പത്താം ക്ലാസിലെ ന്യൂക്ലിയര്‍ ഫിസിക്സ്

>> Thursday, January 20, 2011


ഈ ബ്ലോഗിനെന്തു കൊണ്ടാണ് മാത്​സ് ബ്ലോഗെന്ന് പേരിട്ടിരിക്കുന്നതെന്ന് പലരും ഈയിടെയായി ചോദിക്കാറുണ്ട്. പലവട്ടം പലരോടും നേരിട്ടു പറഞ്ഞിട്ടുള്ളതാണെങ്കിലും അതിനുള്ള മറുപടി ഇവിടത്തെ പോസ്റ്റുകള്‍ തന്നെയായിരിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. 2009 ജനുവരി 31 ലെ ഒരു മാത്​സ് ക്ലസ്റ്ററില്‍ രണ്ടു പേര്‍ കൂടി മാത്​സിന് വേണ്ടിയാണ് ബ്ലോഗ് ആരംഭിച്ചതെങ്കിലും ഈ ബ്ലോഗ് ആദ്യകാലം മുതലേ അധ്യാപക സമൂഹത്തെ ഒന്നായി കണ്ടു കൊണ്ടുതന്നെ വിഷയഭേദമന്യേ വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു പോരുകയായിരുന്നു. എന്നാല്‍ ബ്ലോഗ് അധ്യാപകര്‍ക്കിടയില്‍ പരിചിതമായത് മാത്​സ് ബ്ലോഗ് എന്നപേരിലായതു കൊണ്ട് തന്നെ പിന്നീടതില്‍ മാറ്റം വരുത്താനും നിന്നില്ല. മേല്‍പ്രസ്താവിച്ച കാര്യം അന്വര്‍ത്ഥമാക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പോസ്റ്റ് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. പത്താം തരം ഭൗതിക ശാസ്ത്രപുസ്തകത്തിലെ ആറാം അദ്ധ്യായമായ ന്യൂക്ലിയര്‍ ഫിസിക്സ് എന്ന പാഠഭാഗത്തെ രണ്ട് ഭാഗങ്ങളിലായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ അധ്യായത്തില്‍. ആദ്യഭാഗം റേഡിയോ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളും രണ്ടാം ഭാഗം ന്യൂക്ലിയര്‍ ഊര്‍ജ്ജവുമായും ബന്ധപ്പെട്ട കാര്യങ്ങളും ആണ് അവതരിപ്പിക്കുന്നത്. മാത്​സ് ബ്ലോഗിനു വേണ്ടി ഹിത.പി.നായരുടെ സഹായത്തോടെ ആതിര പരുത്തിപ്പള്ളി അയച്ചു തന്ന ഫിസിക്സ് പി.ഡി.എഫ് ഫയലാണ് ഇതോടൊപ്പം നല്‍കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്നും ഏഴ് പേജുള്ള പി.ഡി.എഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

റേഡിയോ ആക്ടിവിറ്റി

പ്രധാന ആശയങ്ങള്‍


  • ന്യൂക്ലിയസ് എന്ന ആശയവും ന്യൂക്ലിയര്‍ പ്രവര്‍ത്തനവും

  • ഐസോടോപ്പുകള്‍, ഐസോബാറുകള്‍ എന്ന ആശയം

  • ന്യൂക്ലിയര്‍ സ്ഥിരതയും റേഡിയോ ആക്ടിവിറ്റിയും

  • റേഡിയോ ആക്ടീവ് വികിരണങ്ങള്‍

  • വികിരണങ്ങള്‍ ഉല്‍സര്‍ജ്ജിക്കുമ്പോള്‍ ന്യൂക്ലിയസ്സിലെ മാറ്റങ്ങള്‍
Click here to download the Physics Notes

71 comments:

Hari | (Maths) January 20, 2011 at 5:55 AM  

പത്താം ക്ലാസ് ഭൗതിക ശാസ്ത്രപുസ്തകത്തിലെ ആറാം അദ്ധ്യായമായ ന്യൂക്ലിയര്‍ ഫിസിക്സ് എന്ന പാഠഭാഗത്തെക്കുറിച്ചാണ് ഈ പി.ഡി.എഫ് ഫയലിലുള്ളത്. എന്തെങ്കിലും പിശകുകള്‍ ഉണ്ടെങ്കില്‍ (ടൈപ്പിങ്ങിനിടെ വന്നിട്ടുണ്ടാകാം) അത് ഫിസിക്സ് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുമല്ലോ. ഒപ്പം ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയും വേണം.

JOHN P A January 20, 2011 at 7:35 AM  

ഫിസിക്സ് നോട്ട് വായിച്ചു. നന്നായിട്ടുണ്ട് . അടുത്തവര്‍ഷം പത്താംക്സാസുകാര്‍ക്കുവേണ്ടി എല്ലാവിഷയങ്ങള്‍ക്കും ഇതുപോലെ ചെയ്താല്‍ നന്നായിരിക്കും . അതിനുള്ള ശ്രമം ആതിര തുടങ്ങിയതിന് അഭിനന്ദനങ്ങള്‍

Sreenilayam January 20, 2011 at 7:59 AM  

വൈവിധ്യമാര്‍ന്ന പോസ്റ്റുകളാണ് മാത്​സ് ബ്ലോഗിന്റെ സവിശേഷത. ആതിരയ്ക്ക് അഭിനന്ദനങ്ങള്‍.

Sreenilayam January 20, 2011 at 7:59 AM  

വൈവിധ്യമാര്‍ന്ന പോസ്റ്റുകളാണ് മാത്​സ് ബ്ലോഗിന്റെ സവിശേഷത. ആതിരയ്ക്ക് അഭിനന്ദനങ്ങള്‍.

ഗീതാസുധി January 20, 2011 at 8:42 AM  

നന്നായി ആതിരേ..!
വിശദമായി നോക്കി അഭിപ്രായം പിന്നീട് പറയാം.
എന്തായാലും 'ശാസ്ത്രങ്ങളുടെ രാജാവിനെ', 'രാജ്ഞി' പരിഗണിക്കുന്നതില്‍ അനല്പമായ സന്തോഷം!

ഹോംസ് January 20, 2011 at 8:49 AM  

മനസ്സിലായില്ല ഗീത ടീച്ചറേ..
ശാസ്ത്രങ്ങളുടെ രാജ്ഞി ഗണിതം തന്നെ..സമ്മതിച്ചു!
രാജാവ് 'അസ്ട്രോണമി'യാണെന്നാണ് കേട്ടിരിക്കുന്നത്.
അല്ലെങ്കിലും ഈ ഫിസിക്സിന് ഒരു പ്രധാന ശാസ്ത്രശാഖയാകാനുള്ള നിലവാരമൊക്കെയുണ്ടോ?

ആതിര January 20, 2011 at 10:46 AM  

ചില തെറ്റുകള്‍ ചൂണ്ടികാണിക്കുന്നു

1)ഗാമാ കിരണങ്ങളുടെ പ്രവേഗം 2x10^8 എന്ന് ഉള്ളത് 3x10^8 എന്ന് തിരുത്തണം.

2)അര്ധായുസ് എന്നാ തലകെട്ടില്‍ കൊടുത്തിരിക്കുന്ന ചോദ്യങ്ങളില്‍ ചോദ്യം ആറിന്റെ ഉപ ചോദ്യങ്ങള്‍ 7,8 എന്ന് കൊടുത്തിരിക്കുന്നു

Sreejithmupliyam January 20, 2011 at 1:02 PM  

"ശാസ്ത്രങ്ങളുടെ രാജ്ഞി ഗണിതം തന്നെ..സമ്മതിച്ചു!
രാജാവ് 'അസ്ട്രോണമി'യാണെന്നാണ് കേട്ടിരിക്കുന്നത്.
അല്ലെങ്കിലും ഈ ഫിസിക്സിന് ഒരു പ്രധാന ശാസ്ത്രശാഖയാകാനുള്ള നിലവാരമൊക്കെയുണ്ടോ?"

എല്ലാ വിഷയങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. ഫിസിക്സിനെ രാജാവാക്കി അഭിഷേകം ചെയ്തില്ലെങ്കിലും അധിക്ഷേപിക്കാതിരുന്നു കൂടെ?
നന്നായിരിക്കുന്നു ആതിരാ, ഇനിയും പ്രതീക്ഷിക്കുന്നു....

സ്നേഹപൂര്‍വ്വം ,
ശ്രീജിത്ത് മുപ്ലിയം

കാഡ് ഉപയോക്താവ് January 20, 2011 at 4:58 PM  

പത്താം ക്ലാസ് ഭൗതിക ശാസ്ത്രപുസ്തകത്തിലെ ആറാം അദ്ധ്യായമായ ന്യൂക്ലിയര്‍ ഫിസിക്സ് എന്ന പാഠഭാഗ link in pdf

Hari | (Maths) January 20, 2011 at 6:39 PM  

@ ആതിര,
തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. എന്നാലും ഒന്നു കൂടി നോക്കണേ.

848u j4C08 January 20, 2011 at 7:53 PM  

.
ആദ്യമായാണെന്ന് തോന്നുന്നു മാത്സ് ബ്ലോഗില്‍ ഒരു ഫിസിക്സ്‌ lesson കാണുന്നത് . അതിനു തുടക്കം കുറിച്ച ആതിരയ്ക്കും , മാത്സ് ബ്ലോഗിനും നന്ദി .
.

848u j4C08 January 20, 2011 at 7:58 PM  

.
റേഡിയോ ആക്ടിവിറ്റി യുടെ കാരണം, ന്യൂട്രോണ്‍ - പ്രോട്ടോണ്‍ അനുപാതത്തിലെ അസന്തുലനമൊന്നും അല്ല. അണു ഭാരം 206 ല്‍ കൂടുതലുള്ള അണു കേന്ദ്രങ്ങളെല്ലാം താരതമ്യേന അസ്ഥിരങ്ങള്‍ ആണ് . അണുഭാരം വര്‍ധിക്കുന്നതിനൊപ്പം വികര്‍ഷണം Z ^2 -നു ആനുപാതികമായി വര്‍ദ്ധിക്കുകയും ആകര്‍ഷണം N + Z നു ആനുപാതികമായി മാത്രം വര്‍ദ്ധിക്കുകയും ചെയ്യുന്നത് മൂലം ബന്ധനത്തില്‍ ഉണ്ടാകുന്ന കുറവാണ് അസ്ഥിരത ഉളവാക്കുന്നത് .
അനുപാതത്തില്‍ പുന : ക്രമീകരണം നടത്താനാണ് ശോഷണമെങ്കില്‍ , ഗാമ ശോഷണത്തെ എങ്ങനെ വിശദീകരിക്കാനാവും ? അവിടെ അനുപാദം ഒന്നും മാറുന്നില്ലല്ലോ ?
Ref :- അധ്യാപന സഹായി , ശാസ്ത്ര സാഹിത്യ പരിഷത്ത് .

848u j4C08 January 20, 2011 at 8:13 PM  

.
ആല്‍ഫ കണങ്ങള്‍ക്കും , ബീറ്റാ കണങ്ങല്‍ക്കൊപ്പവും അല്ല ഗാമാ രശ്മികള്‍ ഉത്സര്‍ജ്ജിക്കുന്നത് . അതിനു ശേഷം ആണ് . ബാക്കിയാവുന്ന ന്യൂക്ലിയസ് മിക്കപ്പോഴും ഉത്തേജിത ഊര്‍ജ്ജാവസ്ഥയില്‍ ആയിരിക്കും . അവിടെ നിന്നും സ്വാഭാവികമായും ground state ലേയ്ക്ക് ന്യൂക്ലിയസ് എത്തുമ്പോള്‍ പുറത്ത് വിടുന്ന ഊര്‍ജ്ജമാണ് ഗാമാ ഫോട്ടോണ്‍ .
ആല്‍ഫ , ബീറ്റാ ഉത്സര്‍ജ്ജനതിനു ശേഷം ചിലപ്പോള്‍ ന്യൂക്ലിയസ് ground state ല്‍ ആയെന്നു വരാം . അപ്പോള്‍ ഗാമാ ഉത്സര്‍ജ്ജനം നടക്കുകയില്ല .
Ref :- അധ്യാപന സഹായി , ശാസ്ത്ര സാഹിത്യ പരിഷത്ത് .
.

848u j4C08 January 20, 2011 at 8:19 PM  

ഇനി എന്റെ ഒരു സംശയം .
ഒരു അര്‍ദ്ധായുസ്സ് പൂര്‍ത്തിയായി കഴിയുമ്പോള്‍ പകുതി മാസ് അപ്രത്യക്ഷമാകുമോ ?

CK Biju Paravur January 20, 2011 at 8:25 PM  

വളരെ നല്ല പ്രവര്‍ത്തനം.....ആതിരയ്ക്കും ബ്ലോഗ്ടീമീനും അഭിനന്ദനങ്ങള്‍....
page No. 5 ല്‍ ബീറ്റയുടെ ഉത്സര്‍ജ്ജനവേളയില്‍ ന്യൂക്ലിയസിലെ ന്യൂട്രോണ്‍ വിഘടിച്ച് പ്രോട്ടോണ്‍, ഇലക്ട്രോണ്‍ എന്നിവ ഉണ്ടാകുന്നു എന്നെഴുതിയിരിക്കുന്നു.
അപ്പോള്‍ സമവാക്യം
0n1(ന്യൂട്രോണ്‍)-> 1H1 (പ്രോട്ടോണ്‍) + -1B (ബീറ്റ കണം) + 0n0 (ആന്റി ന്യൂട്രിനോ)
എന്നെഴുതാം. പ്രോട്ടോണിന്റെ സാന്നിദ്ധ്യം ആറ്റോമിക സംഖ്യ ഒന്നു കൂട്ടുന്നു.
(വളരെ വിശദമായി പാഠഭാഗത്തെ സമീപിച്ചതുകണ്ടപ്പോള്‍ ഇതുകൂടി ചേര്‍ക്കാമെന്നു കരുതി)

@ഹോംസ്
ഫിസിക്സ് ശാസ്ത്ര രാജാവാണെന്നതില്‍ സംശയം വേണ്ട.....
എല്ലാ എഞ്ചിനീയറിംഗ് ശാഖകളുടെയും അടിസ്ഥാനം ഫിസിക്സ് തന്നെ....
എന്നാല്‍ ഫിസിക്സിലെ പല പ്രവത്തനങ്ങളും ഗണിതസഹായത്താല്‍ മാത്രമേ
വിശദീകരിക്കാന്‍ പറ്റൂ.....
അതായത് ഗണിതമാണ് രാജ്ഞി .......

thoolika January 20, 2011 at 8:36 PM  

@ ഹോംസ് സാര്‍ ,
ഈ ജനാധിപത്യ കാലത്ത് എവിടെ രാജാവും രാജ്ഞിയും ? അവരൊക്കെ ഇപ്പോള്‍ playing cards ല്‍ മാത്രമേ ഉള്ളു .
അതുകൊണ്ട് കണക്ക് സ്വര്‍ണമാ ണെന്നും , ഫിസിക്സ്‌ റബറാണെന്നും ഒക്കെ പറയൂ .

unnimaster physics January 20, 2011 at 8:39 PM  

rajavu maths aanoo...???
rajni aayittu po..lum physics aavillengil vivaram asaamaanyam thanne..
WELL DONE ATHIRA.. THETTU KURE..YUNDU.. SAARAMILLA..

unnimaster physics January 20, 2011 at 8:45 PM  

dear BABUJACOB sir parishath pustakangal maatramaanoo reference..???
ETRAYATRA NALLA NALLA PHYSICS BOOK KAL IRIKKUNNU..???

unnimaster physics January 20, 2011 at 8:50 PM  

ORU NEUCLEUS NASIKKUNNA SAMAYAM KONDU ELLAA NEUCLEUS UM NASIKKE..NDATHALLE..???
ARDHAYUSSU... ELLAA NEUCLEUS NUM THULLYAMALLE...??
THEERCHAYAAYUM babujacob SIR.....

848u j4C08 January 20, 2011 at 9:32 PM  

.
ഭൂമി ഉണ്ടായിട്ട് അനേക കോടി വര്‍ഷങ്ങളായി . എത്രയോ അര്‍ധായുസ്സുകള്‍ കഴിഞ്ഞിട്ടുണ്ടാവും . എന്നിട്ടും ശോഷണം സംഭവിക്കാത്ത യുറേനിയവും , തോറിയവും , പ്രോട്ടാക്ടിനിയവും ഒക്കെ ഊര്‍ജ്ജതന്ത്രത്തെ നോക്കി ചിരിക്കുന്നുണ്ടാവണം .
.

ആതിര January 20, 2011 at 9:39 PM  

ബഹുമാനപെട്ട ബാബു സര്‍

"റേഡിയോ ആക്ടിവിറ്റി യുടെ കാരണം, ന്യൂട്രോണ്‍ - പ്രോട്ടോണ്‍ അനുപാതത്തിലെ അസന്തുലനമൊന്നും അല്ല. അണു ഭാരം 206 ല്‍ കൂടുതലുള്ള അണു കേന്ദ്രങ്ങളെല്ലാം താരതമ്യേന അസ്ഥിരങ്ങള്‍ ആണ്"

ഒരു കാര്യം ആദ്യമേ പറയട്ടെ ഈ പാഠഭാഗം തയാറാക്കിയത് പത്താം ക്ലാസ് കുട്ടികളെ ലക്‌ഷ്യം വച്ച് കൊണ്ട് ആണ്.ഒരു കുട്ടിക്കും മനസ്സിലാകാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടല്ലോ

The nuclear stability can be explained on the basis of B.E/A.
When we draw a graph b/e binding energy per nucleon and mass number we can see that higher the binding energy more stable the nucleus.

പക്ഷെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ഈ വക കാര്യങ്ങള്‍ അറിയുമോ.

ആതിര January 20, 2011 at 9:50 PM  

"ആല്‍ഫ കണങ്ങള്‍ക്കും , ബീറ്റാ കണങ്ങല്‍ക്കൊപ്പവും അല്ല ഗാമാ രശ്മികള്‍ ഉത്സര്‍ജ്ജിക്കുന്നത് . അതിനു ശേഷം ആണ് . ബാക്കിയാവുന്ന ന്യൂക്ലിയസ് മിക്കപ്പോഴും ഉത്തേജിത ഊര്‍ജ്ജാവസ്ഥയില്‍ ആയിരിക്കും . അവിടെ നിന്നും സ്വാഭാവികമായും ground state ലേയ്ക്ക് ന്യൂക്ലിയസ് എത്തുമ്പോള്‍ പുറത്ത് വിടുന്ന ഊര്‍ജ്ജമാണ് ഗാമാ ഫോട്ടോണ്‍"

സര്‍ പറഞ്ഞത് ശരിതന്നെ ആണ് .പക്ഷെ ഞാന്‍ ഒന്ന് പറയട്ടെ.പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് Energy level Concept അറിയുമോ .അത് അറിയണം എങ്കില്‍ കുട്ടിക്ക് ആദ്യം BOHR'S ATOM MODEL കുട്ടി ആദ്യം മനസ്സിലാക്കണം.Ground state,Ionisation Energy,ഇതെല്ലം അറിയണം .ഇതൊന്നും അറിയാതെ അതോം ഉതെജിപ്പിക്കപെട്ടു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം

കുട്ടികളുടെ നിലവാരത്തിലേക്ക് ഇറങ്ങി ചെന്ന് കാര്യങ്ങള്‍ പറയാന്‍ കഴിയണം കുട്ടിക്ക് ന്യൂക്ലിയര്‍ ഫിസിക്സ് ന്നാ പാഠത്തിന്റെ അടിസ്ഥാന ആശയം എത്തിക്കാന്‍ ആണ് ഇവിടെ പറയുന്നത് .സര്‍ പറഞ്ഞ കാര്യങ്ങള്‍ കുട്ടി പ്ലസ്‌ ടു തലത്തില്‍ വിശദമായി പഠിക്കും.നമ്മുടെ അറിവ് കുട്ടികളില്‍ കുത്തി വയ്ക്കുന്നതിനു പകരം കുട്ടിയുടെ മാനസിക വളര്‍ച്ച കൂടി പരിഗണിക്കേണ്ടത് അത്യാവശ്യം അല്ലെ

ആതിര January 20, 2011 at 10:01 PM  

@ C.K Biju sir

ന്യൂക്ലിയസിലെ ഒരു ന്യൂട്രോണ്‍ വിഘടിച്ച് പ്രോട്ടോണ്‍, ഇലക്ട്രോണ്‍ എന്നിവ ഉണ്ടാകുന്നു എന്നെഴുതിയിരിക്കുന്നു.സര്‍ ടെക്സ്റ്റ്‌ ബുക്കില്‍ ആന്റി ന്യൂട്രിനോ എന്നാ ആശയം പറഞ്ഞിട്ടില്ല .അത് കൊണ്ട് കുട്ടിക്ക് പറഞ്ഞു കൊടുക്കണ്ട എന്നുമില്ല.
എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞ ഒരു കാര്യം തന്നെ പറയുന്നു കുട്ടിയുടെ മാനസിക വളര്‍ച്ച കൂടി പരിഗണിക്കേണ്ടത് അത്യാവശ്യം അല്ലെ.

ഞാന്‍ പറയാതെ തന്നെ സാറിനു അറിയാമല്ലോ
സത്യത്തില്‍ ബീറ്റ കണത്തിന്റെ ഉത്സര്‍ജനം രണ്ടു തരത്തില്‍ നടക്കുന്നുണ്ടല്ലോ ബീറ്റാ പ്ലസ്‌ , ബീറ്റാ മൈനസ് എന്നിങ്ങനെ

The basic nuclear process underlying beta minus decay is the conversion of neutron to proton

0n1(ന്യൂട്രോണ്‍)-> 1H1 (പ്രോട്ടോണ്‍) + -1B (ബീറ്റ കണം) + 0n0 (ആന്റി ന്യൂട്രിനോ)

While for beta plus decay it is the conversion of proton into neutron

p....> n + beta plus + energy

പക്ഷെ ഈ വക കാര്യങ്ങള്‍ പറഞ്ഞു കുട്ടികളെ എന്തിനു കുഴക്കണം സര്‍ .

ആതിര January 20, 2011 at 10:11 PM  

@ബാബു സര്‍

സര്‍ ഇതിനോടകം തന്നെ Electronics എന്നാ പാഠം പഠിപിച്ചു കഴിഞ്ഞിട്ടുണ്ടാവുമല്ലോ ?
നമ്മുടെ പുസ്തകത്തില്‍ Classification of crystalline solids എടുക്കുമ്പോള്‍ Energy Bands പറയാറുണ്ടോ?ഇനി അഥവാ സര്‍ പറഞ്ഞാല്‍ തന്നെ കുട്ടിക്ക് Valence Band , Conduction Band,Forbidden Energy Gap എന്നാ ആശയങ്ങള്‍ തലയില്‍ കയറുമോ ?

JOHN P A January 20, 2011 at 10:21 PM  

<<<>>>>>
ട്രീഷ്യം, പ്ളുട്ടോണിയം എന്നീ മൂലകങ്ങള്‍ പ്രപഞ്ചത്തില്‍ വളരെക്കുറച്ചേയുള്ളൂ എന്നറിയാമല്ലോ. അവയുടെ അര്‍ദ്ധായുസ് പ്രപഞ്ചത്തിന്റെ പ്രായവുമായി താരതമ്യംചെയ്യമ്പോള്‍ വളരെ ചെറുതായതുകൊണ്ടാകാം . അര്‍ദ്ധായുസുമായി ബന്ധപ്പെടുത്തി ഒരു ചെറുചിന്തമാത്രം . നമ്മുടെ പരീക്ഷകര്‍ ഇത്തരമൊരു ചോദ്യം ചോദിക്കാമല്ലോ?

ആതിര January 20, 2011 at 10:24 PM  

@ Unnimaster

THETTU KURE..YUNDU.. SAARAMILLA..

സര്‍ പറയൂ എന്തൊക്കെ ആണ് തെറ്റുകള്‍.ഞങ്ങള്‍ സമ്മതിക്കുന്നു എന്റെ അറിവ് പരിമിതം തന്നെ ആണ് .കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞാല്‍ കൊള്ളം എന്ന് ഉണ്ട്.ഞാന്‍ ഈ നോട്ട് തയാറാക്കിയത് പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ മാത്രം മുന്നില്‍ കണ്ടു കൊണ്ട് ആണ്.സര്‍ പറയൂ എന്തൊക്കെയാണ് തെറ്റുകള്‍

ആതിര ഹരിത അനന്യ
പ്ലസ്‌ ടു കമ്പ്യൂട്ടര്‍ സയന്‍സ്
കണ്ണാടി എച് എസ്.എസ്.
പാലക്കാട്

ആതിര January 20, 2011 at 10:41 PM  

Is maths a science ?

Mathematics is not even a science . math does not have experimentation
and it is not really discovering any truth of natureall mathematical theorems are tautologies.


ഇവിടെ നോക്കുക

848u j4C08 January 20, 2011 at 10:42 PM  

.
@ ആതിരഹരിതഅനന്യ ,

Take it easy
Let's all relax

.

ജനാര്‍ദ്ദനന്‍.സി.എം January 20, 2011 at 10:53 PM  

[co="red"]ശരിയായ സത്യമൊന്നേയുള്ളു- ഊര്‍ജ്ജം
നമ്മള്‍ ബ്രഹ്മം എന്നും പറയും[/co]
[co="blue"]ബാക്കിയെല്ലാം മിഥ്യ![/co]

ആതിര January 20, 2011 at 10:53 PM  

ഞങ്ങള്‍ കുട്ടികള്‍ തയാറാക്കി കൊടുത്ത നോട്ട് ഇവിടെ നല്‍ക്കാന്‍ തയാറായ മാത്സ് ബ്ലോഗ്‌ ടീം അംഗങ്ങളോട് ഞങ്ങള്‍ ഞങ്ങളുടെ നന്ദി പറയുന്നു .ഈ നോട്ട് തയാറാക്കാന്‍ പ്രചോദനം നല്‍കിയ ജോണ്‍ സര്‍ ,നിസാര്‍ സര്‍ എന്നിവരോട് പ്രതെയ്കം നന്ദി പറയുന്നു

ഞങ്ങളുടെ നോട്ട് നോക്കുകയും വിലയേറിയ അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത ഹരി സര്‍ , ജോണ്‍ സര്‍,ഗീത ടീച്ചര്‍,മന്‍മോഹന്‍ സര്‍ ,ബാബു സര്‍,ഉണ്ണി സര്‍,ശ്രീജിത്ത്‌ സര്‍,ബിജു സര്‍,എന്നിവരോട് ഞങ്ങള്‍ പ്രത്യേക നന്ദി പറയുന്നു

ആതിര ഹരിത അനന്യ
പ്ലസ്‌ ടു കമ്പ്യൂട്ടര്‍ സയന്‍സ്
കണ്ണാടി എച് എസ്.എസ്.
പാലക്കാട്

ആതിര January 20, 2011 at 11:01 PM  

@ ബാബു സര്‍

Take it easy
Let's all relax

ഞങ്ങള്‍ക്ക് ഒരു വിഷമവും ഇല്ല സര്‍ .അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് പറയാന്‍ ഒരു വിഷമവും ഇല്ല.ഒരു സംവാദത്തിനോ ബഹളതിണോ ഞങ്ങള്‍ തയാറുമില്ല.സാറിനെ പോലെ ഉള്ള അധ്യാപകരെ ഞങ്ങള്‍ ബഹുമാനിക്കുന്നു.കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു .

സ്നേഹപൂര്‍വ്വം
3 Idiots
ആതിര,ഹരിത,അനന്യ

Anonymous January 21, 2011 at 7:59 AM  

ആതിര.ഹരിത,അനന്യ
അഭിനന്ദനങ്ങള്‍..ഉയരങ്ങളിലേക്ക് പോകുമ്പോഴും സഹജീവികളെ പരിഗണിയ്ക്കാന്‍ കാണിച്ച നല്ല മനസ്സിന്..

Anjana January 21, 2011 at 1:39 PM  

"Is maths a science ?
Mathematics is not even a science ... math does not have experimentation and it is not really discovering any truth of nature ... all mathematical theorems are tautologies."


ആതിര,ഹരിത,അനന്യ എന്നിവര്‍ ലേഖനത്തില്‍ (Is Mathematics a Science?- by Arturo Magidin,Associate Professor,Department of Mathematics,University of Louisiana) നിന്നും അടര്‍ത്തിയെടുത് ഉദ്ദരിച്ച ഈ വാക്യങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കും. യഥാര്‍ത്ഥത്തില്‍ ഈ പരാമര്‍ശങ്ങള്‍ എന്തുകൊണ്ട് ശരിയല്ല എന്ന് സ്ഥാപിക്കുകയാണ് അവിടെ ചെയ്തിട്ടുള്ളത്.

ഗണിതശാസ്ത്രത്തെ സംബന്ധിച്ച പ്രധാന പ്രശ്നം, ആളുകക്ള്‍ക്ക് അതിനെക്കുറിച്ചുള്ള സാമാന്യധാരണകള്‍ ഉറക്കുന്നത്, വളരെ ചെറിയ ക്ലാസ്സുകളില്‍ അവര്‍ കണ്ടറിഞ്ഞിട്ടുള്ള ഗണിതത്തില്‍നിന്നാണ്. " They either know mathematics as a collection of recipes, algorithms, and rules (e.g. the formula for solving a quadratic equation, the rules of differentiation, how to multiply two numbers together, etc) "
പക്ഷെ കുറെക്കൂടി ഉയര്‍ന്ന തലത്തിലുള്ള ഗണിതം അറിഞ്ഞാല്‍ മാത്രമേ ഗണിതത്തിന്റെ സ്വഭാവത്തെക്കുറിച്ചു ശരിയായി മനസ്സിലാക്കാന്‍ പറ്റൂ എന്ന് തോന്നുന്നു. ഈ കാര്യം പ്രസ്തുത ലേഖനത്തില്‍ നന്നായി പറഞ്ഞിട്ടുണ്ട്.

...does mathematics even follow the scientific method? Observation, hypothesis, experimentation, testing, verification?
എന്ന ചോദ്യത്തിനു ലേഖകന്‍ കൊടുക്കുന്ന ഉത്തരം ഇപ്രകാരമാണ്:

...yes, it does. This is where the prevalent style does a disservice to an accurate perception of research mathematics. A mathematician engaging in research does not produce a statement for a theorem and proceed to prove it. She is usually feeling her way in the unknown as much as any scientist. She will consider some specific examples (observations), and try to see if they have a property or not. She will formulate some questions, both general and specific, and try to see how she can answer them for specific cases. She may then attempt a general statement (hypothesis), and proceed to attempt a proof (experimentation); sometimes, if that fails, she will attempt to construct a counterexample (falsification and testing). This process continues until the mathematician finally obtains an argument establishing her hypothesis, or she manages to disprove it ...

ഗണിതവും ഫിസിക്സും വളരെ ഇഴയടുപ്പമുള്ളതും പരസ്പരം ഒരുപാടു കൊള്ളകൊടുക്കലുകള്‍ നടത്തി മുന്നേറുന്ന ശാസ്തങ്ങള്‍ തന്നെയാണ്. ഇതില്‍ എതാണ് കേമം എന്ന മണ്ടന്‍ തര്‍ക്കത്തെക്കാള്‍ ഗുണം ചെയ്യുക അവനവന്റെ അഭിരുചിക്ക് കൂടുതല്‍ ഇണങ്ങുന്നത് കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതല്ലേ?

Swathi January 21, 2011 at 1:44 PM  

ഇത്തരം ഒരു പോസ്റ്റ്‌ പ്ലസ്‌ ടു പഠിക്കുന്ന കുട്ടികള്‍ തയാറാക്കിയതാണ് എന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല.ആതിര,ഹരിത അനന്യ നിങ്ങള്ക്ക് അഭിനന്ദനങ്ങള്‍.

ന്യൂക്ലിയര്‍ സ്ഥിരത അങ്ങിനെ കൃത്യമായി നിര്‍വചിക്കാന്‍ സാധിക്കുന്ന ഒന്നല്ല.കുട്ടികള്‍ പറഞ്ഞത് പോലെ പ്രോട്ടോണ്‍ ന്യൂട്രോണ്‍ എന്നിവയുടെ എണ്ണങ്ങള്‍ ഒരു ഗ്രാഫില്‍ ചിത്രീകരിച്ചു കാണിച്ചു കൊണ്ട് അവയെ ഒരു രീതിയില്‍ വിശദമാക്കം എന്നാല്‍ അത് കൃത്യമായ ഒരു നിര്‍വചനം ആകുന്നില്ല .കാരണം അറ്റോമിക സംഖ്യ കൂടുതല്‍ ഉള്ള ചില മൂലകങ്ങളും സ്ഥിരത കാണിക്കുന്നതായി കാണാം.

The stability of a nucleus depends on the number of nucleons present in it and its energy
levels.Nucleons like electrons posses spin 1/2 and obey exclusion principle.Spin implies the spin angular momentum of the particle which is 1/2(h/2pi)

ഈ ഒരു സാധ്യത കണക്കിലെടുത്തും ഇവ വിശദീകരിക്കം പക്ഷെ ഒന്നും തന്നെ പൂര്‍ണമായ ഒരു വിശദീകരണം ആകുന്നില്ല.

കുട്ടികളുടെ ഭാഗം ശരി തന്നെ ഹൈസ്കൂള്‍ കുട്ടികള്‍ ഊര്‍ജ നിലകളെ പറ്റി ഒന്നും തന്നെ അടിസ്ഥാനമായി പഠികാത്തത് കൊണ്ട് കുട്ടികള്‍ പറഞ്ഞ രീതി തന്നെ ആണ് ഇവിടെ ശരി.

അത് പോലെ ബീറ്റാ കണത്തിന്റെ ഉത്സര്‍ജനം രണ്ടു തരത്തില്‍ നടക്കുന്നു .ബീറ്റാ പ്ലസ്‌ ,ബീറ്റ മൈനസ്.ഇതില്‍ ബീറ്റാ മൈനസ് ഉത്സര്‍ജിക്കുന്ന സമയത്ത് ന്യൂട്രോണ്‍ വിഘടിച്ചു പ്രോട്ടോണ്‍,
ഇലക്ട്രോണ്‍, ആന്റി ന്യൂട്രിനോ എന്നിവയായും ബീറ്റാ പ്ലസ്‌ ഉത്സര്‍ജിക്കുന്ന സമയത്ത് പ്രോട്ടോണ്‍ വിഘടിച്ചു പോസിട്രോണ്‍,ന്യൂട്രോണ്‍,
ന്യൂട്രിനോ എന്നിവയായും മാറുന്നു .ബീറ്റായുടെ ഉള്സര്‍ജനത്തില്‍ ഉണ്ടാകുന്ന ആന്റി ന്യൂട്രിനോ ,ന്യൂട്രോണ് എന്നിവ പെട്ടന്ന് തന്നെ നശിച്ചു പോകും.

ഹൈസ്കൂള്‍ ക്ലാസില്‍ ഇത്ര വിശദമായ ഒരു പഠനം പറയുന്നുമില്ല .കുട്ടികളുടെ നോട്ട് മനോഹരമായിരിക്കുന്നു.കുട്ടികളെ ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം നിങ്ങളുടെ നോട്ട് പഠിച്ചു കഴിഞ്ഞാല്‍ ഈ ഭാഗത്ത്‌ നിന്ന് വരുന്ന ഏതു ചോദ്യത്തിനും ഉത്തരം എഴുതാന്‍ കഴിയും.നിങ്ങള്‍ കൊടുത്ത ചോദ്യങ്ങള്‍ ചെയ്തു ശീലിച്ച കുട്ടികള്‍ തീര്‍ച്ചയായും മുഴുവന്‍ മാര്‍ക്കും നേടും എന്നതില്‍ യാതൊരു സംശയവും ഇല്ല .

Anjana January 21, 2011 at 1:48 PM  

"ശരിയായ സത്യമൊന്നേയുള്ളു- ഊര്‍ജ്ജം
നമ്മള്‍ ബ്രഹ്മം എന്നും പറയും
ബാക്കിയെല്ലാം മിഥ്യ!"


ഇങ്ങനെയും കേട്ടിട്ടുണ്ട്:
There is only one thing that is real: Laughter. Everything else is just metaphysics. :-)

Swathi January 21, 2011 at 1:53 PM  

പ്രിയ അഞ്ജന ടീച്ചര്‍

" യഥാര്‍ത്ഥത്തില്‍ ഈ പരാമര്‍ശങ്ങള്‍ എന്തുകൊണ്ട് ശരിയല്ല എന്ന് സ്ഥാപിക്കുകയാണ് അവിടെ ചെയ്തിട്ടുള്ളത്."

ഇന്നലെ ഞാനും ആദ്യം കുട്ടികളുടെ കമന്റ്‌ കണ്ടപ്പോള്‍ ടീച്ചര്‍ കരുതിയ പോലെ കുട്ടികളെ ഒന്ന് തിരുത്തണം എന്ന് കരുതിയതാണ്.എന്നാല്‍ അതിനു തൊട്ടു പുറകെ കുട്ടികള്‍ ഒരു കമന്റ്‌ കൂടി കൊടുത്തിരുന്നു .അത് കണ്ടപ്പോള്‍ ആണ് കുട്ടികളുടെ ഗവേഷണ താല്പര്യം എനിക്ക് ശരിക്കും മനസ്സിലായത്‌. കുട്ടികള്‍ ഞാന്‍ ചിന്തിച്ചതിനെക്കാള്‍ ഒരു പടി മുന്നില്‍ നിന്ന് കുട്ടികള്‍ ചിന്തിച്ചു.

ഇന്ന് രാവിലെ നോക്കിയപ്പോള്‍ ആ കമന്റ്‌ കാണുനില്ല ബ്ലോഗ്‌ ടീം ഡിലീറ്റ് ചെയ്തതാണോ അതോ കുട്ടികള്‍ തന്നെ ഡിലീറ്റ് ചെയ്തതാണോ ആ കമന്റ്‌

സഹൃദയന്‍ January 21, 2011 at 6:55 PM  

[im]https://sites.google.com/site/chikoossites/QuestionPaper.JPG?attredirects=0&d=1[/im]


Can u answer this..?

സഹൃദയന്‍ January 21, 2011 at 6:57 PM  

Time = 1 minute...

848u j4C08 January 21, 2011 at 7:56 PM  

.


1) M T W T F S S (ആഴ്ചയിലെ ദിവസങ്ങളുടെ ആദ്യാക്ഷരങ്ങള്‍ )
2) 5+545=550 (+ ന്റെ കൂടെ ഒരു സ്ട്രോക്ക് ഇട്ടു 4 ആക്കുക )
3 ) anything
4 ) ആദ്യം ഒരു rectangle വരയ്ക്കുക . അതിനുള്ളില്‍ 3 lines വരയ്ക്കുക . അതാണ്‌ rectangle with 3 lines.


.

സഹൃദയന്‍ January 21, 2011 at 8:03 PM  

.

Babu Sir...

Excellent...

എനിക്ക് ഈ ചോദ്യം മെയില്‍ ആയി കിട്ടിയതാണ്. കൗതുകം തോന്നിയതിനാല്‍ അത് ഇങ്ങിനെ ചോദിച്ചു..

സാറിന് ഈ ചോദ്യങ്ങള്‍ നേരത്തെ അറിയാമായിരുന്നോ...?

എനിക്ക് വന്ന മെയിലിലും ഇതേ ഉത്തരങ്ങള്‍ തന്നെയാണ്...

[im]https://sites.google.com/site/chikoossites/Answer.JPG?attredirects=0&d=1[/im]

848u j4C08 January 21, 2011 at 8:35 PM  

.

@ ചിക്കു
സത്യം പറഞ്ഞാല്‍ എനിക്ക് answer അറിയില്ലായിരുന്നു .
ഗൂഗിള്‍ അമ്മാവനോട് ചോദിച്ചതാണ് .
ഉത്തരം മുഴുവന്‍ ശരിയായിരുന്നത് കൊണ്ട് ഗപ്പ് കിട്ടുമോ ?

.

ആതിര January 21, 2011 at 9:39 PM  

@ സ്വാതി ടീച്ചര്‍

"ഇത്തരം ഒരു പോസ്റ്റ്‌ പ്ലസ്‌ ടു പഠിക്കുന്ന കുട്ടികള്‍ തയാറാക്കിയതാണ് എന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല"

തീര്‍ച്ചയായും വിശ്വസികാം ഞങ്ങള്‍ പ്ലസ്‌ ടു കുട്ടികള്‍ തന്നെ ആണ്.വലിയ അവകാശവാദങ്ങള്‍ ഒന്നും ഞങ്ങള്‍ പറയുന്നില്ല .ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടപ്പോള്‍ ഞങ്ങളാല്‍ കഴിയുന്നത്‌ ചെയ്തു എന്ന് മാത്രം.

@അഞ്ജന ചേച്ചി

ഞങ്ങള്‍ കൊടുത്ത കമന്റ്‌ ഞങ്ങള്‍ ശരിക്കും മനസ്സിലാക്കി തന്നെ കൊടുത്തതാണ്.അതിനു താഴെ ഞങ്ങള്‍ ഒരു കമന്റ്‌ കൂടി കൊടുത്തിരുന്നു . അത് ഞങളുടെ ആശയം ആയിരുന്നു.പിന്നീട് ഞങ്ങള്‍ തന്നെ അത് കളഞ്ഞു.ശരിക്കും വായിച്ചു മനസ്സിലാക്കി തന്നെ ആണ് കമന്റ്‌ കൊടുത്തത്.ലേഖകന്റെ അഭിപ്രായത്തോട് ഞങ്ങള്‍ക്ക് വിയോജിപ്പ് ഉണ്ടായിരുന്നു

ആതിര January 21, 2011 at 9:53 PM  

ഞങ്ങള്‍ എഴുതി അയച്ച നോട്ട് ടൈപ്പ് ചെയ്തു ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ സഹായിച്ച ജോമോന്‍ സര്‍,ജനാര്‍ദ്ദനന്‍ സര്‍,ഭാമ ടീച്ചര്‍,ഹരി സര്‍,
നിസാര്‍ സര്‍ ,ജോണ്‍ സര്‍ എന്നിവരോടും അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ മാന്യ വ്യക്തികളോടും ഞങ്ങള്‍ ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.

ഹോംസ് January 21, 2011 at 9:54 PM  

കോപ്പിയടിച്ച ഉത്തരത്തിനു സമ്മാനം ചോദിക്കാന്‍ മാഷുമ്മാര്‍ക്കേ കഴിയൂ..
അല്ലേ മിസ്റ്റര്‍ ബാബു ജേക്കബ്..
കോപ്പിയടി തെറ്റാണെന്ന് അവര്‍ക്കോ അറിയില്ല..കുട്ടികള്‍ ചെയ്താല്‍ കണ്ണടയ്ക്കുകയും ചെയ്യും...
അത് മാഷ്..
എന്നാല്‍ കോപ്പിയടിച്ച് സമ്മാനം ചോദിച്ചു വാങ്ങുന്നത് ബാബു മാഷ്..ഉം കൊള്ളാം!

848u j4C08 January 21, 2011 at 10:13 PM  

.
@ഹോംസ് സാര്‍ ,

എനിക്ക് ഉത്തരം അറിയാം എന്ന് പറയാമായിരുന്നു .
സത്യം തുറന്നു പറഞ്ഞത് ഞാന്‍ മാഷ്‌ ആണ് ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് .
അതും ഫിസിക്സ്‌ മാഷ്‌ .
മറ്റൊരു വകുപ്പിലായിരുന്നെങ്കില്‍ ഞാനും ചിലപ്പോള്‍ സത്യം പറയില്ലായിരുന്നു .
പിന്നെ ഇത് കോപ്പി അടി ഒന്നും അല്ല .
മലയാളത്തില്‍ വിവര ശേഖരണം എന്ന് പറയും .
.

Anjana January 21, 2011 at 10:30 PM  

ആതിര,ഹരിത,അനന്യ.

"ലേഖകന്റെ അഭിപ്രായത്തോട് ഞങ്ങള്‍ക്ക് വിയോജിപ്പ് ഉണ്ടായിരുന്നു"

അതെന്തിന് പിന്‍വലിക്കണം ? പറയൂ, തീര്‍ച്ചയായും ഒരുപാടു പേര്‍ക്ക് അതറിയാന്‍ താല്പര്യമുണ്ടാകും.

ബ്ലോഗെഴുത്താണെങ്കിലും നല്ല ധാരണയും ഉള്‍ക്കാഴ്ചയും ഉള്ള ലേഖനമായിട്ടാണ് എനിക്ക് തോന്നിയത്. ലേഖകന്റെ അഭിപ്രായത്തോട് മിക്കവാറും യോജിപ്പാണ് തോന്നിയതും

ആതിര January 22, 2011 at 8:32 AM  

@ അഞ്ജന ചേച്ചി

ലേഖകന്റെ അഭിപ്രായത്തോട് മുഴുവനായും യോജിക്കാന്‍ കഴിയുന്നില്ല എന്നാണ് ഞങ്ങളും ഉദ്ദേശിച്ചത്.ഞങ്ങളുടെ കാഴ്ചപാടില്‍ ഗണിതം ഒരു ശാസ്ത്രം അല്ല മറിച്ച് അത് ശാസ്ത്രത്തിന്റെ ഭാഷയാണ്.
ഗണിതം എന്നത് കല ,ഫിലോസഫി ,അങ്ങിനെ പലതിന്റെയും ഒരു മിശ്രിതം ആണ്.

ശാസ്ത്രത്തില്‍ കൂടുതലും ചെയുന്നത് ഒരു യാഥാര്‍ത്യത്തെ കണ്ടതിനു ശേഷം അതിനു ഒരു വിശദീകരണം ഗണിതത്തിന്റെ സഹായത്തോടെ
നല്ക്കുകയാണ് ചെയുന്നത് എന്നാല്‍ ഗണിതം ഒരു നിശ്ചിത ലക്ഷ്യത്തെ മുന്‍നിര്‍ത്തി അല്ല മുന്നേറുന്നത്.യാത്രയില്‍ പല ലക്ഷ്യങ്ങളും നാമറിയാതെ കീഴടക്കുകയാണ് ചെയുന്നത്.
ഗണിതത്തില്‍ തെളിവുകള്‍ക്ക് ആണ് പ്രാധാന്യം കൊടുക്കുനത് പക്ഷെ മറിച്ച് ശാസ്ത്രത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുനത് പരീക്ഷങ്ങള്‍ക്ക് ആണ്.
തെളിവുകള്‍ കണ്ടെത്താനുള്ള പ്രയത്നം ഒരു പരീക്ഷണമായി കാണാനും കഴിയില്ലലോ
അത് കൊണ്ട് ഗണിതത്തെ പൂര്‍ണമായും ഒരു ശാസ്ത്രം എന്ന് പറയുന്നത് ശരി അല്ല എന്ന് ഞങ്ങളുടെ അഭിപ്രായം.

thoolika January 22, 2011 at 8:33 AM  

[co="brown"]CE SCORE എന്‍ട്രി ഉബുണ്ടുവില്‍ ചെയ്യാമോ? [/co]

വി.കെ. നിസാര്‍ January 22, 2011 at 8:36 AM  

ചെയ്യാമല്ലോ ഫ്രീ,
വിശദമായ പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കാം.

ആതിര January 22, 2011 at 8:57 AM  

വസ്തുനിഷ്ടമായും യുക്തിയുക്തമായും ഒരു വിഷയത്തെ പറ്റി എങ്ങിനെയാണ്‌ ചിന്തിക്കുക എന്നത് മനുഷ്യവര്‍ഗം
അഭിമുഖീകരികേണ്ടി വന്ന ഏറ്റവും വലിയ ബൌധികപ്രശ്നമാണ്‌.പ്രതീകങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് ചിന്താസരണികളെ വ്യക്തമായി ചിത്രീകരിക്കാന്‍ ആകുമെന്നും പ്രപഞ്ച പ്രതിഭാസങ്ങളെ അപഗ്രധികാനും വ്യഖാനികാനും പുതിയ പുതിയ കണ്ടെത്തലുകളിലേക്ക് മനുഷ്യവര്‍ഗത്തെ നയികാനും ആ ചിത്രീകരണം കൂടുതല്‍ സൌകര്യപ്രദമായി ഉപയോഗപെടുതാമെന്നും നീണ്ട ഗണിതത്തിലെ പഠനം വെളിവാക്കിയതോടെ ഗണിതം ശാസ്ത്രത്തിന്റെ ഭാഷയായി.ശാസ്ത്രം ഗണിതമായി മാറി എന്നുപറയുന്നതാവും കൂടുതല്‍ ശരി.

ശാസ്ത്ര രംഗത്തേക്കുള്ള ഗണിതത്തിന്റെ കടന്നു കയറ്റം ഭൌതിക ശാസ്ത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലല്ലോ.ഗണിതത്തിന്റെ ഭാഷ ആദ്യം മനസ്സിലാക്കിയത് സാമ്പത്തിക ശാസ്ത്രം ആണ് .വില ,ആവശ്യം,ലഭ്യത,ഉപയോഗം അങ്ങിനെ പല സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന സങ്കല്പങ്ങളും ഗണിതീയ പ്രതീകങ്ങള്‍ ഉപയോഗിച്ചാണ് ചിത്രീകരിക്കുനത്.
സാമ്പത്തിക ശാസ്ത്രത്തിലെ മുന്നേറ്റങ്ങള്‍ കണ്ടു കൊണ്ട് പിനീട് സാമൂഹിക ശാസ്ത്രങ്ങളില്‍ ,പാരമ്പര്യ ശാസ്ത്രം ,പുരാവസ്തു ശാസ്ത്രം ,ഭാഷാ ശാസ്ത്രം എന്ന് തുടങ്ങി എല്ലാ ശാസ്ത്ര മേഖലകളും ഗണിതത്തിന്റെ ഭാഷ അംഗീകരിക്കുകയും ആ ഭാഷയില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തു.

മേല്പറഞ്ഞ എല്ലാ സാഹചര്യങ്ങളും മുന്‍നിര്‍ത്തി ചിന്തിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലേഖകന്റെ അഭിപ്രായത്തോട് മുഴുവനായും യോജിക്കാന്‍ കഴിഞ്ഞില്ല

ജനാര്‍ദ്ദനന്‍.സി.എം January 22, 2011 at 10:06 AM  

[im]http://3.bp.blogspot.com/_tj9_aOcW4-U/TTkKQ2SgM1I/AAAAAAAAArk/ZV14piSth0A/s150/ramu.png[/im]
[co="red"]ജന്മദിനാശംസകള്‍[/co]
[co="blue"]വലിയ ലോകത്തിലെ ചെറിയ മനുഷ്യന് ജന്മദിനാശംസകള്‍. ഒപ്പം അദ്ദേഹത്തിന്റെ സൃഷ്ടികര്‍ത്താവായ മഹാനായ കലാകാരന്‍ ജി.അരവിന്ദനും എന്റെ പ്രണാമം[/co]

ജനാര്‍ദ്ദനന്‍.സി.എം January 22, 2011 at 10:22 AM  

"Is maths a science ?
Mathematics is not even a science ... math does not have experimentation and it is not really discovering any truth of nature ... all mathematical theorems are tautologies."

ഗണിതം ഒരു ശാസ്ത്രമാണോ?
ശാസ്ത്രം എന്താണെന്നറിഞ്ഞാല്ലല്ലേ ഇതിനു കൃത്യമായ ഉത്തരം നല്‍കാനാവൂ.ഞാന്‍ മുമ്പും കമന്റുകോളങ്ങളില്‍ എഴുതിയിട്ടുള്ളതാണ്, ശാസ്ത്രം പരമമായ സത്യമല്ല. സത്യാന്വേഷണം മാത്രമാണ്. നമുക്കിന്നുവരെ ലഭിച്ച അറിവുവെച്ച് അത് ഇതാണ് എന്നു പറയുവാന്‍ മാത്രമേ നമുക്കു കഴിയുകയുള്ളൂ.
ഗണിതം അനന്തമാണ്. അതുകൊണ്ടു തന്നെ സത്യവും. അതില്‍ നാം മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍ ശാസ്ത്രവും.

ഹോംസ് January 22, 2011 at 10:25 AM  

ജനാര്‍ദ്ദനന്‍ മാഷേ,
സസ്പെന്‍സ് വെളിവാക്കിയത് നന്നായി!
ഞാന്‍ കരുതിയത്, നമ്മുടെ ജോണ്‍മാഷിന്റെ അമ്പതാം പിറന്നാളാണെന്നാണ്!!

Anjana January 22, 2011 at 10:29 AM  

ആതിര,ഹരിത,അനന്യ,

കൊള്ളാം! നിങ്ങളുടെ വിയോജിപ്പിന്റെ കാതല്‍ മനസ്സിലായി, പക്ഷെ ഈ വിയോജിപ്പുകളെ തന്നെയാണ് പ്രസ്തുത ലേഖനത്തിലും വിശകലനം ചെയ്തത് എന്നാണു ലേഖനം വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്.

ഇനിയിപ്പോള്‍ ശാസ്ത്രം എന്ന പദവി ഗണിതത്തിനു അനുവദിച്ചു കിട്ടിയില്ലെങ്കിലും ഗണിതകാരന്മാര്‍ക്ക് വിശേഷിച്ചു സങ്കടമൊന്നും ഉണ്ടാകാന്‍ വഴിയില്ല, ഒരു ചെറു പുഞ്ചിരിയോടെ അവര്‍ മിണ്ടാതിരിക്കാനാണ് സാധ്യത!

Anjana January 22, 2011 at 10:46 AM  

maths blog രാമുവിനെ ഓര്‍ത്തത്‌ അത്ഭുതവും സന്തോഷവും ഒപ്പം നീറുന്ന ഒരു വേദനയും ഉണര്‍ത്തി.

തലയറഞ്ഞു ചിരിക്കുമ്പോഴും തീരാസങ്കടങ്ങളില്‍പ്പെട്ടുഴലുന്ന,വലിയ
ലോകത്തിലെ ചെറിയ മനുഷ്യരെ (അതോ ചെറിയ ലോകത്തിലെ വലിയ മനുഷ്യരോ?) അത് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

[im]http://img208.imageshack.us/img208/1294/ramu.png[/im]

VIJAYAKUMAR M D January 22, 2011 at 11:54 AM  

ആതിിര, ഹരിത, അനന്യ എന്നിവര്‍ അദ്ധ്യാപികമാരാണെന്നായിരുന്നു വിചാരിച്ചരുന്നത്. എന്നാല്‍ അവര്‍ +2 വിദ്യാര്‍ത്ഥിനികളാണെന്ന് എന്റെ മകന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അതുറപ്പിക്കാന് കഴിഞ്ഞു. അവരുടെ സജീവ ഇടപെടലുകള്‍ക്ക് നന്ദി.

ഹോംസ് January 22, 2011 at 12:04 PM  

അപേക്ഷിക്കാതെതന്നെ
വിടുതല്‍ സര്‍ട്ടിഫിക്കറ്റു നല്‍കി
കൊള്ളരുതാത്തവനെന്നു
പുറത്തു ചാപ്പയും കുത്തി
തന്നിഷ്ടപ്രകാരം ചവിട്ടിക്കുഴച്ചൊടുവില്‍
വെള്ളമേറിയതിനു മണ്ണിനത്തെ പഴിച്ച്
സ്വന്തം സൃഷ്ടികളെ തച്ചുടച്ചു
കുപ്പയില്‍ തള്ളാന്‍
എത്ര എളുപ്പം!!!!
പ്രത്യേകിച്ചും ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക്.

കുരുത്തക്കേടിനു ഗ്രേഡിടുമ്പോഴാകട്ടെ
ശമ്പളപരിഷ്ക്കരണത്തിനെന്നതിനെക്കാള്‍
ഐക്യവും,സംഘബോധവും
ഊക്കന്‍വാദമുഖങ്ങളും
സാമൂഹ്യ പ്രതിബദ്ധതയും
ഞങ്ങളിലാളിക്കത്തും....

ഉത്തരംപറയുമ്പോള്‍ തലയുയര്‍ത്തിപ്പിടിക്കുന്നവന്
ഏ പ്ളസ് കൊടുക്കുമെങ്കിലും
തലയുയര്‍ത്തിപ്പിടിച്ച് ചോദ്യം ചോദിക്കുന്നവനെ
ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല...

പുറത്താക്കപ്പെടുന്നവന്റെ
മനോവ്യഥകളാകട്ടെ ഇടവേളകളിലെ
ചായയും ഉണ്ടപ്പൊരിയും പോലെരസകരം....
മേമ്പൊടിക്കൊരു പ്രണയംകൂടിപിടിക്കപ്പെട്ടാല്‍
ഒളികാമറകളെവെല്ലുന്ന കണ്ണുകള്‍ മാത്രമമായി
രൂപാന്തരം പ്രാപിക്കാനൊരു
പ്രത്യേക കഴിവുതന്നെയുണ്ടു ഞങ്ങളില്‍ പലര്‍ക്കും....

തീര്‍ന്നില്ല... കണ്ടതിലപ്പുറം വ്യാഖ്യാനിക്കലും
ഊതിപ്പെരുപ്പിച്ചുണ്ടാക്കിയആകാശക്കപ്പലിലെ
ഗഗനസഞ്ചാരവും സര്‍വ്വസാധാരണം
തന്ത്രപൂര്‍വ്വം കയ്യിലെടുത്തുള്ളുതുരന്ന്
കളങ്കമില്ലാമനസ്സുകള്‍ പെറുക്കിക്കൂട്ടി
എട്ടുകാലിമുട്ടപോലെ തല്ലിപ്പോട്ടിച്ച്,
പുറത്തുചാടുന്ന രഹസ്യക്കുഞ്ഞുങ്ങളെ
പരക്കംപായിച്ചു ചവിട്ടിയരക്കാനും
ഞങ്ങളോളം വൈഭവമുള്ളവര്‍ഇല്ലതന്നെ!


എന്നിട്ടും, പക്ഷേ സമര്‍ത്ഥരായ ഞങ്ങളെപറ്റിച്ച്
ചീറിപ്പറക്കുന്ന ഇരുചക്രവാഹനങ്ങളിലേറി
അനുവാദം ചോദിക്കാതെ ചിലമിടുക്കന്‍മാര്‍
ജീവിതത്തില്‍നിന്നുതന്നെ
ടി സി വാങ്ങിപ്പോകുമ്പോള്‍
ഉത്തരം മുട്ടിയിട്ടും
പിന്‍തിരിഞ്ഞുനോക്കാന്‍തോന്നാത്തത്
എന്തുകൊണ്ടാവാം?????
നീന ശബരീഷിന്റെ ഈ കവിത സകലമാന മാഷന്മാരും നൂറുവട്ടം വായിക്ക്...

thoolika January 22, 2011 at 2:00 PM  

നന്ദി നിസാര്‍ സര്‍ ,
പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

Anonymous January 22, 2011 at 3:35 PM  

പിന്‍തിരിഞ്ഞുനോക്കാന്‍തോന്നാത്തത്
എന്തുകൊണ്ടാവാം?????
നീന ശബരീഷിന്റെ ഈ കവിത സകലമാന മാഷന്മാരും നൂറുവട്ടം വായിക്ക്...

ഈ കവിത വായിച്ചു മനസ്സിലാക്കാന്‍ താങ്കള്‍ക്ക് നൂറു വട്ടം വേണ്ടി വന്നേക്കാം. എന്നാല്‍ അധ്യാപകന് ഒറ്റത്തവണ മതി.താങ്കള്‍ക്കു ഒറ്റ വായനയില്‍ മനസ്സിലാവുന്ന ഒരു കവിത പറയാം. "ആളില്ലാക്കസേരകള്‍- ചെമ്മനം ചാക്കോ"

Krishnan January 26, 2011 at 7:38 PM  

@ അഞ്ജന, ആതിര, അനന്യ, ഹരിത

ഗണിതത്തിന്റെ സ്വഭാവത്തെക്കുറിച്ച് കുറെ മുന്‍പെഴുതിയ ഒരു ലേഖനം ഇവിടെ കൊടുക്കുന്നു

Anjana January 26, 2011 at 11:35 PM  

കൃഷ്ണന്‍ സാര്‍,

ഗണിതകല വായിച്ചു.അതിമനോഹരമായ ലേഖനം. ഗണിതം ശാസ്ത്രമോ കലയോ എന്ന തര്‍ക്കത്തിനുള്ള (സംശയത്തിനുള്ള) മറുപടി സാര്‍ വളരെ വ്യക്തമായി ഇതില്‍ പറഞ്ഞിരിക്കുന്നു. "ഞെട്ടറ്റ് വീഴുന്ന ആപ്പിള്‍ നിലത്തേക്ക് പതിക്കുന്നത് ഭൂമിയുടെ ആകര്‍ഷണ ശക്തികൊണ്ടാണ് എന്ന് ഭൌതികശാസ്ത്രം കണ്ടെത്തുമ്പോള്‍ , അത് താഴെയെത്താന്‍ എടുക്കുന്ന സമയം ഉയരത്തെ 4.9 കൊണ്ട് ഹരിച്ചതിന്റെ വര്‍ഗ്ഗമൂലമാണെന്ന് ഗണിതം കൂട്ടിച്ചേര്‍ക്കുന്നു ". ഗണിതവും ഫിസിക്സും വളരെ ഇഴയടുപ്പമുള്ളതും പരസ്പരം ഒരുപാടു കൊള്ളകൊടുക്കലുകള്‍ നടത്തി മുന്നേറുന്ന ശാസ്തങ്ങള്‍ തന്നെയാണ് എന്ന് പറയുമ്പോള്‍ ഇത്ര മൂര്‍ത്തമായും അതേസമയം വേറിട്ട്‌ നില്‍ക്കുന്നതെവിടെയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സാധിക്കുമെന്ന് കരുതിയില്ല. അതുപോലെതന്നെ ശാസ്ത്രമായും കലയായും ഭിന്നരൂപങ്ങളില്‍ നിലനില്‍ക്കുന്നതില്‍ വൈരുധ്യം കാണേണ്ടതില്ല എന്ന് സൂചിപ്പിച്ചതും (അവസാനത്തെ ഖണ്ഡിക) ഉചിതമായി.

പലപ്പോഴും നാം തന്നെ സൃഷ്ടിച്ച നിര്‍വചനങ്ങളുടെ കെണിയില്‍ നമ്മുടെ തന്നെ അനുഭവങ്ങളും നിരീക്ഷണങ്ങളും പെട്ടുപോകുന്ന അവസ്ഥ ഉണ്ടാകുന്നില്ലേ സാര്‍? ഭൌതികവസ്തുക്കളില്‍ നിന്നുയര്‍ന്നു അമൂര്‍ത്തരൂപങ്ങളുടെ സവിശേഷതകള്‍ വിഷയമാക്കുമ്പോഴും ഇടക്കിടെ ഗണിതം മനുഷ്യന് നേരിട്ട് പ്രയോജനം ചെയ്യുന്ന ചില കാര്യങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഭൂമിയെ തൊടുന്നില്ലേ? "It is no paradox that in our most theoretical moods we may be nearest to our most practical applications" - എന്ന് A.N. Whitehead പറഞ്ഞത് ഗണിതത്തെ സംബന്ധിച്ച് എത്ര ശരി!

Krishnan January 27, 2011 at 7:29 AM  

@ അഞ്ജന റ്റീച്ചര്‍

"പലപ്പോഴും നാം തന്നെ സൃഷ്ടിച്ച നിര്‍വചനങ്ങളുടെ കെണിയില്‍ നമ്മുടെ തന്നെ അനുഭവങ്ങളും നിരീക്ഷണങ്ങളും പെട്ടുപോകുന്ന അവസ്ഥ ഉണ്ടാകുന്നില്ലേ ?"

തീര്‍ച്ചയായും. പല തര്‍ക്കങ്ങളുടേയും കാരണവും ഇതുതന്നെ. തുറന്ന മനസ്സുകള്‍, ഏതു നിര്‍വചനത്തിന്റെയും സിദ്ധാന്തത്തിന്റേയും പരിമിതികള്‍ തിരിച്ചറിയുന്നു. അനുഭവങ്ങളുടേയും, നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ അവ നിരന്തരം നവീകരിക്കുന്നു. വൈരുധ്യങ്ങളുടെ സമന്വയത്തിലൂടെ പുതിയ നിര്‍വചനങ്ങളും സിദ്ധാന്തങ്ങളും ഉണ്ടാക്കുന്നു. ഈ പ്രക്രിയ നിരന്തരം തുടരുന്നു.

ഈ ചലനാവസ്ഥയും, അതുമൂലമുണ്ടാകുന്ന വലിവും താങ്ങാനാവാത്ത മനസ്സുകള്‍ രണ്ടുതരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഒന്നുകില്‍ ചലനത്തെ നിരാകരിച്ചുകൊണ്ട്, ഏതെങ്കിലും സിദ്ധാന്തത്തില്‍ ശാഠ്യത്തോടെ മുറുകെപ്പിടിക്കുന്നു; അല്ലെങ്കില്‍, വൈരുധ്യങ്ങളെ അപ്രസക്തമാക്കുന്ന അതിഭൗതിക സംജ്ഞകളില്‍ അഭയം തേടുന്നു.

unnimaster physics January 27, 2011 at 6:54 PM  

anjana.............. metaphysics ariyumo/////?????

unnimaster physics January 27, 2011 at 7:45 PM  

anjana.............. metaphysics ariyumo/////?????

unnimaster physics January 27, 2011 at 7:53 PM  

uttaram kittiyillaaa
ellaa neucleusum orupole alle shoshikkunathu? ennittende orupole nashikkathathu?
hari'yo,haritha'yo marupadi parayu..

unnimaster physics January 28, 2011 at 5:31 PM  

ORU NEUCLEUS NASIKKUNNA SAMAYAM KONDU ELLAA NEUCLEUS UM NASIKKE..NDATHALLE..???
ARDHAYUSSU... ELLAA NEUCLEUS NUM THULLYAMALLE...??
pinne... enthu pakuthi////???

unnimaster physics January 28, 2011 at 5:32 PM  

There is debate over whether mathematical objects such as numbers and points exist naturally or are human creations. The mathematician Benjamin Peirce called mathematics "the science that draws necessary conclusions". Albert Einstein, on the other hand, stated that "as far as the laws of mathematics refer to reality, they are not certain; and as far as they are certain, they do not refer to reality.IS IT RIGHT///????

unnimaster physics January 28, 2011 at 5:36 PM  

Many contemporary references define mathematics by summarizing its main topics:
"the abstract science which investigates deductively the conclusions implicit in the elementary conceptions of spatial and numerical relations, and which includes as its main divisions geometry, arithmetic, and algebra." Oxford English Dictionary, 1933
"The study of the measurement, properties, and relationships of quantities and sets, using numbers and symbols." American Heritage Dictionary, 2000
These definitions all include relations and other abstractions, and so these definitions are broader than the Aristotelian definition of mathematics as "the science of quantity."[citation needed]
Some mathematicians have attempted to define mathematics under a single principle, such as the study of patterns:
"A mathematician, like a painter or poet, is a maker of patterns. If his patterns are more permanent than theirs, it is because they are made with ideas." G. H. Hardy, 1940.
"Mathematics is the classification and study of all possible patterns." Walter Warwick Sawyer, 1955.
Sawyer goes on to explain in his Prelude to Mathematics that patterns are "any kind of regularity that can be recognized by the mind."
Instead of pattern, some see the primary principle as that of order and structure.
Mathematics is "the science of structure, order, and relation that has evolved from elemental practices of counting, measuring, and describing the shapes of objects." Encyclopaedia Britannica
Others see the defining criterion as that of abstraction:
"Mathematics is a broad-ranging field of study in which the properties and interactions of idealized objects are examined." Wolfram MathWorld
Many people understand mathematics as the study of theorems and axiomatic systems. However, this can be problematic as a definition because it does not describe initial mathematical explorations of new topics, including most of the mathematics done in the 17th and 18th centuries.[2] In their book What is Mathematics?, Courant & Robbins caution against emphasizing the deductive character of mathematics over the driving forces of intuition and construction.
"There is more to mathematics than proof. Indeed, the vast majority of people who earn their living 'doing math' are not engaged in finding proofs at all; their goal is to solve problems to whatever degree of accuracy or certainty is required. While proof remains the ultimate, 'gold standard' for mathematical truth, conclusions reached on the basis of assessing the available evidence have always been a valid part of the mathematical enterprise." Keith Devlin, 2009 IT"S all from sites.... kashtam...

unnimaster physics January 28, 2011 at 5:40 PM  

The hyphenated album title displays Kraftwerk's typical deadpan humour, being a pun on the twin themes of the songs, half being about radioactivity and the other half about activity on the radio. More word plays are evident in the track listing: "Ohm Sweet Ohm", and "Radio Stars", which as a title could refer to pop stars, but upon listening is revealed to be about quasars and pulsars.

unnimaster physics January 28, 2011 at 6:00 PM  

Eighty elements have at least one stable isotope never observed to decay, amounting to a total of about 255 stable isotopes. However, thousands of isotopes have been characterized that are unstable. These radioisotopes decay over time scales ranging from fractions of a second to weeks, years, or billions of years.
The stability of a nucleus is highest when it falls into a certain range or balance of composition of neutrons and protons; too few or too many neutrons may cause it to decay. For example, in beta decay a nitrogen-16 atom (7 protons, 9 neutrons) is converted to an oxygen-16 atom (8 protons, 8 neutrons) within a few seconds of being created. In this decay a neutron in the nitrogen nucleus is converted into a proton and an electron and an antineutrino by the weak nuclear force. The element is transmuted to another element in by acquiring the created proton.
In alpha decay the radioactive element decays by emitting a helium nucleus (2 protons and 2 neutrons), giving another element, plus helium-4. In many cases this process continues through several steps of this kind, including other types of decays, until a stable element is formed.
In gamma decay, a nucleus decays from an excited state into a lower state by emitting a gamma ray. It is then stable. The element is not changed in the process.[clarification needed]
Other more exotic decays are possible (see the main article). For example, in internal conversion decay, the energy from an excited nucleus may be used to eject one of the inner orbital electrons from the atom, in a process which produces high speed electrons, but is not beta decay, and (unlike beta decay) does not transmute one element to another.

Krishnan January 29, 2011 at 5:53 AM  

@ unnimaster physics

After various quotes about mathematics, you say at the end

"IT"S all from sites.... kashtam..."

Why the "kashtam" ?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer