ഒമ്പതാം ക്ലാസ്സ് ഗണിത ഡെബിയന്‍ പാക്കേജ്.

>> Friday, November 5, 2010


സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും ഓരോ സര്‍ക്കാര്‍ സ്കൂളുകള്‍ മോഡല്‍ ഐസിടി സ്കൂളുകളായി പ്രഖ്യാപിച്ച് അവിടങ്ങളില്‍ അഞ്ചു ക്ലാസ്​മുറികള്‍ വീതം സ്മാര്‍ട്ട് റൂമുകളാക്കിയിരിക്കുകയാണല്ലോ? ഇത്തരം രണ്ട് സകൂളുകളില്‍ ഔദ്യോഗികസന്ദര്‍ശനത്തിനിടയില്‍ അധ്യാപകരുടെ പ്രധാന ആവശ്യമായി പൊന്തിവന്നത്, 'മതിയായ കണ്ടന്റുകളുടെ അഭാവ'മായിരുന്നു.പാഠഭാഗങ്ങളുടെ ചെറിയ പ്രസന്റേഷനുകള്‍ സ്വന്തമായി ഉണ്ടാക്കിയാല്‍ പോരേയെന്നു ചോദിച്ച് തല്കാലം തടിതപ്പിയെങ്കിലും ബ്ലോഗിലൂടെ കൂടുതലെന്തെങ്കിലും നല്‍കാമെന്നേറ്റിരുന്നു.

എറണാകുളത്തു നടന്ന മാസ്റ്റര്‍ട്രൈനര്‍മാരുടെ ഏകദിനമീറ്റില്‍ വെച്ച് മുരളിസാര്‍, അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ കൈമാറിയ പാക്കേജാണ് ഈ പോസ്റ്റിന്റെ കൂടെ നല്‍കിയിരിക്കുന്നത്.
ഒമ്പതാംക്ലാസിലെ ഗണിതപഠനം ഐസിടി സാധ്യതകളിലൂടെ മികവുറ്റതാക്കാന്‍ സഹായകരമായ ഈ പാക്കേജിനെപ്പറ്റി ഇന്നത്തെ ക്ലസ്റ്റര്‍ മീറ്റിങ്ങില്‍ സുഹൃത്തുക്കളോട് പറയുവാന്‍ മറക്കരുതേ..!

ഗണിതാധ്യാപന രംഗത്ത് ചരിത്രം രചിക്കുകയാണ് ജിയോജെബ്ര. ഈ സോഫ്റ്റ്​വെയര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇന്ററാക്ടീവ് അപ്​ലെറ്റുകള്‍ , അമൂര്‍ത്തങ്ങളായ ഗണിതാശയങ്ങള്‍ ശരാശരിക്കാരേക്കാള്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കുപോലും പാല്പായസം പോലെ മധുരതരമാക്കുന്നുവെന്നതിന് അനുഭവസാക്ഷ്യം പറയാന്‍ ക്ലാസ് മുറികളിലും മള്‍ട്ടിമീഡിയാ റൂമുകളിലും ഐസിടി സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അനേകം അധ്യാപകര്‍ തന്നെ ധാരാളം.ജര്‍മ്മന്‍കാരനായ മാര്‍ക്കസ് (Markus Hohenwarter)നിര്‍മ്മിച്ചെടുത്ത ഈ സോഫ്റ്റ്​വെയറിനെ തന്റെ മാസങ്ങള്‍ നീണ്ട തപസ്യയിലൂടെ കേരളത്തിലെ അധ്യാപകര്‍ക്ക് പരിചയപ്പെടുത്തിയ എം.എന്‍. മുരളീകൃഷ്ണന്‍ എന്ന പാലക്കാട്ടുകാരനായ ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനറെ നമ്മുടെ ബ്ലോഗ് ടീമിലേക്ക് ലഭിച്ചത് ഞങ്ങള്‍ എന്നും വലിയ ഭാഗ്യമായിത്തന്നെ കരുതുകയാണ്. "കേരള മാര്‍ക്കസ്" എന്ന അപരനാമധേയത്തിലറിയപ്പെടുന്ന മുരളിസാര്‍ നിര്‍മ്മിച്ച്, മലപ്പുറത്തെ ഹക്കീം മാഷിന്റെ സഹായത്താല്‍ പാക്കുചെയ്തെടുത്ത ഒന്‍പതാം ക്ലാസ്സിലെ ഗണിത പാഠപുസ്തകത്തിലെ ഏതാണ്ടെല്ലാ ആശയങ്ങളുമുള്‍ക്കൊള്ളുന്ന ഡെബിയന്‍ പാക്കേജ് ആണ് ഇന്ന് നല്‍കുന്നത്. ഈ പാക്കേജ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉബുണ്ടുവിലോ, സ്കൂള്‍ ഗ്നൂ/ലിനക്സിലോ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം.

മുഴുവന്‍ പാക്കേജും ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ശേഷം അതില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് open with Gdebi package instaler വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ Application->Education->ITS Mathematics IX എന്ന രീതിയില്‍ തുറക്കാം.

26 comments:

sreevalsam November 5, 2010 at 6:23 AM  

മുഴുവന്‍ package download ചെയ്തു എന്നാല്‍ install ചെയ്യാന്‍ സാധിക്കുന്നില്ല. എന്തുകൊണ്ടായിരിക്കും സര്‍?

ഹോംസ് November 5, 2010 at 6:31 AM  

ഇതുപോലെ നാം സാധാരണക്കാര്‍ക്കും പാക്കേജുകളും മറ്റും ഉണ്ടാക്കി മെനുവിലൊക്കെ വരുത്താമെന്നുള്ളത് സോഫ്റ്റ്​വെയര്‍ സ്വാതന്ത്ര്യം മൂലമാണല്ലേ..? കിരണിനുവേണ്ടി ഞാനും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥസുഖം മനസ്സിലാകുന്നു.
മുരളീകൃഷ്ണന് നന്ദി.

Anonymous November 5, 2010 at 6:57 AM  

Sreevalsam സാര്‍..ഇങ്ങനെയല്ലേ ഇന്‍സ്റ്റാള്‍ചെയ്തത്?

JOHN P A November 5, 2010 at 6:57 AM  

ഡൗണ്‍ലോഡ് ചെയ്തു.വളരേ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റി.നന്ദി മുരളിസാര്‍.

MURALEEDHARAN.C.R November 5, 2010 at 7:45 AM  

നന്നായിട്ടണ്ട്
വളരെ ശ്രമകരമായ ഉദ്യമം തന്നെ
നന്ദി മുരളിസാര്‍

സുജനിക November 5, 2010 at 8:01 AM  

കണക്ക് അധ്യാപകർക്കും കുട്ടികൾക്കും ഏറെ സഹായ്യം ചെയ്യും. കഠി നാധ്വാനത്തിന്ന് അഭിനന്ദനം.

ജനാര്‍ദ്ദനന്‍.സി.എം November 5, 2010 at 8:27 AM  

ഞാനിന്നലെ ഒരു സ്ക്കൂളിലെ എസ്. എസ്. ജി. യോഗത്തില്‍ വെച്ച് ഐ. ടി. അധിഷ്ഠിത പഠനത്തെക്കുറിച്ചും നമ്മുടെ ബ്ലോഗിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. ഇതു പോലുള്ള പാക്കേജുകളെല്ലാം കിട്ടുന്ന ഇപ്പോഴത്തെ കുട്ടികളും അധ്യാപകരുമെല്ലാം ​എത്ര ഭാഗ്യവാന്മാര്‍.

വി.കെ. നിസാര്‍ November 5, 2010 at 8:57 AM  

ഒമ്പതാംക്ലാസിലെ ഗണിതപഠനം ഐസിടി സാധ്യതകളിലൂടെ മികവുറ്റതാക്കാന്‍ സഹായകരമായ ഈ പാക്കേജിനെപ്പറ്റി നാളത്തെ ക്ലസ്റ്റര്‍ മീറ്റിങ്ങില്‍ സുഹൃത്തുക്കളോട് പറയുവാന്‍ മറക്കരുതേ..!

Hari | (Maths) November 5, 2010 at 9:49 AM  

ജിയോജിബ്ര എന്ന സോഫ്​റ്റ്​വെയര്‍ കേരളത്തില്‍ ഇത്ര മാത്രം ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നുവെന്നറിയുമ്പോള്‍ മാര്‍ക്കസ് ഹോവന്‍ വാര്‍ട്ടര്‍ പോലും അത്ഭുതപ്പെട്ടിരിക്കാനാണ് സാധ്യത. (മലപ്പുറത്തെ മാസ്റ്റര്‍ ട്രെയിനറും ഞങ്ങളുടെ അടുത്ത സുഹൃത്തുമായ പ്രദീപ് മാട്ടറ അദ്ദേഹവുമായി ഇ-മെയിലിലൂടെ കോണ്ടാക്ട് ചെയ്തിട്ടുണ്ടെന്നു തോന്നുന്നു)
ഒരു ടെക്സ്റ്റ് ബുക്കിനെ ഭംഗിയായി അവതരിപ്പിക്കാന്‍ ഇതിലും നല്ലൊരു സോഫ്​റ്റ്​വെയര്‍ ഉണ്ടാകുമോയെന്നകാര്യം കാത്തിരുന്നു കാണണം.

ബ്ലോഗിലൂടെ നമുക്കേറെ പരിചയമുള്ള പ്രദീപ് മാട്ടറ, വാസുദേവന്‍, സുരേഷ് ബാബു.ടി.പി, അബ്ദുള്‍ ഹക്കീം, എന്നിവര്‍ അതില്‍ അഭിനന്ദനാര്‍ഹമായ വിധം പഠനം നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജിയോജിബ്രയെക്കുറിച്ച് എന്തു സംശയം ചോദിച്ചാലും ഉത്തരം നല്‍കാന്‍ കഴിയുന്ന നിരവധി പേര്‍ നമ്മോടൊപ്പമുണ്ടെന്ന ഒരു ധൈര്യവുമുണ്ട്.

സഹൃദയന്‍ November 5, 2010 at 12:25 PM  

Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

ക്ലിക്ക് ചെയ്‌ത് കാത്തിരിക്കുവാ...

ഒരു സംശയം:
ഇന്റെര്‍നെറ്റ് ഇല്ലാത്തവര്‍ ഈ സന്ദര്‍ഭത്തില്‍ എന്തു ചെയ്യണം?

സഹൃദയന്‍ November 5, 2010 at 12:28 PM  

Linux RPM (self-extracting file) filesize: 19.7 MB

Linux (self-extracting file) filesize: 20.2 MB

Linux x64 * filesize: 19.6 MB
Linux x64 RPM * filesize: 189.1 MB

ഉബുണ്ടു 10.04 ന് ഇതിലേതാ വേണ്ടത്?

ജനാര്‍ദ്ദനന്‍.സി.എം November 5, 2010 at 3:16 PM  

ദീപാവലി ദിവസമായ ഇന്ന് നമ്മുടെ നിയമസഭാ മന്ദിരവും പരിസരവും ദാ ഇതുപോലിരിക്കും

sajan paul November 5, 2010 at 4:35 PM  

ആദ്യത്തെ രണ്ട് അധ്യായങ്ങളുടെ അപ്‍ലെറ്റുകള്‍ കണ്ടു. നന്നായിരിക്കുന്നു. ജിയോജീബ്ര പഠനപരിപാടിയുടെ രണ്ടാം ഭാഗം കണ്ടില്ലല്ലൊ.

sankaranmash November 6, 2010 at 8:58 PM  

സാറിന്റെ ഉദ്യമത്തിന് വളരെ നന്ദി മുരളിസാറിനെ പരിചയപ്പെട്ടവരാരും അദ്ദേഹത്തെ മറക്കില്ല.മാത്സ് ബ്ലോഗിലെ മുഴുവന്‍ അംഗങ്ങളുടെയും അഭിനന്ദനങ്ങള്‍ ഒരിക്കല്‍ കൂടി...

sreevalsam November 7, 2010 at 4:20 PM  

right click ചെയതു openwith G debi packageinstaller എടുക്കുമ്പോള്‍ couldnot open എന്നു വരുന്നു സര്‍. വീണ്ടും ശ്രമിച്ചു install ചെയ്യാന്‍ ഇതുവരെ സാധിച്ചില്ല.

കാഡ് ഉപയോക്താവ് November 11, 2010 at 9:33 AM  

windows xp or windows 7 -ൽ ഇത് install ചെയ്യാൻ പറ്റുമോ? 22Mb download ചെയ്യുന്നതിനു മുൻപ് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഇവിടെ internet രണ്ട് ദിവസമായി very slow ആണ്‌. .deb, window-ൽ open ആകുമോ?

Unknown November 11, 2010 at 11:50 AM  

ഇല്ല സാര്‍. deb ഫയല്‍ ലിനക്സ് സിസ്റ്റങ്ങളില്‍ മാത്രമേ ഇന്‍സ്റ്റോളാകൂ. അതിനു വേണ്ടി സാര്‍ Gnu School Linux 3.2, 3.8 , Ubuntu 9.10 or ubuntu 10.04 ഓ ഒ.എസ് ആക്കണം.

കാഡ് ഉപയോക്താവ് November 11, 2010 at 1:42 PM  

@swapna teacher,
Thanks!
ജിയോജിബ്രയിൽ സമചതുരത്തിനുള്ളിലെ സമചതുരങ്ങൾ ഉണ്ടാക്കുന്ന വിധം.- Step by Step
Video instruction instruction - No sound added. Compare the Area and size of Square.

C.T.Murali November 11, 2010 at 8:44 PM  

ഉബുണ്ടുവിലും വിന്‍ഡോസിലും ഒരേപോലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ മോഡം കോണ്‍ഫിഗര്‍ ചെയ്യുന്ന വിധം അറിയാന്‍ ആഗ്രഹമുണ്ട്.

Unknown November 12, 2010 at 12:58 PM  

Dear Sir,

Thank you for the Package. It's very helpful for the B.Ed trainees to use ICT in their practice teaching.


Bincy

Hariprasad November 23, 2010 at 7:57 PM  

valare upakarapradam

vaikomrajan January 7, 2011 at 7:08 AM  

Linux RPM (self-extracting file) filesize: 19.7 MB

Linux (self-extracting file) filesize: 20.2 MB

Linux x64 * filesize: 19.6 MB
Linux x64 RPM * filesize: 189.1 MB
ഉബുണ്ടു 10.04 ന് ഇതിലേതാ വേണ്ടത്?

കാഡ് ഉപയോക്താവ് February 9, 2011 at 5:51 PM  

@Swapna John
"ഇല്ല സാര്‍. deb ഫയല്‍ ലിനക്സ് സിസ്റ്റങ്ങളില്‍ മാത്രമേ ഇന്‍സ്റ്റോളാകൂ. അതിനു വേണ്ടി സാര്‍ Gnu School Linux 3.2, 3.8 , Ubuntu 9.10 or ubuntu 10.04 ഓ ഒ.എസ് ആക്കണം."

I found one free software to unzip deb files for windows xp and vista.


Free download
[im]http://2.bp.blogspot.com/_8X4JeB3kkWU/TVKC-P8KHJI/AAAAAAAAAWY/nkfXO9ldr98/s320/debextractor.jpg[/im]

select source image file - then select Extract to folder
ഇപ്പോൾ എനിക്കും .deb files , extract ചെയ്യാൻ പറ്റുന്നുണ്ട്. Microsoft xp or Vista ഉപയോഗിക്കുന്നവർക്കും ഇപ്പോൾ geogebra files, open ചെയ്യാം. മാത്സ് ബ്ലോഗിനു നന്ദി.

Unknown February 10, 2011 at 12:31 PM  

I need some more information about ICT enabled teaching in Mathematics for my project work. I think Maths Blog can help me for collecting the information.

g h s nagaroor May 28, 2011 at 11:51 AM  
This comment has been removed by the author.
g h s nagaroor May 28, 2011 at 11:52 AM  

thank u sir

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer