ഐ.ടി. തിയറി പഠിക്കാം. പരീക്ഷയിലേത്പോലെ

STD IX വൃത്തങ്ങള്‍ - ഉദാഹരണങ്ങള്‍ ജിയോജിബ്രയിലൂടെ

>> Friday, July 30, 2010


കേരളത്തിലെ സ്ക്കൂളുകള്‍ക്കായി ഐ.ടി@സ്ക്കൂള്‍ ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഇ-വിദ്യ എന്ന പുസ്തകത്തിലെ 100-ം പേജില്‍ മാത്​സ് ബ്ലോഗിനെ പരാമര്‍ശിച്ചതിന് ഐ.ടി@സ്ക്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറിനോടും ആ പ്രൊജക്ടില്‍ പങ്കാളികളായ എല്ലാവരോടും മാത്​സ് ബ്ലോഗ് നന്ദി പറയട്ടെ. ഇത്തരമൊരു ബ്ലോഗൊരുക്കുന്നതിനും മറ്റും ഐടി@സ്ക്കൂളില്‍ നിന്ന് ലഭിച്ച പരിശീലനങ്ങള്‍ ഞങ്ങള്‍ക്ക് ഏറെ സഹായകമായിയെന്നത് തുറന്നു പറയാതെ വയ്യ. പാഠ്യവിഷയത്തെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് മുന്നിലേക്കെത്തിക്കാനുള്ള ഒരു ശ്രമമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യത്തോടെ ഐടി@സ്ക്കൂള്‍ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐ.സി.ടി പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാളായ തൃശൂരിലെ മാസ്റ്റര്‍ ട്രെയിനറായ വാസുദേവന്‍ സാറിന് മാത്​സ് ബ്ലോഗിലൂടെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമേയില്ല. പുതുതായി മാറിയെത്തിയ ഒന്‍പതാം ക്ലാസ് ഗണിതപാഠപുസ്തകത്തെ ജിയോജിബ്രയിലേക്ക് ആവാഹിച്ചെടുക്കുന്നതിന് അദ്ദേഹം അടക്കമുള്ള അധ്യാപകര്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ഒന്‍പതാം ക്ലാസിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗം പഠിപ്പിക്കാനാവശ്യമായ ജിയോജിബ്ര വര്‍ക്കുകളാണ് ഇതോടൊപ്പം ഡൗണ്‍ലോഡായി നല്‍കുന്നത്. ഒപ്പം 3.2, 3.8 ഗ്നു ലിനക്സ് വേര്‍ഷനുകള്‍ക്കാവശ്യമായ ജിയോജിബ്ര സോഫ്റ്റ്​വെയറും നല്‍കിയിരിക്കുന്നു.

നേരത്തേ ഐ.ടി@സ്ക്കൂളിനു വേണ്ടി മാസ്റ്റര്‍ ട്രെയിനേഴ്സ് ചെയ്ത മേല്‍പ്പറഞ്ഞ ഒന്‍പതാം ക്ലാസിലെ ഐ.സി.ടി പാക്കേജ് മാത്​സ് ബ്ലോഗിലൂടെ അധ്യാപകര്‍ക്ക് മുന്നിലേക്കെത്തിക്കാന്‍ നാം ശ്രമിച്ചിട്ടുണ്ട്. നമ്മുടെ ബ്ലോഗ് ടീം അംഗവും പാലക്കാട്ടെ മാസ്റ്റര്‍ട്രെയിനറുമായ മുരളീകൃഷ്ണന്‍ മാഷും വാസുദേവന്‍ സാറിനോടൊപ്പം ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു എന്ന കാര്യവും സന്തോഷത്തോടെ സൂചിപ്പിക്കട്ടെ. ഒപ്പം പ്രദീപ് മാട്ടറ, സുരേഷ് ബാബു.ടി.പി, അബ്ദുള്‍ ഹക്കീം, കരുണാകരന്‍, ജഗദീശവര്‍മ്മത്തമ്പാന്‍, ഉണ്ണികൃഷ്ണന്‍, പോള്‍.കെ.ജെ, സുരേഷ് എസ്.ആര്‍, തുടങ്ങിയ മാസ്റ്റര്‍ട്രെയിനര്‍മാരടക്കമുള്ള അധ്യാപകരും തുല്യപങ്കാളികളായിരുന്നു. നൂറുകണക്കിന് പേര്‍ നമ്മുടെ ബ്ലോഗില്‍ നിന്നും ഈ പാക്കേജുകളുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തെങ്കിലും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം ചിലര്‍ക്കെങ്കിലും അതിനു സാധിച്ചിട്ടിസ്സ. അവരില്‍ ചില അധ്യാപകര്‍ ഓരോ പാഠത്തിനുമൊപ്പം അതാത് ജിയോജിബ്ര വര്‍ക്കുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് വാസുദേവന്‍ സാറിന്റെ സഹകരണത്തോടെ മാത്​സ് ബ്ലോഗ് ആ പാക്കേജിനെ പാഠഭാഗങ്ങളായി മുറിച്ച് മാത്​സ് ബ്ലോഗിലൂടെ നല്‍കുന്നത്. അതിന്റെ ആദ്യപടിയായി താഴെയുള്ള ലിങ്കില്‍ നിന്ന് ഒന്‍പതാം ക്ലാസിലെ വൃത്തങ്ങള്‍ എന്ന പാഠം പഠിപ്പിക്കാനാവശ്യമായ ജിയോജിബ്ര വര്‍ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്ചെടുക്കാം.

ആകെ 13 MB മാത്രമേ ഈ ഫയലിന് വലിപ്പമുള്ളു. ബ്ലോഡ്ബാന്റ് കണക്ഷനില്‍ ഡൗണ്‍ലോഡ്ചെയ്യാന്‍ പരമാവധി 10 മിനിറ്റോളം മതിയാകും. ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന deb ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Manager തെരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റലേഷന്‍ കഴിയുമ്പോള്‍ Applications-Education-Std IX 3rd chapter എന്ന സബ് മെനുവിലായിരിക്കും ഇത് കാണുക.

Click here to download the Geogebra works of Circles (Std IX)

ജിയോജിബ്ര സോഫ്റ്റ്​വെയര്‍

മുകളില്‍ തന്നിരിക്കുന്ന ഐ.സി.ടി പ്രവര്‍ത്തനങ്ങള്‍ കാണണമെങ്കില്‍ സിസ്റ്റത്തില്‍ ജിയോജിബ്ര ആവശ്യമാണ്. ജിയോജിബ്ര ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. മാത്തമാറ്റിക്സുമായി ബന്ധപ്പെട്ട ട്രെയിനിങ്ങ് കോഴ്സുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഒരു സോഫ്റ്റ്‍വെയറായിരുന്നു ജിയോജിബ്ര. അധ്യാപകരുടെ പ്രത്യേക ആവശ്യപ്രകാരം ഹസൈനാര്‍ മങ്കട സാറാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. താഴെ തന്നിരിക്കുന്ന ലിങ്കില്‍ നിന്നും ജിയോജിബ്ര ഡൌണ്‍ലോഡ് ചെയ്തെടുത്ത് home ലേക്ക് extract ചെയ്തിടുക. എന്നിട്ട് ഈ കമാന്‍റ് Root Terminalല്‍ പേസ്റ്റ് ചെയ്താല്‍ ജിയോജിബ്ര ഓട്ടോമാറ്റിക്ക് ആയി ഇന്‍സ്റ്റാള്‍ ആകും. ഏതാണ്ട് 35 MB യോളം വലിപ്പമുണ്ട് ഈ സോഫ്റ്റ്‍വെയറിന്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കണക്ഷനുള്ള സിസ്റ്റത്തില്‍ ഏകദേശം 15 മിനിറ്റിനുള്ളില്‍ ഡൌണ്‍ലോഡ് പൂര്‍ത്തിയാകും.

Click here to download Geogebra for Gnu/Linux 3.2 (35 MB)
(NB: Extracted ഫോള്‍ഡര്‍ ഹോം ഫോള്‍ഡറില്‍ തന്നെ പേസ്റ്റ് ചെയ്യണം. കമാന്റ് text editor ല്‍ നിന്ന് തന്നെ കോപ്പി ചെയ്യണം.)

Click here to download Geogebra for Gnu/Linux 3.8 (67 MB)
(Gnu/Linux 3.8 നു വേണ്ടിയുള്ള Geogebra പാക്കേജ് സിഡിയുടെ iso ഇമേജ് Right click- write to disk വഴി CD യിലേക്ക് write ചെയ്യുക. ആ സി.ഡി. സിനാപ്റ്റിക്ക് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം.
)നേരത്തെ എജുസോഫ്റ്റ് സി.ഡി. Add ചെയ്തവര്‍ Synaptic Package Manager ലെ Settings-Repositories തുറന്ന്, അവിടെ കാണുന്ന ലൈനുകളുടെ മുമ്പിലുള്ള എല്ലാ ടിക് മാര്‍ക്കുകളും കളഞ്ഞ് window ക്ലോസ് ചെയ്ത് Reload (Edit-Reload Package information ) ക്ലിക്ക് ചെയ്യേണ്ടതാണ്.

ഡൌണ്‍ലോഡ് ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഇടയ്ക്ക് നിങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പങ്കുവെക്കാന്‍ കമന്‍റ് ബോക്സ് ഉപയോഗിക്കുമല്ലോ. ഒപ്പം കൂടുതല്‍ അറിവുകള്‍ പങ്കുവെക്കുന്നതിനും.

19 comments:

Anonymous July 30, 2010 at 7:30 AM  

അധ്യാപകരുടെ ആവശ്യപ്രകാരം ജിയോജിബ്രയില്‍ ചെയ്ത ഐ.സി.ടി പാക്കേജിനെ ഓരോ പാഠഭാഗങ്ങളായി മുറിച്ചു നല്‍കുന്നത്. പാഠം പഠിപ്പിക്കുന്നതിനൊപ്പം കുട്ടികളെ കമ്പ്യൂട്ടര്‍ ലാബില്‍ കൊണ്ടുപോയോ ഈ പ്രവര്‍ത്തനങ്ങള്‍ അവരെക്കാണിച്ചു കൊടുക്കുകയോ അവരെക്കൊണ്ട് പരീക്ഷിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ കുട്ടികള്‍ക്ക് അതൊരു മറക്കാനാകാത്ത അനുഭവമായിരിക്കും. പരീക്ഷിക്കുമല്ലോ. പരീക്ഷിച്ച് അഭിപ്രായം പറയണേ.

ഒരിക്കല്‍ക്കൂടി വാസുദേവന്‍ സാറിനോടുള്ള നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം വിനിയോഗിക്കുന്നു.

MURALEEDHARAN.C.R July 30, 2010 at 7:57 AM  

വളരെ ഗുണപരമായ പോസ്റ്റ്
വാസുദേവന്‍മാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍

Sreekala July 30, 2010 at 8:17 AM  

മാത്സ് ബ്ലോഗില്‍ നിന്നും നേരത്തെ തന്ന പാക്കേജ് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ല. പകുതി വരെ വരുമ്പോഴായിരിക്കും ബി.എസ്.എന്‍.എല്‍ പണി മുടക്കുക. അതു കൊണ്ട് പാഠഭാഗങ്ങളായി തിരിച്ച് പാക്കേജ് നല്‍കാനുള്ള പരിപാടി കൊള്ളാം.

മാത്സ് ബ്ലോഗിനും വാസുദേവന്‍ സാറിനും അഭിനന്ദനങ്ങള്‍.

bhama July 30, 2010 at 8:39 AM  

ഉപകാരപ്രദമായ പോസ്റ്റ്
ഇത്തരത്തിലൊരു പോസ്റ്റ് തയ്യാറാക്കാന്‍ സഹായിച്ച വാസുദേവന്‍ മാസ്റ്റര്‍ക്ക് നന്ദി ഒപ്പം ഐ.സി.ടി പാക്കേജിനെ ഓരോ പാഠഭാഗങ്ങളായി തയ്യാറാക്കി തന്നതിന് അഭിനന്ദനങ്ങള്‍

Sankaran mash July 30, 2010 at 10:12 AM  

Sreekala ടീച്ചറുടെ പരാതി എന്റെ സ്ക്കൂളിലെ ഗണിതാധ്യാപകരും പറഞ്ഞിരുന്നു. പാക്കേജിനെ യൂണിറ്റ് അടിസ്ഥാനത്തില്‍ മുറിച്ച് അവതരിപ്പിക്കുന്നത് നന്നായി.

Sankaran mash July 30, 2010 at 10:12 AM  

മാത്സ് ബ്ലോഗിനും വാസുദേവന്‍ സാറിനും അഭിനന്ദനങ്ങള്‍.

Manmohan July 30, 2010 at 10:38 AM  

എന്റെ സ്ക്കൂളിലെ കമ്പ്യൂട്ടറില്‍ 3.2 ആണ് ഉള്ളത്. പാക്കേജ് ഇന്‍സ്ററോള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ താഴെ പറയുന്ന മെസ്സേജ് വരുന്നു. ഇന്‍സ്റ്റ്േള്‍ ചെയ്യാനാകുന്നില്ല. സഹായിക്കുമോ?

"Broken dependencies

your system has broken dependencies. This application can not Continue until this is fixed. To fix it run 'sudo synaptic' or 'sudo apt-get install -f' in a terminal window"

bhama July 30, 2010 at 11:51 AM  

@ Manmohan Sir,

എന്റെ സ്ക്കൂളിലും ഇതെ പ്രശ്നം ഉണ്ടായിരുന്നു.

ഞാന് ചെയ്തത്

Synaptic Package Manager -> Edit -> Fix broken Packages -> Apply
അതിനു ശേഷം
Settings -> Repositories -> അവിടെ കാണുന്ന ലൈനുകളുടെ മുമ്പിലുള്ള എല്ലാ ടിക് മാര്‍ക്കുകളും കളഞ്ഞ് window ക്ലോസ് ചെയ്തു, Reload ചെയ്യണം. അതിന്
Edit-Reload Package information

ഇത് ചെയ്ത ശേഷം പാക്കേജ് ഇന്സ്റ്റാള് ചെയ്തപ്പോള് ശരിയായി ഒന്നു ചെയ്തു നോക്കൂ.

Lalitha July 30, 2010 at 5:40 PM  

വാസുദേവന്‍ സാറിനു അഭിനന്ദനങ്ങള്‍‍ .
Actually Geogibra is very helpful. While preparing Question papers, Worksheet ..etc pictures are drawn in geogibra, saved as pictures and inserted in the word file. This is very convenient.

JOHN P A July 30, 2010 at 7:34 PM  

ICT training കഴിഞ്ഞു വന്നതേയുള്ളൂ
കോഴ്സില്‍ വച്ച് നോക്കി. എല്ലാ വിഷയക്കാരെയും കാട്ടിക്കൊടുത്തു. ഇന്ന് ജിയോജിബ്രതന്നയായിരുന്നു പഠിച്ചത്
നന്ദി വാസുദേവന്‍ സാര്‍

JOHN P A July 30, 2010 at 7:34 PM  
This comment has been removed by the author.
JAYAN July 30, 2010 at 10:07 PM  

ജിയോജിബ്രയില്‍ ചെയ്ത ഐ സി ടി പാകേജിനെ ഓരോ പാടഭാഗങ്ങളായി മുറിച്ചു നല്‍കുന്നത് വളരെ പ്രയോജനകരമാണ് .
വാസുദേവന്‍‌ സാറിനു മാത്സ് ബ്ലോഗിനും അഭിനന്ദനങ്ങള്‍ .

ഡ്രോയിങ്ങ് മാഷ് July 31, 2010 at 7:26 AM  

മാസ്റ്റര്‍ ട്രെയിനേഴ്സ് സ്ക്കൂള്‍ അധ്യാപകരാണെന്നുള്ളത് നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. ലിനക്സ് പോലൊരു പുതിയ സംരംഭവുമായി സര്‍ക്കാര്‍ എത്തിയപ്പോള്‍ അത് വിജയിപ്പിക്കാന്‍ അധ്വാനം ചെയ്തതും വിപ്ലവകരമായ നേട്ടം വരിച്ചതുമെല്ലാം അധ്യാപകസമൂഹം മൊത്തം അഭിമാനത്തോടെ നോക്കിക്കാണുന്നു.

മാസ്റ്റര്‍ ട്രെയിനേഴ്സിനും ഐടി@സ്ക്കൂള്‍ പ്രൊജക്ടിനും അഭിവാദ്യങ്ങള്‍

ghs kandala July 31, 2010 at 2:20 PM  

eവീദ്യയുടെ കൂടെ കിട്ടിയ D V D open ആകുന്നില്ല.
എന്താ പ്രശ്നം?

Manu July 31, 2010 at 7:10 PM  

സ്കൂള്‍ പാര്ലമെന്റ്റ് ഇലക്ഷന് മായി ബന്ധപ്പെട്ട ഈ ഉത്തരവ് ആര്ക്കെങ്ങിലും അപ്‌ലോഡ്‌ ചെയ്യാമോ..?

go no 194/2007 dated 5-11-2007

venugopalan July 31, 2010 at 9:18 PM  

I shown all the applets in the losers camp
with vasudevan sir's name and ofcourse maths blog. they enjoyed it. thanks to both.

sunil August 1, 2010 at 7:49 AM  

ഈ പാക്കേജ് വാസുദൈവന്‍ സാര്‍ ഉണ്ടാക്കിയതാണോ. കോട്ടക്കല്‍ മാസ്റ്റര്‍ ട്രൈനര്‍മാരുടെ വര്‍ക്ക് ഷോപിപില്‍ ഉണ്ടാക്കിയതല്ലെ. ഉണ്ടാക്കിയ ആളിന്‍റെ പേര് പറയണം.

Anonymous August 1, 2010 at 8:11 AM  

ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുരളീകൃഷ്ണന്‍ മാഷിന്റേതടക്കമുള്ള പേരുകള്‍ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട് സുനില്‍ മാഷേ. ഞങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം വൃത്തങ്ങള്‍ എന്ന യൂണിറ്റിന്റെ ജിയോജിബ്ര വര്‍ക്കുകള്‍ മുറിച്ചു തരുന്നതിന് സഹായിച്ചത് വാസുദേവന്‍ സാറാണ്. അദ്ദേഹം ഫയല്‍ മാത്രമേ അയച്ചു തന്നിട്ടുള്ളു. പോസ്റ്റ് തയ്യാറാക്കുന്നത് ബ്ലോഗ് ടീമാണ്.

Manmohan August 7, 2010 at 9:25 PM  

ആഗസ്റ്റിലെ ആകാശക്കാഴ്ചയുടെ തീയതികള്‍ ബ്ലോഗില്‍ നല്‍കിയത് നന്നായി. വ്യത്യസ്തതയുള്ള വിശേഷങ്ങള്‍ സൈഡ്ബോക്സുകളില്‍ നല്‍കുന്നതും കൊള്ളാം. ചിന്താവിഷയം ഇപ്പോള്‍ Update ചെയ്യാറില്ലേ?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer