പത്താം ക്ലാസ്സ് ഐ.ടി. പരീക്ഷ2019 സര്‍ക്കുലര്‍ DOWNLOADSല്‍
സമഗ്ര
‍ഡയറ്റ് ആലപ്പുഴ തയ്യാറാക്കിയ പത്താംക്ലാസ്സ് പഠനസഹായി "നിറകതിര്‍-2019"
മലയാളം | ഇംഗ്ലീഷ് | ഹിന്ദി | ഫിസിക്സ് | കെമിസ്ട്രി | ബയോളജി | സോഷ്യല്‍ സയന്‍സ്1 | സോഷ്യല്‍ സയന്‍സ്2 | ഗണിതം

INCOME TAX 2018-19

>> Monday, January 7, 2019

2018-19 വർഷത്തെ ആദായനികുതിയുടെ അവസാനതവണ അടയ്‌ക്കേണ്ടത് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നുമാണല്ലോ. നികുതി കണക്കാക്കി ഇതുവരെ അടച്ചത് കുറച്ച് ബാക്കി വരും മാസങ്ങളിൽ തുല്യ വീതങ്ങളാക്കി അടയ്ക്കാം. ടാക്സ് ഇപ്പോഴേ കൃത്യമായി കണക്കാക്കുന്നത് വഴി അവസാന മാസത്തെ പ്രയാസങ്ങൾ ഒഴിവാക്കാം. ഈ വർഷം 40,000 രൂപ Standard Deduction കൂടി ശമ്പളത്തിൽ നിന്നും കിഴിവ് ലഭിക്കും എന്നതിനാൽ അടച്ചത് കൂടിയോ എന്ന് കൂടി നോക്കണം. Anticipatory Statement, Final Statement, Form 10 E എന്നിവ തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ് വെയറുകളും ആദായ നികുതി സംബന്ധമായി അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെ കുറിച്ചുള്ള നോട്ടുകളും ഡൌൺലോഡ് ചെയ്യാം.
INCOME TAX SOFTWARES
2018-19 ലെ ആദായ നികുതി സംബന്ധമായ വിവരങ്ങൾ അടങ്ങിയ ഫയൽ ഇതാ ചുവടെ .

18 comments:

SOLU January 8, 2019 at 10:42 PM  

tanku sir

Unknown January 9, 2019 at 1:35 AM  

Sir,
      2018-19 ലെ ആന്റിസിപ്പേറ്ററി വരുമാന നികുതി കണക്കാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുപയോഗിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം ഉണര്‍ത്തുവാനാണ് ഈ പ്രതികരണം

ഈ സോഫ്റ്റ്‌വെയറുപയോഗിച്ച് form 10E പ്രകാരം റിലീഫ് കണക്കാക്കുമ്പോള്‍ മുന്‍ വര്‍ഷം 80C പ്രകാരമുള്ള കിഴിവായ 150000/- പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താത്തവര്‍ക്ക് ( ഉദാഹരണത്തിന് 2017-18 ല്‍ 1,10,000 രൂപ മാത്രം 80C യില്‍ ഉപയോഗപ്പെടുത്തിയവര്‍ക്ക്) അര്‍ഹതപ്പെട്ട കിഴിവ് ലഭ്യമാകുന്നില്ല.

                                            Ebrahim.V.A, Ph.9495676772

Sudheer Kumar T K January 9, 2019 at 10:32 AM  

Ebrahim Sir, 10 E ഫോറത്തിൽ ഈ വർഷം നടത്തിയ സേവിങ്സ് പഴയ കാലത്തേക്ക് കൊണ്ട് പോയി റിലീഫ് നേടാൻ കഴിയില്ല. പഴയ കാലത്തെ വരുമാനം ഈ വർഷം ലഭിച്ചത് ഈ വർഷത്തെ Taxable Income ത്തിൽ നിന്നും ഒഴിവാക്കി പഴയ കാലത്തേക്ക് കൊണ്ട് പോകാം എന്ന് മാത്രം.

anu January 9, 2019 at 5:51 PM  

SIR ,
KOODUTHALAYI TAX ADACHUPOYAL THIRICHU KITTUMO?
ANU,KUTTIADY

Sudheer Kumar T K January 9, 2019 at 7:46 PM  

Anu Sir, അധികം അടച്ച ടാക്സ് തിരിച്ചു കിട്ടും. ജൂലൈ മാസത്തിൽ ഇൻകം ടാക്സ് റിട്ടേൺ ഇ ഫയലിംഗ് നടത്തുക. അതിൽ കാണിക്കുന്ന തിരിച്ചു കിട്ടാനുള്ള തുക ബാങ്ക് അക്കൗണ്ട് വഴിയോ ചെക്ക് വഴിയോ തിരിച്ചു കിട്ടും.

SANTHINIKETHAN January 10, 2019 at 10:18 PM  

2012 ൽ സർവീസിൽ പ്രവേശിച്ചെങ്കിലും 2016 ൽ ആണ് അപ്പ്രൂവൽ ലഭിച്ചത് .മുൻ വർഷങ്ങളിലെ ശമ്പളം മുഴുവൻ ഇപ്പോൾ pf ൽ ലയിപ്പിച്ചു .10E ചെയ്യുമ്പോൾ ആ വര്ഷങ്ങളിലെ 150000 റിലീഫിന്റെ ഗുണം ലഭിക്കില്ലേ ? ചെയ്യുമ്പോൾ അത് കിട്ടുന്നില്ല

Sreeraj P V January 11, 2019 at 8:48 AM  

Sir,12 BB form kanunnillallo?

Sudheer Kumar T K January 11, 2019 at 8:35 PM  

@ Santhiniketan, ഈ വർഷം നടത്തിയ സേവിങ്സ് ആയി മാത്രമേ അത് കണക്കാക്കാൻ കഴിയൂ. 10 E ഫോമിൽ Taxable Income മാത്രമേ പഴയ കാലത്തേക്ക് കൊണ്ടുപോകാൻ കഴിയൂ Savings കൊണ്ട് പോകാൻ കഴിയില്ല.

Sudheer Kumar T K January 11, 2019 at 8:38 PM  

ശ്രീരാജ് സർ, 12 ബ് hide ആയതാണ്. അത് unhide ചെയ്ത് ഉടനെ ഇടാം.

SANTHINIKETHAN January 12, 2019 at 9:17 PM  

thank you sudheer sir

palakkuty school January 14, 2019 at 12:29 PM  

സർ,2005 ജൂൺ മുതൽ 2011 ഫെബ്രുരി വരെയുള്ള സാലറി ഈ വര്ഷം അറിയർ ആയി ലഭിച്ചു.ഇതിന്ന് TAX Relief കിട്ടുമോ?.കിട്ടുമെങ്കിൽ സോഫ്റ്റ്‌വെയറിൽ എങ്ങിനെയാണു എന്റർ ചെയ്യുക?സഹായിക്കുമോ?

Kabeer January 14, 2019 at 7:16 PM  

1. 0 ആണോ ഏറ്റവും പുതിയത്.... അത് വെച്ച് calculate ചെയ്യാമോ...

rethi sureshbabu January 14, 2019 at 10:50 PM  

ഞാന്‍ ഗവ. സര്‍വ്വീസില്‍ ഉള്ള വ്യക്തിയാണ്. 2017 july മുതല്‍ family pention ന് അര്‍ഹതയുണ്ട്. 2017 july മുതല്‍ 2018 july വരെയുള്ള family pention ഒന്നിച്ച് 2018 july യില്‍ ലഭിച്ചു. പിന്നീട് കൃത്യമായി എല്ലാ മാസവും കിട്ടുന്നുണ്ട്. tax കണക്കാക്കുമ്പോള്‍ family pention എങ്ങനെ ചേര്‍ക്കണം. family pention ന് tax exemptionഉണ്ടോ ? arrear ആയി ലഭിച്ച തുകയ്ക്ക് 10 E ചെയ്യാന്‍ പറ്റുമോ ?

NOUFAL.A noufaladiyattil January 16, 2019 at 8:46 AM  

10 E ചെയ്യാൻ കഴിഞ്ഞ മൂന്ന് വർഷത്തേതിലേക്ക് മാത്രമേ സാധിക്കുകയുള്ളൂ??? 14-15 ലേക്ക് സാധിക്കില്ലേ....?? കഴിഞ്ഞ വർഷം ഇങ്ങനെ ഇളവ് നേടിയവർക്ക് ഈ വർഷം അതിന് അർഹതയില്ലായെന്നും കേൾക്കുന്നു. ശരിയാണോ?

Jeya January 17, 2019 at 7:01 AM  

സുധീർ സർ ഉബുണ്ടു vil സേവ് ചെയ്ത ത് വിൻഡോസ്‌ ഇൽ പ്രിന്റ് കിട്ടാൻ എന്താണ് ചെയേണ്ടത്.

das January 17, 2019 at 7:48 AM  

@Jeya , Ubuntu വില്‍ File-> Export as pdf വഴി പി.ഡി.എഫ് ആക്കിമാറ്റിയാല്‍ പിന്നെ ഏതു കമ്പ്യൂട്ടര്‍ പ്രിന്ററിലും പ്രിന്റു ചെയ്യാം...

Sudheer Kumar T K January 20, 2019 at 9:51 PM  

@ Rethi Suresh Babu, ഒരു വര്ഷം ലഭിച്ച ഫാമിലി പെൻഷനിൽ നിന്നും 15,000 രൂപ കുറച്ചു ബാക്കി Income from other soruces ആയി കൂട്ടി ടാക്സ് കാണണം. Family Pension Form 10 യിൽ ഉൾപ്പെടുത്താൻ പറ്റില്ല എന്നാണ് മനസ്സിലാക്കുന്നത്.

Sudheer Kumar T K January 20, 2019 at 9:54 PM  

കബീർ സാർ, Easy Tax 1.1 ആണ് പുതിയത്. 1.0 യിലും പ്രശ്നങ്ങൾ ഒന്നും ഇല്ല.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer