ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് വിജ്ഞാപനവും യൂസര്‍ മാനുവലും DOWNLOADSല്‍

ഒരു OS ല്‍ മറ്റൊരു OS ഇന്‍സ്റ്റാള്‍ ചെയ്യാമെന്നോ?

>> Wednesday, July 20, 2011


ഒരു കമ്പ്യൂട്ടറില്‍ത്തന്നെ രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധാരണഗതിയില്‍ മിക്കവര്‍ക്കും ഭയമാണ്. പാര്‍ട്ടീഷന്‍ ചെയ്യലും ഇന്‍സ്റ്റലേഷനുമെല്ലാം പരിചയമില്ലാത്തവരെ സംബന്ധിച്ചിടത്തോളം തലവേദന തന്നെയാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ ഒരു സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ലാഘവത്തോടെ നമുക്ക് അടുത്ത ഓപ്പറേറ്റിങ് സിസ്റ്റത്തെ ഇന്‍സ്റ്റാള്‍ ചെയ്താലോ? അതായത് ലിനക്സ് ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ നമുക്ക് വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാനും വിന്‍ഡോസ് ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാനുമൊക്കെ സാധിക്കും. ഇതിനു സഹായിക്കുന്ന സോഫ്റ്റ്​വെയറാണ് വിര്‍ച്വല്‍ ബോക്സ്. സ്ക്രീന്‍ഷോട്ടുകള്‍ സഹിതം ഈ അറിവ് നമുക്ക് പങ്കുവെക്കുന്നത് പാലക്കാട് വാരോട് KPSMM VHSS ലെ പ്ലസ് ടു കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അഫ്സലാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അഫ്സല്‍ ഇതേക്കുറിച്ചുള്ള ലേഖനം മാത്​സ് ബ്ലോഗിലേക്ക് അയച്ചു തന്നത്. എന്നാല്‍ പരീക്ഷ കഴിയട്ടെയെന്ന ഒരു തീരുമാനം ബ്ലോഗ് ടീം എടുത്തതു കൊണ്ടാണ് ഏറെ ഉപകാരപ്രദമായ ലേഖനമായിട്ടു കൂടി മാത്​സ് ബ്ലോഗ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതിന് നീട്ടി വെച്ചത്. താഴെ ലേഖനത്തോടൊപ്പം വിര്‍ച്വല്‍ ബോക്സ് ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും നല്‍കിയിരിക്കുന്നു. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുമല്ലോ.

Ubuntu Software Center ല്‍ നിന്നോ www.virtualbox.org നിന്നോ Virtual Box Download ചെയ്യാവുന്നതാണ്. ഇത് ഒരു OS നുള്ളില്‍ മറ്റൊരു OS ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ നമ്മെ സഹായിക്കുന്നു.

ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ Ubuntu വിനകത്ത് Windows ഇന്‍സ്റ്റാള്‍ ചെയ്യാം. അതിനായി ആദ്യം Virtual Box ഇന്‍സ്റ്റാള്‍ ചെയ്യണം. Ubuntu Software Center ല്‍ നിന്നോ http://www.virtualbox.org നിന്നോ Virtual Box Download ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

ഇനി ഇതില്‍ Windows ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
1. ആദ്യം Virtual Box ഓപ്പണ്‍ ചെയ്യുക.

2. മെയിന്‍ വിന്‍ഡോയില്‍ കാണുന്ന “New” എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
3. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ "Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

4. അടുത്ത വിന്‍ഡോയില്‍
Name : Windows XP
Operating System : Microsoft Windows
Version : Windows XP
എന്ന് നല്‍കുക."Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
5. Base Memory Size : 192 നല്‍കാം. "Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
6. “Create new hard disk” എന്ന ഓപ്ഷന്‍ ബട്ടണ്‍ സെലക്ട് ചെയ്മ് "Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
7. അടുത്ത വിന്‍ഡോയിലും "Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
8. അടുത്ത വിന്‍ഡോയില്‍ "Dynamically Expanding Storage” എന്ന ഓപ്ഷന്‍ ബട്ടണ്‍ സെലക്ട് ചെയ്മ് "Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
9. അടുത്ത വിന്‍ഡോയില്‍ “Location” , “Size” ഉം നല്‍കുക."Next” ബട്ടണ്‍ ക്ലിക്ക് ചെയ്യുക
10.അടുത്ത വിന്‍ഡോയില്‍ "Finish” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
11. മെയിന്‍ വിന്‍ഡോയില്‍ നിന്ന് Windows XP സെലക്ട് ചെയ്യുക.
12. CD Drive ല്‍ Windows XP യുടെ CD ഇടുക. “Start” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
13. ഇതിനകത്ത് Windows XP ഇന്‍സ്റ്റാള്‍ ചെയ്യുക.
14. ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം Windows XP ഉപയോഗിച്ച് തുടങ്ങാം. വിര്‍ച്വല്‍ ബോക്സ് വഴി വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുമ്പോഴുള്ള ചിത്രങ്ങള്‍.നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമന്റായി താഴെ രേഖപ്പെടുത്തുമല്ലോ.

37 comments:

thoolika July 20, 2011 at 6:02 AM  

രണ്ടോ മൂന്നോ o .s . മിക്ക സിസ്റ്റങ്ങളിലും ഇന്‍സ്റ്റോള്‍ ചെയ്യുന്നുണ്ട് . സാധാരണഗതിയില്‍ , മെമ്മറി കൂടിയ സിസ്റ്റങ്ങളില്‍ വലിയ പ്രശ്നമില്ലാതെ അതെല്ലാം പ്രവര്‍ ത്തിക്കുന്നുമുണ്ടാകും . എന്നാല്‍ പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി Virtual Box ഉപയോഗിച്ച് പല O .S . ഇന്‍സ്റ്റോള്‍ ചെയ്താലുള്ള മെച്ചം എന്താണെന്ന് പറഞ്ഞില്ല . ലിനക്സില്‍ നിന്ന് കൊണ്ട് വിന്‍ഡോസ്‌ -ലെ ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാം എന്നത് പോലെ വിന്‍ഡോസ്‌ - ല്‍ നിന്ന് കൊണ്ട് ലിനക്സ്‌ ഫയലുകള്‍ പ്രവര്‍ ത്തിപ്പിക്കാന്‍ Virtual Box ഉപയോഗിച്ച് സാധിക്കുമോ ?

JOHN P A July 20, 2011 at 6:33 AM  

വെര്‍ച്ചല്‍ ബോക്സ് ഉപയാഗിച്ച് ഉബുണ്ടു 10.04 ല്‍ redhat ഒരു പരീക്ഷണത്തിനായി ചെയ്തു. പക്ഷ ഗ്രാഫിക്ക് മോഡ് കിട്ടുന്നില്ല.

ഹോംസ് July 20, 2011 at 7:30 AM  

VirtualBox allows you to run an entire operating system inside another operating system. Please be aware that you should have a minimum of 512 MB of RAM. 1 GB of RAM or more is recommended.


Many websites have tutorials on setting up dual-boots between Windows and Ubuntu. A dual-boot allows you, at boot time, to decide which operating system you want to use. Installing Ubuntu on a virtual machine inside of Windows has a lot advantages over a dual-boot (but also a few disadvantages).

Advantages of virtual installation

The size of the installation doesn't have to be predetermined. It can be a dynamically resized virtual hard drive.
You do not need to reboot in order to switch between Ubuntu and Windows.
The virtual machine will use your Windows internet connection, so you don't have to worry about Ubuntu not detecting your wireless card, if you have one.
The virtual machine will set up its own video configuration, so you don't have to worry about installing proprietary graphics drivers to get a reasonable screen resolution.
You always have Windows to fall back on in case there are any problems. All you have to do is press the right Control key instead of rebooting your entire computer.
For troubleshooting purposes, you can easily take screenshots of any part of Ubuntu (including the boot menu or the login screen).
It's low commitment. If you later decide you don't like Ubuntu, all you have to do is delete the virtual hard drive and uninstall VirtualBox.

Disadvantages of virtual installation

In order to get any kind of decent performance, you need at least 512 MB of RAM, because you are running an entire operating system (Ubuntu) inside another entire operating system (Windows). The more memory, the better. I would recommend at least 1 GB of RAM.
Even though the low commitment factor can seem like an advantage at first, if you later decide you want to switch to Ubuntu and ditch Windows completely, you cannot simply delete your Windows partition. You would have to find some way to migrate out your settings from the virtual machine and then install Ubuntu over Windows outside the virtual machine.
Every time you want to use Ubuntu, you have to wait for two boot times (the time it takes to boot Windows, and then the time it takes to boot Ubuntu within Windows).

vijayan July 20, 2011 at 7:47 AM  

പരീക്ഷിച്ചിട്ട് അഭിപ്രായം പറയാം. ഏതായാലും പോസ്ററ് കാലിക പ്രസക്തം.
ഹോംസ് സാറിന്റെ വിശദീകരണം അതിലും ഗംഭീരം.

thoolika July 20, 2011 at 8:31 AM  

Every time you want to use Ubuntu, you have to wait for two boot times (the time it takes to boot Windows, and then the time it takes to boot Ubuntu within Windows).

അപ്പോള്‍ "O .S . മാറ്റാന്‍ restart ചെയ്യേണ്ട" എന്ന ഗുണപരമായ വശം കൊണ്ട് വലിയ പ്രയോജനം ഇല്ല എന്ന് ചുരുക്കം .

Thank you Homs Sir for the explanation.

.

അനില്‍@ബ്ലോഗ് // anil July 20, 2011 at 8:42 AM  

ഹോംസ് സാർ,
The virtual machine will use your Windows internet connection, so you don't have to worry about Ubuntu not detecting your wireless card, if you have one.

The virtual machine will set up its own video configuration, so you don't have to worry about installing proprietary graphics drivers to get a reasonable screen resolution.

ഇതു രണ്ടും എപ്പോഴും ശരിയാകണം എന്നില്ല. ഉപയോഗിക്കുന്ന ഒ എസിൽ ഡ്റൈവറുകൾ ഇല്ലെങ്കിൽ ഇതു രണ്ടും എടുത്തോളണം എന്നില്ല.

UTHRAM July 20, 2011 at 12:38 PM  

വെര്‍ച്ചല്‍ ബോക്സ് ഉപയാഗിച്ച് ഉബുണ്ടു 10.04ല്‍ window Xp install ചെയ്യാന്‍ പറ്റുമെന്ന് അറിഞ്ഞതീല്‍ സന്തോഷം ഒരു പരീക്ഷണ നടത്തീയീട്ട് അഭീപ്രായം അറിയിക്കാം

shuhaib areacode July 20, 2011 at 1:14 PM  

വിര്‍ച്വല്‍ ബോക്സ് ഉപയോഗിച്ച് ഇന്‍സ്റ്റാല്‍ ചെയ്താല്‍ സാധാരണ ഗതിയില്‍ രണ്ട് osഉം ഒരേ ഫ്ലാറ്റ് ഫോമിലാവില്ലേ അങ്ങനെ വന്നാല്‍ ഫയലുകള്‍ തമ്മില്‍ കൂടിച്ചേരുമെന്ന അവസ്ഥ ഉണ്ടാവില്ലേ

Abdu Rahiman Edakkara July 20, 2011 at 1:29 PM  

it seems to be very good for teachers who are very much in need of both this OS. it is self explanatory and I could do this . abdurahiman ghss edakkara

Abdu Rahiman Edakkara July 20, 2011 at 1:30 PM  

it seems to be very good for teachers who are very much in need of both this OS. it is self explanatory and I could do this . abdurahiman ghss edakkara

Unknown July 20, 2011 at 2:11 PM  

it is too useful

Unknown July 20, 2011 at 2:12 PM  

good news

Jobin Joseph July 20, 2011 at 4:15 PM  
This comment has been removed by the author.
Jobin Joseph July 20, 2011 at 4:16 PM  

Nice Try Man !!!..
But VirtualBox is not stable enough. Especially when you want to access the Installed OS over network, or you need to use the Virtual machine more than 1 hour. Prefer VMPlayer (Freeware). You can download it from here.
http://downloads.vmware.com/d/info/desktop_downloads/vmware_player/3_0
Available for windows and linux.

Catch you latter

Jobin Joseph
Linux System Admin
gmail@redhatjobin.co.cc

jayachandran July 20, 2011 at 8:09 PM  

ubunduvineyum virus pidikoodumoo???????????

jayachandran July 20, 2011 at 8:10 PM  

ubunduvineyum virus pidikoodumoo????

വി.കെ. നിസാര്‍ July 20, 2011 at 8:12 PM  

എന്റെ ഉബുണ്ടു എത്ര സുന്ദരം..!
[im]https://sites.google.com/site/nizarazhi/niz/MyUbuntu11.04.png?attredirects=0&d=1[/im]

വി.കെ. നിസാര്‍ July 21, 2011 at 7:14 AM  

[im]https://sites.google.com/site/nizarazhi/niz/photo.jpg?attredirects=0&d=1[/im]

insafme2006 July 21, 2011 at 8:32 AM  

virtual box പുതിയ സാധ്യതകളിലേക്കാണ് നമ്മെ നയിക്കുന്നത്. ഒരു ഒ.എസില് വര്ക്ക് ചെയ്ത് കൊണ്ടിരിക്കുന്നതിന്റെ ഇടയില് നമുക്ക് മറ്റൊരു ഒ.എസ് പ്രവര്ത്തിപ്പിക്കാം. അതിന് ഇപ്പോള് ചെയ്യുന്നത് പോലെ റീസ്റ്റാര്ട്ട് ചെയ്ത് ഒ.എസ് മാറ്റിക്കൊടുക്കേണ്ട് ആവശ്യമില്ല. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒ.എസ് മിനിമൈസ് ചെയ്ത് രണ്ടാമത്തെ ഒ.എസ് പ്രവര്ത്തിപ്പിക്കാം. ഇങ്ങനെ മിനിമൈസും മാക്സിമൈസും ചെയ്ത് രണ്ട് ഒ.എസ് ഒരേ സമയം പ്രവര്ത്തിപ്പിക്കാം.
ഗ്രാഫിക്സ് മോഡ് ചെയ്ഞ്ച് ചെയ്യുന്നതിനുള്ള രീതി ശനിയാഴ്ച്ച കമന്റയക്കാം
സാലിഹ് 9496363493

sakkirek July 21, 2011 at 9:16 AM  

ഗ്രേഡ് ഫിക്സേഷന് എളുപ്പത്തില് ചെയ്യാം ഇവിടെ ക്ലിക്ക് ചെയ്യുക

ബീന്‍ July 21, 2011 at 11:45 AM  

@sakkirek

നന്ദി .

Data entry യ്ക്ക് ശേഷം statement ക്ലിക്ക് ചെയ്യുമ്പോള്‍ item 1 മുതല്‍ 5 വരെയുള്ളത് default ആയി കൊടുത്തിരിക്കുന്ന data തന്നെയാണ് കിട്ടുന്നത് .അതിനുശേഷം O.k.

Akbarali Charankav July 22, 2011 at 12:32 AM  

എക്‌സപിയില്‍ നിന്ന്‌ വെര്‍ച്ചല്‍ ബോക്‌സിലൂടെ ഉബുണ്ടു ഇന്‍സ്‌റ്റാള്‍ ചെയ്യുന്ന രീതികൂടി.....

ഹോംസ് July 22, 2011 at 7:33 AM  

അക്ബര്‍ അലി സാര്‍,
ഇവിടെ ക്ലിക്ക് ചെയ്ത് ചെയ്തോളൂ..

UK July 22, 2011 at 7:54 AM  
This comment has been removed by the author.
UK July 22, 2011 at 7:56 AM  

How can I make a copy of a video CD using Linux 10.04?

Sabah Malappuram July 22, 2011 at 8:20 AM  

സ്കൂള് ഇലക്ഷനുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ കൂടുതല്‍ വിവരങ്ങള്‍ക് മെയില്‍ അയക്കുക insafme2006@gmail.com , sabamlpm@gmail.com

MUHAMMED. E.C July 23, 2011 at 8:03 PM  

MUHAMMED EC
HSA GHSS KODUVALYY

The idea is ok and it very useful teachers as well as students

MUHAMMED. E.C July 23, 2011 at 8:12 PM  

MUHAMMED EC


THE FINDINGS OF THE BOY IS VERY WONDERFUL

prathivekumar July 23, 2011 at 8:37 PM  

I have installed ubuntu 11.04 in windows 7.But it is so so so slow.Any way for speed ?????

insafme2006 July 23, 2011 at 10:40 PM  

## to install graphics for ubuntu installed in virtual box do the following commands in terminal
1 - >> sudo apt-get install virtualbox-guest-additions
2 - >> sudo apt-get install virtualbox-ose-guest-x11
## for windows installed in virtual box
1 - >> install virtualbox-guest-additions

insafme2006 July 24, 2011 at 11:20 AM  

click the below link to view MIRACLE


http://www.schoolwiki.in/index.php/%E0%B4%8E.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B2%E0%B5%8D%E2%80%8D.%E0%B4%AA%E0%B4%BF.%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D,_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B4%9F%E0%B4%B5

Akbarali Charankav July 25, 2011 at 10:45 PM  

ഹോംസ്‌, മുഹമ്മദ്‌ അഫ്‌സല്‍ പ്രത്യേക നന്ദി.

Unknown July 29, 2011 at 7:11 AM  

പരീക്ഷാ തിരക്കായതിനാല്‍ ഈ പോസ്റ്റ് കണ്ടില്ല. അപ്പൊ ഞാന്‍ ഉണ്ടാക്കിയ പോസ്റ്റ് വെയിസ്റ്റായി.... സാരമില്ല. എങ്കിലും എല്ലാവരും വിര്‍ച്വല്‍ ബോക്സിനെ പറ്റിയും മനസിലാക്കിയല്ലോ... അതുമതി. ഒഎസ് ഇന്സ്സാള്‍ ചെയ്യുന്ന രീതി അറിയാത്തവര‍്‍ക്ക് വീഡിയോ നിര്‍മിച്ച് കാണിച്ചു കൊടുക്കാന്‍ ഇത് നല്ലൊരു സോഫ്ട് വെയറാണ്. ഇതുമായി ബന്ധപ്പെട്ട ചെറിയൊരു ടിപ്പ് അടുത്ത ദിവസം പറഞ്ഞുതരാം....

prathivekumar July 30, 2011 at 7:45 AM  

Installed ubuntu 11.04 using Virtual Box.But pen drive is not mounting.Tell me how to mount the pen drive and copy the files.

kunchos August 5, 2011 at 12:55 PM  

its very useful pne........thank u

kunchos August 5, 2011 at 12:56 PM  

it is very useful one

sakkirek August 5, 2011 at 8:06 PM  

ഗ്രേഡ് ഫിക്സേശന് ശരിയായ സ്പ്രഡ് ഷീറ്റ് ലഭിക്കാന് umups.blogspot.com ല് ഡൌണ് ലോഡില് നോക്കുക

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer