ഒമ്പതാം ക്ലാസിലെ സേ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ "Downloads"ല്‍..

ബഹുപദങ്ങളില്‍ നിന്നും പരിശീലന ചോദ്യങ്ങള്‍

>> Monday, December 12, 2011


പത്താംക്ലാസിലെ ബഹുപദങ്ങളില്‍ നിന്നുള്ള പരിശീലന ചോദ്യങ്ങളാണ് ഇന്നത്തെ പോസ്റ്റ് . ബഹുപദത്തെ ദ്വിപദം കൊണ്ടുള്ള ഹരണക്രിയയിലൂടെ ശിഷ്ടം കാണുന്നത്, ഗുണോത്തരങ്ങള്‍ തുലനം ചെയ്തുകൊണ്ട് ശിഷ്ടം കാണുന്നത്, ശിഷ്ടസിദ്ധാന്തവും പ്രയോഗവും , ഘടകസിദ്ധാന്തം , അതിന്റെ വിവിധ സാഹചര്യങ്ങളിലുള്ള പ്രയോഗം , ഘടകമാണോ എന്ന പരിശോധന, ഘടകമാണെന്ന് തന്നിരുന്നാല്‍ ചില ഗുണോത്തരങ്ങള്‍ കണ്ടെത്തല്‍ എന്നിങ്ങനെ പരമാവധി മേഖലകളില്‍ നിന്നും ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

പരിക്ഷ കഴിയുന്ന മുറയ്ക്ക് SCERT പ്രസിദ്ധീകരിച്ച ചോദ്യബാങ്ക് നമുക്ക് തുറന്നുതരുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും തയ്യാറാക്കിയ ചോദ്യപേപ്പറുകള്‍ പരീക്ഷകഴിഞ്ഞ് അയച്ചു തന്നാല്‍ ഒന്നിച്ച് പോസ്റ്റായി പ്രസിദ്ധീകരിക്കാന്‍ തയ്യാറാണ്. അനേകം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അത് ഉപകാരപ്രദമായിരിക്കും. ഏതാനും യൂണിറ്റുകളുടെ കൂടി ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കാനുണ്ട്. അതിന്റെ പണിപ്പുരയിലാണ്. ഓരോ പോസ്റ്റിനോടൊപ്പം കൃഷ്ണന്‍ സര്‍ അയച്ചു തരുന്ന പുതിയ ചോദ്യങ്ങള്‍ കൂടിയാകുമ്പോള്‍ അതൊരു മുതല്‍ക്കൂട്ടാകും. പിന്നെ നമ്മുടെ ഹിത ചോദ്യങ്ങള്‍ അയച്ചുതരും .

പരീക്ഷകഴിഞ്ഞ് പ്രത്യേക റിവിഷന്‍ പാക്കേജ് പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഗണിതപഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക വിഭവങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ധാരാളം മെയിലുകള്‍ വരുന്നുണ്ട് . അതിനേക്കുറിച്ചും ഗൗരവത്തോടെ തന്നെ ആലോചിക്കുന്നുണ്ട് . ഓരോ കരിക്കുലാര്‍ ഒബ്‌ജറ്റീവിനെയും അടിസ്ഥാനമാക്കി അടിസ്ഥാനചോദ്യങ്ങള്‍ അത്തരം പാക്കേജില്‍ ഉണ്ടാകും .ഗണിതാദ്ധ്യാപകരുടെയും കുട്ടികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ബഹുപദങ്ങളിലെ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

41 comments:

nazeer December 12, 2011 at 9:26 AM  

thank u John sir....
Printed and given to students..

GVHSS BLOG December 12, 2011 at 11:08 AM  

കൃഷ്ണന്‍ സാറും ജോണ്‍ സാറും തയ്യാറാക്കുന്ന ചോദ്യങ്ങള്‍ കാണുമ്പോള്‍ ഉള്ള സന്തോഷം വാക്കുകളില്‍ പ്രകടിപ്പിക്കുന്നതിലും അപ്പുറത്താണ്. വളരെ നന്ദി സര്‍

മഹാത്മ December 12, 2011 at 11:08 AM  

വളരെ നന്ദി സര്‍

Zainaba Saleem December 12, 2011 at 7:12 PM  

Thank u sir.discussed in the class.expecting questions from remaining chapters also

ghss December 12, 2011 at 7:49 PM  

സ൪,
ബ്ലോഗിലെ എല്ലാ ചോദ്യങ്ങളും ഞങ്ങള്‍ പ്രിന്റ് ‌ചെയ്ത് കുട്ടികള്‍ക്ക് കൊടുക്കാറുണ്ട്. കൂടാതെ ഞങ്ങളുടെ ഗണിതക്ലബ് സ്കൂള്‍ ബ്ലോഗില്‍ അവ ചേ൪ക്കാറുണ്ട്. ജോണ്‍ സാ൪, ഇത്തരത്തില്‍ അവ (പ്രത്യേക അനുമതി വാങ്ങാതെ) കോപ്പി ചെയ്യുന്നതിന് വല്ല നിയമ തടസ്സവുമുണ്ടോ??
ഞങ്ങളുടെ blog: thiruvali-ghss.blogspot.com
അബ്‌ദുല്‍ നസീ൪, തിരുവാലി

JOHN P A December 12, 2011 at 8:12 PM  

എന്തു നിയമതടസ്സം സാറെ . ഇതൊക്കെ നോവലും കഥയും ഒന്നുമല്ലല്ലോ. ഇതൊന്നും ആരുടെയും സ്വന്തവുമല്ല. പിന്നെ , കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ടെന്നും നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കുന്നുണ്ടെന്നും അറിയിച്ചതിന് സന്തോഷം . അങ്ങനെ ചെയ്യുമ്പോഴാണ് നമ്മളൊക്കെ അധ്യാപകരാകുന്നത് .

rafeekhpv December 12, 2011 at 11:37 PM  

റിവിഷന്‍ പാക്കേജ് പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.
എന്ന വാര്‍ത്ത സന്തോഷം തരുന്നു. thanks a lot

Arunbabu December 13, 2011 at 10:52 AM  

please publish english medium questions.how many chapters for x'mas exam

udyanam December 13, 2011 at 2:56 PM  

ചോദ്യം മാത്രം പോരാ,ഉത്തരം കൂടി എഴുതുകയാണെങ്കില്‍ കണക്കറിയാത്ത രക്ഷിതാക്കള്‍ക്ക് കുട്ടി ചെയ്തത് പരിശോധിക്കാമായിരുന്നു.അവിവേകമാണെങ്കില്‍ പൊറുക്കണം

നിതാന കൃഷ്ണ December 13, 2011 at 4:12 PM  

ജോണ്‍ സര്‍, ഞാന്‍ Govt VHSS & HSS കടക്കല്‍ - ലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സാര്‍ തയ്യാറാക്കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ (തെറ്റുണ്ടെങ്കില്‍ മാപ്പ് തരണം) തയ്യാറാക്കി ഹരിസാറിനു ഇമെയില്‍ ചെയ്താല്‍ അത് MATHSBLOG - ല്‍ നല്‍കുമോ

snhss December 13, 2011 at 5:26 PM  
This comment has been removed by the author.
snhss December 13, 2011 at 5:30 PM  

thank you very much for the questions......expecting english versions also....

JOHN P A December 13, 2011 at 6:18 PM  

നിതാന
വളരെ സന്തോഷം. ഹരിസാറിന് അയക്കുമ്പോള്‍ കോപ്പി എനിക്കുകൂടി അയക്കുമല്ലോ.
jpavpz@gmail.com
നിങ്ങള്‍ കുട്ടികള്‍ ഇതൊക്കെ സ്വന്തമായി നോക്കുന്നുണ്ടെന്നറിയുന്നതില്‍ വളരെ സന്തോഷം

nazeer December 13, 2011 at 9:36 PM  

Do it Nithana Krishna

VIJAYAKUMAR M D December 14, 2011 at 7:41 AM  

നിതാന,
എത്രയും വേഗം ചെയ്യുക. നിങ്ങളുടെ അധ്യാപകന്റെ സമ്മതത്തോടും അറിവോടും കൂടി അങ്ങനെ ചെയ്യുമല്ലോ?ഉത്തരങ്ങള്‍ തെറ്റിയാല്‍ അധ്യാപകര്‍ തിരുത്തിത്തരും.തെറ്റ് വന്നാല്‍ യാതൊരു കുഴപ്പവുമില്ല.

നിതാന കൃഷ്ണ December 14, 2011 at 4:06 PM  

@
JOHN P A ,nazeer VIJAYAKUMAR M D

എഴുതി തയ്യാറാക്കി, ഇനി അത് കമ്പ്യൂട്ടറില്‍ ആക്കണം. പരീക്ഷ നടക്കുകയാണ്, എന്നാലും രണ്ടു ദിവസത്തിനുള്ളില്‍ നല്‍കാം സര്‍

ഹോംസ് December 14, 2011 at 4:09 PM  

"എഴുതി തയ്യാറാക്കി, ഇനി അത് കമ്പ്യൂട്ടറില്‍ ആക്കണം. പരീക്ഷ നടക്കുകയാണ്, എന്നാലും രണ്ടു ദിവസത്തിനുള്ളില്‍ നല്‍കാം സര്‍"
ഒരു കുഴപ്പോമില്ല, നിതാന!
ഞങ്ങള്‍ മാഷന്മാരും ടീച്ചര്‍മാരും നിതാനയുടെ ഉത്തരങ്ങള്‍ക്കായി എത്രവേണേലും കാത്തിരിക്കാന്‍ തയ്യാര്‍!!

JOHN P A December 14, 2011 at 5:49 PM  

ശരിയാണ് ഹോംസാറെ
നിതാന കുട്ടിയായതുകൊണ്ടും , ഇപ്പോള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയമായതുകൊണ്ടും കുറച്ചുകാത്തിരിക്കാം. സാധിക്കുമെങ്കില്‍ നല്ലവാക്കുപറഞ്ഞ് ആ കുട്ടിയെ പ്രോല്‍സാഹിപ്പിക്കുക .

VIJAYAKUMAR M D December 14, 2011 at 10:41 PM  

@ Dear John Sir,
ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്തിയാലും അത് ടൈപ്പു ചെയ്യുകയെന്നത് എന്നേ സംബന്ധിച്ച് വളരെ വിഷമം പിടിച്ച ജോലിയാണ്. കൂടുതല്‍ അദ്ധ്യാപകര്‍ക്കും ടൈപ്പിങ് ഒരു പ്രശ്നമായേക്കാം. അതുകൊണ്ട് ഒരോ ചോദ്യപ്പേപ്പറിലെയും ചോദ്യങ്ങള്‍ കുറെ അദ്ധ്യാപകര്‍ക്കായി വീതിച്ചുനല്‍കി ഉത്തരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ ഫയലായി പ്രസിദ്ധീകരിക്കുന്നതിന് സാധിക്കുമോ? അങ്ങനെയാണെങ്കില്‍ എല്ലാവര്‍ക്കും ഉത്തരം കിട്ടുമായിരുന്നു. ആര്‍ക്കും കൂടുതല്‍ സമയം ഇതിനുവേണ്ടി ചെലവഴിക്കേണ്ടിയും വരികയില്ല. ഇത്തരത്തില്‍ സേവനം ചെയ്യാന്‍ കഴിയുന്നവര്‍ സ്വയം മുമ്പോട്ടുവന്നാല്‍ നന്നായിരുന്നു. ഞാന്‍ അതില്‍ പങ്കാളിയാകാം.

nazeer December 15, 2011 at 9:50 AM  

@ Nithana Krishna
are u from Chingeli school Kadakkal?

നിതാന കൃഷ്ണ December 15, 2011 at 12:37 PM  

@nazeer

Yes sir

★ミThasleem.P★ミ• »Administrator« • December 16, 2011 at 7:48 AM  

Thanks You sir..its really usefull..i want more questions..expecting more...Thanks Alot..

sreejith December 16, 2011 at 11:03 AM  
This comment has been removed by the author.
sreejith December 16, 2011 at 11:14 AM  
This comment has been removed by the author.
sreejith December 16, 2011 at 1:27 PM  

കൃഷ്ണന്‍സാറിന്റെ ഒരു ചോദ്യമാണ് answer കിട്ടാനായി ചുവടെ കൊടുത്തിരിക്കുന്നത്...
സൂചകസംഖ്യകള്‍ (2,1),(5,3) ആയ ബിന്ദുക്കള്‍ യോജിപ്പിച്ച് ഒരു വര വരയ്ക്കുന്നു.ഏത് സംഖ്യ t എടുത്താലും (2t+1,3t+2) എന്നീസൂചകസംഖ്യകളുള്ള ബിന്ദു ഈ വരയിലാണെന്ന് തെളിയിക്കുക.മറിച്ച്,ഈ വരയിലെ ഏത് ബിന്ദുവിന്റേയും സൂചകസംഖ്യകള്‍ ഈ രൂപത്തിലെഴുതാമെന്ന് തെളിയിക്കുക

Raabiya December 16, 2011 at 5:14 PM  

മാത്സ് ബ്ലോഗില്‍ അറിയിപ്പുകള്‍ നല്‍കുമ്പോള്‍ കൃത്യമായ സര്‍ക്കുലര്‍ ഉള്ളത് മാത്രം നല്‍‌കുക.അവിടെ നിന്നും ഇവിടെ നിന്നും ലഭിച്ച വിവരങ്ങള്‍ സ്ക്രോള്‍ ചെയ്ത് ദയവായി പേടിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. കഴിഞ്ഞമാസം ഇവിടെ നിന്നുള്ള വിവരപ്രകാരം സമ്പൂര്‍ണ്ണ കണ്‍ഫേം ചെയ്ത സ്കൂളാണ് ഞങ്ങളുടേത്. പിന്നീട് എ ലിസ്റ്റ് വന്നപ്പോള്‍ തിരുത്താന്‍ പെട്ട പാട്.. മുകളില്‍ സ്ക്രോല്‍ ചെയ്യുന്നതിന്റെ സോഴ്സ് കൂടി പബ്ലിഷ് ചെയ്യുമല്ലോ ?

അര്‍ജുന്‍ .കെ December 16, 2011 at 7:33 PM  

@Sreejith sir
(2,1),(5,3),(x,y) ഇവ ഒരേ രേഖയില്‍ ആയാല്‍

ചെരിവ്=$\frac{y-1}{x-2}$=$\frac{3-1}{5-2}$
$\frac{y-1}{x-2}$=$\frac{2}{3}$
$\frac{y-1}{2}$=$\frac{x-2}{3}$
$\frac{y-1}{2}$=$\frac{x-2}{3}$=$t$
ഇത് നിര്‍ദ്ധാരണം ചെയ്‌താല്‍ $y=2t+1$ എന്നും $x=3t+2$ എന്നും ലഭിയ്ക്കും ആയതുകൊണ്ട് (3t+2,2t+1) എന്നീ സൂചക സംഖ്യകളുള്ള ബിന്ദു (2,1),(5,3) എന്നീ ബിന്ദുക്കള്‍ യോജിപ്പിച്ചാല്‍ ലഭിയ്ക്കുന്ന വരയിലെ ബിന്ദുക്കള്‍ ആയിരിയ്ക്കും.
മറിച്ച്
$\frac{y-1}{x-2}$=$\frac{3-1}{5-2}$
$\frac{y-1}{x-2}$=$\frac{2}{3}$
$\frac{y-1}{2}$=$\frac{x-2}{3}$
3(y-1)=2(x-2)
2x-3y-1=0
x=3t+2,y=2t+1 ആയാല്‍
2x-3y-1=2(3t +2)-3(2t+1)-1=0 എന്ന് ലഭിയ്ക്കുന്നു.

വി.കെ. നിസാര്‍ December 16, 2011 at 7:44 PM  

"കഴിഞ്ഞമാസം ഇവിടെ നിന്നുള്ള വിവരപ്രകാരം സമ്പൂര്‍ണ്ണ കണ്‍ഫേം ചെയ്ത സ്കൂളാണ് ഞങ്ങളുടേത്. പിന്നീട് എ ലിസ്റ്റ് വന്നപ്പോള്‍ തിരുത്താന്‍ പെട്ടപാട്.. "
റാബിയാ,
എവിടെ നിന്നാണ് കണ്‍ഫേം ചെയ്യാന്‍ വിവരം കിട്ടി പെടാപ്പാട് പെട്ടത്? സമ്പൂര്‍ണ്ണയെ സംബന്ധിച്ച് മാത്​സ് ബ്ലോഗ് തന്ന വിവരങ്ങളൊന്നും പാഴായിരുന്നില്ലല്ലോ..!
കണ്‍ഫേം ചെയ്തതിനുശേഷം തെറ്റുകള്‍ കണ്ടെത്തിയാല്‍, അത് മൊത്തമായോ ചില്ലറയായോ റീസെറ്റ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങളും സ്ക്രോള്‍ ആയി ഇട്ടിരുന്നു.
പിന്നെ, സ്ക്രോള്‍ കാണുമ്പോഴേക്കും എന്തിനാ പേടിക്കുന്നത്?
"അവിടെ നിന്നും ഇവിടെ നിന്നും ലഭിച്ച വിവരങ്ങള്‍ സ്ക്രോള്‍ ചെയ്ത് ദയവായി പേടിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. "
കൃത്യമായ സോഴ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ തന്നെയാണ് സ്ക്രോള്‍ ചെയ്യുന്നത്.

sreejith December 16, 2011 at 8:51 PM  

@ Arjun K

thanks 4 the answer

ജനാര്‍ദ്ദനന്‍.സി.എം December 16, 2011 at 9:59 PM  

വിദ്യാഭ്യാസ അവകാശ നിയമം പി.ഡി എഫ് എവിടെ കിട്ടും?
മലയാളമാണേ....

sreejith December 17, 2011 at 8:11 AM  

ഒരു പി ഡി എഫ് ഫയലില്‍ നിന്നും ഒരുഭാഗം കോപ്പി ചെയ്ത് കമന്റ് ബോക്സില്‍ ചേര്‍ക്കാന്‍ വല്ലമാര്‍ഗവുമുണ്ടോ സുഹൃത്തുക്കളെ..

Krishnan December 17, 2011 at 11:35 AM  

ബഹുപദങ്ങളക്കുറിച്ചുള്ള ചില കണക്കുകള്‍
ഇവിടെ കൊടുക്കുന്നു

അര്‍ജുന്‍ .കെ December 17, 2011 at 10:16 PM  

കൃഷ്ണന്‍ സാറിന്റെ ബഹുപദങ്ങളുടെ ചോദ്യങ്ങളുടെ ഉത്തരം ഇവിടെ കൊടുക്കുന്നു .

അര്‍ജുന്‍ .കെ December 17, 2011 at 11:04 PM  

കൃഷ്ണന്‍ സാറിന്റെ ബഹുപദങ്ങളിലെ ഉത്തരങ്ങളില്‍ വിട്ടുപോയ ഒന്‍പതാമത്തെ ഉത്തരത്തിനായി ഇവിടെ Click ചെയ്യുക

Krishnan December 18, 2011 at 8:07 AM  

@അര്‍ജുന്‍ .കെ: ബഹുപദങ്ങളെക്കുറിച്ചുള്ള കണക്കുകളുടെ ഉത്തരങ്ങള്‍ വളരെ നന്നായിട്ടുണ്ട്. ചോദ്യം 6(c) യുടെ തെളിവ് ഒരു ഉദാഹരണത്തിലൊതുക്കാതെ
എല്ലാ സംഖ്യകള്‍ക്കും ബാധകമാണെന്നു കാണിക്കണം. ഉദാഹരണത്തില്‍ ഉപയോഗിച്ച യുക്തിതന്നെ സാമാന്യവത്കരിച്ചാല്‍ മതിയാകും. അതുപോലെ 6(b) യുടെ തെളിവ് 6(a)യില്‍നിന്നു നേരിട്ടു കിട്ടുമോ എന്നാലോചിച്ചുനോക്കൂ. ($x-y$ എന്ന സംഖ്യ 9 ന്റെ ഗുണിതമാണെങ്കില്‍, $x$, $y$ ഇവയെ 9 കൊണ്ട് ഹരിച്ചാല്‍ ഒരേ ശിഷ്ടം കിട്ടണമല്ലോ.)

ഗണിതശാസ്ത്രത്തില്‍ കാണിക്കുന്ന ഈ താത്പര്യം അര്‍ജുനെ നല്ലൊരു ഭൗതികശാസ്ത്രജ്ഞനാകാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. ആശംസകള്‍!

അര്‍ജുന്‍ .കെ December 18, 2011 at 6:42 PM  

@Krishnan sir,
താങ്കളുടെ അഭിനന്ദനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും വളരെ വളരെ നന്ദി .
താങ്കളുടെ ചോദ്യങ്ങളുടെ അവതരണ രീതി യുക്തി പൂര്‍വ്വം ചിന്തിക്കാന്‍ പ്രേരിപ്പിയ്ക്കുന്നു എന്നതാണ് സത്യം .
ആറാമത്തെ ചോദ്യത്തിനുത്തരം ഒന്നുകൂടി സാമാന്യവല്‍കരിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട് .
Please click here

sreejith December 20, 2011 at 11:53 AM  

ജോണ്‍സാറിന്റെ ചോദ്യമാണ്,

[im]https://sites.google.com/site/thirachil/thomas/john.png?attredirects=0[/im]

അര്‍ജുന്‍ .കെ December 20, 2011 at 4:54 PM  

@sreejith sir
[im]http://2.bp.blogspot.com/-X319beRc5Hw/TvBtJrSAwiI/AAAAAAAAAB4/aoDhkkU_VG4/s500/BOOK+1.jpg[/im]

sreejith December 21, 2011 at 6:43 AM  

@arjun .. thanks

@ കൃഷ്ണന്ന‍സാറിന്റെ രണ്ടാം ചോദ്യം
p($\sqrt2+\sqrt3$)=0 ആയതിനാല്‍
[x-($\sqrt2+\sqrt3$)] ഒരു ഘടകമാണ്
ഈ ഘടകം വരുന്ന ഒരു പോളിനോമിയലാണ്
[x-($\sqrt2+\sqrt3$)][x+($\sqrt2+\sqrt3$)]
gives
$x^2$-$(\sqrt2+\sqrt3)^2$
gives
$x^2$-5-2$\sqrt6$
ഇത് ഘടകമായി വരുന്ന ബഹുപദമാണ്
[($x^2$-5)-2$\sqrt6$][($x^2$-5)+2$\sqrt6$]
$(x^2-5)^2$-24
$x^4$-10$x^2$+1

@ 8,9,10.. ക്ളാസുകളിലെ ചോദ്യങ്ങള്‍ ആരെന്‍കിലും തരുമോ..?

KTP.Abdul Gafoor December 29, 2011 at 11:18 AM  

Mathematics question papers of various Districts with Physics & S.Sc. downloaded from this site are very useful to Lakshadweep students. Also I request to provide remaining subject question papers, this may very helpful to Dweep students.

a journey to JERUSALEAM of the EAST February 1, 2012 at 4:05 PM  

Dear John Sir,

Kindly advise me from where i download Model Question paper.

Lijo jose

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer