ഗണിതമാമാങ്കം തിരുനാവായയില്‍..!

>> Saturday, April 24, 2010

ചരിത്രപ്രാധാന്യമുള്ള നാടാണ് നിളാതീരത്തുള്ള തിരുനാവായ. ഗണിതപരമായും തിരുനാവായയ്ക്ക് പ്രാധാന്യമുണ്ട്. പല കേരളീയ ഗണിതശാസ്ത്രജ്ഞരും തങ്ങളുടെ കണ്ടെത്തലുകള്‍ മറ്റുള്ളവരുമായി പങ്കുവച്ചിരുന്നത് നിളാതീരത്തു നടന്നിരുന്ന ഗണിതസദസ്സുകളിലായിരുന്നു. തിരുനാവായില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന മാമാങ്കമഹോത്സവത്തില്‍ എല്ലാ മേഖലകളിലേയും പ്രഗല്ഭര്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. എ ഡി ഏഴാം നൂറ്റാണ്ടില്‍ തിരുനാവായില്‍ വച്ചു നടന്ന മാമാങ്കമഹോത്സവത്തിലാണ് അനേകം നൂറ്റാണ്ടുകളായി കേരളത്തില്‍ പ്രചാരമുള്ള ജ്യോതിഷഗണിത രീതിയായ പരഹിതസമ്പ്രദായം അംഗീകരിച്ചത്. ആര്യഭടീയഗണിതത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി എ ഡി 683 ല്‍ ഹരിദത്തനാണ് ഈ രീതീക്ക് രൂപം നല്കിയത്.

തിരുനാവായ വീണ്ടും ഒരു ഗണിതശാസ്ത്രമാമാങ്കത്തിനായി ഒരുങ്ങുന്നു. ആദികാലങ്ങളില്‍ ഗണിതശാസ്ത്രജ്ഞര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനാണ് മാമാങ്കത്തില്‍ പങ്കെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ ഗണിതത്തില്‍ കഴിവും അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്താനാണ് മാമാങ്കം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലയില്‍ നടത്തി വരുന്ന പ്ര വര്‍ത്തനങ്ങളടെ തുടര്‍ച്ചയാണ് ഇത്.

ഗണിതശാസ്ത്ര ബോധനത്തിലെ പൊള്ളുമിടങ്ങള്‍ കണ്ടെത്തുക, പരിഹാരം ആരായുക എന്നത് ഗണിതശാസ്ത്ര മാമാങ്കത്തിന്റെ ലക്ഷ്യ ങ്ങളിലൊന്നാണ്. ഈ ലക്ഷ്യ ത്തോടേ മലപ്പുറം ജില്ലയിലെ മൂന്നു വിദ്യാഭ്യാസജില്ലകളിലും പാലക്കാട് ഡയറ്റിലെ അധ്യാപകനായ ശ്രീ നാരായണനുണ്ണിയുടെ നേതൃത്വത്തില്‍ ഗണിതാദ്ധ്യാപകര്‍ക്കായി എകദിന ശില്പശാല നടത്തി പൊള്ളുമിടങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തി. ശില്പശാലയോടനുബന്ധിച്ച് ഗണിതശാസ്ത്ര മാമാങ്കം എന്ന് എന്തിന്, കേരളത്തിന്റെ ഗണിതശാസ്ത്ര പാരമ്പര്യം , ഇന്റര്‍പ്ളെ ബിറ്റ് വീന്‍ അനാലിസിസ് ആള്‍ജിബ്ര & ജ്യോമട്രി, സമകാലിക ഗണിതം ബീജഗണിതം മുതല്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടത്തി. ഡോ. എം. പി. പരമേശ്വരന്‍, ഡോ. പി.ടി. രാമചന്ദ്രന്‍, ഡോ. എം. ജെ. പരമേശ്വരന്‍ (ഡയറക്ടര്‍, കേരള സ്ക്കൂള്‍ ഓഫ് മാത്തമാറ്റിക്സ്), ജാതവേദന്‍( CUSAT) ഇവരാണ് സെമിനാര്‍ അവതരിപ്പിച്ചത്. കുട്ടികളില്‍ നിന്ന് പൊള്ളുമിടങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തുന്നതിനു വേണ്ടി വിവിധ ഉപജില്ലകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ജ്യാമിതീയ നിര്‍മിതികള്‍ ശില്പശാല നടത്തി. ശില്പശാലയ്ക്ക് രശ്മിദാസ് (ആര്‍ക്കിടെക്ട്), ബാലന്‍ (എന്‍ജിനീയര്‍), ബെന്നി അധ്യാപകന്‍, ഗവ. ഹൈസ്ക്കൂള്‍ പുലാങ്കോട് എന്നിവര്‍ നേതൃത്വം നല്കി.

ഗണിതത്തില്‍ കഴിവും അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്തുക, കോഴിക്കോട് സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ സഹായത്തോടെ ഈ കുട്ടികള്‍ക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്കുക, കേരളത്തിനകത്തും പുറത്തുമുള്ള ഗണിതശാസ്ത്ര വിദഗ്ദരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള പാഠ്യപദ്ധതിയില്‍ ഏഴാം ക്ളാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഏപ്രില്‍ 25നു അഭിരുചി പരീക്ഷ നടത്തും. ‌‌
2010 മെയ് 8,9 തിയതികളിലായി തിരുനാവായില്‍ വച്ചു നടത്തുന്ന ഗണിതശാസ്ത്രമാമാങ്കത്തില്‍ പ്രധാനമായും മൂന്നു തലങ്ങളിലുള്ള സംവാദങ്ങളാണ് നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ഗണിതശാസ്ത്ര വിദഗ്ദര്‍ അഭിരുചി പരീക്ഷയിലൂടെ കണ്ടെത്തുന്ന കുട്ടികളുമായും പൊള്ളുമിടങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി അധ്യാപകരുമായും ഗവേഷണത്തില്‍ താല്പര്യം വളര്‍ത്തുന്നതിന് ഗവേഷണതല്പരരായ വിദ്യാര്‍ഥികള്‍ ,അധ്യാപകര്‍ എന്നിവരുമായും സംവദിക്കും.
‌‌‌
തൂണിലും തുരുമ്പിലും ഗണിതം കാണാന്‍ കഴിയുന്ന രീതിയില്‍ ഗണിതമാമാങ്കനഗരിയാകെ അലങ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍

13 comments:

dhanush April 24, 2010 at 6:34 AM  

palakkadu jillayilum ingane onnundayirunnenkil enikkum pankedukkamayirunnu................

സുജനിക April 24, 2010 at 7:51 AM  

കേട്ടിട്ട് പങ്കെടുക്കാൻ കൊതി.അഭിരുചി പരീക്ഷയിൽ ജയിക്കില്ല. അതു മിടുമിടുക്കന്മാർക്കേ സാധിക്കൂ. എന്നാൽ കണക്ക് ഇഷ്ടപ്പെട്ടിരുന്ന, കഴിഞ്ഞകാലങ്ങളിലെ കണക്ക് പഠിത്തം കൊണ്ട് കണക്ക് പേടി മാത്രമായ കുട്ടിക്ക് എന്തു ചെയ്യാൻ കഴിയും? എല്ലാ കുട്ടിക്കും പ്രാ‍പ്യമായ , വളരാനുള്ള സാഹായം നൽകുന്ന ‘മാമാങ്കം’ എവിടെയാണുണ്ടാവുക?

വി.കെ. നിസാര്‍ April 24, 2010 at 9:47 AM  

പൊള്ളുമിടങ്ങളെന്ന ആശയം നന്ന്!
ഒന്‍പതാം ക്ലാസ്സിലെ 'അടിസ്ഥാന അനുപാത സിദ്ധാന്തം' ഇത്തരത്തിലുള്ള ഒരു പൊള്ളുന്ന ഇടമായി തോന്നിയിട്ടുണ്ടോ?
എങ്കില്‍ അത് പരിഹരിക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്നുകൂടെ കേട്ടാല്‍ കൊള്ളാം!

JOHN P A April 24, 2010 at 5:36 PM  

പ്രിയ സിസ്സാര്‍ സാര്‍
അടിസ്ഥാന അനുപാതസിദ്ധത്തിന് ചൂടുണ്ട്. നല്ലോരു വര്‍ക്ക്ഷീറ്റും ,ചില പേപ്പര്‍ കട്ടിങ്ങ് ലാബ് വര്‍ക്കുമുണ്ടെങ്കില്‍ കുട്ടിക്ക് സ്വയം പഠിക്കാം.ആപ്ലിക്കേഷനുകളാണ് പ്രധാനപ്പെട്ടത്.അതിനായി നല്ല റഫറന്‍സ് വേണം.Triangles എന്ന AMTI യുടെ പുസ്തകം നന്ന്
രണ്ടുവര്‍ഷം മുന്‍പുള്ള annual course ല്‍ ഇതോരു പഠനവിഷയമായിരുന്നു.

Unknown April 24, 2010 at 6:08 PM  

സെന്‍സസ് ഡ്യൂട്ടി ഉള്ളതിനാല്‍ പലപ്പോഴും ബ്ലോഗില്‍ ഇടപെടാനാകന്നില്ല എന്ന ഖേദമുണ്ട്. വാല്വേഷന്‍ ഡ്യൂട്ടിയുള്ളവര്‍ ഇന്ന് ഫ്രീയാകും. പക്ഷെ ഞങ്ങളെപ്പോലെ സെന്‍സസ് ഡ്യൂട്ടിയുള്ള ടീച്ചര്‍മാരോ.

നിസാര്‍ സാര്‍ പറഞ്ഞത് ശരിയാണ്. ഒന്പതാം ക്ലാസിലെ അടിസ്ഥാന അനുപാത സിദ്ധാന്തം (Basic proportionality theorem) ശരിക്കും ചുട്ടുപൊള്ളുന്ന ഒരിടമാണ്. എന്റെ നോട്ടത്തില്‍ ഹൈസ്ക്കൂള്‍ ക്ലാസുകളില്‍ മറ്റൊന്നിനേയും പൊള്ളുന്ന ഇടമായി പറയാനാകില്ല. എല്ലാ ഗണിതധ്യാപകരും അത് "എളുപ്പമാണ് എളുപ്പമാണ്" എന്ന് പറയും. പക്ഷെ, എങ്ങനെ എളുപ്പത്തില്‍ കുട്ടികളിലേക്കിത് എത്തിക്കാം.

ക്ലസ്റ്ററുകളില്‍ നിന്നോ പാഠപുസ്തകത്തില്‍ നിന്നോ എളുപ്പത്തില്‍ Basic proportionality theorem പഠിപ്പിക്കാന്‍ ഒരു വഴി കിട്ടിയിട്ടില്ല. മാത്‍സ് ബ്ലോഗിലെ അധ്യാപകരില്‍ നിന്നോ വായനക്കാരില്‍ നിന്നോ ഒരു മറുപടി കിട്ടുമെന്ന് കരുതുന്നു

Sreenilayam April 24, 2010 at 7:22 PM  

"ഒന്പതാം ക്ലാസിലെ അടിസ്ഥാന അനുപാത സിദ്ധാന്തം (Basic proportionality theorem) ശരിക്കും ചുട്ടുപൊള്ളുന്ന ഒരിടമാണ്.

ക്ലസ്റ്ററുകളില്‍ നിന്നോ പാഠപുസ്തകത്തില്‍ നിന്നോ എളുപ്പത്തില്‍ Basic proportionality theorem പഠിപ്പിക്കാന്‍ ഒരു വഴി കിട്ടിയിട്ടില്ല. മാത്‍സ് ബ്ലോഗിലെ അധ്യാപകരില്‍ നിന്നോ വായനക്കാരില്‍ നിന്നോ ഒരു മറുപടി കിട്ടുമെന്ന് കരുതുന്നു."

എന്നിട്ട് കിട്ടിയൊ സ്വപ്ന ടീച്ചറേ, എല്ലാവർക്കും അത് പ്രയാസമാണെന്ന് മൻസ്സിലയില്ലെ? ഒൻപതാം ക്ലാസിൽ അങ്ങനൊരു സാധനം പഠിക്കാനുണ്ടായിരുന്നെന്ന് ടീച്ചർ പറഞ്ഞപ്പോലാൺ ഓർത്തത്. അന്നത് പഠിക്കാതെ വിട്ടു. അതൊന്നും പരീക്ഷക്ക് വരില്ല ടീച്ചറെ.

Jomon April 24, 2010 at 7:34 PM  
This comment has been removed by the author.
AZEEZ April 24, 2010 at 7:58 PM  

അടിസ്ഥാന അനുപാത സിദ്ധാന്തത്തിനു ഒരു ചെറിയ practical.

ഈ പരീക്ഷണം എങ്ങനെയുണ്ടെന്ന് നോക്കൂ.

JOHN P A April 24, 2010 at 10:03 PM  

കുട്ടികള്‍ക്ക് പൊള്ളലുണ്ടാക്കുന്ന ( ടീച്ചര്‍മാര്‍ക്കും)പൊള്ളലുണ്ടാക്കുന്ന ,ആദ്യകാലങ്ങളില്‍ എന്നെ ഒരുപാട് പൊള്ളിച്ചിട്ടുള്ള ചില മേഖലകളുണ്ട്. മാമാങ്കചിന്തകളില്‍ അവ അക്കമിട്ടെഴുതാന്‍ ഞാന്‍ ശ്രമിക്കട്ടെ
1) ഏഴാം ക്ലാസുമുതല്‍ പഠിക്കുന്ന,പഠിപ്പിക്കുന്ന പൈതഗോറസ് തത്വം എങ്ങനെ തെളിയിക്കാമെന്ന് ഒരിക്കല്‍ ഒരു മിടുക്കന്‍ ചോദിച്ചു.അവനുവേണ്ടത് വേരിഫിക്കേഷനോ എക്പിരിമെന്റെഷനോ അല്ല,മറിച്ച് ജ്യാമിതീയ തത്വങ്ങളുപയോഗിച്ചുള്ള തെളിവായിരുന്നു
2) root 2 ,root3 എന്നിവയുടെ അഭിന്നകസ്വഭാവം തെളിയിക്കുന്നത്
3) അനുപാതം ജ്യാമിതിയില്‍ എന്ന യൂണിറ്റിലുള്ള angle bisector theorem( exterior and interior)
4) pie യുടെ തനതു സ്വഭാവം
5) പോളിനോമിയലിന്റെ സിന്തറ്റിക്ക് ഹരണത്തിന്റെ യുക്തിവിചാരം
6)അനുപാതം എന്ന ആശയം കുട്ടികളിലെത്തിക്കുന്നത്
7) 0,90 എന്നീ കോണുകളുടെ trigonometric ratio
8) the proof of the concept " the centroid of a triangle divides the medians in the ratio 2:1

ബ്ലാഗിലൂടെ നമുക്കു ഒത്തിരി കാര്യങ്ങല്‍ ചെയ്യാനുണ്ട്. തിങ്കളാഴ്ച തുടങ്ങുന്ന DRG maths പരിശീലനത്തില്‍ blogteam അംഗങ്ങലുടെ സജീവ പങ്കാളിത്തമുണ്ടാകും.​നമ്മുടെ സന്തര്‍ശകരുടെ വിലപ്പെട്ട നിര്‍ദ്ദശങ്ങള്‍ ചര്‍ച്ചചെയ്യപ്പെടും.

Hari | (Maths) April 24, 2010 at 10:49 PM  

ഗണിതശാസ്ത്ര മാമാങ്കത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പൊള്ളുമിടങ്ങളുടെ ലിസ്റ്റ് ഇവിടെ ഉണ്ട്.

ഏകലവ്യൻ April 25, 2010 at 6:18 PM  

very nice

Sreejithmupliyam April 26, 2010 at 12:55 PM  

How to re install grub?

Which is the SSLC Result publishing date? Any information about it?

Sreejithmupliyam

Unknown June 8, 2010 at 4:33 PM  

Hope mathematics teachers would find it relevant.
http://ckraju.net/papers/MathEducation2RopeTrick.pdf

http://ckraju.net/papers/calculus-without-limits-background-paper.pdf

http://ckraju.net/software/calcode.html

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer