മാത്‌സ് ബ്ലോഗിന്റേയും തീരാനഷ്ടം.

>> Monday, July 14, 2014

മാത്‌സ് ബ്ലോഗിന്റെ സഹചാരിയും എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ സമൂഹം ഹൈസ്‌ക്കൂളിലെ ഗണിതശാസ്ത്രാധ്യാപകനുമായ ജയശങ്കര്‍ സാര്‍ (42) ഇന്നലെ രാത്രി 8.30 ഓടെ നമ്മെ വിട്ടുപിരിഞ്ഞു. ഇന്ന് രാവിലെ 11 ന്‌ സ്വവസതിയില്‍ സംസ്കാരം നടന്നു.എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് ചേന്ദമംഗലം എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ താമസം.മാത്‍സ്ബ്ലോഗിന്റെ ആദ്യകാലങ്ങളില്‍ ദിവസവും ബ്ലോഗ് സന്ദര്‍ശിക്കുകയും അതിരാവിലേ തന്നെ ഡിസ്ക്കഷനുകള്‍ക്ക് തുടക്കമിടുകയും ചെയ്യാറുണ്ടായിരുന്നൂ. കൊച്ചി യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട വെബ്പേജ് ഡിസൈന്‍ ചെയ്തതും അദ്ദേഹമായിരുന്നു. നന്നേ ചെറുപ്രായത്തിലേ തന്നെ പറവൂര്‍ സമൂഹം ഹൈസ്ക്കൂളിലെ ഗണിതാധ്യാപകനായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. ഇരുപത്തിരണ്ടാം വയസ്സില്‍ ഡി.ആര്‍.ജിയായ അദ്ദേഹം തുടര്‍ന്നങ്ങോട്ട് ഒട്ടേറെ കോഴ്സുകള്‍ നയിച്ചു. ഒരുകാലത്ത് ഗണിതശാസ്ത്രമേളകളുടെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം രോഗസംബന്ധമായ അവശതകളിലും, ഗണിതത്തോടുള്ള ആഭിമുഖ്യം കൈവിട്ടിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

23 comments:

bhama July 14, 2014 at 1:50 PM  

ജയശങ്കര്‍സാറിന് ആദരാഞ്ജലികള്‍.............


ഭാമ

വി.കെ. നിസാര്‍ July 14, 2014 at 1:50 PM  

ജയശങ്കര്‍സാറിന്റെ വീട്ടില്‍നിന്നും ഇപ്പോല്‍ തിരിച്ചെത്തിയതേയുള്ളൂ. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിയോഗത്തെ അതിജീവിക്കാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ...

GVHSS KAITHARAM July 14, 2014 at 3:10 PM  

ആദരാഞ്ജലികള്‍ ...............

training July 14, 2014 at 3:51 PM  

ആദരാഞ്ജലികള്‍.............

എഡിറ്റർ July 14, 2014 at 4:31 PM  

ആദരാഞ്ജലികള്‍...

arunpk July 14, 2014 at 4:44 PM  

ആദരാഞ്ജലികള്‍...

Nazar Akai July 14, 2014 at 4:56 PM  

ആദരാഞ്ജലികള്‍

Satheesh Karakunnath July 14, 2014 at 6:38 PM  

ദുഃഖത്തില്‍ പങ്കുചേരുന്നു

Satheesh HSA (N.S) GHSS Peringolam

pramu July 14, 2014 at 6:49 PM  

ആദരാഞ്ജലികള്‍............

aparna rajeev tr July 14, 2014 at 7:00 PM  

ആദരാഞ്ജലികള്‍

Hari | (Maths) July 14, 2014 at 7:34 PM  

പസിലുകള്‍ പ്രസിദ്ധീകരിച്ചിരുന്ന മാത്​സ് ബ്ലോഗിന്റ ആദ്യകാലഘട്ടം മുതലേ നിത്യസന്ദര്‍ശകനായി നമുക്കൊപ്പം നീങ്ങിയ ആളാണ് ജയശങ്കര്‍ സാര്‍. പലവിധ ദുഃഖങ്ങളും മനസ്സിനെയും ശരീരത്തെയും ബാധിച്ചപ്പോഴും അതെല്ലാം മാറ്റിവെച്ച് അദ്ദേഹം നമുക്കൊപ്പം നീങ്ങിയിരുന്നു. അതെ, നമുക്കിതൊരു വലിയ നഷ്ടമാണ്.

kulangara July 14, 2014 at 8:01 PM  

My deep condolences

CK Biju Paravur July 14, 2014 at 8:41 PM  

ഒരു കാലത്ത് ഗണിതമേളകളിലും കോഴ്സുകളിലും മാത്രമല്ല സമൂഹം സ്ക്കൂളിലെയും എല്ലാമെല്ലാമായിരുന്നു ജയശങ്കര്‍ സാര്‍.......!

പ്രിയ സുഹൃത്തിന് ആദരാജ്ഞലികള്‍.......

Revi M A July 14, 2014 at 9:21 PM  

ആദരാഞ്ജലികള്‍

www.adimaliweb.com July 14, 2014 at 10:06 PM  

ആദരാഞ്ജലികള്‍ ..

Julian P.T THOMAS July 15, 2014 at 12:51 AM  

A great loss

nazeer July 15, 2014 at 10:06 AM  

ആദരാജ്ഞലികള്‍.......

JOSEY July 15, 2014 at 3:40 PM  

ആദരാജ്ഞലികള്‍.....

Roopesh K G July 15, 2014 at 10:19 PM  

ആദരാഞ്ജലികള്‍ ...............

MANGALAM August 6, 2014 at 8:32 AM  

ജയശങ്കര്‍സാറിന് ആദരാഞ്ജലികള്‍.............

EXQUISITE ENGLISH FOR YOU August 6, 2014 at 11:34 AM  

condolences......

SHANAVAS August 6, 2014 at 11:53 AM  

ആദരാഞ്ജലികള്‍...

Saffeeq M P August 9, 2014 at 6:56 PM  

Heartfelt condolences

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer