*TIMUS 10 : TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു

>> Saturday, January 25, 2020


TIMUS 10 :  TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു .

Salary യും deduction കളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്നതിന് പകരം സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS സംബന്ധമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ Timus ഏറ്റവും സഹായകരമാണ്. കൂടാതെ ഈ വേർഷനിൽ Rpu വിൽ ഉപയോഗിക്കുന്ന Annexure2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത്  Timus നെ കൂടുതൽ വ്യത്യസ്ഥമാക്കുന്നു..

തുടര്‍ന്ന് വായിക്കാം....


Read More | തുടര്‍ന്നു വായിക്കുക

ഐ.ടി. തിയറി 2020 (ചോദ്യോത്തരങ്ങള്‍)

>> Sunday, January 19, 2020


കഴിഞ്ഞ വര്‍ഷം ഐ.ടി. പരീക്ഷയ്ക്ക് ചോദിച്ച തിയറി ചോദ്യങ്ങളും, ഈ വര്‍ഷം മിഡ്ടേം പരീക്ഷയിലുണ്ടായിരുന്ന തിയറി ചോദ്യങ്ങളും പാഠങ്ങള്‍ തിരിച്ച് ക്രമപ്പെടുത്തി, ഉത്തരങ്ങളും ചേര്‍ത്ത് മികച്ച പഠനവിഭവമൊരുക്കിയിരിക്കുന്നത് ആലത്തിയൂര്‍ മലബാര്‍ എച്ച്.എസ്സിലെ റംഷിദ ടീച്ചറാണ്. ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളാണെങ്കിലും ഇത് തീര്‍ച്ചയായും മലയാളം മീഡിയം കുട്ടികള്‍ക്കും ഉപകാരപ്രദമാകും.

ഫയല്‍ കിട്ടാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക

നാളെ തുടങ്ങുന്ന ഐ.ടി. പരീക്ഷയ്ക്ക് സഹായകമായ ക്ലാസ്സുകള്‍


ഇന്റര്‍നെറ്റിലെ വിവിധ ബ്ലോഗുകളില്‍ നിന്നും ലഭ്യമായ മോഡല്‍ പരീക്ഷാ ചോദ്യങ്ങളുടെ വീഡിയോ ക്ലാസ്സുകളാണിവ. മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ സാധാരണ ഫൈനല്‍ പരീക്ഷക്കും വരാറുള്ളതിനാല്‍ ഈ ചോദ്യങ്ങളോരോന്നും അത്രയേറെ പ്രാധാന്യം നല്‍കി പഠിക്കുക. ഒപ്പം പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ തിയറി ചോദ്യോത്തരങ്ങളും, പ്രാക്ടിക്കല്‍ ചോദ്യങ്ങളും, തലശ്ശേരി എം.എം.എച്ച് എസ് എസ്സിലെ നിഷാദ് സാര്‍ തയ്യാറാക്കിയ പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങളും കാണാം.

വീഡിയോ ക്ലാസ്സുകള്‍
01 ഇങ്ക്സ്‌കേപ്പ് Click Here

02 ക്യൂജിസ് Click Here

03 സണ്‍ക്ലോക്ക് Click Here

04 ലിബറോഫീസ് റൈറ്റര്‍ (സ്റ്റൈല്‍ & ഫോര്‍മാറ്റിംഗ്) Click Here

05 ലിബറോഫീസ് റൈറ്റര്‍ (മെയില്‍ മെര്‍ജ്) Click Here

06 ലിബറോഫീസ് റൈറ്റര്‍ (ഇന്റക്സ് ടേബിള്‍) Click Here

07 പൈത്തണ്‍ Click Here

08 ഡേറ്റാബേസ് Click Here

09 വെബ്ഡിസൈനിംഗ് Click Here

10 സിന്‍ഫിഗ് സ്റ്റ‌ുഡിയോ Click Here


പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ തിയറി ചോദ്യോത്തരങ്ങളും, പ്രാക്ടിക്കല്‍ ചോദ്യങ്ങളും
Multiple Choice (Mal Medium With Answers) Click Here


Multiple Choice (English Medium) : Click Here

VeryShort Qns (Malayalam Medium) :Click Here


VeryShort Qns (English Medium) :Click Here

Practical Qns (Malayalam Medium):Click Here


Practical Qns (English Medium):Click Here
നിഷാദ് സാര്‍ തയ്യാറാക്കിയ പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങള്‍

പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങള്‍:Click Here

Exam_Documents:Click Here

Image_10:Click Here


Read More | തുടര്‍ന്നു വായിക്കുക

പ്രധാന സംഭവങ്ങള്‍ വര്‍ഷങ്ങളിലൂടെ

>> Friday, January 10, 2020


കടയ്ക്കല്‍ ഗവ ഹൈസ്കൂളിലെ ലെജിത് ചന്ദ്രപ്രസാദ് സാര്‍ തയ്യാറാക്കിയ സോഷ്യല്‍ സയന്‍സ് പഠന വിഭവമാണ്. സോഷ്യല്‍ സയന്‍സ്  പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന പ്രധാന സംഭവങ്ങള്‍ നടന്ന വര്‍ഷങ്ങള്‍ അധ്യായങ്ങളെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്നു. 

ഫയല്‍ കിട്ടാനായി ഇവിടെ ക്ലിക്ക് ചെയ്യുക 


Read More | തുടര്‍ന്നു വായിക്കുക

Mobile App for Median

>> Friday, January 3, 2020


    പത്താം ക്ലാസ്സിലെ ഗണിതപാഠപുസ്തകത്തിലെ അവസാനത്തെ യൂണിറ്റ് ആയ സ്ഥിതിവിവരക്കണക്ക് (Statistics) പഠിപ്പിച്ചു കഴിഞ്ഞപ്പോൾ, മധ്യമം (Median) കാണാനായി വിഭാഗ ആവൃത്തിപ്പട്ടിക (Frequency Table with Class) ഉള്ള പരിശീലനപ്രശ്നങ്ങൾ കുട്ടികൾക്ക് കൂടുതലായി നൽകണമെന്ന് തോന്നി. അവ സ്വയം ഉണ്ടാക്കൽ എളുപ്പവുമാണല്ലോ.
പക്ഷേ, മധ്യമം പൂർണ സംഖ്യയോ ഒന്നോ രണ്ടോ ദശാംശസ്ഥാനങ്ങളിൽ തീരുന്ന സംഖ്യയോ ആയി കിട്ടുമോ എന്ന് ഉറപ്പിക്കണമെങ്കിൽ ഈ ചോദ്യങ്ങളെല്ലാം ഞാൻ തന്നെ പേപ്പറിൽ ചെയ്തുനോക്കണമെന്ന കാര്യം ഓർക്കുമ്പോൾ....... എന്താണ് പരിഹാരമെന്ന് ചിന്തിച്ചു.
   ലാപ്‍ടോപ്, കാൽക്കുലേറ്റർ ഇതൊക്കെ ഉണ്ട്. പക്ഷേ ഒറ്റയടിക്ക് ഉത്തരം കണ്ടെത്താനും ഉത്തരത്തിനു അനുസൃതമായി ചോദ്യത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്താനും പറ്റുന്ന രൂപത്തിൽ ഒരു മൊബൈൽ ആപ്പ് കിട്ടിയാൽ കൊള്ളാമായിരുന്നു....ഗൂഗിൾ പ്ലേ സ്റ്റോറിൽ നോക്കിയപ്പോൾ മധ്യമം കാണാനായി ആപ്പ് പലതും ഉണ്ടെങ്കിലും വിഭാഗ ആവൃത്തിപ്പട്ടികയ്ക്ക് പറ്റിയത് ഒന്നും കാണാൻ കിട്ടിയില്ല.
   എന്നാൽ പിന്നെ സ്വന്തമായി ഉണ്ടാക്കാൻ ശ്രമിക്കാം എന്നായി ചിന്ത... ലിറ്റിൽ കൈറ്റ്സ് ന്റെ ഒരു DRG യിൽ പങ്കെടുത്തപ്പോൾ, കോഴിക്കോട് KITE ലെ MT ആയ ശ്രീ. മനോജ്‌കുമാർ സാറിന്റെ, ആൻഡ്രോയ്ഡ് ആപ്പ് നിർമ്മാണം എന്ന സെഷൻ നന്നായി മനസ്സിലാക്കാൻ സാധിച്ചിരുന്നു. തുടർന്ന് നടത്തിയ ഒരു പരിശ്രമത്തിന്റെ ഫലം ആണ് ഒരു apk file ന്റെ രൂപത്തിൽ താഴെ നൽകുന്നത്... ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് പ്ലേ സ്റ്റോറിൽ നിന്നുള്ള ആപ്പ് അല്ലാത്തതിനാൽ ചില permissions നൽകേണ്ടിവരും.  
   ലിറ്റിൽ കൈറ്റ്സ് ന്റെ RP എന്ന നിലയിൽ എനിക്ക് കിട്ടിയ പ്രത്യേക പരിശീലനം ഈ ആപ്പ് നിർമ്മിക്കാൻ വളരെ സഹായകരമായിട്ടുണ്ട്. തൊഴിലിന്റെ ഭാഗമായി കിട്ടുന്ന ഇത്തരം സ്വകാര്യ അഹങ്കാരങ്ങൾ ഇവിടെ പങ്കുവെക്കുന്നു.
പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു...
Click Here to Download App


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer