ഇങ്ക് ജറ്റ് പ്രിന്ററില്‍ മഷി നിറക്കുന്ന വിധം

>> Friday, February 11, 2011

ഐസിടി പദ്ധതി പ്രകാരം സ്കൂളുകളില്‍ വിതരണം ചെയ്യപ്പെട്ട ഇങ്ക്ജെറ്റ് പ്രിന്ററുകള്‍ (F2488) പലതും ഇപ്പോള്‍ മഷി കഴിഞ്ഞ് മൂലക്കിരിക്കുകയോ അതല്ലെങ്കില്‍ സ്കാനര്‍ എന്ന രീതിയില്‍ മാത്രം ഉപയോഗിക്കുകയോ ചെയ്യുകയാണ്. എന്നാല്‍ ഈ പ്രിന്ററുകള്‍ ഒരു പക്ഷേ, ലേസര്‍ പ്രിന്ററുകളേക്കാള്‍ ലാഭകരമായി ഉപയോഗിക്കാനാകും. ഇതിലെ കാട്രിഡ്ജില്‍ മഷി നിറക്കുകയാണ് വിദ്യ. ചിലപ്പോള്‍ കുറെയധികം എസ് ഐ ടി സി മാര്‍ക്ക് മഷി നിറക്കാന്‍ അറിയാമായിരിക്കും, അവര്‍ക്കു വേണ്ടി ഈ തരികിട മാര്‍ഗം ഞാന്‍ പറഞ്ഞിട്ടേയില്ല! (അല്ലാത്തവരും ഉള്ളതു കൊണ്ടാണല്ലോ കുറെയെണ്ണം ഉപയോഗിക്കാതിരിക്കുന്നത്.)


1.ഓഫായി ഇരിക്കുന്ന പ്രിന്ററില്‍ നിന്ന് കാട്രിഡ്ജ് ഊരിയെടുക്കുക. ഇത് സാധാരണ ഗതിയില്‍ 818 നമ്പരുള്ളതായിരിക്കും. വിപണിയില്‍ ഇതിന്റെ ഒറിജിനല്‍ എന്നു പറയപ്പെടുന്നതിന് 850 രൂപയ്ക്കടുത്ത് വിലയുണ്ട്. പക്ഷേ, ഇതിന്റെ തന്നെ കോംപാറ്റിബ്ള്‍ സെക്കന്റും കിട്ടും. വില 450 – 500 രൂപ. നമ്മുടെ ആവശ്യത്തിന് ഇതു ധാരാളം മതിയാകും. ഈ കാട്രിഡ്ജിനു മുകളിലുള്ള സ്റ്റിക്കര്‍ പറിച്ചു മാറ്റുക. ഇപ്പോള്‍ മഷിനിറക്കാനുള്ള ദ്വാരം കാണും.
2.ഇനി മഷി വേണം. BKP 80 നമ്പരുള്ള OCP മഷിയാണ് നമുക്ക് വേണ്ടത്. ഒരു കുപ്പി മഷികൊണ്ട് ആയിരക്കണക്കിന് കോപ്പികള്‍ പ്രിന്റ് ചെയ്തെടുക്കാം. വില കുപ്പിക്ക് 150 – 200 രൂപ.

3.ഇനി വേണ്ടത് ഒരു 20 ml സിറിഞ്ചാണ്. ഈ സിറിഞ്ചില്‍ കുപ്പിയില്‍ നിന്ന് ഉദ്ദേശം 10 ml മഷി എടുക്കുക. സിറിഞ്ചില്‍ വായു കുമിളകളുണ്ടെങ്കില്‍ നെഴ്സുമാര്‍ ചെയ്യുന്നതു പോലെ പിസ്റ്റണ്‍ അമര്‍ത്തി പുറത്തു കളയുക. കാട്രിഡ്ജില്‍ 10 ml ല്‍ കൂടുതല്‍ നിറക്കാനാകും. പക്ഷേ, മഷി വളരെ കൂടുതല്‍ ഒഴിച്ച് പുറത്ത് ഒഴുകുന്ന അവസ്ഥയുണ്ടാകുന്നത് അപകടമാണ്. മഷി കയ്യിലുണ്ടെങ്കില്‍ നമുക്ക് പറ്റെ തീരുന്നതിനു മുന്‍പു തന്നെ ഇടക്കിടക്ക് ഒഴിച്ചു കൊടുക്കാമല്ലോ.

4.കാട്രിജിനകത്ത് ഒരു സ്പോഞ്ജാണുള്ളത്. സിറിഞ്ചിന്റെ സൂചി പതുക്കെ ഇതിലേക്ക് കുറച്ചു മാത്രം താഴ്ത്തി മഷി 10 ml അതിലേക്ക് വീഴ്ത്തുക. സൂചി സ്പോഞ്ചില്‍ തട്ടിയാല്‍ നമുക്ക് അറിയാന്‍ സാധിക്കുമല്ലോ. കൂടുതല്‍ താഴ്ത്തരുത്.

5.ഇനി ഈ ദ്വാരത്തില്‍ ഒരു സെല്ലോടേപ്പ് ഒട്ടിക്കാം. കാട്രിഡ്ജ് തിരിച്ചു വെച്ചു സ്റ്റാര്‍ട്ടു ചെയ്തു പ്രിന്റിങ് തുടങ്ങിക്കോളൂ. വായു കുമിളകളുണ്ട് എന്നു തോന്നിയാല്‍ ദ്വാരത്തില്‍, മഷി താഴെ ഹെഡില്‍ കുറച്ചു കിനിഞ്ഞു വരത്തക്കവിധം വായമര്‍ത്തി ഊതുക. അതു കഴിഞ്ഞ് മഷി കട്ട പിടിച്ച് ഇരിക്കാത്തവിധം ഹെഡ് നന്നായി ക്ലീന്‍ ചെയ്യണം. തുടര്‍ന്നുപയോഗിക്കാന്‍ സിറിഞ്ച് മഷി കട്ട കെട്ടാതെ സൂക്ഷിച്ചു വെക്കണം.

കടപ്പാട് : എനിക്ക് ഈ വിദ്യ വിശദമായി ഡെമോ ചെയ്തു തന്നെ വേങ്ങൂര്‍ ഹൈസ്കൂളിലെ അജിത്ത് മാസ്റ്റര്‍ക്ക്.
അനുബന്ധം:
ലേസര്‍ ജെറ്റ് പ്രിന്ററുകള്‍ 3000 പേജുകള്‍ കഴിഞ്ഞ് പ്രിന്റെടുക്കാന്‍ കഴിയാതെ ബ്ലോക്കായിരിക്കുന്നതും നമുക്ക് എളുപ്പത്തില്‍ ശരിയാക്കിയെടുക്കാം.

1.വിന്‍ഡോസ് ഉള്ള ഒരു സിസ്റ്റത്തില്‍ പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
2.ഇനി മാത്സ് ബ്ലോഗിന്റെ ഡൗണ്‍ലോഡ്സില്‍ നിന്നും ഇതു സംബന്ധിച്ച ഫോള്‍ഡര്‍ എടുക്കുക. ഇതിലെ ഉള്ളടക്കം മാത്രം വിന്‍ഡോസ് ഡെസ്ക്ക്ടോപ്പില്‍ പേസ്റ്റു ചെയ്തു അതിലുള്ള .dat ഫയലിനെ .exe ആയി പുനര്‍നാമകരണം ചെയ്യുക.
3.ഇനി ഈ ഫയലുകളുടെ കൂടെയുള്ള നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ ഒരു തവണ വായിച്ചു കഴിഞ്ഞ ശേഷം മാത്രം ഓരോന്നായി ചെയ്തു നോക്കുക. പതുക്കെ എന്നതു മറക്കരുത്. വിജയിക്കും തീര്‍ച്ച. ഹോ, കഴിഞ്ഞതോ കഴിഞ്ഞു, ഇനി ഒരു തവണ കൂടെ വിന്‍ഡോസ് ഉപയോഗിക്കാതിരിക്കുക. ആ സിസ്റ്റം ഫോര്‍മാറ്റു ചെയ്തു ശുദ്ധി വരുത്തിയാല്‍ വളരെ നന്നായി.
പ്രദീപ് മാട്ടറ

61 comments:

Manoj മനോജ് February 14, 2011 at 6:04 AM  

അദ്ധ്യാപകരായാല്‍ ഇങ്ങനെ വേണം. കുട്ടികളെ ചെറുതിലേ ഉഡായിപ്പ് പഠിപ്പിച്ച് വിടുക. ;) എത്തിക്സ് എന്ന സാധനം അദ്ധ്യാപകര്‍ക്കെങ്കിലും വേണ്ടേ!

പണ്ട് മഷി നിറച്ച് തരുന്ന കടക്കാരന്‍ നമ്മള്‍ കാണാതെയാണ് നിറയ്ക്കുന്നത്. നമ്മള്‍ പഠിച്ചാല്‍ പിന്നെ അയാള്‍ക്ക് എന്ത് ലാഭം. ഒടുവില്‍ ഒരു ദിവസം കടയിലെ സഹായി കടയുടെ മുന്‍ വശത്ത് നിന്ന് നിറയ്ക്കുന്നത് കണ്ട ശേഷം ആ കടയിലേയ്ക്കേ പോയിട്ടില്ല :)

പിന്നെ എല്ലാ തരം കാറ്റ് റിഡ്ജും ഇത് പോലെ നിറയ്ക്കുവാന്‍ കഴിയുമോ!!!

ലുട്ടു February 14, 2011 at 6:12 AM  

ഹമ്മേ......ഇത്ര എളുപ്പമായിരുന്നൊ? മഷി നിറയ്ക്കാൻ വിലകൂടിയ ഉപകരണങ്ങൾ വേണം എന്നായിരുന്നു എന്റെ വിചാരം നന്ദി

vijayan February 14, 2011 at 7:07 AM  

ഇനി മൂലയിലിരിക്കുന്ന പ്രിന്റെരുകളൊക്കെ പുറത്തു വരും . ഇത് പോലുള്ള പോസ്റ്റ്‌ പബ്ലിഷ് ചെയ്താല്‍
കച്ചവടക്കാരോക്കെ കട പൂട്ടി പോകേണ്ടിവരും. പോസ്റ്റിനു നന്ദി .

Free February 14, 2011 at 7:08 AM  

ഹോ, കഴിഞ്ഞതോ കഴിഞ്ഞു, ഇനി ഒരു തവണ കൂടെ വിന്‍ഡോസ് ഉപയോഗിക്കാതിരിക്കുക. ആ സിസ്റ്റം ഫോര്‍മാറ്റു ചെയ്തു ശുദ്ധി വരുത്തിയാല്‍ വളരെ നന്നായി.

അത് ശരി കാര്യം കണ്ടുകഴിഞ്ഞാല്‍ വിന്‍ഡോസ് അശുദ്ധമായി .
ഇതിനു നാടന്‍ ഭാഷയില്‍ പറയുന്ന പേര് വേറെയാണ് .

Sasimohanan February 14, 2011 at 7:09 AM  

Cannon LBP 2900tekÀ {]n³dÀ tSmWÀ do^nÃn§v coXn hnhcn¨p Xcptam?
(Font ML-TT Karthika)

Free February 14, 2011 at 7:15 AM  

ഇങ്ങനെ മഷി നിറയ്ക്കുന്നത് രണ്ടോ മൂന്നോ പ്രാവശ്യം മതി .
അതിനു ശേഷം catridge തീര്‍ച്ചയായും മാറ്റണം .
അല്ലെങ്കില്‍ മഷി ഓവര്‍ ഫ്ലോ ചെയ്യും .
ഹെഡ് പോകും തീര്‍ച്ച .
അല്പം പ്രാക്ടീസ് ഉണ്ടെങ്കിലെ ഈ പണിയ്ക്ക് പോകാവൂ .

Sasimohanan February 14, 2011 at 7:20 AM  

cannon LBP 2900 laser printeril ink nirakkuvanulla vidya vivarichu tharumo

ittyci February 14, 2011 at 7:37 AM  

ഇനി മാത്സ് ബ്ലോഗിന്റെ ഡൗണ്‍ലോഡ്സില്‍ നിന്നും ഇതു സംബന്ധിച്ച ഫോള്‍ഡര്‍ എടുക്കുക.
I didn't find the folder in downloads

ജനാര്‍ദ്ദനന്‍.സി.എം February 14, 2011 at 7:58 AM  

@ Sasimohanan
cannon LBP 2900 laser printeril ink nirakkuvanulla vidya vivarichu tharumo

ലേസര്‍ പ്രിന്ററില്‍ കാട്രിഡ്ജില്‍ മഷിയല്ല ടോണറാണ് നിറയ്ക്കുന്നത്. അതു വിശദമായി കുട്ടിമെക്കാനിക്ക് എന്ന പോസ്റ്റില്‍ മുമ്പ് വിശദമായി പറഞ്ഞിട്ടുണ്ട്. നോക്കുമല്ലോ?

ഇങ്ക് കാട്രിഡ്ജുകളില്‍ മഷിനിറക്കല്‍ ഞാന്‍ കഴിഞ്ഞ പത്തു വര്ഷമായി ചെയ്തു വരികയാണ്. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഇവയാണ്.
1.ശീലിച്ചു കഴിയുമ്പോള്‍ കാട്രിഡ്ജിന്റെ സ്റ്റിക്കര്‍ പെളിച്ചുമാറാറാതെ നീഡില്‍കോണ്ട് യഥാസ്ഥാനത്ത് ഒരു തുളയിട്ടാല്‍ മതി.
2.വായുകുമിളകള്‍ കയറാതിരിക്കാന്‍- സിറിഞ്ഞ്ചില്‍ പത്തിനുപകരം രണ്ടോമൂന്നോ ​എം.എല്‍ മഷി കൂടുതല്‍ എടുക്കുക. കാട്രിഡ്ജിലേക്ക് നമുക്കാവശ്യമുള്ളത് മാത്രം വീഴ്ത്തുക. ബാക്കി വരുന്നത് കുപ്പിയിലേക്ക് തന്നെ ഒഴിച്ചാല്‍ മതി.
3. കാട്രിഡ്ജ് കയ്യിലെടുകകുമ്പോള്‍ അതിന്റെ ഹെഡും കണക്ഷന്‍ പാനലും കൈകൊണ്ട് തൊടാതിരിക്കുക. അഴുക്കോ എണ്ണയോ പറ്റിയാല്‍ കാട്രിഡ്ജ് ഉപയോഗശൂന്യമാവാനുള്ള ചാന്‍സ് കൂടുതലാണ്.
4. ഇവയെല്ലാം നന്നായി ശീലിച്ചു കഴിഞ്ഞാല്‍ പിന്നീട് കാട്രിഡ്ജ് ഊരിയെടുക്കാതെ തന്നെ സിറിഞ്ച് ഉപയോഗിച്ച് നിറക്കാന്‍ നമുക്ക് കഴിയും.ഞാനിപ്പോള്‍ അങ്ങനെയാണ് ചെയ്യുന്നത്.
5.പ്രിന്റര്‍ ദീര്‍ഘകാലം ഉപയോഗിക്കാതെ ഇടാന്‍ ഇടവരുത്തരുത്. ഇടയ്ക്കൊക്കെ എന്തങ്കിലും പ്രിന്റു ചെയ്യുക

ഗീതാസുധി February 14, 2011 at 7:59 AM  

ഇതല്ലേ ഇട്ടിസാറേ..?

tim February 14, 2011 at 11:11 AM  

canon lbp 1210 configure ചെയ്യാനുള്ള മാര്‍ഗം പറഞ്ഞുതരുമോ
ബഷീര്‍ മാസ്റ്റര്‍ TIMGHSSNADAPURAM

കാഡ് ഉപയോക്താവ് February 14, 2011 at 2:58 PM  

വൃത്തത്തിലെ ഒരു വ്യാസത്തിന്റെ അഗ്രബിന്ദുക്കളെ വൃത്തത്തിലെ മറ്റൊരു ബിന്ദുവുമായി യോജിപ്പിച്ചാൽ കിട്ടുന്ന കോൺ മട്ടമാണ്‌.
Class 8. Lesson-1
In a Circle, the angle formed by joining the endpoints of a diameter with another point on the circle, is a right angle.
009_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം9_ SemiCircle_and_RightAngle

santhosh.v February 14, 2011 at 3:09 PM  

വളരെ നന്ദി...പക്ഷെ വിന്‍ഡോസിനെപ്പറ്റി.......പാലം കടക്കുവോളം നാരായണാ....അല്ലേ....ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന നിലയില്‍ ഉബുണ്ടുവിന്റെ പരിമിതികള്‍ മറികടക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടത് ?
അതിനു വേണ്ടി വിന്‍ഡോസിനെ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു.

Anonymous February 14, 2011 at 3:50 PM  

Microsoft കുത്തക തന്നെ. സമ്മതിച്ചു. പക്ഷെ, computer ഇത്രത്തോളം ജനകീയമാക്കിയതിന്റെ പങ്ക് വിസ്മരിച്ചുകൂട. Microsoft എന്റെ അമ്മായിച്ചൻ ഒന്നുമല്ല. എന്നാലും 1990മുതൽ ഇന്നോളം ഒരു പാട് softwares ഒറിജനലും വ്യാജനും ഉപയോഗിച്ചു പഠിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.

കാഡ് ഉപയോക്താവ് February 14, 2011 at 4:34 PM  

മഷി ഉണങ്ങി കട്ടപിടിച്ചിട്ടുണ്ടെങ്കിൽ, ഒരു കപ്പിൽ തിളച്ച വെള്ളം എടുത്ത് , അതിനു മുകളിൽ nozzle വരത്തക്കവിധം 30 സെക്കന്റ് പിടിക്കുക.ആവി മാത്രം കൊള്ളിക്കുക. വെള്ളത്തിൽ മുട്ടരുത്. എന്നിട്ട്, ഒരു tissue paper ൽ മുട്ടിച്ചു ഒപ്പിയെടുക്കുക. ഒന്നു രണ്ട് പ്രാവശ്യം ഇങ്ങിനെ ചെയ്താൽ അടഞ്ഞിരിക്കുന്ന സുഷിരം തുറക്കും. ബാക്കി കാര്യം ഭാഗ്യം പോലെ ! കളയുന്നതിനു മുന്നേ ഒന്നു പരീക്ഷിച്ചു നോക്കൂ.
HP catridge ആണ്‌ ചിത്രത്തിൽ ഉള്ളത്. സാധാരണ ഒരു മാസം അടുപ്പിച്ച് ഉപയോഗിക്കാതിരുന്നാൽ കട്ടപിടിച്ചു ink firing ശരിയാവാതെ വരുമ്പോൾ മാത്രം പരീക്ഷിച്ചു നോക്കുക.
[im]http://4.bp.blogspot.com/-tvXACzCaixE/TVkLML4_X5I/AAAAAAAAAXI/imY4WkTEs5c/s320/catridgevpour.jpg
[/im]

[im]http://4.bp.blogspot.com/-Lhid9yw5Y6o/TVkLf6v5CXI/AAAAAAAAAXM/ZH-yxRyhVhU/s320/catridge-tissue.jpg[/m]

കാഡ് ഉപയോക്താവ് February 14, 2011 at 4:35 PM  

[im]http://4.bp.blogspot.com/-Lhid9yw5Y6o/TVkLf6v5CXI/AAAAAAAAAXM/ZH-yxRyhVhU/s320/catridge-tissue.jpg[/im]

പ്രദീപ് മാട്ടര February 14, 2011 at 5:04 PM  

സാംസങ്ങ് പ്രിന്ററിന്റെ ഡ്രൈവര്‍ 3000 കൗണ്ടു വരുമ്പോള്‍ ലോക്കാകത്തക്ക വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ഡ്രൈവറിലുള്ള കൗണ്ടിനെ ഡീഫോള്‍ട്ട് സെറ്റപ്പിലേക്ക് കൊണ്ടു വരുകയാണല്ലോ നമ്മുടെ ആവശ്യം. അതിനുവേണ്ടിയുള്ളതാണ് ഈ സോഫ്റ്റ്‌വേര്‍. അത് നിര്‍മ്മിച്ച തരികിട പാര്‍ട്ടി വിന്‍ഡോസില്‍ പ്രവര്‍ത്തിക്കത്തക്ക വിധമാണ് നിര്‍മ്മിച്ചത്. സ്കൂളുകളിലുള്ള പ്രിന്ററുകള്‍ ഏതു വിധവും പ്രവര്‍ത്തിപ്പിക്കാന്‍ നാം ശീലിക്കേണ്ടേ ? (ശീലിക്കും, അതുകൊണ്ടാണല്ലോ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഉണ്ടാകുന്നത്. അതിനും പറ്റിയില്ലെങ്കില്‍ പ്രിന്ററുകള്‍ പേപ്പര്‍ വെയ്റ്റ് ആയി ഉപയോഗിക്കാനെങ്കിലും നമുക്ക് പറ്റണം (see www.openprinting.org) – പരിഷത്തിന്റെ ചൂടാറാപ്പെട്ടിയില്‍ കോഴിയെ പൊരുന്ന വെക്കുന്നതു പോലെ (ഹൗ, ഹെന്തൊരു, മള്‍ട്ടിപ്പ്ള്‍ ഇന്റലിജന്‍സ് അല്ലേ ?) ലിനക്സിലൊരാള്‍ ഇത് ചെയ്യുന്നതു വരെ കാത്തു നില്‍ക്കാന്‍ നേരമില്ല. നോക്കിക്കോളൂ, ഇന്നില്ലങ്കില്‍ നാളെ, നമ്മുടെ ഹൈസ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളതു ചെയ്യും. അതുവരെ നിങ്ങളെന്നെ ചീത്ത വിളിച്ചോളൂ, പക്ഷേ, പ്രിന്റര്‍ മൂലക്കിരിക്കുന്നുണ്ടെങ്കില്‍ ചെയ്തു നോക്കാന്‍ മടിക്കരുത്.

Free February 14, 2011 at 7:50 PM  

.

പ്രദീപ്‌ മാട്ടര സാറേ ,
അപ്പോള്‍ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ അല്ലേ?
പരിഷത്തിന്റെ ചൂടാറാപ്പെട്ടിയില്‍ കോഴിയെ ആണോ കോഴിമുട്ടയെ ആണോ പൊരുന്ന വെയ്ക്കുന്നത് ?


.

Krishnan February 14, 2011 at 7:58 PM  

Free Software എന്ന ആശയം തന്നെ സ്റ്റാള്‍മാന്‌ തോന്നാന്‍ കാരണവും ഒരു printer പ്രശ്നമായിരുന്നു !
ഇവിടെ നോക്കുക

. February 14, 2011 at 8:12 PM  
This comment has been removed by the author.
. February 14, 2011 at 8:14 PM  

ഇവിടെ പറഞ്ഞിരിക്കുന്നത് ബ്ലാക്ക്‌ catridge ല്‍ മഷി നിറയ്ക്കുന്ന രീതിയല്ലേ
tri color catridge ല്‍ എങ്ങനെയാണ് മഷി നിറയ്ക്കേണ്ടത് ?

vellani surendran February 14, 2011 at 8:24 PM  

mashi nirakkunna vidya kalakki mashe!175/- rupayollam varum mashi nirakkan,ennalo athottum sariyavulla,ee sangathi onnu nokkatte sariyayal kasu labham.mashkku ente vaka oru poochendu

പ്രദീപ് മാട്ടര February 14, 2011 at 8:53 PM  

കോഴിമുട്ടയെയാണ് പൊരുന്ന വെയ്ക്കേണ്ടത് എങ്കില്‍ അങ്ങനെ തന്നെ ആയിക്കോട്ടെ, എനിക്കതിലൊട്ടും വിരോധമില്ല. പക്ഷേ, ഞങ്ങളുടെ നാട്ടില്‍ കോഴിയ്ക്കാണ് അങ്ങനെയുള്ള ഒരു സമയം ഉണ്ടാകുന്നത് എന്നാണ് എന്റെ ധാരണ. പരിഷത്തിനോടെനിക്കൊട്ടും വിരോധമില്ല കേട്ടോ, പഴയ പരിഷത്ത് സുഹൃത്തുക്കള്‍ ക്ഷമിക്കട്ടെ.

Free February 14, 2011 at 9:44 PM  

സുഹൃത്ത് പരിഷകള്‍ എന്നല്ലല്ലോ ഉദ്ദേശിച്ചത്

rafeekhpv February 14, 2011 at 10:40 PM  

I AM VERY HAPPY TO KNOW THIS METHOD.I GAVE 2 TIMES RS. 150/- EACH TO THE SHOPPER FOR REFILLING.
THANKS..............

Sasimohanan February 15, 2011 at 6:22 AM  

samsung printerinte catridgum cannon printerinte catridgum randu tharathilullathanu .catridge open cheyyvan sadhikkunnilla.ithanu prasnam

Sankaran mash February 15, 2011 at 9:19 AM  

ഇത്ര എളുപ്പമാണ് കാട്രിഡ്ജ് നിറയ്ക്കാനെന്ന് അറിഞ്ഞില്ല. പ്രദീപ് മാട്ടര സാറിന് നന്ദി.

JOHN P A February 15, 2011 at 1:32 PM  

3KVA UPS ന്റെ വയറിങ്ങിനെക്കുറിച്ചറിഞ്ഞു. ഇപ്രാവശ്യം ജനറേറ്ററാണ് കിട്ടുന്നത് . അതിന് ഇതുപോലെ പ്രത്യേക വയറിങ്ങ് വല്ലതുമുണ്ടോ? എന്തോക്കയാണ് ചെയ്യേണടതെന്ന് ഒന്നു പറഞ്ഞുതരാമോ?

chempakasseril February 15, 2011 at 9:46 PM  

ജനാര്‍ദ്ദനന്‍സാര്‍
"ലേസര്‍ പ്രിന്ററില്‍ കാട്രിഡ്ജില്‍ മഷിയല്ല ടോണറാണ് നിറയ്ക്കുന്നത്. അതു വിശദമായി കുട്ടിമെക്കാനിക്ക് എന്ന പോസ്റ്റില്‍ മുമ്പ് വിശദമായി പറഞ്ഞിട്ടുണ്ട്.""കുട്ടിമെക്കാനിക്ക്" എവിടെ കിടക്കുന്നു.തിര‍ഞ്ഞിട്ടു കിട്ടിയില്ലല്ലോ സാര്‍.സാറിന്റെ കമന്റില്‍ ഒരു ലിങ്കു നല്‍കുമോ?

ചിക്കു February 15, 2011 at 9:48 PM  

.

സര്‍ക്കുലര്‍ കണ്ടപ്പോ ഒരു സംശയം..
എട്ടാം ക്ലാസിലെ ഐ.ടി പ്രാക്ടിക്കല്‍ ഉബുണ്ടുവില്‍ ചെയ്യാന്‍ പാടില്ലേ..?

ഗ്നൂ ലിനക്സിലല്ലല്ലോ എട്ടിലെ പഠനം..

വി.കെ. നിസാര്‍ February 15, 2011 at 9:48 PM  

ഇതാ സാര്‍

chempakasseril February 15, 2011 at 10:16 PM  

എനിക്കു ഭയങ്കര അത്ഭുതം. എന്നാ സ്പീഡിലാ മറുപടി.വളരെ നന്ദി നിസാര്‍ സാര്‍

Free February 15, 2011 at 10:37 PM  

ഭയങ്കരം എന്ന വാക്കിന്റെ അര്‍ത്ഥം ' ഭയമുണ്ടാക്കുന്ന ', ' ആപത്കരമായ ' , എന്നൊക്കെയാണ് .
അതുകൊണ്ട് ഭയങ്കര അത്ഭുതം , ഭയങ്കര സന്തോഷം എന്നൊക്കെ പറയുന്നത് ശരിയല്ല .
കുട്ടികളും കൂടി വായിക്കുന്ന ബ്ലോഗ്‌ അല്ലെ .
ശരിയല്ലേ ജനാര്‍ദ്ദനന്‍ സാറേ ?

Babu Jacob February 15, 2011 at 11:18 PM  

''നിങ്ങളുടെ പ്രയോഗം തെറ്റ്.....തെറ്റ്.....തെറ്റ്. ഭയങ്കരം എന്നാല്‍ ഭയം അങ്കുരിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥം. നിങ്ങളുടെ പ്രയോഗം ഭാഷാപരമായി തെറ്റാണ്''
ഭാഷാ പണ്ഡിതന്‍ മൂന്നാമതും അയാളെ ഉപദേശിച്ചു. ദേഷ്യം ഉള്ളിലൊതുക്കിക്കൊണ്ട് അപരിചിതനായ ഭാഷാ പണ്ഡിതനെ അയാള്‍ വീണ്ടും രൂക്ഷമായി നോക്കി. അപ്പോഴേക്കും അടുത്ത പാട്ട് തുടങ്ങിയിരുന്നു. പാട്ട് കഴിഞ്ഞപ്പോള്‍ ആവേശത്തോടെ കയ്യടിച്ചുകൊണ്ട് അയാള്‍ വീണ്ടും പറഞ്ഞു.
''അതിലേറെ ഭയങ്കരം. ഈ കുട്ടിയും ഭയങ്കര പാട്ടുകാരി തന്നെ.!''
''സുഹൃത്തേ, ഭയങ്കരം എന്നാല്‍ ഭയം ജനിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥമെന്ന് ഞാന്‍ എത്ര തവണ നിങ്ങളോടു പറഞ്ഞു. പാട്ട് കേട്ട് നിങ്ങള്‍ പേടിച്ചെന്നോ? അര്‍ത്ഥമറിഞ്ഞു വേണം വാക്കുകള്‍ പ്രയോഗിക്കാന്‍......''
പറഞ്ഞു തീരുന്നതിന് മുമ്പ് 'ഠേ' എന്നൊരു ശബ്ദം! അടി കിട്ടിയ ഭാഗം തടവിക്കൊണ്ട് ഭാഷാ പണ്ഡിതന്‍ പറഞ്ഞു:
'' ഹൗ! നല്ല വേദന!! ''
ഉള്ളില്‍ ചിരിയോടെ അയാള്‍ ഭാഷാ പണ്ഡിതനോടു പറഞ്ഞു:
'' അര്‍ത്ഥമറിഞ്ഞാണ് വാക്കുകള്‍ പ്രയോഗിക്കേണ്ടത്. വേദനയെങ്ങനെ നല്ല വേദനയാകും? 'ഭയങ്കര വേദന' എന്നതാണ് ശരിയായ പ്രയോഗം ''

കടപ്പാട് :-
മിനിക്കഥ ശങ്കരനാരായണന്‍ മലപ്പുറം
&
കേരള കൗമുദി ആഴ്ചപ്പതിപ്പ്, 12.04.2008.

chempakasseril February 16, 2011 at 8:13 AM  

sorry."ഭയങ്കര" തെറ്റാണ് ഞാന്‍ വരുത്തിയത്.മറുപടി വരികള്‍ക്കിടയില്‍ ഒളിപ്പിച്ച കഥ ചേര്‍ത്ത ബാബു സാറിന് അഭിനന്ദനം.ചര്‍ച്ചകള്‍.... ഭയങ്കര ഓ sorry ബഹു രസവും

rejil vasudevan February 16, 2011 at 11:00 AM  

hello to all=annikku malayalathil type cheyyan ariyilla -happy to be here -and to know about filling inkjet cartridge--nice comments -pinne kannam

Anonymous February 16, 2011 at 11:28 AM  

sslc 2011 പരീക്ഷ ​എഴുത്തുന്ന വിദ്യാര്‍ത്ഥിയുടെ admission number തെറ്റായി checklistil രേഖപ്പെടുത്തിയിരിക്കുന്നു തിരുത്തി കിട്ടാന്‍ അപേക്ഷിച്ചിട്ടും തിരുത്തിയാതായി listil കാണുന്നില്ല. ഇത് തിരുത്തി കിട്ടാന്‍ ഇനി എന്തു ചെയ്യണം?

Hari | (Maths) February 16, 2011 at 2:08 PM  

@ Survey,

ഇക്കാര്യം ചൂണ്ടിക്കാട്ടി പരീക്ഷാഭവനിലേക്ക് ഒരു കത്തെഴുതുക. ഇതു മാത്രമേ ഇപ്പോള്‍ നിര്‍വ്വാഹമുള്ളൂവെന്നാണ് അന്വേഷിച്ചതില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

ജനാര്‍ദ്ദനന്‍.സി.എം February 16, 2011 at 8:46 PM  

[co="violet"]കിട്ടി, കിട്ടി അതു കിട്ടി[/co]

[im]http://1.bp.blogspot.com/-gyubod-LUlo/TVvpmJXcMhI/AAAAAAAAAvA/Es1AXvmuDDs/s320/kkkkk.png[/im]

പാവത്താൻ February 16, 2011 at 9:19 PM  

ഇപ്പോള്‍ നന്ദി പറയാന്‍ മാത്രം വന്നതാണ്. ഒന്നുചെയ്തു നോക്കട്ടെ എന്നിട്ടു വിവരമറിയിക്കാം.:-)

Citadel February 16, 2011 at 9:38 PM  

"to join a channel....." i got the sms.i would like to know whether the channel service is chargeble or not

Citadel February 16, 2011 at 9:40 PM  

"to join a channel....." i got the sms.i would like to know whether the channel service is chargeble or not.how will i get the answer to my doubt

Anonymous February 16, 2011 at 9:52 PM  

Dear Citadel,
The SMS Service is absolutely free.
No hidden charges for the information.

sm kalichanadukkam February 16, 2011 at 10:31 PM  

samsung ml1640 -could not reset to default settings using the above method the .fls file could not drag on the .exe file . from the 6 th step it didnot work.-help

മലയാളി February 16, 2011 at 11:32 PM  

അവസാനം പ്രിന്ററില്‍ മഷി നിറക്കുന്നത് ചര്‍ച്ച ചെയ്യാനാണ് ഗണിത ബ്ലോഗിന്റെ വിധി!
സാധാരണ നിലയില്‍ കമ്പ്യുട്ടര്‍ കാര്യങ്ങള്‍ ആവശ്യം വരുമ്പോള്‍ ആരും സ്വയം മനസ്സിലാക്കും. ഇതിനു ഇത്രമാത്രം സമയവും സ്ഥലവും പ്രാധാന്യവും അനുവദിക്കുന്നത് എന്തിനാണാവോ!
ഭയങ്കരം തന്നെ.

Free February 17, 2011 at 8:06 AM  

അത് പിന്നെ അങ്ങനെയൊക്കെ അല്ലെ സാര്‍ കാര്യങ്ങള്‍ .
പോസ്റ്റ്‌ ഇട്ടു രണ്ടു മൂന്നു ദിവസങ്ങള്‍ ഭയങ്കര അഭിനന്ദനം ആയിരിക്കും .
അതിലെ കാര്യങ്ങള്‍ ഒക്കെ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ഭയങ്കര പരിഹാസവും .
എന്തായാലും ഇത്തരം നന്ദികേടുകള്‍ ഭയങ്കര മോശം തന്നെ .

TOM February 17, 2011 at 8:58 AM  

Please Upakarm cheyyunnavare kaliyakkanda...Ellavarkkum orupole arivundakilla..Pavangalum kazhinjotte...!

ajay February 17, 2011 at 10:19 AM  

printer മഷി നിറയ്കുന്നതും പഠിക്കണ്ടെ അറിയാത്തവര്‍ കൂടുതലാണെ

കാഡ് ഉപയോക്താവ് February 17, 2011 at 1:19 PM  

[im]http://3.bp.blogspot.com/-jzsopXbNajE/TVzSENzCF1I/AAAAAAAAAXo/Ms1jQNMDqpU/s1600/normalization-plus-2-2.jpg[/im]

കാഡ് ഉപയോക്താവ് February 17, 2011 at 1:21 PM  

[im]http://1.bp.blogspot.com/-jmuxqRRjeKE/TVzTJ7w5DbI/AAAAAAAAAXs/aK2Kw8GVdv4/s1600/normalization-plus-1-2.jpg[/im]

Manmohan February 17, 2011 at 2:44 PM  

മലയാളിയുടെ അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്നത് ഇക്കാലത്തും പ്രാധാന്യമുള്ള ഒരു പഴഞ്ചൊല്ലാണ്.

മലയാളി February 17, 2011 at 3:35 PM  

പറയാനുള്ളത് പറഞ്ഞു. പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.

പ്രദീപ്‌ മാട്ടറ സാറിന് തന്നെ മികച്ചരീതിയില്‍ പലതും ഇവിടെ ചെയ്യാനുണ്ട് എന്നു വിശ്വസിക്കുന്നു, അദ്ദേഹത്തെകൊണ്ട് അത് ചെയ്യിക്കുന്നതിലാണ് ബ്ലോഗിന്റെ മിടുക്ക്.അല്ലാതെ ജനാര്‍ദ്ധനന്‍ സാര്‍ പത്തുകൊല്ലം മുന്‍പ് പയറ്റാന്‍ തുടങ്ങിയ വിദ്യ പ്രദീപ്‌ മാട്ടറ സാരിനെക്കൊണ്ട് എഴുതിച്ചു അദ്ദേഹത്തെ മിനക്കെടുത്തെണ്ട കാര്യമില്ലായിരുന്നു.

കാഡ് ഉപയോക്താവ് February 17, 2011 at 6:28 PM  

ഒരാൾ ഒരു പോസ്റ്റ് തയ്യാറാക്കാൻ എത്രമാത്രം അധ്വാനം അതിനു വേണ്ടിവരും എന്ന് എല്ലാവർക്കും അറിയാം. ഒരു വിഷയം ആര്‌ അവതരിപ്പിച്ചാലും വേണ്ടില്ല, ഒരാൾക്കെങ്കിലും പ്രയോജനം കിട്ടിയാൽ അത്രയും നല്ലത്. ഇവിടെത്തെ ഓരോ പോസ്റ്റിനും പിന്നിലുള്ളവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഒരാളുടെ അറിവു പങ്കുവെക്കുന്നത് അഭിനന്ദിക്കുകയല്ലേ വേണ്ടത്. ഒരാളെ "മിനക്കെടുത്തെണ്ട കാര്യമില്ലായിരുന്നു" എന്നത്‌, അത് തയ്യാറാക്കുന്ന ആളല്ലേ തീരുമാനിക്കേണ്ടത്?.മലായാളിക്കു പറ്റുന്നത്.. അറിയുന്നത്... എന്താണോ അത് പങ്കു വെക്കൂ.

James Bond 007 February 17, 2011 at 7:08 PM  

മേല്‍ കമന്റിന് ഒരു കീഴൊപ്പ്.

ബ്ലോഗുണ്ണി/Blog Baby February 18, 2011 at 12:14 PM  

ഹൂ..ഒരു കുപ്പിക്ക് 150 രൂപ കടക്കാര്‍ ഒരുതവണ നിറക്കുന്നതിന് 250 രൂപ...ഈ വിദ്യ നേരത്തേ മനസിലാക്കിയത് കൊണ്ട് എനിക്ക് ധനലാഭം.ഇങ്ങനെയുള്ള പോസ്റ്റുകള്‍ തുടര്‍ന്നും പോരട്ടെ,കടക്കാരെ പൂട്ടിക്കാനല്ല ഉപയോക്താവിന്റെ പോക്കറ്റ്‌ കീരാതിരിക്കാന്‍ വേണ്ടി ഇത്തരം പോസ്റ്റുകള്‍ ഉപകരിക്കും.

http://planetmalayalam.blogspot.com/

Naushad Meenadathur January 14, 2012 at 8:39 PM  

Brother കമ്പനിയുടെ DCP-J125 എന്ന printer LINUX ല്‍ Instal ചെയ്യാനുള്ള സഹായം തരുമോ?

S.H.OF.MARYS.C.G.H.S.KSU November 1, 2012 at 1:46 PM  

ലേസര്‍ പീന്‍െറിന്‍െ ടോണറില്‍ മഷി നിറകുന വിധം പറഞു തരാമൊ

S.H.OF.MARYS.C.G.H.S.KSU November 1, 2012 at 2:02 PM  

ലെസറ് ടൊണറില് മഷി നിറയ്ക്കുന്ന വിധം പറഞ്ഞു തരാമൊ. നൊക്കിയിട്ടു കാണുന്നില്ല

S.H.OF.MARYS.C.G.H.S.KSU November 1, 2012 at 2:03 PM  

ലെസറ് ടൊണറില് മഷി നിറയ്ക്കുന്ന വിധം പറഞ്ഞു തരാമൊ. നൊക്കിയിട്ടു കാണുന്നില്ല

S.H.OF.MARYS.C.G.H.S.KSU November 1, 2012 at 2:05 PM  

ലെസറ് ടൊണറില് മഷി നിറയ്ക്കുന്ന വിധം പറഞ്ഞു തരാമൊ. നൊക്കിയിട്ടു കാണുന്നില്ല

Varghese Reji March 4, 2014 at 6:32 PM  

How can refill ink in a laser printer?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer