TC Generating Software (UPDATED)

>> Tuesday, April 26, 2011


വി.എച്ച് എസ് എസ് വളാഞ്ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പി. ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ ടി.സി ജനറേറ്റിങ് സോഫ്റ്റ്​വെയറാണ് ഇതോടൊപ്പമുള്ളത്. ഹൈസ്ക്കൂളുകളില്‍ നിന്നും പരീക്ഷാഭവനിലേക്ക് അപ് ലോഡ് ചെയ്ത sslc<sslc code>cns.txt (eg:sslc19035cns.txt) ഫയലില്‍ നിന്നും ടി.സി, സി.സി. മുതലായവ ഇത് വഴി പ്രിന്റ് ചെയ്തെടുക്കാമെന്ന് അദ്ദേഹത്തിന്റെ മെയിലില്‍ പറയുന്നു. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തിക്കുക. ടി.സി ഇപ്പോഴും കൈ കൊണ്ടെഴുതി തയ്യാറാക്കുന്ന അധ്യാപകര്‍ക്ക് ഇതൊരു സഹായമാകുമെന്ന് കരുതുന്നു. നമ്മുടെ അധ്യാപകരുടെ കണ്ടെത്തലുകളും പരീക്ഷണങ്ങളും പങ്കുവെക്കാനുള്ള വേദിയൊരുക്കുകയാണ് മാത്​സ് ബ്ലോഗ് ചെയ്യുന്നത്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.


1. TCGEN എന്ന ഫയല്‍ വിന്‍ഡോസ് ഒ.എസ് ഉള്ള സിസ്റ്റത്തിലേക്ക് extract ചെയ്യുക.

2. sslc<sslc code>cns.txt എന്നഫയല്‍ ആ ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക.

3. dd/mm/yyyy എന്ന് ഫോര്‍മറ്റില്‍ Date format സെറ്റ് ചെയ്യുക (Start->Settings->Control Panal->Regional Settings->Customize->Date->Short Date Format---dd/mm/yyyy -> Appy ->OK)

4. Tc Gen.exe എന്ന് ഫയല്‍ തുറക്കുക. ഇതില്‍ Genaral Settings എന്ന വിന്‍ഡോ ആവശ്യമുള്ള വിവരങ്ങള്‍ ചേര്‍ത്ത് സേവ് ചെയ്യുക.

5. Import student details എന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കപ്പെടും.

6. Student Details എന്ന വിന്‍ഡോ തുറന്നാല്‍ കുട്ടികളുടെ വിവരങ്ങള്‍ കാണവുന്നതാണ്

കുട്ടിയുടെ പേരില്‍ രണ്ട് പ്രാവശ്യം അമര്‍ത്തിയാല്‍ Edit Details എന്ന വിന്‍ഡോ തുറന്ന വരും മറ്റങ്ങള്‍ വരുത്തി സേവ് ചെയ്യാം

7. കുട്ടിയുടെ പേര് സെലക്റ്റ് ചെയ്ത് Print TC എന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ ടിസിയും PrintCC എന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ സിസി യും ലഭിക്കും.

8. പ്രിന്റ് ചെയ്യുന്നതിന്ന് ലേസര്‍ ജെറ്റ്, ഇന്‍ക് ജെറ്റ് എന്നീ പ്രിന്ററുകളും ലീഗല്‍ ഷീറ്റുകളും ഉപയോഗിക്കുക.

9. ടിസി പ്രിന്റ് ചെയ്തതിനു ശേഷം മാത്രം സിസി പ്രിന്റ് ചെയ്യുക.

10. മറ്റ് ക്ലാസ്സുകളിലെ കുട്ടികളുടെ വിവരങ്ങള്‍ ഇതില്‍ ചേര്‍ത്ത് അവരുടെ ടിസിയും പ്രിന്റ് എടുക്കാവുന്നതാണ്. അതിന് Edit Details തുറന്ന് എല്ലാ വിവരങ്ങളും ചേര്‍ത്ത് സേവ് ചെയ്യുക.

Click here for download the TC Generating software

105 comments:

Hari | (Maths) April 28, 2011 at 6:44 AM  

നമ്മുടെ അധ്യാപകര്‍ കഴിവുള്ളവരാണ്. അതിന് ഏറ്റവും വലിയ തെളിവാണ് ഐടിസ്ക്കൂള്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഡെബിയന്‍, ഉബുണ്ടു വേര്‍ഷനുകളും അതിലെ പാക്കേജുകളും പരീക്ഷാ സോഫ്റ്റ്‍വെയറുകളും. ഏതു സംശയത്തിനും മറുപടി നല്‍കാന്‍ ശേഷിയുള്ള അധ്യാപകര്‍ നമുക്കൊപ്പമുണ്ട്. അവര്‍ക്ക് പ്രോത്സാഹനം ലഭിച്ചാല്‍ കൂടുതല്‍ നമുക്ക് അവരില്‍ നിന്ന് ലഭിച്ചേക്കും. പക്ഷേ ആ പ്രോത്സാഹനം ഒരു കമന്റായെങ്കിലും നല്‍കാന്‍ നമുക്ക് പലപ്പോഴും മടിയാണ്. അത്ര തിരക്കാണ്. എന്തായാലും കഴിയുമെങ്കില്‍ ഈ സോഫ്റ്റ്‍വെയര്‍ ഒന്നു പരീക്ഷിക്കണേ. അഭിപ്രായമെഴുതണേ.

ഗീതാസുധി April 28, 2011 at 6:56 AM  

ഇതു പരീക്ഷിക്കാന്‍ സത്യമായും ഒരു പ്ലാറ്റ്ഫോം ഇല്ല!
വിന്റോസിനെ പൂര്‍ണ്ണമായും കയ്യൊഴിഞ്ഞ് എന്നേ ലിനക്സിലേക്ക് കൂടുമാറിക്കഴിഞ്ഞതാണ്!!

848u j4C08 April 28, 2011 at 7:07 AM  

.

സ്കൂള്‍ ഓഫീസുകളില്‍ തിരക്കുപിടിച്ച മെയ്‌, ജൂണ്‍, മാസങ്ങളില്‍ വളരെ അത്യാവശ്യമായ ഒരു സോഫ്റ്റ്‌വെയര്‍ -ന്റെ platform വിന്‍ഡോസ്‌ ആണോ ലിനക്സ്‌ ആണോ എന്ന സങ്കുചിതമായ കാഴ്ചപ്പാടുകളിലൂടെ വിലയിരുത്താതെ അതിനെ ഞാന്‍ വളരെ നന്ദിയോടെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു . പരീക്ഷിച്ചു നോക്കിയിട്ട് അഭിപ്രായവും നന്ദിയും പറയാം

.

ഗീതാസുധി April 28, 2011 at 7:18 AM  

"platform വിന്‍ഡോസ്‌ ആണോ ലിനക്സ്‌ ആണോ എന്ന സങ്കുചിതമായ കാഴ്ചപ്പാടുകളിലൂടെ വിലയിരുത്താതെ..."
ബാബു സാറേ,
കാഴ്ചപ്പാട് സങ്കുചിതമായതിന്റെ പ്രശ്നമല്ല..
ഇത് ചെയ്ത് നോക്കി അഭിപ്രായം പറയാനുള്ള സൗകര്യം ഇവിടെയില്ലെന്നുമാത്രമേ അര്‍ത്ഥമാക്കിയുള്ളൂ..
എന്തായാലും ഇതിനുവേണ്ടി ഒരു 'പൈറേറ്റ്'ആകാന്‍ ഉദ്ദേശിച്ചിട്ടില്ല...
ദൈവമേ, യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് ഞങ്ങളുടെ പ്രിയപ്പെട്ട ബാബുസാറിനേയും കൂടി ചേര്‍ക്കേണമേ..ആമേന്‍!

ജനാര്‍ദ്ദനന്‍.സി.എം April 28, 2011 at 7:36 AM  

ഉണ്ണിക്കൃഷ്ണന്‍ മാഷ് തയ്യാറാക്കിയ ടി സി. സോഫ്ട്വെയര്‍ കണ്ടു. പരീക്ഷിച്ചു നോക്കിയില്ല. എന്നാലും അഭിനന്ദനങ്ങള്‍. ഉപയോഗപ്പെടുത്തേണ്ടവര്‍ക്ക് അനുഗ്രഹമാവുമല്ലോ.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് എന്റെ സുഹൃത്ത് സക്കീര്‍ മാസ്റ്റര്‍ ടി.സി.ജനറേറ്റു ചെയ്യാനുള്ള ഒരു എക്സല്‍ പ്രോഗ്രാം കമന്റുബോക്സിലൂടെ നല്‍കിയിരുന്നു. ആരെങ്കിലും അതു പരീക്ഷിച്ചോ എന്നറിയില്ല. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന അത് ഞങ്ങള്‍ വര്‍ഷങ്ങളായി സ്ക്കൂളില്‍ ഉപയോഗിച്ചു വരുന്നു.

Sreenilayam April 28, 2011 at 7:41 AM  

സ്ക്കൂള്‍ സംബന്ധമായ മിക്കവാറും ഡാറ്റകള്‍ മെയിലില്‍ സൂക്ഷിക്കാറുള്ളതു കൊണ്ട് സോഫ്റ്റ്‍വെയര്‍ പരീക്ഷിച്ചു നോക്കാനായി. നല്ല സോഫ്റ്റ്വെയര്‍. കുട്ടികളുടെ അറ്റന്‍ഡന്‍സ് അടക്കമുള്ള വിവരങ്ങള്‍ ഒരുമിച്ച് എഡിറ്റ് ചെയ്യാന്‍ സ്പ്രെഡ് ഷീറ്റിലേതു പോലെ കഴിയുമോ?

848u j4C08 April 28, 2011 at 7:42 AM  

.

ക്ഷമിക്കു ഗീത ടീച്ചറെ

പ്രിയ ഹരിസാര്‍ ,
ഒരുപാട് നാളായി മാത്സ് ബ്ലോഗിലേയ്ക്ക്‌ ഒരു കമന്റ് അയച്ചിട്ട് . ഈ പോസ്റ്റിനു ഒരു കമന്റ് അയയ്ക്കാതിരിക്കാന്‍ സാധിക്കുന്നില്ല . 728 sslc കുട്ടികളുടെ TC , CC എന്നിവ manual ആയി ചെയ്യാന്‍ വേണ്ട പ്രയത്നം എത്ര എളുപ്പത്തിലാണ് ഈ സോഫ്റ്റ്‌വെയര്‍ ലഘൂകരിച്ചത് . എല്ലാവരും പരീക്ഷിച്ചു നോക്കി അഭിപ്രായം പറയുമല്ലോ .

ഉണ്ണികൃഷ്ണന്‍ സാര്‍ ,
നന്ദി പറയുന്നു .
സോഫ്റ്റ്‌വെയര്‍ win XP യില്‍ പരീക്ഷിച്ചു നോക്കി . വളരെ നന്നായിരിക്കുന്നു . (print എടുത്തു നോക്കിയില്ല )
എന്നാല്‍ win 7 - ല്‍ run -time error കാണിക്കുന്നുണ്ട് ." msflxgrd.ocx not correctly registerd ."

Zain April 28, 2011 at 8:19 AM  

any one can use windows without becoming a pirate, suddi mam!
By the by, Unni sir thank you. I had sent you a mail yesterday that the copy you gave me was damaged as I used my pen drive in a virus infected system. Thank you, once more.

ഗീതാസുധി April 28, 2011 at 8:30 AM  

"any one can use windows without becoming a pirate, suddi mam!"
True Sir,
I can purchase a legal version for my system(for only one!) with all necessary softwares required by spending more than double the amount I spent for the hardware.

I will not have the freedom to share it to my beloveds..

I will not have the freedom to look in to the programs used ...

I will not have the freedom to modify and redistribute it....

KINDLY EXCUSE ME FOR STANDING FOR THE REAL FREEDOM.

fasal April 28, 2011 at 8:35 AM  

പ്രോഗ്രാം ഉപയോഗിച്ചു നോക്കുന്നതിന് സ്വന്തം സ്ക്കൂളിലെ ഡാറ്റ വേണെന്നില്ലല്ലോ. ഉദാഹരണമായി നല്‍കിയിരിക്കുന്ന ഫയല്‍ (sslc19035cns.txt) ഉപയോഗിച്ച് പ്രോഗ്രാം റണ്‍ ചെയ്യിക്കാം. റണ്‍ ചെയ്യിച്ചു നോക്കി. വളരെ വളരെ എളുപ്പം. ഉണ്ണിക്കൃഷ്ണന്‍ മാഷിനു നന്ദി.

vijayan April 28, 2011 at 8:41 AM  

ഉണ്ണികൃഷ്ണന്‍ സാറിന്റെ പോസ്റ്റ്‌ കണ്ടു. പരീക്ഷിച്ചു നോക്കിയില്ലെങ്കിലും അഭിനന്ദനങ്ങള്‍ . ഇത്തരം പോസ്റ്റുകള്‍ എന്നും ബ്ലോഗിന് മുതല്‍ കൂട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
എന്റെ വീടിന്നടുത്തുള്ള ,എഴുനൂരില്‍ അധികം കുട്ടികള്‍ എസ്‌ എസ്‌ എല്‍ സി എഴുതിയ സ്കൂളിലെ പ്രിന്‍സിപ്പല്‍ , ഇതുപോലൊരു പോസ്റ്റിനെ കുറിച്ച് പറഞ്ഞിരുന്നു . അതിനു ആവശ്യം ഉന്നയിക്കുന്നതിനു മുമ്പ് തന്നെ പിറന്ന ഈ പോസ്റ്റിനെ ഇരു കയ്യും കാട്ടി സ്വീകരിക്കുന്നു. പോസ്റ്റ്‌ കണ്ടപ്പോള്‍ തന്നെ 'കക്ഷിയെ' വിളിച്ചു പറയുകയും ചെയ്തു. ......

ഇന്ന് എസ്‌ എസ്‌ എല്‍ സി ഫലം പ്രതീക്ഷിക്കുന്ന എല്ലാ കുട്ടികള്‍ക്കും 'വിജയാ'ശംസകള്‍

Zain April 28, 2011 at 8:54 AM  

@Geethasudhi
Nice!
Really, most of the freedom 'fighters'
are not really concerned about sharing and modifying! I'm also a 'freedom fighter', using various distributions of Linux since AD 2000!

sreejith April 28, 2011 at 9:07 AM  

പരിചയത്തിലുള്ള ഒരു കുട്ടിയുടെ പ്രശ്നമാണ് മാത്‍സ്ബ്ളോഗ് വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.കുട്ടിയുടെ പേര് ആതിര. അവള്‍ എട്ടാം ക്ളാസില്‍ പഠിച്ചുകൊണ്ടിരിക്കെ 17.08.2008ല്‍National Means Cum Merit Scholarship Examination എഴുതുകയും വിജയിക്കുകയും തുടര്ന്ന 9,10 ക്ളാസുകളില്‍ scholarship ആയി 9000 രൂപ 6 തുല്യതവണകളിലായി ബാന്കിലൂടെ കൈപ്പറ്റുുകയും ചെയ്തു .2010 മാര്‍ച്ചുില്‍ ഈ കുട്ടി sslc ഭേദപ്പെട്ട നിലയില്‍(full A+)വിജയിക്കുകയും ഹയര്‍സെക്കണ്ടറി വിഭാഗത്തിലേക്ക് മാറുകയും ചെയ്തു ..ഇപ്പോള്‍ ഒരു വര്ഷമായി Scholarship ലഭിക്കുന്നില്ല.പല ഓഫീസുകളിലും (school,+2,DEO,Bank)കയറി. ഒരു തുംബും കിട്ടിയില്ല.ഉപരിപഠനകാലയളവ് മുഴുവന്‍ ലഭിക്കേണ്ട ഒരു scholarshipഅല്ലേ ഇത്.ഈ കുട്ടിയെ സഹായിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ തരണമെന്നഭ്യര്ത്ഥിക്കുന്നു.
jtjose87@gmail.com

Zain April 28, 2011 at 9:09 AM  

സോഫ്റ്റ്‌വെയര്‍ win XP യില്‍ പരീക്ഷിച്ചു നോക്കി . വളരെ നന്നായിരിക്കുന്നു . (print എടുത്തു നോക്കിയില്ല )
എന്നാല്‍ win 7 - ല്‍ run -time error കാണിക്കുന്നുണ്ട് ." msflxgrd.ocx not correctly registerd ."

I used this in windows 7(didn't use in XP). It was working in my PC. But when tried in laptop, it showed the same error mentioned above. Expect comments from Unni sir.

Hari | (Maths) April 28, 2011 at 9:47 AM  

ജോസ് സാര്‍,

2008 മുതലാണ് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചത്. ജേതാക്കള്‍ക്ക് പ്രതിമാസം 500 രൂപ വീതം ലഭിക്കും. ഹയര്‍ സെക്കണ്ടറി തലം വരെ മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കുകയുള്ളു. തുക ഇതേവരെ കൈപ്പറ്റിയതടക്കമുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ പഠിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നുള്ള പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രവും സഹിതം അക്നോളജ്മെന്റ് കാര്‍ഡുള്‍പ്പെടെയുള്ള രജിസ്ട്രേഡായി ഗ്രീവന്‍സ് അയക്കൂ.

വിലാസം
Nodal Officer,
NMMS Scheme,
SCERT,
Poojappura,
Trivandrum - 12

Jayarajan Vadakkayil April 28, 2011 at 9:50 AM  

സോഫ്റ്റ്‌ വെയര്‍ പരീക്ഷിച്ചു. വളരെ നന്നായിരിക്കുന്നു. ഹൈസ്കൂളുകള്‍ക്ക് വളരെ പ്രയോജനപ്രദം. സേര്‍ച്ച്‌ ഓപ്ഷന്‍, ഒന്നിലധികം ടി.സികള്‍ ഒരേ സമയം പ്രിന്റ്‌ ചെയ്യാനുള്ള ഓപ്ഷന്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നാവുമെന്ന് തോന്നുന്നു.
അഭിനന്ദനങ്ങള്‍
ജയരാജന്‍ വടക്കയില്‍

alanallur high school April 28, 2011 at 10:37 AM  

വളരെ നന്നായി.ഉപകാരപ്രദം.നന്ദി
അബുബക്കര്‍.സി
ജി.വി.എച്ച്.എച്ച്.എസ്.അലനല്ലുര്‍

iqbal tirur April 28, 2011 at 11:14 AM  

ഉപകാരപ്രദം.നന്ദി..iqbal.m.k,GOHS,Edathanattukara

Ramesh Padanattil Ramya April 28, 2011 at 11:19 AM  

സര്‍,
വളരെ നല്ല സോഫ്റ്റ്വേര്‍
സദുദ്യമത്തിന് നന്ദി

DHS NELLIPUZHA, MANNARKKAD April 28, 2011 at 11:22 AM  

വളരെയതികം നന്ദി കെ.പി.എ. സലീം
ഡി.എച്ച് എസ്. നെല്ലിപ്പുഴ

Babu April 28, 2011 at 11:32 AM  

very helpful to prepare T.C
BABU.K.U

848u j4C08 April 28, 2011 at 11:35 AM  
This comment has been removed by the author.
sankaranmash April 28, 2011 at 12:32 PM  

വളരെ നന്നായിട്ടുണ്ട്

അനീഷ് പുത്തലത്ത് April 28, 2011 at 12:46 PM  

@ഗീതാസുധി: വിൻഡോസ് അധിഷ്ടിത പ്രോഗ്രാമ്മുകൾ ലിനക്ശസിൽ റൺ ചെയ്യാൻ കഴിയും

കൂടുതൽ വിവരങ്ങൾ ഇവിടെ:
http://www.winehq.org/download/

ആവിശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യം

നന്ദി
അനീഷ് പുത്തലത്ത്

നാസര്‍ കിളിയായി April 28, 2011 at 1:42 PM  

മലമ്പനി പിടിച്ച് ആളുകളെല്ലാം മലയിറങ്ങുമ്പോള്‍ ഒരാള്‍ മലകയറുന്നു.ടി.സി സോഫ്റ്റ് വെയര്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്. നമ്മുടെ സ്കൂളില്‍ എവിടെ മാഷെ വിന്റോസ്.ചൂണ്ടികാട്ടിയ ഗീതാസുധിക്ക് നന്ദി
നാസര്‍ കിളിയായി

Ashraf Kodiyathur April 28, 2011 at 2:10 PM  

THANKS UNNI SIR
For the most seasonable useful venture,either it is Window or Linux(I don't care the OS).Thank him all 0f you instead of discussing the platform of the software.
I also request Unnisir to enable this software to work with Win 7,though I am using Win7.
Thanks once again

വിപിന്‍ മഹാത്മ April 28, 2011 at 2:15 PM  

thank you sir

ജനാര്‍ദ്ദനന്‍.സി.എം April 28, 2011 at 7:38 PM  

Oh Sakunthala, Dhushyandhan is here!

ANOOP April 28, 2011 at 8:27 PM  

നാസര്‍ കിളിയായി പറഞ്ഞതായാലും ശരി , കളിയായി പറഞ്ഞതായാലും ശരി .
ഉപകാരം ചെയ്യുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിലവാരമില്ലാത്ത ഉപമകള്‍ പറഞ്ഞു അവരെ തളര്ത്തരുത് .

Wilson April 28, 2011 at 9:36 PM  

നാസര്‍ കിളിയായി കളിയായി പറഞ്ഞാലും കളിയാക്കി പറഞ്ഞാലും ചില കാര്യങ്ങളില്‍ ആള്‍ക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന കാര്യം വാസ്തവം. മലമ്പനി വരുന്നത് മലകയറിയതു കൊണ്ടല്ല. മലയിറങ്ങിയതു കൊണ്ടും പനി മാറണമെന്നില്ല. എന്തായാലും തീവണ്ടിയില്‍ വയനാട്ടിലേക്കെത്താന്‍ സാധിച്ചില്ലെങ്കില്‍ പഴയ മാര്‍ഗമായ ബസിനെ സ്വീകരിക്കാതിരിക്കാന്‍ വഴിയില്ലല്ലോ. ഇനി അഥവാ വഴിയുണ്ടെങ്കില്‍ അത് പങ്കുവെക്കുകയാണ് വേണ്ടത്.

നമ്മുടെ സ്ക്കൂളുകളില്‍ എവിടെ വിന്‍ഡോസ് എന്ന ചോദ്യം ശരിയാകാം. പക്ഷെ വിന്‍ഡോസ് കാണണമെങ്കില്‍ ഇപ്പോള്‍ ട്രെയിനിങ്ങ് നടക്കുന്ന സെന്ററുകളിലെ ഗ്രബ് പരിശോധിച്ചാല്‍ മതി.

ഗീതാസുധി April 28, 2011 at 9:46 PM  

"എന്തായാലും തീവണ്ടിയില്‍ വയനാട്ടിലേക്കെത്താന്‍ സാധിച്ചില്ലെങ്കില്‍ പഴയ മാര്‍ഗമായ ബസിനെ സ്വീകരിക്കാതിരിക്കാന്‍ വഴിയില്ലല്ലോ. ഇനി അഥവാ വഴിയുണ്ടെങ്കില്‍ അത് പങ്കുവെക്കുകയാണ് വേണ്ടത്."
ഏതാണ്ടിതുതന്നെയാണ് നമ്മുടെ രാജ്യം കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും പറഞ്ഞത്!!
(പകരം ഒരു കീടനാശിനി കിട്ടും വരെ ആ കൊടിയ വിഷം..)
ബാബൂജേക്കബ് സാറിന് (കാസര്‍ഗോഡ്)ഇത് മനസ്സിലാകും!!

Wilson April 28, 2011 at 10:01 PM  

യാതൊരു ബന്ധവുമില്ലാത്ത ഉദാഹരണവുമായി ആങ്ങളേടെ പെങ്ങള്‍ കിളി(മൊഴി)യായി പെയ്തിറങ്ങിയല്ലോ. കീടനാശിനി പ്രയോഗിക്കുന്നവനും വിധേയരാകുന്നവര്‍ക്കുമെല്ലാം പ്രശ്നങ്ങളുണ്ടാക്കുന്നു. അതുപോലാണോ വിന്‍ഡോസ്? ആദര്‍ശക്കാരെല്ലാം കൊച്ചിവരെ പോയി എന്‍ഡോസള്‍ഫാന്റെ കമ്പനിയും നാട്ടിലെ ബിവറേജസുമെല്ലാം പൂട്ടിക്ക്! എന്നിട്ടു മതി എന്റെ കമ്പ്യൂട്ടറിലെ വിന്‍ഡോസ് കളയാന്‍. പൊന്നു പെങ്ങളേ, വിന്‍ഡോസ് ഉപയോഗിച്ചാ എന്താപ്പാ ഇത്ര കുഴപ്പം? നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ എന്ന വചനം കേട്ടിട്ടുണ്ടോ? അതുകൊണ്ട് ആ വിശ്വാസം മറ്റുള്ളോരെ അടിച്ചേല്‍പ്പിക്കേണ്ട. സൗകര്യമുള്ളവര്‍ ഉപയോഗിക്കും. ആദര്‍ശമുള്ളവര്‍ ഉപയോഗിക്കേണ്ട. അല്ലാതെ ആരെയും ഇതൊന്നും അടിച്ചേല്‍പ്പിക്കരുത്. തള്ളിപ്പറയുന്നവര്‍ കൊള്ളാവുന്നത് നല്‍കാന്‍ കെല്‍പ്പുള്ളവരായിരിക്കണം. അതെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്!

ഗീതാസുധി April 28, 2011 at 10:07 PM  

"കീടനാശിനി പ്രയോഗിക്കുന്നവനും വിധേയരാകുന്നവര്‍ക്കുമെല്ലാം പ്രശ്നങ്ങളുണ്ടാക്കുന്നു. അതുപോലാണോ വിന്‍ഡോസ്? "
വില്‍സാ, പൊന്നനിയാ..അതുപോലെതന്നെ അല്ലേ വിന്റോസ്?

Unnikrishnan,Valanchery April 28, 2011 at 10:31 PM  
This comment has been removed by the author.
Unnikrishnan,Valanchery April 28, 2011 at 10:36 PM  

ഒ എസിന്റെ പ്രശ്നങ്ങൾ അവിടെ നിൽക്കട്ടെ
അത് നമുക്ക് ശരിയക്കാം ഉബുണ്ടുവിലെ വൈൻ ഉണ്ടല്ലോ പക്ഷെ ചെറിയ ബഗ്ഗുകൾ പ്രശ്നമുണ്ടാക്കുന്നു

ഞാൻ പ്രോഗ്രാമിംഗ് പഠനം നടത്തുമ്പോൾ ലിന്ക്സ് വ്യാപകമായിട്ടില്ല ഇപ്പോൾ പൈത്തൺ (ഫിലിപ്പ് സാറിന്റെ) പേൾ എന്നിവ പഠിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ പഠനത്തിന് പുരോഗതി പോര
തലച്ചോർ വർക്ക് ചെയ്യുന്നില്ല. കൂടാതെ കുഞ്ഞുകുട്ടി പരാധീനങ്ങൾ

എനിക്കും മടിയായിരുന്നു വിൻ ഡോസ് വേർഷൻ അപ്പ് ലോഡ് ചെയ്യുന്നതിന് എന്നാൽ അനിരുദ്ധൻ സാറിന്റെ സോഫ്റ്റ് വെയറിന് വിമർശനങ്ങൾ ഒന്നും ഇല്ലാത്തതും ഒരു കാരണമായി

ധാരളം നിർദ്ദേശങ്ങളും വിമർശനങ്ങളും കണ്ടു നന്ദി

സൈനുൽ ആബിദ് മസ്റ്റർ,ഗീത ടീച്ചർ,മൻ മോഹൻ മാസ്റ്റർ
ജയരാജൻ മാസ്റ്റർ,അഷ്റ്ഫ് മാസ്റ്റർ,ബാബു ജേക്കബ് മാസ്റ്റർ ആവശ്യങ്ങൾ മാനിച്ച് മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു കാത്തിരിക്കൂ

848u j4C08 April 28, 2011 at 11:33 PM  
This comment has been removed by the author.
sakkirek April 29, 2011 at 8:13 AM  

ടി സി തയ്യാറാക്കാന് വളരെ എളുപ്പത്തില് കഴിയുന്ന ഒരു എക്സല് സ്പ്രഡ് ഷീറ്റ്.പക്ഷെ ഇതിനും വിന്ഡോസ് xp യും Office 2007 ഉം നിര്ബന്ധം.ഇവിടെ ക്ലിക്ക് ചെയ്യുക

sakkirek April 29, 2011 at 8:54 AM  

ടി സി തയ്യാറാക്കാനും എല്ലാ കുട്ടികളുടെയും ഡാററ ഒരേ എക്സല് ഷീറ്റില് സൂക്ഷിക്കാനും ഒരു സ്പ്രഡ്ഷീറ്റ് ഒന്ന് പരിശോധിക്കുമെന്ന് കരുതുന്നു.അതുപോലെ സ്കൂള് ജീവനക്കാര്ക്ക് ശന്പളം എളുപ്പത്തില് പരിഷ്കരിക്കാനും ഒരു എക്സല് സ്പ്ഡ് ഷീറ്റ് pay fix click here. TC pgogramme Click here

sakkirek April 29, 2011 at 8:57 AM  

pay fixation school employees click here

Anvar Sadique. N.V April 29, 2011 at 9:01 AM  
This comment has been removed by the author.
Nighil.K April 29, 2011 at 12:54 PM  

ubuntu operating system load cheyyumbol error message kanikkunnu athinu enthu cheyyanam ? error message ithanu

vga=773 is deprecated. Use set gfxpayload=1024x768x8, 1024x768 before linux command instead.
error: couldn't read file
Press any key to continue

nazeer April 29, 2011 at 7:25 PM  

Revaluation link came......But not active for T H S L C register numbers!!!!!!!!!!!!!!!!!!1111

ഇ.എ.സജിം തട്ടത്തുമല April 29, 2011 at 9:45 PM  

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

Manju April 29, 2011 at 10:21 PM  

T.Cയും C.Cയും ലിനക്സിലും ഉണ്ടാക്കിത്തരുന്ന ഒരു പ്രോഗ്രാം പൈത്തണില്‍ എഴുതിയാലോ? പൈത്തണ്‍ പഠനത്തോടൊപ്പം സ്കൂളിലെ ആവശ്യവും നടക്കുമല്ലോ.

ഈ പോസ്റ്റില്‍ നിന്ന് ഇന്‍പുട്ട്‌ ആയി കൊടുക്കുന്ന ഫയലിന്റെ ഫോര്‍മാറ്റ് കിട്ടി. ഔട്ട്‌പുട്ട് ആയി കിട്ടേണ്ട T.C, C.C എന്നിവയുടെ ഫോര്‍മാറ്റ് എങ്ങിനെയാണു വേണ്ടതെന്നു പറഞ്ഞുതരാമോ? വിന്റോസ്‌ ഇല്ലാത്തതിനാല്‍ ഉണ്ണികൃഷ്ണന്‍ സാറിന്റെ പ്രോഗ്രാം ഓടിച്ചു നോക്കാന്‍ പറ്റിയില്ല.

മഞ്‌ജു

ഗീതാസുധി April 29, 2011 at 10:34 PM  

നല്ല ആശയം മഞ്ജൂ..
ടിസിയുടെ ഔട്പുട്ഇതാണ്.
പക്ഷേ സിസിയുടെ..?
ആരെങ്കിലും സഹായിക്കാമോ..?
വിന്റോസള്‍ഫാന്‍ നിരോധിക്കാനാണ്, പ്ലീസ്!!

ittyci April 29, 2011 at 11:07 PM  

how to get the school codes of thslc candidates

sreejith April 30, 2011 at 4:50 AM  
This comment has been removed by the author.
Sahani R. April 30, 2011 at 6:06 AM  

സ്വതന്ത്ര സോഫ്റ്റുവെയറില്‍ ഐ.ടി.@സ്‍കൂള്‍ തയ്യാറാക്കുന്ന School Management Softwareല്‍ T.C., Admission Registerന്റെ പകര്‍പ്പ്, Time Table തുടങ്ങി സ്‍കൂള്‍ സംഘാടനത്തിനുവേണ്ട എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനിരുദ്ധന്‍ സാറിന്റെ സോഫ്റ്റുവെയറിന്റെ ഉപഭോഗം വ്യക്താധിഷ്ടതമാണ്. ഈ ജനപ്രീതി പൊതുവിദ്യാലയങ്ങളിലേക്ക് വ്യാപിക്കുന്നത് നൈതീകമായി ശരിയല്ല. OSന്റെ കടുംപിടുത്തമല്ല, ഒരു സമൂഹത്തിന്റെ വിപ്ലവകരമായ പരീക്ഷണങ്ങളെ ചോരണവിദ്യകളിലൂടെ bypass ചെയ്യുന്നത് നല്ലതാണോ? SMSന്റെ പരിശീലനം ഉടന്‍ ആരംഭിക്കുമെന്ന് പ്രത്യാശിക്കാം.
"If you stand for any truth, be prepared to stand alone like a tree and if you fall on the ground, fall like a seed that grows back to fight again"

ഗീതാസുധി April 30, 2011 at 6:14 AM  

"OSന്റെ കടുംപിടുത്തമല്ല, ഒരു സമൂഹത്തിന്റെ വിപ്ലവകരമായ പരീക്ഷണങ്ങളെ ചോരണവിദ്യകളിലൂടെ bypass ചെയ്യുന്നത് നല്ലതാണോ? "
You Said It, Sahani Sir!!

ANOOP April 30, 2011 at 8:18 AM  
This comment has been removed by the author.
ANOOP April 30, 2011 at 8:21 AM  

ഒരു സമൂഹത്തിന്റെ വിപ്ലവകരമായ പരീക്ഷണങ്ങളെ ചോരണവിദ്യകളിലൂടെ bypass ചെയ്തു വിന്‍ഡോസ്‌ അധിഷ്ടിത pay fixation software വഴി statement , option form എന്നിവ തയ്യാറാക്കി പൊതുവിദ്യാലയങ്ങളിലേക്ക് എത്തിച്ച വിപ്ലവകാരികളുടെ പേര് മാത്രമല്ല ഫോട്ടോ കൂടി പ്രസിദ്ധീകരിച്ചാല്‍ മാത്രമേ ഈ കഥയുടെ climax വായനക്കാര്‍ക്ക് പിടി കിട്ടുകയുള്ളൂ .

Manju April 30, 2011 at 12:31 PM  

നന്ദി, ഗീത ടീച്ചര്‍.

ഗീത ടീച്ചര്‍ തന്ന pdf ഫയലില്‍ ഒരേ കുട്ടിയുടെ രണ്ടു T.C ഒരേ പേജില്‍ കാണുന്നു. ഇതു പോലെ തന്നെയാണോ വേണ്ടത്? അതുപോലെ ഈ ഫയല്‍ ഏതു തരം പേപ്പറില്‍ (A4/letter/..., landscape/portrait?) ആണ് പ്രിന്റ് ചെയ്യേണ്ടത്?

സഹാനി സാറിനോടു പൂര്‍ണ്ണമായും യോജിക്കുന്നു.

മഞ്‌ജു

ജനാര്‍ദ്ദനന്‍.സി.എം April 30, 2011 at 12:51 PM  

Dear Manju teacher
ടി.സി. ഒരേ പേരില്‍ 2 എണ്ണം വേണം. ഒന്ന് കുട്ടിക്ക് കൊടുക്കാനും ഒന്ന് സ്ക്കൂളില്‍ സൂക്ഷിക്കാനും. അത് ലീഗല്‍ പേപ്പറില്‍ ലാന്ഡ് സ്കേപ്പായി നല്‍കണം. റണ്ടു ടി.സി ക്കുമിടയ്ല്‍ ആവശ്യത്തിനു സ്പേസ് ഉണ്ടായിരിക്കണം.
wish you all the best

CK Biju Paravur April 30, 2011 at 10:14 PM  

പരീക്ഷിച്ചു നോക്കി......
വളരെ നല്ലത്.......
ലിനക്സിലല്ല എന്ന സങ്കടം ഉണ്ട് എങ്കിലും ഉണ്ണികൃഷ്ണന്‍ സാറിന്റെ ഈ കൃത്യസമയത്തുള്ള മഹത്തായ ഉദ്യമത്തിന് വളരെയധികം നന്ദി......

Ancy April 30, 2011 at 11:02 PM  
This comment has been removed by the author.
Ancy April 30, 2011 at 11:17 PM  
This comment has been removed by the author.
Unnikrishnan,Valanchery April 30, 2011 at 11:20 PM  

Hai Sir
Many teachers and clerks gave directions to me . I have made the following changes. Export all tc and cc to pdf and xl so TC and CC can be edited .If anyone wants it pls mail me id is unnipvlcy@gmail.com

Now I am trying to change it into Linux.else I dont know what Geetha teacher may do to me!!!!!!!

And Teacher we can run exe files in ubuntu using wine while i open in wine it has some bugs

SanulAbidin Mash
I did not try to debug in win 7
Bcose i havent asystem with win7
pls run it in winXp

Janardhanan master ...

This program is not needed data entry

Sakkir sir...
pls upload xls of office 2003 file
just save as xls2003

Manju Teacher...

I used legal sheet to print
tc landscape as 2 copy of one student one is OC CC is also legal sheet portrait 3 cc in one sheet

and decode the Religion
01 HINDU 02 CHRISTIAN 04 ISLAM
03 MUSLIM 05 JAIN
13 code

like obc sc and st is decoded

if u want the details pls mail me

Aneesh Sir ....

When i run this progam in wine it is not working can u clear it?

Manju May 1, 2011 at 12:50 AM  

നന്ദി, ജനാര്‍ദ്ദനന്‍ മാഷ്. ഞാനൊരു ടീച്ചര്‍ അല്ല, മഞ്‌ജു എന്നു വിളിക്കുന്നതാണു എനിക്കു കൂടുതലിഷ്ടം. മഞ്‌ജുടീച്ചര്‍ എന്നു കേള്‍‌ക്കുമ്പോള്‍ എന്നോടു തന്നെയാണോ എന്നൊരു സംശയം ;-).

ഉണ്ണികൃഷ്ണന്‍ സാറിന്റെ പ്രോഗ്രാമിനോടൊപ്പം കൊടുത്തിരുന്ന ഇന്‍പുട്ട്‌ ഫയലും ഗീത ടീച്ചര്‍ തന്ന pdf ഫയലും കൂടി ഒത്തുനോക്കിയിട്ടു എനിക്കാകെ 6 ഫീല്‍ഡുകളുടെ മാത്രമേ data കിട്ടിയുള്ളൂ. എങ്ങിനെയാണു ബാക്കി data കിട്ടുന്നതെന്നു അറിയാമോ?

എനിക്കു മനസ്സിലായ fieldഉകള്‍ ഉള്‍പ്പെടുത്തി T.C pdfഇല്‍ തയ്യാറാക്കുന്ന ഒരു പൈത്തണ്‍ പ്രോഗ്രാം ഇവിടെ ഇട്ടിട്ടുണ്ട്. അവിടെ Downloads-ല്‍ കാണുന്ന tcgen-0.1.tgz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് എവിടേക്കെങ്കിലും extract ചെയ്യുക (ഡൗണ്‍ലോഡ് ചെയ്തശേഷം ഫയലില്‍ ഡബിള്‍-ക്ളിക്ക് ചെയ്താല്‍ മതിയാകും). tcgen-0.1 എന്ന ഒരു പുതിയ ഫോള്‍ഡര്‍ തനിയെ ഉണ്ടായി വരും. ഈ ഫോള്‍ഡറിലേക്ക് നിങ്ങളുടെ sslc*cns.txt ഫയല്‍ കോപ്പി ചെയ്യുക. ഇതിനുശേഷം ടെര്‍മിനലില്‍ ഈ ഫോള്‍ഡറിലേക്ക് മാറി ഈ കമാന്റ് കൊടുക്കുക:

python tcgen.py sslc9035cns.txt

(ഇവിടെ sslc9035cns.txt എന്നതിന് പകരം നിങ്ങളുടെ ഫയലിന്റെ പേര് കൊടുക്കുക)

TC.pdf എന്ന പേരില്‍ T.C കളെല്ലാമുള്ള ഒരു pdf ഫയല്‍ അല്‍പ സമയത്തിന് ശേഷം ഇതേ ഫോള്‍ഡറില്‍ ഉണ്ടായി വരും.

ഈ pdf ഫയല്‍ ഏറെക്കുറെ കാലിയാണ്. ഇതില്‍ ഇല്ലാത്ത ഓരോ വിവരവും sslc*cns.txt എന്ന ഫയലില്‍ നിന്നോ മറ്റ് രീതിയിലോ കണ്ടുപിടിക്കുന്നതെങ്ങനെ എന്ന് മനസ്സിലായാല്‍ ഈ വിവരങ്ങളും ചേര്‍ത്ത് ഇതിനെ ഉപയോഗയോഗ്യമാക്കാം. അറിയാവുന്നവര്‍ ഇത് പങ്കുവെയ്ക്കുമല്ലോ?


മഞ്‌ജു

Manju May 1, 2011 at 12:54 AM  

നന്ദി, ജനാര്‍ദ്ദനന്‍ മാഷ്. ഞാനൊരു ടീച്ചര്‍ അല്ല, മഞ്‌ജു എന്നു വിളിക്കുന്നതാണു എനിക്കു കൂടുതലിഷ്ടം. മഞ്‌ജുടീച്ചര്‍ എന്നു കേള്‍‌ക്കുമ്പോള്‍ എന്നോടു തന്നെയാണോ എന്നൊരു സംശയം ;-).

ഉണ്ണികൃഷ്ണന്‍ സാറിന്റെ പ്രോഗ്രാമിനോടൊപ്പം കൊടുത്തിരുന്ന ഇന്‍പുട്ട്‌ ഫയലും ഗീത ടീച്ചര്‍ തന്ന pdf ഫയലും കൂടി ഒത്തുനോക്കിയിട്ടു എനിക്കാകെ 6 ഫീല്‍ഡുകളുടെ മാത്രമേ data കിട്ടിയുള്ളൂ. എങ്ങിനെയാണു ബാക്കി data കിട്ടുന്നതെന്നു അറിയാമോ?

എനിക്കു മനസ്സിലായ fieldഉകള്‍ ഉള്‍പ്പെടുത്തി T.C pdfഇല്‍ തയ്യാറാക്കുന്ന ഒരു പൈത്തണ്‍ പ്രോഗ്രാം ഇവിടെ ഇട്ടിട്ടുണ്ട്. അവിടെ Downloads-ല്‍ കാണുന്ന tcgen-0.1.tgz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് എവിടേക്കെങ്കിലും extract ചെയ്യുക (ഡൗണ്‍ലോഡ് ചെയ്തശേഷം ഫയലില്‍ ഡബിള്‍-ക്ളിക്ക് ചെയ്താല്‍ മതിയാകും). tcgen-0.1 എന്ന ഒരു പുതിയ ഫോള്‍ഡര്‍ തനിയെ ഉണ്ടായി വരും.

(തുടരും)

Manju May 1, 2011 at 12:55 AM  

നന്ദി, ജനാര്‍ദ്ദനന്‍ മാഷ്. ഞാനൊരു ടീച്ചര്‍ അല്ല, മഞ്‌ജു എന്നു വിളിക്കുന്നതാണു എനിക്കു കൂടുതലിഷ്ടം. മഞ്‌ജുടീച്ചര്‍ എന്നു കേള്‍‌ക്കുമ്പോള്‍ എന്നോടു തന്നെയാണോ എന്നൊരു സംശയം ;-).

ഉണ്ണികൃഷ്ണന്‍ സാറിന്റെ പ്രോഗ്രാമിനോടൊപ്പം കൊടുത്തിരുന്ന ഇന്‍പുട്ട്‌ ഫയലും ഗീത ടീച്ചര്‍ തന്ന pdf ഫയലും കൂടി ഒത്തുനോക്കിയിട്ടു എനിക്കാകെ 6 ഫീല്‍ഡുകളുടെ മാത്രമേ data കിട്ടിയുള്ളൂ. എങ്ങിനെയാണു ബാക്കി data കിട്ടുന്നതെന്നു അറിയാമോ?

(തുടരും)

Manju May 1, 2011 at 12:56 AM  

എനിക്കു മനസ്സിലായ fieldഉകള്‍ ഉള്‍പ്പെടുത്തി T.C pdfഇല്‍ തയ്യാറാക്കുന്ന ഒരു പൈത്തണ്‍ പ്രോഗ്രാം ഇവിടെ ഇട്ടിട്ടുണ്ട്. അവിടെ Downloads-ല്‍ കാണുന്ന tcgen-0.1.tgz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് എവിടേക്കെങ്കിലും extract ചെയ്യുക (ഡൗണ്‍ലോഡ് ചെയ്തശേഷം ഫയലില്‍ ഡബിള്‍-ക്ളിക്ക് ചെയ്താല്‍ മതിയാകും). tcgen-0.1 എന്ന ഒരു പുതിയ ഫോള്‍ഡര്‍ തനിയെ ഉണ്ടായി വരും.


ഈ ഫോള്‍ഡറിലേക്ക് നിങ്ങളുടെ sslc*cns.txt ഫയല്‍ കോപ്പി ചെയ്യുക. ഇതിനുശേഷം ടെര്‍മിനലില്‍ ഈ ഫോള്‍ഡറിലേക്ക് മാറി ഈ കമാന്റ് കൊടുക്കുക:

python tcgen.py sslc9035cns.txt

(ഇവിടെ sslc9035cns.txt എന്നതിന് പകരം നിങ്ങളുടെ ഫയലിന്റെ പേര് കൊടുക്കുക)

TC.pdf എന്ന പേരില്‍ T.C കളെല്ലാമുള്ള ഒരു pdf ഫയല്‍ അല്‍പ സമയത്തിന് ശേഷം ഇതേ ഫോള്‍ഡറില്‍ ഉണ്ടായി വരും.

ഈ pdf ഫയല്‍ ഏറെക്കുറെ കാലിയാണ്. ഇതില്‍ ഇല്ലാത്ത ഓരോ വിവരവും sslc*cns.txt എന്ന ഫയലില്‍ നിന്നോ മറ്റ് രീതിയിലോ കണ്ടുപിടിക്കുന്നതെങ്ങനെ എന്ന് മനസ്സിലായാല്‍ ഈ വിവരങ്ങളും ചേര്‍ത്ത് ഇതിനെ ഉപയോഗയോഗ്യമാക്കാം. അറിയാവുന്നവര്‍ ഇത് പങ്കുവെയ്ക്കുമല്ലോ?

മഞ്‌ജു

Manju May 1, 2011 at 1:00 AM  
This comment has been removed by the author.
ജനാര്‍ദ്ദനന്‍.സി.എം May 1, 2011 at 6:53 AM  

Janardhanan master ...

This program is not needed data entry

@ Unnikrishnan sir
മുകളിലെഴുതിയ കാര്യം എനിക്കു പിടി കിട്ടിയില്ല. ഡാറ്റാ എന്‍ട്രിയില്ലാതെ എങ്ങനെയാണ് ടി.സി ജനറേറ്റു ചെയ്യാന്‍ കഴിയുന്നത്.
1. TCGEN എന്ന ഫയല്‍ വിന്‍ഡോസ് ഒ.എസ് ഉള്ള സിസ്റ്റത്തിലേക്ക് extract ചെയ്യുക.

2. sslccns.txt എന്നഫയല്‍ ആ ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക.

സ്റ്റെപ്പ് 2 ഡാറ്റാ എന്ട്രി അല്ലേ. മുമ്പ് എന്‍ട്രി നടത്തിയ ഒരു ഫയലില്‍ നിന്ന് ജനറേറ്റു ചെയ്ത ഡാറ്റ ആണെന്നല്ലേ ഉള്ളൂ. 1 മുതല്‍ 9 വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ടി,സി എങ്ങനെയാണ് എടുക്കുന്നത്.ദയവായി സംശയനിവൃത്തി വരുത്തിയാലും

Manju May 1, 2011 at 9:17 AM  
This comment has been removed by the author.
Manju May 1, 2011 at 9:22 AM  
This comment has been removed by the author.
Manju May 1, 2011 at 10:07 AM  

(ഇത് ഞാന്‍ ഇന്നലെ രാത്രിയും ഇന്നും ഇടാന്‍ ശ്രമിച്ച് പലതവണ ഗൂഗിള്‍ വിഴുങ്ങിയ കമന്റാണ്. ഉണ്ണിക്കൃഷ്ണന്‍ സാറിന്റെ കമന്റ് ഇത് എഴുതിയതിന് ശേഷമാണ് കണ്ടത്.)

എനിക്കു മനസ്സിലായ fieldഉകള്‍ ഉള്‍പ്പെടുത്തി T.C pdfഇല്‍ തയ്യാറാക്കുന്ന ഒരു പൈത്തണ്‍ പ്രോഗ്രാം ഇവിടെ ഇട്ടിട്ടുണ്ട്. അവിടെ Downloads-ല്‍ കാണുന്ന tcgen-0.1.tgz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് എവിടേക്കെങ്കിലും extract ചെയ്യുക (ഡൗണ്‍ലോഡ് ചെയ്തശേഷം ഫയലില്‍ ഡബിള്‍-ക്ളിക്ക് ചെയ്താല്‍ മതിയാകും). tcgen-0.1 എന്ന ഒരു പുതിയ ഫോള്‍ഡര്‍ തനിയെ ഉണ്ടായി വരും.


ഈ ഫോള്‍ഡറിലേക്ക് നിങ്ങളുടെ sslc*cns.txt ഫയല്‍ കോപ്പി ചെയ്യുക. ഇതിനുശേഷം ടെര്‍മിനലില്‍ ഈ ഫോള്‍ഡറിലേക്ക് മാറി ഈ കമാന്റ് കൊടുക്കുക:

python tcgen.py sslc9035cns.txt

(ഇവിടെ sslc9035cns.txt എന്നതിന് പകരം നിങ്ങളുടെ ഫയലിന്റെ പേര് കൊടുക്കുക)

TC.pdf എന്ന പേരില്‍ T.C കളെല്ലാമുള്ള ഒരു pdf ഫയല്‍ അല്‍പ സമയത്തിന് ശേഷം ഇതേ ഫോള്‍ഡറില്‍ ഉണ്ടായി വരും.


ഈ pdf ഫയല്‍ ഏറെക്കുറെ കാലിയാണ്. ഇതില്‍ ഇല്ലാത്ത ഓരോ വിവരവും sslc*cns.txt എന്ന ഫയലില്‍ നിന്നോ മറ്റ് രീതിയിലോ കണ്ടുപിടിക്കുന്നതെങ്ങനെ എന്ന് മനസ്സിലായാല്‍ ഈ വിവരങ്ങളും ചേര്‍ത്ത് ഇതിനെ ഉപയോഗയോഗ്യമാക്കാം. അറിയാവുന്നവര്‍ ഇത് പങ്കുവെയ്ക്കുമല്ലോ?

മഞ്‌ജു

Unnikrishnan,Valanchery May 1, 2011 at 11:30 AM  

Hai Manju
From the file u get the following field
Ad No
Name
Date of birth

FATHER
MOTHER
IF FATHER=GUARDIAN
THEN RELA=FATEHR
ELSE MOTHER=GUR THEN
RELA= MOTHER

Guardian
Relation

religion
cast
sc st obc or gen

sc obc oec have fee concesion

id mark

Nine fields

and convert date OF birth to string

some other fields are common

name of the school

total working days

date of promotion (REOPENING DAY)

DATE OF REMOVAL FROM ROLL

LAST ATTENDED DATE

STANDARD

qualified for promotion

reason for the tc

paid all fees

YEAR OF tc NO

ETC
AND FOR CC

NAME
AD NO

FATHER

TO DATE( REMOVAL FROM ROLL)

SEX (CAN USE FOR S/O OR D/O AND HER OR HIS

THE FORMAT OF CC IS
CONDUCT CERTIFICATE
THIS IS CERTIFY THAT ....(NAME)
S/O ......(NAME OF FATHER)
AD NO............WAS A STUDENT IN THIS INSTITUTION FROM---TO ---(DATE OF REMOVAL).DURING THAT PERIOD .....(HIS/HER) CONDUCT AND CHARACTER WAS-----

PLACE
DATE HEADMASTER

Manju May 1, 2011 at 12:10 PM  

Thanks Unnikrishan Sir.

ഞാന്‍ ഈ വിവരങ്ങള്‍ ഒക്കെ വെച്ചു പ്രൊഗ്രാം modify ചെയ്യാം. ബാക്കി സംശയങ്ങള്‍ സാറിനു മെയില്‍ അയക്കാം.

മഞ്‌ജു

Maya May 1, 2011 at 11:23 PM  
This comment has been removed by the author.
ഗീതാസുധി May 2, 2011 at 6:33 AM  

മഞ്ജൂ..
തികഞ്ഞ അഭിമാനത്തോടെ പറയട്ടേ...സ്വതന്ത്രസോഫ്റ്റ്​വെയര്‍ ആരാധകരുടെ അഭിമാനമാണ് ഉയര്‍ത്തിയത്!
വെറും സെക്കന്റുകള്‍ കൊണ്ട് മുന്നൂറിലധികം പേരുടെ ഈരണ്ടു കോപ്പി ടിസികള്‍!!മാറ്റങ്ങളോടെ വരുന്നത് കാണാന്‍ കാത്തിരിക്കുന്നു. പ്രിയ ഹരി, നിസാര്‍,ജോണ്‍,ജനാര്‍ദ്ദനന്‍ സാര്‍സ്, നല്ലൊരു പോസ്റ്റാക്കാന്‍ തയ്യാറാവുക.
(മഞ്ജു, ഫിലിപ്പ് മാഷാണോ..?)

Maya May 2, 2011 at 7:23 AM  

Hello Manju
What a positive thought

or u can criticize him and nothing to do.
But Geetha sudhi we the office staff of highschools can't use linux I attended a course in ms office
So the software of unnikrishnan master was helpfull to me and my friends.

ThankYou Unnikrishnan Sir

ഫിലിപ്പ് May 2, 2011 at 7:29 AM  

ഗീത ടീച്ചര്‍,

മഞ്ജു, ഫിലിപ്പ് മാഷല്ല!

ടി.സി തയ്യാറാക്കാനുള്ള മഞ്ജുവിന്റെ പ്രോഗ്രാമില്‍ ഇതുവരെ പഠിച്ച പൈത്തണ്‍ ഉപയോഗിച്ച് മനസ്സിലാക്കാവുന്ന കാര്യങ്ങളേ ഉള്ളൂ. മഞ്ജു പറഞ്ഞപ്രകാരം ഡൗണ്‍ലോഡ് ചെയ്ത് വികസിപ്പിച്ച (extract?) ഫോള്‍ഡറില്‍ രണ്ട് പൈത്തണ്‍ ഫയലുകളാണ് ഉള്ളത്: (i) tcgen.py (ii) fpdf.py .

ഇതില്‍ fpdf.py എന്നത് പിഡിഎഫ് ഫയലുകള്‍ നിര്‍മ്മിക്കാന്‍ പൈത്തണില്‍ ലഭ്യമായ ഒരു ഉപകരണമാണ് (library എന്ന് ഇംഗ്ളീഷില്‍). ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടെ . ഈ ഉപകരണത്തില്‍ ലഭ്യമായ ഏകദങ്ങള്‍ ഉപയോഗിച്ച് ടി.സി തയ്യാറാക്കാന്‍ വേണ്ട കോഡാണ് മഞ്ജു എഴുതിയ tcgen.py എന്ന ഫയലില്‍ ഉള്ളത്. ഇതില്‍ നാം ഇതുവരെ പഠിച്ച കാര്യങ്ങള്‍ (ചരങ്ങള്‍, if .. else, for, ലിസ്റ്റുകള്‍) മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പൈത്തണ്‍ പാഠങ്ങള്‍ ഇതുവരെയുള്ളവ പഠിച്ചവര്‍ക്ക് tcgen.py നിര്‍ഭയം വായിച്ചുനോക്കാം! fpdf.py-ലെ ഏകദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതുകൊണ്ട് ചിലപ്പോള്‍ പ്രോഗ്രാം മുഴുവന്‍ മനസ്സിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായേക്കാം.

സ്വതന്ത്ര സോഫ്ട്‌വെയറിനെക്കുറിച്ച് തികച്ചും അഭിമാനം തോന്നേണ്ട സന്ദര്‍ഭം തന്നെയാണിത്. പി.ഡി.എഫ് നിര്‍മ്മിക്കാനുള്ള fpdf.py എന്ന ഉപകരണവും സ്വതന്ത്രമാണ് എന്നത് ശ്രദ്ധിക്കുക : GNU Lesser GPL എന്ന ലൈസന്‍സിന് വിധേയമായാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മഞ്ജുവിന്റെ പ്രോഗ്രാമാകട്ടെ, MIT License എന്ന മറ്റൊരു സ്വതന്ത്ര ലൈസന്‍സിനനുസരിച്ചും.

-- ഫിലിപ്പ്

Hari | (Maths) May 2, 2011 at 7:41 AM  

പ്രിയ ഫിലിപ്പ് സാര്‍, മഞ്ജു,

തീര്‍ച്ചയായും അങ്ങയുടെ സാന്നിധ്യം ഈ ബ്ലോഗിനും നമ്മുടെ സുഹൃത്തുക്കളായ അധ്യാപകര്‍ക്കും എപ്പോഴും ഗുണമായേ വന്നിട്ടുള്ളു. പൈത്തണില്‍ എഴുതിയ ഈ പ്രോഗ്രാമിനും വേണ്ട ശ്രദ്ധ കിട്ടണം. അതുകൊണ്ട് ഇനി ഈ പ്രോഗ്രാമിന്റെ ഫൈനല്‍ വേര്‍ഷന്‍ മാത്‍സ് ബ്ലോഗിന് അയച്ചു തരുമല്ലോ. അര്‍ഹമായ പ്രാധാന്യത്തോടെ അതു പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിക്കുന്നു. മഞ്ജുവിന്റെ പ്രൊഫൈല്‍ കൂടി അതോടൊപ്പം അയക്കണം.

പങ്കുവെക്കാനുള്ള ഉണ്ണികൃഷ്ണന്‍ സാറിന്റെ വിശാലതയ്ക്കും മനസ്സു തുറന്നു നന്ദി പറയുന്നു. ഒപ്പം നമ്മുടെ എല്ലാ അധ്യാപകര്‍ക്കും..

ജനാര്‍ദ്ദനന്‍.സി.എം May 2, 2011 at 8:15 AM  

ബ്ലോഗിലെ ഇടപെടലുകള്‍ സാര്‍ത്ഥകമാവുന്ന ഇത്തരം അവസരങ്ങള്‍ക്കു വേണ്ടിയാണ് നമ്മളെല്ലാവരും കാത്തു നില്‍ക്കുന്നത്. ഗീതാസുധി ടീട്ടര്‍, മഞ്ജു ടീച്ചര്‍, ഫിലിപ്പ് സാര്‍ എല്ലാവര്‍ക്കും നന്ദി. ഒരാള്‍ ടീച്ചറാണോ മാഷാണോ എന്ന് നോക്കേണ്ട ആവശ്യമില്ല. പുറം ലോകത്തിന് വല്ലതും പറഞ്ഞു കൊടുക്കുന്നവരൊക്കെ ഗുരുക്കന്മാര്‍ തന്നെ.
(പൈത്തണ്‍ പാഠങ്ങള്‍ പഠിക്കാത്ത ജാള്യത മറയ്ക്കുന്നില്ല.)

ഹോംസ് May 2, 2011 at 12:03 PM  

നമിക്കുന്നു നിങ്ങളെ...
പഠന ഗവേഷണ ജോലിത്തിരക്കുകള്‍ക്കിടയിലും കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി നിസ്വാര്‍ത്ഥമായി അറിവു പങ്കുവെക്കുന്നല്ലോ...

മഞ്ജൂ, ഫിലിപ്പ്മാഷ്,.....Hats off!

Manju May 2, 2011 at 7:06 PM  

ഗീത ടീച്ചര്‍,
ഉണ്ണികൃഷ്ണന്‍ സാര്‍ എന്റെ സംശയങ്ങള്‍ മിക്കതും തീര്‍ത്തു തന്നിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ പ്രോഗ്രാം കൂടുതല്‍ നന്നാക്കി ഇടാം.

മായ ടീച്ചര്‍, ഉണ്ണികൃഷ്ണന്‍ സാര്‍ ചെയ്തത് തീര്‍ച്ചയായും വളരെ നല്ല കാര്യമാണ്. സാര്‍ സ്വന്തം ഉപയോഗത്തിനായി എഴുതിയ സോഫ്റ്റ്‌വെയര്‍ മറ്റുള്ളവര്‍ക്ക് കൂടി പങ്കുവെക്കാന്‍ തയ്യാറായത് തന്നെയല്ലേ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെയും ഗുണങ്ങളിലൊന്ന്.
സോഫ്റ്റ്‌വെയര്‍ വിന്‍ഡോസ്‌ based ആയിപ്പോയി എന്നുള്ളതാരിക്കലും സാറിന്റെ കുറ്റമല്ല, സാര്‍ സാറിനു അറിയാവുന്ന ഭാഷയില്‍ എഴുതി എന്നല്ലേ ഉള്ളൂ.

ഫിലിപ്പ് സാര്‍, ഈ പ്രോഗ്രാമില്‍ ബാക്കി എഴുതാനുള്ള കാര്യങ്ങളില്‍ കുറച്ചൊക്കെ സാറിന്റെ python students ചെയ്താലോ?

ഹരി സര്‍,
കൂടുതല്‍ അദ്ധ്യാപകരില്‍ നിന്ന് നിര്‍ദേശങ്ങളും പ്രോഗ്രാമിന്റെ പ്രശ്നങ്ങളും ഒക്കെ അറിയാന്‍ കഴിയുന്നത്‌ തീര്‍ച്ചയായും അത് കൂടുതല്‍ നന്നാക്കാന്‍ സഹായിക്കും.

ജനാര്‍ദ്ദനന്‍ സര്‍,
പ്രോഗ്രാം കൂടുതല്‍ നന്നാക്കാന്‍ കൂടുന്നോ? (Python പഠിക്കാന്‍ അതൊരു പ്രചോദനമായാലോ?)

ഹോംസ് സര്‍, :)

മഞ്ജു

പ്രദീപ് മാട്ടര May 2, 2011 at 7:28 PM  

വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കത്തക്കവിധം തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയറിനെ കുറിച്ച് വളരെ പോസിറ്റീവ് ആയ ഈ ചര്‍ച്ച വായിക്കുമ്പോള്‍ ഒരു അധ്യാപകന്‍ എന്ന നിലയില്‍ വളരെയധികം അഭിമാനം തോന്നുന്നു.

അദ്ധ്യാപക സമൂഹത്തിലെ ഒരാള്‍ക്ക് അവര്‍ക്ക് ആവശ്യമായ സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിക്കാനും പങ്കു വെക്കുവാനും സാധിക്കും എന്ന് കാണിച്ചു തന്ന ഉണ്ണികൃഷ്ണന്‍ മാഷിന് നന്ദി. സോഫ്റ്റ്‌വെയര്‍ ലിനക്സ് അധിഷ്ടിതമാക്കി മാറ്റി ചെയ്തെടുക്കാന്‍ തയ്യാറാണ് എന്നു പറഞ്ഞതിന് ആയിരം നന്ദി. (:- D ) ചര്‍ച്ച വഴിതെറ്റിപോകാതെ കാത്തത് ഈ നിലപാടാണ്.

കേരളത്തിലെ സ്കൂളുകള്‍ക്ക് വേണ്ടത് ലിനക്സ് അധിഷ്ടിത പ്രോഗ്രാമുകളാണ് എന്ന് മടിയില്ലാതെ പറ‍ഞ്ഞ ഗീതാസുധി ടീച്ചര്‍ക്ക്. ഇതു പറയാന്‍ മടിച്ചിരുന്നെങ്കില്‍ ഒരു അള്‍റ്റര്‍നേറ്റ് പ്രോഗ്രാം ഉണ്ടാകില്ലായിരുന്നു.

സ്വന്തമായി ഒരു പൈത്തണ്‍ പ്രോഗ്രാം എഴുതി തയ്യാറാക്കിയ മഞ്ജുവിനോട് എന്താണ് പറയേണ്ടത്. മായാവി സ്റ്റൈലില്‍ ആദരാഞ്ജലികള്‍, ബാഷ്പാഞ്ജലികള്‍ എന്നൊക്കെയായാലോ ! മുഷിയില്ലല്ലോ ?

Maya May 2, 2011 at 9:21 PM  

മഞ്ചു ,ഞാനും ടീച്ചർ അല്ല. ഒരു ഹൈസ്ക്കൂളിലെ ക്ലർക്കാണ്.ലിനക്സ് ഉപയോഗിക്കാൻ അറിയില്ല.
എന്റെ ക്ലർക്ക് സുഹൃത്താണ് ഈ സോഫ്റ്റ്വെയറിനെ കുറിച്ച് പറഞ്ഞത്
മറ്റുളളവർ എന്തുചെയ്താലും നമുക്ക് കുറ്റം പറയാം പക്ഷെ ഈവഴി പോ എന്ന് കാണിച്ച് കൊടുക്കാൻ നമുക്ക് സാധിക്കാറില്ല താങ്കൾക്ക് അത് സാധിച്ചു.
അനിരുദ്ധൻ സാറിന്റെയും,മോഹനൻ മാഷിന്റെയും പോസ്റ്റുകൾ .വിന്റോസിലാണ് പ്രവർത്തിക്കുന്നത്. അതിനാരും കുഴപ്പം പറഞ്ഞില്ല.മലമ്പനി പിടിച്ച്……….മുതലായ ഉപമകൾ പലരും ഉപയോഗിക്കുന്നത് (താങ്കളല്ല,)സഹായിക്കുന്നവരെ തളർത്തുകയെ ഉള്ളൂ………

Unnikrishnan,Valanchery May 2, 2011 at 9:57 PM  

നന്ദി മഞ്ചു,മായ പ്രദീപ്,

മഞ്ചു പറഞ്ഞത് പോലെ എനിക്ക് ലിനക്സ് പ്രൊഗ്രമിങ് ഭാഷ അറിയില്ല. പിന്നെ അറിവിന്റെ കുത്തകവത്കരണത്തെ ഞാൻ എതിർക്കുന്നു.-അതല്ലെ ലിനക്സിന്റെ അടിസ്ഥനം- അതുകൊണ്ടാണ് ഈ സോഫ്റ്റ് വെയർ ഫ്രീയായി നെറ്റിലും മെയിൽ അയച്ചവർക്കും നൽകിയത്,

ഹരിസാർ
ഈ സോഫ്റ്റ് വയറിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്ന് കണ്ടതുകാരണം ധാരളം അധ്യാപകർ UP LP അടക്കം എന്നിക്ക് മെയിൽ ചെയ്യുന്നു.പഴയതിനുപകരം അത് കൊടുക്കാൻ സാധിക്കുമോ ഇപ്പോൾ ഞാൻ ഒരോരുത്തർക്കായി അയച്ചുകൊണ്ടിരിക്കുന്നു. എങ്കിൽ അവർക്കും എനിക്കും എളുപ്പമായിരുന്നു.
അതോ ലിനക്സിലല്ലാത്ത് കൊണ്ട്സധിക്കില്ലെ.??

Hari | (Maths) May 2, 2011 at 10:06 PM  

ഉണ്ണികൃഷ്ണന്‍ സാര്‍,

ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് പ്രദീപ് മാട്ടറ സാറിന്റെ കമന്റ് തീര്‍ച്ചയായും അങ്ങേയ്ക്കുള്ള ഒരു ബഹുമതിയാണ്. അതു തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. സോഫ്‍റ്റ്‍വെയറിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ ഉടന്‍ അയച്ചു തരിക. അപ്ഡേറ്റ് ചെയ്യാം.

Unnikrishnan,Valanchery May 2, 2011 at 10:32 PM  
This comment has been removed by the author.
Unnikrishnan,Valanchery May 2, 2011 at 11:01 PM  
This comment has been removed by the author.
Unnikrishnan,Valanchery May 2, 2011 at 11:04 PM  

ഞാൻ നാല് വർഷം മുൻപ് തന്നെ ഇത് നിർമിച്ചിരുന്നു എന്റെ തൊട്ടടുത്തെ സ്ക്കൂളുകൾക്ക് നൽകുകയും ചെയ്തിരുന്നു. ലിനക്സിൽ അല്ലത്തതുകൊണ്ട് മടിച്ചു നിന്നതാണ്
ഈ പ്രോഗ്രാമിൽ 2 മാസത്തിനുളിൽ അഡ്മിഷൻ രജിസ്റ്റർന്റെ പകർപ്പ്,മാർക്ക് ലിസ്റ്റ് മുതലായവ കൂട്ടിചേർക്കാൻ പരിപാടിയുണ്ട് (ലിനെക്സിലും മഞ്ചു,ഫിലിപ്പ് സാർ എന്നിവരുടെ സഹായമുണ്ടാകും എന്നു കരുതുന്നു.) നിർദേശങ്ങൾ പോസ്റ്റ് ചെയ്ത് സഹായിക്കുമല്ലോ.....

ബീന്‍ May 3, 2011 at 7:37 AM  

ഈ പോസ്റ്റുമായി ബന്ധപ്പെട്ട പക്വമായ കമന്റ് മായയുടെതാണ്
" മറ്റുളളവര്‍ എന്തുചെയ്താലും നമുക്ക് കുറ്റം പറയാം പക്ഷെ ഈവഴി പോ എന്ന് കാണിച്ച് കൊടുക്കാന്‍ നമുക്ക് സാധിക്കാറില്ല . താങ്കള്‍ക്ക് അത് സാധിച്ചു."

ഇവിടെ ഉണ്ണികൃഷ്ണന്‍ സാര്‍ പ്രസംഗിക്കുകയല്ല ചെയ്തത് . മറിച്ചു ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് ചെയ്തത് .

Manju May 3, 2011 at 8:12 AM  

ഉണ്ണിക്കൃഷ്ണന്‍ മാഷിന്റെ സഹായത്തോടെ മിക്കവാറും എല്ലാ field കളും ഉള്‍പ്പെട്ട T. C. തയ്യാറാക്കുന്ന Version 0.2 ഇവിടെ ഇട്ടിട്ടുണ്ട്. അവിടെ Downloads-ല്‍ കാണുന്ന tcgen-0.2.tgz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് എവിടേക്കെങ്കിലും extract ചെയ്യുക (ഡൗണ്‍ലോഡ് ചെയ്തശേഷം ഫയലില്‍ ഡബിള്‍-ക്ളിക്ക് ചെയ്താല്‍ മതിയാകും). tcgen-0.2 എന്ന ഒരു പുതിയ ഫോള്‍ഡര്‍ തനിയെ ഉണ്ടായി വരും.


1. ഈ ഫോള്‍ഡറിലേക്ക് നിങ്ങളുടെ sslc*cns.txt ഫയല്‍ കോപ്പി ചെയ്യുക.

2. ഇതേ ഫോള്‍ഡറിലുള്ള common-data എന്ന ഫയല്‍ ഒരു text editor (ഉദാ: GEDIT) ഉപയോഗിച്ച് തുറന്ന് അതില്‍ നിങ്ങളുടെ സ്കൂളിന്റെ വിവരങ്ങള്‍ ഓരോ ലൈനിലും : (colon)-ന് ശേഷം കൊടുക്കുക.

3. ടെര്‍മിനലില്‍ ഈ ഫോള്‍ഡറിലേക്ക് മാറി താഴത്തെ കമാന്റ് കൊടുക്കുക:

python tcgen.py sslc9035cns.txt common-data

(ഇവിടെ sslc9035cns.txt എന്നതിന് പകരം നിങ്ങളുടെ ഫയലിന്റെ പേര് കൊടുക്കുക)

ഇപ്പോള്‍ ഈ പ്രോഗ്രാം ഏറെക്കുറെ ഉപയോഗിക്കാവുന്ന രൂപത്തില്‍ ആയിട്ടുണ്ട്. ഇനി വേണ്ടത് ഇതിലെ തെറ്റുകള്‍ കണ്ടുപിടിച്ച് തിരുത്തലാണ് (Debugging). ഇതിന് പ്രോഗ്രാം ഉപയോഗിക്കുന്ന നിങ്ങളുടെ സഹായം ഉണ്ടെങ്കിലേ കാര്യമുള്ളൂ. പ്രോഗ്രാം ഉപയോഗിച്ച് നോക്കി അതിലെ കുറവുകളും മറ്റും ഇവിടെയുള്ള Issue tracking സംവിധാനം ഉപയോഗിച്ച് അറിയിക്കാമോ? അവിടെ പുതിയ ഒരു പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാന്‍ "New issue" എന്ന ലിങ്ക് ഉപയോഗിക്കാം.

മഞ്‌ജു

Manju May 3, 2011 at 8:16 AM  

ഉണ്ണിക്കൃഷ്ണന്‍ മാഷിന്റെ സഹായത്തോടെ മിക്കവാറും എല്ലാ field കളും ഉള്‍പ്പെട്ട T. C. തയ്യാറാക്കുന്ന Version 0.2 ഇവിടെ ഇട്ടിട്ടുണ്ട്. അവിടെ Downloads-ല്‍ കാണുന്ന tcgen-0.2.tgz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് എവിടേക്കെങ്കിലും extract ചെയ്യുക (ഡൗണ്‍ലോഡ് ചെയ്തശേഷം ഫയലില്‍ ഡബിള്‍-ക്ളിക്ക് ചെയ്താല്‍ മതിയാകും). tcgen-0.2 എന്ന ഒരു പുതിയ ഫോള്‍ഡര്‍ തനിയെ ഉണ്ടായി വരും.

1. ഈ ഫോള്‍ഡറിലേക്ക് നിങ്ങളുടെ sslc*cns.txt ഫയല്‍ കോപ്പി ചെയ്യുക.
2. ഇതേ ഫോള്‍ഡറിലുള്ള common-data എന്ന ഫയല്‍ ഒരു text editor (ഉദാ: GEDIT) ഉപയോഗിച്ച് തുറന്ന് അതില്‍ നിങ്ങളുടെ സ്കൂളിന്റെ വിവരങ്ങള്‍ ഓരോ ലൈനിലും : (colon)-ന് ശേഷം കൊടുക്കുക.
3. ടെര്‍മിനലില്‍ ഈ ഫോള്‍ഡറിലേക്ക് മാറി താഴത്തെ കമാന്റ് കൊടുക്കുക:
python tcgen.py sslc9035cns.txt common-data
(ഇവിടെ sslc9035cns.txt എന്നതിന് പകരം നിങ്ങളുടെ ഫയലിന്റെ പേര് കൊടുക്കുക)
TC.pdf എന്ന പേരില്‍ T.C കളെല്ലാമുള്ള ഒരു pdf ഫയല്‍ അല്‍പ സമയത്തിന് ശേഷം ഇതേ ഫോള്‍ഡറില്‍ ഉണ്ടായി വരും.
(തുടരും)

Ancy May 3, 2011 at 8:48 AM  

Hai Manju
I sent a mail to about the bugs
and some grammar mistakes.I did in tc.
Thank you sirs, who pointed it

Ancy May 4, 2011 at 1:30 PM  

Hai Hari sir
I sent the updated Tcgen Software
Pls upload it

Ancy May 4, 2011 at 1:34 PM  

Philip sir
I couldn't understand some line of codes in Maju's program.will u explane it ?

ഫിലിപ്പ് May 4, 2011 at 2:28 PM  

ഉണ്ണി സാര്‍,

ഏത് വേര്‍ഷനിലെ ഏത് ലൈനുകളാണ് സംശയം? ഗൂഗിള്‍ കോഡിലെ ഈ പ്രൊജക്റ്റിന്റെ പേജിലെ "Source" എന്നയിടത്ത് നിന്ന് എല്ലാ വേര്‍ഷന്റെയും ലൈന്‍ നമ്പര്‍ ഉള്‍പ്പടെയുള്ള സോഴ്സ് ബ്രൗസറില്‍ കാണാം : Source -> Browse -> trunk -> tcgen.py . വേറൊരു വേര്‍ഷന്‍ കാണാന്‍ മുകളില്‍ വലതുവശത്തുള്ള <r3 എന്ന ലിങ്ക് ഉപയോഗിക്കാം.


-- ഫിലിപ്പ്

ബീന്‍ May 5, 2011 at 10:22 PM  

ഉണ്ണികൃഷ്ണന്‍ സാറിന്റെ updated TC generating software കൂടുതല്‍ നന്നായിരിക്കുന്നു . എല്ലാ കുട്ടികളുടെയും TC യും CC യും ഒന്നിച്ചു പ്രിന്റ്‌ ചെയ്യാം എന്നതാണ് പ്രധാന മാറ്റം .

Unnikrishnan,Valanchery May 5, 2011 at 10:55 PM  

അത് മാത്രമല്ല BEAN മറ്റ് ക്ലാസ്സിലെ കുട്ടികളുടെ വിവരങ്ങൾ ചേർത്ത് ടിസി പ്രിന്റ് എടുക്കാവുന്നതാണ്

848u j4C08 May 6, 2011 at 7:46 AM  

.


വളരെ നന്നായിട്ടുണ്ട് .



.

ജനാര്‍ദ്ദനന്‍.സി.എം May 6, 2011 at 11:37 AM  

@ ഉണ്ണിക്ൃഷ്ണന്‍ മാസ്റ്റര്‍ജീ,
ടി.സി. സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിപ്പിച്ചുനോക്കി. വളരെ നന്നായിട്ടുണ്ട്. ഒറ്റയടിക്ക് എല്ലാവരുടേയും ടി.സി.
അഭിനന്ദനങ്ള്‍

Unnikrishnan,Valanchery May 6, 2011 at 6:32 PM  

Thank you Janardhanan Mash,Babu Jacob sir

Philip Sir, Manju cleared my doubts
How easy programing of pdf exporting i made a big class lib file to convert to pdf and it very slow also(becose its mine)

and is there any drag drop gui s to program in python

ഫിലിപ്പ് May 6, 2011 at 7:29 PM  

ഉണ്ണിക്കൃഷ്ണന്‍ സാര്‍,

എനിക്ക് GUI പ്രോഗ്രാമിംഗ് അത്ര പരിചയമില്ല. പൈത്തണ്‍ GUI പ്രോഗ്രാമുകള്‍ എഴുതാനുള്ള കുറച്ച് WYSIWYG ഉപകരണങ്ങള്‍ ഗൂഗിളിനോട് ചോദിച്ചപ്പോള്‍ കിട്ടിയവ ഇതാ:

1. wxformbuilder
2. Iron Python
3. Monkey Studio
4. PAGE
5. FarPy

-- ഫിലിപ്പ്

Sivadas May 7, 2011 at 11:19 AM  

TC generating software is very helpful to us..... thank u Unnikrishnan master


SIVADAS KP SNTHSS SHORANUR

das May 8, 2011 at 3:25 PM  

I consider this as most fruitful product of this blog's community sharing!!!! Congrats !Manju,Unni sir,other participants !!! watever OS u use keep the freedom &Sharing mentality always !!!
MS ACCESS ഉപയോഗിച്ച് ഞങ്ങളുടെ school sslc tc വര്‍ഷങ്ങളായി(frm 2003)sslc data യില്‍ നിന്ന് തയ്യാറാക്കുമായിരുന്നു.But I couldnot share it as it was not based on a sharable software.Now I am happy this could b done simply using the programming of a 9 th standard student's software.Good!

St.Joseph HS Kunnoth May 9, 2011 at 12:40 PM  

so useful to all teachers

UK May 12, 2011 at 7:04 AM  

thank you unnikrishnan sir for your valuable help

Ancy May 25, 2011 at 3:10 PM  
This comment has been removed by the author.
Govt. Higher Secondary School, Iringallur May 26, 2011 at 1:48 PM  

ടൈംടേബിള്‍ സോഫ്റ്റ് വെയര്‍ ഉണ്ടോ ?

das May 27, 2011 at 1:02 PM  

ഉണ്ടല്ലോ Application > accessories > time tablegenerator
ഉപയോഗിച്ച് സാദ്യതകള്‍ കണ്ടെത്തൂ

Ancy May 29, 2011 at 11:13 PM  

ഉബുണ്ടുവിൽ തന്നെ ഉണ്ടല്ലോ,ഞാൻ ഉപയോഗിച്ചിട്ടില്ല.വിൻഡോസിൽ aSc Timetable
നല്ലതാണെന്ന് നെറ്റിൽ കണ്ടു.

meenkaaran May 31, 2011 at 9:52 PM  

useful software.prints are of good quality.Thank you very much unni mashe.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer