Std X Physics Chapter 2
& Chemistry Chapter 1 & 2

>> Tuesday, July 16, 2013

ഓരോ സമയത്തും മാത്​സ് ബ്ലോഗിനെ അധ്യാപകരിലേക്കും വിദ്യാര്‍ത്ഥികളിലേക്കും അടുപ്പിക്കുന്നതില്‍ ചില വ്യക്തികള്‍/സംരംഭങ്ങള്‍ പ്രത്യേക പങ്കു വഹിക്കാറുണ്ട്. ഒരു കാലത്ത് ഹിതയും കൂട്ടരുമടങ്ങിയ പാലക്കാട് ടീമിന്റെ മാത്​സ് ചോദ്യോത്തരങ്ങളായിരുന്നു, ഹോംസും ബാബു ജേക്കബ് സാറുമടങ്ങിയ ചൂടുള്ള ചര്‍ച്ചകളായിരുന്നു ഒരു കാലത്ത്, കഴിഞ്ഞ എസ്.എസ്.എല്‍.സി കാലത്താകട്ടെ, പഠന സഹായികളായിരുന്നു ആ പങ്ക് വഹിച്ചത്. ഈ വര്‍ഷം വിദ്യാഭ്യാസമേഖലയില്‍ ചലനം സൃഷ്ടിക്കുന്ന പ്രമോദ് മൂര്‍ത്തി സാറിന്റെ സെറ്റിഗാം പരീക്ഷാ സോഫ്റ്റ്​വയെറുകളും ഫിസിക്സ് കെമിസ്ട്രി പഠനസഹായികളുമൊക്കെയാകാം ആ റോളില്‍ എത്താന്‍ പോകുന്നത് എന്നു തോന്നുന്നു. മുടിക്കല്‍ സ്കൂളിലെ ഇബ്രാഹിം സാര്‍ തയാറാക്കി നാം പ്രസിദ്ധീകരിച്ച ഫിസിക്സ് ആദ്യ പാഠത്തിന്റെ നോട്സ് ഏറെ ഉപകാരപ്പെട്ടതായി കമന്റുകളില്‍ നിന്നും മനസ്സിലാകുന്നു. അതിന്റെ ഇംഗ്ലീഷ് പരിഭാഷ ചോദിച്ചു കൊണ്ടും കെമിസ്ട്രി നോട്സ് ആവശ്യപ്പെട്ടു കൊണ്ടും അനേകം മെയിലുകളും ഫോണ്‍ കോളുകളും ലഭിക്കുന്നുണ്ട് എന്നത് ഈ സൂചനയാണ് നല്‍കുന്നത്. ഫിസിക്സിന്റെ രണ്ടാം പാഠമായ വൈദ്യൂത കാന്തിക പ്രേരണത്തെ അടിസ്ഥാനമാക്കിയുള്ള നോട്സ് ഇബ്രാഹിം സാര്‍ അയച്ചു തന്നിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. കെമിസ്ട്രിയുടെ ആദ്യ പാഠമായ വാതകാവസ്ഥ, രണ്ടാം പാഠമായ മോള്‍ സങ്കല്‍പനം എന്നിവയെ കുറിച്ചുളള നോട്സും ഒപ്പമുണ്ട്. പ്രസിദ്ധീകരിക്കാന്‍ അല്‍പം വൈകിയതിന്റെ ക്ഷമാപണത്തോടെ ഇബ്രാഹിം സാറിന്റെ നോട്സിലേക്ക്

Click here for Std X Physics Chapter 2

Click here for Std X Chemistry Chapter 1

Click here for Std X Chemistry Chapter 2

37 comments:

nazeer July 16, 2013 at 6:06 AM  

Good work sir..

nazeer July 16, 2013 at 6:08 AM  

I am preparing some stuff for second Chapter(PHYSICS). A different approach......I will send it to mathsblog shortly.....

വിപിന്‍ മഹാത്മ July 16, 2013 at 9:59 AM  

ഫിസിക്സ്‌, കെമിസ്ട്രി നോട്ടുകൾക്കുള്ള നന്ദി ആദ്യമേ പ്രകാശിപ്പിക്കട്ടെ.
ഒരു പരാതി.
ഞങ്ങളുടെ സ്കൂളിന്റെ ബ്ലോഗിൽ (http://gvhskadakkal.blogspot.in/) പത്താംക്ലാസ് ഗണിതത്തിന്റെ ഒന്നാമത്തെ അദ്ധ്യായം സമാന്തര ശ്രേണികളുടെ 3 വർക്ക് ഷീറ്റ് നല്കി. അത് MATHSBLOG വഴി എല്ലാകുട്ടികളിലേക്കും എത്തിക്കണം എന്ന് കരുതി ആ ബ്ലോഗിന്റെ അഡ്രസ്‌ ഇന്നലെ കമന്റ് ചെയ്യുകയും ചെയ്തു. ഇന്ന് ആ കമന്റ് ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. വിഷമം ഉണ്ട് സർ. നല്ല ഉദ്ദേശത്തോടെ തയ്യാറാക്കിയ വർക്കിനു കിട്ടിയ ആദ്യത്തെ തിരിച്ചടി

Unknown July 16, 2013 at 11:34 AM  

വളരെ നന്ദി സാര്‍......

Unknown July 16, 2013 at 3:08 PM  

Really helpful.Thanks a lot

Jomon July 16, 2013 at 3:56 PM  

@ vipin mahatma

സര്‍

ചില കമന്റുകള്‍ ഓട്ടോമാറ്റിക്കായി സ്പാം ആയി പോകുന്നുണ്ട്. ചിലപ്പോള്‍ നീളം കൂടിയ കമന്റുകള്‍, ചിലപ്പോള്‍ ലിങ്കുകള്‍ നല്‍കിയിട്ടുള്ള കമന്റുകള്‍....

എന്തായാലും താങ്കള്‍ സൂചിപ്പിച്ച കമന്റ് സ്പാം ഫോള്‍ഡറില്‍ നിന്നും തിരികെ എത്തിച്ചിട്ടുണ്ട്....

ഇക്കാര്യം സൂചിപ്പിച്ചതിനു നന്ദി

abhisha ramesh July 16, 2013 at 5:17 PM  

Thank you Sir

Hari | (Maths) July 16, 2013 at 6:49 PM  

വിപിന്‍ സാര്‍ മാത്​സ് ബ്ലോഗില്‍ വളരെ നന്നായി ഇടപെടുന്ന ഒരാളാണ്. മാത്​സ് ബ്ലോഗ് കൂട്ടായ്മയിലെ എല്ലാ അധ്യാപകരും തന്നെ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നും തീര്‍ച്ച. എന്തായാലും മാത്​സ് ബ്ലോഗില്‍ വ്യക്തിഹത്യ കടത്തുന്നതോ സഭ്യമല്ലാത്തതോ ആയ കമന്റുകള്‍ മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളു. ജോമോന്‍ സാര്‍ പറഞ്ഞതു പോലെ അത് ഓട്ടോമാറ്റിക്കായി സ്പാമായതായിരിക്കും. എന്തായാലും ആ മെറ്റീരിയല്‍ നമുക്ക് മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാലോ? സ്ക്കൂളിന്റെ ലിങ്കും നല്‍കാം. എന്തുപറയുന്നു.

Hari | (Maths) July 16, 2013 at 6:50 PM  

ഇബ്രാഹിം സാര്‍ ഏറെ ആത്മാര്‍ത്ഥതയോടെയാണ് ഓരോ മെറ്റീരിയലും തയ്യാറാക്കിയിരിക്കുന്നത്. അതിന് അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇതുപോലെ വിവിധ വിഷയങ്ങളുടെ മെറ്റീരിയലുകള്‍ നമ്മുടെ അധ്യാപകര്‍ തയ്യാറാക്കി അയച്ചിരുന്നെങ്കില്‍!!!!!!!!

വിപിന്‍ മഹാത്മ July 17, 2013 at 10:11 AM  

ഇതിന്റെ, ഈ കൂട്ടായ്മയുടെ പേരാണ് MATHSBLOG. എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ ദിവസമായിരുന്നു ഇന്നലെ. ഞാൻ ഏറ്റവും സ്നേഹിക്കുന്ന, ആരാധിക്കുന്ന, ബൂലോകത്തിലൂടെ എങ്ങനെ സാമൂഹ്യ സേവനം ചെയ്യാമെന്ന് എന്നെ പഠിപ്പിച്ച ഒരു വലിയ മനുഷ്യനോട് സംസാരിക്കാനായി. നന്ദി സർ.
1. എന്റെ പരാതി പരിഗണിച്ചതിന്, അത് പരിഹരിച്ചതിന്.
2. വളരെ നല്ലൊരു ദിവസം സമ്മാനിച്ചതിന്.

Unknown July 17, 2013 at 12:34 PM  

NICE WORK SIR ...........
VERY VERY THANKS



RIYAS EDACHERI

prismblog July 17, 2013 at 10:22 PM  

FOR VARIETY OF WORKS IN PHYSICS AND CHEMISTRY
PLS VISIT
WWW.CHEMKERALABLOGSPOT.COM
PHYSICSADYAPAKANBLOGSPOT.COM


NASEER MANATTIL
HSA PHYSICALSCIENCE
MALAPPURAM

nazeer July 18, 2013 at 7:20 AM  

@ Naseer Manattil,
It is www.chemkerala.blogspot.in
and www.physicsadhyapakan.blogspot.in

James A D July 18, 2013 at 8:11 PM  



SIR THANK YOU VERY MUCH
IT HELP ME A LOT
BY MERITTA JAMES

hindi July 18, 2013 at 11:05 PM  

കേരളത്തിലെ പ്രധാനപ്പെട്ട
ഹിന്ദി ബ്ലോഗുകളുടെ കൂട്ടായ്മയാണ്
hindiblog.tk ( www.rashtrabhashablog.blogspot.com ) വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും
പ്രവര്‍ത്തകരെയും ഏറെ പ്രോല്‍സാഹിപ്പിക്കുന്ന
മാത്സ് ബ്ലോഗില്‍ ഇതിന്റെ ലിങ്ക് നല്‍കി സഹകരിക്കുമെന്ന് വിശ്വസിച്ചോട്ടെ.
സ്നേഹപുര്‍വ്വം
ഹിന്ദി ബ്ലോഗ് ടീം

Unknown July 19, 2013 at 2:08 AM  

Good work


Regard
Arun


School help links

Unknown July 19, 2013 at 3:46 PM  

sir this is very helpful but can you post the english copy of this please

science July 23, 2013 at 7:51 PM  

this is very heplful to us

Unknown July 27, 2013 at 7:16 PM  
This comment has been removed by the author.
Unknown July 27, 2013 at 7:17 PM  

thankyou sir

Unknown July 28, 2013 at 10:05 PM  
This comment has been removed by the author.
Unknown July 28, 2013 at 10:07 PM  
This comment has been removed by the author.
Ebrahim VA July 29, 2013 at 1:52 PM  

Jyothi Selbi,

If I is constant, H is directly proportional to Resistance R ( H = I2R)
and If potential difference is constant,
H is inversely proportional Resistance R (H = V2/R)
Eg: When appliances are connected in series, all of them consume same current (current constant), so appliance having low power (high resistance) will release more energy.
When they are connected in parallel, PD across all appliance will be same (Potential difference is constant), the appliance having high power (low resistance) will release more energy.

Ebrahim VA

Ebrahim VA July 29, 2013 at 1:52 PM  

Jyothi Selbi,

If I is constant, H is directly proportional to Resistance R ( H = I2R)
and If potential difference is constant,
H is inversely proportional Resistance R (H = V2/R)
Eg: When appliances are connected in series, all of them consume same current (current constant), so appliance having low power (high resistance) will release more energy.
When they are connected in parallel, PD across all appliance will be same (Potential difference is constant), the appliance having high power (low resistance) will release more energy.

Ebrahim VA

Unknown July 29, 2013 at 6:02 PM  
This comment has been removed by the author.
Unknown July 29, 2013 at 6:04 PM  
This comment has been removed by the author.
citcac July 30, 2013 at 4:13 PM  

ഈ പാവം ഇംഗ്ലീഷ് മീഡിയം കുട്ടികൾ എന്ത് പിഴച്ചു. അവര്ക്ക് നോറെസ് ഒന്നും ഇല്ലെ

Saikrishna July 30, 2013 at 5:09 PM  

would anyone explain fleming"s left hand rule?

Unknown July 30, 2013 at 5:42 PM  
This comment has been removed by the author.
Ebrahim VA July 31, 2013 at 1:57 PM  

ഫ്ലമിങ്ങ്സ് ലെഫ്റ്റ് ഹാന്റ് റൂള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതികരണത്തിനുള്ള മറുപടിയാണ് താഴെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്.
മാഗ്നറ്റിക് ഫീല്‍ഡിലിരിക്കുന്ന കണ്ടക്ടറില്‍ അനുഭവപ്പെടുന്ന ബലത്തിന്റെ ദിശയും ഫീല്‍ഡിന്റെ ദിശയും കറന്റിന്റെ ദിശയും പരസ്പരം ലംബമായിരിക്കും. അതായത് ഫീല്‍ഡ് X ദിശയിലും കറന്റ് Y ദിശയിലും ആണെങ്കില്‍ ചാലകത്തില്‍ അനുഭവപ്പെടുന്ന ബലം Z ദിശയിലായിരിക്കും. ഉദാഹരണത്തിന് തെക്ക് വടക്ക് ദിശയില്‍ കെട്ടിയിരിക്കുന്ന ഒരു കമ്പിയിലൂടെ തെക്കുനിന്ന് വടക്കോട്ട് കറന്റ് പ്രവഹിപ്പിക്കുകയും കിഴക്കുനിന്ന് പടിഞ്ഞാറ് ദിശയില്‍ ഒരു മാഗ്നറ്റിക് ഫീല്‍ഡ് പ്രയോഗിക്കുന്നു. ഇപ്പോള്‍ കമ്പിയില്‍ അനുഭവപ്പെടുന്ന ബലം കാണണമെന്ന് കരുതുക. ഇടതുകയ്യിലെ ചൂണ്ടുവിരല്‍ പടിഞ്ഞാറുദിശയിലേക്കും നടുവിരല്‍ വടക്കുദിശയിലേക്കും ചൂണ്ടിയതിനുശേഷം തള്ളവിരല്‍ നിവര്‍ത്തിനോക്കൂ. അത് മുകളിലേക്ക് ചൂണ്ടി നില്‍ക്കുന്നതുകാണാം.അതായത് കമ്പിക്കനുഭവപ്പടുന്ന ബലം കുത്തനെ മുകളിലേക്കായിരിക്കും.
ഇത് ലളിതമായ ഒരു പ്രവര്‍ത്തനത്തിലൂടെ അനുഭവിച്ചറിയാന്‍ കഴിയും.
പടിഞ്ഞാറ് വശത്തേക്ക് തിരിച്ച് ഒരു ബാര്‍ കാന്തത്തിന്റെ North pole ഉം കിഴക്കുഭാഗത്തേക്ക് തിരിച്ച് മറ്റൊരു കാന്തത്തിന്റെ South pole ഉം പരസ്പരം അഭിമുഖമാക്കി വയ്ക്കുക.ബലരേഖകള്‍ പുറപ്പെടുന്നത് North pole ല്‍ നിന്ന് South pole ലേക്കായതിനാല്‍ ഇവിടെ ബലരേഖകള്‍ കിഴക്കുനിന്ന് പടിഞ്ഞാറ് ദിശയിലേക്കായിരിക്കും.
ഈ പോളുകള്‍ക്കിടയിലൂടെ തെക്ക് വടക്കുദിശയില്‍ ഒരു ചെമ്പുകമ്പി സ്വതന്ത്രമായി തൂക്കിയിട്ട് അതിലൂടെ ഒരു ബാറ്റിറിയില്‍ നിന്നുള്ള വൈദ്യുതി കടത്തിവിടുമ്പോള്‍ കറന്റിന്റെ ദിശയനുസരിച്ച് കമ്പി ഒന്നുകില്‍ മുകളിലേക്ക് അല്ലെങ്കില്‍ താഴേക്ക് തെറിക്കുന്നതുകാണാം. (കറന്റിന്റെ ദിശ പോസിറ്റീവില്‍ നിന്ന് നെഗറ്റീവിലേക്കാണ്)
ഇവിടെ ഫീല്‍ഡിന്റെ ദിശ East ---->West ഉം കറന്റ് North ല്‍ നിന്ന് South ലേക്കുമായാല്‍ ഇടതുകയ്യിലെ വിരലുകള്‍ നേരത്തെപറഞ്ഞതനുസരിച്ച് നിവര്‍ത്തിയാല്‍ തള്ളവിരല്‍ പേപ്പറിന്റെ പ്രതലത്തിലേക്ക് കുത്തനെ ചൂണ്ടിനില്‍ക്കുന്നതുകാണാം. അതായത് Force vertically downward ആയിരിക്കും.
പാഠപുസ്തകത്തിലെ ചിത്രം 6.9 ല്‍ കറന്റ് A യില്‍ നിന്ന് B യിലേക്കാണ്. അതുകൊണ്ട് Fleming's Left hand rule ഉപയോഗിച്ചാല്‍ തള്ളവിരല്‍ മുകളിലേക്ക് ചൂണ്ടിനില്‍ക്കും. അതായത് ചാലകം AB യുടെ ചലനം മുകളിലേക്കായിരിക്കും.
പോളുകള്‍ തിരിച്ചുവച്ചും ബാറ്ററി തിരിച്ചുവച്ചും മറ്റും മാറ്റങ്ങള്‍ വരുത്തിയതിനുശേഷം ചലനദിശ കുട്ടികള്‍ പ്രവചിക്കട്ടെ. അതിന് ശേഷം സ്വിച്ച് ON ചെയ്ത് ചലന ദിശ നിരീക്ഷിക്കട്ടെ. പ്രവചനം ശരിയാണെന്ന് ബോധ്യപ്പെടുത്തുക.
Ebrahim V A

Unknown July 31, 2013 at 6:55 PM  

thank you very ebrahim sir such a detailed explanation i have never expected once again i say thanks i will try my best shall we get an idea about the CE works which are usually given for 10 std ? we three are beginners in this field so we are asking

ഇലക്ട്രോണിക്സ് കേരളം August 1, 2013 at 9:38 PM  

വിപിന്‍ മഹാത്മയുടെ സങ്കടം കരലളിയിപ്പിച്ചു...സ്പാമരന്മാരെ പിടിച്ചു കെട്ടുകയും വേണം

Unknown August 7, 2013 at 12:15 PM  

sir physics 1,2 chapters were very helpful for us shall we get some answers of ques.of first term examination 2012 ques. 10,14,15(b) also can we expect chapter 3. notes and model questions

Unknown August 11, 2013 at 10:07 AM  

sir,
could you please publish these notes in english..

Unknown August 11, 2013 at 3:18 PM  

ebrahim master, sir is there any mistake in que.16 c ? ihave some confusion in that que. i am talking about physics chapter 2 notes

Ebrahim VA August 14, 2013 at 11:58 AM  

Jyothis sebi,
Your comment about Question 16c is correct. Its answer is zero.Thank you for pointing the error.
Ebrahim V A

Unknown August 29, 2013 at 6:23 PM  

thank u sir

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer