പ്രൈമറി ക്ലാസുകാര്‍ക്ക് ശാസ്ത്രസഹായി!

>> Sunday, November 6, 2016

ഏഴുകോടി പേജ്ഹിറ്റുകളുടെ തിളക്കത്തെക്കാളും മാത്‌സ് ബ്ലോഗിന് അഭിമാനം തോന്നുന്നത്, നമ്മില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസ ബ്ലോഗിങ് രംഗത്ത് കഠിനാധ്വാനത്തിലൂടെ മികവുകൊയ്യുന്ന ചിലരെ കാണുമ്പോഴാണ് -പ്രത്യേകിച്ചും ബ്ലോഗുകള്‍, മൈക്രോബ്ലോഗുകള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കുമൊക്കെ വഴിമാറിക്കൊടുത്തുവെന്ന് പറയപ്പെടുന്ന ഇക്കാലത്ത്!
അത്തരമൊരു കഠിനാധ്വാനിയായ ബ്ലോഗറെയും അദ്ദേഹത്തിന്റെ സംഭാവനകളെയും പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്.

മലപ്പുറം ജില്ലയിലെ വിദ്യാപോഷിണി എയുപിസ്കൂളിലെ സയന്‍സ് ക്ലബ്ബും ഐടി ക്ലബ്ബും സംയുക്തമായി ചിത്രത്തില്‍ കാണുന്ന ശ്രീ ശശികുമാര്‍ സാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഒരു വിഷയാധിഷ്ഠിത പഠനസഹായ ബ്ലോഗാണ് ശാസ്ത്രസഹായി.യു.പി ക്ലാസുകളിലെ ശാസ്ത്രവിഷയത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കിലും യു.പി ക്ലാസുകളിലെ മറ്റു വിഷയങ്ങളോടൊപ്പം ലോവര്‍ പ്രൈമറിയിലേയും വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ബ്ലോഗ് വിപുലമാക്കിയിട്ടുണ്ട്.
ശാസ്ത്രസഹായിയിലെ പേജുകള്‍..
പ്രൈമറി ക്ലാസുകളിലെ കൃത്യമായ ആസൂത്രണത്തിനുള്ള ടീച്ചിംഗ് മാന്വല്‍, ആശയങ്ങള്‍ ഉറപ്പിക്കാന്‍-വര്‍ക്ക്ഷീറ്റുകള്‍, രസകരമായ പഠനത്തിന്-ചിത്രങ്ങള്‍, കണ്ടാസ്വദിക്കാന്‍-വീഡിയോകള്‍, കൂടുതല്‍ അറിയാന്‍-റഫറന്‍സ്, വിലയിരുത്തലിനായി-യൂണിറ്റ്ടെസ്റ്റ്, ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്കായി-ദിനങ്ങള്‍, കുട്ടിശാസ്ത്രജ്ഞരാവാന്‍-പരീക്ഷണങ്ങള്‍, ഒന്നാമനാവാന്‍-പ്രശ്നോത്തരി, എല്‍.പി ക്ലാസുകള്‍ക്കായി-ലോവര്‍പ്രൈമറി, യുപി ക്ലാസിലെ മറ്റുവിഷയങ്ങളുമായി-മറ്റുവിഷയങ്ങള്‍, ശാസ്ത്രലോകത്തെ വിശേഷങ്ങളുമായി-ശാസ്ത്രജാലകം,ശാസ്ത്രലോകം ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിഭവങ്ങള്‍, അറിയിപ്പുകള്‍.... ഇങ്ങനെ വിഭവങ്ങളേറെയാണ്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ ബ്ലോഗിലേക്ക് പ്രവേശിക്കാവുന്നതാണ്..

25 comments:

വി.കെ. നിസാര്‍ November 6, 2016 at 8:10 AM  

ഏഴുകോടി പേജ്ഹിറ്റുകളുടെ തിളക്കത്തെക്കാളും മാത്‌സ് ബ്ലോഗിന് അഭിമാനം തോന്നുന്നത്, നമ്മില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസ ബ്ലോഗിങ് രംഗത്ത് കഠിനാധ്വാനത്തിലൂടെ മികവുകൊയ്യുന്ന ചിലരെ കാണുമ്പോഴാണ്. അഭിനന്ദനങ്ങള്‍ ശശികുമാര്‍ സര്‍.

Rehana November 6, 2016 at 11:36 AM  

Great work Sir.You are a dedicated teacher.

St Thomas Govt LP School South Pampady November 6, 2016 at 1:05 PM  

NO WORDS TO CONGRATULATE YOU SIR
ITS REALLY REALLY GOOD

anjali November 6, 2016 at 5:51 PM  

ഞാൻ പലപ്പോഴും നിങ്ങളുടെ ബ്ലോഗ് ഉപയോഗപ്പെടുത്താറുണ്ട്. ഈ ഉദ്യമം തുടരുക എല്ലാ ഭാവുകങ്ങളും നേരുന്നു

sasi November 7, 2016 at 7:29 PM  

കഴിഞ്ഞ അഞ്ചുമാസമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ബ്ലോഗാണ് ശാസ്ത്രസഹായി...ഇതിലെ വിവരങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക വളരെ വിഷമമേറിയ ഒരു കാര്യമായിരുന്നു...പ്രത്യേകിച്ച് നിരവധി ബ്ലോഗുകള്‍ വിദ്യഭ്യാസമേഖലയില്‍ ഉള്ള ഈ സമയത്ത്..
ഈ സമയത്താണ് maths blog ടീം അവുരുടെ ബ്ലോഗില്‍ ശാസ്ത്രസഹായിയെക്കുറിച്ച് പോസ്റ്റ് ചെയ്യുന്നത്..വളര്‍ന്നുവരുന്ന എന്നെ പോലുള്ള ബ്ലോഗര്‍മാര്‍ക്ക് എന്നും പ്രചോദനമാകുന്ന പ്രവര്‍ത്തനമാണ് maths blog ല്‍ നിന്ന് ഉണ്ടായത്...ഇപ്പോള്‍ അത് ബ്ലോഗിന് ഒരുപാട് ഗുണം ചെയ്യുന്നു..നന്ദി maths blog .....

gmlps November 7, 2016 at 7:31 PM  
This comment has been removed by the author.
Unknown November 7, 2016 at 11:09 PM  

Sir,Thank you for your service mind.

Unknown November 7, 2016 at 11:09 PM  

Sir,Thank you for your service mind.

വില്‍സണ്‍ ചേനപ്പാടി November 8, 2016 at 6:09 AM  

ഉജ്ജ്വലം....ഭാവുകങ്ങള്‍.ഒപ്പം മാത്സ് ബോഗിന്റെ കരുതലിനും

ചാരുത November 8, 2016 at 2:18 PM  

congrats

Unknown November 9, 2016 at 7:17 AM  

നന്ദി സാര്‍

Unknown November 9, 2016 at 7:53 PM  

Thank you for your post regarding above

Unknown November 9, 2016 at 7:54 PM  

Thank you for your post regarding above

kitty November 9, 2016 at 9:53 PM  

Really great work.Thankyou

Prakash V Prabhu November 11, 2016 at 3:27 PM  

ശശികുമാര്‍ സാര്‍ മികച്ച പരിശ്രമം. കൂടുതല്‍ അദ്ധ്യാപകര്‍ക്കു് ഇതു പ്രചോദനമാകും;തീര്‍ച്ച.അദ്ധ്യാപകര്‍ വഴി കൂടുതല്‍ കുട്ടികള്‍ക്ക് പ്ര‍യോജനം ചെയ്യട്ടെ.
അഭിനന്ദനങ്ങള്‍..മാത്സ് ബ്ലോഗ്, ശശികുമാര്‍ സാര്‍

Ibrahim November 15, 2016 at 11:26 PM  

great work

Unknown November 17, 2016 at 10:26 PM  
This comment has been removed by the author.
Unknown November 17, 2016 at 10:26 PM  

abhinadanagal.....sasikumar ...sir

AMBU November 20, 2016 at 3:02 PM  

mathsblog ന് അഭിനന്ദനങ്ങൾ. ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായമക്ക് ആത്മാർത്ഥ അഭിനന്ദനങ്ങൾ. പരസ്യങ്ങൺ നൽകാതെ 7 കോടി മികവിന് കുട്ടികളുടെ ഇടയിലെ അംഗീകാരം

Unknown November 24, 2016 at 7:04 AM  

Congrats Sasi sir. I knew about your blog from maths blog. Your blog is very use ful for teachers and children in primary classes. hope the updation.

Unknown November 24, 2016 at 7:09 AM  

Congrats Sasi sir. I knew about your blog from maths blog. Your blog is very use ful for teachers and children in primary classes. hope the updation.

anamika December 7, 2016 at 8:35 PM  


ഹിന്ദി കൂടി കൊടുത്താല്‍ നന്നായിരുന്നു.

preenasanthosh December 8, 2016 at 10:48 PM  

വളരെ നന്നായിട്ടുണ്ട്. അതോടൊപ്പം വളരെ ഉപകാരപ്രദം - ശശി സാറിന് എല്ലാവിധ ആശംസകളും

GMUPS kizhisseri May 21, 2017 at 1:43 PM  

വളരെ ഉപകാരപ്രദം

yanmaneee May 28, 2021 at 10:55 PM  

kd shoes
supreme shirt
yeezys
moncler jackets
moncler coat
golden goose
supreme outlet
golden goose sale
hermes belt
yeezy

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer