കേരള ദേശീയപാതാ വികസനം എങ്ങനെ ?

>> Saturday, August 28, 2010


കേരളത്തിലെ ദേശീയപാതാ വികസനം വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിക്കൊണ്ട് ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നല്ലോ ഇതുവരെ. പത്രങ്ങളെല്ലാം വിശദമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം പ്രസിദ്ധീകരിച്ചു. നാളെ ആരെങ്കിലും ദേശീയപാതാ വികസന പരിപാടിയെപ്പറ്റി നമ്മളോട് ചോദിച്ചാല്‍ എന്തു മറുപടി പറയും. എപ്രകാരമാണ് ഈ പാതാവികസനം വരുന്നത്? എങ്ങനെയാണ് കേരളത്തിലെ ദേശീയപാതാ വികസനം നടക്കാന്‍ പോകുന്നത്. ചിന്തിച്ചിട്ടുണ്ടോ? നോക്കാം. നമ്മുടെ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം ദിവസം ചെല്ലും തോറും ഏറിവരികയാണ്. രാജ്യത്തൊട്ടുക്കുമുള്ള അവസ്ഥയും വ്യത്യസ്തമല്ല. ഇതു കണക്കിലെടുത്തു കൊണ്ടാണ് ദേശീയപാതാവികസനപദ്ധതി പ്രകാരം നാലുവരിപ്പാതയും ആറുവരിപ്പാതയും എട്ടുവരിപ്പാതയുമൊക്കെ നിര്‍മ്മിച്ചു പോരുന്നത്. ഇന്ത്യയിലെ ദേശീയപാതാ ദൈര്‍ഘ്യം 66549 കിമീറ്ററും കേരളത്തിലേത് 1526 കിലോമീറ്ററുമാണ്. തമിഴ് നാടും കര്‍ണ്ണാടകയും അടക്കമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെല്ലാം വാഹനപ്പെരുപ്പം കണക്കിലെടുത്ത് 60 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിച്ചു വരുമ്പോഴാണ് കേരളത്തില്‍ നിന്നും പ്രതിഷേധസ്വരമുയര്‍ന്നത്. മുഖ്യമായും ജനസാന്ദ്രത എടുത്തുകാട്ടിയാണ് കേരളം ഇതിനെ നഖശിഖാന്തം എതിര്‍ത്തത്. ഒടുവില്‍
നമ്മുടെ എതിര്‍പ്പിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ കേരളത്തിലെ ദേശീയപാതയ്ക്ക് 45 മീറ്റര്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ബി.ഒ.ടി വ്യവസ്ഥയിലാണ് കേരളത്തില്‍ പദ്ധതി വിഭാവനം ചെയ്യുന്നത്. 45 മീറ്റര്‍ വീതി എന്തിന് വേണ്ടിയാണ്? നോക്കാം.റോഡിന് ഒത്ത നടുക്ക് 4.50 മീറ്റര്‍ വീതിയുള്ള മീഡിയന്‍. മീഡിയന് ഇരുവശവും 7.25 മീറ്റര്‍ വീതിയുള്ള രണ്ടു വരിപ്പാതകള്‍. അതിനുമപ്പുറം 5.50 മീറ്ററിന്റെ ഷോള്‍ഡറുകള്‍. തൊട്ടടുത്ത് ഡ്രെയിന്‍ (അഴുക്കു ചാല്‍).അതിനുമപ്പുറം 5.50 മീറ്റര്‍ വീതിയില്‍ ഇരുവശത്തേക്കും സഞ്ചാരസ്വാതന്ത്ര്യമുള്ള സര്‍വ്വീസ് റോഡ്. അതിന് സമീപം വീണ്ടുമൊരു ഫുട്പാത്തും കീഴെ അഴുക്കുചാലും. റോഡ് കുത്തിപ്പൊളി ഒഴിവാക്കാന്‍ ഇലക്ട്രിസിറ്റി, ടെലിഫോണ്‍, പൈപ്പ് ലൈന്‍ തുടങ്ങിയവയൊക്കെ സ്ഥാപിക്കുന്നതിന് ആവശ്യമായ യൂട്ടിലിറ്റി കോറിഡോര്‍.

രണ്ടുവരി ട്രാക്കിലൂടെ മണിക്കൂറില്‍ 100 കിമീറ്റര്‍ വേഗതയിലും വളവുകളില്‍ ശരാശരി 70 കിമീറ്റര്‍ വേഗതയിലും സര്‍വ്വീസ് റോഡുകളില്‍ 40 കിമീറ്റര്‍ വേഗതയിലും സഞ്ചരിക്കാം. തിരക്കേറിയ ഇടറോഡുകള്‍ ഉള്ളിടത്ത് മുറിച്ചു കടക്കുന്നതിനായി അടിപ്പാതയോ മേല്‍പ്പാതയോ ഉണ്ടാകും. മറ്റ് ഇടറോഡുകളില്‍ ആവശ്യമുണ്ടെങ്കില്‍ സിഗ്നലുകള്‍ സ്ഥാപിക്കും. നാലുവരിപ്പാതയിലെ ഫ്ലൈ ഓവറുകളും പുതിയ പാലങ്ങളും ആറുവരിസഞ്ചാരസൗകര്യം മുന്നില്‍ക്കണ്ടായിരിക്കും നിര്‍മ്മിക്കുക. യൂടേണ്‍ എടുക്കാന്‍ അനുവദിക്കുന്ന ഭാഗത്ത് 4.50 മീറ്റര്‍ വിതിയുള്ള മീഡിയന്റെ വീതി 2 മീറ്ററാക്കി കുറക്കുന്നതോടെ പ്രധാനപാതയിലുള്ള വാഹന സഞ്ചാരത്തെ ഒരു തരത്തിലും ബാധിക്കില്ല. കാല്‍നടക്കാര്‍ക്കും റോഡ് മുറിച്ചു കടക്കുമ്പോഴുള്ള ഇടത്താവളമായി മീഡിയന്‍ മാറുമ്പോള്‍ അവിടെ നട്ടു വളര്‍ത്തുന്ന ചെടികള്‍ രാത്രി കാലങ്ങളില്‍ എതിരേ വരുന്ന വാഹനത്തില്‍ നിന്നുള്ള പ്രകാശം ഡ്രൈവര്‍മാര്‍ക്ക് ശല്യമുണ്ടാക്കാതെ യാത്ര സുഖകരമാക്കുന്നു.

ദേശീയപാതാവികസനത്തിന്റെ ഭാഗമായി സ്ഥലമെടുക്കേണ്ടി വരുമ്പോള്‍ ഇരുപതിനായിരത്തോളം ഉടമകള്‍ സ്ഥലം വിട്ടു കൊടുക്കേണ്ടി വരും. സ്ഥലത്തിന്റെ വില നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. പക്ഷെ സ്ഥലവും കെട്ടിടവുമൊക്കെ വിട്ടുകൊടുക്കേണ്ടി വരുന്ന സ്ഥലമുടമകള്‍ക്ക് ഉടനടി ന്യായമായ സ്ഥലവില കൈമാറുന്നതിന് ഇപ്പോള്‍ കാലതാമസം വരുന്നുണ്ട്. സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ സര്‍ക്കാരിന് പാതയ്ക്ക് വേണ്ടിയെടുക്കുന്ന സ്ഥലം കഴിച്ച് ബാക്കി സ്ഥലം ഉടമയ്ക്ക് മറ്റൊന്നും ചെയ്യാനാകാത്ത വിധം ഉപയോഗശൂന്യമായിക്കിടക്കുകയാണെങ്കില്‍ അതു കൂടി സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണം. ആറുവരിയിലേക്കും എട്ടുവരിയിലേക്കുമൊക്കെയുള്ള തുടര്‍പാതാവികസനം കൂടി സര്‍ക്കാര്‍ മുന്നില്‍ക്കാണണം. പക്ഷെ ഇതൊന്നും ജനങ്ങളെ നെക്കിപ്പിഴിഞ്ഞു കൊണ്ടുള്ള ടോള്‍ പിരിവില്‍ നിന്നാകാതിരുന്നാല്‍ നല്ലത്.

51 comments:

മലമൂട്ടില്‍ മത്തായി August 28, 2010 at 7:05 AM  

Thanks for the informative and balanced article. It is good that finally road infrastructure is coming up in a big way in Kerala. But other modes of transport cannot be ignored - waterways, railways are much more efficient (but not as comfortable as roadways) carriers of people.

Toll roads might be a necessity in India. This is mainly because of the low levels of tax revenue. So if citizens are not paying taxes, or of tax money is lost due to corruption, they will pay more and more every where to access even basic services.

കരും പൊട്ടന്‍ August 28, 2010 at 7:36 AM  

കേരള ത്തിലെ ബഹു ഭൂരിപക്ഷത്തിനു ഈ റോഡുകൊണ്ട്‌ എന്തുപയോഗം ??.കേരള ജനതയില്‍ എത്ര പേര്‍ ഈ റോഡ്‌ ഉപയോഗിക്കും ??.കേവലം പണക്കാര്‍ക്കും വന്‍കിട മുതലാളി മാര്‍ക്കും വേണ്ടി സാധാരണക്കാരായ ജനങ്ങളെ ആട്ടിയോടിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിനു യോജിച്ചതാണോ??.ഇന്ന് നാം വളരെ ഫ്രീ ആയി ഉപയോഗിക്കുന്ന റോഡുകള്‍ നാളെ മുതല്‍ ഏതെങ്കിലും കുത്തക മുതലാളിക്ക് തീറു നല്‍കുമ്പോള്‍ നഷടപ്പെടുന്നത് ഒരു ജനതയുടെ സന്ജാര സ്വാതന്ത്ര്യ മാണ്.റോഡിനു ഇരു വശത്തുമുള്ള സാധാരണക്കാര്‍ക്ക് പരസ്പരം ഇടപഴകണം എങ്കില്‍ കിലോമീടരുകല്‍ക്കപ്പുരം ഉള്ള മേല്പാലങ്ങലോ അടിപാതകലോ ആശ്രയിക്കേണ്ടി വരും എന്നുള്ളത് കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന ഒരു കേരളാ മോഡല്‍ വിഭജനം ആയിരിക്കും .മറ്റു സംസ്ഥാനങ്ങളിലെ വിജനമായ സ്ഥലങ്ങളിലൂടെ നിര്‍മിച്ച 60 മീറ്റര്‍ പാത കാണിച്ചു കേരളത്തിലും ഇത് പോലെ വേണം എന്ന് വാശിപിടിക്കുന്നത് ഏതായാലും സാധാരണക്കാര്‍ക്ക് അല്ലെന്നു തീര്‍ച്ച.
45 മീറ്റര്‍ ഇല്ലാതെ തന്നെ 4 വരി ആറു വരി പാതകള്‍ നിര്‍മിക്കാം എന്നതു തന്നെ പലവട്ടം നാം ചര്‍ച്ച ചെയ്തതാണ് എന്നാല്‍ കുത്തക മുതലാളി മാരുടെ കഴുക കണ്ണുകള്‍ ഇത് കണ്ടില്ലെന്നെ നടിക്കൂ.ഇനി അടക്കപ്പെടുന്ന ഗ്രാമീണ റോഡുകള്‍ നീര്‍ച്ചാലുകള്‍ മുറിക്കപ്പെടുന്ന വയലുകള്‍ ഇടിച്ചു നിരത്തപ്പെടുന്ന കുന്നുകള്‍ റോഡിനു വേണ്ടി പൊട്ടിച്ചെടുക്കുന്ന പാറക്കെട്ടുകള്‍ ഈ റോഡുകള്‍ വന്നാല്‍ ഇപ്പോള്‍ തന്നെ ഒരു ശവപരമ്പായി മരിയ കേരളം, ആ ആലോചിക്കാനേ വയ്യ.

മാര്‍ക്കറ്റില്‍ കുതിച്ചുയരുന്ന ഭൂവിലക്ക് സമാനമായ നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുമോ??.ഭൂമി ഏറ്റെടുത്തു നഷ്ട പരിഹാരം നല്‍കുന്നത് വരെ ഇവരെ എവിടെ അധിവസിപ്പിക്കും പകരംഭൂമിയും തൊഴിലും നല്‍കാന്‍ സര്‍ക്കാര്‍ സന്നദമാകുമോ??

ഈ പാത വന്നാല്‍ കിഴക്ക് വശത്ത് വെള്ളക്കെട്ടും പടിഞ്ഞാറു വശത്ത് വരള്‍ച്ചയുമാകും ഫലം

വേണ്ടാ നമുക്കീ അതി ഭീകര പാത

vijayan larva August 28, 2010 at 8:05 AM  

ഇത്തവണ ഞാന്‍ കരുംപോട്ടന്റെ കൂടെയാണ് .വികസനത്തിന്‌ ഇവിടെ ആരും എതിരല്ല .കേരള ഭൂപ്രകൃതി അനുസരിച്ച്60 മീറ്റര്‍ പാത ഉണ്ടായാല്‍ കേരളത്തിന്റെ എത്ര ശത്തമാനം റോഡായിമാരും ?ഗുണഭോക്താക്കള്‍ ആര് ?ചര്‍ച്ച ചെയ്യേപ്പെടെണ്ടുന്ന വിഷയം തന്നെ .റോഡ്‌ നിമിക്കുമ്പോള്‍ എത്ര പേരെ കുടിയൊഴിപ്പിക്കേണ്ടി വരും ?കുടിയൊഴിപ്പിക്കുന്നവരുടെ ആവസ്യങ്ങള്‍ക്ക്‌ മുന്ഗണനനല്‍കേണ്ടതല്ലേ?പകരം സൌകര്യമുള്ള ഭൂമി കൊടുക്കാന്‍ സര്‍ക്കാരിന്നു കഴിയുമോ?ഈ വികസനം മുന്നില്‍ കണ്ടു കിട്ടാവുന്ന ഭൂമി റിയല്‍ എസ്റ്റേറ്റ്‌ ലോബി കൈവശ പ്പെടുത്തിയിരിക്കുകയാണ് .
ഓണ ദിവസം എന്റെ രണ്ടു മണിക്കൂര്‍ സമയം ചിലവഴിച്ചത് ( വഡോധര- അഹമ്മദാബാദ് )എക്സ്പ്രസ്സ്‌ ഹൈവേ പരിസരത്തായിരുന്നു . ഗുജറാത്തില്‍ മൂന്ന് ദിവസം ചുറ്റിയപ്പോള്‍ ,ചര്‍ച്ച ചെയ്യപ്പെടുന്ന ഹൈവേ കാണാതെ പറ്റില്ലല്ലോ .ഞാന്‍ അവടെ ഒറ്റ സാധാരനക്കാരന്റെയും വാഹനം കണ്ടിട്ടില്ല .പകരം വിലപിടിപ്പുള്ള കാറും ഹൈ ടെക് ബസ്സുകളും .പിന്നെ ലോറി ചരക്കുകളുമായി പാറുന്നുണ്ട് .സാധാരണക്കാരന്നു സാധന വിലകുരയുമെന്നു തോന്നുന്നില്ല .വേഗത്തില്‍കിട്ടുമെന്നുമാത്രം.റോഡില്‍ ഓടുമ്പോള്‍ അടക്കേണ്ടുന്ന ടക്സ് കൂട്ടി യാണല്ലോ സാധന വില നിശ്ചയിക്കുക. ഇങ്ങിനെയും പാവങ്ങള്‍ക്ക് ഗുണം ഇല്ല.പിന്നെ മറ്റൊരു കാര്യം .അവിടെ ഹൈവേ നിര്‍മിക്കുമ്പോള്‍ വലിയ കുടിയോഴിപ്പിക്കലോന്നും നടന്നതായി കണ്ടിട്ടില്ല. പരിസരം ജന വസ മില്ലാത്ത പ്രദേസങ്ങള്‍ മാത്രം. അവര്‍ക്ക് 120 മീറ്റര്‍ പാത വന്നാലും പ്രസ്നമില്ല .അവര്‍ ആഗ്രഹിക്കുന്നത് അതാണ് .എന്നാല്‍ കേരളം ?
"വേണ്ടാ നമുക്കീ അതി ഭീകര പാത"

Lalitha August 28, 2010 at 9:28 AM  

വേഗത്തിൽ പോകേണ്ട വാഹനങ്ങൽ പുതിയ പാതയിലൂടെയാണെങ്കിൽ അപ്ക്ട്ങൽ കുർയില്ലെ ?

ആരൊക്കെ എതിർ‍ത്താലും വികസനങ്ങൽ ഉണ്ടാകും

ഈ കരുമ്പൊട്ടെനും ഞാനും ഇവിറ്റെയിരുന്നു എതിർക്കാം എന്നു മാത്രം

Hari | (Maths) August 28, 2010 at 10:03 AM  

എന്താണ് സാര്‍ ഈ ദേശീയപാതാ വികസനം, അതെങ്ങനെയായിരിക്കുമെന്ന് എന്റെ ക്ലാസിലെ ഒരു കുട്ടി ചോദിച്ചപ്പോള്‍ അന്നെനിക്ക് കൃത്യമായ മറുപടി കൊടുക്കാനായില്ല. അതാണ് വിവിധ പത്രമാധ്യമങ്ങള്‍ റഫര്‍ ചെയ്ത് ഇത്തരമൊരു ലേഖനമെഴുതാനുള്ള കാരണം. നമ്മുടെ നാട്ടില്‍ നടക്കുന്ന ഒരു വലിയ മാറ്റത്തെപ്പറ്റി അറിയാന്‍ പാടില്ല എന്നത് വലിയൊരു നാണക്കേടല്ലേ.

പ്രമുഖ ബ്ലോഗറായ മലമൂട്ടില്‍ മത്തായിക്ക് മാത്​സ് ബ്ലോഗിലേക്ക് സ്വാഗതം. പ്രസക്തിയെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ ഇനി ജലപാതയ്ക്ക് ഇനി സാധ്യതയുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു വരും. പക്ഷെ റെയില്‍ഗതാഗതസാധ്യതകള്‍ പരിപോഷിപ്പിക്കാനുള്ള യാതൊരു നടപടിയും അധികാരികളില്‍ നിന്നില്ല എന്നത് ഖേദകരം തന്നെ. ലോകത്തിലെ ഏറ്റവും വലിയ ലാട്രിന്‍ എന്ന ബഹുമതിയോടെ റെയില്‍വേ സര്‍വ്വീസ് പരിഷ്ക്കാരങ്ങളില്ലാതെ തുടങ്ങിയേടത്തു തന്നെ നില്‍ക്കുന്നു.

ചുങ്കപ്പാത എന്നപേരില്‍ കളിയാക്കുമ്പോഴും ദേശീയപാതാവികസനം രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണെന്നതില്‍ സംശയമില്ല. പക്ഷെ കുടിയിറക്കപ്പെടേണ്ടി വരുന്ന പാവം മനുഷ്യര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം. സ്വസ്തജീവിതം നയിച്ചു കൊണ്ടിരിക്കെ, ഒരു കുടുംബത്തെ വികസനത്തിന്റെ പേരില്‍ ഇറക്കി വിടുമ്പോള്‍ പുനരധിവാസം ഗൗരവകരമായി കാണേണ്ടതാണ്.

shemi August 28, 2010 at 11:43 AM  

"ദേശീയപാതാവികസനത്തിന്റെ ഭാഗമായി സ്ഥലമെടുക്കേണ്ടി വരുമ്പോള്‍ ഇരുപതിനായിരത്തോളം ഉടമകള്‍ സ്ഥലം വിട്ടു കൊടുക്കേണ്ടി വരും. സ്ഥലത്തിന്റെ വില നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. പക്ഷെ സ്ഥലവും കെട്ടിടവുമൊക്കെ വിട്ടുകൊടുക്കേണ്ടി വരുന്ന സ്ഥലമുടമകള്‍ക്ക് ഉടനടി ന്യായമായ സ്ഥലവില കൈമാറുന്നതിന് ഇപ്പോള്‍ കാലതാമസം വരുന്നുണ്ട്."
ഈ പ്രശ്നമാണ് ഏറ്റവും പ്രധാനം. എന്നാല്‍ അര്‍ഹമായപ്രാധാന്യം ലഭിക്കാറില്ലെന്നതാണ് വാസ്തവം.....മാറ്റങ്ങള്‍നല്ലതിനാവട്ടെ എന്നു പ്രത്യാശിക്കാം

കരും പൊട്ടന്‍ August 28, 2010 at 12:32 PM  

വേഗത വേണം പക്ഷെ ആര്‍ക്കു ??.
നാട്ടില്‍ വയലീലകളില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്കോ??
കാട്ടില്‍ താമസിക്കുന്ന വനവാസികള്‍ക്കോ??.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രചെയ്യുന്നത് ഒരിക്കലും NH 17 ലോ NH 47 ലോ അല്ല അഥവാ തെക്ക് വടക്കില്‍ അല്ല ,മറിച്ച്‌ കിഴക്ക് പടിഞ്ഞാര്‍ ദിശയില്‍ ആണ്.കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉള്ളതും അങ്ങിനെ തന്നെ.
അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ഗ്രാമീണ റോഡുകളിലാണ് !!.ചരക്ക് ഗതാഗതവും ഏറ്റവും കൂടുതല്‍ നടക്കുന്നതും കിഴക്ക് പടിഞ്ഞാരിലാണ് .അവിടെ ഒന്നും വീതി കൂട്ടാതെ ബിഓടി ക്കുവേണ്ടിയുള്ള ഈ ധ്രിതി.ജനങ്ങളുടെ സൗകര്യം അല്ല മറിച്ച്‌ കുത്തകകള്‍ക്കും മന്ത്രിമാര്‍ക്കും പിന്നെ കാസര്‍കോട്‌ നിന്നും കോട്ടയത്തേക്ക് പോകുന്ന ബാബു സാറിനും മറ്റുള്ളവരുടെ ശല്യമില്ലാതെ കുതിച്ചു പായാം.

@ലളിത
വികസനം വേണം പക്ഷെ ലളിത ടീച്ചറെ.നിങ്ങളുടെ വീടും പറമ്പും തച്ചു തകര്‍ക്കപെടുമായിരുന്നെകില്‍ ,ഉറ്റവരെയും ഓടയാവേരെയും പിരിഞ്ഞു ദൂരെ ദേശത്ത് സര്‍ക്കാര്‍ തരുന്ന 5 സെന്റില്‍ കുടില്‍ വെക്കേണ്ടി വരുമായിരുന്നെങ്കില്‍,തന്‍റെ പ്രതീക്ഷ ആയിരുന്ന വരുമാന മാര്‍ഗങ്ങള്‍ അടച്ചു കൊണ്ടാണെങ്കില്‍.വികസനം വരാന്‍ നിങ്ങള്‍ ഇത്ര വാശി കാണിക്കുമായിരുന്നോ??.
വികസനം വരട്ടെ പക്ഷെ എന്നെ തകര്‍ത്തു കൊണ്ടാകരുത് എന്നാ നിലപാട് ശരിയല്ല.

വേണോ ഈ രാക്ഷസ പാത !!

ഈ വിഷയത്തില്‍ രാമനുണ്ണി സാര്‍ അഭിപ്രായം രേഖപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

SMASH August 28, 2010 at 12:44 PM  

ഇതൊക്കെ ഒരു പത്തുമുപ്പത് കൊല്ലം മുന്‍പേ ആലോചിക്കേണ്ടതായിരുന്നു! ഭാവിയില്‍ വാഹനങ്ങള്‍ കൂടുമെന്നും ഇരു വശങ്ങളിലും ജനവാസം കൂടുമെന്നും ഒക്കെ! അതനുസരിച്ച് അന്നേ ഇതൊക്കെ പ്ലാന്‍ ചെയ്യേണ്ടതായിരുന്നു. അന്നത്തെ ഇഞ്ചീനീരന്മാര്‍ക്കും മന്ത്രിമാര്‍ക്കും ദീര്‍ഘദര്‍ശനം ഇല്ലാതെ പോയതിന്റെ ഫലമാണ്‌ ഇന്ന് അനുഭവിക്കുന്നതൊക്കെ. പത്തമ്പതു കൊല്ലം മുന്‍പുള്ള വിദേശ സിനിമകളൊക്കെ കാണുമ്പോള്‍ അതിലും നൂറുമീറ്റര്‍ റോഡും അതി ഗംഭീര ഫ്ലൈ ഓവറുകളും ഒക്കെ കാണാം. എന്നാല്‍ ഇവിടെ ഇപ്പോഴും വല്ല മാറ്റവുമുണ്ടോ? ഓ അവര്‌ അതൊക്കെ ഇവിടുത്തെ പാവങ്ങളെ പറ്റിച്ച് ഒണ്ടാക്കിയതല്ലേ? എന്താ ഇവിടെയുള്ളവര്‍ക്ക് അവിടുത്തെ പാവങ്ങളെ പറ്റിക്കാന്‍ എന്തേ പറ്റിയില്ലാ? വല്ല്യ ബുദ്ധിയും അറിവും ഒക്കെ ഉണ്ടായിരുന്ന അതി ഭയങ്കരന്മാരായിരുന്നു നമ്മുടെ പൂര്‍‌വികര്‍ എന്നാണല്ലോ നാഴികയ്ക്ക് നാല്പതു വട്ടവും പറയുന്നത്!ഇവരുടെ പ്രായൊഗിക ബുദ്ധി മൊത്തം പൂജ നടത്താനും, മുലക്കരം പിരിക്കാനും സ്ത്രീകളെ തീയില്‍ ചാടിക്കാനും സംബന്ദം നടത്തുവാനും ഉപയോഗിച്ചതുകൊണ്ടാണോ ഇങ്ങനെയുള്ള ദീര്‍ഘദര്‍ശനം ഒന്നും എന്തേ ഗ്രന്ഥത്തില്‍ എഴുതി വച്ചുകാണാഞ്ഞത്! പ്രപഞ്ച രഹസ്യങ്ങളൊക്കെ പുട്ടു പുട്ടു പോലെ വിശദ്ധീകരിച്ച് മുനിവര്യന്മാരുടെ ബുദ്ധിയും പ്രായോഗികതയും പരിണാമത്തിന്റെ ഏതോ ഘട്ടത്തില്‍ ജനിതകത്തില്‍ നിന്നും അപ്രത്യക്ഷമായോ, അതോ മുനിമാര്‍ ബ്രഹ്മചാരികളായതിനാല്‍ അടുത്ത തലമുറ സൃഷ്ടിച്ചില്ലേ?

മക്കളേ, നിങ്ങള്‍ ഇപ്പോഴും അമേരിക്കക്കാര്‍ പറയുന്നതും കേട്ട് നമ്മള്‍ ഇപ്പ വികസിക്കും ഇപ്പ വികസിക്കും എന്നും വിചാരിച്ചാണോ ഇരിക്കുന്നത്? അവരങ്ങനെ ആളെ പറ്റിക്കാന്‍ പല വേലകളും എറക്കും. അതും കേട്ട് മയങ്ങി ന്റുപ്പാപ്പാക്ക് ദിനേസര്‍ ഉണ്ടായിരുന്നു എന്നും പറഞ്ഞ് മടിപിടിച്ചിരുന്നാല്‍ 2020 ല്‍ ഇന്ത്യ എത്യോപിയയുലും കഷ്ടത്തില്‍ ആയിരിക്കും എത്തുന്നത്. ക്രിക്കറ്റുകളിയുടെ നേരത്തും പാകിസ്ഥാനെ കുറ്റം പറയുന്ന നേരത്തും ആര്‍ഷഭാരതം പറയുന്ന നേരത്തും പിന്നെ ഇവിടുത്തെ ചേരികള്‍ മറ്റുള്ളവര്‍ കാണുമ്പോഴും മാത്രം പൊന്തിവരുന്ന രാജ്യസ്നേഹം കൊണ്ട് എന്ത് കാര്യം. ആദ്യം ഇള്ള കിടാങ്ങളുടെ സ്വഭാവം നിര്‍ത്തുക, അല്പം ഭൗതികമായി വളരുക! അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക. മതപ്രഭുക്കന്മാരുടേയും, രാഷ്ട്രീയ എമ്പോക്കികളുടെയും താളത്തിനൊത്തു തുള്ളല്‍ ഇനിയെങ്കിലും അവസാനിപ്പിച്ച് നാലാംകിട മസാല സിനിമകള്‍ കാണല്‍ നിര്‍ത്തി റിയാലിറ്റി/കൂതറ ഷേകളുടെ മുന്നില്‍ നിന്നും എണീറ്റ്, എന്തെങ്കിലും ഉപകാരം ഉള്ള കാര്യം ചെയ്യാന്‍ നോക്കു സോദരേ.., അല്ലെങ്കില്‍ അങ്ങനെയുള്ള ഒരു തലമുറയെ എങ്കിലും വളത്തിയെടുക്കുക, ദീര്‍ഘദര്‍ശനവും പ്ലാനിംഗും സമ്പന്നതയും എല്ലാം ഇങ്ങോട്ട് നമ്മളെ തേടി വരുക തന്നെ ചെയ്യും.
ജയ് ഹിന്ദ്....

SMASH August 28, 2010 at 1:08 PM  
This comment has been removed by the author.
SMASH August 28, 2010 at 1:12 PM  

ഈ പാത വേണ്ടേ വേണ്ട എന്ന് പറയരുത്. ഇതും വേണം, താങ്കള്‍ പറഞ്ഞ കാര്യങ്ങളും അതിനൊപ്പം ശരിയാകണം. റോഡു വന്നാല്‍ പിന്നെ ദൂരദേശത്തേയ്ക്ക് പോണം ബന്ദുക്കളെ കാണാന്‍ കഴിയില്ല എന്നൊക്കെ പറയുന്നത് ബാലിശമാണ്‌. അങ്ങനെയുള്ള വിഷമങ്ങളൊക്കെ അല്പ കാലത്തേയ്ക്കു മാത്രം അതുകഴിഞാല്‍ അതുമായി അലിഞ്ഞു ചേരാന്‍ എല്ലാവര്‍ക്കും സാധിക്കും. സാധിക്കണം.ഒരു മുപ്പതു കൊല്ലം മുന്‍പ് ഇതൊക്കെ വളരെ സുഖമമായി ചെയ്യാമായിരുന്നു, അന്ന് ആ ബുദ്ധി ആര്‍ക്കും പോയില്ല! ഇത് ഇനിയെങ്കിലും നടത്തിയില്ലെങ്കില്‍ ഇനിയും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. പറഞ്ഞപോലെ ഗ്രാമീണ റോഡുകള്‍ ഒക്കെ ഊടുവഴികള്‍ മാത്രമായി കിടക്കുമ്പോള്‍ അതിന്റെ വികസനത്തിനു തന്നെയായിരിക്കണം മുന്‍‌ഗണന. അതായത് താഴേ തട്ടില്‍ നിന്നും തുടങ്ങണം. എല്ലാം അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെ. തൊഴുത്തു പോലെ കിടക്കുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിങ്ങള്‍ മുതല്‍ ആ നിലവാരം കാത്തുസൂക്ഷിക്കുന്നതായിരിക്കണം എന്നാണ്‌ എന്റെ ഒരിക്കലും നടക്കാനിടയില്ലാത്ത ആഗ്രഹം!

Swapna John August 28, 2010 at 1:20 PM  

അങ്കമാലി-ചാലക്കുടിയിലൂടെ പോകുന്ന ദേശീയപാതയ്ക്ക് വേണ്ടി കൊരട്ടിയിലുള്ള എന്റെ തറവാട്ടുവീടിന്റെ ഒരു മുറിയാണ് പൊളിച്ചു കളയേണ്ടി വന്നത്. ഹൈവേയില്‍ നിന്ന് ഇത്ര അകലം പാലിച്ചു കൊണ്ടേ കെട്ടിടങ്ങള്‍ പാടുള്ളുവെന്നാണ് നിയമം. പക്ഷേ, ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ വീടിന്റെ ഒരു ഭാഗം മുറിച്ചൊടുക്കിയത് ഏത് വികസനത്തിന്റെ പേരിലായാലും എനിക്കതിനെ ന്യായീകരിക്കാനാവില്ല. എന്റെ അച്ഛനും അമ്മയും അനുഭവിച്ച മാനസിക സംഘര്‍ഷത്തിന് കണക്കില്ല. ഇന്നും അതിന്റെ ദുഃഖഭാരം പേറുന്നവരാണ് എന്റെ നാട്ടുകാരും.

SMASH August 28, 2010 at 1:29 PM  

പാവങ്ങളെ പണക്കാരാക്കുക, എന്നിട്ട് റോഡു പണിയുക...അതിനെന്തുണ്ട് വഴി?

ആഗോള കുത്തകകള്‍ പറ്റിക്കുന്നത് ഇവിടുത്തെ പാവപെട്ടവരെയല്ല! മറിച്ച് പണക്കാരെയും മധ്യവര്‍ഗ്ഗത്തേയും ആണ്‌. അതിന്റെയൊക്കെ നഷ്ടം മുതലാക്കാന്‍ അംബാനി കുമ്പാനി തുടങ്ങിയ ഇവിടുത്തെ പണക്കാര്‍ ഇവിടുത്തെ പാവങ്ങളെ പറ്റിക്കുന്നു.

ഇതിനുള്ള ഏക പരിഹാരം ഇവിടുത്തെ ഭയങ്കര ബുദ്ധിമാന്മാരാണെന്ന് അവകാശപ്പെടുന്ന ഈ വരേണ്യ ഉപരിവര്‍ഗ്ഗം , വിദേശ കുത്തകളുടെ അടിമകളായി അവര്‍ക്ക് ചെയ്യുന്ന വിടുവേലകളില്‍ നിന്നും കിട്ടുന്ന ബഹുമതികള്‍ കാണിച്ച് അതിനൊപ്പം കുറേ മംഗ്ലീഷും പറഞ്ഞ് ഇവിടുത്തെ പാവങ്ങളെ പേടിപ്പിച്ച് നടക്കുന്നതിനു പകരം ചെയ്യേണ്ടത്, പുരാണങ്ങളില്‍ പറയുന്ന അതി ഭയങ്കരമായ ആ ബുദ്ധി പുറത്തെടുത്ത് ആഗോള കുത്തകകളെ നിലക്കു നിര്‍ത്തി അവരുടെ കുത്തക തകര്‍ക്കുക! മത്സരാദ്ധിഷ്ടിത വിപണിയുടെ ഈ കാലത്ത് അവര്‍ക്ക് ഇവിടുത്തെ പാവങ്ങളോട് ചെയ്യാവുന്ന ഏറ്റവും വലിയ സല്‍ക്കര്‍മ്മം ഇതുമാത്രമാണ്‌.

Vijayan Kadavath August 28, 2010 at 3:23 PM  

ബുദ്ധിമാന്മാരാണെന്നു കാണിക്കാന്‍ ഏറ്റവും നല്ല പരിപാടി പുരാണങ്ങളെയും ഇതിഹാസങ്ങളെയുമൊക്കെ രായ്ക്കുരാമാനം തെറിവിളിക്കുക. എന്നിട്ട് കയ്യില്ലാത്തവരായി നടക്കുക. വിഷയത്തെ ദേശീയപാതയില്‍ നിന്ന് അകറ്റാനുള്ള ശ്രമം വളരെ വളരെ ദുരുദ്ദേശപരമാണെന്നു തോന്നുന്നു.

പുതുതായി വരാന്‍ പോകുന്ന ദേശീയപാത കേരളത്തെ രണ്ടാക്കി മുറിച്ചേക്കാമെന്ന വാദത്തില്‍ കഴമ്പില്ലാതില്ല. ഭാഷകളുടെ ഉദ്ഭവം തന്നെ ഇതുപോലുള്ള വേലിക്കെട്ടുകളില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. ഒരു നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ തമ്മില്‍ പോക്കുവരവ് ഇല്ലെങ്കില്‍ രണ്ടിടത്തെയും ഭാഷകളില്‍ ചെറുതെങ്കിലും വ്യത്യാസങ്ങളുണ്ടാകാമെന്നാണ് ഭാഷാപണ്ഡിതര്‍ പറയുന്നത്. ആര്‍ട്ടിക്കിളില്‍ പറയുന്ന പ്രകാരമാണെങ്കില്‍, 45 മീറ്റര്‍ വീതിയുള്ള, 100 കിമീറ്റര്‍ വേഗതയില്‍ ചീറിപ്പോകുന്ന വാഹനങ്ങളുള്ള ഒരു റോഡ് കേരളത്തെ രണ്ടായി മുറിക്കും. കിലോമീറ്ററുകള്‍ക്കിടയില്‍ ആണ് മേല്‍പ്പാതയോ കീഴ്പ്പാതയോ വരികയെന്നിരിക്കെ, തങ്ങള്‍ക്ക് വേണ്ട സാധനസാമഗ്രികളെല്ലാം റോഡ് മുറിച്ച് കടക്കാതെ വാങ്ങാനാകുന്ന സാഹചര്യമൊരുങ്ങും. കാലക്രമേണ ഒരു കരയിലുള്ളവര്‍ മറ്റൊരു കരയിലേക്ക് പോകാത്ത അവസ്ഥ വരും. ഈ വിഷയമല്ലേ യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്?

S.V.Ramanunni August 28, 2010 at 5:05 PM  

വികസനം വേണം. അതിന്ന് മുൻ‌ഗണന വേണം.ആദ്യം വേണ്ടത് ഇപ്പോഴുള്ള പാതകൾ ഗതാഗതയോഗ്യമാക്കലാണ്. പിന്നെ, ഗ്രാമീണറോഡുകൾ നന്നാക്കിയെടുക്കണം. ജല പാത, റയിൽ എന്നിവ വികസിപ്പിക്കണം. അതൊന്നും ചെയ്യാതെ സൂപ്പർ ഹൈവേ മാത്രമായി ഉണ്ടാക്കാൻ കഴിയില്ല. ഉണ്ടാക്കിയിട്ട് കാര്യവുമില്ല. സൂപ്പർ ഹൈവേയിലെത്താൻ ഈ ഊടുവഴികളൊക്കെ തരണം ചെയ്തിട്ടുവേണ്ടേ? സൂപർ ഹൈവേയിൽ വണ്ടി ഓടിക്കേണ്ടവരൊക്കെ റോഡ്‌വക്കിൽ തന്നെയുള്ളവരാകില്ലല്ലോ?
സാധാരണക്കാരന്ന് സാധാരണവഴി തന്നെ നന്നായി കിട്ടണം. വികസനം അടിത്തട്ടിൽ നിന്ന് തുടങ്ങണം. അതിന്നുള്ള ഒരു ശ്രമവും ചർച്ചയും നിലവിൽ നടക്കുന്നും ഇല്ല.
* * *
സ്വന്തം കുടികിടപ്പും വീടും അതിന്റെ വൈകാരികതയും ഒക്കെ നഷ്ടപ്പെട്ട് അഭയാർഥികളാകുന്ന വികസനത്തിന്റെ ഇരകളെ കുറിച്ചോർത്താൽ നമുക്ക് ഇതൊന്നും ഒരിക്കലും പിന്താങ്ങാനാവില്ല. ഒരു നഷ്ടപരിഹാരത്തുകകൊണ്ടും പരിഹരിക്കാവുന്നതല്ല കുടിയിറക്കുകൾ.

SMASH August 28, 2010 at 5:26 PM  

ബുദ്ധിമാന്മാരാണെന്നു കാണിക്കാന്‍ ഏറ്റവും നല്ല പരിപാടി പുരാണങ്ങളെയും ഇതിഹാസങ്ങളെയുമൊക്കെ രായ്ക്കുരാമാനം തെറിവിളിക്കുക. എന്നിട്ട് കയ്യില്ലാത്തവരായി നടക്കുക

കയ്യില്ലാത്തവരായി നടക്കുക!!!!???? ഹ ഹ ഹ..

പുരാണങ്ങളെയും ഇതിഹാസങ്ങളെയും ആരും തെറിവിളിച്ചിട്ടില്ല. മറിച്ച് അതില്‍ മാത്രം പെറ്റുകിടന്ന് മറ്റുള്ളവന്റെ കണ്ടുപിടുത്തങ്ങളും സാങ്കേതിക വിദ്യകളും വെറുതേ ഉപയോഗിക്കാന്‍ മാത്രം പഠിച്ച് അതില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കി അവരുടെ മുന്നില്‍ കവാത്ത് മറക്കുകയും എന്നിട്ട് ഇവിടുത്തെ പാവപെട്ടവന്റെ നേരെ ഞെളിയുകയും ചെയ്യുന്നവരെയാണ്‌ തെറിവിളിച്ചത്. അവര്‍ക്ക് പണ്ട് ഈ പറഞ്ഞ കണ്ടുപിടുത്തങ്ങള്‍ നടത്തിയവരുടെ പോലെ പ്രായോഗിക ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ ഇവിടെ ഈ പറഞ്ഞ റോഡ് വീതി പ്രശ്നം ഒന്നും ഉണ്ടാകില്ലായിരുന്നു. ഇതിന്റെയൊക്കെ അടിവേര്‌ കിടക്കുന്നത് ഇവിടുത്തെ കാലാകാലങ്ങളായുള്ള ഭരണാധിപന്മാരുടെ പ്രായോഗിക ബുദ്ധിയുടെ കുറവുമൂലമാണ്‌. അതിന്‌ പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ കിടന്ന് അലറിവിളിച്ചാലൊന്നും പ്രധിവിധിയുണ്ടാകില്ല. കോമണ്‍ വെല്‍ത്ത് വിശേഷങ്ങളൊക്കെ കേള്‍ക്കുന്നില്ലേ?
ഇനിയും വൈകിയിട്ടില്ല! മാറ്റം ഇപ്പോള്‍ തുടങ്ങിയാല്‍ ഒരു പക്ഷെ അടുത്ത തലമുറയിലെങ്കിലും ദീര്‍ഘവീക്ഷണവും കാര്യപ്രാപ്തിയും യഥാര്‍ഥ ശാസ്ത്രജ്ഞാനവും ഉള്ള മന്ത്രിമാരും, ഉദ്യോഗസ്ഥരും ഉണ്ടായി വരും.

vijayan said..
"ഒരു നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ തമ്മില്‍ പോക്കുവരവ് ഇല്ലെങ്കില്‍ രണ്ടിടത്തെയും ഭാഷകളില്‍ ചെറുതെങ്കിലും വ്യത്യാസങ്ങളുണ്ടാകാമെന്നാണ് ഭാഷാപണ്ഡിതര്‍ പറയുന്നത്"കിലോമീറ്ററുകള്‍ക്കിടയില്‍ ആണ് മേല്‍പ്പാതയോ കീഴ്പ്പാതയോ വരികയെന്നിരിക്കെ, തങ്ങള്‍ക്ക് വേണ്ട സാധനസാമഗ്രികളെല്ലാം റോഡ് മുറിച്ച് കടക്കാതെ വാങ്ങാനാകുന്ന സാഹചര്യമൊരുങ്ങും."

അങ്ങനെ ഉണ്ടായാല്‍ എന്താണ്‌ പ്രശ്നം? അല്ലായിരുന്നെങ്കില്‍ ഇന്ന് ലോകത്തില്‍ വിവിധ ഭാഷകള്‍ ഉണ്ടാകുമായിരുന്നോ? മനുഷ്യന്‍ ഇന്നയിന്ന പോലെ ജീവിച്ചോളാം എന്ന് ആര്‍ക്കും എഴുതികൊടുത്തിട്ടൊന്നുമല്ലല്ലോ വന്നിരിക്കുന്നത്! നൂറു കൊല്ലം മുന്‍പ് ജീവിച്ചതു പോലെയാണോ ആളുകള്‍ ഇന്ന് ജീവിക്കുന്നത്?അപ്പോള്‍ മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌. അതിന്‌ കിടന്ന് നിലവിളിച്ചിട്ട് കാര്യമില്ല.

ജനങ്ങളുടെ സാമ്പത്തികമായ എല്ലാ പ്രശ്നങ്ങളും പരിപൂര്‍ണ്ണമായും പരിഹരിച്ചതിനു ശേഷം പാത വരണം, തെക്കു വടക്ക് മാത്രമല്ല, കിഴക്കുപടിഞാറും, പിന്നെ കേരളം മുഴുവന്‍ അതിവേഗ മെട്രോ ലൈനും എല്ലാം വരണം. Stockholm ലെയും, Geneva യിലേയും Osaka യിലേയും ആളുകള്‍ ഉപയോഗിക്കുന്നപോലുള്ള ഏറ്റവും മുന്തിയ ടെക്നോളജികള്‍ തന്നെ ഇവിടെയുള്ള എല്ലാ മേഖലകളിലും ദരിദ്ര പണക്കാരന്‍ എന്ന് വ്യത്യാസമില്ലാതെ ഉപയോഗിക്കാന്‍ കഴിയണം. പറ്റുമെങ്കില്‍ ഈ പറഞ്ഞ സാധനങ്ങളൊക്കെ ഇവിടെ വെറുതെ തട്ടികൂട്ടാതെ നല്ല ഏ-ക്ലാസ്സായി തന്നെ നിര്‍മ്മിക്കാന്‍ എളിയ രീതിയില്‍ ശ്രമം തുടരുകയും വേണം.
പിന്നെ ഇതിനൊക്കെ എതിരായി എന്തൊക്കെ ഘടകങ്ങളുണ്ടോ അതെല്ലാം പിഴുതെറിയപ്പെടണം.

Anonymous August 28, 2010 at 6:28 PM  

45 മീറ്റര്‍ സ്ഥലമെടുത്താലും റോഡ് പണിയുക 20 മീറ്ററിലായിരിക്കും. 17 കോടി/കിലോമീറ്റര്‍ എന്ന നിരക്ക് കൂടിപ്പോയതുകൊണ്ട് BOT മുതലാളി ഇപ്പോള്‍ വശങ്ങളിലുള്ള തുടര്‍ച്ച ഇല്ലാത്ത സര്‍‌വ്വീസ് റോഡ് ഒഴുവാക്കിയാണ് 12 കോടി/കിലോമീറ്റര്‍ എന്ന പുതിയ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.

അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ റോഡിന്റെ വീതി കുറക്കുകയും, തീവണ്ടി പാതകള്‍ പണിയുകയും വേഗത കുറച്ചു കൊണ്ടുവരികയും ചെയ്യുന്ന അവസരത്തില്‍ നാം അവര്‍ പിന്‍തള്ളിയ വികല വികസ മാതൃകകള്‍ പിന്‍തുടരുത്.
നാലുവരി പാതയെ കുറിച്ച് ചില ലേഖനങ്ങള്‍ ഇവിടെയുണ്ട്.

JAYAN August 28, 2010 at 6:44 PM  

ആലപ്പുഴ ജില്ലയിലെ പുറക്കാട് പഞ്ചായത്തില്‍ NH47 ന്റെ സമീപത്തു താമസിക്കുന്ന ഞാന്‍ ഈ വികസനത്തിലൂടെ വീട് നഷ്ടപ്പെടുന്നവരിലോരളാണ്.റോഡ്‌ വികസനമാണ് ലക്ഷ്യമെങ്കില്‍ 30 കൊല്ലം മുന്‍പ് 30 .5 മീടെര്‍ വീതിയില്‍ എടുത്ത സ്ഥലത്ത് നാലുവരി പാത പണിയാവുന്നത്തെ ഉള്ളു .നിര്‍ദ്ധിഷ്ട പാതയ്ക്കിരുവശവും പാര്‍ക്കുന്ന മത്സ്യതൊഴിലാളികള്‍ ഉപജീവന മാര്‍ഗവും കിടപ്പാടവും നഷ്ടപെടുന്ന ഭീതിയിലാണ് .വികസനം വേണ്ടത് തന്നെ ;പക്ഷെ പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിച്ചു വേണമെന്നുമാത്രം .

krish | കൃഷ് August 28, 2010 at 7:12 PM  

നല്ല ലേഖനം.
ഇപ്പൊഴത്തേയും ഇനി ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ നമുക്ക് സുഗമമായി സഞ്ചരിക്കാൻ പറ്റുന്ന വീതിയുള്ള പാത (നാഷനൽ ഹൈവേ) അത്യാവശ്യമാണ്. സുഗമമായ ചരക്ക് നീക്കത്തിനും ഇത് ആവശ്യമാണ്. ദിവസേന നിരത്തിലെ അപകടങ്ങളിൽ പൊലിഞ്ഞു വീഴുന്ന ജീവനുകളുടെ കണക്കും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ജീവിതാവസാനം വരെ കഷ്ടപ്പാട് അനുഭവിക്കുന്നവരുടേയും കണക്ക് നോക്കുമ്പോൾ യുദ്ധം നടന്നാൽ സംഭവിക്കുന്നതിനേക്കാൾ കൂടുതലായിരിക്കും.
നാഷനൽ ഹൈവേക്കെതിരെയുള്ള എതിർപ്പുകൾ കാണുമ്പോൾ തോന്നുന്നത് ഇവിടെ റോഡിൽ പൊലിയുന്ന് ജീവന് ഒരു വിലയുമില്ല എന്നാണ്. എതിർക്കുന്ന എല്ലാവരും സ്ഥലവും സ്വത്തും നഷ്ടപ്പെടുന്നതിനെക്കുറിച്ചാണ് വേവലാതിപ്പെടുന്നത്. ഇതിന്റെ പുറകിൽ തീർച്ചയായും വ്യക്തമായ സ്വതാല്പര്യങ്ങൾ ഉള്ളവർ ഉണ്ടാവും. കേരളത്തിലെ വികസനം എന്നു പറയുംപ്പോൾ ഇന്നിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നു തോന്നും. നാളെയുടെ കൂടി വരുന്ന ആവശ്യം കൂടി കണക്കിലെടുത്ത് വേണം വികസനം നടപ്പിലാക്കാൻ. ഇപ്പോൾ കേരളത്തിലെ ഹൈവേയിലൂടെ സഞ്ചരിക്കാൻ ഭയം തോന്നുന്നു. വീതി കുറഞ്ഞ പാതിയിലൂടെ ടാങ്കർ, കണ്ടെയനറ് ട്രക്കുകൾ, ചരക്ക് ലോറികൾ എന്നിവയെ കടത്തി വെട്ടിയുള്ള ബസ്സുകളുടെയും കാറുകളുടേയും മത്സരപ്പാച്ചിൽ. കുണ്ടും കുഴിയും നിറഞ്ഞ റോഡ്. അപകടം എപ്പോഴും പ്രതീക്ഷിക്കാം. ഒരു യാത്ര കഴിയുമ്പോൾ നടുവൊടിയുന്ന പ്രതീതി വേറെ.

ഈ നാട്ടിലെ ചിലരുടെ സ്ഥലവും വീടും നഷ്ടപ്പെടുന്നതിനേക്കാൽ വലുത് (അവർക്ക് പകരം സ്ഥലവും ന്യായമായ നഷ്ടപരിഹാരവും നൽകണം) നമ്മളിൽ പലരുടേയും ജീവൻ റോഡിൽ നഷ്ടപ്പെടാതിരിക്കുന്നതാണ് നല്ലത് എന്ന് ഓർക്കുക.


ഒരു പഴയ പോസ്റ്റ്: വാഹനാപകടങ്ങള്‍ കൂടുന്നതെന്തുകൊണ്ട്‌?

മലമൂട്ടില്‍ മത്തായി August 29, 2010 at 12:51 AM  

While an express highway will definitely improve the situation, other modes cannot be ignored. Bulk movement of goods is more economical using waterways and railways. More over the use of container lorries will degrade the highway faster than any other vehicles. In most developed countries there is a good network of canals - The Eerie Canal in the US is an example which are still used for transporting bulk manufactured goods.

One idea would be to link all the main coastal towns of Kerala which are on the coast using a high speed boat service. That way pressure is off the roadways and the railways. How about such a service from Mangalore to Trivandrum by the Arabian sea? This could be much more cost effective and easy to bring online. Mind you, we cannot use the rust buckets which are currently used for Inland navigation in Kerala for such an operation.

ഡ്രോയിങ്ങ് മാഷ് August 29, 2010 at 7:00 AM  

മലമൂട്ടില്‍ മത്തായി മുന്നോട്ട് വെച്ചിരിക്കുന്ന പോയിന്റുകള്‍ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നവ തന്നെ. റോഡുകളിലെ തിരക്കൊഴിവാക്കാന്‍ അതും ഉപകരിക്കുമെന്നു തീര്‍ച്ച. യഥാര്‍ത്ഥത്തില്‍ ജലഗതാഗതത്തിന്റെ സാധ്യതകള്‍ എത്രമാത്രം ഉപയോഗിക്കപ്പെടുന്നുണ്ട്. കേവലം കടത്ത് എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയല്ലേ 63 വയസ്സായിട്ടും നമ്മള്‍?

SUNIL V PAUL August 29, 2010 at 8:35 AM  

Some of our teachers are still in 1800 AD.Education department should conduct seminars and classes to improve the knowledge of them.
India is a developing country,The first step of development is the "Roads".Roads will reduce the fuel consumption of India and will save India.It will reduce the time and distance.(Are you ready to use Dialup internet instead of Broadband?Are you ready to travel in a bullock cart instead of Bike or Bus? )
Please think about our nation.Those who live near the road must leave the road side,and Government must give a new place and house to them.
I know there are so many,who are not ready to live the roadside even after they got place and house from government.

Anonymous August 29, 2010 at 11:16 AM  

ഞാന്‍ ഒരു കമന്റ് ഇവിടെ എഴുതിയിരുന്നു. ഇപ്പോള്‍ അത് കാണുന്നില്ല. ബോധപൂര്‍വ്വം നീക്കം ചെയ്തതല്ലെങ്കില്‍ അറിയികുക, എന്തെങ്കിലും സാങ്കേതിക കുഴപ്പമാകാം.

Hrishi August 29, 2010 at 11:59 AM  

very informative post !!

vijayan larva August 29, 2010 at 12:26 PM  

@സുനില്‍ വി പോള്‍ ,
ചില അധ്യാപകര്‍ 1800 ഇല്‍ ജീവിക്കുന്നവരയിട്ടോ വികസനത്തെ എതിര്‍ക്കുന്നത് കൊണ്ടോ അല്ല കേരളത്തിലെ 45 മീറ്റര്‍ പാതയെ വിമര്‍ശിച്ചത് .താങ്കള്‍ പറഞ്ഞ ഒരു കാര്യം ശറിയാന് . പുതിയ റോഡില്‍ ഇന്ധന ചെലവ് കുറയും ,ദൂരംകുറയും.എന്നാല്‍ ഡയല്‍ അപ്പ്‌ ഉം ബ്രോഡ് ബാണ്ടും ഉദാഹരിച്ചത് ശരിയായി എന്ന് അഭിപ്രായമില്ല. ബ്രോഡ് ബാന്‍ഡ് മറ്റാര്‍ക്കും ഉപദ്രവം ചെയ്തിട്ടോ പാവങ്ങളുടെ വിരിമാറിലൂടെ കേബിള്‍ വലിചിട്ടോ അല്ലല്ലോ നിങ്ങളെ പോലുള്ളവര്‍ഉപയോഗിക്കുന്നത് പിന്നെ മറ്റുളവര്‍ക്ക് ഉപദ്രവം ചെയ്തിട്ടാണെങ്കില്‍ വേഗത കൂടിയ വാഹനത്തില്‍ ഞങള്‍ ഇല്ല .പകരം 'മൂരി വണ്ടി 'യില്‍ സഞ്ചരിക്കാന്‍ തയ്യാര്‍.രാജ്യ പുരോഗതിയുടെ പേര് പറഞ്ഞു ഇവിടെ വേഗതയില്‍ സഞ്ചരിക്കേണ്ടാവര്‍ ഭരണ ചക്രം തിരിക്കെണ്ടാവരോ അവര്‍ക്ക് വോട്ട് നല്‍കുന്നവരോ ?NH 17.NH 47, NH 212തുടങ്ങിയ റോഡുകളുടെ മുഴുവന്‍ ഭാഗത്ത്‌ കൂടി താങ്കള്‍ സച്ചരിചിട്ടുന്ടെന്നു കരുതുന്നു.17 ന്റെ കേരള ഭാഗവും പനവേല്‍ വരെയുള്ള ഭാഗവും ,47 ന്റെ കേരള ഭാഗവും സേലം വരെയുള്ള ഭാഗവും ഒന്ന് താരതമ്യം ചെയ്യാമോ ?താങ്കളുടെ കേരളത്തില്‍ ഇതിന്റെ അവസ്ഥ എന്താണ്? 6മാസം കൂടുമ്പോള്‍ രിപൈര്‍ നടക്കുന്നത് കാണാം .ശരിക്കും യാത്രചെയ്യാന്‍ പറ്റുന്നുണ്ടോ? കേരളത്തിന്നു പുറത്തുള്ളസ്ഥലങ്ങളിലെ ഹൈവേ കള്‍ ഫുള്‍ കണ്ടിഷനില്‍ നില്‍ക്കുമ്പോള്‍ കേരളത്തിലെ ഹൈവേ കള്‍ മോശം നിലയില്‍ ആകുന്നതു പണം മുടക്കഞ്ഞിട്ടല്ലല്ലോ . മുടിക്കുന്നതുകൊണ്ടാല്ലേ ?പുതിയ ഭയങ്കര റോഡ്‌ വന്നാല്‍ കേരളം രേക്ഷപ്പെടുമെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ? കുടിയേറ്റക്കാര്‍ക്ക് ഇടം നല്കാന്‍ സര്‍ക്കാരിന്നുകഴിയുമോ?അതുകൊണ്ട് ഭരണ വര്‍ഗ്ഗത്തിന്റെ കൂടെ ചാലിക്കുന്നവര്‍ക്കും ഒരു സെമിനാര്‍ താങ്കളുടെ നേതൃത്വത്തില്‍ നടത്തി നാടിനെ രക്ഷിച്ചാല്‍ നന്നായിരുന്നു.

Hari | (Maths) August 29, 2010 at 12:30 PM  

ജഗദീശ് സര്‍,

ആരും കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയില്ല. വിരോധമില്ലെങ്കില്‍ ഒരുവട്ടം കൂടി കമന്റ് പോസ്റ്റു ചെയ്യാമോ?

@ സുനില്‍ സാര്‍,

വികസനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഉദാഹരണങ്ങള്‍ നന്നായി. ഇന്റര്‍നെറ്റ് അല്പം സ്ലോ ആയാല്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരായ നമ്മളില്‍ ഭൂരിഭാഗത്തിനും മനസ്സിലാക്കാനാകുന്ന വിധം തെളിമയുള്ള അഭിപ്രായം തന്നെയത്.

@SMASH,

വൈകാരികമായിത്തന്നെ വികസനവിരോധങ്ങളെ നേരിട്ടുവെന്നു തോന്നി. അഭിനന്ദനാര്‍ഹമായ വിധം ചര്‍ച്ചയിലിടപെട്ടു. സര്‍വ്വോപരിStockholm ലെയും, Geneva യിലേയും Osaka യിലേയും ആളുകള്‍ ഉപയോഗിക്കുന്നപോലുള്ള ഏറ്റവും മുന്തിയ ടെക്നോളജികള്‍ കേരളത്തിലെ സാധാരക്കാരായ ആളുകള്‍ക്കും പ്രാപ്യമാകണമെന്ന ആഗ്രഹം വരികളില്‍ നിഴലിച്ചു കണ്ടു.

@ കരുംപൊട്ടന്‍,
സ്ഥിരമായുള്ള ഇടപെടലുകള്‍ കാണുന്നതില്‍ സന്തോഷം. പിന്നെ, ഈ പാത വന്നാല്‍ കിഴക്ക് വശത്ത് വെള്ളക്കെട്ടും പടിഞ്ഞാറു വശത്ത് വരള്‍ച്ചയുമാകും ഫലമെന്ന ആശങ്കയ്ക്ക് നാലുവരിപ്പാതയിലെ നാലുഡ്രെയിനേജ് സിസ്റ്റം മികച്ച പരിഹാരമായിരിക്കുമെന്നു തോന്നുന്നു.

@ Jayan sir & Swapna Teacher,

ലേഖനത്തില്‍ സൂചിപ്പിച്ച പോലെ വീട് ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടുന്നവരുടെ വേദനകള്‍ പങ്കുവെച്ചപ്പോള്‍ തെല്ലിടനേരത്തെങ്കിലും ആ മാനസികാവസ്ഥയോര്‍ത്തപ്പോള്‍ വേദന തോന്നി.

@krish,

ദേശീയപാതാ വികസനത്തോടെ റോഡപകടങ്ങള്‍ കുറച്ചെങ്കിലും കുറയുമെന്ന നിരീക്ഷണത്തെയും സ്വാഗതം ചെയ്യുന്നു. 2008 ല്‍ എഴുതിയ ലേഖനം വായിച്ചു.അഭിപ്രായവുമെഴുതി.

@മലമൂട്ടില്‍ മത്തായി,

ഞാനിട്ട ചോദ്യത്തിന് രണ്ടാം കമന്റിലൂടെ വിശദവും ഭംഗിയായതുമായ മറുപടി കണ്ടു. ആ അഭിപ്രായത്തോട് ഞാന്‍ 100 ശതമാനം യോജിക്കുന്നു.

@ vijayan sir,
@ Shemi Tr
@ Lalitha Tr,
@ Vijayan kadavath sir,
@ mljagadees
@ Ramanunni sir,
@ Hrish
എല്ലാവര്‍ക്കും നന്ദി.

കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

Sankaran mash August 29, 2010 at 2:04 PM  

ജനങ്ങള്‍ക്ക് താങ്ങാനാകാത്ത വിധം കഷ്ടനഷ്ടങ്ങളുണ്ടാക്കുന്ന മാറ്റങ്ങളെ വികസനം എന്നു വിളിക്കാനാകുമോ? അതിനു വേണ്ടി പാര്‍പ്പിടം പൊളിച്ചു കളഞ്ഞ് സ്ഥലം വിട്ടുകൊടുക്കേണ്ടി വരുമ്പോള്‍ അവന് നിലവിലുണ്ടായിരുന്ന ജീവിത സാഹചര്യം, സൌകര്യങ്ങള്‍ എന്നിവ നഷ്ടപ്പെടുത്താനാകാത്ത വിധത്തിലുള്ള സമാനമായ പുനരധിവാസം നടപ്പിലാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം. ഗവണ്‍മെന്റിന് സാധിക്കില്ലെങ്കില്‍ ടോള്‍ പിരിച്ച് കീശ വീര്‍പ്പിക്കുന്നവരെ അതിനു കൂടി ചുമതലപ്പെടുത്തണം. ബി.ഒ.ടി റോഡിലൂടെ സഞ്ചരിക്കുന്ന ഒരു കുട്ടി അപ്പൂപ്പനായാലും ടോള്‍ പിരിവ് നിര്‍ത്താത്ത ഒരു ലോകത്താണല്ലോ നമ്മള്‍ ജീവിക്കുന്നത്.

S.V.Ramanunni August 29, 2010 at 4:18 PM  

സുനിലേ, 1800 ലും റോഡ് വികസനം ഉണ്ടായിരുന്നു.അന്നു പട്ടാളത്തെ അതിവേഗം എത്തിക്കാൻ ഏകാധിപതികൾ ഉണ്ടാക്കിയ റോഡുകൾ! ഇന്നു ജനാധിപത്യം.അഭിപ്രായം പറയാം. ജനം വിദ്യാസമ്പന്നർ! കാലം മാറിയില്ലേ?. പിന്നെ വികസനത്തിന്റെ ആദ്യപടി റോഡ് തന്നെ. പക്ഷെ, വീകസനം റോഡ് മാത്രമായി ഒതുങ്ങുന്ന ചരിത്രമാണിവിടെ. അല്ലെങ്കിൽ നാമുക്കെന്നേ വികസനഫലങ്ങൾ കിട്ടുമായിരുന്നു. നാട്ടിലും കാട്ടിലും ഒക്കെ എത്ര റോഡ് ഉണ്ടാക്കി? എന്നിട്ടോ? സമഗ്രമായ ഒരു വികസനപരിപ്രേക്ഷ്യം ചർച്ച ചെയ്യുന്ന അവസരത്തിൽ നാട്ടുകാർ തന്നെ റോഡ് വേണമെന്നു സമ്മതിക്കും. അല്ലാതെ റോഡ് മാത്രം മതിയെങ്കിൽ ഇതൊക്കെ തന്നെ അവസ്ഥ. പിന്നെ, നാട്ടുകാർ ശ്രമദാനത്തിലൂടെ ഉണ്ടാക്കിയ ആയിരക്കണക്കിന്ന് റോഡുകൾ ഇല്ലേ? ഇതു കാണിക്കുന്നത് നാട്ടുകാർ റോഡ് വിരോധികൾ അല്ലെന്നു തന്നെയല്ലേ?മാഷമ്മാർക്ക് ഡിപ്പാർട്ട്മെന്റ് ക്ലാസ് /സെമിനാർ വെച്ചാൽ ഇതൊക്കെ കണക്ക് വെച്ച അവർ പറയില്ലേ?

ചിക്കു August 29, 2010 at 6:48 PM  

നമ്മുടെ നാടിന്റെ സമ്പത്ത് എന്നു പറയുന്നത് പ്രകൃതി വിഭവവും മനുഷ്യ വിഭവവുമാണ്. മനുഷ്യ വിഭവം പ്രകൃതി വിഭവത്തിനു മേല്‍ നടത്തുന്ന പ്രവര്‍ത്തനം വഴിയാണ് ഇവിടെ വികസനമുണ്ടാകേണ്ടത്. എന്നാല്‍ ആ കാഴ്‌ചപ്പാടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഉണ്ടാകുന്നില്ല എന്നതാണ് സത്യം.

2020-ല്‍ ഇത്ര മൊട്ടുസൂചി വേണ്ടി വരും എന്ന തരത്തില്‍ കണക്കു കൂട്ടിയാണ് പല രാജ്യങ്ങളും മുന്നോട്ടു പോകുന്നത്.ലോക മഹായുദ്ധത്തില്‍ രണ്ട് ആറ്റം ബോംബ് വീണു തകര്‍ന്ന ജപ്പാന്റെ ഒപ്പം നില്‍ക്കാന്‍ മറ്റു രാജ്യങ്ങള്‍ പാടു പെടുന്നു..എങ്ങിനെയാണ് അവര്‍ ഉയര്‍ത്തെണീറ്റത്..? അവരുടെ കൈയ്യിലുള്ള വിഭവത്തെ അവര്‍ പരമാവധി ഉപയോഗിച്ചു. വികസനത്തെ പറ്റിയുള്ള അവരുടെ കാഴ്‌ചപ്പാടാണ് അവരെ തുണച്ചത്.

അതേ സമയം ഇവിടെ നടക്കുന്നതോ..? ഭാവിയിലെ ആവശ്യങ്ങള്‍ കണക്കു കൂട്ടിയാണോ നാമെന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്യുന്നത്..?

ഒരു ഉദാഹരണം പറയാം..
പെട്ടിക്കട തുറക്കുന്ന ലാഘവത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിട്ട് ആളെ കൂട്ടുകയാണിവിടെ.
ഭാവിയില്‍ എത്ര അദ്ധ്യാപകരെ ആവശ്യം വന്നേക്കും എന്നു കണക്കു കൂട്ടിയാണൊ ഇവിടെ ബി.എഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നത്..?
ഭാവിയില്‍ ഇത്ര ഡോക്ടര്‍മാരെയോ എന്‍ജിനീയര്‍മാരെയോ ആവശ്യം വന്നേക്കും എന്നു കണക്കു കൂട്ടിയാണൊ അവ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇവിടെ തുടങ്ങുന്നത്..?

ചുരുക്കി പറഞ്ഞാല്‍ വികസനത്തെ പറ്റിയുള്ള ശരിയായ കാഴ്‌ചപ്പാട് മനുഷ്യന്റെ കാര്യത്തില്‍ പോലും ഇല്ല. പിന്നല്ലേ റോഡ്..?

Babu Jacob August 29, 2010 at 8:11 PM  

.


NATPAC -ന്റെ ഗവേഷണങ്ങള്‍ അനുസരിച്ചു ഇന്ത്യാ മഹാരാജ്യത്ത് റോഡ്‌ അപകടങ്ങളില്‍ രണ്ടാം സ്ഥാനം പിടിച്ചു പറ്റിയ ഒരു സംസ്ഥാനത്ത് നിന്നുകൊണ്ട് ദേശീയപാത വികസനത്തെ എതിര്‍ക്കുന്നത് , മാറ്റങ്ങളെ എന്നും സംശയത്തോടെ നോക്കിക്കാണുന്ന നമ്മുടെ നൈസര്‍ഗ്ഗിക ഗുണം ഒന്ന് കൊണ്ടു മാത്രമാണ്.

100 ചതു . കിമീ . വിസ്തീര്‍ണത്തില്‍ ഇന്ത്യയുടെ ശരാശരി വാഹന സാന്ദ്രത 1673 ആണെങ്കില്‍ കേരളത്തിന്റെത് 6567 ആണ് . അതായത് 4 മടങ്ങ് കൂടുതല്‍ .
കേരളത്തിലെ റോഡ്‌ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്‌ രാവിലെ 9 മണി മുതല്‍ 11 വരെയും , വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെയുമാണ് . അതായത് ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ . റോഡ്കളുടെ ശോചനീയാവസ്ഥയും , കൊടും വളവുകളും അപകടങ്ങളുടെ രൂക്ഷത വര്‍ധിപ്പിക്കുന്നു .

റോഡില്‍ പൊലിഞ്ഞു പോകുന്ന മനുഷ്യ ജീവന്റെ വിലയ്ക്ക് പകരം ഇവിടെ നിരത്തുന്ന ഏതു നഷ്ടങ്ങളാണ് പകരം വെയ്കാന്‍ കഴിയുന്നത്‌ .

"മുതലാളിമാര്‍ക്ക് ചീറി പാഞ്ഞു പോകാന്‍ ഒരു വികസനം " എന്ന് പരിഹസിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക .ഇതേ പാതയിലൂടെ തന്നെയാണ് അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കേണ്ട ആബുലന്സും , കോടികളുടെ നഷ്ടം വരുത്താവുന്ന ഒരു തീപിടുത്തം ഒഴിവാക്കാനുള്ള ഫയര്‍ സര്വീസുകാരും ഒക്കെ പാഞ്ഞു പോകേണ്ടത് .എന്തിനു തമിഴ്നാട്ടില്‍ നിന്നും ലോറി എത്തിയില്ലെങ്കില്‍ , മുണ്ട് മുറുക്കി ഉടുക്കേണ്ട മലയാളിയുടെ അടുക്കളയില്‍ പച്ചക്കറിയും, പല വ്യഞ്ജനങ്ങളും , പാചക വാതകവും ഒക്കെ ഇതേ പാതയിലൂടെ തന്നെ എത്തും .

ഇതേ പിടിവാശി ബ്രിട്ടീഷ് കാരന്റെ കാലത്ത് നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചിരുന്നെങ്കില്‍ തീവണ്ടി കാണാന്‍ കൊല്ലം വഴി ചെങ്കോട്ടയില്‍ എത്തേണ്ടി വരുമായിരുന്നു.

8 നാഷണല്‍ ഹൈ വേ കളും , 70 സ്റ്റേറ്റ് ഹൈ വേ കളും , പര സഹസ്രം നാട്ടു വഴികളും ഇന്നത്തെ ശോചനീയമായ അവസ്ഥയില്‍ തുടര്‍ന്നാലാണ് നമ്മള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒറ്റപ്പെടുന്നത് എന്ന ബോധ്യം ഉണ്ടാവണം .അല്ലാതെ ദേശീയ പാതാ വികസനം കൊണ്ടല്ല.

പിന്നെ അഴിമതിയുടെ കാര്യം . ഏതു രംഗത്താണ് അതില്ലാത്തത് .ഒരു ചെറു സമ്മേളനം നടന്നാല്‍ പോലും 50 ചായ കൊണ്ട് 200 പേരെ കുടി(ളി)പ്പിച്ചു കിടത്തുന്ന നമ്മള്‍ തന്നെയാണ് അഴിമതിയെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കാന്‍ ഏറ്റവും യോഗ്യര്‍ .

നമ്മുടെ അടുത്ത തലമുറ പെറ്റു വീഴേണ്ടത് ഓട്ടോറിക്ഷയില്‍ നിന്നും റോഡിലെ അഗാധ ഗര്‍ത്തത്തിലേക്ക് ആയിരിക്കരുത് , നേഴ്സിന്റെ സുരക്ഷാ കരങ്ങളിലെയ്ക്ക് ആയിരിക്കണം ..

krish | കൃഷ് August 29, 2010 at 8:14 PM  

@Babu Jacob... Well said.

Babu Jacob August 29, 2010 at 8:21 PM  

.
ഞാന്‍ ഇപ്പോള്‍ ഇട്ട കമന്റ് എവിടെ പോയി ........... കൂട്ടില്ല .
.

Babu Jacob August 29, 2010 at 8:25 PM  

.

NATPAC -ന്റെ ഗവേഷണങ്ങള്‍ അനുസരിച്ചു ഇന്ത്യാ മഹാരാജ്യത്ത് റോഡ്‌ അപകടങ്ങളില്‍ രണ്ടാം സ്ഥാനം പിടിച്ചു പറ്റിയ ഒരു സംസ്ഥാനത്ത് നിന്നുകൊണ്ട് ദേശീയപാത വികസനത്തെ എതിര്‍ക്കുന്നത് , മാറ്റങ്ങളെ എന്നും സംശയത്തോടെ നോക്കിക്കാണുന്ന നമ്മുടെ നൈസര്‍ഗ്ഗിക ഗുണം ഒന്ന് കൊണ്ടു മാത്രമാണ്.

100 ചതു . കിമീ . വിസ്തീര്‍ണത്തില്‍ ഇന്ത്യയുടെ ശരാശരി വാഹന സാന്ദ്രത 1673 ആണെങ്കില്‍ കേരളത്തിന്റെത് 6567 ആണ് . അതായത് 4 മടങ്ങ് കൂടുതല്‍ .
കേരളത്തിലെ റോഡ്‌ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്‌ രാവിലെ 9 മണി മുതല്‍ 11 വരെയും , വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെയുമാണ് . അതായത് ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ . റോഡ്കളുടെ ശോചനീയാവസ്ഥയും , കൊടും വളവുകളും അപകടങ്ങളുടെ രൂക്ഷത വര്‍ധിപ്പിക്കുന്നു .

റോഡില്‍ പൊലിഞ്ഞു പോകുന്ന മനുഷ്യ ജീവന്റെ വിലയ്ക്ക് പകരം ഇവിടെ നിരത്തുന്ന ഏതു നഷ്ടങ്ങളാണ് പകരം വെയ്കാന്‍ കഴിയുന്നത്‌ .

"മുതലാളിമാര്‍ക്ക് ചീറി പാഞ്ഞു പോകാന്‍ ഒരു വികസനം " എന്ന് പരിഹസിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക .ഇതേ പാതയിലൂടെ തന്നെയാണ് അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കേണ്ട ആബുലന്സും , കോടികളുടെ നഷ്ടം വരുത്താവുന്ന ഒരു തീപിടുത്തം ഒഴിവാക്കാനുള്ള ഫയര്‍ സര്വീസുകാരും ഒക്കെ പാഞ്ഞു പോകേണ്ടത് .എന്തിനു തമിഴ്നാട്ടില്‍ നിന്നും ലോറി എത്തിയില്ലെങ്കില്‍ , മുണ്ട് മുറുക്കി ഉടുക്കേണ്ട മലയാളിയുടെ അടുക്കളയില്‍ പച്ചക്കറിയും, പല വ്യഞ്ജനങ്ങളും , പാചക വാതകവും ഒക്കെ ഇതേ പാതയിലൂടെ തന്നെ എത്തും .

ഇതേ പിടിവാശി ബ്രിട്ടീഷ് കാരന്റെ കാലത്ത് നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചിരുന്നെങ്കില്‍ തീവണ്ടി കാണാന്‍ കൊല്ലം വഴി ചെങ്കോട്ടയില്‍ എത്തേണ്ടി വരുമായിരുന്നു.

8 നാഷണല്‍ ഹൈ വേ കളും , 70 സ്റ്റേറ്റ് ഹൈ വേ കളും , പര സഹസ്രം നാട്ടു വഴികളും ഇന്നത്തെ ശോചനീയമായ അവസ്ഥയില്‍ തുടര്‍ന്നാലാണ് നമ്മള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒറ്റപ്പെടുന്നത് എന്ന ബോധ്യം ഉണ്ടാവണം .അല്ലാതെ ദേശീയ പാതാ വികസനം കൊണ്ടല്ല .

പിന്നെ അഴിമതിയുടെ കാര്യം . ഏതു രംഗത്താണ് അതില്ലാത്തത് .ഒരു ചെറു സമ്മേളനം നടന്നാല്‍ പോലും 50 ചായ കൊണ്ട് 200 പേരെ കുടി(ളി)പ്പിച്ചു കിടത്തുന്ന നമ്മള്‍ തന്നെയാണ് അഴിമതിയെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കാന്‍ ഏറ്റവും യോഗ്യര്‍ .

നമ്മുടെ അടുത്ത തലമുറ പെറ്റു വീഴേണ്ടത് ഓട്ടോറിക്ഷയില്‍ നിന്നും റോഡിലെ അഗാധ ഗര്‍ത്തത്തിലേക്ക് ആയിരിക്കരുത് , നേഴ്സിന്റെ സുരക്ഷാ കരങ്ങളിലെയ്ക്ക് ആയിരിക്കണം .
.

krish | കൃഷ് August 29, 2010 at 8:25 PM  

കമന്റ് ട്രാക്ക് ചെയ്തതുകൊണ്ട് മെയിലിൽ ബാബു ജേക്കബിന്റെ കമന്റ് വായിക്കാൻ പറ്റി. അതിനാലാണ് ഞാൻ മുകളിൽ ഒരു കമന്റ് ഇട്ടത്. പക്ഷേ ബാബു ജേക്കബിന്റെ ഒറിജിനൽ കമന്റ് എവിടെ പോയി. ഇപ്പോഴത്തെ ദേശീയപാതയിലെ നിരവധി ഗർത്തങ്ങളിലേതിലെങ്കിലും വീണുപോയോ.

Babu Jacob August 29, 2010 at 8:27 PM  

.

NATPAC -ന്റെ ഗവേഷണങ്ങള്‍ അനുസരിച്ചു ഇന്ത്യാ മഹാരാജ്യത്ത് റോഡ്‌ അപകടങ്ങളില്‍ രണ്ടാം സ്ഥാനം പിടിച്ചു പറ്റിയ ഒരു സംസ്ഥാനത്ത് നിന്നുകൊണ്ട് ദേശീയപാത വികസനത്തെ എതിര്‍ക്കുന്നത് , മാറ്റങ്ങളെ എന്നും സംശയത്തോടെ നോക്കിക്കാണുന്ന നമ്മുടെ നൈസര്‍ഗ്ഗിക ഗുണം ഒന്ന് കൊണ്ടു മാത്രമാണ്.

100 ചതു . കിമീ . വിസ്തീര്‍ണത്തില്‍ ഇന്ത്യയുടെ ശരാശരി വാഹന സാന്ദ്രത 1673 ആണെങ്കില്‍ കേരളത്തിന്റെത് 6567 ആണ് . അതായത് 4 മടങ്ങ് കൂടുതല്‍ .
കേരളത്തിലെ റോഡ്‌ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്‌ രാവിലെ 9 മണി മുതല്‍ 11 വരെയും , വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെയുമാണ് . അതായത് ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ . റോഡ്കളുടെ ശോചനീയാവസ്ഥയും , കൊടും വളവുകളും അപകടങ്ങളുടെ രൂക്ഷത വര്‍ധിപ്പിക്കുന്നു .

റോഡില്‍ പൊലിഞ്ഞു പോകുന്ന മനുഷ്യ ജീവന്റെ വിലയ്ക്ക് പകരം ഇവിടെ നിരത്തുന്ന ഏതു നഷ്ടങ്ങളാണ് പകരം വെയ്കാന്‍ കഴിയുന്നത്‌ .

"മുതലാളിമാര്‍ക്ക് ചീറി പാഞ്ഞു പോകാന്‍ ഒരു വികസനം " എന്ന് പരിഹസിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക .ഇതേ പാതയിലൂടെ തന്നെയാണ് അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കേണ്ട ആബുലന്സും , കോടികളുടെ നഷ്ടം വരുത്താവുന്ന ഒരു തീപിടുത്തം ഒഴിവാക്കാനുള്ള ഫയര്‍ സര്വീസുകാരും ഒക്കെ പാഞ്ഞു പോകേണ്ടത് .എന്തിനു തമിഴ്നാട്ടില്‍ നിന്നും ലോറി എത്തിയില്ലെങ്കില്‍ , മുണ്ട് മുറുക്കി ഉടുക്കേണ്ട മലയാളിയുടെ അടുക്കളയില്‍ പച്ചക്കറിയും, പല വ്യഞ്ജനങ്ങളും , പാചക വാതകവും ഒക്കെ ഇതേ പാതയിലൂടെ തന്നെ എത്തും .

ഇതേ പിടിവാശി ബ്രിട്ടീഷ് കാരന്റെ കാലത്ത് നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചിരുന്നെങ്കില്‍ തീവണ്ടി കാണാന്‍ കൊല്ലം വഴി ചെങ്കോട്ടയില്‍ എത്തേണ്ടി വരുമായിരുന്നു.

8 നാഷണല്‍ ഹൈ വേ കളും , 70 സ്റ്റേറ്റ് ഹൈ വേ കളും , പര സഹസ്രം നാട്ടു വഴികളും ഇന്നത്തെ ശോചനീയമായ അവസ്ഥയില്‍ തുടര്‍ന്നാലാണ് നമ്മള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒറ്റപ്പെടുന്നത് എന്ന ബോധ്യം ഉണ്ടാവണം .അല്ലാതെ ദേശീയ പാതാ വികസനം കൊണ്ടല്ല .

പിന്നെ അഴിമതിയുടെ കാര്യം . ഏതു രംഗത്താണ് അതില്ലാത്തത് .ഒരു ചെറു സമ്മേളനം നടന്നാല്‍ പോലും 50 ചായ കൊണ്ട് 200 പേരെ കുടി(ളി)പ്പിച്ചു കിടത്തുന്ന നമ്മള്‍ തന്നെയാണ് അഴിമതിയെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കാന്‍ ഏറ്റവും യോഗ്യര്‍ .

നമ്മുടെ അടുത്ത തലമുറ പെറ്റു വീഴേണ്ടത് ഓട്ടോറിക്ഷയില്‍ നിന്നും റോഡിലെ അഗാധ ഗര്‍ത്തത്തിലേക്ക് ആയിരിക്കരുത് , നേഴ്സിന്റെ സുരക്ഷാ കരങ്ങളിലെയ്ക്ക് ആയിരിക്കണം .
.

Sreenadh August 29, 2010 at 9:24 PM  

റോഡു വികസനത്തെക്കാള്‍ നമ്മുക്കാവശ്യം റെയില്‍ വികസനമാണ്. തെക്ക് കിഴക്ക് ചരക്കു ഗതാഗതത്തിനു റെയില്‍ "മാത്രമാണ്" ഉപകാരപ്രദം. നമ്മുടെ എംപിമാര്‍ ശമ്പള വര്‍ധനവിന് വേണ്ടി "മുറവിളി കൂട്ടുമ്പോള്‍" ഒരു ട്രെയിനിനു വേണ്ടി കൂടി "അപേക്ഷിക്കുക".
ബെന്‍സിനും ബിഎംഡബ്ല്യു വിനും യാത്ര ചെയ്യാന്‍ ഇപ്പോഴുള്ള എന്‍.എച്ച് തന്നെ ധാരാളം. ഒന്ന് ഭംഗിയായ്‌ ടാര്‍ ചെയ്‌താല്‍ മതി. പിന്നെ വീട്ടിലുള്ളവര്‍ക്കെല്ലാം കാര്‍ വേണമെന്നുള്ളവര്‍ തമിഴ്നാട്ടിലോ മറ്റോ പോയി താമസിക്കുക. അവിടെ ഇടവഴി പോലും ദേശീയ പാതയാ. അല്ലാത്തവര്‍ നമ്മുടെ സ്വന്തം KSRTC ബസ്‌ ഉപയോഗിക്കുക.

താഴെ കൊടുത്തിരിക്കുന്ന വീഡിയോകള്‍ കാണുക. ടിക്കറ്റ്‌ എടുത്തു യാത്ര ചെയ്യുന്ന ട്രുക്കുകള്‍...

http://bit.ly/9EIqlA
http://bit.ly/bKxREa
http://bit.ly/c7ciAR
http://bit.ly/bFuzSZ
http://bit.ly/dBSSQW
http://bit.ly/aWNKh6

Babu Jacob August 30, 2010 at 6:40 AM  

.NATPAC -ന്റെ ഗവേഷണങ്ങള്‍ അനുസരിച്ചു ഇന്ത്യാ മഹാരാജ്യത്ത് റോഡ്‌ അപകടങ്ങളില്‍ രണ്ടാം സ്ഥാനം പിടിച്ചു പറ്റിയ ഒരു സംസ്ഥാനത്ത് നിന്നുകൊണ്ട് ദേശീയപാത വികസനത്തെ എതിര്‍ക്കുന്നത് , മാറ്റങ്ങളെ എന്നും സംശയത്തോടെ നോക്കിക്കാണുന്ന നമ്മുടെ നൈസര്‍ഗ്ഗിക ഗുണം ഒന്ന് കൊണ്ടു മാത്രമാണ്.

Babu Jacob August 30, 2010 at 6:40 AM  

100 ചതു . കിമീ . വിസ്തീര്‍ണത്തില്‍ ഇന്ത്യയുടെ ശരാശരി വാഹന സാന്ദ്രത 1673 ആണെങ്കില്‍ കേരളത്തിന്റെത് 6567 ആണ് . അതായത് 4 മടങ്ങ് കൂടുതല്‍ .
കേരളത്തിലെ റോഡ്‌ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്‌ രാവിലെ 9 മണി മുതല്‍ 11 വരെയും , വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെയുമാണ് . അതായത് ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ . റോഡ്കളുടെ ശോചനീയാവസ്ഥയും , കൊടും വളവുകളും അപകടങ്ങളുടെ രൂക്ഷത വര്‍ധിപ്പിക്കുന്നു .

Babu Jacob August 30, 2010 at 6:41 AM  

റോഡില്‍ പൊലിഞ്ഞു പോകുന്ന മനുഷ്യ ജീവന്റെ വിലയ്ക്ക് പകരം ഇവിടെ നിരത്തുന്ന ഏതു നഷ്ടങ്ങളാണ് പകരം വെയ്കാന്‍ കഴിയുന്നത്‌ .

"മുതലാളിമാര്‍ക്ക് ചീറി പാഞ്ഞു പോകാന്‍ ഒരു വികസനം " എന്ന് പരിഹസിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക .ഇതേ പാതയിലൂടെ തന്നെയാണ് അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കേണ്ട ആബുലന്സും , കോടികളുടെ നഷ്ടം വരുത്താവുന്ന ഒരു തീപിടുത്തം ഒഴിവാക്കാനുള്ള ഫയര്‍ സര്വീസുകാരും ഒക്കെ പാഞ്ഞു പോകേണ്ടത് .എന്തിനു തമിഴ്നാട്ടില്‍ നിന്നും ലോറി എത്തിയില്ലെങ്കില്‍ , മുണ്ട് മുറുക്കി ഉടുക്കേണ്ട മലയാളിയുടെ അടുക്കളയില്‍ പച്ചക്കറിയും, പല വ്യഞ്ജനങ്ങളും , പാചക വാതകവും ഒക്കെ ഇതേ പാതയിലൂടെ തന്നെ എത്തും .

Babu Jacob August 30, 2010 at 6:41 AM  

അല്ലെങ്കില്‍ നമുക്ക് കണ്ടു രസിക്കാം , മഴക്കാലത്ത് സൈക്കിളും തലയിലെടുത്തു ഗട്ടര്‍ നീന്തി കയറുന്ന മലയാളിയുടെ മുഖത്തെ ദൈന്യത .

റെയില്‍ പാതകള്‍ കേരളത്തെ കീറിമുറിക്കും എന്ന പിടിവാശി ബ്രിട്ടീഷ് കാരന്റെ കാലത്ത് നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചിരുന്നെങ്കില്‍ തീവണ്ടി കാണാന്‍ കൊല്ലം വഴി ചെങ്കോട്ടയില്‍ എത്തേണ്ടി വരുമായിരുന്നു.

Babu Jacob August 30, 2010 at 6:42 AM  

8 നാഷണല്‍ ഹൈ വേ കളും , 70 സ്റ്റേറ്റ് ഹൈ വേ കളും , പര സഹസ്രം നാട്ടു വഴികളും ഇന്നത്തെ ശോചനീയമായ അവസ്ഥയില്‍ തുടര്‍ന്നാലാണ് നമ്മള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒറ്റപ്പെടുന്നത് , ടൂറിസ്ടുകളുടെ സന്ദര്‍ശന പട്ടികയില്‍ നിന്നും വെട്ടി മാറ്റപ്പെടുന്നത് , എന്ന ബോധ്യം ഉണ്ടാവണം .അല്ലാതെ ദേശീയ പാതാ വികസനം കൊണ്ടല്ല.
ഇപ്പോഴുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ചിട്ട് മതി വികസനം എന്ന വാദവും ശരിയല്ല . ഒരു പ്രശ്നം പൂര്‍ണ്ണമായും തീര്‍ന്നിട്ട് അടുത്തത് എന്ന രീതി വിട്ടിട്ട് പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്ന മുറയ്ക്ക് പരിഹരിച്ചു പോകുന്ന രീതിയാണ് നല്ലത് .

Babu Jacob August 30, 2010 at 6:42 AM  

പിന്നെ അഴിമതിയുടെ കാര്യം . ഏതു രംഗത്താണ് അതില്ലാത്തത് .ഒരു ചെറു സമ്മേളനം നടന്നാല്‍ പോലും 50 ചായ കൊണ്ട് 200 പേരെ കുടി(ളി)പ്പിച്ചു കിടത്തുന്ന നമ്മള്‍ തന്നെയാണ് അഴിമതിയെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കാന്‍ ഏറ്റവും യോഗ്യര്‍ .
വയലേലകള്‍ മണ്ണിട്ട്‌ നികത്തി ഫ്ലാറ്റ് വ്യവസായം നടത്തുമ്പോഴും , മണല്‍ വാരിയെടുത്ത് നദികളുടെ അടിത്തട്ടില്‍ അഗാധമായ ചതിക്കുഴികള്‍ തീര്‍ക്കുമ്പോഴും ,
കുഴല്‍ കിണറുകള്‍ കുത്തി അവസാന തുള്ളി ജീവജലം ഊറ്റി എടുക്കുമ്പോഴും , കുന്നും മലയും ഇടിച്ചു നിരത്തി ഭൂമിയുടെ ഘടന തന്നെ മാറ്റി മറിച്ചപ്പോഴും ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കാത്തവര്‍ , ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ആരാനും പത്ത് കാശുണ്ടാക്കുന്നതു കണ്ടു നില്‍ക്കാനുള്ള മനോബലം ഇല്ലാഞ്ഞിട്ടല്ലേ ?

നമ്മുടെ അടുത്ത തലമുറ പെറ്റു വീഴേണ്ടത് ഓട്ടോറിക്ഷയില്‍ നിന്നും റോഡിലെ അഗാധ ഗര്‍ത്തത്തിലേക്ക് ആയിരിക്കരുത് , നേഴ്സിന്റെ സുരക്ഷാ കരങ്ങളിലെയ്ക്ക് ആയിരിക്കണം .

പഥികന്‍ August 30, 2010 at 10:12 AM  

ഇന്ധനവിലയും, അവയുടെ ലഭ്യതയും, നിരത്തുകളിലെ അപകടങ്ങളും, പരിസ്ഥിതി സുരക്ഷയും എല്ലാം കണക്കിലെടുക്കുമ്പോള്‍ ആയിരക്കണക്കിനു കാറുകള്‍ക്കു സമാനമായ ട്രെയിനുകളും അവക്കുപോകാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ നീളമുള്ള ഒരു പുതിയ അതിവേഗ ട്രയിന്‍പാതയുമാണ്‌ നമുക്കു വേണ്ടത്‌.

നിരവധി ടോളുകളും, വളരെക്കുറച്ചു എന്‍‌ട്രികളുമുള്ള, 60മീറ്ററോ 45മീറ്ററോ വീതിയുള്ള (അതും ഈ നൂലുപോലുള്ള കേരളത്തില്‍), മാറിവരുന്ന കാലാവസ്ഥക്കനുസരിച്ചു കോലം മാറുന്ന ഒരു റോഡിനേക്കാള്‍ നല്ലതിനി ഒരു രണ്ട്‌ വരിപ്പാതക്കു സമാനമായ വീതിപോലും വേണ്ടാത്ത ഒരു റെയില്‍പാതയല്ലേ?

ഇന്നു നമ്മുടെ ചര്‍ച്ചകളുടെ അതിര്‍വരമ്പുകള്‍ നാം അറിയാതെ മറ്റുചിലര്‍ തീരുമാനിക്കു എന്നു തോന്നുന്നു. എക്സ്പ്രസ്‌ഹൈവേ എന്ന ആശയം ജനങ്ങള്‍ക്കിടയിലേക്കിട്ടു ‘എക്സ്പ്രസ്‌ഹൈവേയും ദേശീയപാതാ വികസനവും‘ ചര്‍ച്ചചെയ്തും പ്രക്ഷോഭം നടത്തിയും ‘റോഡുവികസനമെന്ന’ ലക്ഷ്യത്തില്‍മാത്രം നാം തളച്ചിടപ്പെട്ടു. അതുവേണമെന്നു നമ്മെക്കൊണ്ട് ആഗ്രഹിപ്പിച്ചു (പകരമൊരു റെയില്‍‌പാതയെക്കുറിച്ചു നാമെന്തെ ചിന്തിച്ചില്ല?) 45 മീറ്റര്‍ വീതിയുള്ള ദേശീയപാതവേണോ, ‘60മീറ്റര്‍ വീതിയുള്ള തെക്കുവടക്കു ഇടനാഴി‘ വേണോ, ‘100 മീറ്റര്‍ വീതിയുള്ള എക്സ്‌പ്രെസ്സ് ഹൈവെ’ വേണോ എന്നതായി ചര്‍ച്ച. അതിനിടയില്‍ ടോള്‍ പിരിവും, ഈ റോഡിലേക്കുള്ള മറ്റുറോഡുകളുടെ നിയന്ത്രണങളും മുന്‍പ് പറഞ പലകാര്യങളും നമ്മില്‍നിന്നും വിസ്മരിക്കപ്പെടുകയും ചെയ്തു. അങനെ ഇവയിലേതാണ് നല്ലതെന്നും, ആ‍രാണ് നാടിനുവേണ്ടി ഇതൊക്കെ ചെയ്യുക എന്നു ചിന്തിച്ചു രോഷവും നിരാശയുമൊക്കെയായി നമ്മള്‍ കാലം കഴിക്കുന്നു.

MyDreams August 30, 2010 at 3:16 PM  

നല്ല ഒരു ആര്‍ട്ടിക്കിള്‍ ....റോഡ്‌ വികനസത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു

പട്ടേപ്പാടം റാംജി August 30, 2010 at 6:24 PM  

വര്‍ദ്ധിച്ച് വരുന്ന അപകടങ്ങളെക്കുറിച്ചും പെരുകുന്ന വാഹനങ്ങളുടെ തിരക്കും നാമിന്നു ദിവസേന അനുഭവിച്ചു കൊണ്ടിരിക്കുന്നു. നമ്മള്‍ അതിനു ഗവര്‍മെന്റുകളെ കുറ്റം പറയുകയും പഴിക്കുകയും ചെയ്യുന്നു. പഴയ നമ്മുടെ അതെ സൌകര്യങ്ങള്‍ തന്നെയാണ് റോഡുകളുടെ കാര്യത്തില്‍ ഇപ്പോഴും നമുക്കുള്ളത്. എന്ത് കാര്യം നടക്കുമ്പോഴും അതില്‍ നിന്ന് പ്രയാസവും നഷ്ടവും സംഭവിക്കുന്ന കുറെ ജനങ്ങള്‍ എപ്പോഴും കാണും. അത്തരം നഷ്ടങ്ങള്‍ തെറ്റില്ലാതെ നടത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചുകൊണ്ട് തന്നെ നമ്മുടെ അടിസ്ഥാന സൌകര്യങ്ങളുടെ വികാസം സാധ്യമാക്കെണ്ടത് ഭരണകൂടങ്ങളുടെ ചുമതലയാണ്.

vavvakkavu August 30, 2010 at 10:29 PM  

ഞാൻ ഹൈവേയുടെ സമീപത്തായി താമസിക്കുന്നു. ഇന്നലെ വരെ ഞാൻ സ്വാതന്ത്ര്യത്തോടെ ഉപയോഗിച്ചുകൊണ്ടിരുന്ന ദേശീയപാത നാളെ മുതലുപയോഗിക്കുവാൻ ഏതോ മുതലാളിക്ക് ടോള് കൊടുക്കേണ്ടി വരുന്ന അവസ്ഥ എനിക്ക് ഇഷ്ടമല്ല.

എന്‍.ബി.സുരേഷ് August 31, 2010 at 10:11 AM  

വിഷയം, ഭൂമിയുടേതാണ്. വികസിച്ച് വികസിച്ച് വേഗത്തിലോടി നമ്മൾ എങ്ങോട്ട് പോകുന്നു. ഇത്രയും വിശാലമായി റോഡ് നിർമ്മിക്കുന്നത് ആർക്ക് വേണ്ടി. യഥാർത്ഥത്തിൽ
റോഡ് വികസിപ്പിക്കുകയല്ല, വാഹനങ്ങൾ നിയന്ത്രികുകയാണ് വേണ്ടത്.

എന്‍.ബി.സുരേഷ് August 31, 2010 at 10:11 AM  

വിഷയം, ഭൂമിയുടേതാണ്. വികസിച്ച് വികസിച്ച് വേഗത്തിലോടി നമ്മൾ എങ്ങോട്ട് പോകുന്നു. ഇത്രയും വിശാലമായി റോഡ് നിർമ്മിക്കുന്നത് ആർക്ക് വേണ്ടി. യഥാർത്ഥത്തിൽ
റോഡ് വികസിപ്പിക്കുകയല്ല, വാഹനങ്ങൾ നിയന്ത്രികുകയാണ് വേണ്ടത്.

malayal.am August 31, 2010 at 12:58 PM  

ബി.ഒ.ടി റോഡുകള്‍ എന്ന ചുങ്കപ്പാതകളെക്കുറിച്ചു്

കണ്ണന്‍ September 14, 2010 at 9:11 PM  

45 meetar veenamenkil saidilulla varum athinu baakkilullavarum athinte baakkilullavarum sheyar cheythaal prashnamundaavilla munniledukkunnathinu thulyamaayi
baakkilullavan mnnilullavanu koduthaal prashnam oraale thalayil kettivekkaathe ellaavarumkudi eduthaal mathiyallo?

SOFIS KITCHEN September 19, 2010 at 6:41 AM  

ha ha ha.......... VAAYICHAPPO NALLA THAMAASHA THONNI!!!!! ALLA EXPRESS HIGHWAY VIRODHI SUHRUTHUKKALE, NJAANONNU CHODIKKATTE?????? PANDU GANDHIJIYUM MATTUM AVARKKU VARUNNA PERSONAL LOSS'NE KURICHU AALOCHICHIRUNNENKIL INNU INDIA IVIDE VARE ETHUMAAYIRUNNO??????

IVIDE KERALATHILE MAIN PRASHNAM ITHONNUM ALLA.... ELLAAVARUM SELFISH AAYATHAANU NAMMUDE PRASHNAM!!!!! EE BHOOMI EETTEDUKKUNNATHIL PALA PANAKKAARUDEYUM STHALAM ULPPEDILLE????? AVARKKUM NASHTAM SAMBAVIKKILLE????? ELLAAAVARKKUM THAKKATHAAYA NASHTTA PARIHAARAM NALKANAM ENNATHU SHARIYAANU..... ATHINAANU NAMMAL VAASHI PIDIKKENDATH!!!!! ALLAATHE KERALAM RANDAAKUM, VARALCHA VARUM ENNOKKE PARANJALLA..... EE VIRODHIKAL OKKE ONNU AALOCHIKKUNNATH NALLATH..... DIVASAM THORUM NAMMUDE NAATTIL VAAHANANGALUDE ENNAM KOODUKAYAANU..... INIYUM NAMMAL DEERGA VEEKSHANATHODE VALLATHUM CHEYTHILLENKIL, NAALATHE AVASTHA ITHILUM BAYAANAGAMAAYIRIKKUM..... VIDESHA RAAJYANGALIL THAAMASICHA ENTE PALA DANIKANMAARALLAATHA SUHRUTHUKKAL THANNE NAMMUDE NAADINE PARANJU PARIHASIKKUNNATH NJAAN KETTITTUNDU!!!!! INIYUM ETHRA KAALAM NAMMAL EE PARIHAASAM KEKKANAM?????

vijayan larva ENNA SUHRUTHU, MOORI VANDIYIL POVANAMENKIL POYIKKOLLAAM ENNU!!!!! AA PARANJATH PRAAYOGIKAMALLA ENNATHU THAANKALKKU THANNE ARIYILLE????? ORU PREGNENT AAYA STHREEYE HOSPITALILEKKU KONDU POVAAN EE KAALATH AARENKILUM MOORI VANDI UPAYOGIKKUMO????? AYAAL ETHRA GANDHIYAN AANENKILUM!!!!! ILLAA ENNAANU ENTE ABIPRAAYAM..... POTTE, ATHU VENDA.... NJAAN KOZHIKODE FAROOK COLLEGILAANU PADIKKUNNATHU.... ENTE VEETTIL NINNUM 30 KM UNDU COLLEGILEKKU, ENIKKU EE YAATHRAKKU MOORI VANDI UPAYOGIKKAAN KAYIYUMO??????
SUHRUTHE ONNU ORKKUKA, NAADINU VENDI SAMSAARIKKUMBOL, VAADIKKAAN VENDI VAADIKKARUTH!!!!! PLSSSSSSSSS.....

ELLAARUM ITHRA BOTHERED AAVENDA AAVASHYAM ONNUM ILLA..... ENTHORU NALLA KAARYAM NADAKKANAMENKILUM AARENKILUMOKKE NASHTTAM SAHIKKENDI VARUM..... UDAAHARANATHINU, PALA AALUKALUM ORPHANAGE'ugal NADATHUNNUNDU..... ATHIL AVARKKU SAAAMBATHIKA NASHTTANGALE UNDAAVUKAYULLU..... ENNITTUM AVAR ATHU CHEYYUNNATHU KONDAANU AVAR MANUSHYARIL UTHAMANMAARAAVUNNATH.... ITHU ENTE VEEDU POKUM, ATHU KONDU NJAAN SAMMADIKKILLA ENNU PARAYUNNATH NYAAYAMALLA.......

INI AVASAANAMAAYI ELLAA KUTHAKA VIRODHIKALODUM..... ENTE ABIPRAAYATHIL LOKATHE YETTAVUM VALIYA VIDDIKAL NINGALAANU!!!!!..... INDIAYIL RELIANCE TATA BIRLA INFOSYS WIPRO MUTHALAAYA KUTHAKAKAL ILLAAYIRUNNENKIL NINGAL ELLAAM JOLIKKU VENDI ENTHU CHEYYUMAAYIRUNNU????? MANASILAAKKUKA, EE KUTHAKAKAL COUNTRY WIDE SUPER MARKETUKAL KONDU VANNAPPO ENTHOKKE BAHALAMAAYIRUNNU??? ENNITTU ENTHAAAYI???? IVIDE ULLA CONSUMPTION KOODI ENALLAATHE AARUM ATHU KAARANAM SUICIDE CHEYYENDI VANNILLALLO???? PALARUDEYUM BUSINESS KURANJU ENNATHU SATHYAM THANNE..... ATHU AVARKKU BUSINESSIL KAZHIVILLATHATHONNU KONDU MAATHRAMENNE NJAAN PARAYUUUUU...... KACHAVADAKKAARANTE BEHAVIOURUM DEALINGSUM NOKKIYAANU BOORIPAKSHAM AALUGALUM VARUNNATHU..... ALLAATHE TATA AANO BIRLA AANO ENNU NOKKIYALLA..... KUTHAKAKAL UNDAAVUNNATH AVARUDE BUDHIYUM ADWAANAVUM KONDAANU..... ATHINE ETHIRKKUKAYALLA VENDATHU, MARICHU AVAR VALLA CHOOSHANAVUM CHEYYUNNUNDENKIL ATHINEYAANU ETHIRKKENDATHU..... ALLAATHE ELLAA PANAKKAREYUM ETHIRKKUNNA REETHI SHARI AANU ENNU THONNUNNILLAAAA....

CHINDIKKUUUU, CHINDIKKUNNAVARKKAANU DRISHTTAANDHAM, ATHUM +VE AAYI CHINTHIKKUNNAVARKKU!!!!!

Hari | (Maths) September 19, 2010 at 9:32 AM  

@ സോഫിസ്,

മംഗ്ലീഷ് വായിക്കാനൊരു ബുദ്ധിമുട്ട്. അതുകൊണ്ട് ഇടക്കു വെച്ചു നിര്‍ത്തി.എത്രയോ മംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്ററുകളുണ്ട്. ഇതാ ഗൂഗിളിന്റെ മംഗ്ലീഷ് ടൈപ്പ് റൈറ്റര്‍ അതേതെങ്കിലും ഉപയോഗിച്ചു കൂടായിരുന്നോ?

ഞാനൊരു ഹൈവേ വിരോധിയല്ല. എങ്കിലും പാവപ്പെട്ട ഒട്ടേറെ പേര്‍ക്ക് വീടും കുടുംബവും നഷ്ടപ്പെടുമ്പോള്‍ എങ്ങനെ നമുക്ക് ഈ 'വികസനത്തെ' കണ്ണടച്ച് അംഗീകരിക്കാനാകും? വികസനത്തിന്റെ പേരില്‍ മൂലമ്പിള്ളിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കെന്ത് എന്തു സംഭവിച്ചു എന്ന് സോഫിസ് അന്വേഷിച്ചിട്ടുണ്ടോ? കുടിയിറക്കാന്‍ എളുപ്പം കഴിയും. പൊന്നുംവിലകൊണ്ട് ഇന്നെന്തു സാധിക്കും സോഫിസ്? നിങ്ങളുടെ വീടാണ് ഉപേക്ഷിക്കേണ്ടി വരുന്നതെങ്കിലോ? ചിന്തിച്ചിട്ടുണ്ടോ അതിനേപ്പറ്റി?

മറുപടി മലയാളത്തിലാക്കണം.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer