‌വർഷങ്ങളിൽ ഇതിൽ ചില സ്കോളർഷിപ്പുകൾക്ക് വേണ്ടത്ര അപേക്ഷകരുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
വിശദ വിവരങ്ങൾ ഈ വെബ്സൈറ്റിലുണ്ട്.

Muhammad A P May 23, 2012 at 12:33 AM  

MOMA Scholarship
ഭാരത സർക്കാരിന്റെ ന്യൂന പക്ഷ ക്ഷേമ വകുപ്പ് നൽകുന്ന മോശമല്ലാത്ത ഒരു സ്കോളർഷിപ്പാണിത്. പ്ലസ് ടു വിന് മുകളിലുള്ളവർക്കാണർഹതയെങ്കിലും, വിദ്യാർത്ഥികൾക്കിടയിലെ അവബോധമില്ലായ്മയും കോളെജുകളിൽ പ്രൊസസ്സ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് കാരണവും മുൻ‌വർഷം കേരളത്തിൽ നിന്ന് മതിയായ അപേക്ഷകരുണ്ടായിരുന്നില്ല എന്നാണറിഞ്ഞത്. എത്ര കഷ്ഠപ്പെട്ടാണ് വെബ്സൈറ്റിന്റെ പാസ്സ്‌വേർഡും മറ്റും സംഘടിപ്പിച്ച് കഴിഞ്ഞ വർഷം രണ്ട് വിദ്യാർത്ഥികളെ റജിസ്റ്റർ ചെയ്തതെന്നോ? അന്വേഷിച്ചപ്പോൾ പല കോളെജുകൾക്കും ഇത്തരം ഒരു സ്കോളർഷിപ്പ് തന്നെ അറിയില്ല. സ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ചല്ലെങ്കിലും ഇതിനൊക്കെ പ്രചാരം നൽകുന്നത് ഒരു പാട് വിദ്യാർത്ഥികളെ സഹായിക്കും. ഇതാണ് വെബ്സൈറ്റ്

elamthennal May 23, 2012 at 1:08 PM  
This comment has been removed by the author.
sathath May 23, 2012 at 1:11 PM  

എസ് എസ് എല്‍ സി ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള scholarship വേറെ ഏതൊക്കെയെന്നു പറഞ്ഞു തരാമോ

ABDUL GAFOOR.U May 30, 2012 at 7:42 PM  

THIS SCHOLARSHIP IS VERY GOOD

Ajay Kannan May 31, 2012 at 11:56 AM  

good scholarship......... innu register cheyyan pattumo.....

ASWIN June 1, 2012 at 9:35 AM  

innu ithil register cheyyan pattumo?

അര്‍ച്ചന രവി July 13, 2012 at 9:32 PM  

ആദ്യമേ തന്നെ മാത്സ് ബ്ലോഗിനും കണ്ണന്‍ സാറിനും നന്ദി പറയുന്നു

എന്റെ പേര്‍ അര്‍ച്ചന.സി.ആര്‍ ഞാന്‍ ഇപ്പോള്‍ പ്ലസ്‌ വണ്‍ ആണ് പഠിക്കുന്നത്.പത്താം ക്ലാസില്‍ എനിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്‌ ഉണ്ടായിരുന്നു (Reg.No:309928).മാത്സ് ബ്ലോഗിലെ കണ്ണന്‍ സാറുടെ ഈ പോസ്റ്റ്‌ കണ്ടു ഞാന്‍ പത്താം ക്ലാസില്‍ പഠിച്ചിരുന്നു സ്കൂളിലെ മാത്സ് ടീച്ചര്‍ ആണ് എനിയ്ക്ക് ഈ സ്കോളര്ഷിപ്പിനെ കുറിച്ച് പറഞ്ഞു തന്നത്.
ഒരു എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടായിരുന്നു ഇന്ന് റിസള്‍ട്ട്‌ വന്നു എനിക്ക് ഈ സ്കോളര്‍ഷിപ്പ്‌ കിട്ടിയിട്ടുണ്ട് . അവര്‍ അയച്ച മെയില്‍ ഞാന്‍ താഴെ കൊടുക്കുന്നു

Dear student,

We feel happy to inform you that you have been selected for SAROJINI - DAMODARAN FOUNDATION " AKSHAYA " MERIT SCHOLARSHIP 2012.

The scholarship is for your Plus 1 & 2 studies. The amount is Rs.4000/- per year for 2 years.

Scholarship amount will be distributed at a meeting to be scheduled at Palakkad probably on August 11th.

For details of Venue, Date , and time contact Mr.Narayanan 94479 62242 by August first week.


WELCOME TO AKSHAYA KUDUMBAM
--
Prof.S RAM ANAND, Trustee


ഒരിക്കല്‍ കൂടി കണ്ണന്‍ സാറിനും മാത്സ് ബ്ലോഗിനും നന്ദി പറയുന്നു

അനന്യ July 13, 2012 at 9:45 PM  

@ ഫൊട്ടോഗ്രഫര്‍

"കുറേ പണക്കാര് പാവങ്ങളെപ്പറ്റിക്കാനും പത്രമാധ്യമങ്ങളീ പേരുവരാനുമായി നക്കാപ്പിച്ചയുമായി എറങ്ങിക്കോളും..!
അപേക്ഷിച്ച ആരെങ്കിലും, ഇത് കിട്ടിയാ കമന്റിടണേ..കിട്ടിയാ കിട്ടി!! "


ദെ മുകളിലേക്ക് നോക്കിയേ . നക്കാപ്പിച്ച അല്ല
The amount is Rs.4000/- per year for 2 years.അതായത് 8000 രൂപ രണ്ടു വര്‍ഷത്തേക്കും കൂടി .

ഹിത July 13, 2012 at 10:04 PM  മാത്സ് ബ്ലോഗിന് കിട്ടിയ യഥാര്‍ഥ അംഗീകാരം ആണ് അര്‍ച്ചനയുടെ കമന്റ്‌ . അഭിമാനിക്കാം മാത്സ് ബ്ലോഗിന്

വി.കെ. നിസാര്‍ July 13, 2012 at 10:05 PM  

സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ..! ഇതില്‍പ്പരമൊരംഗീകാരം മാത്​സ് ബ്ലോഗിനെന്തുവേണം?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer