300,000 Page Hits!

>> Sunday, April 4, 2010

മൂന്നുലക്ഷത്തിന്റെ നിറവിലാണ് നമ്മള്‍ ഇപ്പോള്‍. ഇതോരു കൂട്ടായ്മയുടെ വിജയമാകുമ്പോള്‍ സംത്യപ്തിയേറെയാണ്. പുതിയ സന്ദര്‍ശകര്‍, പുതിയ അനുഭവങ്ങള്‍, പുതിയ പാഠങ്ങള്‍........
കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുവേണ്ടി നല്‍കാന്‍ കഴിഞ്ഞ ചോദ്യങ്ങളും,പഠന പ്രവര്‍ത്തനങ്ങളും, പിന്നെ അവയുടെ തുടര്‍ച്ചയായി കമന്റ് ബോക്സില്‍ നിറഞ്ഞ ചര്‍ച്ചകളും ഒത്തിരി പ്രയോജനകരമായിരുന്നെന്ന് നാം തിരിച്ചറിഞ്ഞു. മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുന്നവരും തെളിമയുള്ള ചിന്തകളുമായി നമുക്കൊപ്പം ചേര്‍ന്നപ്പോള്‍ അത് അംഗീകാരത്തിന്റെ അടയാളമായി. ഗണിത ബ്ലോഗിന്റെ മുഖം മാറുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പുതിയ വിദ്യാഭ്യാസ ചിന്തകളില്‍ കുട്ടിയുടെ സമഗ്രവളര്‍ച്ചയ്ക്കു വിഷയാധിഷ്ഠിത പഠനത്തേക്കാള്‍ , വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള രീതീശാസ്ത്രമാണ് (Methodology) അഭികാമ്യം . അധ്യാപകന്‍ നേരിടുന്ന പുതിയ വെല്ലുവിളികളും ഇതുതന്നെയത്രേ. കുട്ടികളുടെ തെളിഞ്ഞ ചിന്തകള്‍ (ഹിത, അമ്മു, ഗായത്രി, അനൂപ് , ധനുഷ് .) അധ്യാപകര്‍ക്കു പുതിയ പാഠങ്ങള്‍ പകര്‍ന്നുതരുന്നു എന്നത് ഒരനുഗ്രഹം തന്നെ. അവരുടെ പരിഭവങ്ങളും ,പിണക്കങ്ങളും ഒരു ലക്ഷ്യത്തിലേയ്ക്കുള്ളതായതിനാല്‍ അംഗീകരിക്കപ്പെടേണ്ടതുമാണ്. ലക്ഷങ്ങളേക്കാള്‍ വലുത് ലക്ഷ്യങ്ങളാണെന്നറിഞ്ഞുകൊണ്ടുതന്നെ ഈ യാത്രയില്‍ കഴിവുള്ള എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഇനിയിതാ, ജോണ്‍മാഷിന്റെ വക ഒരു ചോദ്യം.............

ഭൂമിയിലെ ഗ്രാവിറ്റി മൂലമുള്ള ത്വരണത്തിന്റെ(acceleration due to gravity) 1 / 6 ആണല്ലോ ചന്ദ്രനില്‍. 2 മീറ്റര്‍ പൊക്കമുള്ള ഒരു പോള്‍വാള്‍ട്ടര്‍ 5 മീറ്റര്‍ പൊക്കമുള്ള ഒരു ക്രോസ് ബാര്‍ ഭൂമിയില്‍ തരണം ചെയ്യും.അയാള്‍ക്ക് ചന്ദ്രനില്‍ ഏകദേശം എത്ര പൊക്കത്തില്‍ ചാടാന്‍ കഴിയും?

1 comments:

Anonymous April 18, 2010 at 6:01 AM  

മൂന്നു ലക്ഷം പേജു ഹിറ്റുകളോടനുബന്ധിച്ചുള്ള കമന്റുകള്‍ ഇവിടെ കാണാം

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer