STATE IT QUIZ 2014-15

>> Sunday, November 30, 2014

സംസ്ഥാന ശാസ്ത്രോത്സവത്തിനു കൊടിയിറങ്ങി. ഐടി മേലയിലെ ഏറ്റവും ആകര്‍ഷകമായ ഒരിനമാണ് ഐടി ക്വിസ്. ഇത്തവണയും പതിവുപോലെ, വി കെ ആദര്‍ശ് ആയിരുന്നൂ ക്വിസ് മാസ്റ്റര്‍. ഐടി വിജ്ഞാനരംഗത്ത് പരിചയപ്പെടുത്തലുകളൊന്നുമാവശ്യമില്ലാത്തൊരാളാണ് ആദര്‍ശ്. ചാറ്റിലൂടെ ഒന്ന് സൂചിപ്പിക്കുകയേ വേണ്ടി വന്നുള്ളൂ പതിവുപോലെ മുഴുവന്‍ ചോദ്യോത്തരങ്ങളും നിങ്ങളുമായി പങ്കുവെയ്ക്കാന്‍! വിവരസ്വാതന്ത്ര്യവും, വിക്കീസംരേഭങ്ങളും ജീവവായുവായി നെഞ്ചേറ്റുന്ന ഈ ചെറിയ വലിയ മനുഷ്യന് ഏറെ നന്ദി. 


പ്രാഥമിക റൗണ്ട്

HS ഫൈനല്‍ റൗണ്ട്

HSS ഫൈനല്‍ റൗണ്ട്

32 comments:

Ernakulam St.Mary's November 30, 2014 at 10:29 PM  

Thank You.So Informative

tkn_karayad@hotmail.com December 1, 2014 at 9:38 AM  

IT മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വളരെ ഉപകാരപ്രദം.State IT മേളയില്‍ മികച്ചു നില്‍ക്കുന്ന മറ്റ് ഇനങ്ങളും (web page,presentation തുടങ്ങിയവ) ഇതുപോലെ mathsblog ല്‍ പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.
T K NARAYANAN
tkn_karayad@hotmail.com

Unknown December 1, 2014 at 12:15 PM  

THAMK U SIR
S JAYAKUMAR
VCSHSS PUTHENVELIKARA

Anonymous December 1, 2014 at 2:52 PM  

State IT മേളയില്‍ മികച്ചു നില്‍ക്കുന്ന web page,presentation തുടങ്ങിയവ ഇതുപോലെ mathsblog ല്‍ പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.

Unknown December 1, 2014 at 4:38 PM  

ഇത് വളരെ പ്രയോജനപ്രദമായി.....

hskklm December 1, 2014 at 8:59 PM  

സംസ്ഥാന ഗണിതക്വിസ് ചോദ്യങ്ങള്‍ കൂടി കിട്ടിയിരുന്നെങ്കില്‍..............

Gokul Deep December 2, 2014 at 6:47 PM  

how much is the top score for HSS ??

N.Sreekumar December 3, 2014 at 8:09 AM  

സംസ്ഥാന ഐ.ടി.ക്വിസ് മത്സരത്തിലെ ചോദ്യങ്ങളെപ്പറ്റി അല്പം.
ബഹു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളായിരിക്കും ഐ.ടി.ക്വിസ് മത്സരത്തിന് ഉണ്ടാവുക എന്നു പറഞ്ഞിട്ടുണ്ട്.
1. നിത്യ ജീവിതത്തില്‍ ഐ.ടി.യുടെ സഹായങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മേഖലകള്‍
2. ഐ.ടി.യുടെ വളര്‍ച്ചയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍/ സ്ഥാപനങ്ങള്‍
3. നൂതനമായ ഐ.ടി.സങ്കേതങ്ങള്‍
4. പൊതു വിജ്ഞാനം
5. ഐ.ടി.പാഠപുസ്തകത്തിലെ വിവരങ്ങള്‍
എന്നാല്‍ സംസ്ഥാന ഐ.ടി.ക്വിസ് മത്സരത്തില്‍ ഐ.ടി.പാഠപുസ്തകത്തിലെ വിവരങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കിയതായി കാണുന്നില്ല. അതുപോലെ സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരത്തില്‍ ഭാഗ്യം ഒരു ഘടകമായി വരുന്നതരത്തില്‍ ശരി/തെറ്റ് ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടതുതന്നെയാണ്. മനഃപാഠം പഠിച്ചവരേക്കാള്‍ ഐ.ടി. നൈപുണികള്‍ സ്വായത്തമാക്കിയവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ 50 ശതമാനമെങ്കിലും പ്രതീക്ഷിച്ചു.
നിത്യജീവിതത്തില്‍ ഐ.ടിയുടെ സഹായങ്ങള്‍ എന്ന മേഖലയില്‍ സൈബര്‍ നിയമങ്ങളിലുള്ള കുട്ടിയുടെ അറിവ്, സുതാര്യതയ്ക്കും സുരക്ഷയ്ക്കും ആരോഗ്യപരിപാലനത്തിനും ചികിത്സയ്ക്കും ഐ.ടി. സഹായം, എളുപ്പത്തിലുള്ള പ്രശ്ന പരിഹാരത്തിന് പ്രയോജനപ്പെടുന്ന ഐ.ടി. സംരഭങ്ങള്‍, ഇങ്ങനെ പല മേഖലകളും ഉള്‍പ്പെട്ടിട്ടില്ല.ഏതു പൂര്‍ണരൂപവും പറയുന്ന, ഏതു ലോഗോയും തിരിച്ചറിയുന്ന കുട്ടിയെക്കാള്‍, വിവരവിനിമയസാങ്കേതികവിദ്യയുടെ നിലവിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, ഐ.സി.ടി മേഖല ഭാവിയില്‍ മാനവരാശിക്കു കൂടുതല്‍ പ്രയോജനകരമാക്കിമാറ്റുവാന്‍ ചിന്തിക്കുന്ന കുട്ടി, പ്രവര്‍ത്തിക്കുന്ന കുട്ടിയാണ് ഐ.സി.ടി ക്വിസിന് മുന്നിലെത്തേണ്ടത്. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിച്ച് ഒരു മലയാളം വാക്ക് ടൈപ്പു ചെയ്യാനുള്ള അറിവ് പോലും ഐ.ടി.ക്വിസ് മത്സര വിജയിക്ക് വേണ്ടെന്ന് വരുന്നത് നിരാശാജനകമാണ്. പ്രധാന വെബ്ബ് മേല്‍വിലാസങ്ങള്‍, പ്രോഗ്രാമിങ്ങ് ഭാഷ, കമ്പ്യൂട്ടര്‍ ഇലക്ട്രോണിക്സ് എന്നിവ ഒഴിവാക്കി.
വാര്‍ത്താതാരമായി മാറിയത് ഫോട്ടോഗ്രാഫറോ, "സെല്‍ഫി"യെടുത്ത കുരങ്ങനോ എന്ന് ഇനിയും തീരുമാനിക്കപ്പെടേണ്ടിയിരിക്കുന്നു.

N.Sreekumar December 4, 2014 at 6:43 AM  

സംസ്ഥാന ഐ.ടി.ക്വിസ് ചോദ്യങ്ങളെപ്പറ്റി അല്പം.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളായിരിക്കും ഐ.ടി.ക്വിസ് മത്സരത്തിന് ഉണ്ടാവുക എന്നു പറഞ്ഞിട്ടുണ്ട്.
1. നിത്യ ജീവിതത്തില്‍ ഐ.ടി.യുടെ സഹായങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മേഖലകള്‍
2. ഐ.ടി.യുടെ വളര്‍ച്ചയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍/ സ്ഥാപനങ്ങള്‍
3. നൂതനമായ ഐ.ടി.സങ്കേതങ്ങള്‍
4. പൊതു വിജ്ഞാനം
5. ഐ.ടി.പാഠപുസ്തകത്തിലെ വിവരങ്ങള്‍

എന്നാല്‍ സംസ്ഥാന ഐ.ടി.ക്വിസ് മത്സരത്തില്‍ ഐ.ടി.പാഠപുസ്തകത്തിലെ വിവരങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കിയതായി കാണുന്നില്ല. അതുപോലെ സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരത്തില്‍ ഭാഗ്യം ഒരു ഘടകമായി വരുന്നതരത്തില്‍ ശരി/തെറ്റ് ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടതുതന്നെയാണ്. മനഃപാഠം പഠിച്ചവരേക്കാള്‍ ഐ.ടി. നൈപുണികള്‍ സ്വായത്തമാക്കിയവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ 50 ശതമാനമെങ്കിലും പ്രതീക്ഷിച്ചു.
നിത്യജീവിതത്തില്‍ ഐ.ടിയുടെ സഹായങ്ങള്‍ എന്ന മേഖലയില്‍ സൈബര്‍ നിയമങ്ങളിലുള്ള കുട്ടിയുടെ അറിവ്, സുതാര്യതയ്ക്കും സുരക്ഷയ്ക്കും ആരോഗ്യപരിപാലനത്തിനും ചികിത്സയ്ക്കും ഐ.ടി. സഹായം, എളുപ്പത്തിലുള്ള പ്രശ്ന പരിഹാരത്തിന് പ്രയോജനപ്പെടുന്ന ഐ.ടി. സംരഭങ്ങള്‍, ഇങ്ങനെ പല മേഖലകളും ഉള്‍പ്പെട്ടിട്ടില്ല.ഏതു പൂര്‍ണരൂപവും പറയുന്ന, ഏതു ലോഗോയും തിരിച്ചറിയുന്ന കുട്ടിയെക്കാള്‍, വിവരവിനിമയസാങ്കേതികവിദ്യയുടെ നിലവിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, ഐ.സി.ടി മേഖല ഭാവിയില്‍ മാനവരാശിക്കു കൂടുതല്‍ പ്രയോജനകരമാക്കിമാറ്റുവാന്‍ ചിന്തിക്കുന്ന കുട്ടി, പ്രവര്‍ത്തിക്കുന്ന കുട്ടിയാണ് ഐ.സി.ടി ക്വിസിന് മുന്നിലെത്തേണ്ടത്. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിച്ച് ഒരു മലയാളം വാക്ക് ടൈപ്പു ചെയ്യാനുള്ള അറിവ് പോലും ഐ.ടി.ക്വിസ് മത്സര വിജയിക്ക് വേണ്ട എന്നു വരുന്നത് നിരാശാജനകമാണ്. പ്രധാന വെബ്ബ് മേല്‍വിലാസങ്ങള്‍, പ്രോഗ്രാമിങ്ങ് ഭാഷ, കമ്പ്യൂട്ടര്‍ ഇലക്ട്രോണിക്സ് എന്നിവ ഒഴിവാക്കി.
വാര്‍ത്താതാരമായി മാറിയത് ഫോട്ടോഗ്രാഫറോ(David J Slater), "സെല്‍ഫി"യെടുത്ത കുരങ്ങനോ എന്ന് ഇനിയും തീരുമാനിക്കപ്പെടേണ്ടിയിരിക്കുന്നു.

Kite Tirur December 4, 2014 at 11:17 AM  

ഒടുവില്‍ രാജാവ് നഗ്‍നനാണെന്ന് പറയാന്‍ ഒരാളുണ്ടായി. ശ്രീകുമാര്‍ സാര്‍ ചൂണ്ടികാണിച്ച അഭിപ്രായത്തോട് യോജിക്കുന്നു. ചോദ്യങ്ങളില്‍ ഭൂരിഭാഗവും ഇ-കൊമേഴ്സുമായി ബന്ധപ്പെട്ടതാണ്. പ്രസക്തമല്ലാത്ത ചോദ്യങ്ങളും നിരവധി. അല്പം ആശ്വാസം തന്നത് വിക്കിപീഡിയയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രം. പാവം കുട്ടികള്‍! എന്തെല്ലാം പ്രതീക്ഷയോടെയാണ് വന്നിരുന്നത്? ആദ്യ റൗണ്ടില്‍ തന്നെ 5കുട്ടികളൊഴികെ ബാക്കിയെല്ലാവരും പുറത്ത്! ചോദ്യങ്ങളെ മാത്രമല്ല , കുട്ടികളെ ഫില്‍ട്ടര്‍ ചെയ്തെടുത്ത രീതിയേയും അനുകൂലിക്കുന്നില്ല.

നാരായണന്‍മാഷ്‌ ഒയോളം December 4, 2014 at 10:27 PM  

ഐ.ടി.ക്വിസ് മത്സരത്തിലെ ചോദ്യങ്ങളെപ്പറ്റി ഈ മേഖലയുമായി കൂടുതൽ ബന്ധമുള്ളവർ പറയട്ടെ..വിലയിരുത്തട്ടെ.പക്ഷെ നടത്തിപ്പ് രീതിയെക്കുറിച്ച് പരയാതിരിക്കാൻ കഴിയില്ല..ജില്ലകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സംസ്ഥാനതലത്തിൽ മത്സരിക്കാൻ എത്തുന്ന കുട്ടികൾക്ക് പ്രിലിമിനറിറൌണ്ടിൽ 15 ചോദ്യങ്ങൾക്ക് ഉത്തരം എഴുതാനുള്ള അവസരം നൽകുന്നു.സ്കോർ എത്രയായാലും ശരി ഇവരിൽ നിന്നും 5 പേരെ മാത്രം ഫൈനൽ റൌണ്ടിലേക്ക് തെരഞ്ഞെടുക്കുന്നു..ബാക്കി 23 കുട്ടികളും ഔട്ട്! സമർഥരായ 5 പേരിൽനിന്നും അതി സമർഥരായ മൂന്നുപേരെ കണ്ടെത്താൻ മാത്രമാണത്രേ ഫൈനൽ റൌണ്ട്!!ശാസ്ത്രോത്സവത്തിന്റെ ഭാഗമായിത്തന്നെ നടത്തുന്ന ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്രം ക്വിസ്സുകളിലൊന്നും ഇത്തരത്തിലുള്ള അരിച്ചു മാറ്റൽ ഇല്ലെന്നാണ് മനസ്സിലാക്കുന്നത്.ജില്ലകളിൽ നിന്നും മത്സരിക്കാനെത്തുന്ന മുഴുവൻ കുട്ടികൾക്കും എല്ലാ ചോദ്യങ്ങളും അറ്റന്റ് ചെയ്ത് പ്രതിഭ തെളിയിക്കാൻ അവിടെ അവസരം ഉണ്ടെന്നിരിക്കെ ഐ.ടി. ക്വിസ്സിൽ മാത്രം എന്തേ ഈ അരിച്ചുമാറ്റൽ?എല്ലാ വർഷങ്ങളിലും ഇങ്ങനെത്തന്നെയാണ് നടത്തിയിരുന്നത് എന്നാണ് ക്വിസ് മാസ്റ്ററുടെ മറുപടി...എങ്കിൽ ഈ രീതി തിരുത്തപ്പെടേണ്ടതല്ലേ?....അടുത്ത വർഷം മുതലെങ്കിലും ‘പ്രിലിമിനറി’എന്ന പേരിലുള്ള അരിപ്പ ഒഴിക്കിക്കൊണ്ട് ജില്ലകളിൽ നിന്നെത്തുന്ന മുഴുവൻ കുട്ടികൾക്കും കഴിവു തെളിയിക്കുവാൻ തുല്യാവസരം നൽകുന്ന തരത്തിൽ ഐ.ടി.ക്വിസ് സംവിധാനം ചെയ്യണമെന്ന് അധികാരികളോട് പറയേണ്ടതല്ലേ? കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രതീക്ഷയോടെ സംസ്ഥാനമേളയ്ക്കെത്തുന്ന കുട്ടികളോട് ഇങ്ങനെയുള്ള വിവേചനം നീതീകരിക്കത്തക്കതാണോ?(ശാസ്ത്രോത്സവത്തിലെ മറ്റു മേളകളിലെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേർക്കും എ ഗ്രേഡും,ബി ഗ്രേഡും അതുവഴി ഗ്രേസ് മാർക്കും നൽകുമ്പോൾ, ഐ.ടി.ക്വിസ്സിൽ പങ്കെടുത്ത മിടുക്കർ മാത്രം ‘നോ ഗ്രേഡു’മായി മടങ്ങുന്ന അവസ്ഥ എക്കാലവും തുടരണമോ?)

N.Sreekumar December 5, 2014 at 8:16 AM  
This comment has been removed by the author.
N.Sreekumar December 5, 2014 at 8:19 AM  

പ്രിയപ്പെട്ട കൃഷ്ണന്‍മാഷിനു നന്ദി. എന്റെ കമന്റ് ശ്രദ്ധിക്കാന്‍ ഒരാളുണ്ടായല്ലോ-
സംസ്ഥാന ഐ.ടി.ക്വിസ് മത്സരത്തിലെ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് മാത്സ് ബ്ലോഗ് പ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി.
ഒരു അഭിപ്രായവുമില്ലാത്ത മിണ്ടാപ്രാണികളായ ഐ.ടി. മാഷുമാര്‍ക്ക് പ്രത്യേകം നന്ദി. കാരണം ഈ ചോദ്യങ്ങള്‍ തങ്ങള്‍ക്കു കിട്ടിയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന സ്കോറിനെക്കുറിച്ച് സ്വയം വിലയിരുത്തല്‍ നടത്തിക്കഴിഞ്ഞവരാണ് എന്നെപ്പോലെ തന്നെ ആ പാവം മാഷുമാരും. ഐ.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമായി മുന്നോട്ടു നയിക്കുമ്പോള്‍ എവിടെ ഇതിനൊക്കെ സമയം?പണ്ട് ഐ.ടി.അറ്റ് സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ഓരോ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും സ്ലോട്ട് നല്‍കി ഒരു വെബ്സൈറ്റ് ആരംഭിച്ചു."entevidyalayam.in"വന്നപോലെ തന്നെ പോയി ! കൊട്ടിഘോഷിച്ചു കൊണ്ടുവന്ന"സ്കൂള്‍ വിക്കി" എന്ന ഉദ്യമം പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് ......വിക്കി...........വിക്കി അവസാനം പൂര്‍ണതവരാതെ അപ്രത്യക്ഷമായി!
വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ഡയലോഗ് "തോല്‍വികളേറ്റുവാങ്ങാന്‍ പിന്നെയും .............ജീവിതം ബാക്കി. .....തോല്പിക്കാനാവില്ല മക്കളേ. മടങ്ങിപ്പോ!"

Akshara December 5, 2014 at 7:29 PM  

ഐ ടി സ്കൂൾ നടത്തുന്ന മേളയെപറ്റി അല്പം കാര്യം പറയാതെ വയ്യ.
ഹയർ സെക്കന്ററി തലത്തിൽ നടത്തുന്ന മൾടി മീഡിയ പ്രസന്റേഷൻ , വെബ്‌ പേജ് നിർമ്മാണം എന്നിവ കാലോചിതമായി പരിഷ്കരിക്കെണ്ടാതാണ് .
മേളയിലെ വെബ്‌ പേജ് നിര്മ്മാണ മത്സരം വിചിത്രമായാണ് എനിക്ക് തോന്നുന്നത് .
ഒരു മണിക്കൂറിനുള്ളിൽ ,അപ്പോൾ നല്കുന്ന വിഷയത്തിൽ, ഒരു വെബ്‌ പേജ് നിര്മ്മിക്കുക !!!
സത്യത്തിൽ എന്താണ് അവിടെ നടക്കുന്നത്? കുട്ടിയുടെ കാണാതെ പഠിക്കാനുള്ള കഴിവിനാണ് അവിടെ മത്സരം .
കുട്ടിക്ക് ഭംഗി എന്ന് തോന്നുന്ന ഒരു ടെമ്പ്ലേറ്റ്ന്റെ കോഡും ടാഗുകളും കുട്ടി കാണാതെ പഠിച്ചു കൊണ്ട് വരുന്നു. തരുന്ന വിഷയത്തിനനുസരിച്ച് കാണാതെ പഠിച്ചു വെച്ചിരിക്കുന്ന ടെമ്പ്ലേറ്റ്നുള്ളിൽ വിഷയം കുത്തി നിറക്കുന്നു . സത്യത്തിൽ കുട്ടിയുടെ വെബ്‌ ഡെവലപ്പ് കഴിവ് ഇങ്ങനെയാണോ അളക്കുക? തരുന്ന വിഷയത്തെപറ്റി നന്നായി എഴുതാൻ കഴിവുള്ളവർ ഉപന്യാസ മത്സരത്തിനു പോകുകയല്ലേ നല്ലത്??
മത്സര സമയത്ത് ഒരു ടെമ്പ്ലേറ്റ് സ്ക്രീനിൽ കാണിക്കുക. അത്തരം ഒന്ന് html കോഡ് ഉപയോഗിച്ച് അപ്പോൾ തന്നെ നിർമിക്കാൻ പറയുക . അപ്പോൾ എല്ലാവരും ശ്രമിക്കുന്നത് ഒരേ ടെമ്പ്ലേറ്റ് നിര്മിക്കാനവും. അതിൽ മികച്ച നിർമ്മാണത്തെ കണ്ടെത്തുക. അപ്പോൾ മുൻകൂട്ടി ,കാണാതെ പഠിച്ചു വരുന്ന , വെബ്‌ പേജ് നിർമാണത്തിന്റെ അടിസ്ഥാനം അറിയാതെ , കാണാതെ പഠിച്ച് വിജയം നേടുന്നവരെ ഒഴിവാക്കാനാകും... കൂടാതെ മത്സര ശേഷം എല്ലാ പ്രോഡക്റ്റ് കളും വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്യുക. പൊതുജനം കാണട്ടെ.. സമ്മനർഹമായവ ഒളിച്ചു വെക്കുന്നത് എന്തിന്നാണ്?ആരെയാണ് ഭയക്കുന്നത്? സബ് ജില്ലാ തലം മുതൽ ഇതിൽ അറിവുള്ളവരെ ജഡ്ജ് ആക്കുക .it@school മാസ്റ്റർ trainer മാർ ജില്ല മാറി മാറി ജഡ്ജ് ആയി വിധിനിര്ന്നയം നടത്തുന്നത് മോശം ആണ് സുഹൃത്തുകളെ ... പ്രൊഫഷണൽ വെബ്‌ പേജ് ടെവേലോപേർ സബ് ജില്ല തലം മുതൽ ജഡ്ജ് ആകട്ടെ....
( ഐ ടി ക്വിസ് എന്നാൽ കുറെ ഉബുണ്ടു ഐക്കണ്‍ , ഉബുണ്ടു സ്ക്രീൻ ഷോട്ട് , കുറെ സ്വതന്ത്ര ചിന്തകൾ എന്നൊക്കെ യാണെന്ന് ചില ധാരണകൾ ചിലര്ക്കെങ്കിലും ഉണ്ട്. നാട്ടിൽ നടക്കുന്ന വിവര സാങ്കേതിക മാറ്റങ്ങൾ അറിയുന്നവാൻ ആയിരിക്കണം it quiz വിജയി. അത്തരത്തിൽ ചിന്തിക്കുമ്പോൾ ശ്രി . ആദർശ് തയ്യാറാക്കിയ ചോദ്യങ്ങൾ അഭിനന്ദനം അര്ഹിക്കുന്നു.....)

Sunny.P.O December 6, 2014 at 12:25 AM  

I T മേളയിലെ മലയാളം ടൈപ്പിങ് എന്ന ഐറ്റത്തിന് ഗ്രേഡ് നല്‍കുന്ന കാര്യത്തില്‍ എനിക്ക് അല്‍പ്പം പരാധി ഉണ്ട്. ജില്ലാ മേളകളില്‍ മിനിറ്റില്‍ 200 ല്‍ പരം character type ചെയ്ത് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി സംസ്ഥാനത്ത് പങ്കെടുക്കുമ്പോള്‍ അവര്‍ ഒരു ഗ്രേഡും ഇല്ലാതെ നിരാശരായി മടങ്ങേണ്ടി വരുന്നു. എന്നാല്‍ മറ്റു മേളകളില്‍ പങ്കെടുക്കുന്നവരില്‍ മിക്കവര്‍ക്കും A യും B യും ഗ്രേഡുകള്‍ കരസ്ഥമാക്കാന്‍ കഴിയുന്നു. അവയില്‍ പലതും കുട്ടിയുടെ കഴിവിനേക്കാള്‍ അവരെ തയ്യാറാക്കിയവര്‍ക്കുള്ള score ആയിരിക്കും. എന്നാല്‍ കുട്ടിയുടെ സ്വന്തം അദ്ധ്വാനം കൊണ്ടു മാത്രം സംസ്ഥാനത്തില്‍ എത്തുന്ന ഇവര്‍ക്ക് ഒരു C ഗ്രേഡ് എങ്കിലും നല്‍കിക്കൂടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

msushern December 8, 2014 at 7:11 PM  

മറ്റ് വിഭാഗങ്ങള്‍ക്ക് കൊടുക്കുന്നതുപോലുള്ള പ്രാധാന്യം പാഠപുസ്തകങ്ങള്‍ക്കും കൊടുക്കേണ്ടത് അത്യാവശ്യമാണ്. പല സബ്‌ജില്ലകളിലും ക്വിസ് നടത്തുമ്പോള്‍ കുട്ടികള്‍ക്ക് ഏറ്റവും കുറവ് മാര്‍ക്കാണ് ടെക്‌സ്റ്റ്ബുക് വിഭാഗത്തില്‍ നിന്ന് ലഭിയ്ക്കുന്നത് എന്നത് മത്സരനടത്തിപ്പുകാരും മത്സരാര്‍ത്ഥികളും ഐ.ടി. ടെക്‌സ്ററ്ബുക്കിനെ ഗൗരവത്തിലെടുക്കുന്നില്ലെന്നതിനുള്ളതിനുള്ള ഉദാഹരണമാണ്. ശരി/തെറ്റ് ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടതു തന്നെയാണ്. സംസ്ഥാനത്തെത്തിയാല്‍ വലിയൊരു അരിപ്പ കുട്ടികളെ കാത്തിരിയ്ക്കുന്നുണ്ടെന്നത് ഒരു പുതിയ അറിവാണ്. അത് തികച്ചും ഒഴിവാക്കേണ്ടതാണ്.
സ്കൂള്‍കലോത്സവമടക്കമുള്ള എല്ലാ സംസ്ഥാനമേളകളിലും 90% പേര്‍ക്കും എ ഗ്രേഡ് ലഭിയ്ക്കുമ്പോള്‍ ഐ.ടി മേളയ്ക്കുമാത്രം എ ഗ്രേഡ് കൊടുക്കാന്‍ എന്തിനാണ് ഇത്ര മടികാട്ടുന്നതെന്ന് മനസ്സിലാകുന്നില്ല. ഇതില്‍ പങ്കെടുക്കുന്നവരും വിദ്യാര്‍ത്ഥികളല്ലേ ?

batterydoctor December 8, 2014 at 7:44 PM  

മേള വളരെയധികം വിജ്ഞാനപ്രദമായിരുന്നു

N.Sreekumar December 8, 2014 at 11:21 PM  

ഐ.ടി.മേളയിലെ പ്രോജക്ട് മത്സരത്തിന്റെ വിധിനിര്‍ണയത്തെപ്പറ്റി പലപ്പോഴും പരാതികേള്‍ക്കുവാന്‍ ഇടവരുന്നുണ്ട്. പ്രോജക്ടിനെപ്പറ്റിയുള്ള ചില കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അറിവില്ലായ്മ, ഐ.ടി പ്രോജക്ടും സയന്‍സ്, സോഷ്യല്‍സയന്‍സ് പ്രോജക്ടുകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ധാരണയില്ലായ്മ, ഐ.ടി. ഉപകരണങ്ങളുടെ ശരിയായ ഉപയോഗത്തെപ്പറ്റിയുള്ള പരിചയമില്ലായ്മ, ഗവേഷണപ്രോജക്ട് ചെയ്തു ശീലമില്ലായ്മ എന്നിവയാകാം കാരണങ്ങള്‍ എന്നു തോന്നുന്നു. ചില വിധികര്‍ത്താക്കളുടെ അജ്ഞതയും ഒരു കാരണമായേക്കാം. കൂടാതെ ഇന്റര്‍വ്യൂസമയത്തും, അവതരണസമയത്തും വിധികര്‍ത്താക്കളില്‍ ചിലര്‍ മൊബൈല്‍ ഉപയോഗിക്കുന്നത്, വ്യക്തിപരമായ ആവശ്യത്തിനാണെങ്കില്‍പ്പോലും കോഡു നമ്പര്‍ കൊടുത്ത് രഹസ്യമാക്കി വച്ചിരിക്കുന്ന മത്സരാര്‍ത്ഥിയുടെ തിരിച്ചറിയല്‍ സുഗമമാക്കുവാന്‍ വേണ്ടിയാണെന്നേ ചിലരെങ്കിലും കാണൂ. കാണാപ്പാഠം പഠിച്ചുവച്ചിരിക്കുന്ന പ്രോജക്ട് അവതരണം,കുട്ടിയെ വിലയിരുത്താനുള്ള ഒരു സൂചകമായി അംഗികരിച്ചിട്ടില്ല. പക്ഷേ അവതരണത്തില്‍കൂടിയാണ് കുട്ടി എങ്ങനെയാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കുന്നത്. മാത്രവുമല്ല മുന്‍കൂട്ടി ലഭിക്കുന്ന പ്രോജക്ടു് റിപ്പോര്‍ട്ട് വായിച്ച് വിധികര്‍ത്താക്കള്‍, കുട്ടി പ്രോജക്ടിന്റെ വിവിധഘട്ടങ്ങളില്‍ കൂടി എങ്ങനെയാണ് കടന്നുപോയതെന്നും മനസ്സിലാക്കിയിരിക്കും.
നാലു മൂല്യനിര്‍ണയ സൂചകങ്ങളാണ് പ്രോജക്ട് മത്സരത്തിന്റെ വിധിനിര്‍ണയത്തിനു പരിഗണിക്കേണ്ടത്.
1. ഐ.ടി പ്രോജക്ടിന്റെ പ്രസക്തിയും സത്യസന്ധതയും അതിന് മറ്റു പാഠ്യവിഷയങ്ങളുമായുള്ള ഉദ്ഗ്രഥനവും.(relevance and Genuinness)
2. പ്രോജക്ട് നിര്‍വഹണത്തിലെ പങ്കാളിത്തം
3. വിവിധ ഐ.ടി ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗം.
4. പ്രോജക്ടിന്റെ കണ്ടെത്തലുകളുടെ പ്രചാരണത്തിന് ഐ.ടി യുടെ സാധ്യത പ്രയോജനപ്പെടുത്തല്‍.
ബഹുവര്‍ണത്തില്‍ പ്രിന്റുചെയ്ത് , കവര്‍പേജ് ലാമിനേറ്റു ചെയ്ത് സമര്‍പ്പിക്കപ്പെടുന്ന പ്രോജക്ടു് റിപ്പോര്‍ട്ടുകളുടെ ആകര്‍ഷണീയതയ്ക്കല്ല മറിച്ച് കുട്ടി തന്നെ ചെയ്തു തീര്‍ത്ത ഒരു പ്രോജക്ട് റിപ്പോര്‍ട്ട് (genuineness) എന്നതിനാണ് പ്രാധാന്യം. വിഷയത്തിന്റെ സാമൂഹ്യപ്രസക്തി പരിഗണിക്കപ്പെടേണ്ടതാണ്. "ചന്ദ്രയാന്‍ പ്രോജക്ട്" പോലെ കുട്ടിക്ക് യാതൊരു പങ്കാളിത്തവുമില്ലാത്ത വിഷയങ്ങള്‍ പ്രാഥമികതലത്തില്‍ തന്നെ ഐ.ടി.പ്രോജക്ട് മത്സരത്തില്‍ നിന്ന് ഒഴിവാക്കേണ്ടതുതന്നെയാണ്. വിവിധ ഐ.ടി. ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗം എന്നത് ഡി.ടി.പി എടുക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ടിനെ മാത്രം ഉദ്ദേശിച്ചല്ല. മറിച്ച് ദൃശ്യ-ശ്രവ്യ ഉപകരണങ്ങള്‍, ഇന്റര്‍ നെറ്റ്, കണക്കുകൂട്ടാനും താരതമ്യം ചെയ്യുവാനും ഗ്രാഫ് വരയ്ക്കുവാനും വിവരശേഖരണം, ക്രോഡീകരണം എന്നിവയ്ക്കും പറ്റിയ സോഫ്റ്റുവെയര്‍ ഉപകരണങ്ങള്‍, അച്ചടിച്ച ചോദ്യാവലികള്‍, പ്രചരണത്തിനു വേണ്ടി പോസ്റ്റര്‍ നിര്‍മാണം, ബ്ലോ‍ഗ്, വെബ്സൈറ്റ്, യു ട്യൂബ് എന്നിവയുടെ ഫലപ്രദമായ ഉപയോഗം കൂടിയാണ്. മലയാളത്തില്‍ അച്ചടിച്ച പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കുട്ടിക്കു ഇന്‍സ്ക്രിപ്റ്റ് ടൈപ്പിംഗ് അറിയാം എന്ന് ഉറപ്പുവരുത്തണം. ഇംഗ്ലീഷില്‍ ചെയ്ത പ്രോജക്ടു് റിപ്പോര്‍ട്ടിനേക്കാള്‍ മൂന്നാമത്തെ വിഭാഗത്തില്‍ കൂടുതല്‍ പരിഗണന മലയാളത്തിനു നല്‍കണം.
ജില്ലാതലം വരെ ഐ.ടി.മേള മത്സരങ്ങള്‍ക്ക് വിധികര്‍ത്താക്കളാകുവാനുള്ള യോഗ്യത മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കു മാത്രമാക്കിയിരിക്കുന്നത് ? ശരിയണോ എന്നത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. റഫറി ടെസ്റ്റ് പോലെ ഐ.ടി.മേള മത്സരങ്ങള്‍ക്ക് വിധികര്‍ത്താക്കളാകുവാനുള്ള പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടുവാന്‍ യോഗ്യതാപരീക്ഷ നടത്തുകയും അതിനുള്ള ചുമതല ഒരു ബാഹ്യഏജന്‍സിയെ ഏല്പിക്കുകയും അതിന്റെ സിലബസ് ഐ.ടി. അറ്റ് സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുകയും ചെയ്യുന്നത് നന്നായിരിക്കും എന്നാണ് എന്റെ എളിയ അഭിപ്രായം.
പ്രോജക്ട് മത്സരത്തിന് കാണികളെ അനുവദിക്കാതിരിക്കുന്നതും മത്സരം തീര്‍ന്നയുടന്‍ വിധികര്‍ത്താക്കള്‍തന്നെ വിജയികളെ പ്രഖ്യാപിക്കാതിരിക്കുന്നതും മത്സരത്തിന്റെ സൂതാര്യതയില്‍ സംശയം ജനിപ്പിക്കും. എല്ലാ മത്സരങ്ങളുടെയും വീഡിയോ സ്ടീമിംഗ്, വിക്ടേഴ്സ് ചാനല്‍ വഴിയുള്ള സംപ്രേക്ഷണം എന്നിവ കൂടുതല്‍ സുതാര്യത ഉറപ്പിക്കുന്നതാണ്.
അടിക്കുറിപ്പ്.
W.H. KilPatrick എന്ന വിദ്യാഭ്യാസചിന്തകനായ ഗണിതാധ്യാപകന്‍ (അമേരിക്ക) അന്തരിച്ചിട്ട് 2015 ഫെബ്രുവരി 13 നു് 50 വര്‍ഷം തികയുകയാണ്. പ്രോജക്ട് മത്സരത്തിന്റെ വിധികര്‍ത്താക്കളെങ്കിലും അദ്ദേഹത്തെ മറക്കരുത്!

VIJAYAKUMAR M D December 10, 2014 at 9:53 PM  

Click to download THS Second Term 2014 Question Papers STD_9_Eng, SS,Mal,and Maths STD_10_Eng

Unknown December 11, 2014 at 11:04 PM  

hi sir
i wish to know that if there is any govt order to surrender the sslc valuation duty during march 29,30 &31 ,2014. when the valuation started all the teachers union members had said these days could be surrendered. But now it is not possible for the aided teachers. DEO officials are not passing the surrender bill for those days. if you know anything regarding this plz inform us through maths blog

ഇലക്ട്രോണിക്സ് കേരളം December 15, 2014 at 7:49 PM  

നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും ഇലക്ട്രോണിക്സ് കേരളം ഓണ്‍ലൈന്‍ മാസിക വായിക്കണംലിങ്ക് ഇതാ

Unknown December 21, 2014 at 2:23 PM  

pls publish science talent search examination questions and science quiz questions

Unknown December 30, 2014 at 4:20 PM  

I really like this idea.It is Very helpful thought for all students......................

Unknown January 8, 2015 at 12:06 PM  

It is Greatway for children to learn math and it is such a great Eduacational Site.It is very useful to kids to learn math on line..............

pious January 10, 2015 at 2:01 PM  

ഐ ടി ക്വിസ് നടത്തിപ്പ് രീതിയെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല..ജില്ലകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സംസ്ഥാനതലത്തിൽ മത്സരിക്കാൻ എത്തുന്ന കുട്ടികൾക്ക് പ്രിലിമിനറിറൌണ്ടിൽ 15 ചോദ്യങ്ങൾക്ക് ഉത്തരം എഴുതാനുള്ള അവസരം നൽകുന്നു.സ്കോർ എത്രയായാലും ശരി ഇവരിൽ നിന്നും 5 പേരെ മാത്രം ഫൈനൽ റൌണ്ടിലേക്ക് തെരഞ്ഞെടുക്കുന്നു..ബാക്കി 23 കുട്ടികളും ഔട്ട്! സമർഥരായ 5 പേരിൽനിന്നും അതി സമർഥരായ മൂന്നുപേരെ കണ്ടെത്താൻ മാത്രമാണത്രേ ഫൈനൽ റൌണ്ട്!!ജില്ലകളിൽ നിന്നും മത്സരിക്കാനെത്തുന്ന മുഴുവൻ കുട്ടികൾക്കും എല്ലാ ചോദ്യങ്ങളും അറ്റന്റ് ചെയ്ത് പ്രതിഭ തെളിയിക്കാൻ അവിടെ അവസരം ഉണ്ടെന്നിരിക്കെ ഐ.ടി. ക്വിസ്സിൽ മാത്രം ഈ അരിച്ചുമാറ്റൽ നടത്തുന്നത് ശരിയല്ല.ഈ രീതി തിരുത്തപ്പെടേണ്ടതാണ്.അടുത്ത വർഷം മുതലെങ്കിലും പ്രിലിമിനറി റൌണ്ട് പേരിലുള്ള അരിപ്പ ഒഴിക്കിക്കൊണ്ട് ജില്ലകളിൽ നിന്നെത്തുന്ന മുഴുവൻ കുട്ടികൾക്കും കഴിവു തെളിയിക്കുവാൻ തുല്യാവസരം നൽകുന്ന തരത്തിൽ ഐ.ടി.ക്വിസ് സംവിധാനം ചെയ്യണമെന്ന് അധികാരികളോട് പറയേണ്ടതല്ലേ? കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രതീക്ഷയോടെ സംസ്ഥാനമേളയ്ക്കെത്തുന്ന കുട്ടികളോട് ഇങ്ങനെയുള്ള വിവേചനം നീതീകരിക്കത്തക്കതാണോ?ഈ കാര്യത്തില് അധികാരികള് ഉടന് തന്നെ തീരുമാനമെടുക്കേണ്തുണ്ട്. ശരിയതെറ്റ് ചോദേയങ്ങള് ഒഴിവാക്കേണ്ടതുണ്ട്.(സമാപനസമ്മേളനത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനങ്ങള് നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു) 

Unknown January 23, 2015 at 12:14 PM  

Here is a online tool to math practice ,designed with adaptive learning platform technology

Aromal Santhosh September 5, 2015 at 7:42 AM  

പത്താം ക്ലാസ് അധ്യാപക സഹായി ലഭ്യമാണോയ

Unknown August 2, 2016 at 2:13 PM  
This comment has been removed by the author.
Unknown August 15, 2017 at 12:24 PM  

http://obatsinusitisampuh.zahraherbal.com/
http://obatherbalmiom.obatherbalterbaik.web.id/

Unknown August 19, 2017 at 7:45 AM  

http://obatherbalmiom.obatherbalterbaik.web.id/

http://obatsinusitisampuh.zahraherbal.com/

http://obatherbalejakulasidinipalingampuh.com/

http://suplemenherbaluntukmata.xyz/

IT Quiz March 31, 2018 at 4:39 PM  

IT Quiz is being conducted by VK Adarsh sir every year, but last year it was by Viswa Prabha sir. Do checkout all the questions of the IT Quiz here

Nino Nurmadi , S.Kom March 15, 2020 at 9:01 AM  

Nino Nurmadi, S.Kom
Nino Nurmadi, S.Kom
Nino Nurmadi, S.Kom
Nino Nurmadi, S.Kom
Nino Nurmadi, S.Kom
Nino Nurmadi, S.Kom
Nino Nurmadi, S.Kom
Nino Nurmadi, S.Kom
Nino Nurmadi, S.Kom

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer