പുതിയ പാഠപുസ്തകത്തെപ്പറ്റി

>> Wednesday, May 20, 2009

ലോകാരംഭം മുതല്‍ക്കേ അനവരതം തുടരുന്ന ഒരു പ്രതിഭാസമാണ് മാറ്റം. പ്രാകൃത മനുഷ്യനില്‍ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള വികാസം തന്നെ ഈ പ്രതിഭാസത്തിന്റെ പരിണിതഫലമാണെന്ന് നമുക്കറിയാം. ഉരുളന്‍ തടികളില്‍ നിന്നും വൃത്താകൃതിയിലുള്ള നേര്‍ത്ത മരച്ചക്രങ്ങളിലേക്കുള്ള ചക്രത്തിന്റെ മാറ്റം അവന്റെ പ്രയാണത്തിന് വേഗത കൂട്ടി. ജീവിതത്തിന്റെ നാനാമേഖലകളിലും അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണ് ആധുനിക കാലഘട്ടത്തിന്റെ ജീവനാഡി.
മറ്റേതു മേഖലകളിലുമെന്ന പോലെ വിദ്യാഭ്യാസ രംഗത്തും ഈ മാറ്റം പ്രകടമാണ്. വിദ്യാര്‍ത്തിയുമായി നമ്മുടെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബൗദ്ധിക പരിണാമം ഏത് ഗുരുവാണ് കൊതിക്കാത്തത്? പുതിയ എട്ടാം ക്ലാസ് പാഠപുസ്തകം പരിചയപ്പെട്ടു കാണുമല്ലോ. എന്താണ് അഭിപ്രായം? കാലാകാലങ്ങളായി അദ്ധ്യാപകലോകം മുറവിളി കൂട്ടുന്ന അവതരണരീതിയിലെ വഴക്കം ഈ പാഠപുസ്തകത്തില്‍ കാണാനാകുന്നുണ്ടോ? കുട്ടിക്ക് അവന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് ഈ പുസ്തകം വഴികാട്ടിയാകുമോ ? അദ്ധ്യാപകന് താന്‍ നയിക്കുന്ന വഴിയിലൂടെ കുട്ടിയെ നടത്താനും എളുപ്പത്തില്‍ അവനെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാനും കഴിയുമോ? പാഠപുസ്തക രചയിതാക്കള്‍ എന്തെങ്കിലും വിസ്മരിച്ചിട്ടുണ്ടോ?
ശക്തവും ഗുണകരവുമായ ഒരു ചര്‍ച്ച പ്രതീക്ഷിക്കുന്നു.

3 comments:

Anonymous May 23, 2009 at 2:32 PM  

Course valare nannaayirunnu. abhinandanagal

Moly Tr

Anonymous May 27, 2009 at 5:18 PM  

Pls inform change of date/timings thru newspaper instead of giving in blogs so that everyone can be known

Anonymous May 27, 2009 at 6:17 PM  

ഞങ്ങളെക്കൊണ്ട് കഴിയുന്ന ഒരേ ഒരു കാര്യം ഇതു മാത്രമാണ്. പത്രത്തില്‍ വിവരം കൊടുക്കാന്‍ ഒഫീഷ്യല്‍സിനല്ലേ കഴിയൂ. ആ വിവരം ബ്ലോഗിലൂടെ പങ്കു വെക്കാനെങ്കിലും ഞങ്ങള്‍ ശ്രമിച്ചില്ലേ ടീച്ചര്‍?
കമന്‍റിന് നന്ദി.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer