ഒരു ഹരിതവിദ്യാലയത്തിന്റെ ചിത്രങ്ങള്‍

>> Thursday, August 25, 2011


എന്‍.ബി സുരേഷ് മാഷിന്റെ മെയിലിലെ ലിങ്കില്‍ നിന്നുമാണ് പെരുമ്പാവൂര്‍ സ്വദേശിനിയും ഇപ്പോള്‍ റിയാദില്‍ അധ്യാപികയുമായ ഷീബ രാമചന്ദ്രന്റെ വെള്ളരിപ്രാവ് എന്ന ബ്ലോഗിലേക്ക് ചെല്ലാനിടയായത്. ബ്ലോഗിലെ പോസ്റ്റുകളിലൊന്നില്‍ കണ്ട അനിതരസാധാരണവും കൗതുകജന്യവുമായ ഒരു ഹരിതവിദ്യാലയത്തിന്റെ ചിത്രങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. നമ്മുടെ അധ്യാപകരും ആ ചിത്രങ്ങള്‍ കാണുന്നത് നന്നായിരിക്കുമെന്നു തോന്നിയതിനാല്‍ അവ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഉടനടി അവ ഷീബ ടീച്ചര്‍ നമുക്ക് അയച്ചു തരികയുമുണ്ടായി. ചുവടെ നല്‍കിയിരിക്കുന്ന, തികച്ചും പ്രകൃതിയോട് ഇടചേര്‍ന്ന് നില്‍ക്കുന്ന, ആ അത്യാധുനിക വിദ്യാലയത്തിന്റെ 29 ചിത്രങ്ങള്‍ നമ്മെ ആകര്‍ഷിക്കുമെന്നു തീര്‍ച്ച. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.

"ഗുരുകുല വിദ്യാഭ്യാസം"...ആ പഴയ വിദ്യാ "അഭ്യസന" രീതിയെ ആര്‍ഷ ഭാരതം കൈവിട്ടിരിക്കുന്നു. ഇന്ന് പലപ്പോഴും വിദ്യാഭ്യാസം, വിദ്യ കൊണ്ടുള്ള വെറും "അഭ്യാസമായി" മാറിയിരിക്കുന്നു. ലോകോത്തര പ്രഥമ സര്‍വകലാശാലകള്‍ ആയ നളന്ദയും ..തക്ഷശിലയും ഉയര്‍ത്തിപ്പിടിച്ച ആ മൂല്യങ്ങള്‍..., സൈന്ധവലിപിയുടെ കാണാകാഴ്ചകള്‍...സിന്ധുനദിയുടെസംസ്കാര-സമന്വയങ്ങള്‍...മോഹന്ജദാരോ ...ഹാരപ്പന്‍ മുദ്രകളുടെ അന്തര്‍ലീന തത്ത്വ സംഹിതകള്‍... അവയെല്ലാം ഇന്ന് ഗതകാല സ്മരണകള്‍ മാത്രം.

അന്ന് ലാളിത്യത്തിന്റെ സന്ദേശം പകര്‍ന്ന ഭാരതീയ വിദ്യാലയങ്ങളില്‍ (സരസ്വതീ ക്ഷേത്രങ്ങളില്‍) നിന്നുയര്‍ന്നത്‌ അറിവിന്‍റെ മന്ത്രാക്ഷരങ്ങള്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ഉയരുന്നത് സവര്‍ണ്ണ ഗര്‍ജ്ജനവും ...പൌരോഹിത്യ-ന്യൂനപക്ഷ മുറവിളികളും ആണ്.അറിവിന്‍റെ ആ വഴിവിളക്കുകള്‍ ഇന്ന് കേവലം ദീപ "സ്തംഭം" മഹാശ്ചര്യം ആയി മാറിയിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...നിലംപൊത്താറായ ചുമരുകള്‍....ഒന്ന് കാറ്റടിച്ചാല്‍ പറന്നു പോകുന്നമേല്‍കൂരകള്‍. ഇതാണ് പല സമകാലിക ഭാരത വിദ്യാഭ്യാസ സ്ഥാപനങ്ങളും

പുരാതന കാലത്ത് ഭാരതത്തില്‍ ഉടനീളം സഞ്ചരിച്ച ഇന്തോനേഷ്യന്‍ യാത്രികന്റെ വിവരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ഇന്തോനേഷ്യയിലെ ബാലിയില്‍ നിര്‍മിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം ഒന്ന് നോക്കൂ... ഇല്ലിമുളകളാല്‍ നിര്‍മ്മിക്കപെട്ട കലാലയം..ഈ "ഹരിത വിദ്യാലയ"ത്തിലേക്ക്‌ഒന്ന് കണ്ണോടിക്കൂ...എത്ര ശാന്തത..എന്തൊരു ഭംഗി...ഇതാണ് വിദ്യാലയം.



























(Pic-Courtesy-Gmail)

45 comments:

ബീന്‍ August 25, 2011 at 6:12 AM  

ഇന്ന് പലപ്പോഴും വിദ്യാഭ്യാസം, വിദ്യ കൊണ്ടുള്ള വെറും "അഭ്യാസമായി" മാറിയിരിക്കുന്നു.
അത് ശരി .
ഇത്രയും നാള്‍ ഈ ബ്ലോഗില്‍ പറഞ്ഞു വച്ചത് ഇപ്പോഴുള്ള വിദ്യാഭ്യാസ രീതി മഹത്തരമാണ് , മാണിക്യമാണ് എന്നൊക്കെയായിരുന്നല്ലോ . ആയിരങ്ങള്‍ അതേറ്റു പാടുകയും ചെയ്തിരുന്നു .
ഇപ്പോള്‍ അതൊക്കെ മാറ്റി പറയാന്‍ ഇവിടെ എന്തുണ്ടായി ?

Revi M A August 25, 2011 at 6:48 AM  

ഇംഗ്ലിഷ് മീഡിയം സ്കൂളുകാര്‍ ഇതേ പോലുള്ള സ്കൂളുകള്‍ പണിയുമോ?

ഹോംസ് August 25, 2011 at 7:06 AM  

ഇതുപോലുള്ള നിത്യ ഹ(ദു)രിത വിദ്യാലയങ്ങള്‍കൂടി കാണണ്ടേ..?
[im]https://sites.google.com/site/holmeskjh/holmes/blog-classrooms2.jpg?attredirects=0&d=1[/im]

thoolika August 25, 2011 at 7:55 AM  

മണ്‍ ചുവരുകളും , മുളകൊണ്ടുള്ള മേല്‍ക്കൂരകളും , പുല്ലു മേഞ്ഞ ക്ലാസ് മുറികളും .
കാണാന്‍ വളരെ മനോഹരമായിരിക്കുന്നു .
വിദ്യാഭ്യാസ നിലവാരം അളക്കാന്‍ ഇതൊക്കെ മതിയോ ?
ഇവിടെ ഇത്തരം വിദ്യാലയങ്ങള്‍ ഉണ്ടാക്കിയാല്‍ എത്ര നാള്‍ നിലനില്‍ക്കും ?
ആര് സംരക്ഷിക്കും ?

Kannan Shanmugam August 25, 2011 at 8:47 AM  

സ്ക്കൂളിലെഫീസ് ഘടന കൂടി കാണണ്ടേ ?

അസീസ്‌ August 25, 2011 at 11:34 AM  

നന്ദി ഷീബ ടീച്ചര്‍ ,ഈ വിവരങ്ങള്‍ പങ്കു വെച്ചതിനു.
ഫോട്ടോസ് എല്ലാം കിടിലന്‍.

DREAM August 25, 2011 at 12:26 PM  

ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു,എന്നാല്‍ നമ്മുടെ നാടും നാടിന്റെ സമ്പത്തും പരിഗണിക്കപ്പെടേണ്ടതാണ്.

ജനാര്‍ദ്ദനന്‍.സി.എം August 25, 2011 at 1:33 PM  

ഇതി ഗ്രീന്‍ സ്കൂള്‍ അല്ല മെജന്റ സ്കൂള്‍

govthsazhoor August 25, 2011 at 6:01 PM  

നന്നായിരിക്കുന്നു.

ഹായ് ,ഗണിതം August 25, 2011 at 8:25 PM  

കിടിലോല്‍ക്കിടിലം.
നമ്മുടെ നാട്ടിലെ സ്ക്കൂള്‍ക്കുട്ടികള്‍ക്ക് ഇത് കണ്ട് കൊതിക്കാനല്ലാതെ എന്തു ചെയ്യാന്‍ കഴിയും ?
ഫോട്ടോ അയച്ചു തന്ന് ഇത്തരം സംഭവങ്ങള്‍ ലോകത്ത്
ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തന്ന ടീച്ചറിന് പ്രത്യേക അഭിനന്ദനങ്ങള്‍.

Vipin K Manatt (വേനൽപക്ഷി) August 25, 2011 at 9:34 PM  

മാതൃകാപരം തന്നെ...പക്ഷെ, നമ്മുടെ നാട്ടിൽ ഇത് എത്രത്തോളം പ്രായോഗികമാണു..??
മനോഹരമായ ചിത്രങ്ങൾ...

Tony Puthiyaparampil Poonjar August 25, 2011 at 9:50 PM  

ഉഗ്രന്‍... നമ്മള്‍ പറയുന്നു.. പഠിപ്പിക്കുന്നു... അവര്‍ ചെയ്തുകാണിക്കുന്നു...

Sreekala August 25, 2011 at 10:11 PM  

നല്ല ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ നമുക്ക് ഇത്രയേറെ സന്തോഷമുണ്ടെങ്കില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥ എത്ര ഉന്മേഷമുള്ളതായിരിക്കും. ഇവിടെയൊന്നു പോകാന്‍ കഴിഞ്ഞെങ്കില്‍ ... എന്ന് ആഗ്രഹിക്കാതില്ല.

Anonymous August 25, 2011 at 10:14 PM  

അടിപൊളി ആയിട്ടുണ്ട്‌ ......... മക്കളെ കാണിച്ചപ്പോള്‍ അവര്‍ക്ക് ഭയങ്കര ഇഷ്ട്ടായി.. വളരെ മനോഹരം.......

Sreenilayam August 25, 2011 at 10:30 PM  

"പുരാതന കാലത്ത് ഭാരതത്തില്‍ ഉടനീളം സഞ്ചരിച്ച ഇന്തോനേഷ്യന്‍ യാത്രികന്റെ വിവരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ഇന്തോനേഷ്യയിലെ ബാലിയില്‍ നിര്‍മിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം ഒന്ന് നോക്കൂ... ഇല്ലിമുളകളാല്‍ നിര്‍മ്മിക്കപെട്ട കലാലയം..ഈ "ഹരിത വിദ്യാലയ"ത്തിലേക്ക്‌ഒന്ന് കണ്ണോടിക്കൂ...എത്ര ശാന്തത..എന്തൊരു ഭംഗി...ഇതാണ് വിദ്യാലയം."

അപ്പോള്‍, അതിന്റെ ക്രഡിറ്റും നമുക്കാണ്. പക്ഷേ എന്തു കാര്യം? അത്തരത്തിലൊന്ന് കണികാണാന്‍ നമ്മുടെ മണ്ണിലില്ലല്ലോ.

mini//മിനി August 25, 2011 at 11:04 PM  

കെട്ടിടം ഏത്? എവിടെ? എങ്ങനെ? ആയാലും അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കൂടി, നന്നാവാത്ത കാലത്തോളം ഒരു പ്രയോജനവും ഇല്ല.

snhssthrikkanarvattom August 25, 2011 at 11:28 PM  

kollam valare nallathu pakshe ithupoleyulla haritha vidyalayangalkku noc kittumennu thonnunnilla ithu nammude thanne gurukula vidyabyasareethiyanu man maranju poyenneyullu


CR RAJESH SNHS AYYAPPANKAVU

www.adimaliweb.com August 26, 2011 at 12:43 AM  

സംഭവം കൊള്ളാം... പക്ഷെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കേറ്റ്‌ കിട്ടില്ല. പ്രീ കെ ഇ ആര്‍ കെട്ടിടങ്ങളാ....
:-)

BOBANS August 26, 2011 at 9:38 AM  

ചിത്രങ്ങള്‍ വളരെ മനോഹരമായിരിക്കുന്നു. പക്ഷെ ഇന്തോനേഷ്യന്‍ സഞ്ചാരിയുടെ പ്രചോദനം നമ്മുടെ മണ്ണായിരുന്നു. പക്ഷെ നമ്മള്‍ ഗുരുകുല വിദ്യാഭ്യാസ നാളുകള്‍ മറനെന്നു മാത്രം. നമ്മുടെ ചോര്‍ന് ഒലിക്കുന്ന, പഴയ സ്കൂളുകള്‍ എങ്കിലും നന്നാക്കിയാല്‍ തന്നെ വലിയ കാര്യമായിരുന്നു.

Unknown August 26, 2011 at 12:32 PM  

Please help me for Christ sake

എന്‍.ബി.സുരേഷ് August 26, 2011 at 2:05 PM  

avideyum ivideum kandu

ആളവന്‍താന്‍ August 26, 2011 at 2:15 PM  

മനോഹരം

Muralee Mukundan , ബിലാത്തിപട്ടണം August 26, 2011 at 4:31 PM  

പടങ്ങൾ മാത്രമേ ഉള്ളൂ..?
വിവരണം ഇല്ലേ...

Siva Charan Kripa Pathri D. Sajeev Kumar Kailashi August 27, 2011 at 10:19 AM  

പഴയതെല്ലാം പഴഞ്ചനെന്നു പറഞ്ജഞ്ഞ് നമ്മള് കളഞഞ്ഞില്ലേ? ഇനി കരഞ്ഞിട്ടു കാര്യമില്ല. ഡി.സജീവ് കുമാറ്, പാണ്ടനാട്

Zainaba Saleem August 27, 2011 at 11:14 AM  

Haritha vidyalayamenn vachal buildinginde bhangiyano udheshikkunnath?Atho aviduthe padhana pravarthanangalo?Ivide ethra kuttikal padhikkunnund?

കയ്യെഴുത്ത് August 27, 2011 at 11:42 AM  

enthaanaavo ee savarna gharjanam ennonnu paranchuthannaal valare upakaaram!!! nalandayileym, thakshasilayileyum padanaprakriya koodi vilayiruthane..

ഗീത August 27, 2011 at 5:29 PM  

ചൂടു വമിക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങളേക്കാൾ സുഖകരമായിരിക്കും മണ്ണും മുളയും പുല്ലും കൊണ്ടുള്ള കെട്ടിടങ്ങൾ. ഇക്കോഫ്രണ്ട്‌ലി. നിർമ്മാണച്ചിലവും കുറവ്. പക്ഷേ ഏറെ നാൾ ഈടു നിൽക്കുമോ ആവോ?

minnaminni August 27, 2011 at 9:11 PM  

വളരെ മനോഹരം ......കണ്ടിട്ട് കൊതിയാവുന്നു...
പ്രാചീന ഭാരതത്തിലേക്ക് തിരിച്ചു പോയതുപോലെ....
ഇന്നിതാ...പാശ്ചാത്യ ലോകം നമ്മെ അനുകരിക്കുന്നു.....നമ്മളോ? പാശ്ചാത്യലോകത്തെയും ....
അതൊരു മുങ്ങുന്ന കപ്പലാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു .......


എന്തായാലും ...പ്രകൃതിയെ കൊല്ലല്ലേ...


ഈ ചിത്രങ്ങള്‍ നമ്മെ അതെങ്കിലും ഓര്‍മിപ്പിക്കട്ടെ .........

ptm August 28, 2011 at 7:02 PM  

ഇന്ന് പലപ്പോഴും വിദ്യാഭ്യാസം, വിദ്യ കൊണ്ടുള്ള വെറും "അഭ്യാസമായി" മാറിയിരിക്കുന്നു.
അത് ശരി .
ഇത്രയും നാള്‍ ഈ ബ്ലോഗില്‍ പറഞ്ഞു വച്ചത് ഇപ്പോഴുള്ള വിദ്യാഭ്യാസ രീതി മഹത്തരമാണ് , മാണിക്യമാണ് എന്നൊക്കെയായിരുന്നല്ലോ . ആയിരങ്ങള്‍ അതേറ്റു പാടുകയും ചെയ്തിരുന്നു .
ഇപ്പോള്‍ അതൊക്കെ മാറ്റി പറയാന്‍ ഇവിടെ എന്തുണ്ടായി ?

ptm August 28, 2011 at 7:02 PM  

ഇന്ന് പലപ്പോഴും വിദ്യാഭ്യാസം, വിദ്യ കൊണ്ടുള്ള വെറും "അഭ്യാസമായി" മാറിയിരിക്കുന്നു.
അത് ശരി .
ഇത്രയും നാള്‍ ഈ ബ്ലോഗില്‍ പറഞ്ഞു വച്ചത് ഇപ്പോഴുള്ള വിദ്യാഭ്യാസ രീതി മഹത്തരമാണ് , മാണിക്യമാണ് എന്നൊക്കെയായിരുന്നല്ലോ . ആയിരങ്ങള്‍ അതേറ്റു പാടുകയും ചെയ്തിരുന്നു .
ഇപ്പോള്‍ അതൊക്കെ മാറ്റി പറയാന്‍ ഇവിടെ എന്തുണ്ടായി ?

സഹൃദയന്‍ August 28, 2011 at 9:49 PM  

..

പോസ്റ്റുമായി ബന്ധമില്ലാത്ത ഒരു സംശയം..

ഈ കൗമാര വിദ്യാഭ്യാസ പരിശീലനത്തിന് സയന്‍സ് അധ്യാപകര്‍ മാത്രമേ പോകാവൂ എന്നു പറയാനെന്താ കാരണം..?

മറ്റു വിഷയക്കാര്‍ക്ക് പിള്ളേരുടെ പ്രശ്നങ്ങള്‍ മനസ്സിലാവില്ലേ..?

കഴിഞ്ഞ ഏഴെട്ടു വര്‍ഷമായി ബി.എഡിന്റെ ഒപ്പം ഇലക്ടീവ് കൂടി എടുക്കാന്‍ അവസമമുണ്ട്..അതില്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് ഇലക്ടീവായി എടുത്ത ആളാണു ഞാന്‍..(സര്‍ട്ടിഫിക്കറ്റില്‍ അതു പ്രത്യേകം ചേര്‍ത്തിട്ടുമുണ്ട്).

പക്ഷെ ഈ കൗണ്‍സലിംഗ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നമ്മക്കു പരിഗണനയൊന്നുമില്ല... പകരം ദേ സയന്‍സുകാരു മതിയെന്ന്...

ഒരു ബയോളജി ടീച്ചര്‍ എന്നതു മനസ്സിലാക്കാം.. മറ്റേയാളെ തിരഞ്ഞെടുക്കുമ്പോഴെങ്കിലും ഇത്തരം യോഗ്യതകള്‍ പരിഗണിക്കേണ്ടതല്ലേ..?

www.adimaliweb.com August 29, 2011 at 6:02 AM  

@ ചിക്കു
ചില ചോദ്യങ്ങള്‍ക്കൊന്നും അങ്ങനെ ഉത്തരം കിട്ടുമെന്ന് കരുതേണ്ട ചിക്കൂ... അത് അങ്ങനെയാ, അത്ര തന്നെ !!!!

K V YELDHO GHSS KADAYIRUPPU August 29, 2011 at 7:52 AM  

Who will maintain these type of buildings ?

വില്‍സണ്‍ ചേനപ്പാടി August 30, 2011 at 7:22 AM  

വെള്ളരി പ്രാവിന്റെ-ചിത്രങ്ങള്‍ മനോഹരം.
ബാലിയിലുള്ള എല്ലാ പള്ളിക്കൂടങ്ങളും ഇങ്ങനെയാണോ നിര്‍മ്മിച്ചിരിക്കുന്നതെന്ന് അറിയില്ല.തീര്‍ച്ചയായും ഇത്തരത്തിലുള്ള ഒന്നുരണ്ടു സ്കൂളുകള്‍ ഇവിടെയും നിര്‍മ്മിക്കുന്നത് നല്ലതാണ്.
വിദ്യാലയങ്ങളെല്ലാം ഇങ്ങനെയാക്കാന്‍ പൊതുവിദ്യാഭ്യാസമേഖലയ്ക്കാവില്ലല്ലോ.പിന്നെ അവിടെ പിന്തുടരുന്നത് ഗുരുകുല രീതി തന്നെയാണോ എന്ന് സംശയമുണ്ട്.ഇവിടെ ഗുരുവിനെ തമസ്ക്കരിച്ച് പുറത്താക്കിയിട്ട് നടക്കുന്ന ചില ഗ്രൂപ്പ് കേളികളെയാണ് അപഹസിക്കേണ്ടത്.പുറത്തു നടക്കുന്ന മുറവിളികളും ഗര്‍ജനങ്ങളും നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കാതിരിക്കട്ടെ.പ്രകൃതിയുടെ പച്ചപ്പും മണ്ണിന്റെ ആര്‍ദ്രതയും മനസ്സിലാക്കാന്‍ മുളകളെല്ലാം വെട്ടി കുടിലുകെട്ടേണ്ടതില്ല.അവ നട്ടുപിടിപ്പിച്ചാലും മതി

monostrony August 30, 2011 at 11:04 AM  

kollaam.............]

www.adimaliweb.com August 30, 2011 at 12:51 PM  

ഉടയോന്മാര്‍ തന്നെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ... വകുപ്പിലെ ജീവനക്കാര്‍ തന്നെ തങ്ങളുടെ മക്കളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് വിടുമ്പോള്‍ .... ഒരുപറ്റം മടിയന്മാരായ അധ്യാപകര്‍ തന്നെ സിലബസ്‌ കൊള്ളില്ലാ എന്ന് പറഞ്ഞ് ജോലി ഉഴപ്പി പാവം നാട്ടുകാരുടെ ഭാവി കുട്ടിച്ചോര്‍ ആക്കുമ്പോള്‍ ... ഇക്കണക്കിനു പോയാല്‍ ഈ മാന്യന്മാര്‍ക്ക് ജോലിയും, നാടിന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടാവില്ല.. അപ്പോളാ ഗ്രീന്‍ കെട്ടിടം !!!!

ഹരിസാരെ... ഇവിടെ നമ്മുടെയൊക്കെ ചിന്താഗതിയാ ആദ്യം മാറ്റേണ്ടത്... നമ്മുടെ കുട്ടികള്‍ നമ്മുടെ സ്കൂളില്‍ പഠിക്കട്ടെ എന്ന് എല്ലാ ജീവനക്കാരും തീരുമാനിക്കണം... സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്ത അധ്യാപകന് കീഴില്‍ പഠിക്കാന്‍ ഒരു ആളും തന്റെ മക്കളെ വിടില്ല, അവനു എന്തേലും ഗതി ഉണ്ടെങ്കില്‍ ...

സമരങ്ങള്‍ ഉണ്ടാവേണ്ടത് പൊതുവിദ്യാഭ്യാസ മേഖലയില്‍ പൊതുജനം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടിയാലാണ്...

nazeer August 30, 2011 at 3:31 PM  
This comment has been removed by the author.
ഹോംസ് August 30, 2011 at 4:09 PM  

"സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്ത അധ്യാപകന് കീഴില്‍ പഠിക്കാന്‍ ഒരു ആളും തന്റെ മക്കളെ വിടില്ല, അവനു എന്തേലും ഗതി ഉണ്ടെങ്കില്‍ ..."
എന്റെ അടിമാലിച്ചേട്ടാ..ഇത് പണ്ട് ഞാനെത്ര പറഞ്ഞിരിക്കുന്നു!
ഇവിടെ വരുന്ന ഓരോരുത്തരും മക്കള്‍ പഠിക്കുന്ന സ്ഥലമൊന്ന് വെളിപ്പെടുത്താന്‍ തയ്യാറുണ്ടോ..?
വാചകങ്ങള്‍ക്ക് ക്ഷാമമില്ല!!
അതുപോട്ടെ..
അടിമാലിച്ചേട്ടന്റെ പിള്ളാര്..???

സരയൂ സോപാനം August 30, 2011 at 7:27 PM  

ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ നന്നായിട്ടുണ്ട്, എന്നാല്‍ ഇതുപോലെ ഒരു കാലം കേരളത്തിലെ സ്കൂളുകള്‍ക്ക് ഉണ്ടാകുമോ???

സരയൂ സോപാനം August 30, 2011 at 7:28 PM  

ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ നന്നായിട്ടുണ്ട്, എന്നാല്‍ ഇതുപോലെ ഒരു കാലം കേരളത്തിലെ സ്കൂളുകള്‍ക്ക് ഉണ്ടാകുമോ???

UTHRAM August 30, 2011 at 9:45 PM  
This comment has been removed by the author.
UTHRAM August 30, 2011 at 9:46 PM  

ഫോട്ടോ അയച്ചു തന്ന് ഇത്തരം സംഭവങ്ങള്‍ ലോകത്ത്
ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തന്ന ടീച്ചറിന് പ്രത്യേക അഭിനന്ദനങ്ങള്‍.

new August 30, 2011 at 10:00 PM  

.... ഒരു സംശയമുണ്ട്‌ .....സമ്പൂര്‍ണ്ണയുടെ ഫോം പൂരിപ്പിക്കുന്ന അവസാന തീയതി ആഗസ്റ്റ്‌ 31 എന്നുള്ളത് മാറ്റിയോ ? മാറ്റിയെങ്കില്‍ എന്നെത്തെക്ക് എന്നറിയിക്കുമെല്ലോ ?

വില്‍സണ്‍ ചേനപ്പാടി August 31, 2011 at 6:58 AM  

അടിമാലി വെബ്ബന്‍ പറ‍ഞ്ഞത് ശരിയാണ്.സ്വന്തം
പുള്ളാരെ അംഗ്രേസി ഉസ്കൂളിലയച്ചിട്ട്..ജൂണ്‍ മാസമാവുമ്പോ നാട്ടുകാരുടെ പിള്ളാരെ പിടിച്ചുകൊണ്ടുവന്ന് പണിഉറപ്പിക്കാന്‍ നടക്കുന്ന ആഗോള ഗുരുവര്യന്‍മാരുടെ മനോഭാവം മാറേണ്ടിയിരിക്കുന്നു.

socialscience blog August 31, 2011 at 2:54 PM  

kollaam,harithavidyalayam.fees ethrayakum ?avide ethra kuttikalundu?1:30 thanneyavumo,nannayi padippikkumo,grading ividatheppolethanneyano?patham classil social science padikkan vere tuition kittumo?ente makkaleyum angottayakkana! ivide njan ayalkkarante kuttikale padippicholam!
joy ernakulam

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer