Teachers pay revision anomaly rectified

>> Wednesday, April 3, 2013

ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍, പ്രൈമറി അധ്യാപകരുടെ ശമ്പള പരിഷ്കരണത്തില്‍ സംഭവിച്ച അപാകത പരിഹരിച്ചു കൊണ്ട് ഉത്തരവിറങ്ങി. ഉത്തരവിറങ്ങിയ തീയതി മുതലാണ് ആനുകൂല്യത്തിന് അര്‍ഹത. അരിയര്‍ ലഭിക്കുന്നതിനുള്ള അവസരം നല്‍കാതെ അത് Notional ആയി കാണാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ശമ്പള സ്കെയിലിലെ അപാകത പരിഹരിച്ചതിനു പുറമെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ (ഹയര്‍ഗ്രേഡ്) ശമ്പള സ്കെയിലും വര്‍ധിപ്പിച്ചു. നിലവില്‍ 21240-37040 ആയിരുന്നത് 22360-37940 ആയി. ഹൈസ്കൂള്‍ അധ്യാപകരുടെ(ബിരുദ-ഭാഷാ) ശമ്പള സ്കെയില്‍ 14620-25280 എന്നതില്‍നിന്ന് 15380-25900 ആയി ഉയര്‍ത്തി. പ്രൈമറി, പ്രീപ്രൈമറി, നഴ്സറി വിഭാഗത്തില്‍പ്പെടുന്ന അസിസ്റ്റന്റ് ടീച്ചര്‍ ഗ്രേഡ് രണ്ട്, ഹൈസ്കൂള്‍ വിഭാഗത്തില്‍ വരുന്ന ഇന്‍സ്ട്രക്ടര്‍ -സ്പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവരുടെ ശമ്പള സ്കെയിലും 11620-20240 എന്നതില്‍നിന്ന് 13210-22360 ആയി വര്‍ധിപ്പിച്ചു. എന്നാല്‍ ഈ സ്കെയില്‍ മാറ്റം കൊണ്ട് ഇപ്പോള്‍ എല്ലാ അധ്യാപകരുടേയും ശമ്പളം ഉയരണമെന്നില്ല. പേ റിവിഷന്‍ സമയത്ത് ശമ്പളം ഫിക്സ് ചെയ്തപ്പോള്‍ ഇപ്പോള്‍ ഉയര്‍ത്തിയ ശമ്പളസ്കെയിലാണ് ശമ്പളം ലഭിക്കുന്നതെങ്കില്‍, അത്തരം അധ്യാപകരുടെ ശമ്പളത്തില്‍ ഇപ്പോള്‍ വ്യത്യാസം വരികയില്ല. ഒട്ടേറെ അധ്യാപകര്‍ ശമ്പളം റീഫിക്സ് ചെയ്യേണ്ടി വരുമോയെന്ന് അന്വേഷിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഈ ഉത്തരവിനെക്കുറിച്ച് ഒരു അവലോകനം ആവശ്യമായി വരുന്നത്. ലളിതമായൊരു പോസ്റ്റിലൂടെ ആ ധര്‍മ്മം നിര്‍വഹിക്കുകയാണ് മാത്​സ് ബ്ലോഗിലെ അനിഷേധ്യസാന്നിധ്യമായ കോഴിക്കോട് ലോകോളേജിലെ എ.പി. മുഹമ്മദ് സാര്‍.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ 1-7-2009 പ്രാബല്യത്തില്‍ പരിഷ്കരിച്ച വിവിധ ശമ്പളസ്കെയിലുകള്‍ ഭേദഗതി ചെയ്ത് കൊണ്ട് G.O (P) No. 168/2013/(147)/Fin Dated 11-4-2013 പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സമാനമായ സ്കെയിലുകളില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നവര്‍ക്ക് ലഭിച്ച വര്‍ദ്ധനവ് ശമ്പളപരിഷ്കരണത്തില്‍ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നില്ല എന്ന് പൊതുവെ വിശ്വസിക്കപ്പെടുകയും ഇക്കാര്യം പ്രതിഷേധത്തിനിടയാകുകയും ചെയ്തു. വിവിധ സര്‍വ്വീസ് സംഘടനകളുടെ ഇടപെടലുകള്‍ കാരണം, ഈ അനോമലി പരിഹരിക്കുമെന്ന് ബഹുമാനപ്പെട്ട ധനമന്ത്രി പ്രഖ്യാപിച്ചതായി 2013 ഫെബ്രു‌വരിയിലും ഏപ്രിലിലും പത്രവാര്‍ത്തകളുമുണ്ടായിരുന്നു.

ശമ്പളപരിഷ്കരണത്തിന്റെ പൊതുമാനദണ്ഡങ്ങളനുസരിച്ച്, ഓപ്ഷന്‍ തിയ്യതിയിലെ അടിസ്ഥാന ശമ്പളത്തിന്റെ കൂടെ 64% ഡി.എ, 1000 രൂപയില്‍ കുറയാതെയുള്ള ഫിറ്റ്മെന്റ് ബെനിഫിറ്റ്, സര്‍വ്വീസ് വെയിറ്റേജ് എന്നിവ ചേര്‍ത്താണ് പരിഷ്കരിച്ച സ്കെയിലിലെ ശമ്പളം നിര്‍ണ്ണയിക്കുന്നത്. 1-7-2009 ന് മുമ്പ് സര്‍വ്വീസിലുള്ള അദ്ധ്യാപകരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്. എന്നാല്‍ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരമുള്ള പ്രീ-റിവൈസ്ഡ് സ്കെയിലുകളും റിവൈസ്ഡ് സ്കെയിലുകളും പരിശോധിച്ചാല്‍ അദ്ധ്യാപകരുടേത് ഉള്‍പ്പെടെയുള്ള ചില തസ്തികകളുടെ റിവൈസ്ഡ് സ്കെയിലുകളുടെ മിനിമം മേല്‍‌പറഞ്ഞ പൊതുമാനദണ്ഡമനുസരിച്ചുള്ള കുറഞ്ഞ വര്‍ദ്ധനവ് ലഭിക്കത്തക്ക രീതിയിലുള്ളവയല്ല എന്ന് കാണാം. ഉദാഹരണത്തിന് പ്രൈമറി ടീച്ചറുടെ 6680-10790 ന്റെ റിവൈസ്ഡ് സ്കെയില്‍ 11620-20240 ആണ്. 6680 നെ റിവൈസ് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞത് 12220 ലഭിക്കും. ഇതിനെക്കാള്‍ രണ്ട് ഇന്‍‌ക്രിമെന്റ് കുറവാണല്ലോ റിവസ്ഡ് സ്കെയിലിന്റെ മിനിമം ആയ 11620. ഇക്കാരണം കൊണ്ട് പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ശമ്പളപരിഷ്കരണത്തില്‍ വിഭാവനം ചെയ്യുന്ന വര്‍ദ്ധനവ് ലഭിക്കാതെ വരും.

വിവിധ തസ്തികകളുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ ഈ അനോമലി ഉണ്ടായിരുന്നു. ശമ്പളപരിഷ്കരണ ഉത്തരവില്‍ തന്നെ ഭേദഗതി വരുത്തിക്കൊണ്ടോ അതിന് ശേഷമുള്ള ഉത്തരവുകള്‍ വഴിയോ ഇക്കൂട്ടത്തില്‍ പെടുന്ന ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയ ഭൂരിഭാഗം തസ്തികകളുടെയും സ്കെയിലുകള്‍ ഉയര്‍ത്തിയപ്പോള്‍, അദ്ധ്യാപകരുടെത് മാത്രം പഴയ നിലയില്‍ തുടര്‍ന്നതാണ് പക്ഷപാതപരമായ അനീതിയായി വ്യാഖ്യാനിക്കപ്പെട്ടത്. ഉദാഹരണത്തിന് 2004 ലെ പരിഷ്കരണ ഉത്തരവ് പ്രകാരം 6680-10790 എന്ന ഒരെ സ്കെയിലിലുള്ള സീനിയര്‍ ക്ലര്‍ക്ക്, പ്രൈമറി ടീച്ചര്‍ തസ്തികകളുടെ റിവൈസ്ഡ് സ്കെയിലുകള്‍ യഥാക്രമം 13210-22360, 11620-20240 എന്നിങ്ങിനെയാണ്. ഇത് കൊണ്ട് 1-7-2009 ന് മുമ്പ് ജോലിയില്‍ പ്രവേശിച്ചിരുന്ന പ്രൈമറി ടീച്ചര്‍ക്ക് ഒരു സീനിയര്‍ ക്ലര്‍ക്കിന്റെ മിനിമം ശമ്പളം ലഭിക്കുമായിരുന്നപ്പോള്‍ 1-7-2009 ന് ശേഷം ജോലിയില്‍ പ്രവേശിക്കുന്ന പ്രൈമറി ടീച്ചര്‍ക്ക് സീനിയര്‍ ക്ലര്‍ക്കിനെക്കാള്‍ 1590 രൂപ കുറഞ്ഞ അടിസ്ഥാന ശമ്പളമെ ലഭിക്കുന്നുള്ളൂ. വിവിധ അദ്ധ്യാപക തസ്തികകളുടെ കാര്യത്തിലുള്ള ഇത്തരം വിവേചനങ്ങളാണ് ഇപ്പോളത്തെ ഉത്തരവ് വഴി പരിഹരിക്കപ്പെട്ടതെന്ന് പറയാം.

എന്തായിരുന്നു അനോമലി?
2009 ലെ ഓപ്ഷന്‍ തീയതി മുതല്‍ ഒരു അധ്യാപകന്റെ ബേസിക് പേ ഇപ്പോള്‍ പുതുക്കിയ ശമ്പളസ്കെയിലാണോ വരുന്നതെന്നു നോക്കുക. ആ ശമ്പളസ്കെയിലില്‍ വരുന്നില്ലെങ്കില്‍ അതാണ് അനോമലി. ഉദാഹരണത്തിന് ഒരു ഒരു ഹൈസ്ക്കൂള്‍ അധ്യാപകന്റെ കാര്യമെടുക്കാം. അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 2009 ലെ ഓപ്ഷന്‍ തീയതിയില്‍ 15380-25900 എന്ന സ്കെയിലില്‍ ഇല്ലെങ്കില്‍ അത് പരിഷ്ക്കരണത്തിലെ അനോമലിയായിരുന്നു. അതുപരിഹരിക്കലാണ് ഈ അനോമലി റെക്ടിഫിക്കേഷന്‍ കൊണ്ട് ഉദ്ദേശിച്ചത്. അവരെ ഈ സ്കെയിലിലേക്ക് കൊണ്ടു വരുന്നതാണ് ഇപ്പോഴത്തെ അനോമലി റെക്ടിഫിക്കേഷന്‍ ഉത്തരവ്. ശമ്പളപരിഷ്ക്കരണത്തിന്റെ ഭാഗമായി 2009 ലെ തീയതി വെച്ച് ഓപ്ഷന്‍ നല്‍കിയവരുടെ ബേസിക് പേ 15380 ന് മുകളിലാണ് ഫിക്സ് ചെയ്തിരിക്കുന്നതെങ്കില്‍ ഇപ്പോഴത്തെ സ്കെയില്‍ മോഡിഫിക്കേഷന്‍ പ്രകാരം അവരുടെ ബേസിക് പേ മാറുന്നില്ല. കാരണം, അവരുടെ അടിസ്ഥാനശമ്പളം 2009 ല്‍ വച്ചുതന്നെ 15380-25900 എന്ന സ്കെയിലിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. അതായത് സമീപകാലത്ത് സര്‍വീസില്‍ പ്രവേശിച്ച കുറച്ചു പേരുടെ അടിസ്ഥാനശമ്പളത്തില്‍ മാത്രമേ മാറ്റം വരൂ. അവരുടെ ഈ മാറ്റത്തിന്റെ ഭാഗമായി 2009 മുതലുള്ള അരിയറൊന്നും ലഭിക്കുകയുമില്ല. അതെല്ലാം Notional ആയി കാണാനാണ് പറഞ്ഞിരിക്കുന്നത്. ചുരുക്കത്തില്‍ 11-4-2013 മുതല്‍ മാത്രമാകും അക്കൂട്ടരുടെ ശമ്പളത്തിലെ വര്‍ദ്ധനവ്.

2004ല്‍ ഹൈസ്ക്കൂള്‍ അധ്യാപകരുടേതിനു സമാനമായ 8390-13270 എന്ന ശമ്പള സ്കെയിലുണ്ടായിരുന്നവരെ താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോളും അനോമലിയുണ്ടെന്ന് പറയേണ്ടി വരും. ഉദാഹരണത്തിന്, എച്ച്.എസ്.എ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ലൈബ്രേറിയന്‍ ഗ്രേഡ്-3 എന്നീ മൂന്ന് തസ്തികകളുടെയും പഴയ സ്കെയില്‍ 8390-13270 ആയിരുന്നു. ഇപ്പോള്‍ അത് യഥാക്രമം 15380-25900, 15380-25900, 16180-29180 എന്നിങ്ങിനെയാണ്. ലൈബ്രേറിയന്‍ ഗ്രേഡ്-3 ഒരു സ്കെയില്‍ മുകളിലായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ലൈബ്രേറിയന്‍ ഗ്രേഡ്-3 എന്നിവര്‍ക്ക് അരിയര്‍ അടക്കമുള്ള ആനുകൂല്യത്തോടെ 1-7-2009 മുതല്‍ പ്രാബല്യം. ഇങ്ങിനെ നോക്കുമ്പോള്‍ എച്ച്.എസ്.എ ആണ് ഏറ്റവും അവഗണിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ അനോമലി പരിഹരിക്കപ്പെട്ടു എന്നു പറയുന്നത് ശരിയാണോ?

ആര്‍ക്കെല്ലാമാണ് ഗുണം?
ഇപ്പോളത്തെ സ്കെയില്‍ മോഡിഫിക്കേഷന്റെ ഗുണം 1-7-2009 ന് മുമ്പ് ഇപ്പോള്‍ മോഡിഫൈ ചെയ്യപ്പെട്ട സ്കെയിലുകളുടെ തസ്തികകളില്‍ വന്ന കുറച്ച് അദ്ധ്യാപകര്‍ക്ക് കൂടി ലഭിക്കും. 30-6-2009 ന് പഴയ സ്കെയിലില്‍ 8390 രൂപ വാങ്ങുന്ന എച്ച്.എസ്.എ ക്ക് ഈ സ്കെയില്‍ മാറ്റം കൊണ്ട് വെറും 400 രൂപ മാത്രമല്ലെ വര്‍ദ്ധനവുള്ളൂ. ഒരു ഇന്‍ക്രിമെന്റ് എങ്കിലും വാങ്ങിയവര്‍ക്ക് യാതൊരു ആനുകൂല്യവുമില്ല. അക്കൂട്ടര്‍ സര്‍വ്വീസ് ബുക്കില്‍ സ്കെയില്‍ മോഡിഫൈ ചെയ്ത കാര്യം എഴുതിച്ചേര്‍ക്കുക മാത്രമെ വേണ്ടതുള്ളൂ. ഇപ്രകാരം 11620-20240 സ്കെയിലുകാര്‍ 13210-22360 ലേക്ക് മാറുമ്പോള്‍ പരമാവധി ആനുകൂല്യം 1590 രൂപയാണ്. 4 ഇന്‍ക്രിമെന്റുകാര്‍ക്ക് വരെ ആനുകൂല്യം കുറഞ്ഞതോതില്‍ ലഭിക്കും.

എന്നാല്‍ 1-4-2013 ന് സര്‍വ്വീസില്‍ വരുന്ന ഒരു എച്ച്.എസ്.എ ക്ക് ഈ മാറ്റം കൊണ്ട് 1102 രൂപയുടെ വര്‍ദ്ധനവുണ്ടാകും. പക്ഷെ, അയാള്‍ക്ക് 31-3-2013ല്‍ ജോലിയില്‍ കയറുന്നയാളേക്കാള്‍ 2230 രൂപ കുറവാണ് ലഭിക്കുക. (10% NPS Contribution കഴിച്ച്).

2004 ലെ പോലെ 2009 ലും എല്ലാ സ്കെയിലുകളും ഒരു മാസ്റ്റര്‍ സ്കെയിലിന്റെ ഭാഗമായതിനാലും മോഡിഫൈഡ് സ്കെയിലുകളുടെയും പ്രീ-മോഡിഫൈഡ് സ്കെയിലുകളുടെയും മിനിമത്തിലും മാക്സിമത്തിലും മാത്രമെ വ്യത്യാസമുള്ളൂ എന്നതിനാലും വിവിധ തസ്തികളില്‍ സര്‍വീസ് കൂടുതലുള്ളവര്‍ക്ക് പ്രസ്തുത തസ്തികയുടെ സ്കെയില്‍ മോഡിഫിക്കേഷന്‍ കൊണ്ട് വര്‍ദ്ധിച്ച ആനുകൂല്യങ്ങലൊന്നും ലഭിക്കുന്നില്ല. സര്‍വ്വിസ് രജിസ്റ്ററിലും സ്പാര്‍ക്കിലുമൊക്കെ അവരുടെ സ്കെയില്‍ മാറ്റിയതായി രേഖപ്പെടുത്തണമെന്നല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല. കൂടാതെ, 1-7-2009 മുതല്‍ സ്കെയിലുകള്‍ മോഡിഫൈ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക ഗുണം 11-4-2013 മുതല്‍ മാത്രമെ ലഭിക്കുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഇതേക്കുറിച്ച് ഒരു അനുബന്ധ സര്‍ക്കുലര്‍ ഇറക്കുന്നത് അധ്യാപകര്‍ക്ക് ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല.

423 comments:

Muhammad A P August 18, 2013 at 1:18 PM  

സ്പാർക്കിൽ ആദ്യത്തേത് മതി

പരലോക തൊഴിലാളി August 24, 2013 at 3:53 PM  

HSA യുടെ അടിസ്ഥാന ശമ്പളം 16650- സ്കേലില്‍ തുടങ്ങാന്‍ ഗവണ്മെന്റ് തീരുമാനം എടുക്കണം.

DAFFODILS September 20, 2013 at 11:17 AM  

MUHAMMAD Sir
Our HM was VRS on 31/7/2013
Her HM scale sactioned as on 1/7/2012
The new scale of pay is 21240-37940
her basic pay as on 1/7/2012 is 37040
Her increment snctioned as on 1/7/2013 as basic pay 37940(37040+900)
In spark it is 37040+820.
how can we sanctioned her increment in the new scale

Muhammad A P September 20, 2013 at 8:50 PM  

സർ;
21240-37940 എന്നൊരു ശംബളസ്കെയിൽ നിലവിലില്ല.
22360-37940 എന്ന സ്കെയിലാണ് ഉദ്ദേശിക്കുന്നതെങ്കിൽ, സ്പാർക്കിൽ അദ്ദേഹത്തെ 1-7-2012 ന് ഈ സ്കെയിലിലേക്ക് പ്രമോട്ട് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുക. Present Service Details ലെ Designation പരിശോധിച്ചാൽ മനസ്സിലാകും. 22360-37940 എന്ന സ്കെയിലിന് സമാനമായത് Headmaster HG(Secondary School)എന്നാണ്.

DAFFODILS September 20, 2013 at 9:55 PM  

MUHAMMAD Sir
The promotion of the HM is done as HM(Senior Grade). How can this be changed

Muhammad A P September 20, 2013 at 10:32 PM  

സർ;
Headmaster (Senior Grade) ന്റെ സ്കെയിൽ 20740-36140 ആണ്. ഇങ്ങിനെ തെറ്റായി പ്രമോഷൻ നൽകിയത് കൊണ്ടാണ് ഇൻ‌ക്രിമെന്റ് നൽകുമ്പോൾ Stagnation Increment ആയ 820 രൂപ കയറി വരുന്നത്.
1-7-2012 ന് ഒരിക്കൽ കൂടി Headmaster HG(Secondary School)എന്ന സ്കെയിലിലേക്ക് പ്രമോഷൻ നൽകിയാൽ പ്രശ്നം പരിഹരിക്കാം. ആദ്യം നൽകിയ പ്രമോഷന്റെ ഫലമായി Service History യിൽ എൻ‌ട്രി വന്നിട്ടുണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയും വേണം.

Unknown September 21, 2013 at 9:43 AM  

Respected Muhammed Sir,
SPARK ൽ ഒരു സംശയം...
സർ DPI യുടെ ഒരു പഴയ Circular പ്രകാരം സ്കൂൾ അധ്യാപകർ Summer Vacation കാലത്ത് University Exam Invigilation Duty ചെയ്താൽ E.L.Surrender ന് അർഹതയുണ്ടല്ലോ.
September 30 ന് മുന്പ് ഇത് encash ചെയ്യണമെന്നും ( ഈ തുക University ,Govt. ന് reimburse ചെയ്യുമത്രേ..),പിന്നീടുള്ള DA Arrears ഇതിന് ഉണ്ടാവില്ലെന്നും കേൾക്കുന്നു..(?)
സർ,SPARK ൽ ഈ E.L.Surrender
Bill Process ചെയ്തു,കഴിഞ്ഞ ആഴ്ച encash ഉം ചെയ്തു, encashment details update ഉം ചെയ്തു..

ഇനി പ്രഖ്യാപിക്കാൻ പോകുന്ന 10% DA യുടെ Arrears, PF ൽ Merge ചെയ്യുംപോൾ സ്വാഭാവികമായും SPARK ഈ E.L.Surrender ന്ടെ DA arrears ഉം process ചെയ്യുമല്ലോ..
DPI circular പ്രകാരം ഇത് പറ്റില്ല..

സർ..പിന്നീട് ഉണ്ടായേക്കാവുന്ന audit പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇങ്ങനെ process ചെയ്യുന്ന SPARK DA arrear bill ൽ നിന്നും ഈ E.L.Surrender ന്ടെ DA arrears ഒഴിവാക്കാൻ എന്താണ് മാർഗ്ഗം ?

Muhammad A P September 21, 2013 at 8:59 PM  

സർ;
സ്കൂൾ അദ്ധ്യാപകരുടെ കാര്യത്തിൽ ഇത്തരം ചില നിബന്ധനകൾ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥയോ മറ്റ് വിശദാംശങ്ങളോ അറിയില്ല. ഇങ്ങിനെ ഒരു സർക്കുലറുണ്ടെങ്കിൽ, അത് ഇവിടെ പ്രസിദ്ധീകരിച്ചാൽ ഉപകാരമായിരിക്കും.
വെക്കേഷൻ കാലത്ത് യൂണിവേഴ്സിറ്റി പരീക്ഷാജോലി ചെയ്യുന്ന സർക്കാർ/പ്രൈവറ്റ് കോളെജുകളിലെ അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാർക്ക് ആർജ്ജിതാവധി അനുവദിക്കാൻ ഉത്തരവുകളുണ്ട്. ഈ ആർജ്ജിതാവധി, മറ്റ് നോൺവെക്കേഷൻ ജീവനക്കാരുടേത് പോലെ എപ്പോൾ വേണമെങ്കിലും ലീവായി ഉപയോഗപ്പെടുത്തുകയോ സറണ്ടർ ചെയ്യുകയോ ആകാം. ഡി.പി.ഐ യുടെ സർക്കുലറിൽ ഉണ്ടെന്ന് പറയുന്നത് പോലുള്ള വിചിത്ര നിബന്ധനകളൊന്നുമില്ല. സറണ്ടർ ചെയ്തതിനുള്ള പണം യൂണിവേഴ്സിറ്റി, കോളെജ് വിദ്യാഭ്യാസ വകുപ്പിന് റീ‌ഇംബേഴ്സ് ചെയ്യാറുമില്ല. സ്കൂൾ അദ്ധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയുടെ ഭാഗമായി അനുവദിക്കുന്ന ആർജ്ജിതാവധി സറണ്ടർ ചെയ്യുമ്പോഴുള്ള ചെലവ് റീ‌ഇംബേഴ്സ് ചെയ്യപ്പെടുന്നുണ്ടോ? ഒരു കോളെജ് അദ്ധ്യാപകന് പകരം സ്കൂൾ അദ്ധ്യാപകനെ പരീക്ഷാജോലിക്ക് നിയോഗിക്കുമ്പോൾ സറണ്ടർ സാലറി ഇനത്തിൽ സർക്കാറിന് ചെലവാകുന്ന തുക വളരെ കുറയുന്നു. യൂണിവേഴ്സിറ്റി പരീക്ഷാനടത്തിപ്പ് കോളെജ് അദ്ധ്യാപകരുടെ ജോലിയുടെ ഭാഗമാണെന്നിരിക്കെ, മതിയായ കോളെജ് അദ്ധ്യാപകരുടെ അഭാവത്തിൽ അടുത്തുള്ള സ്കൂൾ അദ്ധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുകയാണ്. എന്നിട്ടും ഈ വിവേചനം അനീതിയല്ലെ?
ഏതായാലും, ഡി.എ അരിയർ അനുവദിക്കുന്നതല്ലെന്ന് സർക്കുലറിലുണ്ടെങ്കിൽ അക്കാര്യം സ്പാർക്കിനെ അറിയിച്ചാൽ സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരും.
അതിനിടക്ക് താങ്കൾ സൂചിപ്പിച്ചത് പോലുള്ള ഒരു പ്രതിസന്ധിയുണ്ടാവുകയാണെങ്കിൽ, സന്ദർഭോചിതമായി അത് പരിഹരിക്കുവാൻ വല്ല കുറുക്കുവഴിയുമുണ്ടോയെന്ന് അപ്പോൾ ആലോചിക്കാം.

kslp September 22, 2013 at 9:33 AM  

Muhammad sir,
Aided schoolil daily-wages ayi joli cheyyunnavarkku ippol onam allowance ille?

Muhammad A P September 22, 2013 at 9:02 PM  

സർ;
ഒന്നാം ഓണത്തിന് മുമ്പ് സേവനത്തിലുള്ളവരും നാലാം ഓണത്തിന് മുമ്പ് സേവനം അവസാനിപ്പിക്കാത്തവരുമായ ദിവസക്കൂലിക്കാർക്ക് 910 രൂപ എസ്.എഫ്.എ ലഭിക്കും.

Sanil September 22, 2013 at 10:53 PM  

sir,
How to process the salary of Daily wages Through spark? who has been already left out from the school..

Muhammad A P September 22, 2013 at 11:11 PM  

Daily Wage ബില്ലുകൾ സ്പാർക്കിൽ സാദ്ധ്യമല്ലല്ലോ?

Muhammed Salih September 24, 2013 at 5:48 PM  


Ashish Balaram sir
DPI യുടെ ഒരു പഴയ Circular പ്രകാരം സ്കൂൾ അധ്യാപകർ Summer Vacation കാലത്ത് University Exam Invigilation Duty ചെയ്താൽ E.L.Surrender ന് അർഹതയുണ്ടല്ലോ.
September 30 ന് മുന്പ് ഇത് encash ചെയ്യണമെന്നും ( ഈ തുക University ,Govt. ന് reimburse ചെയ്യുമത്രേ..),പിന്നീടുള്ള DA Arrears ഇതിന് ഉണ്ടാവില്ലെന്നും കേൾക്കുന്നു..(?)

sir,
ഈ സര്‍കുലറും , Proseedings ഉം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

CHERUVADI KBK October 29, 2013 at 11:26 PM  

What about conveyance allowance of a P.H teacher during summer vaccation .Is eligible or not?

Muhammad A P October 30, 2013 at 7:25 PM  

സർ;
ഇവിടെ വായിക്കുമല്ലോ?

remani December 1, 2013 at 8:48 PM  

എന്‍െറ school ലെ ഒരു teacher 22-6-2011ല്‍ join ചെയ്തു.
1-12-2012 to31-10-2013വരെ LWA ആയിദുനനു.Basic Pay 11620 ആയിരന്നു.Leaveല്‍ആയതിനാല്‍ spark ല്‍ editting നടത്താന്‍
സാധിച്ചില്ല.Novemberല്‍ salary process ചെയാന്‍ പറ്റിയില്ല.Salary refix ചെയ്തു കിട്ടി.Spark correct ചെയ്യാന്‍ എന്തുചെയ്യണം.Spark ലേയ്ക്ക ഒരു mail അയച്ചു.വേഗംമറുപടിതന്നുുസഹായിക്കുമല്ലോ.

Muhammad A P December 1, 2013 at 9:48 PM  

എ.ഇ.ഒ/ഡി.ഇ.ഒ വഴിയോ മറ്റ് രീതിയിലോ ചെയ്യാനാകുന്ന സംവിധാനമാകുന്നത് വരെയോ മെയിലിനനുസരിച്ച് സ്പാർക്ക് പ്രശ്നം പരിഹരിക്കുന്നത് വരെയോ കാത്തിരിക്കുകയല്ലാതെ എന്ത് ചെയ്യാൻ?

toomuch2 December 3, 2013 at 3:29 PM  

സർ,
ഞങ്ങൾ 17-12-2007 തിയതി വി എച്ച് എസ് ഇ യിൽ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞ പേ റിവിഷനിൽ ഇങ്ക്രിമെന്റ് തിയതി ആയ 17-12-2009 ആണ് opt ചെയ്തിരുന്നത്.അടിസ്ഥാന ശമ്പളം 21240 ആയാണ് ഫിക്സ് ചെയ്തിട്ടുള്ളത്. അനോമലി പരിഹരിച്ചുണ്ടായ ഉത്തരവ് പ്രകാരം പുതുക്കിയ ഓപ്ഷൻ നൽകേണ്ടതുണ്ടോ .ഗസറ്റഡ് ആയവരുടെ ഓപ്ഷൻ നല്കേണ്ടത് എങ്ങനെയാണ്

Muhammad A P December 3, 2013 at 9:38 PM  

സ്കെയിൽ മോഡിഫിക്കേഷൻ കാരണം റിവൈസ്ഡ് ഓപ്ഷൻ നൽകുന്നത് ലാഭകരമാണെങ്കിൽ, ഓപ്ഷൻ ഫോമും അണ്ടർടേക്കിങ്ങും എ.ജി ക്ക് അയച്ച് കൊടുക്കണം.

lotus February 18, 2014 at 9:19 PM  

Sir
One of our teachers pay scale is modified as 15380-25900 as on 1/8/2012. Notional benefit comes from 11/4/2013 But in spark we can't enter the new details

Unknown December 18, 2014 at 11:17 PM  

anila said
sir
I GOT TWO GRADES(HG&SENIOR)IN THE POST UPSA ON 1-2-2011 WITH BASICPAY
19740(16180-29180).FROM 3-6- 2013 ONWARDS ENTERED AS HSA(MATHS)AND PAY IS FIXED 20740/(AS PER RULE 30)-IN THE SCALE(15380-25900)LOWER THAN MY PREVIOUS SCALEAND FOR A GRADEIN HSA SHOULD WAIT 7 YEARS MORE.IS IT RIGHT?HOW CAN RECTIFY THIS ANOMALY?

Unknown July 26, 2015 at 8:48 AM  

My wife joined as UPSA during 2010 at Darul Ulooom VHSS, Ernakulam. Her present pay in the old scale 11620-20240 is Rs. 12550 only and the scale of pay has not been changed to 13210-22360 still. If revised her current pay should be 14980. The clerk at the school has not made the fixation till date and has not sanctioned the revised pay yet, saying that change of scale could not be done in SPARK. She is eligible to get arrears for last two years. Please help.

Ashok July 23, 2019 at 10:32 PM  

എയ്ഡഡ് സ്കൂളിൽ ഡിവിഷൻ പോയാൽ lp യിൽ ആണേൽ lp ടീച്ചറുംup യിൽ ആണേൽ up ടീച്ചറും ആണോ പുറത്ത് പോകേണ്ടത്... അതോ മൊത്തത്തിൽ ജൂനിയർ most

«Oldest ‹Older 401 – 423 of 423 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer