എസ്എസ്എല്‍സി ഗണിതം - അവലേകനം, ഉത്തരസൂചിക!
>> Thursday, March 30, 2017
2017ലെ എസ്എസ്എല്‍സി പരീക്ഷ, ഗണിത പുനഃപരീക്ഷയോടെ ഇന്ന് അവസാനിച്ചുവല്ലോ? എങ്ങനെ ഉണ്ടായിരുന്നു?
ഒരു താരതമ്യത്തിനായി പഴയ ചോദ്യപേപ്പര്‍ ഇവിടെയും | പുതിയ ചോദ്യപേപ്പര്‍ ഇവിടെയും നോക്കുക...
എല്ലാ വിഷയങ്ങളുടെയും ഉത്തരസൂചികകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകര്‍ തയാറാക്കി തന്നത് ഈ പോസ്റ്റിനു താഴെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഗണിത പരീക്ഷയുടെ വിശകലനം തയാറാക്കിയിരിക്കുന്നത് പാലക്കാട് മാത്‌സ് ബ്ലോഗ് ടീമിലെ കണ്ണന്‍ സാറാണ്.അതിനു താഴെയുള്ള ഉത്തരസൂചികകള്‍ പാലക്കാട് മാത്‌സ് ബ്ലോഗ് ടീമിന്റേതും നമ്മുടെ മുരളിസാറിന്റേതുമാണ്.
മറ്റു വിഷയങ്ങളുടെ ഉത്തരസൂചികകളും ഈ പോസ്റ്റിനു താഴെയായി സമയംപോലെ അപ്‌ഡേറ്റ് ചെയ്യാം...
അധ്യാപകരിലും കുട്ടികളിലും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി തിരശീലയില്‍ മറഞ്ഞ എസ്എസ്എല്‍സി ഗണിത പരീക്ഷയെ അപേക്ഷിച്ച്, രണ്ടാമതു നടന്ന പരീക്ഷ ഇരുകൂട്ടര്‍ക്കും ആശ്വാസത്തിന് വക നല്‍കുന്നതായി...എല്ലാ വിഭാഗം കുട്ടികളെയും പരിഗണിക്കാന്‍ ശ്രമം നടത്തിയ ചോദ്യപേപ്പര്‍ നിശ്ചിത സമയത്ത് എഴുതിത്തീര്‍ക്കാനും പ്രയാസമൊന്നുമുള്ളതായ പരാതികളില്ല. ചോദ്യങ്ങള്‍ നീതിബോധത്തോടെ തയാറാക്കുന്നതിലൂടെ കുട്ടികളുടെ ചിന്താശേഷി അളക്കുന്നതിനും ചോദ്യകര്‍ത്താവ് അതീവ ശ്രദ്ധവെച്ചതായി കാണാം.
ചോദ്യങ്ങള്‍ 1,8,18 എന്നിവ ഒന്നാമത്തെ യൂണിറ്റായ സമാന്തരശ്രേണിയില്‍ നിന്നായിരുന്നു. കുട്ടികള്‍ ശീലിച്ച തരത്തിലുള്ള ലളിതമായ തുടക്കം ഒന്നാം ചോദ്യത്തെ മനഃശാസ്ത്രപരമായും മികച്ചതാക്കി. എട്ടാം ചോദ്യവും കുട്ടികളെ നിരാശപ്പെടുത്തിയില്ല. എന്നാല്‍ പതിനെട്ടാം ചോദ്യത്തിന്റെ ആദ്യഭാഗം (സമഗുണിത പ്രോഗ്രഷന്റെ ബീജഗണിത രൂപം) ഉയര്‍ന്ന നിലവാരക്കാര്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തുന്നതായി. ഇതിന്റെ രണ്ടാം ഭാഗവും A+ കാരെ ലക്ഷ്യം വെച്ചുള്ളതായി തോന്നി.
ചോദ്യങ്ങള്‍ 6,14എന്നിവ വൃത്തങ്ങളില്‍ നിന്നായിരുന്നു. ആറാം ചോദ്യം നല്ല നിലവാരം പുലര്‍ത്തി. മിടുക്കര്‍ വരെ ഇരുന്ന് ചിന്തിച്ചിരിക്കണം. പതിനാലാം ചോദ്യം, റദ്ദാക്കപ്പെട്ട പരീക്ഷയിലുണ്ടായിരുന്ന അതേ നിര്‍മിതി തന്നെയായിരുന്നു. ഇത് കുട്ടികളെ ആഹ്ലാദിപ്പിച്ചിരിക്കണം.
ചോദ്യം 15സാധ്യതകളുടെ ഗണിതത്തില്‍ നിന്നുള്ളത് സാധരണ ചെയ്തുശീലിച്ച തരത്തിലുള്ളതു തന്നെ ആയിരുന്നെങ്കിലും മുഴുവന്‍ 4മാര്‍ക്കും നേടുന്നവരുടെ എണ്ണം കുറവായിരിക്കാനാണു സാധ്യത.
ചോദ്യങ്ങള്‍ 7,17എന്നിവ രണ്ടാംകൃതി സമവാക്യങ്ങളില്‍ നിന്നുള്ളവയും കുഴപ്പിക്കാത്തവയുമായിരുന്നു. ഏഴാം ചോദ്യം ആദ്യ പരീക്ഷയിലേതിന് സമാനവുമായിരുന്നു.
ത്രികോണമിതിയില്‍ നിന്നുള്ള 5,19 ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ളവ തന്നെ.
സൂചകസംഖ്യകളില്‍ നിന്നുള്ള 20ആം ചോദ്യമാകട്ടെ, ശരാശരിക്കാരെ പ്രയാസത്തിലാക്കിയേക്കാമെങ്കിലും മിടുക്കരെ കുഴക്കിയില്ല.
ഘനരൂപങ്ങളില്‍ നിന്നുള്ള 12ആം ചോദ്യം അല്പം ചിന്താശേഷിയോടെ സമീപിക്കേണ്ടതായിരുന്നെങ്കിലും 13ആം ചോദ്യം പ്രതീക്ഷിച്ചതും എളുപ്പമാര്‍ന്നതുമായി.
ചോദ്യങ്ങള്‍ 4,9,16എന്നിവ തൊടുവരകളില്‍ നിന്നുള്ളവയായിരുന്നു. നാലാം ചോദ്യം കുട്ടികള്‍ എളുപ്പം ചെയ്തുകാണും. ഒമ്പതാം ചോദ്യവും കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നതല്ല, 16ആം ചോദ്യം അവര്‍ ചെയ്തു ശീലിച്ച നിര്‍മിതി തന്നെ.
ചോദ്യങ്ങള്‍ 21,22എന്നിവ ജ്യാമിതിയുെ ബീജഗണിതവും എന്ന യൂനിറ്റില്‍ നിന്നുള്ളവയായിരുന്നു. എളുപ്പം ചെയ്യാവുന്ന 21`ലെ ബി വിഭാഗം മിടുക്കരെ ലാക്കാക്കിയുള്ളതായിരുന്നു. ഉയര്‍ന്ന നിലവാരക്കാരെ ഉദ്ദേശിച്ചുതന്നെയുള്ള 22ആം ചോദ്യത്തിലെ രണ്ടുചോദ്യങ്ങളും ചിന്താശേഷി ഉയര്‍ത്തുന്നതായി. മിടുക്കര്‍ കൂടുതല്‍പേരും ആദ്യ ചോദ്യത്തെ ആശ്രയിച്ച് ഉത്തരത്തില്‍ എത്തിയിരിക്കും.
ബഹുപദങ്ങളില്‍ നിന്നുമുള്ള 2,11ചോദ്യങ്ങളും സ്ഥിതിവിവരക്കണക്കില്‍ നിന്നുള്ള 3,10ചോദ്യങ്ങളും എല്ലാവര്‍ക്കും ആശ്വാസവും സന്തോഷവും പ്രദാനം ചെയ്തു.
തന്റെ ബുദ്ധിവൈഭവം ചോദ്യങ്ങളില്‍ കുത്തിനിറക്കാതെയും എല്ലാ വിഭാഗക്കാരെയും പരിഗണിച്ചുകൊണ്ടും ഗണിതശാസ്ത്രത്തിന്റെ നൈസര്‍ഗിക നന്മകള്‍ നഷ്ടപ്പെടുത്താതെ ചോദ്യപേപ്പര്‍ തയാറാക്കാന്‍ ശ്രമിച്ച ചോദ്യകര്‍ത്താവ് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. നിറകണ്ണുകളോടെ പരീക്ഷാ ഹാള്‍ വിട്ടിറങ്ങേണ്ട അവസ്ഥ ഉണ്ടായില്ല.
ഒരു പ്രതിസന്ധി ഘട്ടത്തില്‍ പരിമിത സമയത്തിനുള്ളില്‍ ഇത് തയാറാക്കി പ്രിന്റുചെയ്ത് പരാതികളില്ലാതെ ഭംഗിയാക്കിയ വിദ്യാഭ്യാസ വകുപ്പിനും അഭിമാനിക്കാം.
പാലക്കാട് മാത്‌സ്ബ്ലോഗ്ടീമിന്റെ ഉത്തരസൂചിക.
Answerkey Prepa. by:Muraleedharan.CH,HSA Mathematics,CHMKSGHSS, Mattul, Kannur(Dt).
Answer Key Prepared by Sunny P.O, Head Master, GHSS West Kallada, Kollam
Read More | തുടര്‍ന്നു വായിക്കുക