ഐ.ടി. തിയറി പഠിക്കാം. പരീക്ഷയിലേത്പോലെ

കണ്ണുനീരില്‍ പൊതിഞ്ഞ ചിരി!

>> Tuesday, November 16, 2010


കാസര്‍കോട് മോഡല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍ തികച്ചും ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ വീഡിയോയാണ് ചിരിയുടെ രാജകുമാരന്‍ . ഈ വീഡിയോയുടെ ദൃശ്യാനുഭവവും ശ്രാവ്യാനുഭവവും ഏറെ മികച്ചതായതു കൊണ്ടു തന്നെ മാത്​സ് ബ്ലോഗിന്റെ സുഹൃത്തുക്കളെ ഈ വീഡിയോയിലേക്ക് ക്ഷണിക്കുകയാണ്. ഇതില്‍ പിന്നണിയിലുള്ള ശബ്ദം ഷെരീഫ് സാറിന്റേതാണ്. പാഠപുസ്തകത്തില്‍ ഇത്തരമൊരു ഭാഗം കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ അനുബന്ധമായി ഒരു വീഡിയോ, അല്ലെങ്കില്‍ ഒരു പ്രസന്റേഷന്‍ കുട്ടികള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചാല്‍ ഒരിക്കലും അവര്‍ ആ പാഠഭാഗം മാത്രമല്ല അവര്‍ക്ക് പതിവുശൈലികളില്‍ നിന്ന് വ്യത്യസ്തമായി ദൃശ്യാനുഭവം നല്‍കുന്ന അധ്യാപകരേയും അവരൊരിക്കലും മറക്കുകയില്ല. ഇന്ന് കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ തീരെ അറിയാത്തവര്‍ പോലും ലാബില്‍ കുട്ടികളെക്കൊണ്ട് തന്നെ നെറ്റും പ്രൊജക്ടറുമെല്ലാമൊരുക്കി അവര്‍ക്ക് വേണ്ടി ഐ.സി.ടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അധ്യാപകന്റെ ജോലിഭാരം കുറക്കുകയാണ് ഇത്തരം ഐ.സി.ടി ടൂള്‍സ് ചെയ്യുന്നത്.
ഇത്തരം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ എല്ലാ അധ്യാപകര്‍ക്കും സാധിക്കേണ്ടതുണ്ട്. അതിനു ഒരു അവസരമൊരുക്കുകയാണ് മാത്സ് ബ്ലോഗ്. എന്തെന്നല്ലേ?

സ്‌കൂളുകളീല്‍ അദ്ധ്യപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അതിനു പ്രായോഗികമായ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കാന്‍ മാത്​സ് ബ്ലോഗിനു സാധിച്ചിട്ടുണ്ട്. അതിനു കാരണമായത് ബ്ലോഗ് സന്ദര്‍ശിക്കുന്ന നിങ്ങളോരോരുത്തരുടെയും സഹകരണമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

പല അദ്ധ്യാപകരും നേരിട്ടും ഫോണിലൂടെയും അന്വേഷിക്കുന്ന ഒരു കാര്യമാണ് ഐ.സി.ടി അധിഷ്‌ഠിത പഠനത്തിനാവശ്യമായ വീഡിയോകള്‍ എവിടെ കിട്ടും എന്നത് . യൂ ട്യൂബില്‍ ഉണ്ടെങ്കിലും ശരിയായ വീഡിയോ കണ്ടെത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല.. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് സഹായകരമായ വീഡിയോകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ നമ്മുടെ ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് പരിമിതികളുണ്ട്.
ആയതിനാല്‍ മാത്​സ് ബ്ലോഗ് കുടുംബാംഗങ്ങളായ നിങ്ങളുടെ ഒരു സഹായം ബ്ലോഗ് ആവശ്യപ്പെടുകയാണ്.
അതായത് ഓരോ വിഷയവും പഠിപ്പിക്കാന്‍ ആവശ്യമായ വീഡിയോകളുടെ ലിങ്ക് ഞങ്ങള്‍ക്ക് അയച്ചു തരിക. അധികം വൈകാതെ പ്രസിദ്ധീകരിക്കുന്ന പോസ്‌റ്റില്‍ ലിങ്ക് പരിചയപ്പെടുത്തിയ ആളിന്റെ പേരു സഹിതം ലിങ്കു നല്‍കും.
വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളിലും ഇത്തരം ലിങ്കുകള്‍ ഉണ്ടാകും. ബ്ലോഗ് ടീം അംഗങ്ങള്‍ അവ അയച്ചു തരികയാണെങ്കില്‍ ബ്ലോഗിന്റെ പേരില്‍ അവ പ്രസിദ്ധീകരിക്കും. അതിന് താഴെ ചേര്‍ത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു തരാന്‍ സന്നദ്ധത പ്രകടിപ്പിക്കുമല്ലോ. പരസ്പരസഹകരണമാണ് അധ്യാപനത്തിന്റെ വിജയത്തിന് അടിസ്ഥാനമെന്നതില്‍ യാതൊരു സംശയവുമില്ല. വീഡിയോകള്‍ കൂടാതെ ഐ.സി.ടി അധിഷ്ഠിത പഠനത്തിനുപകരിക്കുന്ന പ്രസന്‍റേഷനുകള്‍/ പി,ഡി.എഫ് ഫയലുകള്‍ തുടങ്ങിയവയും അയച്ചു തരാവുന്നതാണ്. അപ്‌ലോഡ് ചെയ്തതിനു ശേഷം അവയുടെ ലിങ്ക് അയച്ചു തന്നാല്‍ മതിയാകും. കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ mathsekm@gmail.com ലേക്ക് ഒരു മെയില്‍ അയക്കുമല്ലോ.

38 comments:

S.V.Ramanunni November 16, 2010 at 5:25 AM  

40-45 മിനുട്ട് ക്ലാസിൽ ഇതുപോലൊരു ടീച്ചിങ്ങ് എയ്ഡ് സുപ്രധാനം തന്നെ. അതു, ശബ്ദം, ചിത്രം, വീഡിയോ, ഒരു ലാബ് വർക്ക്, ഒരു പുസ്തകം, ഒരു അഭിനയം....തുടങ്ങി എന്തുമാവാം.ഒരൽ‌പ്പം ശ്രമിച്ചാൽ ഇതൊക്കെയും സാധ്യമാക്കാം.അല്ലാതുള്ള പഠിപ്പിക്കൽ അധ്യാപകന്ന് അധികഭാരം മാത്രം നൽകുകയും കുട്ടിക്ക് ഏറ്റവും കൂ‍റച്ച് അറിവ് നൽകുകയും ചെയ്യും. നല്ല ശ്രമം. അഭിനന്ദനം.

jyothikrishnan November 16, 2010 at 5:42 AM  

A GOOD AND INSPIRATIONAL ATTEMPT. THANK YOU SIR AND THANKS MATHSBLOG

JOHN P A November 16, 2010 at 6:12 AM  

പ്രീയ ഷെരീഫ് സാര്‍
അങ്ങയുടെ ഉദ്യമത്തിന് നന്ദി. ഇതോകു പ്രചോദനമാകട്ടെ. ഞാനും ശ്രമിക്കാം

fasal November 16, 2010 at 7:41 AM  

ഷെരീഫ് മാഷേ, വീഡിയോ മനോഹരമായിരിക്കുന്നു.

Babu Jacob November 16, 2010 at 2:43 PM  

@ മാത്സ് ബ്ലോഗ്‌ ടീം ,
ഇങ്ങനെ ഒരു സംരംഭത്തിനു തുനിയുന്നതിനു മുന്‍പ് , യൂടൂബില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും സോഴ്സില്‍ നിന്നോ ഡൌണ്‍ലോഡ് ചെയ്യുന്ന വീഡിയോ എഡിറ്റ്‌ ചെയ്യുന്നതും , ഓഡിയോ ട്രാക്ക് മാറ്റുന്നതും കൂട്ടി ചേര്‍ക്കുന്നതും ഒക്കെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് ആണെങ്കില്‍ കൂടി അത് കോപ്പി റൈറ്റ് വയലേഷന്‍ അല്ല എന്ന് ബ്ലോഗിന് ഉറപ്പു നല്‍കാന്‍ സാധിക്കുമോ ?

Babu Jacob November 16, 2010 at 2:47 PM  

YouTube has been criticized for failing to ensure that uploaded videos comply with the law of copyright. At the time of uploading a video, YouTube users are shown a screen with the message "Do not upload any TV shows, music videos, music concerts or advertisements without permission, unless they consist entirely of content that you created yourself". Despite this advice, there are still many unauthorized clips of copyrighted material on YouTube. YouTube does not view videos before they are posted online, and it is left to copyright holders to issue a takedown notice under the terms of the Digital Millennium Copyright Act.

viju November 16, 2010 at 5:04 PM  

I agree Babu sir's opinion

I T law is too complicated.We know 'Snadesham Vs party secretary issue'.
This is a simple example for the complication of the law

viju November 16, 2010 at 5:04 PM  
This comment has been removed by the author.
ചിക്കു November 16, 2010 at 7:15 PM  

.

ഞാന്‍ മനസ്സിലാക്കുന്നിടത്തോളം യൂട്യൂബിന് ഇതില്‍ വലിയ പിടി വാശിയൊന്നും ഇല്ല.
അപ്‌ലോ‍ഡ് ചെയ്തയാളിന്റെ അനുമതിയുണ്ടെങ്കില്‍ വീ‍ഡിയോയില്‍ എന്തും ആവാം.

പിന്നെ യൂട്യൂബിലെ വീഡിയോ എടുത്ത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് യൂട്യൂബ് നിഷ്കര്‍ഷിക്കുന്നുണ്ട്.

വീഡിയോകളുടെ ലിങ്ക് അയച്ചു കൊടുക്കുന്നതും അത് ബ്ലോഗില്‍ നല്‍കുന്നതും എന്തായാലും കോപ്പിറൈറ്റ് വിരുദ്ധമാകാനിടയില്ല എന്നാണ് സ്കൂളില്‍ പഠിച്ചതില്‍ നിന്നും എനിക്ക് മനസ്സിലായത്.

ശരിയല്ലേ?

Babu Jacob November 16, 2010 at 8:31 PM  

ചിക്കു
"അപ്‌ലോ‍ഡ് ചെയ്തയാളിന്റെ അനുമതിയുണ്ടെങ്കില്‍ വീ‍ഡിയോയില്‍ എന്തും ആവാം. "
ഇത് അബദ്ധ ധാരണയാണ് .
youtube ല്‍ upload ചെയ്യുന്നവര്‍ copy-right ഓണര്‍ ആയിരിക്കണമെന്നില്ല .
അവരുടെ അനുമതിക്ക് എന്ത് നിയമ പ്രാബല്യം ?
ചിക്കുവിനു വേണമെങ്കില്‍ ഇപ്പോള്‍ release ചെയ്ത പുതിയ ഒരു സിനിമയുടെ ഒരു പാട്ട് സീന്‍ tv യില്‍ വരുമ്പോള്‍ അത് റെക്കോര്‍ഡ്‌ ചെയ്തു youtube ല്‍ അപ്‌ലോഡ്‌ ചെയ്യാം .
പക്ഷെ ചിക്കു ആ വീഡിയോ യുടെ copy-right ഓണര്‍ അല്ല .
ആ വീഡിയോ യില്‍ എന്തും ചെയ്യാനുള്ള അനുമതി കൊടുക്കാന്‍ ചിക്കുവിനു അധികാരവും ഇല്ല .

thalangara November 16, 2010 at 9:09 PM  

സര്‍കാര്‍ തലത്തില്‍ ഓരോ വിഷയത്തിനും വീഡിയോ ഉണ്ടാക്കി സ്കൂളുകള്‍ക്ക് കൊടുത്താല്‍ അത് വെറും യാന്ത്രികമാവും . അതിലും നല്ലത്
ict scheme ല്‍ ഒര്പാടു സ്ക്കൂളുകള്‍ ക്ക് വീഡിയോ കാമറ കിട്ടിയല്ലോ . ഭാഷ വിഷയങ്ങല്‍ക്കെങ്കിലും കഴിവുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് വീഡിയോ നിര്‍മ്മിക്കാമല്ലോ
ചെല സ്കൂളുകളില്‍ ആവശ്യത്തിനു കമ്പ്യൂട്ടര്‍ ഇല്ലാന്ഹിട്ടും മുന്ഗണന കൊടുത്തതു വീഡിയോ കാമറ ആയിരുന്നത്രെ

ചിക്കു November 16, 2010 at 9:59 PM  

.

ബാബു സാര്‍ പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്.

ഒരു വീഡിയോ യൂ ‍ട്യൂബില്‍ അപ്‌ലോഡ് ചെയ്യണമെങ്കില്‍ അതിന്‍റെ കോപ്പി റൈറ്റ് ഉള്ള ആളിന്റെ അനുമതി വേണം എന്ന് ഒരു ഭാഗം ഉണ്ടല്ലോ..

അത് വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ മാത്രമുള്ള അനുമതിയായിരിക്കണം..അല്ലേ..

(എന്തും ചെയ്യാനുള്ള അനുമതിയാണെന്നു ഞാന്‍ ധരിച്ചതാ ആ വരിക്ക് പിന്നിലെ കാരണം...)

chithrakaran:ചിത്രകാരന്‍ November 17, 2010 at 12:05 AM  

അഹമ്മദ് ഷെരീഫ് കുരിക്കള്‍ .....,നിങ്ങളെപ്പോലുള്ളവരെയാണ് നമ്മുടെ വിദ്യാഭ്യാസത്തിന് ആവശ്യമായിട്ടുള്ളത്.ചിത്രകാരന്റെ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ !!!

SREEJITH KARUMADY November 17, 2010 at 12:19 AM  

ഒരു സംശയം
what is the difference between
PURE CONSTRUCTION
AND
APPLIED CONSTRUCTION

CAN U GIVE A MODEL OR AN EXAMPLE

Vijayan Kadavath November 17, 2010 at 7:57 AM  

വീഡിയോയും അകമ്പടി വിവരണവും കൊള്ളാം. ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കും.

കാഡ് ഉപയോക്താവ് November 17, 2010 at 1:40 PM  

നല്ല വിവരണം. അഭിനന്ദനങ്ങൾ !

കാഡ് ഉപയോക്താവ് November 17, 2010 at 1:46 PM  

ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വീഡിയോ നിർദ്ദേശിക്കുന്നു.
Pranav Mistry: The thrilling potential of SixthSense technology

kunhikkakka November 17, 2010 at 6:23 PM  

ഓണവും വിഷുവും ക്രിസ്തുമസും രാമായണമാസവും ശിശുദിനവും പിന്നെ എല്ലാ ലൊട്ടുലൊടുക്ക് ദിനങ്ങളും മാത്സ് ബ്ലോഗ് ആഘോഷിക്കാറുണ്ട്. എന്നാല്‍ ബക്രീദ് പോലുള്ള ദിനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. മതനിരപേക്ഷമായ കാഴ്ചപ്പാട് തന്നെ...

Habeeb Nazir November 17, 2010 at 8:30 PM  

കുഞ്ഞിക്കാക്കാ,

വിഷം വിളമ്പല്ലേ..
ജാതീയമായി മാത്രം ചിന്തിക്കുന്നതും വിഷം വിളമ്പുന്നതുമായ കമന്റുകള്‍ ഇങ്ങനെ വിക്ഷേപിക്കല്ലേ.

Babu Jacob November 17, 2010 at 9:01 PM  

പ്രിയ കുഞ്ഞികാക്കാ ,
മതപരമായ എല്ലാ ആഘോഷങ്ങളും നല്ലത് തന്നെ .
പക്ഷെ കഴിഞ്ഞ ഓണത്തിനു മാത്സ് ബ്ലോഗിന്റെ ആഘോഷം കണ്ടതല്ലേ .
മറക്കാന്‍ പറ്റുമോ ?
പുലികളി മുതല്‍ സര്‍വ്വ ജാതി ജന്തുക്കളുടെയും കളിയരങ്ങായി മാറി ഈ ബ്ലോഗ്‌ .
പല പേരുകളില്‍ ജാതിക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളി .
അതോടെ മതപരമായ ആഘോഷങ്ങള്‍ മാത്സ് ബ്ലോഗ്‌ വേണ്ടെന്നു വെച്ചിട്ടുണ്ടാകും .
അതുകൊണ്ട് സദയം ക്ഷമിക്കുക .
عيد مبارك

Hari | (Maths) November 17, 2010 at 10:09 PM  

കുഞ്ഞിക്കാക്കാ,

സമയമുണ്ടെങ്കില്‍ ഈ പോസ്റ്റ് വായിച്ച് ഒരു കമന്റ് നല്‍കണം. കലണ്ടറെടുത്തു വെച്ച് അതിനു ശേഷം പിന്നിട്ട ആഘോഷങ്ങളുടെ ലിസ്റ്റെടുക്കണം. ലിങ്കില്‍ നല്‍കിയ പോസ്റ്റിന് ശേഷം പ്രസിദ്ധീകരിച്ച മറ്റു മതപരമായ പോസ്റ്റുകളുടെ ലിസ്റ്റെടുക്കുകയും വേണം. ഉദ്ദേശം സദുദ്ദേശമായാലും ദുരുദ്ദേശമായാലും മറുപടി പ്രതീക്ഷിക്കുന്നു.

treasa November 18, 2010 at 11:28 PM  

Isthereany reation between the no;of sides and the no;of parts into which a polygon is divided when all its dagonls are drawn

കാഡ് ഉപയോക്താവ് November 19, 2010 at 11:10 AM  

കണക്കും മാജിക്കും തമ്മിലെന്ത് ബന്ധം?Arthur Benjamin does "Mathemagic"

Unnikrishnan,Valanchery November 19, 2010 at 2:11 PM  

pls help meeeee!!!!!!!
what is the application of limacon especially looped limacon

JOHN P A November 19, 2010 at 6:18 PM  

Dear Sreejith sir
പല തവണ ചര്‍ച്ചയ്ക്കുവന്ന വിഷയമാണ് - The difference between pure construction and applied construction
അളവെടുക്കുകയോ അളന്നെടുക്കുകയോ ചെയ്യാതെ ,ശുദ്ധ ജ്യാമിതീയതത്വങ്ങള്‍ മാത്രം ഉപയോദിച്ച് വരക്കുന്ന ,നിര്‍മ്മിക്കുന്ന വയാണ് Pure construction
Example
ഒരു ചതുരം വരച്ച് അതിന് തുല്യപരപ്പളവുള്ള സമചതുരം നിര്‍മ്മിക്കുന്നത്
ജ്യാമിതീയ തത്വങ്ങള്‍ പ്രായോദികതലത്തില്‍ ഉപയോഗിക്കുന്നതാണ് Applied
Testing the stablity of a roof tress by construction the link polygon of the truss.
ഇത് ഉയര്‍ന്ന നിലവാരമുള്ള ഒരു applied construction ആണ്.ഇപ്പോള്‍ ഇത്തരം നിര്‍മിതികള്‍ക്ക് മേളകളില്‍ പ്രസക്തിയില്ല. പാഠപുസ്തകത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് വികസിപ്പിക്കണം.അത്ര എളുപ്പമല്ല. ഒരു പോസ്റ്റ് ഇതിനായി ഉദ്ദേശിക്കുന്നുണ്ട്

SREEJITH KARUMADY November 19, 2010 at 9:45 PM  

പ്രീയ ജോണ്‍ സാര്‍,
വളരെ നന്ദി
ഗണിത ശാസ്ത്ര മേളയെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു

treasa November 20, 2010 at 10:57 AM  

pieasehelp me to get an answer. about the parts into which a polygon is divided when all its diagonals are drawn

Krishnan November 20, 2010 at 1:20 PM  

The number of parts into which an n-gon is divided by all its diagonals is at most nC4+(n-1)C2.

Just googling with the key words

polygon division diagonal

would have given you

http://mathworld.wolfram.com/PolygonDiagonal.html

as the second site in the search list and it has the answer I've given above

ഹരിത November 20, 2010 at 3:13 PM  

@ ശ്രീജിത്ത്‌ സര്‍

Pure construction

റൂളറും(അങ്കനം ചെയാത്ത സ്കെയില്‍)കോമ്പസ് എന്നിവ മാത്രം ഉപയോഗിച്ചുള്ള നിര്‍മിതി ആണ് ഇത്.നിര്‍മാണ പ്രക്രിയയില്‍ നിര്‍മിതിയുടെ അടിസ്ഥാന പ്രക്രിയകള്‍ ആയ സൂക്ഷ്മത കൃത്യത എന്നിവയ്ക്ക് ഉയര്‍ന്ന പരിഗണന നല്‍കണം.ചാര്ടിന്റെ വലിപ്പത്തില്‍ ആയിരിക്കണം നിര്‍മിതി.പെന്‍സില്‍ ഉപയോഗിച്ച് ആണ് വരക്കേണ്ടത്.നിറം കൊടുക്കാന്‍ പാടില്ല.ഒരേ ആശയത്തെ തന്നെ മുന്‍ നിര്‍ത്തി മൂന്ന് ചാര്‍ട്ടുകള്‍ വരെ വരക്കാം.നമ്മുടെ ബ്ലോഗില്‍ സമ പഞ്ചഭുജം വരയ്ക്കുന്ന ഒരു മാതൃക ഉണ്ടായിരുന്നു.നോക്കുമല്ലോ സാറിനു വേറെ മാതൃകകള്‍ ആവശ്യം ഉണ്ടോ ?

മൂല്യനിര്‍ണയ ഉപാധികള്‍
1) Knowledge of content & Mathematical value -------30%
2)Relationship with curriculum ---- -----20%
3)Accuracy , Preciseness & Beauty ---------15%
4)Mode of presentation -----25%
5)Exhibition --------- 10%

ഹരിത November 20, 2010 at 3:19 PM  

Applied construction

Engineering Drawingനു ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ഇവിടെ ഉപയോഗിക്കാം.ഒരേ ആശയത്തെ തന്നെ മുന്‍ നിര്‍ത്തി മൂന്ന് ചാര്‍ട്ടുകള്‍ വരെ വരക്കാം.

മൂല്യനിര്‍ണയ ഉപാധികള്‍
1) Knowledge of content & Mathematical value -------30%
2)Relationship with curriculum ---- -----20%
3)Accuracy , Preciseness & Beauty ---------15%
4)Mode of presentation -----25%
5)Exhibition --------- 10%

ഹരിത November 20, 2010 at 4:09 PM  
This comment has been removed by the author.
ഹരിത November 20, 2010 at 4:39 PM  

@ Treasa Teacher

താഴെ ഉള്ള ലിങ്കില്‍ നോക്കുമോ.ഗണിത മേളയില്‍ നമ്പര്‍ ചാര്ട്ട് വിഭാഗത്തില്‍ മത്സരിക്കാന്‍ പറ്റിയ ഇനം

ഇവിടെ ക്ലിക്ക് ചെയുക

SREEJITH KARUMADY November 20, 2010 at 7:23 PM  

@ ഹരിത ടീച്ചര്‍
വളരെ നന്ദി
വേറെ മാതൃക ഉണ്ടങ്കില്‍ അയച്ചു തരുമല്ലോ???

ഹരിത November 20, 2010 at 7:42 PM  

ശ്രീജിത്ത്‌ സര്‍ മെയില്‍ നോക്കുക

ഹരിത November 20, 2010 at 8:42 PM  

@ ശ്രീജിത്ത്‌ സര്‍

താഴെ കാണുന്ന ലിങ്കില്‍ ഏകദേശംഒരേ ആശയം വരുന്ന മൂന്ന് ശുദ്ധ നിര്മിതികള്‍ കാണാം.ഇവയുടെ നിര്‍മിതിയുടെ ഘട്ടങ്ങള്‍ സിദ്ധാന്തം എന്നിവ കൊടുത്തിട്ടില്ല അത് സാറിനു എളുപ്പം മനസ്സിലാകാവുന്നതെ ഉള്ളു.

ഇവിടെ ക്ലിക്ക് ചെയുക

treasa November 21, 2010 at 12:33 PM  

thankyou john sir&Haritha teacher

treasa November 21, 2010 at 12:37 PM  

thankyou Krshnan sir for helping me to find parts of a polygon

krishnakumar November 24, 2010 at 9:34 PM  

dear sherief,
your effort is much worthy,for giving a direction to teachers for making teaching aids-multimedia.but apart from down loading from u-tube,it would be nice to make a self made video clip, from s=efficient persons like you...all best wishesto yyou and maths blog

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer