സ്റ്റാറ്റിസ്റ്റിക്സ്

>> Wednesday, January 13, 2010

പുതിയവര്‍ഷത്തിന്‍റ ആരംഭത്തില്‍ ഒരു ഗണിതചിന്ത അനിവാര്യമാണ്..പത്താം തരത്തില്‍ (Std X)ഇത് സ്റ്റാററിസ്ററിക്സ് പഠിക്കുന്ന സമയമാണല്ലോ..മാധ്യവുമായി (mean) ബന്ധപ്പെട്ട ഒരു കണക്കുതന്നെയാവട്ടെ..അപ്പുവിന്‍റ പക്കല്‍ 3 kg ,8 kgഭാരങ്ങള്‍ ധാരാളമുണ്ട്.ശരാശരി(മാധ്യം).ഭാരം 4 kg കിട്ടുന്നതിന് ഈ ഭാരങ്ങള്‍ താഴെ കാണുംവിധം ഒരുക്കാം.
3 Kg 4 എണ്ണം
8 Kg 1 എണ്ണം
ഇനി ഒരു വര്‍ക്ക് ഷീറ്റിന്‍റെ സഹായത്തോടെ നമുക്ക് ഉത്തരത്തിലേക്ക് കുട്ടികളെ നയിക്കാം. നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന ഈ പ്രശ്നത്തിന് ഉത്തരം കണ്ടെത്താന്‍ എത്ര അധ്യാപകരും രംഗത്തെത്തുമെന്ന് നമുക്ക് നോക്കാം. തുടര്‍ന്ന് വായിക്കൂ..

വര്‍ക്ക് ഷീറ്റ്

A) ശരാശരി 6 Kg കിട്ടുന്നതിന് ഭാരങ്ങള്‍ എങ്ങനെ ഒരുക്കാം?

B) ഈ ഭാരങ്ങള്‍ ഉപയോഗിച്ച് ഏതൊക്കെ പൂര്‍ണ്ണസംഖ്യാമാധ്യങ്ങള്‍ രൂപീകരിക്കാം ?

C) ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ പൂര്‍ണ്ണസംഖ്യാ മാധ്യം ഏത്?

D) ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ പൂര്‍ണ്ണസംഖ്യാ മാധ്യം ഏത്?

E) ഭാരങ്ങള്‍ 7 kg , 2kg വീതമായാല്‍ ഏതൊക്കെ പൂര്‍ണ്ണസംഖ്യാമാധ്യങ്ങള്‍ ഉണ്ടാക്കാം?

F ) 17 kg , 57Kg ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പൂര്‍ണ്ണസംഖ്യാ മാധ്യങ്ങള്‍ ഏവ?

G) പൊതുനിഗമനത്തിലേക്ക് നയിക്കുന്ന ബീജഗണിത ചിന്തകള്‍ പങ്കുവെ ക്കുക.

12 comments:

Anonymous January 13, 2010 at 5:23 AM  


പത്താം ക്ലാസിലേക്ക് നല്‍കാവുന്ന ഒരു അസൈന്‍മെന്‍റ്

bhama January 13, 2010 at 5:48 PM  

ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം.
Let the number of 3 kg as 'x' and 8 kg as 'y'
3x+2y/x+y = 6
solving this eqn we get x = 2/3 y
y യ്ക്ക് കെടുക്കാവുന്ന ഏറ്റവും ചെറിയ വില 3
അപ്പോള്‍ x 2
3 kg ന്റെ 2 ഉം 8 kg ന്റെ 3 ഉം

JOHN P A January 13, 2010 at 7:24 PM  

Thank you Bhama teacher
I shall give some generalization after some time

JOHN P A January 13, 2010 at 7:48 PM  

I am thinking about Azeez sirs problem of finding 3 integers on pythagorian relation with given conditions
Sir,Is it possible to find arithmatically by calculations?I spend hours on it

bhama January 13, 2010 at 9:56 PM  

Q No B) 4,5,6,7

C) 7

D) 4

E) 3,4,5,6

F) 17 നും 57 നും ഇടയ്ക്കുള്ള എല്ലാ പൂര്‍ണ്ണസംഖ്യാമാധ്യങ്ങളും

ഈ ഉത്തരങ്ങള്‍ ശരിയാണെങ്കില്‍ അടുത്തതിനുത്തരം പറയാം

ABDUL AZEEZ January 14, 2010 at 2:05 PM  

Dear John Sir,

The hypoteneous is 240, now find the other sides.

Umesh::ഉമേഷ് January 14, 2010 at 2:12 PM  

My answer is in this document, chapter 30.

JOHN P A January 14, 2010 at 6:00 PM  

Thank you Bhama teacher for providing good answer
I have some findings . It is somewhat similar to Umesh Sirs wounderful generalizations

17 kg 5kg total average
9 1 210 21
13 27 1760 44
1 7 1020 52
*************************************\
1kg 5kg total average
1 0 1 1
3 1 8 2
1 1 6 3
1 3 16 4
0 1 5 5
****************************************
Then go to Umesh sirs findings

Swapna John January 15, 2010 at 8:29 PM  

643, 534, 425, 316.... അടുത്ത സംഖ്യയേതാണ്?

Umesh::ഉമേഷ് January 15, 2010 at 11:03 PM  

207.

I can't believe this puzzle is this much trivial, though.

RIVER SHORE January 16, 2010 at 3:24 PM  

പ്രിയപ്പെട്ട ടീച്ചര്‍,

ടീച്ചറുടെ ബ്ലോഗ് ഇഷ്ട്പ്പെട്ടു. പക്ഷെ, ഈ ബ്ലോഗ് (സ്റ്റാറ്റിസ്റ്റിക്സ്) ജീവിതവുമായി അല്ലങ്കില്‍ ജോലിയുമായി ബന്ദപ്പെടുമ്പോല്‍ എങ്ങിനെ നമ്മെ സഹായിക്കും, ഉദാഹരണം സഹിതം വിശദീകരിച്ചാല്‍ SSLC ക്കാര്‍ക്കും അല്ലാത്തവര്‍ക്കും വളരെ പ്രയോജനപ്പെടും. ഇനിയുള്ള എല്ലാ ബ്ലോഗിലും ഇതു പ്രതീക്ഷിക്കുന്നു.

അബ്ദുല്‍ ലത്തീഫ്
ദുബായ്

SWALIHA January 26, 2010 at 8:03 PM  

enikku ithu valareyathikam prayojanam cheyyum

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer