ഇന്ന് ലോക മാതൃദിനം

>> Sunday, May 13, 2012

പല രാജ്യങ്ങളിലും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച, അതായത് മെയ് 13 ന് മാതൃദിനം (Mothers' Day) ആഘോഷിക്കുകയാണ്. ഇന്ന് വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളും കച്ചവട മനസ്ഥിതിയോടെ തന്നെയാണ് കലണ്ടര്‍ താളുകളില്‍ സ്ഥാനം പിടിച്ചതെങ്കിലും മാതൃദിനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു. വര്‍ഷത്തില്‍ മുന്നൂറ്ററുപത്തെഞ്ചേകാല്‍ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത നാമമാണ് മാതാപിതാക്കളുടേത്. പക്ഷെ ജീവിതത്തിരക്കുകളാലും സ്വാര്‍ത്ഥതകളാലും മനുഷ്യന്‍ ഏറ്റവും കൂടുതല്‍ മറന്നു പോകുന്നതും അവരെത്തന്നെയാണ്. നാടെങ്ങും ഉയര്‍ന്നു വരുന്ന വൃദ്ധസദനങ്ങള്‍ ബോധപൂര്‍വം വിസ്മരിപ്പിക്കപ്പെടുന്ന ആ സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു. അതെ, ആഘോഷപൂര്‍വം തന്നെ ആ ദിനം കൊണ്ടാടണം. ഓരോ വാക്കുകളും അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങളാകണമെങ്കിലും ഒരു സ്നേഹസമ്മാനം അവര്‍ക്ക് കൈമാറാനാകുമെങ്കില്‍! ആ സമയത്തുള്ള ആ ചിരി നമുക്കൊന്നു കാണാനാകുമെങ്കില്‍, നമ്മുടെ ജീവിതം ധന്യമായി. 'മനുഷ്യാ, നീ മൂലം നിന്റെ മാതാപിതാക്കളുടെ കണ്ണനിറയുമ്പോള്‍ നിന്റെ നാശത്തിലേക്കുള്ള ആദ്യ പടി നീ ചവിട്ടുന്നുവെന്നോര്‍മ്മിക്കുക'യെന്ന കവിതാ ശകലം ഈ വേളയില്‍ അര്‍ത്ഥവത്താണ്. അധ്യാപകര്‍ക്കു മുന്നില്‍ നിഷ്ക്കളങ്കമായ കണ്ണുകളോടെ, നിഷ്ക്കളങ്കമായ മനസ്സോടെ ഇരിക്കുന്ന കുട്ടികളോട് രക്ഷിതാക്കളുടെ സ്നേഹത്തെക്കുറിച്ച് വിശദീകരിക്കാനാകുമെങ്കില്‍, സമൂഹത്തിനു ദ്രോഹമുണ്ടാക്കുന്ന പ്രവര്‍ത്തികളിലേക്ക് പോകാത്ത വിധം അവരെ നേര്‍വഴിക്ക് നയിക്കാനാകും. റാംബോയേയും മറ്റു സിനിമകളില്‍ ജീവിക്കുന്ന കഥാപാത്രങ്ങളേയുമെല്ലാം അനുകരിച്ച് വാളെടുക്കുന്ന ബുദ്ധിശൂന്യതയില്‍ നിന്നും അവരെ നമുക്ക് പിന്തിരിപ്പിക്കാന്‍ കഴിയും. അമ്മമാരെ ആദരിക്കുന്നതിനായി കുറേനാളുകള്‍ക്ക് മുമ്പ് നടന്ന ഒരു ചടങ്ങില്‍ മാതൃസ്നേഹത്തെക്കുറിച്ച് അബ്ദുള്‍ സമദ് സമദാനി പ്രൗഢഗംഭീരമായൊരു പ്രസംഗം നടത്തുകയുണ്ടായി. അയത്നലളിതവും ചിന്തോദ്ദീപകവുമായ ആ പ്രസംഗം ചടങ്ങില്‍ സന്നിഹിതനായിരുന്ന മോഹന്‍ലാന്‍ അടക്കമുള്ള പലരുടേയും കണ്ണുകളെ ഈറനണിയിച്ചു. ഇരുപതു മിനിറ്റ് നീണ്ട മനോഹരമായ പ്രസംഗം. അമ്മ. ലോകമാതൃദിനത്തില്‍ ആ വീഡിയോ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.

വീഡിയോ - ഒന്നാം ഭാഗം

വീഡിയോ - രണ്ടാം ഭാഗം


അമ്മ വിവിധ ഭാഷകളില്‍
അമ്മ (Mother) എന്ന വാക്ക് വിവിധ ഭാഷങ്ങളില്‍ കൊടുത്തിരിക്കുന്നത് നോക്കൂ. M എന്ന അക്ഷരം ബഹുഭൂരിപക്ഷം ഭാഷകളിലും കാണാനാകും. വായതുറക്കുമ്പോഴുള്ള 'അ'യും വായ അടക്കുമ്പോഴുള്ള മൃദു അക്ഷരമായ 'മ'യും ചേര്‍ന്നാണ് അമ്മ എന്ന വാക്കിന്റെ നിഷ്പത്തിയെന്ന് ഭാഷാശാസ്ത്രം പറയുന്നുണ്ടെങ്കിലും രസകരവും വസ്തുതാപരവുമായ ഈ ഏകത മാതൃസ്നേഹം പോലെ ഭാഷാതീതമാണ്.
Language Mother
Afrikaans Moeder, Ma
Albanian Nënë, Mëmë
Arabic Ahm
Aragones Mai
Asturian Ma
Aymara Taica
Azeri (Latin Script) Ana
Basque Ama
Belarusan Matka
Bergamasco Màder
Bolognese Mèder
Bosnian Majka
Brazilian Portuguese Mãe
Bresciano Madèr
Breton Mamm
Bulgarian Majka
Byelorussian Macii
Calabrese Matre, Mamma
Caló Bata, Dai
Catalan Mare
Cebuano Inahan, Nanay
Chechen Nana
Croatian Mati, Majka
Czech Abatyse
Danish Mor
Dutch Moeder, Moer
Dzoratâi Mére
English Mother, Mama, Mom
Esperanto Patrino, Panjo
Estonian Ema
Faeroese Móðir
Finnish Äiti
Flemish Moeder
French Mère, Maman
Frisian Emo, Emä, Kantaäiti, Äiti
Furlan Mari
Galician Nai
German Mutter
Greek Màna
Griko Salentino, Mána
Hawaiian Makuahine
Hindi - Ma, Maji
Hungarian Anya, Fu
Icelandic Móðir
Ilongo Iloy, Nanay, Nay
Indonesian Induk, Ibu, Biang, Nyokap
Irish Máthair
Italian Madre, Mamma
Japanese Okaasan, Haha
Judeo Spanish Madre
Kannada Amma
Kurdish Kurmanji Daya
Ladino Uma
Latin Mater
Leonese Mai
Ligurian Maire
Limburgian Moder, Mojer, Mam
Lingala Mama
Lithuanian Motina
Lombardo Occidentale Madar
Lunfardo Vieja
Macedonian Majka
Malagasy Reny
Malay Emak
Malayalam Amma
Maltese Omm
Mantuan Madar
Maori Ewe, Haakui
Mapunzugun Ñuke, Ñuque
Marathi Aayi
Mongolian `eh
Mudnés Medra, mama
Neapolitan Mamma
Norwegian Madre
Occitan Maire
Old Greek Mytyr
Parmigiano Mädra
Persian Madr, Maman
Piemontese Mare
Polish Matka, Mama
Portuguese Mãe
Punjabi Mai, Mataji, Pabo
Quechua Mama
Rapanui Matu'a Vahine
Reggiano Mèdra
Romagnolo Mèder
Romanian Mama, Maica
Romansh Mamma
Russian Mat'
Saami Eadni
Samoan Tina
Sardinian (Limba Sarda Unificada) Mama
Sardinian Campidanesu mamai
Sardinian Logudoresu Madre, Mamma
Serbian Majka
Shona Amai
Sicilian Matri
Slovak Mama, Matka
Slovenian Máti
Spanish Madre, Mamá, Mami
Swahili Mama, Mzazi, Mzaa
Swedish Mamma, Mor, Morsa
Swiss German Mueter
Telegu Amma
Triestino Mare
Turkish Anne, Ana, Valide
Turkmen Eje
Ukrainian Mati
Urdu Ammee
Valencian Mare
Venetian Mare
Viestano Mamm'
Vietnamese me
Wallon Mére
Welsh Mam
Yiddish Muter
Zeneize Moæ

നിങ്ങളുടെ അനുഭവങ്ങള്‍, ചിന്തകള്‍ ഇവിടെ പങ്കുവെക്കുമല്ലോ.

13 comments:

ഹോംസ് May 13, 2012 at 7:48 AM  

അമ്മ
കരിപുരണ്ട മുണ്ടിന്‍ കോന്തലയിലൊളിപ്പിച്ച നാലണത്തുട്ടിന്റെ ഓര്‍മ്മ.
പഴങ്കഞ്ഞിയുമില്ലാതെയാകുമ്പോള്‍ പശിയടക്കിയിരുന്നത് ആ കരുതിവെയ്ക്കലാല്‍ വാങ്ങിയ പലഹാരങ്ങളിലായിരുന്നു.
അച്ചന് പണിയില്ലാത്ത നാളുകളില്‍ അച്ചനും എനിയ്ക്കും ഇളയവള്‍ക്കും അന്നംതരാന്‍ അമ്മ പെടാപ്പാട് പെട്ടിരുന്നത് മാത്രമേ ഓര്‍മ്മയുള്ളൂ. ആ വയറ്റിലേക്ക് വല്ലതും പോകുന്നുണ്ടോയെന്ന് അന്ന് ശ്രദ്ധിച്ചിരുന്നില്ല.അഞ്ചാംക്ലാസില്‍ ഫീസ് കൊടുക്കാത്തതിന് അച്ചനെ വിളിച്ചോണ്ടുചെല്ലാത്തതിന് അബോക്കര്‍മാഷ് പുറത്തുനിര്‍ത്തിയപ്പോള്‍ പള്ളിക്കൂടത്തില്‍ വന്ന് മാഷോട് കെഞ്ചി ജാമ്യത്തിലെടുത്തതും അമ്മ തന്നെ.
അവസാനകാലത്ത് ആസ്മാരോഗം മൂര്‍ച്ചിച്ച്, ആ കൊക്കിക്കൊര പലപ്പോഴും ശല്യമായി മാറിയിരുന്നത് കുറ്റബോധത്തോടെമാത്രം ഇന്നോര്‍ക്കുന്നു.
എനിയ്ക്കെന്റെ അമ്മയെ തിരിച്ചു വേണം.
ആ കാല്‍പാദങ്ങളില്‍ വീണ് കേഴണം.
ചുക്കിച്ചുളിഞ്ഞ ആ പാദങ്ങള്‍ കണ്ണീരുകൊണ്ട് കഴുകണം.
മുഷിഞ്ഞമുണ്ടിനു പകരം പുത്തന്‍ കോടികളാല്‍ മൂടണം.
ആ തല, മടിയിലെടുത്ത് വെച്ച് നരവീണ മുടികളില്‍ വിരലോടിയ്ക്കണം.......
എന്റെ അമ്മയെ ആരാണെനിയ്ക്ക് തിരികെത്തരിക?

Hari | (Maths) May 13, 2012 at 9:22 AM  

ഭാഷയ്ക്കതീതമായ അര്‍ത്ഥമുള്ള വാക്കുകളാണ് അമ്മയും സ്നേഹവും. രണ്ടും പരസ്പര പൂരകങ്ങളാണ്. ഏതു തെറ്റും പൊറുക്കാന്‍ കഴിവുള്ള, ഗുണദോഷിച്ചു കൊണ്ട് എന്നും ഒപ്പമുണ്ടാകുന്ന സ്നേഹനിധിയാണ് അമ്മ. അച്ഛന്റെയും അമ്മയുടേയും സ്നേഹം ഇന്നും അനുഭവിക്കാന്‍ കഴിയുന്ന ഞാന്‍ ഭാഗ്യവാനാണെന്നു കരുതുന്നു. അതിന് ദൈവത്തിനു നന്ദി. എന്തിനും ഏതിനും താങ്ങും തണലുമായി ഒപ്പമുള്ള അവര്‍ക്ക് എന്തു തിരിച്ചു നല്‍കിയാലും അവരുടെ സ്നേഹത്തിനു പകരമാവില്ല. ഇവര്‍ക്ക് പകരക്കാരില്ല.

സമദാനി ആലപിക്കുന്ന ഉറുദു കവിതയുടെ അര്‍ത്ഥം അനിര്‍വചനീയമാണ്.

"മണ്ണുകൊണ്ട് ഉണ്ടാക്കിയ കളിപ്പാട്ടത്തിനു പോലും ചന്തയില്‍ നല്ല വിലയാണ്. മനുഷ്യനെ നിര്‍മ്മിച്ചെടുക്കുന്ന അച്ഛനും അമ്മയ്ക്കും മാത്രം ഒരു വിലയുമില്ല."

കാവ്യഭാഗത്തു നിന്ന് പ്രസരിക്കുന്ന ഈ വേദന ലോകത്തെ ഒരു അച്ഛനും അമ്മയ്ക്കും ഉണ്ടാകരുതേയെന്ന പ്രാര്‍ത്ഥനയോടെ.

ലോക മാതൃ ദിനാശംസകള്‍, ലോകത്തെ എല്ലാ അമ്മമാര്‍ക്കും...

ഫൊട്ടോഗ്രഫര്‍ May 13, 2012 at 11:59 AM  

ഇന്ന് മദേഴ്സ് ഡേ ആണത്രേ. വിദേശങ്ങളില്‍ വൃദ്ധസദനങ്ങളില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനും മറ്റും ഇങ്ങനെ ഒരു ദിവസം ഉള്ളത് നല്ലതാണ്. അന്നെങ്കിലും മക്കള്‍ അവരെ കാണാന്‍ പൂക്കളുമായി പോകും. നമ്മുടെ നാടും അത്തരമൊരു സംസ്കാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പക്ഷേ നമ്മുടെ കൂടെയുള്ള അമ്മമാരെ ഓര്‍ക്കാന്‍, സ്നേഹിക്കാന്‍ ഇത്തരമൊരു ദിവസത്തിന്റെ ആവശ്യമില്ല. ഞാന്‍ എല്ലാ ദിവസവും രാവിലെ ഉണര്‍ന്നാലുടന്‍ അമ്മയെ വിളിക്കാറുണ്ട്. ഇപ്പോഴാണെങ്കില്‍ രണ്ടാഴ്ചത്തെ അവധിക്കാലം ആഘോഷിക്കാനെത്തിയ അമ്മ എന്‍റെ കൂടെയുണ്ട്. എന്തായാലും അമ്മയോട് ഞാന്‍ പറഞ്ഞു ഇന്ന് മദേഴ്സ് ഡേ ആണെന്ന്. എന്നിട്ട് അമ്മയ്ക്ക് കെട്ടി പിടിച്ചു ഒരുമ്മയും കൊടുത്തു. മറ്റൊന്നും കൊടുക്കാന്‍ കൈയില്‍ ഇല്ല. എന്‍റെ സ്നേഹമല്ലാതെ....

Sreekala May 13, 2012 at 12:09 PM  

അമ്മയ്ക്ക് ആശംസകള്‍ നേരാന്‍ പ്രത്യേകിച്ചൊരു ദിവസത്തിന്റെ ആവശ്യമില്ല. എങ്കിലും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയനുസരിച്ച് എല്ലാ അമ്മമാര്‍ക്കും ലോകമാതൃദിനാശംസകള്‍ നേരുന്നു.

റിയ Raihana May 13, 2012 at 1:56 PM  

ലോക മാതൃ ദിനാശംസകള്‍, ലോകത്തെ എല്ലാ അമ്മമാര്‍ക്കും

Muhammad A P May 13, 2012 at 4:09 PM  

ഈ പോസ്റ്റ് കണ്ടപ്പോൾ, ആരാണ് മദേഴ്സ് ഡേ ക്ക് തുടക്കം കുറിച്ചതെന്നും എപ്പോൾ തുടങ്ങിയെന്നുമൊക്കെ അറിയാൻ നെറ്റിലൊന്ന് പരതി നോക്കി. അമേരിക്കയിൽ ഇതൊരു ദേശീയാവധിയാണത്രെ. അവിടെ 1908 മുതൽ ഇതൊരു ദേശീയാവധിയായി കൊണ്ടാടുന്നതിന് തുടക്കമിട്ടത് അന്നാ ജാർവിസ് ആണെന്നും പിൽക്കാലത്ത് മദേഴ്സ് ഡേ വൻ തോതിൽ വാണിജ്യവൽകരിക്കപ്പെട്ടുവെന്നും പറയുന്നു. വിചിത്രമായി തോന്നാം; പിൽക്കാലത്ത് അന്നാ ജാർവിസിന്റെ മുഴുവൻ സമ്പാദ്യവും ശിഷ്ഠ ജീവിതവും മദേഴ്സ് ഡേ യുടെ വാണിജ്യവൽക്കരണത്തിനെതിരെ പോരാടാൻ വേണ്ടി ഉപയോഗിക്കേണ്ടി വന്നു. അവസാനം മരിക്കുന്നതിന് മുമ്പ്, ഇത്രയധികം അനിയന്ത്രിതമായി വാണിജ്യവൽക്കരിക്കപ്പെട്ട ഒരു ആഘോഷദിനത്തിന് തുടക്കമിടാൻ കാരണക്കാരിയായതിൽ അവർ പശ്ചാത്തപിക്കുന്നുണ്ടായിരുന്നു.
പോസ്റ്റിന്റെ തുടക്കത്തിൽ ഹരി സാർ പറയുന്നു.-
"ഇന്ന് വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളും കച്ചവട മനസ്ഥിതിയോടെ തന്നെയാണ് കലണ്ടര്‍ താളുകളില്‍ സ്ഥാനം പിടിച്ചതെങ്കിലും മാതൃദിനം അക്കൂട്ടത്തില്‍ വേറിട്ടു നിൽക്കുന്നു."
അമ്മയുടെ പേരിലായത് കൊണ്ടാവാം കച്ചവടക്കാർ അല്പം മടിക്കുന്നത്. അമേരിക്കയിലെ സ്ഥിതി ഇവിടെയും ആവർത്തിക്കില്ലായെന്നാശിക്കാം.

fasal May 13, 2012 at 7:46 PM  

ലോക മാതൃ ദിനാശംസകള്‍, ലോകത്തെ എല്ലാ അമ്മമാര്‍ക്കും

Thasleem May 14, 2012 at 8:49 PM  

ഉമ്മയുടെ കാലടിയിലാണു ഭൂമിയിലെ സ്വര്ഗ്ഗം എന്നു ഖുരാനില് പറയുന്നു...
Happy Mothers Day//
www.thasleemp.co.cc

pachathavala May 16, 2012 at 9:17 PM  
This comment has been removed by the author.
pachathavala May 16, 2012 at 9:20 PM  
This comment has been removed by the author.
pachathavala May 16, 2012 at 9:23 PM  

http://bindassmp3.com/upload_file/2500/2553/2580/2588/05%20Ghar%20laut%20ke%20royenge[Bindassmp3.Com].mp3

beena May 17, 2012 at 5:55 PM  

HSE +2 Results published in the Mathrubhoomi site is different from that published in the official site.
The marks obtained by many students in HINDI is wrongly published.

sanathana July 16, 2012 at 7:44 PM  

അമ്മയെ ഭയങ്കര ഇഷ്ടമാണ്. ഈ പ്രയോഗം അമ്മയേയും മലയാളത്തേയും വധിക്കുന്നു

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer