STD X Mathematics
(Additional Questions)

>> Wednesday, September 28, 2016

Additional Questions 4(Malayalam)uploaded on 2/8/2016 പുതിയ കണക്കുപുസ്തകത്തില്‍ നിന്നും പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുകയാണ്. ഒറ്റനോട്ടത്തില്‍ മാറ്റങ്ങളൊന്നും കാണാന്‍ സാധിക്കില്ലെങ്കിലും വായനയില്‍ നമുക്ക് പുതിയ തിരിച്ചറിവുകള്‍ ഉണ്ടാകുന്നു. സൈദ്ധാന്തികതയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു. സമാന്തരശ്രേണിയുടെ ബീജഗണിതരൂപം എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ഒരു ടൂളായി വര്‍ത്തിക്കുന്നു. ശ്രേണി, ശ്രേണിയുടെ ബീജഗണിതം, സമാന്തരശ്രേണി, സമാന്തരശ്രേണിയുടെ ബീജഗണിതം, എണ്ണല്‍സംഖ്യകളില്‍നിന്നുള്ള ശ്രേണികള്‍, തുക, സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക എന്നിങ്ങനെയാണ് പഠനക്രമം. മുപ്പത് വര്‍ക്ക് ഷീറ്റുകളാണ് പഠനപ്രവര്‍ത്തനങ്ങളായി തയ്യാറാക്കിയിരിക്കുന്നത്. ഈ വര്‍ക്ക് ഷീറ്റുകളില്‍ പാഠപുസ്തകത്തിലെയും മറ്റ് പഠനസാമഗ്രികളിലെയും ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട് . ദേശീയ തലത്തില്‍ പ്രചാരമുള്ള പല റഫറന്‍സ് പുസ്തകങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്


സമാന്തരശ്രേണി (മലയാളം വര്‍ക്ക് ഷീറ്റുകള്‍ )

സമാന്തരശ്രേണി ഒരു പുനര്‍വായന

Additional Questions 1(Malayalam)

Additional Questions 1(English)

Additional Questions2(Malayalam)

Additional Questions 2(English)

Additional Questions3(Malayalam)

Additional Questions 3(English)

Additional Questions 4(Malayalam)


Read More | തുടര്‍ന്നു വായിക്കുക

Biology Short Notes : X Unit 3,4,5


പത്താം ക്ലാസ് ബയോളജിയിലെ മൂന്ന് നാല് അഞ്ച് അധ്യായങ്ങളുടെ പ്രധാന സംക്ഷിപ്തമാണ് പതിവുപോലെ റഷീദ് സാര്‍ കൃത്യസമയത്ത് എത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷ് മലയാളം മീഡിയങ്ങള്‍ക്ക് വെവ്വേറെ ഫയലുകളുണ്ട്.കമന്റിലൂടെ സംശയങ്ങളും പങ്കുവക്കുക.
Chapter 3 (EM)

Chapter 3 (MM)

Chapter 4 (EM)

Chapter 4 (MM)

Chapter 5 (EM)

Chapter 5 (MM)


Read More | തുടര്‍ന്നു വായിക്കുക

ഗണിത 'മാതൃകാ' ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരോട്
Blog Question Papers

>> Tuesday, September 6, 2016

ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളോടും ഏറ്റവും പ്രയാസപ്പെട്ട വിഷയമേതെന്ന് ചോദിച്ചാല്‍ പുരാതനകാലം മുതല്‍ ഇന്നോളം ഒരൊറ്റമറുപടിയേ ഉള്ളൂ. "ഗണിതം!" ഗണിതാശയങ്ങളിലെ യാന്ത്രികതയെ ഉപേക്ഷിക്കാനും പരമാവധി ജീവിതസാഹചര്യങ്ങളുടെ അകമ്പടിയോടെ ഗണിതപ്രശ്നങ്ങളെ അവതരിപ്പിക്കാനും പാഠ്യപദ്ധതി ലക്ഷ്യമിടുന്നുവെന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് നമ്മള്‍ അദ്ധ്യാപകര്‍. 3-(1/4) എന്ന ക്രിയ അറിയാത്ത കുട്ടിയോട് 'മൂന്ന് കിലോഗ്രാമില്‍ നിന്ന് കാല്‍ക്കിലോഗ്രാം കുറച്ചാല്‍ എത്ര' എന്ന ജീവിതഗന്ധിയായ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം കിട്ടുമെന്നോര്‍ത്ത് നമ്മള്‍ ആനന്ദിച്ചു. രക്ഷിതാക്കളില്‍ നിന്നും കുട്ടികളില്‍ നിന്നും എന്നും പഴി കേട്ടിരുന്ന ഗണിതാദ്ധ്യാപകര്‍ രക്ഷപെട്ടുവെന്നു കരുതി. എന്നാല്‍ പുതിയ പാഠ്യപദ്ധതിയില്‍ പുറത്തിറങ്ങിയ പുസ്തകങ്ങളെ അധികരിച്ച് കുട്ടികളെ വിയര്‍പ്പിക്കണം എന്ന ഗൂഢലക്ഷ്യത്തോടെ ഗണിതചോദ്യപേപ്പറുണ്ടാക്കി ബ്ലോഗിലേക്ക് അയക്കുന്നവരുണ്ടല്ലോ, അവരോട് ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക് ചിലത് പറയാനുണ്ട്.

നിങ്ങളുടെ ചോദ്യപേപ്പറുകള്‍ പ്രിന്റെടുത്ത് ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കി അദ്ധ്യാപകര്‍ പരീക്ഷ നടത്തുമ്പോള്‍, ക്ലാസ് റൂമിലിരുന്ന് കുട്ടി വിയര്‍ത്തു പോയി എന്നു കേള്‍ക്കുമ്പോള്‍ സത്യത്തില്‍ നിങ്ങള്‍ ആനന്ദിക്കുകയാണോ? ഒരു ക്ലാസ് റൂമില്‍ വിഭിന്ന തരക്കാരായ വിദ്യാര്‍ത്ഥികളുണ്ടെന്ന് എന്തുകൊണ്ട് നിങ്ങള്‍ ഓര്‍മ്മിക്കുന്നില്ല? ഒരു ചോദ്യപേപ്പറിന്റെ ബ്ലൂ പ്രിന്റിനെപ്പറ്റി ബി.എഡ് ക്ലാസുകളില്‍ നിങ്ങള്‍ പഠിച്ചിട്ടുണ്ടാകുമല്ലോ. ലളിതം, ശരാശരി, കഠിനം എന്നിങ്ങനെ എല്ലാ വിഭാഗക്കാരേയും പരിഗണിക്കുന്ന ഒരു ചോദ്യാവലിയേയാണ് ഒരു ചോദ്യപേപ്പര്‍ എന്നു വിളിക്കാനാവുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ?

അത്യുന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് വേണ്ടി മാത്രമാണോ നിങ്ങള്‍ ഒരു ഗണിത ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നത്? നിങ്ങളും മാത് സ് ബ്ലോഗിന്റെ വായനക്കാരനാണല്ലോ. ഒരു കവിത പോലെയാകണം ചോദ്യപേപ്പറിലെ ഓരോ ചോദ്യവുമെന്ന് എത്ര വട്ടം ഇതേ ബ്ലോഗിലൂടെ ഞങ്ങള്‍ വായനക്കാരായ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ആരെ തോല്‍പ്പിക്കാനാണ് ഇത്തരത്തില്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്? എന്ത് ആത്മസംതൃപ്തിയാണ് നിങ്ങള്‍ക്ക് അതില്‍ നിന്ന് കിട്ടുന്നത്?

കുട്ടി എന്തു പഠിച്ചില്ല, കുട്ടിക്ക് എന്തറിയില്ല, എന്നൊക്കെ അറിയാനാണോ നിങ്ങള്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത്? അതാണ് നിങ്ങളുടെ ധാരണയെങ്കില്‍ മേലില്‍ ഈ പണിക്ക് ഇറങ്ങരുത്! പാഠപുസ്തകത്തിലെ ഓരോ യൂണിറ്റിനെയും അറിഞ്ഞ കുട്ടിക്ക് ഏതെല്ലാം ഗണിതാശയങ്ങള്‍ അറിയാനായി എന്നാണ് ഒരു ചോദ്യപേപ്പര്‍ ശ്രമിക്കേണ്ടത്. അതിന് നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വന്‍പരാജയമാണെന്ന് തിരിച്ചറിഞ്ഞേ പറ്റൂ. നിങ്ങളുടെ ചോദ്യപേപ്പറുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് അമ്പരപ്പോ നിങ്ങളെക്കുറിച്ച് ഒരു മതിപ്പോ തോന്നാറില്ല. മറ്റുള്ളവന്റെ ദുഃഖം കണ്ട് ആനന്ദിക്കുന്ന സാഡിസമാണ് നിങ്ങള്‍ക്കുള്ളതെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം.

നിങ്ങള്‍ക്ക് ചില യൂണിറ്റുകളോടും അതിലെ ബുദ്ധി പരീക്ഷിക്കുന്ന ചില ചോദ്യമാതൃകകളോടും വലിയ ഇഷ്ടമുണ്ടാകാം. എന്നു വച്ച് നിങ്ങള്‍ തയ്യാറാക്കുന്ന ഒരു ചോദ്യപേപ്പറില്‍ ഇത്തരം ചോദ്യങ്ങളുടെ ആവര്‍ത്തനത്താല്‍ പെരുമഴ തീര്‍ക്കുന്നതെന്തിന്? ഇന്റര്‍നെറ്റും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പാഠപുസ്തകങ്ങളും ചോദ്യമാതൃകകളുമൊക്കെ എടുത്ത് വച്ച് ഗവേഷണം നടത്തിയാകാം ഒരുപക്ഷേ നിങ്ങളീ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതെന്നും ഞങ്ങള്‍ക്കറിയാം. പക്ഷെ ഒന്നോര്‍ക്കുക. അതിലൊക്കെയുള്ള ചോദ്യങ്ങള്‍ ഇന്നും പഴയ രീതി പിന്തുടരുന്നുവെന്ന ഒരേ ഒരു കുഴപ്പമേയുള്ളു. പക്ഷെ ആ ചോദ്യങ്ങളെ, നിങ്ങളുടെ ബുദ്ധിയിലിട്ട് വലിച്ചു നീട്ടി വികലമാക്കി ഒരു ചോദ്യപേപ്പറിലൂടെ നല്‍കുമ്പോള്‍ പാകമില്ലാത്ത ഒരു ഷര്‍ട്ടിനുള്ളില്‍ ഒരാളെ കടത്താന്‍ ശ്രമിക്കുന്ന പ്രതീതിയാണ് ഉളവാക്കുന്നത്. അതു കൊണ്ട് മേലില്‍ ഇത്തരം ചോദ്യങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് അയച്ചു തരേണ്ടതില്ല. ജോണ്‍ സാറിനെപ്പോലെയും ശ്രീജിത്ത് സാറിനെപ്പോലെയും കണ്ണന്‍ സാറിനെയും പോലുള്ളവര്‍ തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഇമ്പോസിഷന്‍ എഴുതിപ്പഠിക്കേണ്ടതാണെന്നല്ലാതെ എന്താ പറയുക? അതുമല്ലെങ്കില്‍ മറ്റുവിഷയങ്ങളില്‍ ഈ ബ്ലോഗില്‍ നിരവധി അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യമാതൃകകളുടെ രീതികള്‍ നിങ്ങള്‍ കണ്ട് മനസ്സിലാക്കുക.

നിങ്ങള്‍ നടത്താന്‍ പോകുന്നത് ഒരു മത്സരപരീക്ഷയല്ലെന്ന് എന്തുകൊണ്ട് ഓര്‍ക്കുന്നില്ല? കുറേയധികം പേരെ പരാജിതരാക്കി ഈ വിഷയത്തോട് കുട്ടികള്‍ക്ക് താല്‍പ്പര്യമില്ലാതാക്കാന്‍ മാത്രമേ നിങ്ങളുടെ ചോദ്യപേപ്പര്‍ നിര്‍മ്മാണം കൊണ്ട് സാധിക്കുകയുള്ളു. ഈ ചോദ്യപേപ്പര്‍ നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കി പരീക്ഷയെടുക്കുക. അവരുടെ മാര്‍ക്ക് പരിശോധിക്കുക. അതില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാകും, നിങ്ങള്‍ ഈ പണിക്ക് യോഗ്യനാണോ അല്ലയോ എന്ന്!!! നിങ്ങള്‍ക്ക് വിവരവും വിജ്ഞാനവുമുണ്ടെങ്കില്‍ അത് കയ്യില്‍ വച്ചാല്‍ മതി. സാധാരണക്കാരായ കുട്ടികളെ അതുവച്ച് പന്താടാന്‍ നില്‍ക്കുന്നത് ദ്രോഹമാണ്! നിങ്ങളുടെ ചോദ്യപേപ്പര്‍ ഉപയോഗപ്പെടുത്തി കുട്ടികളുടെ നിലവാരം അളക്കുന്നതിലൂടെ തകരുന്നത് അദ്ധ്യാപകരെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ധാരണകളാണ്. ഈ വിഷയത്തെ കുട്ടികളില്‍ നിന്ന് അകറ്റാനേ നിങ്ങളുടെ പരീക്ഷണം കൊണ്ട് സാധിക്കൂവെന്ന് നിങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ഞങ്ങളുടെ മുന്നിലിരിക്കുന്ന സാധുകുട്ടികളെ പരിഗണിക്കാതെ, നിങ്ങളുടെ മനഃസ്ഥിതിയുള്ളവര്‍ ഗണിതസ്നേഹികളെന്ന പേരില്‍ കാട്ടിക്കൂട്ടുന്നതെല്ലാം ശുദ്ധ അസംബന്ധമാണെന്നു പറയാതെ വയ്യ! അവരെയെല്ലാം ഞങ്ങള്‍ പൂര്‍ണ്ണമായി അവഗണിച്ചു കഴിഞ്ഞു.

കുട്ടികളുടെ കണ്ണീരു വീഴ്ത്തുന്ന ഒരു ചോദ്യപേപ്പറും ഇനി മുതല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. അത്തരത്തിലുള്ള ചോദ്യപേപ്പറുകള്‍ കുറേ നാളുകളായി ഇവിടെ പ്രസിദ്ധീകരിച്ചിട്ടുമില്ല. പക്ഷെ തുടര്‍ച്ചയായി നിങ്ങള്‍ ഈ പണി തുടരുന്നത് കൊണ്ടാണ് ഇത്തരമൊരു പോസ്റ്റിലൂടെ നിങ്ങളെ തിരുത്താന്‍ ശ്രമിക്കുന്നത്. ഇനിയും കുട്ടികള്‍ക്കായി ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്കും അത് ബ്ലോഗിലൂടെ നല്‍കണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഓര്‍മ്മയുണ്ടാകാന്‍ വേണ്ടിയാണ് ഈ വൈകിയ വേളയില്‍ ഞങ്ങളിത് ഇവിടെ എഴുതുന്നത്. അതു കൊണ്ട് അത്തരം ചോദ്യപേപ്പറുകള്‍ മാത്രം തയ്യാറാക്കി ബ്ലോഗിലേക്ക് അയച്ചാല്‍ മതിയാകും.​ അതല്ല, മാറ്റമില്ലാതെ ഈ പരിപാടി തുടരാനാണ് ഭാവമെങ്കില്‍, ഇതിലും ശക്തമായി ഞങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടി വരും. നിങ്ങളുടെ ഗണിതചോദ്യപേപ്പര്‍ വച്ചു കൊണ്ടു തന്നെ!!!!

സൂചനയാണിത്, സൂചന മാത്രം!!!


Read More | തുടര്‍ന്നു വായിക്കുക

THS Question Papers First Term 2016-17(UPDATED with SS IX)

>> Monday, September 5, 2016

എട്ട് ഒമ്പത് ക്ലാസുകളില്‍ കഴിഞ്ഞദിവസം നടന്ന ടെക്‌നിക്കല്‍ സ്കൂള്‍ പാദവാര്‍ഷിക ചോദ്യപേപ്പറുകള്‍ പങ്കുവയ്ക്കുകയാണ് മാത്‌സ് ബ്ലോഗ് ടീമംഗമായ നസീര്‍ സാര്‍. ഏതാണ്ട് ഒരേ സിലബസിലുള്ള വിഷയങ്ങളുടെ ഈ വര്‍ഷത്തെ പേപ്പറുകളായതിനാല്‍, അവ ഉത്തരമെഴുതി പരിശീലിക്കുന്നത് സാധാരണ സ്കൂളുകളിലെ കുട്ടികള്‍ക്ക് പ്രയോജനപ്രദമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..? കൂടുതല്‍ ചോദ്യപേപ്പറുകള്‍ സമയാസമയം ഉള്‍പ്പെടുത്തുന്നതാണ്. സംശയങ്ങളും അഭിപ്രായങ്ങളും കമന്റുമല്ലോ?
STD VIII PHYSICS

STD IX PHYSICS

STD X PHYSICS

STD IX CHEMISTRY

STD X SOCIAL SCIENCE

STD IX SOCIAL SCIENCE


Read More | തുടര്‍ന്നു വായിക്കുക

Happy Teachers' Day

സെപ്തംബര്‍ അഞ്ച്. അദ്ധ്യാപകദിനം. പരസ്പരം ആശംസകളയച്ചും കിട്ടിയ ആശംസകളുടെ എണ്ണം നോക്കിയുമല്ല അദ്ധ്യാപക സമൂഹം ഊറ്റം കൊള്ളേണ്ടത്. ഒരു അദ്ധ്യാപകന്റെ ജീവിതം സാർത്ഥകമാകുന്നത് സമൂഹത്തിന് ഗുണകരമാകുന്ന പൗരന്മാരെ സൃഷ്ടിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സുഹൃത്തും വഴികാട്ടിയും സ്‌നേഹവും ആകാന്‍ നമുക്ക് സാധിക്കണം. പഠനകാലത്തിനു ശേഷവും അവരുടെ മനസ്സില്‍ വഴി തെളിക്കാന്‍ നമ്മളുണ്ടാകണം. നാം പഠിപ്പിച്ചു പടി കടത്തി വിടുന്ന കുട്ടികള്‍ ഏതൊക്കെ മേഖലകളിലേക്ക് തിരിഞ്ഞു പോകുന്നുണ്ടെന്ന് ഒരു അന്വേഷണം നടത്തിയിട്ടുണ്ടോ? ശാരീരികമായി വെല്ലുവിളി നേടുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളെപ്പറ്റി അത്തരമൊരു അന്വേഷണം നടത്തിയിരിക്കുകയാണ് കണ്ണൂര്‍ അഴീക്കോട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എ സിന്ധു ടീച്ചര്‍. മാത് സ് ബ്ലോഗിലൂടെ അദ്ധ്യാപക സമൂഹം നടത്തിയിട്ടുള്ള പഠനപ്രവര്‍ത്തനങ്ങളില്‍ എന്നും ഒപ്പം നിന്നിട്ടുള്ളയാളാണ് സിന്ധു ടീച്ചർ. 'പത്താം തരത്തിനു ശേഷം എന്ത്?' എന്ന കാഴ്ച വൈകല്യം നേരിടുന്ന കുട്ടികളുടെ ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‌ക്കേണ്ടി വരുന്ന അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഒരു കുറിപ്പാണ് ഈ പോസ്റ്റിലുള്ളത്. ഈ വര്‍ഷത്തെ അദ്ധ്യാപക ദിനത്തില്‍ ചര്‍ച്ച ചെയ്യാന്‍ അനുയോജ്യമായ ഒന്ന്. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.

കേരളത്തിലെ വിദ്യാലയങ്ങളില്‍ സംയോജിത വിദ്യാഭ്യാസം നടപ്പിലാക്കിയിട്ട് വര്‍ഷങ്ങളായല്ലോ? വിവിധങ്ങളായ പരിമിതികള്‍ അനുഭവിക്കുന്ന വിരവധി കുട്ടികളെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും നല്ലൊരു ചുവടുവെപ്പുതന്നെയായിരുന്നു അത്. ഇത്തരം കുട്ടികളെ സംബന്ധിച്ചിടത്തോളം സാധാരണ വിദ്യാലയങ്ങളോ സ്പെഷ്യല്‍ സ്കൂളുകളോ ഗുണകരം എന്ന ചര്‍ച്ച ഇപ്പോഴും പല സ്ഥലങ്ങളിലും നടക്കുന്നുമുണ്ട്. ഏതായാലും നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നും വര്‍ഷം തോറും ഈ വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് കുട്ടികള്‍പുറത്തിറങ്ങുന്നുണ്ട്. (SSLC കടമ്പ കടക്കുന്നതിനു മാത്രം IED വിഭാഗത്തില്‍ പെടുത്തുന്ന വിദ്യാര്‍ത്ഥികളുടെ കാര്യമല്ല പറഞ്ഞു വരുന്നത്. )

വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന ഈ കുട്ടികളില്‍ പെടുന്ന പലരും പഠന പ്രവര്‍ത്തനങ്ങളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുല്‍പന്തിയില്‍ നില്‍ക്കാറുണ്ട്. അവരുടെ പരിമിതികള്‍ അംഗികരിച്ചുകൊണ്ടുതന്നെ അവര്‍ ഭാവിയെപ്പറ്റി മറ്റുകുട്ടികളെ പോലെ തന്നെ സ്വപ്നങ്ങള്‍ കാണുന്നു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളില്‍ പഠനത്തില്‍ വളരെയധികം ബുദ്ധിമുട്ടു നേരിടുന്നവരാണ് കാഴ്ച ശക്തിയിലും കേള്‍വിശക്തിയിലും വെല്ലുവിളികള്‍ നേരിടുന്നവര്‍. കേള്‍വിശക്തിയുമായി ബന്ധപ്പെട്ട പ്രശ്നമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ഉന്നത പഠനത്തിന് പോകുന്നതിന് പ്രയാസമില്ല. പ്രത്യേകിച്ച് വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളില്‍ എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഞാനിവിടെ ചര്‍ച്ചയ്ക്ക് വിഷയമാക്കാനുദ്ദേശിക്കുന്നത് കാഴ്ച വൈകല്യം നേരിടുന്ന കുട്ടികളുടെ / മുതിര്‍ന്നവരുടെ പ്രശ്‍നങ്ങള്‍, പ്രത്യേകിച്ച് സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ ജോലി നേടല്‍. ഇന്ന്, ബുദ്ധിപരമായ പരിമിതികളില്ലാത്ത ഒരു സാധാരണ വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം, അവന് താല്പര്യമുള്ള ഏത് വിഷയത്തിലും പഠിക്കുന്നതിനും തുടര്‍ന്ന് ജോലി നേടുന്നതിനും നിരവധി അവസരങ്ങളുണ്ട്. എന്നാല്‍ കാഴ്ച പരിമിതി ഉള്ളവരെ സംബന്ധിച്ചിടത്തോളം ഇത്തരം അവസരങ്ങള്‍ ( അല്ലെങ്കില്‍ അവയെക്കുറിച്ചുള്ള അറിവ് )വളരെ പരിമിതമാണ്.

പത്താം തരം ജയിച്ച് പുറത്തുവരുന്ന ഇത്തരത്തിലുള്ള ഒരു കുട്ടിക്ക് പൊതുവിദ്യാലയങ്ങളില്‍ ശാസ്ത്രവിഷയങ്ങളെടുത്ത് ഹയര്‍ സെക്കന്ററി പഠനം പൂര്‍ത്തിയാക്കാനുള്ള സംവിധാനം നിലവില്‍ കേരളത്തിലില്ല. തീര്‍ച്ചയായും ശാസ്ത്രവിഷയങ്ങളുടെ പരീക്ഷണ നിരീക്ഷണ സ്വഭാവം തന്നെയാണ് തടസം. ഇവിടം മുതല്‍ കുട്ടികളുടെ പല പഠന താല്പര്യങ്ങള്‍ക്കും വിലങ്ങുകള്‍ വീണു തുടങ്ങുകയാണ്. തുടര്‍ന്ന് അവര്‍ തനിക്ക് താല്പര്യമുള്ളതോ അല്ലാത്തതോ ആയ മറ്റു വിഷയ കോമ്പിനേഷനുകളിലൂടെ പഠനം തുടരുന്നു. ഇവിടേയും പാഠപുസ്തകങ്ങളുടെ ഒാഡിയോ ഫയലുകള്‍ ലഭ്യമായിട്ടുള്ള വിഷയങ്ങള്‍ / കോമ്പിനേഷനുകള്‍ വേണം തെരഞ്ഞെടുക്കാന്‍. അത്തരം വിഷയങ്ങള്‍ / കോമ്പിനേഷനുകള്‍ ലഭ്യമായിട്ടുള്ള സ്കൂളുകളും കണ്ടുപിടിക്കേണ്ടതുണ്ട്. പലപ്പോഴും ഇത്തരം വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇതിനെല്ലാമപ്പുറം യാത്രാസൗകര്യമുള്ള / വലിയ ബുദ്ധിമുട്ടില്ലാതെ എത്തിപ്പെടാന്‍ പറ്റുന്ന സ്കൂളുകള്‍ പഠനത്തിനായി തെരഞ്ഞെടുക്കുകയാണ് പതിവ്.

ഇത്തരം സന്നിഗ്ധ ഘട്ടങ്ങളില്‍ കുട്ടികളും രക്ഷിതാക്കളും ഉപദേശ നിര്‍ദേശങ്ങള്‍ക്കായി സമീപിക്കുന്നത് കുട്ടിയുടെ അതു വരെയുള്ള അധ്യാപകരെയാണ്. നിലവിലുള്ള അവസ്ഥയില്‍ ലഭ്യമായ പരിമിതമായ കോഴ്സുകളെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനെ നമ്മള്‍ക്കും പറ്റനുള്ളൂ. ഉന്നതങ്ങളില്‍ അന്വേഷിച്ചാലും അതിനപ്പുറമുള്ള സാധ്യതകളെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നു തന്നെ പറയാം. വളരെ മികച്ച രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവരെ സംബന്ധിച്ചിടത്തോളം ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി ഇതോടോപ്പം തന്നെ ആലോചന തുടങ്ങുന്നു. സ്വയം പര്യാപ്തമായ ജീവിതത്തിന് സഹായിക്കുന്നതും , തങ്ങളുടെ താല്പര്യങ്ങള്‍ക്കിണങ്ങുന്നതുമായ പഠന, ജോലി സാധ്യതകളാണവര്‍ അന്വേഷിക്കുന്നത്. ആദ്യകാലങ്ങളില്‍ ബുക്ക് ബൈന്റിംഗ് , കുട നിര്‍മ്മാണം , മെഴുകുതിരി നിര്‍മ്മാണം , ലോട്ടറി വില്പന പോലുള്ള ജോലികളില്‍ ഒതുങ്ങേണ്ടി വന്നതില്‍ നിന്നും മാറ്റം വന്നിട്ടില്ലെന്ന് പറയാന്‍ പറ്റില്ല. കാരണം ഇന്ന് ഇത്തരത്തിലുള്ളവര്‍ വളരെയധികം ആശ്രയിക്കുന്ന ഒരു മേഖലയായി അധ്യാപകവൃത്തി മാറിയിരിക്കുന്നു.. സ്കൂളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് ഇത്തരം നിരവധി അധ്യാപകരെ കാണാം.

ഇന്ന് കാഴ്ച വൈകല്യം നേരിടുന്ന വ്യക്തികള്‍ പലരും കമ്പ്യൂട്ടറിലായാലും മറ്റ് ഐ ടി മേഖലകളിലായാലും വളരെയേറെ താല്പര്യമുള്ളവരും വൈദഗ്ധ്യമുള്ളവരും കൂടുതല്‍ വിദഗ്ധരാവാന്‍ സാധിക്കുന്നവരുമാണ്. എന്നാല്‍ ഒരു ജോലി എന്ന നിലയില്‍ സാങ്കേതികവിദ്യയേയോ മറ്റു മേഖലകളേയോ സമീപിക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്തരം ജോലിസാധ്യതകളെപ്പറ്റിയുള്ള അറിവുകള്‍ വളരെ പരിമിതമാണ്. ഇന്നും K F B (Kerala Blind Federation) പോലുള്ള സംഘടനകള്‍ നല്‍കുന്ന പരിശീലനം എന്നത് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിലും ഡി ടി പി യിലും ഒതുങ്ങി നില്‍ക്കുന്നു. തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അംഗീകരിച്ചുകൊണ്ടു തന്നെ തങ്ങളുടെ താല്പര്യത്തിനിണങ്ങുന്ന പഠനം / ജോലി എന്ന സാധ്യത ഇപ്പോഴും അകലെ തന്നെയാണ്. ഇത്തരം വ്യക്തികള്‍ക്ക് അവരുടെതായ facebook , whatsapp കൂട്ടായ്മകളുണ്ട്. അതിലൂടെ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളുമുണ്ട്. പല വിദേശരാജ്യങ്ങളിലും ഇത്തരക്കാര്‍ക്ക് ലഭ്യമായിട്ടുള്ള സൗകര്യങ്ങളെക്കാള്‍ 10-15വര്‍ഷംവരെപിറകിലാണ്നമ്മളിപ്പോള്‍.മറ്റെല്ലാ സാങ്കേതികവിദ്യകളുമുപയോഗിക്കുന്ന കാര്യത്തില്‍ കേരളീയര്‍ ഇപ്പോള്‍ അത്തരം രാജ്യങ്ങളോടൊപ്പം ഉണ്ട് എന്നത് മറന്നുകൂടാ.

Medical transcription പോലുള്ള മേഖലകളില്‍ ജോലി അവസരങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നു. പക്ഷേ ഇവയ്ക്കാവശ്യമായ പരിശീലനങ്ങള്‍ക്ക് എവിടെ സമീപിക്കണം എന്നറിയില്ല. ഇവര്‍ നേരിടുന്ന ശാരീരിക പ്രശ്നങ്ങള്‍ക്കായി ഭീമമായ തുക ചെലവഴിച്ചുകഴി‍ഞ്ഞ/ചെലവഴിച്ചുകൊണ്ടിരിക്കുന്ന രക്ഷിതാക്കള്‍ക്കും മുന്നോട്ടുള്ള വഴി അവ്യക്തമാണ്.

ഇവരെ സഹായിക്കാന്‍ സാധിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, കോഴ്സുകള്‍, തൊഴില്‍ മേഖലകള്‍ എന്നിവയെപ്പറ്റിയുള്ള വിശദമായ ചര്‍ച്ച നടക്കണമെന്ന് ആഗ്രഹിക്കുന്നു. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കായി സമീപിക്കുന്ന കുട്ടികള്‍ക്ക് / രക്ഷിതാക്കള്‍ക്കു മുന്നില്‍ ഒരു ചെറു മെഴുകുതിരിയെങ്കിലും കൊളുത്തി വെക്കാന്‍ നമ്മള്‍ അധ്യാപകര്‍ക്കു കഴിഞ്ഞങ്കില്‍...........


Read More | തുടര്‍ന്നു വായിക്കുക

STD 10 Biology
4 Question Papers with answers

>> Thursday, September 1, 2016

9-ാം തരത്തിലെ ജീവശാസ്ത്രം പരീക്ഷയിൽ നിലവിലുണ്ടായിരുന്ന ചോദ്യ പാറ്റേണിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശരിയും തെറ്റും കണ്ടു പിടിക്കുന്ന ചോദ്യ രീതി കൂടുതലായി കാണാൻ കഴിയും. ഗ്രാഫ് അപഗ്രഥനം, കാരണം കണ്ടെത്തൽ, ചിത്ര വിശകലനം, പട്ടിക വിശകലനം എന്നിവക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. പദജോഡി ബന്ധം ഒഴിവാക്കിയിട്ടുണ്ട്. ഇതേ മാതൃകയിലാണ് SSLC Biology Sample Question paper Set 4 with answer key തയ്യാറാക്കിയിരിക്കുന്നത്. ആദ്യ മൂന്ന് സെറ്റുകൾക്കൊപ്പം ഇതിലെ ചോദ്യങ്ങളും വിശകലനം ചെയ്യുമ്പോൾ ആദ്യ മൂന്ന് പാഠങ്ങളിലെ എല്ലാ ഉള്ളടക്കങ്ങളും ഏതാണ്ട് സ്പർശിച്ചിട്ടുണ്ട്.

പത്താം ക്ലാസിലെ ബയോളജി പാഠഭാഗങ്ങളുടെ നാല് സെറ്റ് ചോദ്യപേപ്പറുകളാണ് ഇതോടൊപ്പം നല്‍കിയിട്ടുള്ളത്. ബയോളജി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും വയനാട് ജില്ലയിലെ ജി.എച്ച്.എസ്.എസ് കല്ലൂരിലെ അദ്ധ്യാപകനുമായ ബി. രതീഷ് സാറാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഓരോ ചോദ്യപേപ്പറുകളോടൊപ്പം ഓരോ ചോദ്യത്തിന്റേയും ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്. ഈ പ്രത്യേകത കൊണ്ടാണ് അല്പം വൈകിപ്പോയെങ്കിലും ഇതൊരു പ്രത്യേക പോസ്റ്റാക്കിത്തന്നെ പ്രസിദ്ധീകരിക്കുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍പ്പരം മറ്റെന്ത് വിഭവമാണ് ഉപകാരപ്പെടുക? ഈ നാല് സെറ്റ് ചോദ്യപേപ്പറുകളും വൃത്തിയായി പഠിച്ചു പോകുന്ന ഒരു കുട്ടിക്ക് അറുപത് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കിട്ടുമെന്ന് കണ്ണടച്ച് പറയാം. അതുകൊണ്ടു് ഈ വിഭവം കുട്ടികളിലേക്കെത്തിക്കാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കുമല്ലോ.

Question Papers to Download
Biology Question Paper and Answers : Set 1
Biology Question Paper and Answers : Set 2
Biology Question Paper and Answers : Set 3
Biology Question Paper and Answers : Set 4


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer