SSA യ്ക്ക് പകരം RMSA സ്ക്കൂളുകളിലേക്ക്
>> Monday, March 22, 2010
കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പോസ്റ്റാണിത്. പുതുതായി വരുത്തിയ മാറ്റങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിച്ചിട്ടു വേണം ഡാറ്റാ എന്‍ട്രി നല്‍കാന്‍. ഈ വര്‍ഷത്തോടെ നമ്മുടെ എസ്.എസ്.എ. പദ്ധതി വിടപറയുകയാണല്ലോ? പകരമായി 9, 10, 11, 12 ക്ലാസ്സുകളെ ക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആര്‍.എം.എസ്.എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) വരികയാണ്. അതിന്റെ പ്രാരംഭ നടപടികള്‍ക്കായി എല്ലാ സ്കൂളുകളുടേയും മുഴുവന്‍ വിവരങ്ങളും സമയബന്ധിതമായി ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഈ മാസം 30 നു മുമ്പായി വേണം അപേലോഡിങ്ങ് നടത്തേണ്ടത്. ഏതാണ്ടെല്ലാ വിവരങ്ങളും നമ്മുടെ ബ്ലോഗിലെ ഡൗണ്‍ലോഡ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്ലോഡിങ്ങിന്റെ എളുപ്പത്തിനായി, ആദ്യം നമ്മുടെ ബ്ലോഗില്‍ ഡൗണ്‍ലോഡില്‍ നല്‍കിയിരിക്കുന്ന ഡാറ്റാ കാപ്ചറിങ്ങ് ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിച്ചുവെച്ചാല്‍ നന്ന്.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA) നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും സമഗ്ര വിവരശേഖരണം നടത്തുന്നു. ഹൈസ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, സ്‌പെഷ്യല്‍ സ്‌കൂള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് തുടങ്ങിയ സ്‌കൂളുകള്‍ പദ്ധതിയുടെ പരിധിയില്‍ വരും. പുതിയ ക്ലാസ്സ്മുറികള്‍ നിര്‍മ്മിക്കുക, സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യല്‍, വൈദ്യുതീകരണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, അധ്യാപക പരിശീലനം തുടങ്ങിയ കാര്യങ്ങളെല്ലാം എട്ടാംക്ലാസ്സുമുതല്‍ പ്ലസ്ടു തലം വരെയുള്ള സ്‌കൂളുകള്‍ക്ക് മാധ്യമിക് ശിക്ഷാ അഭിയാന്‍ വഴി ലഭിക്കും. ഇതിന്റെ ആദ്യപടിയായാണ് അത്തരം സ്‌കൂളുകളുടെ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും വിവരശേഖരണം തുടങ്ങിയിട്ടുള്ളത്. ഇനി RMSA ഡാറ്റാ എന്‍ട്രിക്ക് ആവശ്യമായ ഓപ്പറ എന്ന ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ചും ഡാറ്റാ എന്‍ട്രിയിലെ പൊതുസംശയങ്ങളെപ്പറ്റിയും തുടര്‍ന്നു വായിക്കാം. (Read More ല്‍ ക്ലിക്ക് ചെയ്യൂ)
മാധ്യമിക് ശിക്ഷാ അഭിയാന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകള്‍ ആവശ്യങ്ങളും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഫെബ്രുവരി 27 നകം ഓണ്‍ലൈനായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. സ്ക്കൂള്‍ ലിനക്സ് വഴി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനായി "ഓപ്പറ" എന്ന വെബ് ബ്രൗസര്‍ വേണം. ബ്ലോഗിന്റെ ഡൗണ്‍ലോഡില്‍ നിന്നോ ഇവിടെ നിന്നോ ഓപ്പറ ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ലഭിക്കുന്ന ഡെബിയന്‍ പാക്കേജ്, റൈറ്റ് ക്ലിക്കു ചെയ്ത് open with g-debi package installer വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. വിന്‍ഡോസില്‍ വര്‍ക്കു ചെയ്യുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പോലെ തന്നെയുള്ള ഒരു സോഫ്റ്റ്വെയറാണ് ഓപ്പറ. മോസില്ലയുടെ പല വേര്‍ഷനുകളിലും ഈ സൈറ്റ് തുറക്കാമെങ്കിലും വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശം അതേപടി അനുസരിക്കുന്നതാണ് ഉചിതം.
മാപ്പിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ക്കൂളുകള്‍ ലോഗിന്‍ ചെയ്യുന്ന വിധം
LINK FOR DATA ENTRY : www.semisonline.net
ഉദാ: ജി.എച്ച്.എസ്സ്.എസ്സ്. കുണ്ടംകുഴി 32103007001
NB: പരിശീലനം കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ഓണ്‍ ലൈനില്‍ നല്‍കുന്നത് പൂര്‍ത്തിയാക്കണം
Read More | തുടര്‍ന്നു വായിക്കുക







