മലയാളവും ഐടിയും പ്രണയത്തില്‍..!

>> Tuesday, June 7, 2011


കണ്ണുനീരില്‍ പൊതിഞ്ഞ ചിരി എന്ന പോസ്റ്റിലൂടെ തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ ചാര്‍ലി ചാപ്ളിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുമായത്തിയ അഹമ്മദ് ഷെരീഫ് ഗുരുക്കളെ ഓര്‍ക്കുന്നില്ലേ..? ഒട്ടേറെ വായനക്കാരുടെ, പ്രത്യേകിച്ച് മലയാള അധ്യാപകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ ആ പോസ്റ്റ് കഴിഞ്ഞ നവംബറിലാണ് നാം പ്രസിദ്ധീകരിച്ചത്. കാസര്‍കോട് മോഡല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍ തികച്ചും ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ വീഡിയോയായിരുന്നൂ "ചിരിയുടെ രാജകുമാരന്‍ ". പത്താം ക്ലാസിലെ മലയാളം ഒന്നാം യൂണിറ്റ് വിനിമയം ചെയ്യാന്‍ സഹായിക്കുന്ന മറ്റൊരു കിടിലന്‍ ദൃശ്യ ശ്രാവ്യാനുഭവവുമായാണ് ഇത്തവണ ഷെരീഫ് സാര്‍ നമ്മിലേക്കെത്തുന്നത്. ഇതൊന്നു കാണുകയും അവശ്യം കുട്ടികളെ കാണിക്കുകയും ചെയ്യുന്നത് മലയാളാധ്യാപനത്തെ വളരെയധികം സഹായിക്കുമെന്നുറപ്പ്. ഈ വീഡിയോ കാണുന്ന വിദ്യാര്‍ത്ഥിക്ക് പാഠഭാഗം ഹൃദിസ്ഥമാകാന്‍ മറ്റൊന്നും ചെയ്യേണ്ടെന്നു സാരം. അഭിപ്രായങ്ങള്‍ കമന്റുകളായൊഴുകിവരുന്നതിനായി കാത്തിരിക്കുന്നു. ഒപ്പം സ്കൂളില്‍ ലഭ്യമായ ഹാന്റിക്യാമും നമുക്ക് സ്വന്തമായുള്ള ഓപണ്‍ഷോട്ടും ഒഡാസിറ്റിയുമൊക്കെ ഉപയോഗപ്പെടുത്തി, ഇതുപോലെ ഉപകാരപ്രദമാ വീഡിയോകളുണ്ടാക്കി പങ്കുവെക്കെന്നേ..! ഐടി പിരീഡുകളും മലയാളം പിരീഡുകളും തമ്മില്‍ വിവാദങ്ങളുണ്ടാക്കാന്‍ ആര്‍ക്കും കഴിയാത്തവണ്ണം ചേര്‍ന്നിരിക്കട്ടെ, അല്ലേ..? വീഡിയോ കണ്ടോളൂ....



വീഡിയോയെയും വിഷയത്തെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കുറിച്ചിടണേ.

23 comments:

Hari | (Maths) June 7, 2011 at 6:26 AM  

വീഡിയോ കാണുന്ന കുട്ടിയുടെ മനസ്സില്‍ നിന്നും കൂത്തും കൂടിയാട്ടവുമൊന്നും ഒരിക്കലും മായില്ലെന്ന് പോസ്റ്റിലെഴുതിയത് വളരെ വളരെ ശരിയാണ്. ഷരീഫ് സാറിന്റെ സ്ഫുടതയോടെയുള്ള വിശദീകരണത്തോടൊപ്പം കടന്നു വരുന്ന ഓരോ ദൃശ്യവും ഉള്ളില്‍ തങ്ങി നില്‍ക്കും. ഇത്രയധികം വീഡിയോയകള്‍ ശേഖരിച്ച് അവ മനോഹരമായി എഡിറ്റ് ചെയ്ത് ശബ്ദം നല്‍കുന്നതിന് ഷരീഫ് സാര്‍ പ്രത്യേക പാടവം കാഴ്ച വെച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

സുജനിക June 7, 2011 at 6:43 AM  

ഷെറീഫ് മാഷിന്ന് അഭിനന്ദനങ്ങൾ.
ഐ.ടി.യുടെയെന്നല്ല ഏതൊരു സംഗതിയിലും നാം അധ്യാപകർ ഉപഭോക്താവാണോ ഉൽ‌പ്പാദകനാണോ എന്നതാണ് പ്രധാനം. നമ്മുടെ 90%പേരും ഉപഭോക്താക്കളാണ്. അതു ഒരു വീഡിയോ ആയലും, ടി.എം. ആയലും എന്തായാലും. ഈ പോസ്റ്റ് (മറ്റു പലപോസ്റ്റും) ഒരു സാധ്യതയാണ്. ഈ സാധ്യത ഇതുപോലെയും ഇതിലും മികച്ചതുമായ നിരവധി ഉൽ‌പ്പന്നങ്ങൾ സൃഷ്ടിക്കാൻ പ്രേരണ നൽകും. പക്ഷെ, അതൊന്നും ചെയ്യാതെ വെറും ഉപഭോകതാവായി പെരുമാറുന്ന മാഷ് സ്വന്തം ക്ലാസ്‌മുറിയിൽ ഒരറിവും ഉൽ‌പ്പാദിപ്പിക്കയില്ല. ഒരിക്കലെങ്കിലും ഇതുപോലെ തനതായ ഒരു പ്രവർത്തനംചെയ്യാൻ ഒരുമ്പെടുന്ന മാഷ് പിന്നെയൊരിക്കലും വെറും ഡൌൺലോഡർ ആയിത്തീരുകയുമില്ല.കഴിവില്ലായ്മയല്ല; സന്നദ്ധതയാണ് നമുക്ക് ഇല്ലാത്തത്.

vijayan June 7, 2011 at 7:22 AM  

കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി വിവിധ മാധ്യമങ്ങള്‍ -അധ്യാപക സുഹുര്തുക്കള്‍--
നടത്തുന്ന-ഒരുക്കുന്ന-സദ്ദ്യകള്‍ ഒന്നിനൊന്നു മെച്ചം .കൂടിയാട്ടം ,കൂത്ത്‌ ഇവയുടെ ഉപവിഭാഗങ്ങള്‍ . വിശദീകരണം നന്നായി.മിഴാവ് ,ചുട്ടി, നമ്പിയാര്‍ ,നങ്ങിയാര്‍, ആശ്ചര്യ ചൂ ഡാ മണി ........എന്നും ഓര്‍മ്മിക്കാന്‍
കഴിയും .
അഹമ്മദ് ശരീഫ് സാറിന്നു അഭിനന്ദനങ്ങള്‍ .

ഹോംസ് June 7, 2011 at 7:54 AM  

"ഒപ്പം സ്കൂളില്‍ ലഭ്യമായ ഹാന്റിക്യാമും നമുക്ക് സ്വന്തമായുള്ള ഓപണ്‍ഷോട്ടും ഒഡാസിറ്റിയുമൊക്കെ ഉപയോഗപ്പെടുത്തി,..."
സ്കൂളിലേക്ക് സര്‍ക്കാര്‍ കൊടുത്ത ഈവക സാധനങ്ങള്‍ ഏഡ്​മാഷിന്റെ വീട്ടിലോ മറ്റോ കാണുമായിരിക്കും!
ഒന്നാമത്തെ സാധനം പിടികിട്ടി.രണ്ടാമത്തേത് കേമറയാണെന്നും മനസ്സിലായി. എന്തോന്നാ ഈ ഒഡാസിറ്റി?

krk June 7, 2011 at 4:44 PM  

MARVELLOUS! KEEP IT UP
ENRICH PUPIL WITH SUCH USEFULL TIPS AS AND WHEN REQUIRED.
KRK
GVHSSB KDY

daniel piravom June 7, 2011 at 6:01 PM  

Malayalam+ maths=love................
very good............................
very very good.......................
good.....

wattson June 7, 2011 at 7:53 PM  

പ്രിയ അഹമ്മദ് ഷെരീഫ് മാഷ്,
അഭിനന്ദനങ്ങള്‍....
എന്നും ഓര്‍മയില്‍ നില്ക്കുന്ന ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ക്ക്.

N.Sreekumar June 7, 2011 at 9:24 PM  
This comment has been removed by the author.
N.Sreekumar June 7, 2011 at 9:26 PM  

ആയിരം ആയിരം അഭിനന്ദനങ്ങള്‍.
അധ്യാപകര്‍ ഐ.ടി യുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിത്തുടങ്ങിയതിന്.
എടുക്കുവാന്‍ മാത്രമല്ല കൊടുക്കുവാനും കഴിയുന്ന കൂടുതല്‍ അധ്യാപകരുണ്ടാകുവാന്‍ ഈ പോസ്റ്റ് പ്രചോദനമാകട്ടെ.

ജനാര്‍ദ്ദനന്‍.സി.എം June 7, 2011 at 10:47 PM  

അഹമ്മദ് ഷെരീഫ് മാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍. പഠനോപകരണങ്ങള്‍ പഠനപ്രവര്‍ത്തനത്തില്‍ അവിഭാജ്യ ഘടകമാണല്ലോ. ഐ.ടി അധിഷ്ഠിതമായി വളരെയധികം കാര്യങ്ങള്‍ ഈ മേഖതയില്‍ നമുക്ക് സൃഷ്ടിച്ചടുക്കാന്‍ കഴിയും.എന്നാല്‍ രാമനുണ്ണി മാഷ് പറഞ്ഞതു പോലെ സന്നദ്ധതയാണ് അത്യാവശ്യമായി വേണ്ടത്.
ടി.ടി.സി, ബി.എഡ് മുതലായ പരിശീലനങ്ങളിലും അധ്യാപകശാക്തീകരണ പരിപാടികളിലും ഇതിനുള്ള അവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കപ്പെടേണ്ടതാണ്.
കോഴിക്കോട് എസ്.എസ്.ഏയുടെ നേതൃത്വത്തില്‍ സബ്ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് ഓഡിയോ, വീഡിയോ എഡിറ്റിംഗ്, പ്രസന്റേഷന്‍ നിര്‍മ്മാണം എന്നിവയില്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ അതു തുടരുകയോ പരിശീലനം നേടിയവരെ ഉപയോഗപ്പെടുത്തി എല്ലാവരിലേക്കും വൈപുല്യപ്പെടുത്തുകയോ ചെയ്തതായി അറിവില്ല. ഞാന്‍ ആ കേമ്പില്‍ പങ്കെടുത്തിരുന്നു.
കൂടുതല്‍ പേര്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരണമെന്നും മികച്ച സൃഷ്ടികള്‍ മാത്സ്ബ്ലോഗിലൂടെ പങ്കിടണമെന്നും അപേക്ഷിക്കുന്നു.

Kannan Shanmugam June 8, 2011 at 12:23 AM  

ഷെറീഫ് മാഷേ, അഭിനന്ദനങ്ങൾ.....
എല്ലാ 'മലയാള ഭാഷാഭിമാനികളുടെയും' ശ്രദ്ധയ്ക്ക്,
ഒരു കൂട്ടം മലയാളഭാഷാ സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെ യൂണീക്കോഡ് ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍ ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാം. ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും.
ആ ലക്ഷ്യം സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഇന്ന് പൂര്‍ത്തിയായി.
വിക്കിഗ്രന്ഥശാല പുറത്തിറക്കുന്ന തെരഞ്ഞെടുത്ത കൃതികളുടെ സി ഡി സമാഹാരത്തില്‍ ഐതിഹ്യമാലയും വായിക്കാം. ഇപ്പോഴും വിപണിയില്‍ കൂടുതല്‍ വില്പന നടന്നുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്.
വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോലുള്ള ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്പ്പിന് ആവശ്യമാണ്.
ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍.
ഐതിഹ്യമാലയില്‍ ഇനിയും അക്ഷരതെറ്റുകളും മറ്റും കാണുകയാണെങ്കില്‍ അത് തിരുത്താന്‍ കൂടി അഭ്യര്‍ഥിക്കുന്നു.
മലയാളം - ഐ.ടി. വിവാദ വ്യവസായികളുടെ കണ്ണ് തുറന്നെങ്കില്‍.......www.ml.wikisource.org/wiki/ഐതിഹ്യമാല

Kannan Shanmugam June 8, 2011 at 4:27 PM  

ഐതിഹ്യമാല (ശരിയായ ലിങ്ക്)

Janardhanan M June 9, 2011 at 6:57 AM  

ഷെരീഫ് സാറിസ് ആയിരമായിരം അഭിനന്ദനങ്ങള്‍.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.അതുപോലെ ദൃശ്യങ്ങളുടെ പൂര്‍ണ്ണരൂപം കൂടി നല്‍കുമോ?

RAMESAN PUNNATHIRIYAN June 9, 2011 at 10:46 PM  

മലയാളം അധ്യാപകര്‍ക്ക് കൈത്താങ്ങുമായി നില്‍ക്കുന്ന മാത്സ് ബ്ളോഗിന് ഒരു മലയാളം അധ്യാപകന്റെ അഭിവാദ്യങ്ങള്‍.
ശ്രീ .ശരീഫ് മാഷ് തയ്യാറാക്കിയ കൂടിയാട്ടത്തെ കുറിച്ചുള്ള വീഡിയോ വിശദീകരണം ഏതൊരു മലയാളം അധ്യാപകനും ഏറെസഹായകമാണ്.ക്ലേശമേതുമില്ലാതെ,
അന്യംനിന്നുകൊണ്ടിരിക്കുന്ന ഒരു കേരളീയ കലാരൂപത്തെ കുട്ടികള്‍ക്ക് പരിചിതമാക്കാം.മാഷിനും മാത്സ് ബ്ളോഗിനും
അഭിനന്ദനങ്ങള്‍. കമന്റുകള്‍ ഇടാറില്ലെങ്കിലും,സ്ഥിരമായി ബ്ളോഗ് സന്ദര്‍ശിക്കുന്ന ഒരാളെന്ന നിലയിലും ഒരു മലയാളം അധ്യാപകന്‍ എന്ന നിലയിലും മാത്സ് ബ്ളോഗിനോടല്ലാത്ത,എന്നാല്‍ മാത്സ് ബ്ളോഗ്
അറിയേണ്ടതായ ഒരു പ്രതിഷേധം കൂടി രേഖപ്പെടുത്തുന്നു.മലയാളം പാഠപുസ്തക കമ്മിറ്റിയിലും,സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിലും പ്രവര്‍ത്തിക്കുന്ന ഷരീഫ് മാഷ് മലയാളം ബ്ളോഗിനെ മറക്കരുതായിരുന്നു.കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന ബ്ളോഗ് എന്ന പരിഗണനയായിരിക്കും എന്ന് കരുതുന്നു.അല്ലെങ്കില്‍,ഈ കുറിപ്പ് ഒരു അയല്‍ക്കാരന്റെ അസൂയയായിരിക്കട്ടെ.
മാത്സ് ബ്ളോഗിന് ഒരിക്കല്‍ക്കൂടി അഭിവാദ്യങ്ങളോടെ,
രമേശന്‍ പുന്നത്തിരിയന്‍

ShahnaNizar June 10, 2011 at 6:51 PM  

സാറേ,വളരെ നന്ദി.മലയാളം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒത്തിരി ഉപകാരപ്പെട്ടു.

manoj.k.mohan June 13, 2011 at 2:17 PM  

മാത്സ് ബ്ലോഗ് വായിക്കുന്ന മലയാളം/ഐടി ടീച്ചേഴ്സിന് വിക്കി ഗ്രന്ഥശാല പോലുള്ളസംരഭങ്ങളില്‍ സഹായിക്കാനാകും എന്ന് തോന്നുന്നു. പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം ടൈപ്പ് ചെയ്യാന്‍ അറിയുന്ന വിദ്യാര്‍ഥികളുടെ ഒരു റിസോഴ്സ് അവര്‍ക്കുണ്ട്. ഇത് പഠിക്കുന്നതോടൊപ്പം നമ്മുടെ മലയാളത്തിലെ ഏതെങ്കിലും ഒരു പകര്‍പ്പാവകാശം കഴിഞ്ഞ കൃതി ടൈപ്പ് ചെയ്ത് വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു മാതൃകാപരമായ പ്രവര്‍ത്തനമാകും, അതോടൊപ്പം ഡിജിറ്റല്‍ മലയാളത്തിന് ഒരു മുതല്‍ക്കൂട്ടും. :)

ആരെങ്കിലും ഇത് ഗൗരവകരമായി കാണുന്നുണ്ടെങ്കില് ദയവായി http://groups.google.com/group/mlwikilibrarians ഈ ഗ്രുപ്പില്‍ ഒന്നു ബന്ധപ്പെടുക.
----------------------------

രജി June 13, 2011 at 7:07 PM  

അഹമ്മദ് ഷെരീഫ് മാഷിന് അഭിനന്ദനങ്ങള്‍. കൂത്തും കൂടിയാട്ടവും പഠിപ്പിക്കുന്നതിന് ഏറെ ഉപകരിച്ചു.

pilicode June 14, 2011 at 10:53 PM  

വീഡിയോ കാണുന്ന കുട്ടിയുടെ മനസ്സില്‍ നിന്നും കൂത്തും കൂടിയാട്ടവുമൊന്നും ഒരിക്കലും മായില്ലെന്ന് പോസ്റ്റിലെഴുതിയത് വളരെ വളരെ ശരിയാണ്. ഇത്രയധികം വീഡിയോയകള്‍ ശേഖരിച്ച് അവ മനോഹരമായി എഡിറ്റ് ചെയ്ത് ശബ്ദം നല്‍കുന്നതിന് ഷരീഫ് സാര്‍ പ്രത്യേക പാടവം കാഴ്ച വെച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.
ണ്ഡയുടെ ഉച്ചാരണം ഒന്നുകൂടി ശ്രദ്ധിക്കണം

Unknown June 23, 2011 at 1:23 PM  

ഈ പാഠഭാഗം അവതരിപ്പിക്കാന്‍ ഇത്രയും നല്ല വീഡിയൊചിത്രീകരണം തയ്യാറാക്കിയ ഷെറീഫ് മാഷിന്ന് അഭിനന്ദനങ്ങൾ.

thanuppu June 25, 2011 at 12:27 PM  

മാഷേ, ഇത് വ്ളരെ നന്നായിരിക്കൂന്നു.നന്ദി.BabuKodamvelil(malayalam)AMM HS Othera,Thiruvalla.

krishnaayanam June 28, 2011 at 7:47 PM  

This attempt is fantastic & welcoming.We expect more from you inconnection with lessons.

krishnaayanam June 28, 2011 at 7:53 PM  

We are expecting a visualisation of "art-attack" too. -GeethaUnni

nanma July 8, 2011 at 10:40 PM  

nandi mashe, nandi.....

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer