ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് വിജ്ഞാപനവും യൂസര്‍ മാനുവലും DOWNLOADSല്‍

നമുക്കും QR code നിർമ്മിക്കാം...

>> Sunday, July 28, 2019  ഈ വർഷം സ്കൂൾ വിദ്യാഭ്യാസ രംഗത്ത് QR code വിപ്ലവം നടക്കുകയാണല്ലോ. പാഠപുസ്തകങ്ങളിലും വിദ്യാഭ്യാസ മാസികകളിലും ജനപ്രിയ വാരികകളിലുമൊക്കെ ഇവ നിറ‍ഞ്ഞിരിക്കുന്നു.    അദ്ധ്യാപകരെപ്പോലെ വീട്ടമ്മമാരും ഇന്ന് ഇത് ഉപയോഗിച്ച് വിദ്യാഭ്യാസരംഗത്ത് ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
    Quick Response (QR) code എന്നത് ഒരു ടെക്സ്റ്റിന്റെ encoded ദൃശ്യരൂപമാണല്ലോ. അത് വായിക്കാൻ നമ്മൾ പഠിച്ച എഞ്ചുവടി പോരാ. അതിനു സോഫ്റ്റ്‌വെയർ വേണം, മൊബൈലിൽ QR കോഡ് റീഡർ ആപ്പ് വേണം.
    നമുക്ക് നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച്  QR code നിർമ്മിക്കാൻ കഴിയും. അതിനു ഈ കുറിപ്പ്  സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

    QR Code generate ചെയ്യാൻ നമ്മുടെ ഉബുണ്ടു 18.04 ലെ Scribus ഉപയോഗിക്കാം. Applications- Graphics- Scribus NG എന്ന രീതിയിൽ തുറക്കുക. New document- OK നൽകുക. Menu ബാറിലെ Insert ൽ നിന്നും Barcode എന്നത് തുറക്കുക. Barcode family എന്ന സ്ഥലത്തു Two dimensional symbols എന്നും Barcode എന്ന സ്ഥലത്തു QR code എന്നും മാറ്റുക. Contents എന്ന സ്ഥലത്തുള്ള default matter ഒഴിവാക്കി നമുക്ക് വേണ്ട matter ടൈപ്പ് ചെയ്യാം. താഴെ QR കോഡ് preview ദൃശ്യമാകും. Click OK. Mouse pointer ഒരു പ്രത്യേക ആകൃതിയിൽ ആയില്ലേ, ക്ലിക്ക് ചെയ്യൂ. പേജിൽ QR code കാണാം.
    Ctrl+Shift+dragging വഴി  QR code ന്റെ വലുപ്പം വ്യത്യാസപ്പെടുത്താവുന്നതാണ്. File-Export വഴി, pdf ആയോ, image(png) ആയോ, svg ആയോ save ചെയ്യാം.
    Contents എന്ന സ്ഥലത്തു matter ടൈപ്പ് ചെയ്യാം എന്നു പറഞ്ഞല്ലോ. ഇവിടെ matter എന്നത് വെറും Text ആകാം, വെബ്സൈറ്റ് അഡ്രസ് ആകാം, വെബ്‌പേജ് ലിങ്ക് ആകാം, Google Drive ൽ നിന്നുള്ള ഷെയർ ചെയ്ത ഫയൽ ന്റെ url ആകാം.......അങ്ങനെ e ലോകത്തിലെ എന്തുമാകാം.
    ഇങ്ങനെ Google Drive ൽ Upload ചെയ്ത ഒരു ഫയൽ എങ്ങനെയാണ് QR code ആക്കി മാറ്റുന്നതെന്ന് അടുത്തതായി നോക്കാം.  ഫയൽ എന്നു പറയുമ്പോൾ.. ഏത് ടൈപ്പ് ഫയലും ആകാം... pdf, Image, Document, Audio, Video,... അങ്ങനെ എന്തും.
    Google Drive ലെ  ആ ഫയൽ തുറക്കാതെ, റൈറ്റ് ക്ലിക്ക് ചെയ്ത് share എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ദൃശ്യമാകുന്ന Get Shareable link എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ലിങ്ക് ശ്രദ്ധിക്കുക. https://drive.google.com/files/d/ എന്നതിന് ശേഷമുള്ള കോഡ് copy ചെയ്യുക. /view?usp=sharing എന്നത് വേണ്ട. ഇവിടെ നിന്നും ഈ പ്രത്യേക ഭാഗം ഇങ്ങനെ copy ചെയ്യാൻ പ്രയാസം നേരിടുന്നുവെങ്കിൽ മുഴുവനും copy ചെയ്ത് ഏതെങ്കിലും word processor ൽ paste ചെയ്യുക. തുടർന്ന് ആവശ്യമുള്ളത് copy ചെയ്യാം.
    Done ക്ലിക്ക് ചെയ്ത് ആ വിൻഡോ അടയ്ക്കാം.  Google Drive ഉം അടയ്ക്കാം.
    ഇനി നേരത്തെ പറഞ്ഞപോലെ Scribus ലെ QR code matter ടൈപ്പ് ചെയ്യാനുള്ള contents എന്ന സ്ഥലത്ത്, താഴെ കൊടുത്തിരിക്കുന്ന പോലെ ടൈപ്പ് ചെയ്യുക.
http://drive.google.com/uc?export=download&id=
ഈ = നു ശേഷം നേരത്തെ copy ചെയ്ത link code (code മാത്രം) paste ചെയ്യുക.
    നമ്മൾ ഉദ്ദ്യേശിച്ച ഫയലിന്റെ direct download QR code തയ്യാർ.
    ഈ കുറിപ്പിന്റെ pdf രൂപം ഇങ്ങനെ QR code ആക്കി മാറ്റിയത്, ഇതിന്റെ ആരംഭത്തിലുള്ള ചിത്രത്തിൽ ഉണ്ട്.

4 comments:

ജനാര്‍ദ്ദനന്‍.സി.എം July 29, 2019 at 10:06 AM  

രസകരം. ഞാനീ പോസ്റ്റ് ക്യു. ആർ കോഡ് സ്കാൻ ചെയ്ത് മൊബൈലിൽ ആണ് വായിച്ചത്. നന്ദി

Dhanesh July 31, 2019 at 10:41 PM  

നന്ദി, വളരെ പ്രയോജനകരമായ ഒരു അറിവ്.

Sureshkumar td August 10, 2019 at 10:47 PM  

നന്ദി സാര്‍.വളരെ ഉപകാരപ്രദമാണ്

sharafudheen ghss pookottumpadam September 1, 2019 at 6:25 AM  

very useful തേടിയ വളളി കാലില്‍ ‍ചുററി.താങ്ക്സ്

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer