സാങ്കേതികവിദ്യയും ജ്ഞാനനിര്‍മിതിയും

>> Thursday, July 28, 2011

കോഴിക്കോട് ജില്ലാ ഐടി കോ-ഓര്‍ഡിനേറ്ററായി ഈ വര്‍ഷം സ്ഥാനമേറ്റ ബാബുസാര്‍ മികച്ച ഒരു സംഘാടകനും പ്രശസ്തനായ ഒരു എഴുത്തുകാരനുമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും വിദ്യാഭ്യാസത്തേയും സാങ്കേതികവിദ്യയേയും അനുവാചകര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിവരിക്കുന്ന ലേഖനങ്ങളിലൂടെ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്ക് ചാറ്റിങ്ങിനിടയില്‍ അതുപോലൊരു ലേഖനം ആവശ്യപ്പെട്ട് ഒരാഴ്ചക്കകം മറുപടിയെത്തി. ഇനി ലേഖനത്തിലേക്ക്. . . . .

സാങ്കേതികവിദ്യയെ കരിക്കുലം വിനിമയത്തില്‍ സര്‍ഗ്ഗാത്മകമായി ഉള്‍ച്ചേര്‍ക്കുക പൂര്‍വ്വമാതൃകകള്‍ അധികമില്ലാത്ത അതീവ ശ്രമകരമായ ഒരു ജോലിയാണ്. സാങ്കേതികവിദ്യയുടെ സാമൂഹികമൂല്യം ഇത്തരുണത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. സാങ്കേതികരംഗത്തെ ഏത് ഉപലബ്ധിയും അതിന്റ പിറവിയുടെ സവിശേഷമായ ഉദ്ദേശ്യം മറികടക്കുന്നത് മനുഷ്യര്‍ അതിനെ വ്യതിരിക്തമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോഴാണ്. വ്യത്യസ്തമായഒരു ഭൂമികയില്‍, മണ്ഡലത്തില്‍ അത് ഉപയോഗപ്പെടുത്താന്‍ മനുഷ്യര്‍ക്ക് കഴിയുന്നതാകട്ടെ സാങ്കേതികവിദ്യയുടെ സാമൂഹികത തിരിച്ചറിയുന്നതുകൊണ്ടാണ്. ക്ലാസ് ​മുറിക്കകത്തും പുറത്തും ജ്ഞാനനിര്‍മിതിയില്‍ സാങ്കേതികവിദ്യയെ ഒരു ഫെസിലിറ്റേറ്റര്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുന്നതും ഈ സവിശേഷതകൊണ്ടു തന്നെ.

എക്സ്-റേകണ്ടുപിടിച്ച റോണ്‍ജന്‍ വൈദ്യശാസ്ത്രശാഖയുമായി ബന്ധമുള്ള ഒരാളല്ലെന്നും വൈദ്യശാസ്ത്രസംബന്ധമായ ഒരു പരീക്ഷണത്തിനിടയിലല്ല നവീനമായ ഈ കിരണങ്ങള്‍ തിരിച്ചറിഞ്ഞതെന്നും നാം കുട്ടികളോട് പറയേണ്ടിവരുന്നത് അത് ആ മണ്ഡലത്തിലാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാലാണ്. ശാസ്ത്രപരീക്ഷണങ്ങളുടെ ഭാഗമായി യാദൃച്ഛികമായാണ് അന്ന് ഈ അജ്ഞാതകിരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നത് ചരിത്രം. രോഗനിര്‍ണ്ണയനത്തിന് സഹായകമായ രീതിയില്‍ ശരീരാന്തര്‍ഭാഗങ്ങളെ സൂക്ഷമായി നിരീക്ഷിക്കാന്‍ ഭിഷഗ്വരന്‍മാര്‍ ഇതുപയോഗപ്പെടുത്തുകയാണ് ഉണ്ടായത്. സാങ്കേതിക ഉപകരണങ്ങള്‍ മാത്രമല്ല, കമ്പ്യൂട്ടര്‍പ്രോഗ്രാമുകളും സോഫ്റ്റ്​വെയറുകളും പിറവിയെ അതിലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തപ്പെടുന്നത് നാം കാണുന്നു.

ഫേസ്ബുക്കിന്റെ രചന നടത്തിയ മാര്‍ക്ക്സുക്കര്‍ബര്‍ഗും സ്ടിര്‍മോസ്കൊവിത്സും ക്രിസ് ഹ്യുസുംടിറ്റ്വറിന്റെ നിര്‍മാതാവായ ഇവാന്‍വില്യംസും ഒരിക്കലും കരുതിക്കാണില്ല, ഭാവിയില്‍ ഈജിപ്തിലും ടുണീഷ്യയിലും അറബ് രാജ്യങ്ങളിലും വീശിയടിച്ച ജനാധിപത്യപ്രക്ഷോഭങ്ങള്‍ക്ക് മുന്നോടിയായ ഓണ്‍ലൈന്‍സമ്മേളനങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ വേദിയാകുമെന്ന്. ഒരുസമൂഹം, ഒരുജനത സാങ്കേതികവിദ്യയെ നൈസര്‍ഗികമായി ഉപയോഗപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തങ്ങളിലൊന്നായി ഇതിനെ തീര്‍ച്ചയായും കാണാവുന്നതാണ്. സോഷ്യല്‍ നെറ്റ്​വര്‍ക്കിങ് സൈറ്റുകളെ അതിന്റെ വിനിമയസാധ്യതകളെ തിരിച്ചറിഞ്ഞ് ആക്ടിവിസ്റ്റുകള്‍ സക്രിയമായി ഉപയോഗപ്പെടുത്തുകയായിരുന്നു.
ഔദ്യാഗിക വിദ്യാഭ്യാസരംഗത്ത് ഈ രീതിയിലുള്ള ഉപയോഗപ്പെടുത്തലുകള്‍ ഉപകരണങ്ങളുടെ മണ്ഡലത്തില്‍ മാത്രമായി പരിമിതപ്പെട്ടു പോകുന്നതായാണ് കണ്ടുവരുന്നത്. സാങ്കേതിക ഉപകരണങ്ങളുടെ സഹായം പുതിയ ജ്ഞാനനിര്‍മിതിയിലേക്ക് നയിക്കണമെന്നില്ല. എന്നാല്‍ സാങ്കേതികവിദ്യയുടെ ഉചിതമായ ഉപയോഗം അതിനുള്ള പരിസരം സൃഷ്ടിക്കും. പുതിയ ജഞാനോത്പാദനത്തിലേക്ക് ഇത്തരം പഠന പരിസരങ്ങളെ നയിക്കണമെങ്കില്‍ ഫെസിലിറ്റേറ്ററുടെ ഇടപെടലുകള്‍ ഉണ്ടാവണം.

സാങ്കേതികവിദ്യ ടീച്ചറെ പകരം വെക്കാനിടയാക്കും എന്ന ആശങ്കകള്‍ പങ്കുവെയ്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ ഇത് ഊന്നിപ്പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ഐ. ടി. അധിഷ്ഠിത പഠനത്തില്‍ ടീച്ചര്‍ നിഷ്ക്രിയമായ ഒരു ഒത്താശക്കാരനായിക്കൂടാ. ജ്ഞാനോത്പാദനത്തിലേക്ക് നയിക്കുന്ന ചിന്താപ്രക്രിയകളിലേക്ക് പഠിതാക്കളെ നയിക്കുന്ന ഫിലോസഫറാകണം. സാങ്കേതികവിദ്യ ഇത്തരം അവസ്ഥയിലേക്ക് നയിക്കാനുതകുന്നില്ലെങ്കില്‍ യാന്ത്രികമാകും. ഇത്തരം യാന്ത്രികതകളില്‍ നിന്ന് മുക്തമായ ക്ലാസുമുറികള്‍ അത്യപൂര്‍വം എന്ന് സ്വയംവിമര്‍ശനപരമായി പറയേണ്ടതുണ്ടെന്ന് തോന്നുന്നു.

സാങ്കേതികവിദ്യയെ പഠനപ്രവര്‍ത്തനങ്ങളില്‍ ഒരു ഉപകരണം എന്ന രീതിയില്‍ കൈകാര്യം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഉപകരണനിര്‍മിതി മനുഷ്യന്റെസത്വത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നാണെന്ന കാര്യം മറന്നുകൂടാ. ഉപകരണം ഉണ്ടാക്കുന്ന ജീവി എന്ന മനുഷ്യന്റെ പദവിയെ/സവിശേഷതയെ മാര്‍ക്സ് അതീവപ്രാധാന്യത്തോടെ പരിഗണിച്ചിരുന്നു. ഉപകരണം/സാങ്കേതികവിദ്യ തീര്‍ച്ചയായും സാമൂഹികനിര്‍മിതി (Social Construct) ആണ്. ഒരു സാങ്കേതിക ഉപകരണത്തിന്റെ പ്രയോഗം നവീനമായ കണ്ടെത്തലിലേക്ക് നയിക്കുന്നതിന്റേയും അതുവഴി നിലവിലുള്ള പ്രപഞ്ചബോധത്തെ വികസിതമാക്കുന്നതിന്റെയും ചരിത്രം കൂടിയാണ് ശാസ്ത്രത്തിന്റേത്. ഇന്‍ഡക്ഷന്‍കോയിലിന്റെ കണ്ടുപിടിത്തവും പ്രയോഗവും ആറ്റത്തിന്റെ അവിഭാജ്യത എന്ന ധാരണയെ ചരിത്രത്തിന്റെ ഭാഗമാക്കിയത് ദൃഷ്ടാന്തം. വിവരവിനിമയസാങ്കതികവിദ്യയുടെ ഉപയോഗം പുതിയ ജ്ഞാനനിര്‍മിതിയെ ലക്ഷ്യം വെക്കുന്ന ഇടപെടലുകള്‍ ആയിത്തിരുമെന്ന് പ്രത്യാശിക്കാം.

18 comments:

ഹോംസ് July 30, 2011 at 6:38 AM  

വളരുന്ന സാങ്കേതികവിദ്യയെ പൊതുവിദ്യാലയങ്ങളില്‍ സന്നിവേശിപ്പിക്കാനുള്ള ഐടി@സ്കൂളിന്റെ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ബാബുമാഷിന് അഭിനന്ദനങ്ങള്‍!

belnamol July 30, 2011 at 7:10 AM  

"Those who are not updated will be outdated and will be deleted."There are somany teachers who are not willing to use even lap & projector in the classrooms.Hope that the article of Babusir will awaken them.
Congrats to Babusir.

S.V.Ramanunni July 30, 2011 at 7:43 AM  

അറിവിന്റെ ഉൽ‌പ്പാദനത്തിന്ന് പ്രയോജനപ്പെടുത്താനുള്ള അനേകം ഉപകരണങ്ങളിൽ ഒന്നു മാത്രമാണ് സാങ്കേതികവിദ്യ. ഉൽ‌പ്പാദനം, വിലയിരുത്തൽ, വിതരണം, സൂക്ഷിക്കൽ, വളർത്തിയെടുക്കൽ, നവീകരിക്കൽ എന്നിങ്ങനെയുള്ള തുടർച്ചകളും സാങ്കേതികവിദ്യകൊണ്ടാവും. ഇതൊക്കെ അറിഞ്ഞ് ഒരുമിപ്പിക്കാനുള്ള മിടുക്ക് അധ്യാപകനും വിദ്യാർഥിക്കും ഉണ്ടാവണം.
എന്നാൽ, നിലവിൽ നമ്മുടെ പഠനവും പരീക്ഷയും (പരീക്ഷയിൽ പഠനം അവസാനിക്കുന്നു ഇവിടെ)ഇത്രയധികം സാധ്യതകളുടെ പ്രയോജനം ഒന്നും ആവശ്യപ്പെടുന്നില്ല. കമ്പ്യൂട്ടർ ഉപയോഗിക്കാനറിയാത്ത അധ്യാപകന്ന് ‘അസ്സലായി‘ പഠിപ്പിക്കാവുന്നതാണ് നമ്മുടെ പാഠ്യപദ്ധതി. കുട്ടിക്ക് ആകെയുള്ളത് ഒരു ചെറിയ ഐ.ടി പരീക്ഷയും.
ഈ ഒരവസ്ഥ നവീന സാങ്കേതികവിദ്യകളുടെ കാര്യത്തിൽ നമ്മുടെ അധ്യാപകനേയോ കുട്ടിയേയോ ‘ഔട്ട് ഡേറ്റഡ്’ ആക്കുന്നില്ല. പഠനപ്രവർത്തനത്തേയും.ഇതു മാറണം. യഥാർഥത്തിലുള്ള അറിവിന്റെ നിർമ്മാണം ക്ലാസ്മുറികളിൽ ഉണ്ടാവണം. അതിന്നായി എല്ലാ സങ്കേതങ്ങളും പ്രയോജനപ്പെടുത്തണം. മൂല്യനിർണ്ണയം ചെയ്യേണ്ടത് ഉൽ‌പ്പന്നത്തെയാവരുത്; പ്രക്രിയകളെ ആവണം. തീർച്ചയായും സമൂഹം നീങ്ങുന്നത് അവിടെക്ക് തന്നെയാവും.
ബാബുമാഷിന്ന് അഭിനന്ദനങ്ങൾ.

JOHN P A July 30, 2011 at 9:22 AM  

"സാങ്കേതിക ഉപകരണങ്ങളുടെ സഹായം പുതിയ ജ്ഞാനനിര്‍മിതിയിലേക്ക് നയിക്കണമെന്നില്ല"
സത്യം
അടുത്ത വാചകത്തിന്റെ പരിധി വിഷയാധിഷ്ടിതമാണ് . ഗണിതത്തെപ്പോലുള്ള വിഷയങ്ങളില്‍ വളരെ കുറച്ചുമാത്രം .അതുകൊണ്ടുതന്നെയാണ് മനുഷ്യന്റെ ബൗദ്ധീകവളര്‍ച്ചയുടെ ചരിത്രം ഗണിതചരിത്രംതന്നെയാകുന്നത് .

വിപ്ളവം July 30, 2011 at 5:03 PM  
This comment has been removed by the author.
വിപ്ളവം July 30, 2011 at 5:06 PM  

നാനാതരം സിലബസുകളും സ്കുളുകളും നിലനില്‍ക്കുന്നിടത്ത് സാങ്കേതിക വിദ്യക്ക് എന്ത് സ്ഥാനം? CBSE സ്കൂളില്‍ നല്കുന്ന 6-ംക്ലാസ് പുസ്തകവും കേരള സിലബസ് പുസ്തകവും ഒന്ന് താരമ്യം ചെയ്തുനോക്കിയാലറിയാം കേരള സിലബസിന്റെ 'മഹത്വം'.ശുഷ്കമായ ഉള്ളടക്കം മാത്രമുള്ള പുസ്തകം നിര്‍മ്മിച്ച് നല്കിയിട്ട് സാങ്കേതിക വിദ്യയുടെ മഹത്വം പറഞ്ഞിരുന്നാല്‍ പഠിക്കാനാളുണ്ടാവില്ല.

Zain July 30, 2011 at 10:17 PM  

ha ha ha It is quite funny!! What are the differences CBSE between Kerala Curricula?

bean July 31, 2011 at 6:45 AM  

എന്താണ് വ്യത്യാസമെന്ന് അടുത്ത CTEP - യില്‍ അധ്യാപകരോട് ചോദിച്ചാല്‍ മതി .
കാരണം അവരിലേറെ പേരുടെ മക്കളും CBSE യില്‍ തന്നെ ആയിരിക്കും.
മഹത്തായ കാര്യങ്ങള്‍ ബ്ലോഗില്‍ ചര്‍ച്ച ചെയ്യാവുന്നതാണ് , എങ്കിലും സ്വജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് അത് അനുകരണീയമായ മാതൃകയാവുന്നത് .

ഹോംസ് July 31, 2011 at 9:02 AM  

ഉച്ചക്കഞ്ഞിയില്‍ മണ്ണുവാരിയിടുന്നവര്‍.....
ഇവിടെ ക്ലിക്ക് ചെയ്യൂ...

വി.കെ. നിസാര്‍ July 31, 2011 at 11:43 AM  

വായിച്ചോ...?

Sebastian July 31, 2011 at 3:28 PM  

"മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും വിദ്യാഭ്യാസത്തേയും സാങ്കേതികവിദ്യയേയും അനുവാചകര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിവരിക്കുന്ന ലേഖനങ്ങളിലൂടെ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്...."

ഇത്ര ലളിതമായ ഭാഷയില്‍ ദയവായി ഇനി എഴുതരുത്.. "സാമൂഹികത"... ഒന്ന് വിശദീകരിക്കൂ..
"യാന്ത്രികതകളില്‍.." ഇവിടെ എന്തിനാണ് ഒരു "കള്‍"
ഇതും കൂടി വിശദീകരിച്ചു തരുമോ ?
"സാങ്കേതികവിദ്യയെപഠനപ്രവര്‍ത്തനങ്ങളില്‍ഒരു ഉപകരണം എന്ന രീതിയില്‍കൈകാര്യം ചെയ്യുന്ന സന്ദര്‍ഭത്തില്‍ഉപകരണനിര്‍മിതി മനുഷ്യന്റെസത്വത്തെ ചരിത്രത്തില്‍അടയാളപ്പെടുത്തുന്ന ഒന്നാണെന്നകാര്യം മറന്നുകൂടാ..."

Sebastian July 31, 2011 at 3:36 PM  

Sebastian July 31, 2011 at 3:44 PM  

Anonymous July 31, 2011 at 10:21 PM  

മനുഷ്യന് മനസിലാകുന്ന ഭാഷയില്‍ വല്ലതും എഴുത് മാഷേ

malayalasangeetham July 31, 2011 at 11:51 PM  

http://youtu.be/RWsbeP11l6Y

പത്താം ക്ളാസിലെ മലയാളത്തിലെ പി കുഞ്ഞിരാമൻ നായരുടെ സൌന്ദര്യപൂജ എന്ന കവിത-കണ്ണൂർ നെടുങ്ങോം ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകൻ
ഉണ്ണികൃഷ്ണൻ പയ്യാവൂർ ആലപിച്ച്ത്.

unnimaster physics August 1, 2011 at 12:31 PM  

@sebastian........
very well said..... ithaano...manassilaakunna bhasha..ha..ha...ha.....

kadhamritham August 5, 2011 at 9:01 PM  

This video should be interesting to Mathematics Students...Some interesting videos are found in this channel
http://www.youtube.com/watch?v=sSNcwvDHJ2Q

Tom J Koottakkara August 25, 2011 at 8:34 PM  

why are you insisting on costructivism which shows your political stand.Like the discovery of X-ray,many things happens.For eg.researches made to increase the blood flow to heart but it flowed to some where and the dicovery of voagra happened.It is not constructivism but improvisation.
All of you are raising many schools of philosophy but the quality of education deteriorating day by da day
KEZHUKA MAMA NADE

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer