പത്തിലെ ഫിസിക്സ് ചോദ്യബാങ്ക് ഉത്തരങ്ങള്‍ - അര്‍ജുന്‍ വക..!

>> Thursday, September 22, 2011


ഇന്നലെ വന്ന ഒരു മെയില്‍ വായിക്കുമല്ലോ?
ബഹുമാനപ്പെട്ട സാര്‍,
ഞാന്‍ കോട്ടയം ജില്ലയിലെ പുവത്തളപ്പിലുള്ള സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്.പേര് അര്‍ജുന്‍ വിജയന്‍.ഓണപ്പരീക്ഷയോടനുബന്ധിച്ച് കിട്ടിയ ഫിസിക്സ് ക്വസ്റ്റ്യന്‍ ബാങ്കിലെ ചോദ്യങ്ങളുടെ ഞാന്‍ തയ്യാറാക്കിയഉത്തരങ്ങള്‍ ഇതോടൊപ്പം അറ്റാച്ചമെന്റായി അയയ്ക്കുന്നു.പ്രസിദ്ധീകരണയോഗ്യമാണോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
വളരെ സന്തോഷത്തോടെ തന്നെ അര്‍ജുന്റെ ആഗ്രഹം നിറവേറ്റുന്നു. തുടര്‍ചര്‍ച്ചകളും അനുബന്ധപ്രവര്‍ത്തനങ്ങളും മുന്നോട്ടുനയിക്കാന്‍ നമ്മുടെ ഫിസിക്സ് അധ്യാപകരുണ്ടാകും . ഗീത ടീച്ചറിനും , ഉണ്ണിമാസ്റ്റര്‍ക്കും ബാബുസാറിനും പിന്നെ പാലക്കാട്ടുള്ള വിദ്യാര്‍ഥിസംഘത്തിനും ഇതില്‍ നല്ല താല്പര്യം ഉണ്ടാകും . തീര്‍ച്ച ...

അല്പം ഭൗതീകശാസ്ത്രം തന്നെയാവാം ഇന്നത്തെ പോസ്റ്റ് . കഴിഞ്ഞ ക്ലസ്റ്ററിന് ആലുവായില്‍ ഉയര്‍ന്നുവന്ന ഒരു സംശയം .
ഒരു കല്ല് മുകളിലേയ്ക്കെറിയുന്നു. നിശ്ചിത ഉയരത്തില്‍ എത്തിയശേഷം എറിഞ്ഞ സ്ഥാനത്തുതന്നെ തിരിച്ചെത്തുന്നു. മുകളിലേയക്ക് സഞ്ചരിക്കാനെടുക്കുന്ന സമയവും താഴെയ്ക്ക് സഞ്ചരിക്കാനെടുക്കുന്ന സമയവും തുല്ലമാണെന്ന് എങ്ങനെ സ്ഥാപിക്കാം
u ആദ്യപ്രവേഗത്തോടെയാണ് എറിയുന്നതെന്ന് കരുതുക. മുകളിലേയ്ക്കുള്ള ദൂരം h ആണെങ്കില്‍ , ആ ഉയരത്തിലെത്തുമ്പോള്‍ പ്രവേഗം പൂജ്യമാകും .

$h = u\times t_1 - \frac{1}{2} \times g \times t^2$
$0 = u - g\times t$
$t_1= \frac{u}{g} $


$t_1$ന്റെ വില ആരോപിച്ചാല്‍
$ h = u \times \frac{u}{g} - \frac{1}{2} \times g \times \frac{u^2}{g^2}$
$ h = \frac{u^2}{g}$
ഇനി താഴോട്ടുള്ള യാത്ര നോക്കാം . സമയം $t_2$ എന്നെടുക്കാം
താഴെയ്ക്കള്ള യാത്രയുടെ ആദ്യപ്രവേഗം 0 ആണ്. ദൂരം h തന്നെയാണ്
$\frac{u^2}{g} = 0 \times t_2 + \frac{1}{2} \times g \times {t_2}^2 $
$ t_2 = \frac{u}{g}$
$t_1 = t_2 $
ഇനി അര്‍ജുന്‍ തയ്യാറാക്കിയ ഉത്തരങ്ങള്‍ . അര്‍ജുനെ അഭിന്ദിക്കുന്നു. അര്‍ജുന്റെ കൂട്ടുകാര്‍ക്ക് ഇതൊരു മാതൃകയാവട്ടെ .
Click here for the Answers Prepared by Arjun Vijay

69 comments:

SREEDHARANPUTHIYAMADOM September 22, 2011 at 5:32 AM  

Very good attempt ARJUN.

USHUS September 22, 2011 at 5:42 AM  

മോനേപ്പോലുള്ള കുട്ടികള്‍ ഉള്ളതാണ് മാഷന്മാര്‍ക്ക് ഊര്‍ജം ....ഊര്‍ജതന്ത്രം. അഭിനന്ദനങ്ങള്‍. ഒട്ടും കുറയ്കുന്നില്ല .....ഹൃദയംഗമായി തന്നെ ....

nazeer September 22, 2011 at 5:50 AM  
This comment has been removed by the author.
nazeer September 22, 2011 at 5:59 AM  

Dear Arjun,
Thank you for being a part of “MATHS BLOG", (being a student)
Being a Physics teacher, I deeply Appreciate your dedicated work Arjun……Let others do too………….
LOVE PHYSICS LIKE THIS!!!!!!!!!!!!!!!!!!!!!!
It’s Such a Wonderful Job…Keep it up!!!!!!!!!!!!!

Qn.13, b (1) and (2)
Qn 14, b and c
Qn 24, a and c
And some other questions too were confusing for the students…..

Let’s start a discussion about these answers………..
Thanks Blog Team
Nazeer.V.A
Physics Teacher
Technical High School
Kulathupuzha

GHSS PANAMATTAM September 22, 2011 at 8:01 AM  

അര്‍ജ്ജുന്‍, വളരെ ഗംഭീരമായിരിക്കുന്നു.എല്ലാവര്‍ക്കും ഇത് പ്രജോദനമായിരിക്കട്ടെ!ഇനിയും ശ്രമം തുടരുക.ആശംസകള്‍!!

GHSS PANAMATTAM September 22, 2011 at 8:09 AM  

അര്‍ജ്ജുന്‍, വളരെ ഗംഭീരമായിരിക്കുന്നു.എല്ലാവര്‍ക്കും ഇത് പ്രജോദനമായിരിക്കട്ടെ!ഇനിയും ശ്രമം തുടരുക.ആശംസകള്‍!!

Hari | (Maths) September 22, 2011 at 8:59 AM  

അര്‍ജുന്റെ പരിശ്രമം അഭിനന്ദനാര്‍ഹം തന്നെ. ഈ കുട്ടിയെ ഫിസിക്സ് പഠിപ്പിക്കുന്ന, പഠിപ്പിച്ചിട്ടുള്ള അധ്യാപകര്‍ക്ക് കൂടി അഭിനന്ദനങ്ങള്‍ പങ്കുവെക്കാം. അത്രയേറെ താല്പര്യത്തോടെയാണ് പത്തു വിഷയങ്ങളില്‍ നിന്നും ഫിസിക്സിനെ തിരഞ്ഞെടുത്തതും, മനോഹരമായി ഓരോന്നിനും ഉത്തരമെഴുതിയിട്ടുള്ളത്. ഇത്തരം കുട്ടികളാണ് ഒരു അധ്യാപകന്റെ ഔദ്യോഗികജീവിതം സാര്‍ത്ഥകമാക്കുന്നത്. വെറും തൊഴിലാളികളായി മാറിപ്പോകുന്നതില്‍ നിന്നും നമ്മെയെല്ലാം കരകയറ്റുന്നത് ഇവരാണ്. നമ്മുടെ അധ്വാനത്തിന്റെ പ്രതിഫലനം സമൂഹത്തിലേക്ക് അലയടിക്കണമെങ്കില്‍ ഇത്തരം കുട്ടികളെ നമുക്ക് സൃഷ്ടിക്കാനാകണം. അര്‍ജുന്റെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.

Binitha.K.M September 22, 2011 at 9:33 AM  

Dear Arjun,

I Appreciate your dedicated mind. keep it up


Binitha.K.M
SITC,
I.D.C.E.H.S.S.
Orumanayur

ghss pallickal September 22, 2011 at 10:08 AM  

പ്രിയ അരുജുനെ,
അഭിനന്ദനങ്ങൽ,
പേജ് 4 ചോദ്യം 11 (c) ഒരു കാര്യം സൂചിപ്പിക്കട്ടെ.....
ഇവിടെ പ്രതിരോധം കൂടുന്നുവെങ്കിലും കറണ്ട് കുറയുന്നതിനാലു താപവും കുറയുകയാണു ചെയ്യുന്നത്. മോന്റെ റ്റീച്ചറോട് ചോദിക്കുമല്ലോ....

nazeer September 22, 2011 at 10:24 AM  

Qn 13(a)
answer is 6 ohms

Ameerjan September 22, 2011 at 10:27 AM  

"Good Work" Arjun Keep it Up

Technical school September 22, 2011 at 10:45 AM  

@ GHSS Pallikkal
Correct....current reduces and heat also will be less

nazeer September 22, 2011 at 10:47 AM  

yes correct it Arjun
current reduces and heat will be less

Sreejithmupliyam September 22, 2011 at 1:02 PM  

അര്ജ്ജുന് അഭിനന്ദനങ്ങള്‍. ഇത്തരം പ്രവര്ത്തനങ്ങള്‍ തുടരുക.
വിജയാശംസകള്1 നേരുന്നു.
ശ്രീജിത്ത് മുപ്ലിയം

Neenu September 22, 2011 at 1:14 PM  

congrats

Arjun September 22, 2011 at 6:37 PM  

പ്രതികരണങ്ങള്‍ക്കെല്ലാം നന്ദി പറയുന്നു. ഇതിലെ ഉത്തരങ്ങള്‍ 100% ശരിയാണെന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയില്ല. ഇപ്പോള്‍ സൂചിപ്പിച്ച തെറ്റുകള്‍ക്ക് പുറമേ ഇനിയും തെറ്റുകള്‍ കാണാം.ഏതെങ്കിലും ഉത്തരങ്ങള്‍ നവീകരിക്കേണ്ടതായുണ്ടായിരിക്കാം. ‌‌ആ തെറ്റുകള്‍ എനിക്ക് ചൂണ്ടിക്കാണിച്ചു തരുമെന്ന് വിശ്വസിക്കുന്നു. ഈ ചര്‍ച്ചയുടെ അവസാനം തിരുത്തിയ ഉത്തരങ്ങള്‍ PDF ലിങ്കായി അയച്ചുതരാന്‍ ഞാന്‍ ശ്രമിക്കാം.

Arjun September 22, 2011 at 6:40 PM  

@ GHSS PALLICKAL ,
കാര്യം മനസ്സിലായി ,ഇതിന്റെ ഉത്തരം എങ്ങനെ ശരിയായി എഴുതാം എന്നു കൂടി അറിയിക്കാമോ?

vijayan September 22, 2011 at 7:44 PM  

അര്‍ജുന്‍, നന്നായി.. മറ്റ് കുട്ടികള്‍ക്കും ഇത് മാത്ൃകയാവട്ടെ. ഇനിയും ഉത്തരങ്ങളുമായി വരണും.( അര്‍ജുന്‍ വിജയന്‍, വിജയന്റെ ഒരു പര്യായമാണ് അര്‍ജുന്‍. ശരിയാണോ?)

Arjun September 22, 2011 at 8:15 PM  

@വിജയന്‍ സാര്‍,
അച്ഛനും എനിക്കും ഒരേ ആളുടെ പേര് തന്നെയാണ് വല്ല്യച്ഛന്‍ ഇട്ടത്. ചെറിയൊരു പ്രശ്നം.അര്‍ജ്ജുനന്റെ പര്യായമാണ് വിജയന്‍

nazeer September 22, 2011 at 8:23 PM  

ഈ വര്‍ഷത്തെ ഫിസിക്സ് ചോദ്യബാങ്കിലെ പല ചോദ്യങ്ങളും കുട്ടികളെയും അദ്ധ്യാപകരെയും വട്ടംചുറ്റിക്കുന്നതായിരുന്നു. പല ചോദ്യങ്ങളും ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് തോന്നുന്നു.ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ബ്ലോഗിലെ ഫിസിക്സ് അദ്ധ്യാപകരുടെ അഭിപ്രായം അറിയാന്‍ കൗതുകമുണ്ട്.ഉദാഹരണമായി ചോദ്യം നമ്പര്‍ 11 (c),13 (b) യും (c ) ,14 (b) യും (c )യും ,15 (a) തുടങ്ങിയവ.ട്രാന്‍സ്ഫോമറുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യം ,സൈക്കിള്‍ ഡൈനാമോയുമായി ബന്ധപ്പെട്ട ഒരു ചോദ്യം,എന്നിവ ഒഴിവാക്കപ്പെടേണ്ടവയല്ലേ എന്ന് സംശയം തോന്നിപ്പിക്കുന്നവയാണ്.ബ്ലോഗിലെ ഫിസിക്സ് അദ്ധ്യാപകര്‍ ഇത് ചര്‍ച്ച ചെയ്യേണ്ടതാണ്.

JOHN P A September 22, 2011 at 8:26 PM  

അര്‍ജുന്റെ മെയില്‍ കിട്ടിയപ്പോള്‍ തന്നെ ഇത് പോസ്റ്റാക്കിയതാണ്. ഒട്ടു വൈകിച്ചില്ല. ഇനിയും തുടരണം . രസതന്ത്രം കൂടി ചെയ്തു നോക്കുക. നമുക്ക് പ്രസിദ്ധീകരിക്കാം .

ജി.പത്മകുമാര്‍, കാവശ്ശേരി September 22, 2011 at 8:46 PM  

അര്‍ജ്ജുന്‍-അഭിനന്ദനങ്ങള്‍...തുടര്‍ന്നും ഏഴുതണം കേട്ടോ...

nazeer September 22, 2011 at 8:48 PM  

Question 15 (a)
Which is the correct answer?
A or B ???????

To all, Please find out.....
and post immediately!!!!!!!!!!!!

nazeer September 22, 2011 at 8:51 PM  

People are good in giving congratulations!!!!!!!!!!
What I feel is some answers should be corrected......Please go through the answers and find the wrong answers.........and correct it
Arjun can post a compleate correct answer sheet soon....Please help him.............

CK Biju Paravur September 22, 2011 at 10:02 PM  

Qn 15(a) Answer is B.
15(c) V2/R x t =( 125 x 125 /1250 )x600
= 7500 J

അഭിനന്ദനങ്ങള്‍ അര്‍ജുന്‍,
പക്ഷേ ചില ഉത്തരങ്ങളില്‍ പിശക് ഉണ്ട്.
ഒന്നുകൂടി ശരിയാക്കി എഴുതുക

nazeer September 22, 2011 at 10:52 PM  

Yes…. C K Biju sir Qn No:15 (a) The answer is ‘B’.

P = V2/R . When Resistance increases, Power decreases .So 25 W bulb will be having more resistance……….

Qn No: 15 (c) Arjun did not consider that the Lamp is working in 125 Volt!!!!!!
He has done it with the actual power 50W !!!!!!!!!!

I hope Arjun got it………………….

nazeer September 22, 2011 at 11:00 PM  

......963 days compleated!!!!!!!!!!!
John sir, Hari sir and Nizar sir..etc...etc....
To all....
We have to Celebrate the 1000nth Day!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

BASTIN September 22, 2011 at 11:05 PM  

answer - B is correct
resistance A = 1250
resistance B = 2500
Q 15 (c) h = 7500 J

congratulation Arjun !

nazeer September 23, 2011 at 10:00 AM  

Tomorrow Cluster!!!!!!!!!!!!!
All the Physics teachers, Please discuss the answers in the Cluster...

ghss pallickal September 23, 2011 at 10:35 AM  

Dear Arjun,
Thanks for your comment.

Qn No.11 (c)
Ans:
Original Resistance=VxV/P
= 250x250/1000=62.5 ohm
Current = P/V = 1000/250 = 4 A
Heat H= IxIxRxt = 16x62.5x600
= 600000 J

When the length of R is doubled, Area will become half. So the value of new Resistance is 4 times the original Resistance. ie, 4x62.5= 250 ohm

but then current I=V/R = 250/250
= 1A
So heat H= IxIxRxt =1x250x600
= 150000 J

Dr,Sukanya September 23, 2011 at 11:05 AM  

@ അര്‍ജുന്‍

അഭിനന്ദനങ്ങൽ

ചില ഉത്തരങ്ങളില്‍ തെറ്റ് ഉണ്ട് . അത് ഒന്ന് വിശദമായി പരിശോധിക്കണം.

നസീര്‍ സാറും ബിജു സാറും ഒക്കെ അവ പറഞ്ഞിട്ടുമുണ്ടല്ലോ

Qn 15

A)
R = V^2 / P
50W ബള്‍ബ്ബിന്റെ പ്രതിരോധം
R = 250 X 250 / 50 = 1250 ohm
25W ബള്‍ബ്ബിന്റെ പ്രതിരോധം
R = 250 x 250/ 25 = 2500 ohm
അത് കൊണ്ട് B എന്ന ബള്‍ബിനു ആണ് പ്രതിരോധം കൂടുതല്‍

C)

V മാറുന്നതിനു അനുസരിച്ച് ബള്‍ബിന്റെ പവര്‍ മാറുമല്ലോ

125V ല്‍ ബള്‍ബിന്റെ പവര്‍

P = 125 X 125 / 1250 = 12.5W

H = P x t = 12.5 x 600 = 7500 J

പവര്‍ മാറുന്നത് അര്‍ജുനു അറിയാം എന്ന് ഞങ്ങള്‍ക്ക് അറിയാം പക്ഷെ ശ്രദ്ധ കുറവ് കൊണ്ട് പവര്‍ മാറ്റി എഴുതി . അത് ശ്രദ്ധിക്കൂ

Athira,Ananya & Haritha
Palakkad

Dr,Sukanya September 23, 2011 at 11:13 AM  

@ അര്‍ജുന്‍

ചോദ്യം നമ്പര്‍ 14(b)

P = V^2 / R

ഇതില്‍ നിന്നും ഒരേ വോല്ട്ടതയില്‍ ആണ് പ്രവര്‍ത്തികുന്നത് എങ്കില്‍ പ്രതിരോധവും പവര്‍ ഉം വിപരീത അനുപാതത്തില്‍ ആണ് എന്ന് കാണാമല്ലോ. നീളം കുറയുമ്പോള്‍ പ്രതിരോധം കുറയുന്നു അപ്പോള്‍ അല്ലെ കൂടുതല്‍ പവര്‍ വിനിയോഗിക്കുക.

അതിനാല്‍ 3cm നീളമുള്ള A ആണ് കൂടുതല്‍ പവര്‍ വിനിയോഗിക്കുക

Dr,Sukanya September 23, 2011 at 11:36 AM  

വൈദ്യുത കാന്തിക പ്രേരണം എന്ന യൂണിറ്റില്‍ ചോദ്യം നമ്പര്‍ 8(C)

120V വോള്‍ട്ട് ഡി.സി വൈദ്യുതി പ്രൈമറി കോയിലില്‍ നല്ക്കിയാല്‍ പ്രൈമറി കോയിലിനു ചുറ്റും ഒരു കാന്തിക ഫ്ലക്സ് സൃഷ്ട്ടികപെടുമെങ്കിലും വ്യെതിയാനം ഇല്ലാത്ത കാന്തിക ഫ്ലക്സ് ആണ് ഉണ്ടാകുന്നത് തന്മൂലം സെക്കണ്ടരി കോയിലിനു ചുറ്റുമുള്ള കാന്തിക ഫ്ലക്സിനു തുടര്‍ച്ചയായി ഒരു വ്യതിയാനം ഇല്ലാത്തതു കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുകയില്ല .

Dr,Sukanya September 23, 2011 at 11:48 AM  

സ്നേഹം നിറഞ്ഞ അര്‍ജുന്‍

തെറ്റിയ ഉത്തരങ്ങള്‍ ഒന്ന് കൂടി വിശദമായി പഠിക്കൂ . പാഠ പുസ്തകം പറയുന്നതിനും അധ്യാപകന്റെ കാഴ്ച പാടിനും അപ്പുറത്ത് നിന്ന് സ്വതന്ത്രമായി ചിന്തിക്കൂ . സ്വന്തമായി ഒരു ആശയം ഉണ്ടാക്കി എടുക്കാന്‍ ശ്രമിക്കണം

ഇനി ഞങ്ങളുടെ വക ഒരു ചോദ്യം

അര്‍ജുന്‍ പവര്‍ ഉത്പാദനവും വിതരണവും എന്ന പാഠത്തില്‍ സിംഗിള്‍ ഫേസ് ജെനറെറ്റര്‍ എന്നും ത്രീ ഫേസ് ജെനറെറ്റര്‍ എന്നും പഠിച്ചു കാണുമല്ലോ എന്നാല്‍ ടു ഫേസ് ജെനറെറ്റര്‍ എന്ത് കൊണ്ട് ആണ് പുസ്തകത്തില്‍ പറയാതിരുന്നത് ?
അത്തരം ഒരു ജെനറെറ്റര്‍ ഉണ്ടോ ? ഇല്ലെങ്കില്‍ എന്ത് കൊണ്ട്?

Athira,Ananya & Haritha
Palakkad

nazeer September 23, 2011 at 2:23 PM  

@athira, ananya,haritha...

I think there is no two phase generator. We can draw the wave form of single and three phase alternator. Can u draw the wave form of a 'two phase' generator? draw it ...we will discuss it.........

nazeer September 23, 2011 at 2:39 PM  

വൈദ്യുത കാന്തിക പ്രേരണം എന്ന യൂണിറ്റില്‍ ചോദ്യം നമ്പര്‍ 8(C)
@ athira ,ananya...etc
If it is a pulsating dc ,Chances of getting 6 volt in the secondary.....

nazeer September 23, 2011 at 3:15 PM  

@ athira, ananya.......

If there is a two phase generator (IF !!) the wave form of each phase will be having 180 degree difference. If one side is positive wave, the other side is negative symmetric ....

സ്നേഹിതന്‍ September 23, 2011 at 7:44 PM  

2 Phase AC Electrical System is possible or not?

Absolutely possible.
Two phase systems were relatively common during the first half of teh 20th century, and there are still a few isolated instances of two-phase loads that continue to be served from three phase systems.

One of the early generating facilities at Niagara Falls was a two-phase plant.

Two phase systems are characterized by two voltages that are equal in magnitude and displaced by 90 degrees (they are 'in quadrature' with each other). Two-phase had the advantage of being only slightly more complicated than a single-phase system, but providing the inherent ability for motors to accelerate away from standstill. For ac motors to accelerate, there must be two voltages that are out of phase with each other - that can either be accomplished by introducing a phase shift in a single-phase application (typically by placing a copper 'shading ring' around a portion of the iron core of the motor rotor that causes the flux in the rotor to lag the voltage applied to the stator, by insertion of a capacitor into the motor starting circuit, or by using a two-phase supply that provides the required out-of-phase voltages directly.

KALADEVI September 23, 2011 at 7:51 PM  

thank u arjun for giving the question & answers of physics onam exam.can u please give the answers of chemistry too?if u hav the onam exam question papers pls publish atleast that in the maths blog.

VINCENT R C September 23, 2011 at 7:52 PM  

CONGRATULATION ARJUN
R C VINCENT H M ST MATHEWS H S KANNANKARA

nazeer September 23, 2011 at 8:51 PM  

@thalangara
Thank u for the information about two phase generators...

Arjun September 23, 2011 at 9:48 PM  

@ Kaladevi
എന്റെ മെയില്‍ ഐ ഡി arjvijayan@gmail.com എന്നാണ് ടീച്ചറുടെ മെയില്‍ ഐഡി എനിക്ക് പോസ്റ്റ് ചെയ്താല്‍ ഞാന്‍ ഉത്തരങ്ങള്‍ അയച്ചു തരാം.

Arjun September 23, 2011 at 10:04 PM  

ഈ ചര്‍ച്ചില്‍ പങ്കെടുത്തSravanam sir,Ushas sir,Nazeer sir,GHSS Panamattem,Hari sir,Bineetha K M teacher,GHSS Pallickal,Ammerjan sir,Technical school,Srrejithmupliyam sir,Neenu teacher,Vijayan sir,John sir,G Padmakumar Kavvesseri sir,C K Biju Paravur sir,Bastin sir, Athira,Ananya,Haritha ,thalangara sir,Kaladevi teacher,Vincent RC sir തുടങ്ങിയ എല്ലാവര്‍ക്കും നന്ദി. തെറ്റുകള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ക്ലസ്റ്റര്‍ കഴിഞ്ഞ് ശരിയാക്കിയ ഉത്തരങ്ങള്‍ പോസ്റ്റ് ചെയ്യാം. ഏതെങ്കിലും തെറ്റുകള്‍ കാണാതെ പോയിട്ടുണ്ടെങ്കിലോ?

KERALA SANSKRIT TEACHERS FEDERATION, KERALA STATE September 23, 2011 at 10:29 PM  

പ്രിയ അരുജുനെ,
വളരെ ഗംഭീരമായിരിക്കുന്നു.
അഭിനന്ദനങ്ങള്‍!

അര്‍ജുന്റെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.

Harikumar September 24, 2011 at 2:23 PM  

Congrates arjun.....keep it up.....
Harikumar K
HSA
DVMNNMHSS Maranalloor

unni September 24, 2011 at 3:03 PM  

good atteempt....congrts

mathsinte koodi ayakkumennu pratheeshikkunnu

unni September 24, 2011 at 3:04 PM  

good attempt........

mathsinte koodi venam

സഹൃദയന്‍ September 25, 2011 at 10:40 PM  

.

പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി ഫിസിക്സ് ചോദ്യബാങ്കിന് ഉത്തരം എഴുതി അയച്ചിരിക്കുന്നു..

യാതോരു നാണക്കേടുമില്ലാതെ മാഷുമ്മാരും ടീച്ചറുമ്മാരും ആ കുട്ടിയോട് കെമിസ്ട്രിയുടേയും മാത്സിന്റെയും ഉത്തരങ്ങള്‍ പോസ്റ്റു ചെയ്യാന്‍ പറയുന്നു..

വളരെ പരിതാപകരം തന്നെ ഈ അവസ്ഥ..

ആ ഹോംസ് എവിടെപ്പോയോ എന്തോ..

VIJAYAKUMAR M D September 25, 2011 at 10:59 PM  

ഞാന്‍ അര്‍ജുന്‍ വിജയന്റെ പിതാവ്. കാഞ്ഞിരപ്പള്ളി ടെക് നിക്കല്‍ ഹൈസ്ക്കൂളിലെ മാത് സ് അദ്ധ്യാപകനും എസ്. ഐ.ടി.സി യും.ഫിസിക്സ് ചോദ്യബാങ്കിന്റെ ഉത്തരങ്ങള്‍ കമ്പ്യൂട്ടറില്‍ ടൈപ്പു ചെയ്യാന്‍ അര്‍ജുനോട് ആവശ്യപ്പെട്ടത് ഞാനാണ്. മലയാളം ടൈപ്പിംഗില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ള അവന് ടൈപ്പിംഗ് എളുപ്പ മായിരുന്നു. ഉത്തരങ്ങളായിക്കഴി‍ഞ്ഞപ്പോള്‍ അത് തെറ്റു തിരുത്തിത്തരുന്നതിനായി ഒരാള്‍ക്ക് അയച്ചു കൊടുത്തു. മറുപടി ലഭിക്കാതെ വന്നപ്പോള്‍ മാത് സ് ബ്ലോഗിന് കൊടുത്ത് പരീക്ഷിച്ചു നോക്കിയതാണ്. തെറ്റു തിരുത്താതെ അതില്‍ പ്രസിദ്ധീകരിക്കുമെന്ന് വിചാരിച്ചില്ല.
ഇപ്പോള്‍ ആ തെറ്റുകളെല്ലാം മാറ്റിയെടുക്കേണ്ട ചുമതല എന്നില്‍ എത്തിനില്ക്കുന്നു. കൂട്ടുകാരുടെ സഹായം കിട്ടുന്നുണ്ടെങ്കില്‍ക്കൂടി ഉത്തരങ്ങള്‍ ഇനിയും മെച്ചപ്പെടുത്താന്‍ കഴിയുന്ന ഒന്നുരണ്ടു പേര്‍കൂടി ഈ സംരംഭത്തില്‍ വന്നാല്‍ ഇത് കുറ്റമറ്റതാക്കിത്തീര്‍ക്കാന്‍ കഴിയുമായിരുന്നു.
ആരെങ്കിലും തയ്യാറാണെങ്കില്‍ mdvkumar@gmail.com എന്ന വിലാസത്തില്‍ബന്ധപ്പെടു ക. അവര്‍ക്ക് തിരുത്തലുകള്‍ വരുത്തിയ ഉത്തരങ്ങല്‍ ഉടന്‍ email ആയി കൊടുക്കുന്നതാണ്. നാളെ 8p.m ന് മുന്‍പ് ഈ ജോലി തീരേണ്ടതായിട്ടുണ്ട്. വളരെ പ്രതീക്ഷകളോടെ ! കാത്തിരിക്കുന്നു.

ബീന്‍ September 26, 2011 at 7:20 AM  

@ ചിക്കു ,
സ്വന്തം കഴിവുകേടുകള്‍ തിരിച്ചറിയുന്നു എന്നത് വളരെ നല്ല ഗുണമാണ് .

solar system September 26, 2011 at 2:56 PM  

Your work is really appreciable.It was well discussed in the cluster.It seemed mistakes were intentionally committed to invite arguements/suggestions from teachers.That attempt was also a success.Arjun ,my hearty congrats.

Arjun September 26, 2011 at 9:43 PM  

Dear John sir,
Corrected Answers have been sent to your mail id.
Arjun Vijayan

PRAVEENPRASANNAN September 26, 2011 at 9:57 PM  

very good you are exelent

PRAVEENPRASANNAN September 26, 2011 at 9:58 PM  

very good arjun

unnimaster physics September 28, 2011 at 2:21 PM  

@nazeer.... sir

http://en.wikipedia.org/wiki/File:Elementary_Two_Phase_Alternator.jpg AND PLEASE LOOK AT THIS ALSO...

www.3phasepower.org/2phasesystems.htm

francis September 28, 2011 at 3:28 PM  

It is very effective and informatory

snhssthrikkanarvattom September 29, 2011 at 9:53 AM  

arjun ithu valare nannayirikkunnu eniyum kuttikal munpottu varatte ellavarkkum nallathu varatte

www.adimaliweb.com September 30, 2011 at 12:38 AM  

അര്‍ജുന്‍ ... അഭിനന്ദനങ്ങള്‍ ... നന്നായി പഠിച്ച് മിടുക്കനാവാന്‍ ദൈവം സഹായിക്കട്ടെ...

UK September 30, 2011 at 2:24 PM  

Sirs
in my HCL laptop, HP Lasorjet 1020 is not working
need your help

UK September 30, 2011 at 2:25 PM  

Sirs
in my HCL laptop, HP Lasorjet 1020 is not working
need your help

Hrishabh October 4, 2011 at 10:10 AM  

awesome lessons (make math more fun) http://194d7ju7pq3qcwaghwf6wesw90.hop.clickbank.net/

LALJIKUMAR October 5, 2011 at 2:59 PM  

Sir,

How to open the question Bank in connection with the Onam terminal exam. that is , what is the username and the password to open the question bank?

Laljikumar.K

വി.കെ. നിസാര്‍ October 5, 2011 at 3:38 PM  

ലാല്‍ജി,

ഇവിടെ ക്ലിക്ക് ചെയ്തിട്ട് കിട്ടുന്നില്ലേ...?

വി.കെ. നിസാര്‍ October 5, 2011 at 3:52 PM  

ഓ...
യൂസര്‍ നേം questscertയും
പാസ്​വേഡ് onamexam2011 ഉം അല്ലേ..?

ഇലക്ട്രോണിക്സ് കേരളം October 6, 2011 at 11:55 AM  

വളരെ നല്ല ഉദ്യമം

nazar October 7, 2011 at 6:24 PM  

Thanks to ARJUN

zulfiqardodhia October 9, 2011 at 5:55 PM  
This comment has been removed by the author.
Mike October 9, 2011 at 6:02 PM  

Math is the study of quantity, space, structure, and change.

Really Nice.
Post by http://www.papersinn.com/

mssunil November 2, 2011 at 10:31 PM  

The value of h = u^2/2g not u^2/g , okey its only an typographical error. please make correction.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer