കാലിലാലോലം ചിലമ്പുമായ് - ഒരു കുറിപ്പ്

>> Wednesday, July 25, 2012


പത്താം ക്ളാസിലെ മലയാളപഠാവലിയിലെ 'കാലിലാലോലം ചിലമ്പുമായ്' എന്ന യൂണിറ്റിലെ ഒരു പ്രവര്‍ത്തനം - കഥകളിക്ക് കേരളീയ പ്രകൃതിയുമായുള്ള ബന്ധം കണ്ടെത്തി ലഘുപന്യാസം തയാറാക്കുക എന്നതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ബ്ലോഗ് ടീമംഗമായ രാമനുണ്ണി മാഷ് തയ്യാറാക്കിയിരിക്കുന്നത് വായിക്കുമല്ലോ. മലയാളവുമായി ബന്ധപ്പെട്ട് ഈ അധ്യയന വര്‍ഷം ഒരു പോസ്റ്റും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പരാതിക്ക് പരിഹാരമാകുമിതെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. വായിച്ച് അഭിപ്രായമെഴുതുമല്ലോ. ഒപ്പം മലയാളം കുട്ടികളോട് ഈ പോസ്റ്റ് വായിക്കുന്നതിനായി നിര്‍ദ്ദേശിക്കുമല്ലോ. ഏതൊരു കലയ്ക്കും അതുരൂപപ്പെട്ട നാടിന്റെ പ്രകൃതിയും സംസ്കാരവുമായി വളരെയധികം ബന്ധമുണ്ട് എന്നു മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. കേരളത്തിന്റെ അഭിമാനവും തികച്ചും സ്വന്തവും ലോകപ്രശസ്തവും ആയ കഥകളി അതിന്റെ രൂപ ഭാവങ്ങളില്‍ ഒരു പാട് ഘടകങ്ങളില്‍ തികച്ചും കേരളീയമാണ്`. എന്നാല്‍ ചിലയിടങ്ങളില്‍ അകേരളീയമായ അംശങ്ങളുണ്ടെന്നും തോന്നാവുന്നതാണ്`.

കുറഞ്ഞത് 400 വര്‍ഷത്തെ പഴക്കം കഥകളിക്കുണ്ട്. കോഴിക്കോട് സാമൂതിരിയുടെ കൃഷ്ണനാട്ടത്തെ കുറിച്ചറിഞ്ഞ കൊട്ടാരക്കര തമ്പുരാന്‍ ഒരടിയന്തിരം പ്രമാണിച്ച് ആ കലാസംഘത്തെ ക്ഷണിച്ചു. എന്നാല്‍ കൃഷ്ണനാട്ടം കണ്ട് രസിക്കാന്‍ കഴിവുള്ളവര്‍ തെക്കന്‍ ദിക്കിലില്ലെന്ന് പറഞ്ഞ് കോഴിക്കോട് രാജാവ് ആ ക്ഷണം നിരസിച്ചു. അതില്‍ കോപവും വാശിയും പൂണ്ട കൊട്ടാരക്കര തമ്പുരാന്‍ കൃഷ്ണനാട്ടത്തിന്നുപകരം 'രാമനാട്ടം' എന്നൊരു പുതിയ കലാരൂപം നിര്‍മ്മിച്ചു. അതിന്റെ വികസിത രൂപമാണത്രേ കഥകളി. ഇതു ഒരു കഥകളിപ്പഴമ. മറ്റൊന്ന് കോട്ടയത്ത് തമ്പുരാനാണ്` കഥകളി രൂപപ്പെടുത്തിയത് എന്നുമുണ്ട്.

പഴമ എന്തൊക്കെയായാലും അന്നു കേരളത്തില്‍ നിലവിലുണ്ടായിരുന്ന വിവിധ കലാരൂപങ്ങളുടെ അംശങ്ങള്‍ സമുചിതമായി സന്നിവേശിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ - വിവിധ കാലങ്ങളില്‍ വിവിധ കലാവിദഗ്ദ്ധര്‍ പരിഷ്കരിച്ചു മിനുക്കിയെടുത്ത - ഒരു കലാരൂപമാണ്` കേരളത്തിന്റെ അഭിമാനമായ കഥകളി എന്നറിയണം. മോഹിനിയാട്ടം, ശാസ്ത്രക്കളി, കൂടിയാട്ടം, അഷ്ടപദിയാട്ടം, കൃഷ്ണനാട്ടം, തിറയാട്ടം, പടയണി, കോലംതുള്ളല്‍, തീയാട്ട്, മുടിയേറ്റ്, കൈകൊട്ടിക്കളി... തുടങ്ങി നിരവധികലാരൂപങ്ങളില്‍ നിന്നും പലഘടകങ്ങളും സ്വീകരിച്ചിരിക്കുന്നതായി മനസ്സിലാക്കാം. നൃത്തം, നൃത്യം, അഭിനയം, വേഷം,മുഖത്തെഴുത്ത്, ഗീതം, വാദ്യം, ചടങ്ങുകള്‍, ആചാരങ്ങള്‍, കാണികള്‍ [ സദസ്സ്] , അരങ്ങ് എന്നിവയിലൊക്കെ ഈ സ്വാധീനങ്ങള്‍ ഉണ്ട്. അല്ലെങ്കില്‍ അന്നു നിലവിലുണ്ടായിരുന്ന വിവിധ കലാരൂപങ്ങളുടെ സ്വാധീനം കഥകളി എന്ന കലാരൂപത്തിന്റെ സര്‍വാംശങ്ങളിലും ഇടപെട്ടിട്ടുണ്ട് എന്നും മനസ്സിലാക്കാം. വളരെ വ്യത്യസ്തതയുള്ള പല കലാരൂപങ്ങളില്‍ നിന്നും ഊറ്റിയെടുത്ത സൗന്ദര്യാംശങ്ങളൊക്കെ ചേര്‍ത്തുവെച്ച് രൂപം കൊടുത്ത ഒരു സമ്പൂര്‍ണ്ണ ദൃശ്യ വിസ്മയം തന്നെയാണീ കലാരൂപം.

കേരളത്തില്‍ ത്തന്നെ രൂപമെടുത്ത [ കൂടിയാട്ടം ഒഴികെ] വിവിധ കലാരൂപങ്ങളില്‍ തീര്‍ച്ചയായും കേരളീയതയുടെ മുദ്രകള്‍ ഉണ്ടാകുമല്ലോ. അത് പ്രകൃതി, സംസ്കാരം എന്നി ഘടകങ്ങളുടെ കാര്യത്തില്‍ തെളിഞ്ഞുകാണുകയും ചെയ്യും. ഈ വിവിധ കലാരൂപങ്ങളുടെ സ്വാധീനം ഉള്‍പ്പെടുന്ന കഥകളിക്കും ഈ സവിശേഷമുദ്രകള്‍ ഉണ്ട്. ഇതു സൂചിപ്പിക്കുന്നത് പൂര്‍ണ്ണമായും കേരളീയതയില്‍ വാര്‍ത്തെടുക്കപ്പെട്ട ഒരു കലാരൂപം എന്നാണെങ്കിലും സൂക്ഷമായി നോക്കിയാല്‍ അകേരളീയമായ ചില ഘടകങ്ങളും നമ്മുടെ പരിശോധനയില്‍ കടന്നുവരുന്നതാണ്`.

ഭാഷ:
കഥകളി സാഹിത്യത്തിന്റെ [ ആട്ടക്കഥ] ഭാഷാരൂപം കേരളീയമെന്നതിനേക്കാള്‍ സംസ്കൃ തത്തിനോടാണ്` ചേര്‍ന്നു നില്‍ക്കുന്നത്. ശ്ളോകം, പദം, ദണ്ഡകം എന്നിങ്ങനെയുള്ള രചനാശില്പ്പം കേരളീയമോ ദ്രവീഡിയന്‍ പോലുമോ അല്ലല്ലോ. മണിപ്രവാള ശൈലി നമ്മുടേതാണെങ്കിലും കാവ്യശൈലി എന്ന രീതിയില്‍ അധികകാലം ഇവിടെ ഉണ്ടായിട്ടില്ല. [അപൂര്‍വമാണെങ്കിലും ] ആട്ടക്കഥാ പ്രസ്ഥാനത്തിന്റെ കാലത്തിനുശേഷം രചിക്കുപ്പെടുന്ന ആട്ടക്കഥകള്‍ പോലും [ കര്‍ണ്ണശപഥം- മാലി] ഭാഷ, രചന ശൈലികളില്‍ സംസ്കൃതത്തിന്റെ വഴിയിലാണെന്നത് ഒരു കുറവായി കാണുകയുമല്ല.

കഥകള്‍ :
ആട്ടക്കഥകളിലെ കഥകളൊക്കെയും പുരാണേതിഹാസങ്ങളില്‍ നിന്നെടുത്തതാണ്`. കേരളീയമായ ഒരു കഥ ആട്ടക്കഥാരൂപത്തില്‍ ഉണ്ടായില്ല. വടക്കന്‍ പാട്ടുകള്‍, കേരളത്തിലെ തനതായ മിത്തുകള്‍, ആധുനിക സാഹിത്യത്തിലെ കഥകള്‍ [ ഉമ്മാച്ചു, മാര്‍ത്താണ്ഡവര്‍മ്മ, ഖസാക്കിന്റെ ഇതിഹാസം] എന്നിവയൊന്നും ആട്ടക്കഥയാവുന്നില്ല. ഈയിടെ ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയും കഥകളി വേഷങ്ങളില്‍ അവതരിപ്പിച്ചു എന്ന് നെറ്റില്‍ എവിടെയോ കണ്ടു. ഇങ്ങനെയുള്ള കഥകള്‍ ആട്ടക്കഥയായി വരുന്നില്ല എന്നത് ഒരു കുറവായി ചൂണ്ടിക്കാണിക്കുകയല്ല; മറിച്ച് കഥകളിയുടെ കഥനഘടകം അകേരളീയമാണൊ എന്ന് ചര്‍ച്ച ചെയ്യുകയാണ്`. ഷേക്ക്സ്പിയറുടെ നാടകങ്ങള്‍ ആട്ടക്കഥയായി വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ഒരിക്കലും വിജയിച്ച അരങ്ങുകളായിരുന്നില്ല. ഷേക്ക്സ്പിയര്‍ നാടകങ്ങള്‍ അരങ്ങത്തെത്തിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും 'പുതുപ്പണം കോട്ടയോ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കോ ' ആട്ടക്കഥയാക്കന്‍ തോന്നിയിരിക്കില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കഥകളിലെ [ അരങ്ങിലെ ] സമൂഹം ഒരു കാലത്തും കേരളീയമായിരുന്നില്ല എന്നു തോന്നുന്നു.

അഭിനയം:

കഥകളിക്ക് അഭിനയത്തിന്നടിസ്ഥാനം [ വേഷത്തിനും ] വലിയൊരളവോളം കൂടിയാട്ടമാകുന്നു. സംസ്കൃത നാടകാഭിനയമാണ്` കൂടിയാട്ടം. കേരളീയ കലകളിലെ [ തിറയാട്ടം, പടയണി, കോലംതുള്ളല്‍, തീയാട്ട്, മുടിയേറ്റ്,......] അഭിനയരീതികളല്ല കഥകളിയില്‍. മുദ്രകള്‍ ആണല്ലോ കഥകളിക്ക് അടിസ്ഥാനം. മുദ്രകള്‍ കേരളീയകളകളില്‍ മിക്കതിലും ഇല്ല. മോഹിനിയാട്ടം പോലുള്ളവയില്‍ മുദ്രകള്‍ കൈക്കൊണ്ടിരിക്കുന്നത് നാട്യശാസ്ത്രത്തില്‍ നിന്നും ഹസ്തലക്ഷണദീപികയില്‍ നിന്നും ഒക്കെയാണ്`. ഇതൊന്നും കഥകളിയുടെ മഹത്വം കുറയ്ക്കുന്നില്ല എന്നുറപ്പ്. എന്നാല്‍ അകേരളീയാംശങ്ങള്‍ എത്രകണ്ട് കഥകളിയില്‍ ഉള്‍പ്പെടുന്നു എന്ന് നിരീക്ഷിക്കുകയാണ്` ഇവിടെ.

വേഷം:
കോട്ടയത്ത് തമ്പുരാന്‍ കഥകളി ഉണ്ടാക്കാനായുള്ള ശ്രമത്തില്‍ ഓരൊ ഘടകങ്ങളും തീരുമാനിക്കുന്ന അവസരത്തില്‍ വേഷം എന്തായിരിക്കണം എന്നാലോചിക്കുകയായിരുന്നു. ഒരെത്തും പിടിയും കിട്ടാതെ തന്റെ പരദേവതയെ ധ്യാനിച്ചപ്പോള്‍ അകലെ സമുദ്രത്തില്‍ ഭഗവതി രാജാവിന്ന് വേഷരൂപങ്ങള്‍ ഓരോന്നായി കാണിച്ചുകൊടുത്തെന്നാണ്` ഐതിഹ്യം. കടലില്‍ ഓളപ്പരപ്പില്‍ ഓരോ വേഷങ്ങളുടേയും അരക്ക് മുകളിലുള്ളതാണ്` കാണിച്ചു കൊടുത്തത്രേ. രാജാവ് അതു പ്രാര്‍ഥനാപൂര്‍വം സ്വീകരിക്കുകയും കഥകളിക്ക് പ്രയോജനപ്പെടുത്തുകയും ചെയ്തു. അതാണ്` ഇപ്പോഴും വേഷങ്ങള്‍ക്ക് അരക്ക് താഴെ തിരമാലകളുടെ ഘടന നിലനില്‍ക്കുന്നതെന്ന് പറയാറുണ്ട്. പിന്നീട് വന്ന പരിഷ്കര്‍ത്താക്കളും [ കല്ലടിക്കോടന്‍, കപ്പ്ളിങ്ങാടന്‍, വെട്ടത്ത്... ] ഈ വേഷത്തില്‍ ഉറച്ചു നിന്നു. കൂടിയാട്ട വേഷങ്ങളുടെ പരിഷ്കരിച്ച രൂപമാണ്` കഥകളിക്ക് ഇവരെല്ലാം പ്രയോജനപ്പെടുത്തിയത്.

എന്നാല്‍ ഈ വേഷങ്ങളൊന്നും കേരളീയമാണെന്ന് പറയാന്‍ വയ്യ. അലങ്കാരങ്ങളില്‍ പലതും കിരീടങ്ങള്‍ എന്നിവയൊന്നും കേരളീയമല്ല. കേരളത്തിലെ ഒരു രാജാവിനും ഈ മട്ടിലുള്ള കിരീടങ്ങള്‍ ഇല്ലായിരുന്നല്ലോ. കുപ്പായം, പാവാട , എന്നിവയില്‍ കേരളീയത ഉണ്ടുതാനും. അതേസമയം സ്ത്രീ വേഷങ്ങളൊന്നും കേരളീയമല്ല എന്ന നിരീക്ഷണം പണ്ടേ ഉണ്ടുതാനും.

മുഖത്തെഴുത്ത്, ചുട്ടി എന്നിവക്കുപയോഗിക്കുന്ന പലതും കേരളീയ പരിസരങ്ങളില്‍ നിന്നല്ല സ്വീകരിച്ചിരിക്കുന്നത്. ചെഞ്ചില്യം, ചായില്യം, മനയോല... [ കഥകളിയിലെ സുപ്രധാന ഘടകങ്ങള്‍ ആണിവ ] തുടങ്ങിയവ കേരളത്തിന്ന് പുറത്തുനിന്നുവരുന്ന ' അങ്ങാടി സാധനങ്ങ' ളാണ്`. അരിയും ചുണ്ണാമ്പും കേരളീയം തന്നെ. കെടേശം, കേശഭാരത്തിലെ / കിരീടത്തിലെ ചില ഭാഗങ്ങളും , മിനുക്കവും തിളക്കവും ഉണ്ടാക്കുന്ന കല്ലുകള്‍ തുടങ്ങിയവയും പുറത്തുനിന്ന് കൊണ്ടുവരുന്നതാണ്`. ഇക്കാലത്ത് കോപ്പ് പണിക്ക് [ വസ്ത്രാലങ്കാരങ്ങള്‍ ] ഏതാണ്ട് പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്ന വസ്തുവകകള്‍ തന്നെയായിരിക്കുന്നു.

സംഗീതം:
അഷ്ടപദി - സോപാനസംഗീത രീതിയാണ് കഥകളിയില്‍ മുഴുവന്‍. കേരളീയ സംഗീതമാണ്` അഷ്ടപദി. എന്നാല്‍ മറ്റുള്ള കേരളീയ സംഗീത പദ്ധതികളൊന്നും തന്നെ കഥകളിയിലില്ല. കേരളത്തിന്റെ ഒരു പൊതു സംഗീത സംസ്കാരം നമുക്കിതില്‍ കാണാനാവില്ല.

ആസ്വാദനം [കാണികള്‍] :
ആസ്വാദനം ഒരു സാധാരണ കേരളീയന്ന് ഇന്നും ക്ഷിപ്രസാധ്യമല്ല. കഥയറിയാത്തതല്ല കാര്യം. അരങ്ങില്ലാത്തതുമല്ല. കേരളത്തിന്റെ സ്വന്തം കല കേരളീയന്റെ പൊതു ആസ്വാദന [ അന്നും ഇന്നും എന്നും ] തലത്തിലൊന്നും ആസ്വാദിക്കാന്‍ എളുപ്പമല്ല.

31 comments:

웃웃 ബീന്‍ 웃웃 July 25, 2012 at 7:45 AM  

ഞാന്‍ ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം മലയാളിക്കും അവന്റെ തനത്‌ കല , ഭാഷ , വേഷം , ചികിത്സാ രീതി ,ഭക്ഷണം തുടങ്ങി ഒന്നിനോടും യാതൊരു പ്രതിപത്തിയുമില്ലാതിരിക്കുകയും , മേല്‍പറഞ്ഞവയെല്ലാം (മതം, രാഷ്ട്രീയ പ്രസ്ഥാനം എന്നിവ പോലും ) വിദേശങ്ങളില്‍ നിന്നും കടം കൊള്ളുകയും ചെയ്ത സ്ഥിതിയ്ക്ക് കഥകളിയോടും വലിയ താല്‍പ്പര്യമൊന്നും തോന്നാന്‍ ഇടയില്ല.

സുദൂര്‍ വളവന്നൂര്‍ July 25, 2012 at 6:33 PM  

എല്ലാ വിഷയങ്ങളുടെയും ഒരു സമജ്ജസമായ സമ്മേളനമാകട്ടേ..ഈ ബ്ലോഗ്,മലയാളത്തെ പ്പോലെ മറ്റുവിഷയങ്ങളെടുക്കുന്നവരും കുറിപ്പുകള്‍ തയ്യാറാക്കിയാല്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഏറെ പ്രയോജനം ചെയ്യും,എന്നാലും ഢമോകഌസിന്‍ വാള്‍ ഉപയോഗിച്ച് അഡ്മിനുകളും,മാത് സ് മാത്രമേ പറ്റൂ എന്ന് വാശിപിടിക്കുന്നവരും,പ്രസ്തുത പോസ്റ്റ് വെട്ടിനിരത്തുകയില്ല എന്ന് നമുക്ക് പ്രത്യാശിക്കാം

malayalasangeetham July 25, 2012 at 9:05 PM  

അതിവിശിഷ്ടമായ ദൃശ്യ കലാരൂപം എന്ന് ലോക കലാചിന്തകര്‍ വാഴ്ത്തിയിട്ടുള്ള കഥകളി നമ്മുടെ കേരളത്തില്‍ തന്നെയാണ്
രൂപം കൊണ്ടതും വളര്‍ന്നു വികസിച്ചതും. കഥകളി സംഗിതം മുഴുവനും കേരളിയമാണ് . വാദ്യങ്ങളെല്ലാം കേരളിയമാണ്. തെയ്യം,പടയണി തുടങ്ങിയ നാടന്‍കലരുപങ്ങളില്‍ നിന്ന് ഒട്ടേറെ അംശങ്ങള്‍ കഥകളിയില്‍ സ്വികരിചിട്ടുണ്ട്.എന്നിട്ടും കേരളിയതയെക്കുറിച് സംശയമോ ?
-ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍

ജനാര്‍ദ്ദനന്‍.സി.എം July 25, 2012 at 11:00 PM  

നേരം വെളുക്കുവോളം കഥകളി കണ്ട് വരുന്ന കഞ്ഞിരാമനോട്
കൃഷ്ണന്‍ നായര്‍ - എന്തായിരുന്നു കുഞ്ഞിരാമാ കഥ

കുഞ്ഞിരാമന്‍ - കുചേലവധം!

웃웃 ബീന്‍ 웃웃 July 26, 2012 at 7:36 AM  

കഥകളി ബുക്ക്‌ ചെയ്യാന്‍ വന്ന ഉത്സവ കമ്മിറ്റി പ്രസിഡണ്ട്‌ , ആശാനോട് :-
"ഒരു കളി ബുക്ക്‌ ചെയ്യണം"
ആശാന്‍ :-"ദുര്യോധന വധം ആയാലോ?"
പ്രസിഡണ്ട്‌ :- "എന്താകും റേറ്റ് ?"
ആശാന്‍ :- "ഇരുപത്തിയഞ്ചാകും "
പ്രസിഡണ്ട്‌ :-" എങ്കില്‍ വധിക്കണ്ട. പേടിപ്പിച്ചു വിട്ടാല്‍ മതി "

Vijayan Kadavath July 26, 2012 at 11:39 PM  

പാഠാവലിയിലെ 'കാലിലാലോലം ചിലമ്പ്' എന്ന ശീര്‍ഷകം തന്നെ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. പ്രൗഢഗംഭീരമായൊരു ചരിത്രപശ്ചാത്തലമുണ്ടായിരുന്ന ഒരു കലാരൂപം അതിന്റെ അന്ത്യശ്വാസം വലിക്കുന്ന ഘട്ടത്തിലെത്തി എന്നു പറയാം. സമയക്കുറവും ക്ഷമയില്ലായ്മയുമെല്ലാം ആ നാശത്തിന് ആക്കം കൂട്ടി. കഥകളിപ്പറമ്പുകളില്‍ ഉറക്കമിളച്ചിരുന്ന് നാട്ടുകാരൊരുമിച്ച് കളി കാണുന്ന സന്ദര്‍ഭങ്ങള്‍ ഇനിയുണ്ടാകുമോ? സാധ്യതയില്ല എന്നു തന്നെയാകും മറുപടി.

maash July 27, 2012 at 1:35 PM  

10000000 യിലേക്കുള്ള യാത്രയില്‍ അഭിമാനിക്കുന്നു. അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍...
അഹമ്മത് ഷരീഫ് കുരിക്കള്‍

SIVASANKAR July 27, 2012 at 8:04 PM  

A great work..
Congradulations...

SIVASANKAR July 27, 2012 at 8:05 PM  

A great work...
Congradulations..

SIVASANKAR July 27, 2012 at 8:05 PM  

A great work..
Congradulations...

സുദൂര്‍ വളവന്നൂര്‍ July 27, 2012 at 10:19 PM  

കഥകളിയുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം കുറിക്കട്ടെ,ഞാന്‍ ഷാര്‍ജയിലായിരുന്ന സമയത്ത് മുടിവെട്ടിക്കാന്‍ അവിടത്തെ ബാര്‍ബര്‍ഷാപ്പില്‍ കയറി,ആസമയത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഷോപ്പിലെ ടെലിവിഷനില്‍ കാണിച്ചു കൊണ്ടിരിക്കുന്നു..അടുത്ത ചെയറിലിരുന്ന് മുടിവെട്ടുകയായിരുന്ന അറബി പെട്ടെന്ന് ചെയറില്‍ നിന്ന് ചാടിയിറങ്ങി,ഇബ് ലീസ്,ഇബ് ലീസ് എന്ന് ആക്രോശിച്ച് കൊണ്ട് പുറത്തേക്ക് ഓടി...അപ്പോള്‍ ടെലിവിഷന്‍ സ്്ര്രകീനില്‍ കഥകളിയായിരുന്നു...ഈ കലയും ആട്ടവും കണ്ട് ഓടിയന്‌സിന് പേടി തോന്നുന്നത് കൊണ്ടാണോ പലപ്പേഴും കഥകളികാണാന്‍ ആളെകിട്ടാത്തത്‌

MOHANAN NAMBISSAN July 28, 2012 at 1:58 AM  

കഥകളിയെ കുറിച്ച് നിരന്തരം ചര്‍ച്ച നടക്കുന്ന ഒരു ഫേസ് ബുക്ക് ഗ്രൂപ്പിന്റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നതില്‍ അനൌചിത്യം ഇല്ലെന്നു കരുതുന്നുhttp://www.facebook.com/groups/kathakali/

-സു- {സുനില്‍|Sunil} July 28, 2012 at 11:05 AM  

http://www.kathakali.info to know more about kathakali, please visit this site.
കഥകളി അങ്ങനെ മരിച്ച് കൊണ്ടിരിക്കുന്ന കല ഒന്നുമല്ല സുഹൃത്തുക്കളെ... വെറുതെ ഓരോന്ന് വിളിച്ച് പറയാതെ...

M.R.S.PUNNAPRA July 28, 2012 at 3:07 PM  

കഥകളി സാധാരണക്കാരിലേക്ക് എത്തിക്കാന്‍ എന്തെങ്കിലും പൊടിക്കൈകളുണ്ടോ?

SAKHAV July 29, 2012 at 3:55 PM  

കഥകളിയെ ജനമനസസുകളിലേക്കു തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി തോന്നയ്ക്കലില്‍ ഉള്ള സ്ഥാപനമാണ് നാട്യഗ്രാമം.ഇവരുടെ പ്രവര്‍ത്തനങ്ങള്‍ 100% വിജയം കൈവരിച്ചിട്ടുണ്ട്. അതുകൊണ്ട് കഥകളി മരിച്ചിട്ടില്ല.

SAKHAV July 29, 2012 at 3:55 PM  

കഥകളിയെ ജനമനസസുകളിലേക്കു തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി തോന്നയ്ക്കലില്‍ ഉള്ള സ്ഥാപനമാണ് നാട്യഗ്രാമം.ഇവരുടെ പ്രവര്‍ത്തനങ്ങള്‍ 100% വിജയം കൈവരിച്ചിട്ടുണ്ട്. അതുകൊണ്ട് കഥകളി മരിച്ചിട്ടില്ല.

SUNIL July 29, 2012 at 5:36 PM  

നല്ല കാര്യം...........

SUNIL July 29, 2012 at 5:36 PM  

നല്ല കാര്യം...........

DR.P.SANTHOSHKUMAR July 29, 2012 at 10:13 PM  

മലയാളത്തിലെ ഈ ലേഖനം 'കണക്കായിപ്പോയി '!

Anoop Babu July 30, 2012 at 6:07 AM  

OFF TOPIC-"10000000 യിലേക്കുള്ള യാത്രയില്‍ അഭിമാനിക്കുന്നു. അഭിനന്ദനങ്ങള്‍..."മാഷിന്റെ അഭിപ്രായത്തിനടിയില്‍ ഒരൊപ്പ്.
കുട്ടികളുടെ പേരും ജനനതീയതിയും മറ്റും തിരുത്താനുള്ള അധികാരം ഹെഡ്മാസ്റ്റര്‍ക്ക് കൈമാറിയല്ലോ...അതിന്റെ നടപടിക്രമങ്ങള്‍ അറിയാവുന്നവര്‍ ഒന്നു വിശദീകരിക്കുമോ?
അതിനെക്കുറിച്ച് ഒരു പോസ്റ്റ് തയ്യാറാക്കാമോ..പത്തിലെ കുട്ടികളുടെ വിവരങ്ങള്‍ Correct ചെയ്യാനുള്ള സമയമടുത്തല്ലോ.

anand July 30, 2012 at 9:14 PM  
This comment has been removed by the author.
anand July 30, 2012 at 9:15 PM  

Off Topic
NTSE(National Talent Search Exam )ഈ വര്‍ഷം മുതല്‍ 10ാം ക്ലാസിലാണെന്ന് കാണുന്നു. Please Visit the following LinkNTSE

Anonymous July 30, 2012 at 10:58 PM  

നന്ദി ഒരായിരം

vijayan July 31, 2012 at 4:53 PM  

ot:ഇന്ന് നാം കോടിപതിയാവുമോ?
രാത്രി പത്ത് മണിക്ക് പ്രതീക്ഷിക്കാമോ?

വി.കെ. നിസാര്‍ July 31, 2012 at 5:16 PM  

നാളെ രാവിലെ ആകുമെന്നാണ് തോന്നുന്നത് വിജയന്‍ സാറേ..

sanu July 31, 2012 at 7:34 PM  

ഓപ്പണ്‍ ചെയ്ത് വെച്ച് F5 ഞെക്കിക്കൊണ്ടിരുന്നാല്‍ മതി പെട്ടെന്നാകും

സോമലത ഷേണായി July 31, 2012 at 8:02 PM  

maths blog കോടിപതിയാകുന്നത് കാണാന്‍ കാത്തിരിക്കുന്നു. ഈ നേട്ടം വിദ്യാഭ്യാസമേഖലയുടെ നേട്ടമാണ്. Sanu വിന്റെ അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല. ഇങ്ങനെയുള്ളവര്‍ അത്രയധികമൊന്നും maths blog ല്‍ ഇല്ല. സാനു കമന്റ് ചെയ്യുന്നത് കുറ്റം പറയാന്‍ മാത്രം. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. ഇങ്ങനെയുള്ളവര്‍ക്ക് കണ്ണാടി പോലും കാണാന്‍ പറ്റുന്നുണ്ടാകില്ല. കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം കണ്ടാല്‍ ഉടന്‍ അതിനെയും കുറ്റം പറഞ്ഞു കളയും. ദോശൈക ദൃക്ക് എന്നാലെന്താ? എവിടെയും ദോശ കാണുന്നയാള്‍!!

vijayan July 31, 2012 at 8:47 PM  

@ sanu
ഇതു പോലുള്ള അഭിപ്രായങ്ങള്‍ ബ്ളോഗ് സന്ദര്‍ശകര്‍ തിരിച്ചറിയും. അതുപോലെ തള്ളുകയും ചെയ്യും.
സന്ദര്‍ശകരെ കിട്ടാത്ത ബുദ്ധിമുട്ട് ഇവിടെ ഇല്ല .ബുദ്ധിമുട്ട് ഉള്ളസ്ഥലത്ത് പോയി f5555555555555555555555555555 .

Unknown August 11, 2012 at 11:19 AM  

physical education and yoga compulsory in schools

Hydress Mp August 11, 2012 at 11:26 AM  

very good

Unknown August 11, 2012 at 11:27 AM  

physical education and yoga compulsory in schools

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer