Pay Revision and New Salary

>> Sunday, April 10, 2016

പുതിയ ശമ്പളപരിഷ്‌ക്കരണ ഉത്തരവ് പുറത്തിറങ്ങി നാളുകളായിട്ടും എങ്ങനെ പേ റിവിഷന്‍ ചെയ്യണമെന്നതിനെക്കുറിച്ച് പലരുടേയും മനസ്സില്‍ സംശയം മാറിയിട്ടേയില്ല. പോലീസ് പോലെയുള്ള പല സര്‍ക്കാര്‍ വകുപ്പുകളിലും പേ ഫിക്‌സ് ചെയ്ത് പുതിയ സാലറി മാറിക്കഴിഞ്ഞു. എങ്ങനെയാണ് പുതിയ ശമ്പളം കിട്ടിത്തുടങ്ങുന്നതെന്നും അതിന് സ്പാര്‍ക്കില്‍ അപഡേറ്റ് ചെയ്യേണ്ടതെന്നുമൊക്കെ വിശദീകരിക്കണമെന്ന് സ്‌ക്കൂളുകളില്‍ നിന്നും മാത് സ് ബ്ലോഗിനോട് ആവശ്യപ്പെടുകയുണ്ടായി. അതുപ്രകാരം നമ്മുടെ ബ്ലോഗിന്റെ സന്തതസഹചാരിയും എറണാകുളം ഐടി@സ്‌ക്കൂള്‍ മാസ്റ്റര്‍ ട്രെയിനറുമായ അനില്‍ സാര്‍ ഇതേക്കുറിച്ച് ചുവടെയുള്ള പോസ്റ്റില്‍ വിശദീകരിക്കുന്നു. നിങ്ങളുടെ സംശയങ്ങള്‍ കമന്റായി ചോദിക്കുക. പുതിയ ശമ്പളം കിട്ടിത്തുടങ്ങിയെങ്കില്‍ അതേക്കുറിച്ച് വിശദീകരിക്കുകയുമാകാം.

Pay Fixation ചെയ്യുന്നത് ഇത്തവണ സ്പാര്‍ക്ക് വഴിയാണ്. അതിന്റെ മുന്നൊരുക്കങ്ങള്‍ എന്തെല്ലാമെന്ന് ആദ്യം നോക്കാം.
  • SPARK ല്‍ Service History പൂര്‍ണ്ണമായും update ആയിരിക്കണം.
    പുതിയ സാലറി വാങ്ങുന്നതിനുള്ള യാതൊരു ഒരുക്കവും ആയിട്ടില്ലെങ്കിലും ഇപ്പോള്‍ത്തന്നെ സര്‍വീസ് ഹിസ്റ്ററി കൃത്യമാക്കി വെക്കുക. കാരണം, പേ റിവിഷന്‍ പ്രകാരം പേ ഫിക്സ് ചെയ്യുന്നതിനു വേണ്ടി സ്പാര്‍ക്ക് തുറക്കുമ്പോള്‍ സര്‍വീസ് ഹിസ്റ്ററിയിലെ പിഴവുകള്‍ കൃത്യമായി പേ ഫിക്സ് ചെയ്യുന്നതിന് തടസ്സമായേക്കാം.
  • Break ഒന്നും ഇല്ലാതെ തുടര്‍ച്ചയായ Date കളില്‍ entry ഉണ്ടാവണം.
  • ഒരാളുടെ present salary ല്‍ last pay change date 01/06/2015 ആണെങ്കില്‍, Service History ല്‍ last entry 31/05/2015 (To Date) വരെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു.
  • Current Designation (Scale of pay) തെറ്റാണങ്കില്‍, promotion, appointment to higher post എന്നീ ഏതെങ്കിലും ഒരു മാര്‍ഗ്ഗത്തിലൂടെ അത് കൃത്യമാക്കണം. അല്ലെങ്കില്‍ ഇപ്പോള്‍ എല്ലാ ജില്ലകളിലും District Treasury യില്‍ SPARK Help Desk പ്രവര്‍ത്തിക്കുന്നുണ്ട്, അവിടെ നിന്ന് ശരിയാക്കിയെടുക്കാം.
  • District Treasury Help Desk കളുടെ Phone നമ്പറുകള്‍ ചേര്‍ത്തിരിക്കുന്നു.
  • Present Service Details ലെ Date of Joining Current Dept. / Govt. Service എന്നിവ തെറ്റു തിരുത്തിയിരിക്കണം.
    ഫെബ്രുവരി 2016 ന് മുമ്പുള്ള എല്ലാ സാലറി അരിയറുകളും എഴുതി മാറിയിരിക്കണം, DA അരിയറുകളും മെര്‍ജു ചെയ്തിരിക്കണം, Increment, Grade എന്നിവ ചെയ്തിരിക്കണം. Pay Fix ചെയ്തു കഴിഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍ നിലവില്‍ സാധ്യമല്ലാത്തതു കൊണ്ടാണ്.
  1. ഇനി Pay Fixation ചെയ്യാം. Salary Matters/ Pay Revision 2014/ Pay Revision Fixation എന്ന വഴി പ്രവേശിക്കുക. Employee യെ select ചെയ്യുക.
  2. ഇപ്പോള്‍ കാണുന്ന വിവരങ്ങള്‍ എല്ലാം ശരിയാണോ എന്ന് ഉറപ്പു വരുത്തുക. Non Qualifying Service ഉണ്ടെങ്കില്‍, എത്ര ദിവസമെന്ന് ചേര്‍ക്കണം. ഇവിടെ താഴെ 01/07/2014 ന് ശേ‍ഷമുള്ള Increment, Grade എന്നിവ കാണാം. അതില്‍ Grade ന് നേരെ promotion rule ല്‍ തെറ്റുണ്ടെങ്കില്‍ അധവാ blank ആണെങ്കില്‍, അത് ഇടത്തേ അറ്റത്തുള്ള edit എന്ന button വഴി Update ചെയ്യാം. Rule നെ സംബന്ധിച്ച വിവരണം അവിടെത്തന്നെ താഴെ ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
  3. അതിനു ശേഷം confirm details എന്ന button, press ചെയ്യാം. ഇപ്പോള്‍ Click Compute button to proceed എന്ന Dialogue box പ്രത്യക്ഷപ്പെടും. Compute button, press ചെയ്യുക. Fixation Details, Changes due to Pay Fixation എന്നീ വിവരങ്ങള്‍ ഇപ്പോള്‍ താഴേ പ്രദര്‍ശിപ്പിക്കപെടും.
  4. എല്ലാ വിവരങ്ങളും ശരിയാണെങ്കില്‍ മാത്രം, Pay Fixation Statement എന്ന button, press ചെയ്ത് Statement ന്റെ pdf , download ചെയ്യാം, Update എന്ന button, press ചെയ്ത് Pay revision, Update ചെയ്യാം.
    Confirm details, Compute, Pay Fixation Statement എന്നീ വഴികളിലൂടെ എത്ര തവണ പോയാലും കുഴപ്പമില്ല. എന്നാല്‍ Update എന്നതില്‍ ഒരിക്കല്‍ മാത്രമേ ക്ലിക്ക് ചെയ്യാവൂ. അതിനു മുമ്പ് Fixation Details, Changes due to Pay Fixation എന്നീ വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഉറപ്പാക്കിയിട്ടുണ്ടാകണം
  5. തെറ്റായ രീതിയില്‍ Update ചെയ്തു പോയാല്‍, pre revised scaleലേക്ക് മാറ്റികിട്ടുന്നതിന് വിശദ വിവരങ്ങള്‍ കാണിച്ച് (Emloyee ടെ പേര്, PEN എന്നിവ ഉള്‍പ്പടെ )DDO യുടെ ഒരു letter തയ്യാറാക്കി ഒപ്പിട്ട് സീല്‍ വെച്ച്, info@spark.gov.in ലേക്കോ, spark.fin@kerala.gov.in ലേക്കോ മെയില്‍ അയക്കുക. 2004 ലെ Pay Revision തുടര്‍ന്ന് പോരുന്നോരുടേയും, fresh ആയി join ചെയ്തവരുടേയും മറ്റും Pay Revision year മാറിക്കിടപ്പുണ്ടെങ്കിലോ, Pay തെറ്റി കിടപ്പുണ്ടെങ്കിലോ ഇതേ പോലെ letter തയ്യാറാക്കി അയക്കുക.
  6. Aided School കളിലെ സ്റ്റാഫിന്റെ കാര്യത്തില്‍ Fixation Statement ന്റെ pdf , download ചെയ്യുന്നിടം വരേ ചെയ്തു വയ്ക്കുക. Fixation Statement എടുത്ത് AEO/DEO നല്‍കി sanction ലഭിച്ചാല്‍ SPARK ല്‍ Update ചെയ്യാം. അതിനുശ്ശേഷം AEO/DEO ലോഗിനിലെ pay revision editing വഴി പുതിയ Pay, Authenticate (Confirm) ചെയ്യേണ്ടതുമാണ്.
  7. Self Drawing Officials ഒരു Undertaking , covering letter വെച്ച് AG യ്ക്ക് അയക്കണം. ഇപ്പോള്‍ AG യില്‍ നിന്നും Electronic Payslip updation തുടങ്ങിയതിനാല്‍, Service History മാത്രം update ചെയ്താല്‍ മതി.

94 comments:

Hari | (Maths) April 10, 2016 at 9:28 AM  

നിങ്ങളുടെ സ്ഥാപനത്തില്‍ പുതിയ ശമ്പളപരിഷ്‌ക്കരണ ഉത്തരവ് പ്രകാരമുള്ള ശമ്പളം നിര്‍ണ്ണയിച്ച് കൈപ്പറ്റിത്തുടങ്ങിയെങ്കില്‍ ആ വിവരം ഇവിടെ രേഖപ്പെടുത്തുമല്ലോ. പേ റിവൈസ് ചെയ്യാതിരിക്കുന്നവര്‍ക്ക് ഒരു ഏകദേശധാരണലഭിക്കാനും കാര്യങ്ങള്‍ ത്വരിതഗതിയിലാക്കാനും അത് ഉപകരിച്ചേക്കും.

Unknown April 10, 2016 at 12:20 PM  

കഴക്കൂട്ടം ഗവ: സ്കൂളിൽ പുതിയ ശബളം മാർച്ച് മാസം കൈപ്പറ്റി' സ്പാർക്കിൽ എല്ലാവരുടേയും സർവീസ് update ചെയത ശേഷം ഇതുപോലെ fixation Statement എടുത്ത് Servicebook മായി ഒത്തു നോക്കി ഒരു തെറ്റും ഇല്ല എന്ന് ഉറപ്പാക്കിയതിനു ശേഷം Pay Revision update ചെയ്തു 'എല്ലാം ശരിയായി.
Sukummaran HSA 9447468486 Tvpm '

Kesavanunni- HM April 10, 2016 at 2:08 PM  

എയ്ഡഡ് സ്ക്കൂളിലെ പാര്‍ട്ട് ടൈം ജീവനക്കാരുടെ സ്റ്റേറ്റ്മെന്‍റ് എടുക്കുമ്പോള്‍ ഫിറ്റ്മെന്‍റ് 2000 രൂപ വരുന്നില്ല അവര്‍ക്ക് മിനിമം(ഫിറ്റ്മെന്‍റ് 2000) തുക ഇല്ലേ?

prathivekumar April 10, 2016 at 9:11 PM  

എന്റെ വിദ്യാലയത്തിലെ രണ്ടു ജീവനക്കരുടെ (FTCM) NPS സ്പര്‍ക്കില്‍ ആഡ് ചെയ്യാന്‍ പറ്റുന്നില്ല .PRAN NO വരുന്നില്ല .എന്ത് ചെയ്യണം

ANIL S R April 10, 2016 at 9:13 PM  

86% DA പാസ്സാകുന്നതിനു ഇപ്പോൾ ഓർഡർ ഇല്ലാത്തതിനാൽ പ്രോസസ്സ് ചെയ്യാൻ സാധിക്കാത്ത എയ്ഡഡ് സ്കൂൾ ടീച്ചറിന് പേ ഫിക്സ് ചെയ്യാൻ സാധിക്കില്ലേ. അപ്പോൾ എന്തു ചെയ്യണം

Unknown April 10, 2016 at 9:24 PM  

ഞാൻ 11വർഷം മാത്രം സർവീസുള്ള ഒരു എയിഡഡ സ്കൂൾ എച് എം ആണ്.എന്റെ സാലറി ബില്ലിൽ ഇപ്പോഴും LPSA(HG) എന്നാണ് വരുന്നത്.അത് മാറ്റി മാത്രം authentic ചെയ്യാമെന്നാണ് സുപ്രന്റ് പറയുന്നത്.എങ്ങിനെയാണ് മാറ്റെണ്ടത്.എന്താണ് designation വെക്കേണ്ടത്.

jjmurphymemorialhssyendayar April 11, 2016 at 10:33 AM  

റിട്ടയേർഡ്‌ ജീവനകാരെ spark വഴി റിട്ടയർ ചെയിച്ചു . പക്ക്ഷേ അവരുടെ അറീർ എങ്ങനെ എടുക്കും

അനില്‍കുമാര്‍ April 11, 2016 at 12:01 PM  

കേശവനുണ്ണി സര്‍, പാര്‍ട്ട് ടൈം ജീവനക്കാരുടെ , ഫിറ്റ്മെന്‍റ് സംബന്ധിച്ച് Annexure 5 ല്‍ പറയുന്നുണ്ട്. ഒന്നു നോക്കണേ.

അനില്‍കുമാര്‍ April 11, 2016 at 12:08 PM  

പ്രതീവ് സര്‍, NPS കിറ്റ് ലഭിച്ചിട്ടുണ്ടെങ്കില്‍, അതില്‍ PRAN No. സംബന്ധിച്ച വിവരങ്ങളുടെ പേജ് സ്കാന്‍ ചെയ്ത് Attach ചെയ്ത്, Name, PEN, Office, PRAN No., DDO Reg No., എന്നിവയും spark.fin@kerala.gov.in എന്നതിലേക്ക് മെയില്‍ അയക്കുക.

അനില്‍കുമാര്‍ April 11, 2016 at 12:18 PM  

അനില്‍ സര്‍, Pay റിവൈസ് ചെയ്താല്‍ , പഴയ Arrear , Increment, Grade എന്നിവ ചെയ്യുന്നതിന് നിലവില്‍ പ്രശ്നമുള്ളതിനാലാണ് അങ്ങനേ പറഞ്ഞത്.

GLPS NDD April 11, 2016 at 12:29 PM  

പേ റിവൈസ് ചെയ്ത ശേഷം പ്രൊബേഷന് ഡിക്ലയര് ചെയ്തവരുടെ സാലറി എങ്ങനെ എഡിറ്റ് ചെടയ്യുന്നതെങ്ങനെ..........
സനല്കുമാര്

അനില്‍കുമാര്‍ April 11, 2016 at 12:30 PM  

jjmurphymemorialhssyendayar: അരിയര്‍ പ്രോസ്സസ്സിംഗ് മെനുവില്‍ അതിനുള്ള option ഉണ്ട് സര്‍
Kuniparamba L P School: Promotion/ Appointment to Higher post എന്നീ options വഴി Designation മാറ്റി എടുക്കാം. ജില്ലാ ട്രഷറീ Help Desk ല്‍ ബന്ധപ്പെട്ടാലും മതി.

Unknown April 11, 2016 at 3:09 PM  

Probation has been declared wef 22/08/2015.Increment date in spark set by default is on 01/08/2015.How can we correct the last pay change date to 22/08/2015.Pay revision editing is not possible now.

ANIL S R April 11, 2016 at 4:07 PM  

DA arrear എടുക്കാൻ ഓർഡറില്ലാത്തതിനാൽ എങ്ങനെ 86% എടുക്കും സർ.എങ്ങനെ പേ ഫിക്സ് ചെയ്യും സർ.

keerthi April 12, 2016 at 8:05 AM  

പേറിവിഷന് മുൻപുള്ള ഗ്രേഡ് അരിയർ റിവിഷന് ശേഷം സ്പാർക്കിൽ നിന്ന് പ്രൊസ്സസ് ചെയ്യാൻ എന്താണ് വഴി.ഒരു ടീച്ചറുടെ 2013 മുതലുള്ള ഗ്രേഡ് അരിയർ പ്രൊസസ് ചെയ്യാനുണ്ട്. എന്തെങ്കിലും വഴി സ്പാർക്കിൽ ഉണ്ടാകണ്ടേ. പഴയ അരിയറുകൾ ലഭിക്കാതിരുന്നാൽ ശരിയാകുമോ.ഇത് പോലെ പ്രൊബേഷൻ കഴിയാത്തവർക്ക് .പ്രൊബേഷന് ശേഷം അരിയർ എടുക്കേണ്ടേ.

Govt HSS Kuttippuram April 12, 2016 at 10:02 AM  

To
Keerthi...
ഇപ്പോള്‍ സാലറി അരിയര്‍ 7/2014 മുതല്‍ 1/2016 വരേയുള്ളത് ചെയ്യാന്‍ മാത്രമേ പ്രശ്നം ഉള്ളു.അതിനുകാരണം പേ റിവിഷന്‍ അരിയര്‍ പിരീഡ് ആയത് കൊണ്ട്.
2013 മുതല്‍ 6/2014 വരേ സാലറി അരിയര്‍ പ്രോസസ് ചെയ്യാന്‍ നിലവില്‍ പ്രശ്നം ഇല്ല.

അനില്‍കുമാര്‍ April 12, 2016 at 10:52 AM  

പേ റിവൈസ് ചെയ്താല്‍ 7/2014 ന് ശേഷമുള്ള അരിയറുകള്‍ പ്രോസ്സസ്സ് ചെയ്യനവാത്തതിന് ഒരു പരിഹരം ഉടനേ ഉണ്ടാവുമെന്ന് പ്രതക്ഷിക്കാം.ഷനോജ് സര്‍, Aided School ആണെങ്കില്‍ last pay change Date , AEO/DEO യുടെ pay revision editing ല്‍ മാറ്റാം.

Roshan sunil"s Blog April 12, 2016 at 8:26 PM  

മാത്സ് ബ്ലോഗിന് എന്ത് സംഭവിച്ചു . പോസ്റ്റ്‌ താമസിച്ചു പോയി

lesson plan April 13, 2016 at 5:39 PM  

SIR,
Plz replay

HM POST നോക്കിയതിന്റെ charge allawance ന്റെ ബില്‍ എങ്ങെനെ എടുക്കാം .2014 PAY FIXATION നടത്തിയതാണ്

JACOB April 13, 2016 at 5:55 PM  

INCRIMENT DATE IS 01/06/2015 AND GRADE PROMOTION DATE IS 01/06/2015, HOW CAN FIX IN SPARK.
THERE IS A COMMENT IN SPARK "CORRECT IN SERVICE HISTORY". I CAN'T CORRECT THE DATE 01/06/2015 BECAUSE THAT IS THE LAST CHANGE OF PAY. PLEASE HELP

sathyasheelan April 14, 2016 at 12:50 PM  

ഒരു ടീച്ചറിന്റെ pay ഒരു ഇന്‍ക്രിമെന്റ് പിറകിലായി തെറ്റി fix ചെയ്തു .പുതിയ pay പ്രകാരം 2/2016 ലെ ശമ്പളം cash ചെയ്തുപോയി.തെറ്റു തിരുത്താന്‍ കഴിയുമോ? എന്തു ചെയ്യണം.ദയവായി പ്രതികരിക്കുക.

Unknown April 14, 2016 at 1:07 PM  

sir,
Pay revision is updated through spark. But when we process salary for 3/2015 , get a message that " signed data not found / signed data is empty ". How can we process salary .

SREEKUMAR R V V H S S VALAKOM

അനില്‍കുമാര്‍ April 14, 2016 at 7:24 PM  

Shaima: PAY FIXATION നടത്തിയതാണെങ്കില്‍, 7/2014 ശേഷമുള്ള HM കാലഘട്ടത്തിലേ Arrear ഇപ്പോള്‍ ലഭിക്കാന്‍ സാധ്യതയില്ല.
Jacob: Service History ല്‍ 31/05/2015 വരേ (To Date in the Last Entry) ഉള്ള വിവരങ്ങളേ വരാവൂ. Fix ചെയ്യുന്നിടത്ത്, promotion on increment date സെലക്ട് ചെയ്തു നോക്കൂ.
Sreekumar:"Signed data not found / Signed data is empty" എന്ന മെസ്സേജ് വന്നാല്‍ AEO/DEO ലെ Pay Revision Editing വഴി Authenticate ചെയ്താല്‍ മതി.

Unknown April 14, 2016 at 8:44 PM  

Pay Revision date ആയ 01/07/2014 ന്ന് Grade promotion ലഭിച്ച employees ന്‍െ Pay revision, 01/07/2014 ന്ന് Grade promotion ലഭിക്കുന്നതിന്ന്മുന്‍പുള്ള
തസ്തികയിലും ശബളത്തിലും ആയിരിക്കണമെന്ന് പറയുന്നു.എന്നാല്‍ അത്തരം ജീവനക്കാരുടെ Pay Revision statement എടുക്കുബോള്‍ 01/07/2014 ന്ന് Grade promotion ലഭിച്ചശേഷമുള്ള ശബളത്തിലുള്ള Fixation statement ആണ് ലഭിക്കുന്നത്.ഇക്കാര്യത്തില്‍
എന്താണ് ചെയ്യാന്‍കഴിയുക.

Muhammad A P April 14, 2016 at 10:20 PM  

അനിൽ സാറിന്റെ ശ്രമം വളരെ നന്നായിരിക്കുന്നു.
പേ റിവിഷൻ നടത്താൻ ഇനിയും ധാരാളം ഓഫീസുകൾ ബാക്കിയുണ്ടെന്നിരിക്കെ ചർച്ച ഏറെ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കാം

kunhi mon April 15, 2016 at 7:26 AM  

very use full ,,,,in our school only one teacher not listed in spark pay revision 2014 option what may the reason

Kesavanunni- HM April 15, 2016 at 7:35 AM  

Revised Classification of Government Employees into
Group A, Group B, Group C and Group D.aanu Annexure V-l paranjirikkunnath.pinne Annexure Vi-l part time contigent employeesinte fixation aanu paranjirikkunnath.part time teacherum part time contigent employeesum randalle?

tharakam April 15, 2016 at 10:07 AM  

I AM H.S.A WITH BASIC PAY 29860 ON 01/07/2014.NEXT INCREMENT DATE 01/10/2014. On 01/04/2015 I WAS PROMOTED AS H.M AND PAY FIXED AS 32110.BUT ON 01/06/2015 I WAS REVERTED TO MY LOWER POST DUE TO MY HEALTH PROBLEMS.PAY REVISION IN SPARK SHOWS MY PAY CORRESPONDING TO THAT OF MY PAY OF H.M.EVEN AFTER 02/06/15. PAY IS TO BE REDUCED TO THAT OF H.S.A AND INCREMENT DATE SHOULD NOT BE CHANGED.NOW IT IS OK.THE PROBLEM IS WITH PAY FIXATION IN SPARK
"PAY ONCE DRAWN IN A POST SHALL NOT BE REDUCED ON A SUBSEQUENT OCCASION AFTER A REVERSION" IS IT APPLICABLE IN THIS CASE.

how can I do my pay fixation in spark.pay is not decreasing after reversion date.

daisy teacher
holyfamily c.g.h.s.thrissur

Shajal April 15, 2016 at 1:56 PM  

Part Time Teachersnte Fitment minimum 2000 alle????.. Sparkil 1250 varunnullu... What is the reason???

Shajal April 15, 2016 at 1:57 PM  

PF Bill edukkunath ini Spark Vazhiyanoo? Any Details???

Govt HSS Kuttippuram April 15, 2016 at 2:19 PM  

To Shaji Kakkodi...

Part Time Fitment Minimum 1250 മാത്രമേയുള്ളു...

Please Check :- Pay Revision Order Annexure-VI - Page No. 49..

Govt HSS Kuttippuram April 15, 2016 at 2:26 PM  

To Shaji Kakkodi...

GPF TA / NRA Withdrawal Forms Manual / Software വഴിയോ ചെയ്ത്

Sparkല്‍ Claim Entry നടത്തി E Submit ചെയ്യാം...
അതിലൂടെ Treasury യില്‍ കൊടുക്കാനുള്ള TR- 59(C) Bill ലഭിക്കുന്നതാണ്...

Govt HSS Kuttippuram April 15, 2016 at 2:33 PM  

To kunhi mon..

Pay Revision 2014 ല്‍ വരുന്നില്ല എന്ന് പറയുന്ന എംബ്ലോയിയുടെ Service History Check ചെയ്യു. അതില്‍ 07/2014 മുതല്‍ ഉള്ള Entry കാണുന്നുണ്ടോ എന്ന് Check ചെയ്യു...

Shajal April 15, 2016 at 3:08 PM  

Govt HSS Kuttippuram ....................
Part time teachersnte fitment 1250 enn urappano? pay revission page no: 49 il fitment details allalloo???

sathyasheelan April 15, 2016 at 4:29 PM  

റിവിഷന്‍ നടത്തി pay process ചെയ്തു പോയ പ്രശ്നത്തിന്‍റെ പരിഹാരമെന്താണെന്ന എന്‍റെ സംശയത്തിന് മറുപടിയില്ലേ അനില്‍ സാര്‍ ?????

Unknown April 15, 2016 at 9:27 PM  

I am Shahira banu, h m Vaklappil bhagam JBS
Sir,
Please give me direction for pay fixing Retired teacher who retired on 31.05.2015

highschoolpengamuck April 15, 2016 at 10:05 PM  

Aided school യിൽ 1992 ജൂൺ മാസത്തിൽ ഒരു അധ്യാപകൻ leave vacancy കയറി 6 മാസം ജോലി ചെയ്തു തുടർന്ന് കുറച്ച് leave ലീവിൽ കൂടി ജോലി ചെയ്തു 2003 യിൽ സ്ഥിര നിയമനം ലഭിച്ചു ജോലി ചെയ്തുവരുന്നു.
എന്റെ പ്രശ്നം ഇതാണ് ഈ അധ്യാപകന്റെ pay spark യിൽ fix ചെയ്യുമ്പോൾ Statement ലെ 5 മത്തെ line ഇതാണ് Date of commencement of full time regular service എന്നത് 1992 ആണ് വരുന്നത് ശരിക്ക് 2003 അല്ലേ വരേണ്ടത് പകരം വരുന്നത് 1992 ആണ് അത് അനുസരിച്ചാണ് completed years of full time service as on 1/7/2014 വരുന്നത് അതായത് weightage 22 വർഷം .spark ലെ Present service details ലെ Date of join in Govt service യിൽ ഈ പ്രശ്നത്തിലെ മാഷിന്റെ Date 1992 കൊടുത്തതുകൊണ്ടാണോ എന്താണ് ഇതിനു പരിഹാരം

JITHESH April 16, 2016 at 12:00 PM  

@ Shajal Kakkodi
Sir,
Fitment Benefit for Part Time Teachers is 2000 as other employees. But the Service Category is to be set as "Part Time without CCA" in Personal Details. I think, you have set it as "Part Time Staff" which is meant for PTCM. Please correct it and try again.

അനില്‍കുമാര്‍ April 16, 2016 at 1:10 PM  

Tharakan Sir: Pay Fix ചെയ്തിട്ട് Service History edit ചെയ്താല്‍ ചിലപ്പോ ശരിയകാം. ഇങ്ങനെ ഒന്ന് ചെയ്തിട്ടില്ല.നോക്കിയാലേ അറിയൂ.
Sathyaselan Sir: Fix ചെയ്തത് തെറ്റിയാല്‍ എന്താണ് ചെയ്യേണ്ടതെന്ന് നമ്മുടെ പോസ്റ്റിലുണ്ടല്ലോ?
Shahirabanu Sir: retired ആയവരുടെ കാര്യത്തില്‍ ഒരു തീരുമനം ഉടന പ്രതീക്‍ിക്കാം.
Highschoolpengamuck: സര്‍ പറഞ്ഞതു തന്നേ കാരണം. ഒന്നുകില്‍ 1992 കറക്ട് ചെയ്യുക. അല്ലങ്കില്‍, Non Qualifying ല്‍ Number of days കൊടുക്കുക.

das April 16, 2016 at 4:24 PM  

@sathyasheelan
റിവിഷന്‍ നടത്തി pay process ചെയ്തു പോയ പ്രശ്നത്തിന് പരിഹാരമായി process ചെയ്തത് കാന്‍സല്‍ ചെയ്ത് കണ്‍ട്രോളിങ്ങ് ഓഫീസര്‍ക്ക് പേറിവിഷന്‍ എഡിറ്റിങ്ങില്‍ എഡിറ്റ് ചെയ്ത് നേരേയാക്കാം.pay encash ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീട് ഇവിടെ പ്രയാസമായിരിക്കുമെന്ന് കരുതുന്നു.

das April 16, 2016 at 4:24 PM  
This comment has been removed by the author.
Shafi April 16, 2016 at 9:55 PM  

To sathyasheelan Sir,

താങ്കളുടെ പ്രശ്നം 01-07-2014 നു തന്നെ ഒരു ഇന്‍ക്രിമെന്റ് കുടുതല്‍ കൊടുത്താണോ ഫിക്സേഷന്‍ നടത്തിയത്.?
അങ്ങിനെയെങ്കില്‍ - Service Matters - Personal Details ല്‍ പോയി Service History
01-07-2014 to 30-06-2015 ( Increment or Promotion എന്നിവകൊണ്ട് Date മാറാവുന്നതാണ്)
എന്ന Entry ല്‍ ഉള്ള ബേസിക് പേ മാറ്റി ശരിയായത് കൊടുക്കുക. അതിനു ശേഷം ഉള്ള Entry കളും ഇതു പോലെ ആവര്‍ത്തിക്കുക.
Present Salary മാറ്റുവാന്‍ Pay Revision Editing പുതിയ സാലറി വാങ്ങിച്ചത് കൊണ്ട് എഡിറ്റ് ചെയ്യാന്‍ സാദിക്കുകയില്ല അതിനു ചെയ്യേണ്ടത്
Service Matters - Promotion അല്ലെങ്കില്‍ Service Matters - Appoint to Higher Post എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബേസിക്ക് പേ മാത്രം പുതിയത് കൊടുത്ത് ബാക്കിയുള്ള വിവരങ്ങള്‍ എല്ലാം പഴയത് പോലെ നില നിര്‍ത്തി.എന്നിട്ട് അപ്ഡേറ്റ് ചെയ്യുക.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക കൂടുതല്‍ വാങ്ങിച്ച ഇന്‍ക്രിമെന്റ് ( Due Drawn Statement ) തയ്യാറാക്കി ചലാന്‍ വഴി ട്രശറിയില്‍ അടക്കാന്‍ മറക്കരുത്.

More Help Call or whatsapp : 9495686155

Shafi April 16, 2016 at 10:03 PM  

To highschoolpengamuck

Present Service Details Menu വിലേ Date of join in Govt. service എന്നിടത്ത് എന്നാണോ Permanent ആയത് എങ്കില്‍ ആ Date കൊടുക്കുക. പേ ഫിക്സേഷന്‍ കൂട്ടുന്ന Previous Qualifying Service ഉണ്ടെങ്കില്‍ അത് Pay Fixation Menu വിലേ Previous Qualifying Service(in days) എന്നിടത്ത് കൊടുക്കുക.



More Help Call or whatsapp : 9495686155

Shafi April 16, 2016 at 10:11 PM  

To Shajal Kakkodi

Please Search Pay Revision Circular - Annexure-VI

Method of Fixation of Pay for Part Time Contingent Employee

Shafi April 16, 2016 at 10:16 PM  

To shahirabanu ch

Please Check orders_124_GO(P) No 09-2016-Fin Dated 20-01-2016

Download Link Below

http://www.google.co.in/url?sa=t&rct=j&q=&esrc=s&source=web&cd=2&cad=rja&uact=8&ved=0ahUKEwj25_aRzZPMAhUCwI4KHQvtCDwQFggnMAE&url=http%3A%2F%2Fwww.cusat.ac.in%2Forders%2Forders_124_GO%2528P%2529%2520No%252009-2016-Fin%2520Dated%2520%252020-01-2016.pdf&usg=AFQjCNH7pxMUXvOAMvVhzXhgnMFeKxEZ0w&sig2=comiOVFYZwIMlXKKaEmUGA

NSSHSS PANAVALLY April 16, 2016 at 10:25 PM  

Gain P F ഒരുപോസ്റ്റുകൂടിഇട്ടിരുന്നെങ്കില്‍നന്നായിരുന്നു

kollappallil April 17, 2016 at 5:58 PM  

സര്‍,
1989-ല്‍ 5മാസത്തെ ലീവേക്കന്‍സിയും(HSA)1990-ല്‍ 8മാസത്തെ ലീവ് വേക്കന്‍സിയും (HSA)കഴിഞ്ഞ് 1991 ജൂണ്‍മുതല്‍ എല്‍.പി.എസ്.എ. ആയി എന്നെ സ്ഥിരം പോസ്റ്റില്‍ നിയമിച്ചു.1992-മുതല്‍ (HSA)സ്ഥിരമായി നിയമനം ലഭിച്ചു.ലീവ് വേക്കന്‍സി സര്‍വ്വീസ് വെയിറ്റേജിനു കണക്കാക്കുമോ?

MAR AUGUSTIN'S H S THURAVOOR April 18, 2016 at 12:30 PM  

Please give me direction for pay fixing Retired teacher who retired on 31.03.2015

sathyasheelan April 18, 2016 at 3:50 PM  

May god bless you Muhammed Sir.

സഹായത്തിന് അകമഴിഞ്ഞ, ഒരായിരം നന്ദി.
ഇനിയും സഹായം പ്രതീക്ഷിക്കുന്നു.

Unknown April 18, 2016 at 8:07 PM  

അല്‍പം വൈകിയെങ്കിലും നന്നായിരിക്കുന്നു.
gain pf -കൂടുതല്‍ വിശദീകരണങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റ്‌ കൂടി പ്രതീക്ഷിക്കുന്നു

http://patterkulangaralps.blogspot.com April 18, 2016 at 9:51 PM  

What I can do for retired teachers removed from SPARK

http://patterkulangaralps.blogspot.com April 18, 2016 at 9:55 PM  

A teacher in my school whose last increment not shown in statement.ie

SNVGHSS KADAKKAVUR April 19, 2016 at 10:41 AM  

In our school present salary of FTM is Rs.26500/- But in leave surrender bill shows old basic pay Rs.12500/- how to correct this?

Shafi April 19, 2016 at 1:15 PM  

To

SNVGHSS KADAKKAVUR..

Leave Surrender Order കൊടുക്കുമ്പോള്‍ AS On Date കൊടുത്തത് Pay Revision മുമ്പുള്ള Date ആയിരിക്കും..
Please Check..


More Help Call or whatsapp : 9495686155

Unknown April 20, 2016 at 7:54 PM  

Sir, Give details about BiMS.

Raphi April 21, 2016 at 12:17 PM  

പുതിയ ശമ്പളപരിഷ്‌ക്കരണ ഉത്തരവ് പ്രകാരമുള്ള ശമ്പളം നിര്‍ണ്ണയിച്ച് മാർച്ച് മാസം കൈപ്പറ്റി പക്ഷേ ഏപ്രിൽ മാസത്തിൽ ബില്ലെടുതത പോൾ ഏറർ കാണിക്കുന്നു (Basic pay for 666895 appears to be in Revised scale. But scale type is not set as Revised) പലർക്കും ഈ മെസേജാണു വരുന്നത്

അനില്‍കുമാര്‍ April 21, 2016 at 7:42 PM  

Raphi Sir
ഇതേ പ്രശ്നം പലരും പറ‍ഞ്ഞിരുന്നു. ഇത് വൈകുന്നേരത്തോടെ പരിഹരിച്ചെന്നു തോന്നുന്നു. ഇപ്പോഴുമുണ്ടെങ്കില്‍ പറയണേ.

sbk April 22, 2016 at 12:01 PM  

how can we processs the arrear of a retired teacher for the month 2/2016 in new scale.only the link of relieved persons are there in spark

Unknown April 22, 2016 at 8:08 PM  

മാർച്ച് 31 ന് റിട്ടയർ ചെയ്ത അധ്യാപകന്റെ ശമ്പളകുടിശ്ശിക എങ്ങനെയാണ് സ്പാർക്ക് വഴി പ്രോസസ് ചെയ്യുന്നത്? അതിനുള്ള ഓപ്ഷൻ സ്പാർക്കിൽ കാണുന്നില്ലല്ലോ?

RENJU April 24, 2016 at 12:00 AM  

DDO/ P A പേരിലേക്ക് ഇപ്പോൾ ബില്ലിൽ പേര് മാറ്റാൻ പറ്റുന്നില്ലല്ലൊ ആ ഹെഡ് സ്പാർകിൽ നിന്നും മാറ്റിയോ

Unknown April 25, 2016 at 10:09 AM  

Pay revised and fixed at Rs;31500/- w.e.f.1.7.2014. Increment not sanctioned on 1.7.2015.Basic Pay has to be Rs;32300/- w.e.f.1.7.2015. Error noticed only after Processing and cashing revised pay bill for 3/2016. No provision for editing now. What shall I do ?

Unknown April 25, 2016 at 10:21 AM  

Designation of an L.P.S.A. wrongly entered as L P S Assistant (Before 11.4.2013) so that Scale of Pay appears to be 11620-20240 It is to be changed as L P S Assistant 13210-22360- Error noticed only after Processing and cashing revised pay bill for 3/2016. No provision for editing now. How can it be corrected ?

kgv gups April 26, 2016 at 4:25 PM  

രണ്ട് മാസമായി എന്റെ സ്കൂളില്‍ പുതിയ സാലറി കിട്ടുന്നു

Unknown April 26, 2016 at 9:00 PM  

shahirabanu ch,hm valappil bhagam jbs
Sir, please give me direction to prepare vacation surrender bill thro' spark of a retired teacher, retired prior to the date of pay revision.

Unknown April 26, 2016 at 11:13 PM  

This is the case of an Aided LP School.Pay of 3 teachers were fixed and updated by AEO.In the present salary details, we can see the increased new basic pay. But in the Personal memoranda, it is seen that 2 teachers are in "Pre Revised Scale". Even after updation, how this is happening? When we try to process salary, a message appears that " You cannot include Pre Revised employees and others together in a single bill". How can correct it ?

Unknown April 27, 2016 at 6:29 AM  
This comment has been removed by the author.
Unknown April 27, 2016 at 6:30 AM  

ഫിബ്രവരി മാർച്ച് മാസങ്ങളിലെ പുതിയ ശമ്പളം വാങ്ങി. ഏപ്രിൽ മാസത്തെ ശമ്പളം സ്ഥാപനത്തിലെ മുഴുവനാളുകളുടെയും ഒരുമിച്ച് പ്രോസസ് ചെയ്യാൻ കഴിയുന്നില്ല.You cannot include pay revised employees and others together in a single bill എന്ന മെസേജാണ് വരുന്നത്. എന്നാൽ ഓരോരുത്തരുടെതായി പ്രോസസ് ചെയ്യാൻ കഴിയുന്നുമുണ്ട്. എല്ലാവരും രണ്ട് മാസത്തെ റിവൈസ്ഡ് സാലറി വാങ്ങിയവരാണ്. ഏപ്രിൽ മാസത്തെ സാലറി ഒരുമിച്ച് പ്രോസസ് ചെയ്യാൻ എന്തുചെയ്യണം?

Unknown April 27, 2016 at 6:32 AM  
This comment has been removed by the author.
Muhammad A P April 28, 2016 at 6:57 AM  

Both can be done at Treasury Help Desk

Unknown April 28, 2016 at 10:30 PM  

സ്പാർക്കിൽ പി.എഫ് ചെയ്യുന്നത് എങ്ങനെ? ?

Unknown April 30, 2016 at 7:46 AM  

ഒരു ടീച്ചറിന് 2015 നവംബറിലെ ഗ്രേഡ് ഇപ്പോൾ(ഏപ്രിൽ) sanction ആയി .അത് പോലെ മറ്റൊരാളിനു probation declare ചെയ്തു . 2016 ഫെബ്രുവരി മുതൽ പുതിയ ശംബളം വാങ്ങുന്ന ഇവരുടെ ഗ്രേഡ് ,probation അരിയർ എടുക്കാൻ നോക്കുമ്പോൾ pay revision അരിയർ ആയി മാത്രമേ വാങ്ങാൻ കഴിയൂ എന്ന് കാണിയ്ക്കുന്നു . ഗ്രേഡ് &പ്രൊബേഷൻ വൈകിയത് ഇവരുടെ തെറ്റല്ലല്ലോ .ഈ പ്രശ്നം എങ്ങനെ പരിഹരിയ്ക്കും

JITHESH April 30, 2016 at 9:37 PM  

@പ്രസാദ് സർ, സാങ്കേതികമായി അങ്ങനെയേ പറ്റൂ. കാരണം Pay Revise ചെയ്തവർ 2014 ജൂലൈ മുതൽ പുതിയ സ്കെയിലിലാണ്‌. ഇൻക്രിമെന്റ്, ഗ്രേഡ് ഇവ പുതിയ സ്കെയിലിലാണല്ലോ അനുവദിച്ചത്. അതിന്റെ അരിയർ പഴയ സ്കെയിലിൽ നല്കാൻ പറ്റില്ലല്ലോ. പുതിയ സ്കെയിലിലെ അരിയർ പേ ഫിക്സേഷൻ അരിയറിനോടൊപ്പമേ തരാൻ കഴിയൂ. 2016 ഫെബ്രുവരി മുതലുള്ള കുടിശ്ശിക ഇപ്പോൾ വാങ്ങാം.

Unknown May 1, 2016 at 1:12 AM  

Part time Arabic teacher റുടെ Service weightage എങ്ങനെയാണ് കണ്ടെത്തുക.4 വര്ഷമാണെങ്കില്‍ 2വര്‍ഷം non service കൊടുത്താല്‍ മതിയോ

nurungukal May 2, 2016 at 11:16 PM  

പി .ടി .സി .എം . ന്റെ ഇന്ക്രിമെന്റ് ഡേറ്റ് 01 ജനുവരി 2016 ആണ് . ഇന്ക്രിമെന്റ് സാങ്ങ്ഷൻ ചെയ്യാതെ 01 മാർച്ച് 2016 പേ റിവൈസ് ചെയ്തു. ഇപ്പോൾ പഴയ തീയതി മുതൽ ഇന്ക്രിമെന്റ് സാങ്ങ്ഷൻ ചെയ്യാൻ പറ്റുന്നില്ല . ദയവായി സഹായിക്കുക .

FMHSS KOOMBARA May 5, 2016 at 10:59 AM  

Atecher retired on 31/07/2014 ,pay fixation may do through spark .when we try to upload pay revision statement,there is A commet arise TO process salary from 08/2014to 01/2016,how can over come the problem

Unknown May 6, 2016 at 11:43 AM  

30/03/2013 date of joining aya OA yude pay fix cheyan patunila.service history error kanikunu.03/03/2014 muthal 29/08/2014 vare maternity leave ayirunu.athinu sesam 01/09/2014 muthal 30/01/2015 vare LWA ayirunu.ethoke kondano service history error kanikunat.OA yude puthiya pay engane fix cheyan patum.please help me sir

U.P.S.Kanjany May 23, 2016 at 1:36 PM  

Sir
ടെർമിനൽ സാറണ്ടർ 6%DA പ്രകാരം വാങ്ങിച്ചു അതിൻറെ DA അരിയർ എങ്ങിനെയാണെടുക്കുക

അരുൺ May 31, 2016 at 1:26 PM  

Pay revision arrear സംബന്ധിച്ച് 19/5/2016 ന്റെ 46/2016 നമ്പർ ഉത്തരവിൽ ഓരോ ജീവനക്കാർക്കും കിട്ടാനുള്ള കുട്ശീശികയുടെയും പലിശയുടെയും പട്ടിക 30/6/2016 ന്റെ മുമ്പേ തയ്യാറാക്കി DDO മേലധികാരികൾക്ക് സമർപിക്കണം എന്ന് കാണുന്നു. ഇതിനെപ്പറ്റി കൂടുതൽ വ്യക്തത വരുത്തുന്ന എന്തെങ്കിലും അറിവ് ലഭിച്ചിട്ടുണ്ടോ ? ഉണ്ടെങ്കിൽ പങ്കുവെയ്ക്കാൻ താല്പര്യപ്പെടുന്നു

Unknown June 14, 2016 at 9:52 AM  

FBS, GIS, SLI മുതലയവ ഓണ്‍ലൈന്‍ ആയതയിപറയുന്നു. ഇത് എങ്ങിനെ ഒനലിന്‍ ചെയ്യാം എന്ന് വിശദീക്രിക്കാമോ

Sreenivasan TC, S N M College, Maliankara ( sreenivasantc@gmail.com)

lesson plan June 19, 2016 at 12:47 PM  

സര്‍

8/2015 മുതല്‍ 11/2015 വരെയുള്ള DA arear PF ല്‍ ലയിപിച്ചില്ല . ഇനി (pay fixed)

ലയിപിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ

kunhi mon July 8, 2016 at 8:05 AM  

1-A teacher was on leave from 13/03/2013 to 30/09/2013,His pay updation is not possible how can we over come the problem
2-The salary arrear & DA arrear (before july 2014) After new salary updation .Can we process the same.if we update any crisis will arise

kunhi mon July 8, 2016 at 8:18 AM  

PLEASE DESCRIBE "BIMS"

arun Kumar August 9, 2016 at 6:50 AM  

sir publish a post related digital signature

Unknown October 18, 2016 at 8:35 AM  

Aided school newly approved teacher's arrear salary up to 28/01/2016 must be merged to KASEPF .we processed the salary through multiple month salary option how can the amount merge with salary ..there is no option to merge with salary ..if anybody done or seen please describe the option

Unknown August 29, 2017 at 4:17 PM  

I am sreenivasan from S N M College, Maliankara
how can we make a grade promotion (IIIrd higher grade) in SPARK, what are the steps, can you explain it.

Raju May 8, 2019 at 12:23 AM  

राजस्थान बोर्ड ने जारी किया पांचवी बोर्ड के परिणाम का लिंक यह देखे
Rajasthan Board 5th Class Result 2019 BSER Ajmer Board DIET Education Bikaner Class 5 RBSE Result 2019 Rajasthan 5th Result DIET Board Rajeduboard
Rajasthan 5th Class Result 2019

Satta King May 31, 2019 at 9:54 AM  

Satta King

Satta King Online Result

satta king August 26, 2019 at 8:01 PM  

Satta King
Satta King

Anonymous December 18, 2019 at 12:45 PM  

Simply wanted to inform you that you have people like me who appreciate your work.
Definitely a great post href="https://superfastking.com/satta-king-record-chart.php/"Satta King

vvupskothaparambu August 30, 2021 at 6:14 PM  

Sir
   ഞങ്ങളുടെ   വിദ്യാലയത്തിലെ 2 അധ്യാപകർ   2007 മുതൽ ജോലിചെയ്തു വരുന്നുവെങ്കിലും 28/01/2016  മുതൽ മാത്രമേ അംഗീകാരംലഭിച്ചിരുന്നുള്ളൂ   .അന്നുമുതൽ 13210 അടിസ്ഥാന ശമ്പളത്തിൽ തുടർന്നുപോന്നു (ഇൻക്രിമെന്റ് ഇല്ലാതെ )എന്നാൽ കോടതി ഉത്തരവ് പ്രകാരം 01/6 /2011 മുതൽ നിയമനം അംഗീകരിക്കുകയും 01 / 6 / 2011 മുതൽ 28 / 01 2016 വരെയുള്ള അരിയർ ശമ്പളാനുകൂല്യങ്ങൾ pf ലയിപ്പിക്കുവാനും ഉത്തരവായി   . AEO ഇൻക്രെമെന്റ് ഫോർവേഡ് ചെയ്യാൻ പറ്റാത്തതിനാൽ ജില്ലാ ട്രഷറിയിൽ നിന്ന് രണ്ടുപേർക്കും 01/ 6/ 2015 ലെ ഇൻക്രെമെന്റ് ചേർത്ത് 14620 എന്ന അടിസ്ഥാന ശമ്പളം നൽകി aeo നിന്ന് authentication നൽകി അങ്ങനെ അവർ 14620 എന്ന അടിസ്ഥാന ശമ്പളത്തിലാണ് ഇപ്പോൾ പോകുന്നത് . .അതിനുശേഷം അവരുടെ service history തുറന്ന്  താഴെക്കാണുന്ന പോലെ എഡിറ്റു ചെയ്ത. ശമ്പളം ഒന്നിച്ച് എടുക്കാമെന്ന് കരുതി 
01/06/2011---31/05/2012.......
01/06/2012----10/04/2013......
11/04/2013---31/05/2013......
01/06/2013.....31/05/2014...
01/06/2014....31/05/2015.....
(11620---20240) എന്ന scale 13210--22360എന്ന് പിന്നീട് പുതുക്കി നൽകി എങ്കിലും ആനുകൂല്യം 11/04/2013 മുതൽ മാത്രമേ ലഭിക്കുകയുള്ളു എന്നതിനാലാണ് ഇങ്ങനെ ചെയ്തത്(2009 pay revision)എന്നാൽ service history എഡിറ്റ് ചെയ്തത് AEO യിൽ authentication നൽകി . മൾട്ടിപ്ൾ സാലറി ആയും ,ഓരോവർഷത്തെ സാലറി ആയും bill പ്രോസസ്സ് ചെയ്തപ്പോ ൾ check pre pre scale date എന്നൊക്കെ error മെസ്സേജ് ആണ് കാണിക്കുന്നത് .ഇപ്പോൾ 8/ 21 ലെ ശമ്പളം പ്രോസസ്സ് ചെയ്തപ്പോളും ഇതേ error മെസ്സേജ് ആണ് കാണിക്കുന്നത്. സർ 6 / 11 മുതലുള്ള ശമ്പളം എങ്ങിനെയെടുത്ത് pf ൽ ലയിപ്പിക്കും ,8 / 11 സാലറി എങ്ങിനെ പ്രോസസ്സ് ചെയ്യും
എത്രയും വേഗം പരിഹാരം പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു .

EUMAXINDIA March 18, 2022 at 4:35 PM  

Consult with Top Expert Lawyers on Property Registration. Easy connect with Lawyers on ICON Legal Services. Quick Phone Consultation & Get Free Legal Advice Online on Registration. Best Document registration Lawyers in India.

Property Registration Lawyers in Chennai

Balloon Zone Dubai September 5, 2022 at 8:50 PM  

This is a great post and I read a way while back. It really helped me out. Thank you so much for this great article. Visit my site for balloons decoration Dubai

Asian Defence Academy October 3, 2022 at 5:00 PM  

There really is a wonderful post for me. Satta King Faridabad

blacksattacompany February 16, 2023 at 1:15 PM  

black satta
black satta
black satta
black satta
black satta
black satta
black satta
black satta
black satta
black satta

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer