ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് വിജ്ഞാപനവും യൂസര്‍ മാനുവലും DOWNLOADSല്‍

റെയില്‍വേയില്‍ പ്ലസ്ടൂക്കാര്‍ക്ക് സുവര്‍ണാവസരം

>> Monday, April 4, 2011

ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റിന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇന്‍ഡ്യന്‍ റെയില്‍വേ സൗജന്യമായി മെക്കാനിക്കല്‍ ബി.ടെക് ബിരുദം നേടിക്കൊടുക്കുകുയും അതിനു ശേഷം ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ എന്‍ജിനീയറായി നിയമിക്കുകയും ചെയ്യുന്നു. ഈ പോസ്റ്റ്‌ നമുക്ക് വേണ്ടി അയച്ചു തന്നത് പാലക്കാട് മേഴ്​സി കോളേജിലെ (Mercy College) അവസാന വര്‍ഷ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിനി അനിത അരവിന്ദ് ആണ്. പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങളും നോട്ടിഫിക്കേഷനും കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാ ചോദ്യപേപ്പറുകളും ഇതോടൊപ്പം പി.ഡി.എഫ് രൂപത്തില്‍ നല്‍കിയിട്ടുണ്ട്. നോക്കുമല്ലോ.

സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റ് പരീക്ഷ - 2011

വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് സെക്കന്റ് ക്ലാസ് ആയെങ്കിലും വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ബിരുദം ഉണ്ടായിരിക്കണം. മാത്തമാറ്റിക്സും ഫിസിക്സും കെമിസ്ട്രിയും പ്ലസ്ടു/ബിരുദത്തിന് പഠിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
പ്രായം
2011 ആഗസ്റ്റ് 1 ന് 17-21. എസ്.സി/എസ്.ടിക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും വികലാംഗര്‍ക്ക് പത്തു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
അപേക്ഷ എങ്ങിനെ അയക്കാം
www.upsconline.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഓണ്‍ലൈനായി അയക്കാം. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് 50 രൂപയാണ് ഫീസ്. അപേക്ഷ തപാല്‍വഴിയും അയക്കാവുന്നതാണ്. അപേക്ഷാഫോം എല്ലാ ജില്ലകളിലേയും ഹെഡ് പോസ്റ്റാഫീസുകളില്‍ ലഭിക്കും. അപേക്ഷകള്‍ക്ക് 100 രൂപയാണ് ഫീസ്. വനിതകള്‍/എസ്.സി/എസ്.ടി/വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
2011 ഏപ്രില്‍ 25
ഈ വര്‍ഷത്തെ പരീക്ഷാ തീയതി
2011 ജൂലായ് 31. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.
തപാല്‍ അപേക്ഷകര്‍ അപേക്ഷ അയക്കേണ്ട വിലാസം
Union Public Service Commission
Dholpur House
Shajahan Road,
New Delhi-110069

Instructions for Offline Candidates
Instruction for online Applicants
SCRA General Deatils
SCRA 2011 Exam Centers
Syllabus for SCRA Exam
General Ability 2009
General Ability 2010
Physical Science 2009
Physical Science 2010
Mathematics 2009
Mathematics 2010

29 comments:

ആല്‍കെമിസ്റ്റ് April 4, 2011 at 7:09 AM  

വളരെ നല്ല പോസ്റ്റ്‌. ഇത്തരം അറിവുകള്‍ പങ്കു വെക്കുന്നതിനു മാത്സ് ബ്ലോഗ്‌ എടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും പ്രശംസനീയം തന്നെ.
ഈ വര്ഷം പ്ലസ്‌ ടു പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് ഈ പോസ്റ്റ്‌ ഏറെ സഹായകം ആകും.
എഞ്ചിനീയറിംഗ് ബിരുദത്തോടൊപ്പം ഇന്ത്യന്‍ റയില്‍വേയില്‍ ഒരു ജോലി കൂടി എന്നത് ഏതൊരു കുട്ടിയും ആഗ്രഹിക്കുന്ന കാര്യം തന്നെ.

നമ്മുടെ കുട്ടികള്‍ ഇത്തരം പരീക്ഷകളെ ഗൌരവത്തോടെ കാണാറില്ല എന്ന് തോന്നുന്നു.
N.D.A,S.C.R.A പോലെ ഉള്ള U.P.S.C പരീക്ഷകളെ നമ്മുടെ കുട്ടികള്‍ അത്ര ഗൌരവത്തോടെ ശ്രദ്ധിക്കാറില്ല.

ഇത്തരം ഒരു പോസ്റ്റ്‌ തയാറാക്കാന്‍ മുന്‍ കൈ എടുത്ത അനിത അരവിന്ദ് എന്ന കുട്ടിക്ക് അഭിനന്ദനങ്ങള്‍ .തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

ആല്‍ക്കെമിസ്റ്റ്

teenatitus April 4, 2011 at 7:58 AM  

പ്ലസ്‌ ടു പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍കുംഉപകരപെടുന്ന വളരെ നല്ലൊരു പോസ്റ്റ്‌ .അഭിനന്ദനങള്‍

shemi April 4, 2011 at 10:11 AM  

സാധ്യതകള്‍ പലതും അറിയാതെ പോകുന്ന വലിയൊരു വിഭാഗം കുട്ടികള്‍ ...ഏറെ അഭിനന്ദനം അര്‍ഹിക്കുന്ന ഒരു പോസ്റ്റ് ആണ് അനിത അരവിന്ദിന്റേത്.

Ammu April 4, 2011 at 11:40 AM  

പ്ലസ്‌ ടു കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെ.പോസ്റ്റ്‌ തയാറാക്കിയ അനിത അരവിന്ദ് എന്ന ചേച്ചിയും ഈ പോസ്റ്റ്‌ പ്രസിദ്ധീകരിക്കാന്‍ താല്പര്യം കാണിച്ച മാത്സ് ബ്ലോഗും പ്രശംസ അര്‍ഹിക്കുന്നു

രമേഷ് ബിനു April 4, 2011 at 11:50 AM  

പ്ലസ്‌ ടു കഴിഞ്ഞ കുട്ടികള്‍ക്ക് ഇങ്ങനെ ഒരു അവസരം ഉള്ള കാര്യം അറിയിലായിരുന്നു.
കേരള എന്ട്രന്‍സ്ഐ. ഐ .ടി എന്ട്രന്‍സ് എന്നിവയ്ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഈ അവസരം വളരെ എളുപ്പം പ്രയോജനപ്പെടുത്താം. ഇന്ന് തന്നെ
S.C.R.A Application അയക്കുന്നതിനു വേണ്ട കാര്യങ്ങള്‍ ചെയ്യാം.

ഇത്തരമൊരു അവസരം പരിചയപ്പെടുത്തി തന്ന അനിത അരവിന്ദ് എന്ന ചേച്ചിക്ക് നന്ദി പറയുന്നു

രമേഷ് ബിനു
കണ്ണാടി എച്ച്.എസ്.എസ്
പാലക്കാട്

bhama April 4, 2011 at 5:05 PM  

വളരെ നല്ല പോസ്റ്റ്‌. പ്ലസ്‌ ടു പരീക്ഷ എഴുതിയിരിക്കുന്ന കുട്ടികള്‍ക്ക് ഈ പോസ്റ്റ്‌ ഏറെ പ്രയോജനപ്പെടും തീര്‍ച്ച. ഇത്തരം ഒരു പോസ്റ്റ്‌ തയാറാക്കിയ അനിത അരവിന്ദിന് അഭിനന്ദനങ്ങള്‍

JOHN P A April 4, 2011 at 6:12 PM  

അനിത
വളരെ നല്ല പോസ്റ്റ് . നമ്മുടെ കുട്ടികള്‍ ഇത്തരം വിഷയങ്ങല്‍ ഗൗരവത്തോടെ കണ്ടികുന്നെങ്കില്‍ . വെകിയാണ് പോസ്റ്റ് കണ്ടത് . തുടര്‍ന്നും ഇത്തരം വര്‍ക്കുകള്‍ പ്രസിദ്ധീകരിക്കണം . നന്ദി

Swapna John April 4, 2011 at 7:09 PM  

വളരെ നല്ല പോസ്റ്റ്‌. പ്ലസ്‌ ടു പരീക്ഷ എഴുതിയിരിക്കുന്ന കുട്ടികള്‍ക്ക് ഈ പോസ്റ്റ്‌ ഏറെ പ്രയോജനപ്പെടും തീര്‍ച്ച.

ആതിര April 4, 2011 at 7:36 PM  

@ അനിത ചേച്ചി

കുട്ടികള്‍ക്ക് ഉപകാരപ്രദമായ പോസ്റ്റ്‌.വളരെ നന്ദി.
തുടര്‍ന്നും ഇത്തരം വര്‍ക്കുകള്‍ പ്രസിദ്ധീകരിക്കണം.

Safeena April 4, 2011 at 8:32 PM  

Congratulations Miss Anitha and Maths Blog Team. This is very usefull for + 2 students.

Sreenilayam April 4, 2011 at 9:12 PM  

നല്ല പോസ്റ്റ്. സവിശേഷമായ സദ്യകളൊരുക്കുന്നതില്‍ മാത്സ് ബ്ലോഗിന് പ്രത്യേക അഭിന്നന്ദങ്ങള്‍

വി.കെ. നിസാര്‍ April 4, 2011 at 9:24 PM  

കുറച്ചുനാളായി അനങ്ങാതെകിടന്ന കരിയര്‍ വിഭാഗം കൂടി ഉണര്‍ത്താന്‍ അനിത അരവിന്ദിന്റെ ഈ പോസ്റ്റ് വഴിവെച്ചല്ലോ..!
അഭിനന്ദനങ്ങള്‍, അനിത.

ജനാര്‍ദ്ദനന്‍.സി.എം April 4, 2011 at 9:35 PM  

ഉപയോഗപ്രദമായ പോസ്റ്റ്.
അനിതയ്ക്ക് അഭിനന്ദനങ്ങള്‍

Santhosh Keechery April 4, 2011 at 9:51 PM  

A great and inspiring work from Miss. Anitha.... Congrats and Hats off to
U.

Today I came across HARIsir
in the valuation camp at M.T.H.S.S
Kottayam...

chera April 4, 2011 at 10:18 PM  

നല്ല പോസ്റ്റ്‌.പഠനത്തോടൊപ്പം ജോലിയും നേടാനുതകുന്ന ഇത്തരം സാധ്യതകള്‍ കണ്ടെത്താന്‍ മറ്റുള്ളവര്‍ക്ക് ഇതൊരു പ്രചോദനമാകട്ടെ....

MURALEEDHARAN.C.R April 5, 2011 at 5:31 AM  

വളരെ നല്ല പോസ്റ്റ്‌. പ്ലസ്‌ ടു പരീക്ഷ എഴുതിയിരിക്കുന്ന കുട്ടികള്‍ക്ക് ഈ പോസ്റ്റ്‌ ഏറെ പ്രയോജനപ്പെടും തീര്‍ച്ച. ഇത്തരം ഒരു പോസ്റ്റ്‌ തയാറാക്കിയ അനിത അരവിന്ദിന് അഭിനന്ദനങ്ങള്‍

fasal April 5, 2011 at 6:34 AM  

ഉപയോഗപ്രദമായ പോസ്റ്റ്. തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കണം. അനിതയ്ക്ക് അഭിനന്ദനങ്ങള്‍

Safeena April 5, 2011 at 6:59 PM  

ഇപ്പോൾ +2 കഴിൺജ്ജ കുട്ടികൾക്കു പൃഅയൊചനം ചെയ്യുന്ന ഈ വിവരം അറിയിച്ഃഅ മിസ്സ് അനിതയുടെ മഹാമനസ്കതയെ അഭിനന്ദിക്കുന്നതോടൊപ്പം അതിനു സൗകര്യമൊരുക്കഉന്ന മത്സ് ബ്ലൊഗ് റ്റീമിനും നന്ദി അറിയിക്കുന്നു-സഫീന

Unknown April 5, 2011 at 7:55 PM  

ഈ അറിവ് പങ്കുവെയ്ക്കാന്‍ സൗമനസ്യം കാണിച്ച അനിതയ്ക് ആയിരം അഭിനന്ദങ്ങള്‍ ഉഷാദേവി എംകെ

anu April 6, 2011 at 9:27 PM  

Can anyone please help me to find the answer
Nine children can complete a piece of work in 360 days. 18 men can complete the same piece of work in 72 days. And 12 women can complete the piece of work in 162 days. In how many days can 4 men, 12 women and 10 children together complete the piece of work.
Options
A) 124
B) 81
C) 68
D) 96
E) None
Please explain the way to find the answer also

bhama April 6, 2011 at 9:54 PM  

A work is done in 360 days by 9 children
ie A work is done in 1 day by 9*360 children
similarly the same work is done in 1 day by 18*72 men
and the same work is done in 1 day by 162 * 12 women

ie 18 * 72 men = 9 * 360 children
4 men = 9 * 360 *4 /(18 * 72)
= 10 children
162 * 12 women = 9 * 360 children
12 women = 9 * 360 *12 /(162 * 12)
= 20 children
4 men + 12 women + 10 children =(10 + 20 + 10)children
= 40 children

9 children do a work in 360 days

40 children do the same work in
360 * 9 /40 = 81 days

anu April 7, 2011 at 9:14 AM  

Thanks Bhama Teacher

ഹോംസ് April 8, 2011 at 2:05 PM  

ഒരു ഓഫ് ടോപ്പിക്,
"അന്ന ഹസാരെ നടത്തുന്ന അഴിമതിക്കെതിരെയുള്ള സമരത്തോട് അഭിവാദ്യം പ്രകടിപ്പിച്ചുകൊണ്ട് കൊച്ചിയില്‍ ഒരു ഒത്തുകൂടല്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അധ്യാപക വിദ്യാര്‍ത്ഥി തലങ്ങളിലാണ് സാമൂഹ്യമാറ്റത്തിന്റെ വിത്ത് മുളക്കേണ്ടതെന്നതിനാല്‍ മാത്തമറ്റിക്സ് ബ്ലോഗ് ടീം മുന്നോട്ടുവരുന്നത് ബ്ലോഗിന്റെ തന്നെ ജനകീയ വികാസത്തിനു വഴിവെക്കുമെന്നതിനാല്‍ കഴിയുമെങ്കില്‍ ശ്രമിക്കുക."
ചിത്രകാരന്റെ അഭിപ്രായത്തോട് നൂറുശതമാനവും യോജിപ്പ്.

വി.കെ. നിസാര്‍ April 8, 2011 at 2:08 PM  

യഥാര്‍ത്ഥ ഗാന്ധിയന്മാരില്‍ അവശേഷിക്കുന്ന ഏക പച്ചത്തുരുത്തായ അണ്ണാഹസാരെയുടെ സഹനസമരത്തോട് തികഞ്ഞ ഐക്യദാര്‍ഢ്യം.

ഹോംസ് April 8, 2011 at 2:18 PM  

"അണ്ണാഹസാരയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരു ഒത്തുകൂടല്‍ തിരുവനന്തപുരം , കൊച്ചി, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ (അതാതു സ്ഥലത്തെ ആളുകളെ സംഘടിപ്പിച്ച്) സംഘടിപ്പിക്കാന്‍ മലയാളം നെറ്റ് ഉപയോക്താക്കളായ/ബ്ലോഗര്‍മാരായ നമുക്ക് മുന്നിട്ടിറങ്ങിക്കൂടേ ?കേരള ബ്ലോഗ് അക്കാദമി, തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് സംഘാടക സമിതി, കൊച്ചി ബ്ലോഗ് മീറ്റ് സംഘാടകര്‍, ചേറായി ബ്ലൊഗ് മീറ്റ് സംഘാടകര്‍, തൊടുപുഴ ബ്ലോഗ് മീറ്റ് സംഘാടകര്‍, ഈ മീറ്റുകളില്‍ ഒത്തുകൂടിയവര്‍ ...ധാര്‍മ്മിക പിന്തുണയുമായി പ്രവാസി ബ്ലോഗ് മീറ്റ് സംഘാടകര്‍....പ്രവാസി ബ്ലോഗര്‍മാര്‍, ബസ്സര്‍മാര്‍,... എല്ലാവരും ഒന്നു ഉത്സാഹിച്ചാല്‍ കലക്റ്റ്രേറ്റിനു മുന്നിലോ പ്രസ്സ് ക്ലബ്ബിനു മുന്നിലോ പ്ലക്കാര്‍ഡുകളും മെഴുകുതിരിയുമായി അണ്ണാഹസാരയുടെ മഹത്വപൂര്‍ണ്ണമായ സമരത്തോട് നമുക്കും അനുഭാവം പ്രകടിപ്പിക്കുകയും, ഇന്ത്യന്‍ പൌരന്മാരെന്ന നിലയിലുള്ള നമ്മുടേ കര്‍ത്തവ്യത്തിന്റെ ആയിരത്തിലൊരംശമെങ്കിലും നിറവേറ്റാനുള്ള അവസരം ഉപയോഗപ്പെടുത്തുകയും ചെയ്യാമായിരുന്നു.
തുഞ്ചന്‍ പറമ്പ് മീറ്റിനു മുന്‍പുള്ള ഒരു വാമിങ്ങ് അപ്പായും ഈ നന്മയുടെ ഐക്യദാര്‍ഢ്യത്തെ വിശേഷിപ്പിക്കാം.
എല്ലാവരും വേഗമൊന്ന് ചിന്തിച്ച് , ഉണര്‍ന്നു പ്രവര്‍ത്തിച്ചേ....."
ചിത്രകാരന്‍

Feroze April 28, 2011 at 12:26 PM  

മതസ് ബ്ലൊഗ് വായിചു. നന്നയിട്ടുന്ദു. ഞാൻ എന്റെ ബ്ലൊഗിൽ ഈ ബ്ലൊഗിന്റെ ലിങ്കും , പൊസ്റ്റും ഇട്ടിട്ടുന്ദു.വിദ്യഭ്യസ പരമയ ബ്ലൊഗ് ആനു www.educationkeralam.blogspot.com എന്നു ക്ലിക്ക് ചെയ്തു പൊകവുന്നതനു.

ennu
feroze bin mohammed,

Asif May 3, 2011 at 2:18 PM  

any one know online programming jobs

Asif May 3, 2011 at 2:19 PM  

any one know online programming jobs

ഇലക്ട്രോണിക്സ് കേരളം June 20, 2011 at 3:10 PM  

ബ്ലോഗിനെ പ്പറ്റി കേട്ടറിഞ്ഞു .സെര്‍ച്ച് ചെയ്തു കണ്ടുപിടിച്ചു ,വായിച്ചു .കുട്ടികള്‍ക്കും -അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജന പ്രദം .കൂടുതല്‍ പ്രചാരമാര്‍ജ്ജിക്കട്ടെ എന്നാശംസിക്കുന്നു .ഇലക്ട്രോണിക്സ് കേരളം ഓണ്‍ ലൈന്‍ ഇലക്ട്രോണിക്സ് & സയന്‍സ് ഫെയര്‍ മാസിക http://electronicskeralamonline.blogspot.com/

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer