E Filing of Income Tax Return

>> Saturday, July 23, 2016

2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ വിവരങ്ങള്‍ സ്ഥാപനത്തില്‍ നിന്നും E TDS റിട്ടേണ്‍ വഴി DDO ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. 2016-17 സാമ്പത്തികവഷത്തെ റിട്ടേണ്‍ ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്.

Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമപ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമപ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും ഈ വഷം നിബന്ധമായും E Filing നടത്തണം.

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങും മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കണം. (1) E Filing പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങിനെയെന്ന് വിവരിക്കുന്ന പോസ്റ്റിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
(2) ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുകയാണ് രണ്ടാമത്തേത്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(3) 2016-17 സാമ്പത്തിക വര്‍ഷത്തില്‍ Form 10 E ഉപയോഗിച്ച് Section 89 പ്രകാരമുള്ള കിഴിവ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E Filing സൈറ്റില്‍ ലോഗിന്‍ ചെയ്ത് അതില്‍ ഫോം 10 E തയ്യാറാക്കി submit ചെയ്യണം. ഇതെങ്ങിനെ എന്നറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(4) സ്ഥാപനമേധാവി Tracesല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവന്‍ ടാക്സും നിങ്ങളുടെ PAN നമ്പറില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്‌. "26 AS" നോക്കി നിങ്ങളുടെ പാന്‍ നമ്പറില്‍ ലഭിച്ച വരുമാനവും ടാക്സും മനസ്സിലാക്കാം. നിങ്ങള്‍ക്ക് ബാങ്കുകളിലോ സ്വകാര്യ സ്ഥാപനത്തിലോ സ്ഥിര നിക്ഷേപങ്ങളോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും "26 AS" പരിശോധിക്കുക. 26 AS നെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
CLICK FOR THE VIDEO ON E FILING
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിക്കാനുള്ള ഫോര്‍മാറ്റ്‌ ആവശ്യമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
E Filing നടത്തുന്നതെങ്ങനെ എന്ന് ഏതാനും ഭാഗങ്ങളാക്കി വിവരിക്കാം.
  1. E Filing (Online)
  2. E Verification of Return
  3. Forgot Password
  4. Revised Return
  • E Filing (Online)
  • E Filing രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ "http://incometaxindiaefiling.gov.in/" എന്ന E Filing സൈറ്റ് തുറക്കുക. വലതു ഭാഗത്ത് കാണുന്ന "Registered User?" ന് ചുവടെ കാണുന്ന "Login here" ലിങ്ക് ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ User ID, Password, Date of birth എന്നിവ ചേര്‍ക്കുക. അതിനു ശേഷം capcha code താഴെയുള്ള കോളത്തില്‍ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്യുക.
    അതില്‍ കാണുന്ന 'e File' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ 'Prepare and submit online ITR' ക്ലിക്ക് ചെയ്യുക.
    • Assessment Year 2017-18 സെലക്ട്‌ ചെയ്യുക.
    • ITR form Name ന് ITR 1 സെലക്ട്‌ ചെയ്യുക.
    • Prefill address with എന്നതിന് From PAN database സെലക്ട്‌ ചെയ്ത് 'Submit' ക്ലിക്ക് ചെയ്യുക.
    അപ്പോള്‍ തുറക്കുന്ന പേജില്‍ Instructions, PART A GENERAL INFORMATION, Income Details, Tax Details, Tax paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം.
    ഇവയില്‍ PART A GENERAL INFORMATION മുതല്‍ Tax paid and Verification വരെയുള്ള ടാബുകളില്‍ നമുക്ക് വിവരങ്ങള്‍ ചേര്‍ക്കാനുണ്ട്. ഇപ്പോള്‍ തുറന്നിരിക്കുന്ന instructions ല്‍ നമുക്ക് കുറെ നിര്‍ദേശങ്ങള്‍ കാണാം. ഇവ വായിച്ചു നോക്കുക. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമത്തുകയോ ചെയ്‌താല്‍ നാം logout ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യാം.
    • Part A General Information

    Data enter ചെയ്യുന്നതിനായി ആദ്യം PART A GENERAL INFORMATION ടാബ് ക്ലിക്ക് ചെയ്യുക.
    അപ്പോള്‍ തുറക്കുന്ന ടാബില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ നിര്‍ബന്ധമായും ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. ആധാര്‍ നമ്പര്‍, E mail , mobile number എന്നിവ കൃത്യമായി നല്‍കുക.
  • Employer Category : Government എന്ന് സെലക്ട്‌ ചെയ്യാം.
  • Residential Status : Resident ആണ് വേണ്ടത്.
  • Return filed : ജൂലൈ 31 നു മുമ്പ് ആണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ "On or before due date" എന്ന് തെരഞ്ഞെടുക്കുക.
  • Whether original or Revised Return : Original ആണ് വേണ്ടത്.
  • ഏറ്റവും താഴെ Are you governed by Portugease Civil Code എന്നിടത്ത് No ചേര്‍ക്കുക.
    ഇത്രയും ചേര്‍ത്തി കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത്‌ അത് വരെ ചേത്ത data save ചെയ്യാം.
    • Income Details
    Income Details ടാബ് ക്ലിക്ക് ചെയ്‌താല്‍ പുതിയ ഫോം ലഭിക്കും. അതില്‍ Income from Salary/Pension എന്നതിന് നേരെ Form16 അല്ലെങ്കില്‍ Statementല്‍ Professional Tax കുറച്ച ശേഷം ഉള്ള സംഖ്യ ചേര്‍ക്കുക. Housing Loan Interest ഉണ്ടെങ്കില്‍ Type of House Property യില്‍ Self Occupied സെലക്ട്‌ ചെയ്യുക. Income from one house property എന്നതിന് നേരെ Housing loan interest മൈനസ് ചിഹ്നം ചേത്ത് നല്‍കുക. Deductions under Chapter VI A എന്നതിന് ചുവടെ 80C മുതലുള്ള ഓരോ Deductionഉം എത്രയെന്നു ചേക്കുക. Relief u/s 89A എന്നയിടത്ത് 10E ഫോം ഉപയോഗിച്ച് കിഴിവ് നേടിയെങ്കില്‍ അത് ചേര്‍ക്കുക. (10 E ഫോം ഉപയോഗിച്ച് നേടിയ കിഴിവ് E filing സൈറ്റില്‍ തയ്യാറാക്കി submit ചെയ്തതിനു ശേഷം മാത്രമേ E Filing submit ചെയ്യാവൂ.) അതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. ഇത് കൈയിലുള്ള സ്റ്റേറ്റ്മെന്റില്‍ ഉള്ള ടാക്സ് തന്നെ ആണോ എന്ന് പരിശോധിക്കുക .(Interest u/s 234 A,B,C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.
    • Tax Details
    ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് ആണ് നമുക്ക് നല്‍കുവാനുള്ളത്‌. ഇതില്‍ Sch TDS1 എന്ന പട്ടികയില്‍ ആണ് വിവരങ്ങള്‍ ചേക്കേണ്ടത്.
    • Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ കാണാം. ഇല്ലെങ്കില്‍ അത് ചേര്‍ക്കുക.
    • Name of Employer : സ്ഥാപനത്തിന്‍റെ പേര് ഇല്ലെങ്കില്‍ ചേര്‍ക്കുക.
    • Income under Salary എന്നിടത്ത് Income Details എന്ന പേജില്‍ ഒന്നാമതായി കാണിച്ച (Income from Salary) സംഖ്യ ചേക്കുക. ഇവിടെ ഏതെങ്കിലും തെറ്റായ സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് എഡിറ്റ്‌ ചെയ്ത് ശരിയായത് ചേര്‍ക്കണം.
    • Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേക്കുക.
    രണ്ടാമതൊരു സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ തൊട്ടു താഴെയുള്ള "ADD" ക്ലിക്ക് ചെയ്ത് ഒരു വരി കൂടി ചേര്‍ത്ത് അവിടെ ആ സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ക്കണം. ഇനി Save Draft ക്ലിക്ക് ചെയ്ത് അതുവരെയുള്ള വിവരങ്ങള്‍ save ചെയ്യാം. ശേഷം Tax paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു തുറക്കാം.
    • Tax paid and Verification
      D11(iii)-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും. D 12 Tax Payable "0" ആണെന്ന് ഉറപ്പു വരുത്തുക.
      Excempt income -for reporting purspose - Agricultural Income 5000 രൂപയില്‍ കുറവുള്ളത് കാണിക്കാം. 5000 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ ITR 2 അല്ലെങ്കില്‍ 2A ഉപയോഗിക്കണം.
      Bank Account in which refund, if any, shall be credited - അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ ചേര്‍ക്കുക. 9-11-2016 മുതല്‍ 30-12-2016 വരെയുള്ള കാലയളവില്‍ ഈ അക്കൗണ്ടില്‍ 2 ലക്ഷം രൂപയോ അതില്‍ കൂടുതലോ പണമായി നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ സംഖ്യ ചേര്‍ക്കുക. അതില്‍ കുറവെങ്കില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
      Other Bank Account Details നു താഴെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചേക്കാം. IFSC Code, ബാങ്കിന്‍റെ പേര്, അക്കൗണ്ട്‌ നമ്പ, രണ്ടു ലക്ഷത്തില്‍ കൂടുതല്‍ പണം നിക്ഷേപിച്ചെങ്കില്‍ തുക എന്നിവ ചേക്കുക. 'Add' ബട്ടണ്‍ അമത്തി കൂടുതല്‍ വരികള്‍ ചേക്കവുന്നതാണ്. ബാങ്കിന്‍റെ IFSC കോഡ് അറിയില്ലെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. CLICK HERE
    ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇതു വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം Verification നില്‍ പിതാവിന്‍റെ പേരും placeഉം ചേര്‍ക്കുക. എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം "Submit" ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ഡയലോഗ്‌ ബോക്സ്‌ തുറക്കും. അതില്‍ "OK" ക്ലിക്ക് ചെയ്യുക. ഇതോടെ റിട്ടേണ്‍ E Verification നടത്താനുള്ള ഓപ്ഷനുകള്‍ കാണിക്കുന്ന പുതിയ പേജ് തുറക്കും.
  • E Verification of Return      Back to top
  • Electronic Verification Code (EVC) ഉപയോഗിച്ചാണ് E Verification നടത്തുന്നത്. E Filing Portal ല്‍ നിന്നും ലഭിക്കുന്ന EVC എന്ന 10 അക്ക alpha numeric കോഡ് റിട്ടേണ്‍ സബ്മിറ്റ് ചെയ്ത ശേഷം വെരിഫിക്കേഷനായി ചേര്‍ത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്. Income Tax Return തയാറാക്കി 'submit' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ നാല് ഓപ്ഷനുകള്‍ കാണാം. ഇവയില്‍ ഏതെങ്കിലും ഒരു വഴി തെരഞ്ഞെടുക്കാം.
    Option 4 : നാലാമത്തെ ഓപ്ഷന്‍ ആയ "I would like to send ITR V / I would like to e verify later" നോക്കാം. Acknowledgement (ITR-V) ലഭിക്കാനായി ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം. അതോടെ Acknowledgement മെയിലിലേക്ക് അയക്കപ്പെടും. മെയില്‍ തുറന്ന് ഇത് ഡൌണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍, My Account ടാബില്‍ E Filed Returns/ Forms ക്ലിക്ക് ചെയ്‌താല്‍ നിങ്ങൾ ഫയല്‍ ചെയ്ത എല്ലാ റിട്ടേണുകളും കാണാം. അതില്‍ ഈ വര്‍ഷത്തെ റിട്ടേണിന്റെ വരിയിലുള്ള ചുവന്ന അക്കത്തിലുള്ള Ack Number ഇല്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിന്‍ഡോയില്‍ Acknowledgement/ITR V ക്ലിക്ക് ചെയ്യുന്നതോടെ ITR V ഡൌണ്‍ലോഡ് ചെയ്യപ്പെടും. PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമാണ്. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേഡ്‌.) ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓഡിനറി പോസ്റ്റ്‌ ആയോ സ്പീഡ് പോസ്റ്റ്‌ ആയോ അയയ്ക്കണം. ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - Income Tax Department- CPC, Post Bag No. 1, Electronic City Post Office, Bangalore- 560100, Karnataka. അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല.
    Option 3 : മൂന്നാമത്തെ ഓപ്ഷന്‍ ആയ "I would like to generate Aadhaar OTP to e verify my return" ഓപ്ഷന്‍ ആണ് ഏറ്റവും എളുപ്പം. ആധാറുമായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മുമ്പ് ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ OTP ലഭിക്കുള്ളൂ. മൊബൈലില്‍ ലഭിക്കുന്ന OTP ചേര്‍ത്ത് submit ചെയ്യുന്നതോടെ എല്ലാം പൂര്‍ത്തിയാവുന്നു.
    Option 2 :രണ്ടാമത്തെ ഓപ്ഷന്‍ ആയ "I do not have an EVC and I would like to generate EVC to e verify my return" വഴി പുതിയ EVC ലഭിക്കും. ഇതില്‍ തന്നെ മൂന്ന് വഴികള്‍ കാണാം. (1)Through Net Banking (2) Through Bank Account Number (3) Through Demat Account Number.
  • Password മറന്നാല്‍      Back to top
  • ലോഗിന്‍ ചെയ്യാനുള്ള പേജിലെ "Login" ബട്ടണടുത്തുള്ള 'Forgot Password' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ User ID യായി പാന്‍ നമ്പര്‍ ചേര്‍ത്ത് Captcha കോഡ്‌ അടിച്ച ശേഷം 'Continue' ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ 'Please select option' എന്നതിന് 'Using OTP (PINs)' എന്ന് സെലക്ട്‌ ചെയ്യുക. Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത E Mail IDയും Mobile Number ഉം അറിയാവുന്നതും നിലവിലുള്ളതും ആണെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക. അറിയില്ലെങ്കില്‍ 'New E Mail ID and Mobile Number' സെലക്ട്‌ ചെയ്യുക. എന്നിട്ട് പുതിയ New E Mail ID യും Mobile Numberഉം നല്‍കുക. പിന്നീട് '26 AS TAN' എന്ന ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് താഴെ സ്ഥാപനത്തിന്റെ TAN Number നല്‍കുക. 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ തുറക്കുന്ന പുതിയ പേജില്‍ E Mail ലേക്ക് വന്ന PIN നമ്പറും മൊബൈലിലേക്ക് വന്ന PIN നമ്പറും ചേത്ത് കൊടുത്ത് 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജു തുറക്കുന്നു. അതില്‍ പുതിയൊരു Password ഉണ്ടാക്കി രണ്ടു കള്ളികളിലും അടിയ്ക്കുക.
  • Revised Return      Back to top
  • റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ് പിന്നീട് കണ്ടെത്തിയാല്‍ വീണ്ടും ഒരിക്കല്‍ കൂടി അതേ രീതിയില്‍ റിട്ടേണ്‍ (Revised Return) സമര്‍പ്പിച്ചാല്‍ മതി. ഇത് ഇന്‍കം ടാക്സ് ഡിപ്പാട്ട്മെന്‍റ് അസ്സസ്മെന്‍റ് പൂത്തിയാക്കുന്നത് വരെ പരമാവധി 2018 ജൂലൈ 31 വരെ ആവാം. സമയപരിധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും Revised Return സമപ്പിക്കാം. Revised Return തയ്യാറാക്കുമ്പോള്‍ General Information പേജില്‍ A 22-Return file എന്നിടത്ത് '17-Revised 139 (5) എന്ന് സെലക്ട്‌ ചെയ്യണം. Whether Original or Revised എന്നതിന് Revised ചേക്കണം. A 25- If under section 139(5)-Revised Return എന്നതിന് ചുവടെ ഒറിജിനല്‍ റിട്ടേണിന്റെ Acknowledgement Number ഉം Date of Filing Original Return ഉം ചേര്‍ക്കണം. Original Return ന്റെയും Revised Return ന്റെയും Acknowledgement (ITR V) ഒരുമിച്ചാണ് അയയ്ക്കുന്നതെങ്കില്‍ അവ ഒരു പേപ്പറിന്റെ ഇരുവശത്തും പ്രിന്റ്‌ ചെയ്യാതെ പ്രത്യേകം പേപ്പറില്‍ വേണമെന്ന് E Filing സൈറ്റില്‍ കാണുന്നു.

    49 comments:

    Hari | (Maths) July 5, 2016 at 7:03 AM  

    ഇത്തവണയും ജൂലൈ 31ന് മുമ്പ് ഇ-ഫയലിങ്ങ് നടത്തുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ടില്‍ പറഞ്ഞിരിക്കുന്ന വിലാസത്തിലേക്ക് അയക്കേണ്ടതുണ്ട്. ഇന്‍കംടാക്സ് അടച്ചതു കൊണ്ടു മാത്രമായില്ല, ഈ ജോലി കൂടി കഴിഞ്ഞാലേ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇന്‍കംടാക്സ് ഇടപാടുകള്‍ അവസാനിക്കുന്നുള്ളു. അതുകൊണ്ട് അവസാന തീയതിക്കായി കാത്തു നില്‍ക്കാതെ നമുക്ക് എത്രയും പെട്ടന്ന് തന്നെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാം.

    സുധീര്‍ സാറിന്റെ നിസ്വാര്‍ത്ഥ സേവനത്തിന് ഒരിക്കല്‍ക്കൂടി ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തട്ടെ.

    Unknown July 5, 2016 at 9:54 AM  

    sir,
    A sum of Rs.1.75 lakh is being deducted from my retirement benefits(retired on 31.5.2016) that is being disbursed shortly by AG pension cell. This refund to govt is being excess payment i received in salary from 2000 to 2015 due to a non eligible Grade fixation in 2000. How can I claim refund from IT department...pushpa HSA

    Unknown July 5, 2016 at 10:02 AM  

    sir,
    we are not able to issue form 16 from spark correctly and most often incorrect figures are coming out.kindly suggest whether sudheer sir software can be used for issue of
    form 16

    Joseph. V July 5, 2016 at 11:42 AM  

    Sir.

    Retirement-നോടൊപ്പം ലഭിക്കുന്ന Gratuity, Pension Commutation, PF എന്നിവ Salary യായി കാണിച്ച് നികുതി കണക്കാക്കേണ്ടതുണ്ടോ ?
    ഈ തുക ബാങ്കിലോ ട്രഷറിയിലോ നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശ Income Tax ന് വിധേയമാണോ ?

    Sudheer Kumar T K July 6, 2016 at 7:59 PM  

    Joseph Sir, Gratuity, Commutation of Pension, PF Closure എന്നിവ ശമ്പളത്തില്‍ ഉള്‍പ്പെടില്ല. ഇവ ഒഴിച്ചുള്ള ശമ്പളവരുമാനത്തിനു ടാക്സ് കണക്കാക്കിയാല്‍ മതി.

    Sudheer Kumar T K July 6, 2016 at 8:07 PM  

    വിജയന്‍ സര്‍, Form 16 നിങ്ങള്‍ക്ക് നിങ്ങള്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും ലഭിക്കേണ്ടതാണ്. നിങ്ങളുടെ DDO അതിന്റെ Part A, Traces ല്‍ നിന്നും ഡൌണ്‍ലോഡ് ചെയത് Part B ഉള്‍പ്പെടെ നിങ്ങള്‍ക്ക് തരും. തിരിച്ചടച്ച തുക എങ്ങിനെ പരിഗണിക്കുമെന്ന് വിദഗ്ധ അഭിപ്രായം തേടിയ ശേഷം പറയാം.

    Joseph. V July 6, 2016 at 10:03 PM  

    Thank you for the reply

    Pradeep Thennatt July 8, 2016 at 2:32 PM  

    2014-2015 സാമ്പത്തിക വർഷത്തിലെ റിട്ടേൺ ഫയൽ ചെയ്ത സമയത്ത് E-filing portal വഴി Form 10E സമർപ്പിക്കാത്തതു കാരണമാകാം ഒരു employeeക്ക് out standing amount വന്നിട്ടുണ്ട്. അത് റിവൈസെഡ് റിടേൺ ആയി re submit ചെയ്യാൻ കഴിയുമോ?

    Aeo Nedumangad July 9, 2016 at 8:52 PM  

    സര്‍ എന്‍റെ ഡി ഡി ഒ മാര്‍ ടി ഡി എസ് ചെയ്തിട്ടില്ല. എനിക്ക് എങ്ങനെ റിട്ടേണ്‍ ഇ ഫയല്‍ ചെയ്യാനാവും

    Sudheer Kumar T K July 10, 2016 at 2:34 PM  

    Pradeep Sir, ആദ്യം E Filing പോര്‍ട്ടലില്‍ Form 10 E തയാറാക്കി submit ചെയ്ത ശേഷം റിട്ടേണ്‍ revise ചെയ്യാം.

    Sudheer Kumar T K July 10, 2016 at 2:38 PM  

    അരുണ്‍ കുമാര്‍ സര്‍, ജൂലൈ 31 ന് മുമ്പ് തന്നെ റിട്ടേണ്‍ E file ചെയ്യുക. DDO മാരോട് TDS റിട്ടേണ്‍ ഉടനെ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുക.അവര്‍ അത് ചെയ്യാത്തിടത്തോളം നിങ്ങള്‍ അടച്ച ടാക്സ് നിങ്ങളുടെ PAN ലേക്ക് വരില്ല.

    നിര്‍മ്മല July 12, 2016 at 8:13 PM  

    വളരെ നന്ദി maths blog and Sudheer sir.....കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും e.file ചെയ്യാന്‍ കഴിഞ്ഞു..കൂടാതെ option 2എടുത്ത് E Verification ഉം ചെയ്തു. ITR V അയയ്ക്കേണ്ട ജോലിയും ഒഴിവായിക്കിട്ടി...THANK U SO MUCH
    NIRMALA TEACHER

    Anonymous July 15, 2016 at 10:58 PM  

    Sir, I'm John a teacher by profession.My doubt is, last year a property along with a building was acquired by govt for bypass.It was in the name of my aged mother who has no source of income.They paid us the compensation after deducting 10 percent tax on it.now my question is how can I refund the tax paid.Kindly guide me the procedure for filing a return for refund.I've obtained the form 16 from collectorate now. Expedite your valuable advice.

    SG July 16, 2016 at 5:25 PM  

    സർ,
    ഗവ.ഹൈസ്കൂൾ HMമാരുടെ TDS സ്റ്റേറ്റ്മെൻറ് ജീവനക്കാരുടെ കൂടെ തന്നെ സമർപ്പിക്കണോ. (ജനുവരി മുതൽ)

    Sudheer Kumar T K July 16, 2016 at 9:22 PM  

    SG SIR, ജീവനക്കാരുടെ കൂടെ തന്നെ ചേര്‍ക്കണം. സ്ഥാപനത്തിന്‍റെ TAN number ല്‍ ആവും HMമ്മരുടെ ടാക്സും മാര്‍ച്ച്‌, ഏപ്രില്‍, മെയ്‌ മാസങ്ങളിലെ ശമ്പളത്തില്‍ നിന്നും കുറച്ചിരിക്കുക. സ്ഥാപനത്തിന്‍റെ TAN ല്‍ ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെ (ഇത് മാര്‍ച്ച് മാസത്തെ ശമ്പളം ആവും) ട്രഷറിയില്‍ ശമ്പളത്തില്‍ നിന്നും കുറച്ച മുഴുവന്‍ ടാക്സും ഒന്നിച്ചു കണക്കാക്കുക. ഇതില്‍ HM, STAFF എന്നിവരുടെത് ഒരുമിച്ച് കണക്കിലെടുക്കുക.ആകെ സംഖ്യ BIN VIEW വില്‍ മാച്ച് ചെയ്യുന്നുവോ എന്ന് പരിശോധിക്കുക. ഇത് പോലെ ഓരോ മാസത്തെതും പരിഗണിക്കുക.

    Pradeep Thennatt July 17, 2016 at 9:39 AM  

    LICയുടെ ഒരു പോളിസി maturedആയി കയ്യിൽ കിട്ടിയപ്പോൾ 2% ടാക്സ് പിടിച്ചതായി കാണുകയും അതിന്റെ ഫോം 16A ലഭിക്കുകയും ചെയ്തു.ഈ അവസരത്തിൽ Return file ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

    Sudheer Kumar T K July 17, 2016 at 10:21 PM  

    പോളിസി 1-4-12 ന് മുമ്പ് എടുത്തതാണെങ്കില്‍, പോളിസി തുകയുടെ 10 ല്‍ ഒരു ഭാഗത്തെക്കാള്‍ കൂടുതലാണ് പ്രീമിയം എങ്കില്‍ കിട്ടിയ തുകയ്ക്ക് ടാക്സ് നല്‍കേണ്ടി വരും. 1-4-12 ന് ശേഷം എടുത്തതെങ്കില്‍ പോളിസി തുകയുടെ 5 ല്‍ ഒരു ഭാഗത്തെക്കാള്‍ കൂടുതലാണ് പ്രീമിയം എങ്കില്‍ കിട്ടിയ തുകയ്ക്ക് ടാക്സ് നല്‍കേണ്ടി വരും. Taxable ആണെങ്കില്‍ 'Income from other Sources' ആയി ഇത് ഉള്‍പ്പെടുത്തുകയും ടാക്സ് കണക്കാക്കുകയും 2% കുറച്ച ടാക്സ് അടച്ച ടാക്സ്ന്‍റെ കൂടെ കൂട്ടി ബാക്കി ടാക്സ് അടയ്ക്കാനുണ്ടെങ്കില്‍ അത് അടച്ചു റിട്ടേണ്‍ file ചെയ്യേണ്ടിയും വരും. Refund വരാനും സാധ്യതയുണ്ടല്ലോ. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുമല്ലോ.

    MTLPS July 18, 2016 at 10:18 PM  

    സുധീർ സാർ ചില സംശയങ്ങൾ ഉണ്ടായിരുന്നു,



    ഫിക്സിഡ് ഡെപ്പോസിറ്റ് ഇത് നിന്നും interest കിട്ടിയപ്പോൾ ബാങ്കിൽ നിന്നും TDS അടച്ചിട്ടുണ്ടെന്നു കാണുന്നു ഇങ്ങനെ ഉള്ളപ്പോൾ efile ചെയുമ്പോൾ എന്തൊക്കെ ആണ് സ്രെധിക്കേണ്ടത് ?


    ബാങ്കിൽ പോയി അന്വേഷിക്കേണ്ടതുണ്ടോ ?

    SCH TDS 2 ഇത് എന്തോകെ ഡീറ്റെയിൽസ് ആണ് കൊടുക്കേണ്ടത് ?

    അങ്ങനെ കൊടുക്കുമ്പോൾ income ഡീറ്റൈൽസിൽ എന്തെങ്കിലും change ചെയ്യാൻ ഉണ്ടോ ?

    Unknown July 20, 2016 at 11:28 AM  

    I forgot my e-filing password what we do

    Sudheer Kumar T K July 20, 2016 at 10:09 PM  

    ഈ പോസ്റ്റിലെ Forgot Password എന്ന ഭാഗം വായിക്കുമല്ലോ.

    ranju July 20, 2016 at 11:39 PM  

    സാര്‍ ,
    ഞാന്‍ e-filing ചെയ്തപ്പോള്‍ only one original ITR can be filed u/s 139(1). please change and retry എന്ന് വന്നു. എന്താണ് കാരണം

    മറുപടി പ്രതീക്ഷിച്ചുകൊണ്ട്,
    ശ്രീലാല്‍

    Roy... July 21, 2016 at 6:23 AM  

    സര്‍,
    Traces ഇന്‍ബോക്സില്‍ ലഭിച്ച അറിയിപ്പ് --- Defaults and/ or PAN Errors have been identified in the Regular statement filed by you for Q4 of FY 2015-16 for Form 24Q and processed by ITD u/s 200A. Refer attached intimation for further details. Detailed computation of defaults is available in Justification Report which can be downloaded through TRACES--- ഇതുതന്നെ mail ആയും ലഭിച്ചു.Justification Report എടുത്തുനോക്കി. Income Tax Statement തയ്യാറാക്കിയതിലെ പിഴവുമൂലം Rs.320 അടയ്ക്കാനുണ്ട്. ഇത് e-payment ആയി അടയ്ക്കാന്‍ ശ്രമിച്ചു.Challan 281. ഇതിലെ Type of Payment, Nature of Payment ഇവ മനസ്സിലാകുന്നില്ല.Short Deduction/Collection Rs.310.68. Interest on short deduction/collection Rs.6.00 Round ചെയ്യുമ്പോള്‍ Rs.320.00 ഇങ്ങനെയാണ് തുക.Nature of Payment എന്നതില്‍ കൊടുക്കേണ്ട code ആണ് പ്രശ്നം.Pls help...

    lfups July 22, 2016 at 5:26 PM  

    e-filing REFUND:-When i am doing verification Iam getting Three option when we select the second option,There are three option when we select Option THROUGH BANK A/C NUMBER it shows that PREVALIDATE A/C Details. But for the Bank selection the gave only PANJAB NATIONAL BANK But we need Bank SBI. how can i solve the problem

    Unknown July 22, 2016 at 7:03 PM  
    This comment has been removed by the author.
    Sudheer Kumar T K July 23, 2016 at 8:42 PM  

    Ranju Sir, നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്ത് submit ചെയ്ത് കഴിഞ്ഞു. അല്ലെങ്കില്‍ നിങ്ങള്‍ financial year തെരഞ്ഞെടുത്തത് തെറ്റിയിരിക്കും. ഒരിക്കല്‍ ഫയല്‍ ചെയ്ത് കഴിഞ്ഞാല്‍ revise ചെയ്യാനേ കഴിയൂ. നിങ്ങള്‍ക്ക് റിട്ടേണ്‍ revise ചെയ്യാനേ കഴിയൂ. 139 (5) പ്രകാരം revise ചെയ്യാം. പോസ്റ്റിന്റെ അവസാന ഭാഗം വായിക്കുമല്ലോ.

    Sudheer Kumar T K July 23, 2016 at 8:57 PM  

    Roy Sir, 92 A ആണ് code ആയി നല്‍കേണ്ടത്.

    Sudheer Kumar T K July 23, 2016 at 9:01 PM  

    @ വേനപ്പാറ, "I would like to e verify later / I would like to send ITR-V" എന്ന option എടുക്കാമല്ലോ.

    സന്തോഷ് PKMMHSS Edarikode July 24, 2016 at 7:50 PM  

    സാര്‍
    എന്റെ സ്കൂളിലെ ഒരു ടീച്ചര്‍ 2013 ല്‍ EFiling നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും Link Activate ചെയ്യാതെ ഒഴിവാക്കി. ഇപ്പോള്‍ പുതിയ Registration സാധിക്കുന്നില്ല. അന്നത്തെ mobile pin ലഭ്യവുമല്ല. Mail ല്‍ Activate link ഉണ്ട്. എങ്ങനെ പരിഹരിക്കാം.

    Unknown July 24, 2016 at 8:23 PM  

    SIR.WE FILED OUR RETURN SUCCESSFULLY WITH THE HELP OF UR POST. .NOW MY WIFE HAVE A PROBBLEM.. THAT IS ,WHEN REMITTES TDS AY. 2016-17, SHE HAS SHORTEN AN AMOUNT OF 8000/BEING TOTAL TAX 32323. TDS DEDUCTED ONLY 24323. HOW CAN WE REMIT THIS AMOUNT THROUGH CHALAN (ITNS 280 ) OR ONLINE . HER FORM 16 AND 26 AS ARE CHECK AND FOUND THE AMOUNT IS SHORT . 2016 17 E-FILING IS NOT DONE...WHAT ARE THE STEPS FROM REMIT THE SHORT AMOUNT RS 8000 TO E FILING PLS HELPUS AS SOON AS POSSIBLE , THE ERROR IS NOTICED JUST THE TIME OF E-FILING. EXPECTS UR KIND REPLY, RAVEENDRAN .P.. MANNARKKAD, GMAIL: raveendranadhan123@gmail.com

    LITTLE STARS July 24, 2016 at 8:42 PM  

    thank U sir

    sukhiyan July 24, 2016 at 10:10 PM  

    E വെരിഫൈ ചെയ്യുമ്പോൾ ഇൻവാലിഡ് EVC എന്നു കാണിക്കുന്നു. എന്തു ചെയ്യും

    TMA Latheef July 25, 2016 at 5:04 PM  

    E TDS ENGINEYAN CHEYYUKA

    ghsskottila July 25, 2016 at 8:00 PM  

    At the time of registration typed a wrong email ID ( capital letters). Received mobile PIN.No link to activate due to email problem. Another registration is not possible. Any solution?

    $hamsuCm Pon@t July 25, 2016 at 9:07 PM  

    എൻറെ പേരിൽ മൈനിംഗ് ഡിപ്പാർട്മെൻറ് അടച്ച ടാക്സ് 691 രൂപ TCS എന്നിടത്ത് വന്നിട്ടുണ്ട് . എന്നാൽ 690 രൂപ Refund ആയി വരുന്നു. ആ പണം Refund ആയി വന്നാൽ E-filing ശരിയാകുമോ .... please help.

    Sudheer Kumar T K July 25, 2016 at 10:07 PM  

    Raveendran Sir, You can remit the balance amount with interest through Bank using ITNS 280. and then you can file the Return. You can show it in "Tax Details" in the Table- Self Assesment Tax (If it is remiting through ITNS 281 with TAN the TDS statement for Q4 2016-17 has to be corrected)

    Sudheer Kumar T K July 25, 2016 at 10:12 PM  

    Sukhiyan Sir, Go to My Accounts -> E filed Returns/Forms -> Click on Acknowledge Number for 2016-17 -> Click on ITR V . The Acknowledgement form will be downloaded and then sent it to Bangalore

    Sudheer Kumar T K July 25, 2016 at 10:15 PM  

    @ GHSS Kottila, Try after 24 hours after the last registration process.

    Sudheer Kumar T K July 25, 2016 at 10:18 PM  

    ഷംസു സര്‍, 26 AS പരിശോദിക്കുക. അതില്‍ Mining Deptല്‍ നിന്നും ലഭിച്ച തുക എന്തെന്ന് പരിശോദിക്കുക. ഉണ്ടെങ്കില്‍ അത് നിങ്ങളുടെ വരുമാനത്തില്‍ കൂട്ടുക. അപ്പോള്‍ ടാക്സ് എത്രയെന്നു പരിശോടിക്കുക.

    praveen July 28, 2016 at 4:32 PM  

    പെന്‍ഷനില്‍ നിന്നു ടാക്സ് കുറച്ചതിന് tax deducted source ഏതാണ് കാണിക്കേണ്ടത്

    Sudheer Kumar T K July 28, 2016 at 9:53 PM  

    പ്രവീണ്‍ സര്‍, As per Rules Salary includes pension also. pension comes under the head salaries. So we can treat it as salary.

    vellanadhs July 28, 2016 at 10:53 PM  

    സര്‍,
    ഒരു ടീച്ചറുടെ efiling link Activated അല്ല. Password മറന്നുംപോയി. എന്താണ് ചെയ്യാന്‍ കഴിയുക?
    Sreeja

    Tom July 30, 2016 at 11:24 AM  

    സുധീര്‍ സര്‍,
    Submit ചെയ്ത് Option 3 തെരഞ്ഞെടുത്തു. എന്നാല്‍ അപ്പോള്‍ Logout ആയി. പിന്നീട് Submit ചെയ്യുമ്പോള്‍ 'Only one original ITR can be filled'എന്ന message വരുന്നു. Acknowledgement Number കിട്ടിയിട്ടില്ല. ഇനി എന്താണ് ചെയ്യേണ്ടത്.

    Tom July 30, 2016 at 1:12 PM  

    Sir,
    ITR V was there in e-filing site. Downloaded. Hope it is enough, Thanks.

    Sudheer Kumar T K July 30, 2016 at 9:20 PM  

    Tom Sir, നിങ്ങളുടെ E Verification പൂര്‍ത്തിയായിരിക്കാന്‍ ഇടയില്ല. My Accounts ടാബില്‍ E filed Returns / forms ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ലിസ്റ്റില്‍ 2016-17 വര്‍ഷത്തെ റിട്ടേണ്‍ വരിയില്‍ കാണുന്ന ചുവന്ന അക്ഷരത്തിലുള്ള Acknowledgement number ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന message boxല്‍ ITR V ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ITR V / Acknowledgement ഡൌണ്‍ലോഡ് ആവും. ഇത് ഒപ്പിട്ടു ബാംഗളൂരിലേക്ക് അയയ്ക്കുക. (ഇക്കാര്യം പോസ്റ്റില്‍ ഉണ്ട്.)

    Sudheer Kumar T K July 30, 2016 at 9:27 PM  

    @ Vellanadhs, നിങ്ങള്‍ക്ക് validate@incometax.gov.in എന്ന അഡ്രെസ്സിലേക്ക് ഒരു റിക്വസ്റ്റ് mail ആയി അയയ്ക്കാം. അതില്‍ താഴെ കൊടുത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. (1) PAN Number (2) Name (3) Date of birth (4) Name of father (5) Registered PAN Address with Pin. (6) Contact Number. തീര്‍ച്ചയായും പരിഹാരം ഉണ്ടാവും.

    Feel August 2, 2016 at 9:42 PM  

    Sir,

    Is there any chance to delete/modify the given return again?

    the Amount is missing. Need to do it again.
    Kindly advise.

    DEEPEE

    Unknown August 3, 2016 at 12:17 PM  

    sudheer sir thanks for your post , we completed our Efiling and E-verify successfully. I had a small doubt on Everify. income ella kizhivukalum kazhinju 500,000/ l koduthalanenkil E-verify pattilla ennu kandu. kizhivukalil govt. standard deduction 2,50,000/ + rebate kazhinjano paridhi ? suppose gross salary .Rs.681910, VI.A deduction 150000, Total income. 531910/ tax on total income (including cess.) 32323 . in this ITR total salary 5 Lakh -l kooduthalano ? E verify pattumo?

    Nisha July 18, 2018 at 8:03 PM  

    സര്‍,
    ഈ വര്‍ഷത്തെ E filing ചെയ്ത ശേഷം submit ചെയ്യുമ്പോള്‍ shedule 80G എന്ന് കാണിക്കുന്നു.ഓഖി fund 80G ല്‍ enter ചെയ്തിട്ടുണ്ട്

    financial munshi May 10, 2019 at 3:19 PM  

    Income Tax e filing in India - Looking for financial services? Financialmunshi.com is a leading financial service Providers Company located in Delhi NCR, India. FM offers income tax efiling for business and personal, GST, ITR, internal auditing, and many more all over the India.

    ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer